ഇതൊരു fun പദപ്രശ്നമായി plan ചെയ്തതായിരുന്നു. എന്താണതിന് കാരണമെന്ന് കളി കഴിയുമ്പോള്‍ കുറച്ചുപേര്‍ക്കെങ്കിലും മനസ്സിലാകും
ഏതായാലും കളി തുടങ്ങി 2 മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു extra clue തരുന്നതായിരിക്കും. ഒരൊന്നന്നര ഒന്നേമുക്കാല്‍ clue. Admin കഴുത്തിനു പിടിക്കാതിരുന്നാല്‍ മതി.
neema
Good one as always
Vivek
Thank you
ജലജ
15A ആദ്യത്തെ അക്ഷരം കിട്ടുന്നില്ല.വിവേകിന്റെ ഒന്നേമുക്കാൽ ക്ലൂ അതിനാണോ?
Vivek
ജലജേച്ചീ, ഇതങ്ങനെ ഒരക്ഷരത്തിനു വേണ്ടിയുള്ള ക്ലൂവല്ല. ഒരു പൊതുക്ലൂ ….
ജലജ
എന്നാൽ നാളെ കാണാം.
M Shanmukhapriya
ഇതൊരു fun ആകേണ്ടതു തന്നെയായിരുന്നു. ചിലപ്പോള്‍ ആ കാരണം ഏറ്റവും ആദ്യം മനസ്സിലാക്കിയത് ഞാനായിരിക്കാം എന്നു തോന്നുന്നു. അത് ആര്‍ക്കെങ്കിലും മനസ്സിലായോ എന്തോ!!!
Vivek
Vivek
സമയമായി. ക്ലൂവിനു സമയമായി. (50% കൂടുതല്‍ മാര്ക്ക് കിട്ടിയവര്‍ക്ക് ഈ ക്ലൂ കൊണ്ട് കാര്യമില്ല എന്നു പറഞ്ഞു കൊള്ളട്ടെ. “മുഖചിത്രം” എന്നാണ് പദപ്രശ്നവിഷയം. home page എന്നു മലയാളത്തില്‍ പറയും .
ജലജ
എനിക്ക് ഹിന്ദിയിൽ ആലോചിച്ചിട്ടും fun മനസ്സിലാകുന്നില്ല. ആകെ ആ ഗണത്തിൽ പെടുത്താവുന്നത് ആ ന്യൂജനറേഷൻ ആണ്.
M Shanmukhapriya
ചേച്ചീ ഹിന്ദിയിലൊക്കെ ആലോചിച്ചതുകൊണ്ടാ മനസ്സിലാവാത്തത്!! മലയാളത്തില്‍ തന്നെ ആലോചിച്ചോളൂ, എന്നിട്ട് മുഖചിത്രമൊന്ന് സൂക്ഷിച്ചു നോക്കൂ…..
ജലജ
ഇപ്പോൾ മനസ്സിലായി
Jenish
എനിക്ക് മനസ്സിലായില്ല…
ജലജ
മഷിത്തണ്ടിന്റെ homepage നോക്കുക. ദിവസവും കാണുന്ന അത് മനസ്സിലുണ്ടായിരുന്നെങ്കിൽ പദപ്രശ്നം എളുപ്പമായിരുന്നേനെ. അതിൽ നോക്കിയെഴുതിയാൽ മതിയായിരുന്നു. ആരെങ്കിലും അങ്ങനെ ചെയ്തോ?
Jenish
ഹഹഹ.. അതുകൊള്ളാം… ഞാൻ ഹോം പേജ് നോക്കിയിരുന്നു.. പക്ഷേ അപ്പോൾ അത് കാണിച്ചിരുന്നില്ല… എന്തായാലും ഇത് ഒന്നൊന്നര പണിയായിപ്പോയി വിവേകേ.. വെറുതേ തപ്പിപ്പിടിച്ചു…
M Shanmukhapriya
സ്വന്തം കുഞ്ഞിനെ എങ്ങനെയൊക്കെ മേയ്ക്കപ്പ് ചെയ്ത് കൊണ്ടുവന്നാലും അത് ഒറ്റ നോട്ടത്തില്‍ അമ്മയ്ക്ക് കണ്ടുപിടിക്കാന്‍ കഴിയുന്നത് ഇങ്ങനെയാണെന്നു മനസ്സിലായി!!! അതു കൊണ്ട് എനിയ്ക്ക് മുഖചിത്രം നോക്കേണ്ടി വന്നില്ല ചേച്ചീ
ജലജ
കുഞ്ഞിനെ അവകാശപ്പെടാമെന്നു കരുതിയായിരിക്കണം വിവേക് ഇതുചെയ്തത്. അപ്പോൾ ഇതാ ഒരു അവകാശി കൂടി. കുഞ്ഞിനെ മുറിക്കേണ്ടി വരുമോ?
എന്നിട്ടും എന്തേ ഷണ്മുഖ പ്രിയക്ക് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നത്?
Vivek
ഹ ഹ ഹ
അതിന് മുഴുവനും പഴയപദപ്രശ്നമല്ലല്ലോ? ബാക്കി ചോദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ പെട്ട പാട് എനിക്കേ അറിയൂ. (പഴയ പദപ്രശ്നത്തിന്റെ ഒരു ലിങ്ക് തരാമോ? എത്ര ചോദ്യം രണ്ടിലും പൊതുവായുണ്ട് എന്നു നോക്കാനാണ്.)
ജലജ
”ബാക്കി ചോദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ പെട്ട പാട് ” സംശയിക്കേണ്ട ഇത് അവകാശം സ്ഥാപിക്കാൻ തന്നെ.:)
M Shanmukhapriya
സംശയിക്കേണ്ട ചേച്ചീ ഉദ്ദേശ്യം അത് തന്നെ
M Shanmukhapriya
KRKT3/05CHAYANA/60
ജലജ
ഞാനുമിത് നോക്കി.
M Shanmukhapriya
ആദ്യം ഞാന്‍ സ്വയം വേഗത കുറച്ചു, കുറച്ചു കഴിഞ്ഞപ്പോള്‍ വഴി തെറ്റി, തെളിഞ്ഞും മാഞ്ഞും കാണാന്‍ തുടങ്ങി, പിന്നെ വഴി മുട്ടിയ അവസ്ഥയായി. ഏറെ നേരം കഴിഞ്ഞ് വഴി ശരിക്കും തെളിഞ്ഞ് ലക്ഷ്യത്തിലെത്തിയപ്പോള്‍ 5 പേര്‍ നേരത്തേ ലക്ഷ്യ സ്ഥാനം കണ്ടെത്തിയെന്ന് അറിയാന്‍ കഴിഞ്ഞു!!! എല്ലാം വലയുടെ വികൃതികളാണേ
Jenish
Help please..
15A-
ജലജ
shining in mashi nighantu
Jenish
നന്ദി ചേച്ചീ…
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us