CW-FUN-0066

CW-FUN-0066
Topic :ഒരു രസം ഹല്ല പിന്നെ..?
By :anjana
Play This Crossword
Top Player’s List

  • NEEMA

    6 A,9A , 11 A, 15A.16A,19A,3B,7B,10B,12B,, 2D,3D,4D,5D,8U.11U ‘,20U ,26U , CLUE തരുമോ ? .താങ്കളുടെ മനസ്സിലുള്ള രസത്തിന്റെ ഫണ്‍ അറീയാന്‍ മാത്രമാണ്

    • ജലജ

      നീമാ…
      6 A എട്ട് അംഗങ്ങൾ നിലത്തുമുട്ടിച്ചുകൊണ്ടുള്ള….ഇത് ആണുങ്ങൾ മാത്രമേ ചെയ്യാവൂ.

      ,9A ആദാമിന്റെ ഇതെടുത്ത് ഹവ്വയെ സൃഷ്ടിച്ചു എന്നാണ് പറയുന്നത്. ചിലപ്പോൾ ആ കുന്തം കൊണ്ടുള്ള കുത്ത് കിട്ടിയപ്പോൾ ആദാം സമ്മതിച്ചുകാണും. ആർക്കറിയാം..

      , 11 A കുട്ടികളുടെ തുള്ളിമരുന്ന്. ചീരയിലും കാരറ്റിലും എ .. … അങ്ങനെയങ്ങനെ…

      19A. ഇത് പൂരിപ്പിക്കൽ പണ്ടൊരു വിനോദമായിരുന്നു. പദപ്ര ശ്നം പൂരിപ്പിക്കൽ പോലെ. ചിലപ്പോൾ ഇതുപോലെ ദാർശനികവുമാവാം. ഒരു ശ്ലോകത്തിന്റെ അവസാന വരി തരും. കാളിദാസൻ ആണ് expert.

      16A, ‘പരോപകാരാ’ർത്ഥമിദം ശരീരം.

      15A മഹത്തുക്കൾക്ക് മാത്രമല്ല എല്ലാവർക്കും വലത്തോട്ടുമിടത്തോട്ടും ഒരേ പോലെ വായിക്കാം.

      ,3B, …..കടന്നാൽ കൂരായണാ..

      7B, വയർ (എന്റെയല്ല.) )

      10B, ആനത്തെമ്മാടി (മലയാളത്തിൽ ഇങ്ങനെയൊരു വാക്കുണ്ടോ? ഇല്ലെങ്കിൽ എന്റെ വക ഒരെണ്ണം ഇരിക്കട്ടെ. :) )

      12B,, ഇതിലെ ചൊവ്വയല്ലേ കല്യാണവില്ലൻ?

      2D, ഉണ്ണികൃഷ്ണൻ കാൽവിരലുണ്ട് കിടന്ന ‘ഇല മാതിരി’

      3D, ഈ പ്രായമൊക്കെ കഴിഞ്ഞതല്ലേ നീമേ??? ഉടുപ്പ് , …….., ദാവണി, സാരി, സെറ്റുമുണ്ട് ഇങ്ങനെയൊക്കെയാണ് പണ്ട്. ഇപ്പോൾ ഒന്നിനും ഒരു വ്യവസ്ഥയില്ലാതായീന്നേ…

      4D,

      5D, ബാർ പൂട്ടിയില്ലേ?

      8U. ഇംഗ്ലീഷിൽ അവന്റെ കഥ, അവളുടെതല്ല. അവൾക്കെന്തു കഥ അല്ലേ?

      11U നമ്മളൊക്കെത്തന്നെ. ജീവിക്കുന്നവരെല്ലാം

      ‘,20U സത്രാജിത്തിന്റെ രത്നം.

      ,26U , മോഹൻ ലാലിന്റെ സിനിമ അതോ മമ്മൂട്ടിയുടെയോ? കല്യാണം കഴിക്കാത്തയാൾ. mr……

      ആവൂ …ക്ഷീണിച്ചു. എന്റെ പദപ്രശ്നങ്ങളിൽ പോലും എനിക്കിത്ര ക്ലൂ എഴുതേണ്ടി വന്നിട്ടില്ല.
      വിജയാശംസകൾ.

      • neema

        Thank you chechi. Just to know the answer and fun behind

        • neema

          6 A – 2 nd letter “”ഷ്ടാം”shows pink color ? whats correct letter

          • ജലജ

            ഷ്ടാം തന്നെ ശരിയായ അക്ഷരം. അക്ഷരത്തെറ്റ് വരുത്തുന്നതിൽ തെറ്റൊന്നുമില്ലെന്നു കരുതുന്നവർ മഷിത്തണ്ടിലുണ്ടെന്ന് ഇതുവരെ മനസ്സിലായിട്ടില്ലേ? എനിക്ക് ആ ബോധമുണ്ടായിരുന്നതുകൊണ്ട് ഷ്ടാം പിങ്ക് കാണിച്ചയുടനെ ഞാൻ തെറ്റായ അക്ഷരമെഴുതി പോയിന്റ് നേടി.

  • beegees

    21a,22a,8d,18d,24u,29u ?????????????????ഒരു രസം അല്ല ……പിന്നെ..?

    • ജലജെ

      ബീജീസ്…,
      21a,
      22a, വെടിവച്ചാൽ ഇര ചാവും. അതിനെ കറിവയ്ക്കാം. കൊന്നുതിന്നുക തന്നെ. മാർക്കറ്റിൽ കിട്ടുന്ന മാംസത്തിനും ഇതിനും തമ്മിൽ എന്താണ് വ്യത്യാസം? ആരെങ്കിലും എഴുതാമോ? വെറുതെ അറിയാൻ വേണ്ടിയാണ്.
      8d, മഴ ഇങ്ങനെ പെയ്യും എന്ന് പറയാറുണ്ട്. മഞ്ഞ് വലിയ പരിചയമില്ല.
      18d,ഞാൻ ഉത്തരം കണ്ടുപിടിച്ചതിങ്ങനെ. കുത്തുന്ന സ്ഥിതിക്ക് ……ആകാം. റോസും കുത്തുമല്ലോ. പിന്നെ എളുപ്പമല്ലേ?
      24u, കളത്രം=അച്ചി. ………അച്ചി വേണ്ട.
      29u പഞ്ചാരക്കൊമ്പത്തൂഞ്ഞാലിലാടി…

      വിജയാശംസകൾ..

      • beegees

        thank you jalaja

  • sushamaraman

    കഷ്ടം!!!!!!

  • ജെനിഷ്

    നല്ല പാദപ്രശ്നം.. രസമുണ്ട്…

  • Guest

    Ciue Pls 24B,5D,18D,13U

    • ജലജ

      അതിഥീ…,
      24B,ശ്വാസനാളം.
      5D,
      18D,
      13U നായന്മാരുടെ യോഗം. NSS.

      വിജയാശംസകൾ…

  • Guest

    10B അല്ലു അര്‍ജുന്‍ നായകനാകുന്ന8U പോയകാലത്തിന്റെ രേഖപ്പെടുത്തലും

    5d 18d Please

    • ജലജ

      ഇതാർക്കു വേണ്ടിയാ ഈ ക്ലൂ?

  • VK

    Ciue Pls 24B,5D,18D

    • ജലജ

      വികെ,
      24B,ശ്വാസനാളം

      വിജയാശംസകൾ

  • sajal

    clue 2d ,3d,20u 3rd letter ,12b

  • ജലജ

    ക്ലൂ രണ്ടാമതും എഴുതാൻ താല്പര്യമില്ല.

  • ahp nair

    29U. Not able to guess with given clue

    • ജലജ

      ahp nair,
      google
      താളത്തിലാടി മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികൾ ഒന്നാനാം കുന്നിന്റെയോമനകൾ

      വിജയാശംസകൾ