30.07.2012 ൽ നിർമിച്ച പദപ്രശ്നം അപ്പ്രൂവ് ആകുന്നത് ഇന്ന്. പല ചോദ്യങ്ങളും എവിടുന്നു സമാഹരിച്ചു എന്നത് എനിക്ക് പോലും ഓർമ്മയില്ല . അതുകൊണ്ട് വാളെടുക്കുന്നവരോട് ക്ഷമിക്കണേ എന്ന് മാത്രമേ പറയാനാവൂ. എം ബി എ ക്ക് വേണ്ടി ഇന്നലെ പഠിച്ചത് ഇന്ന് മറന്നു പോകുന്ന ഞാൻ എങ്ങനെ രണ്ടു വർഷം മുമ്പുള്ള കാര്യങ്ങൾ ഓർത്ത് വയ്ക്കാൻ? എങ്കിലും നിങ്ങളുടെ സംശയങ്ങൾ കഴിയുന്നത്ര തീർക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും. മുഴുവൻ ഹിന്ദു പുരാണങ്ങളിൽ നിന്നുള്ളതാണ്.
ഇവിടെ ഇപ്പോൾ ആർക്കും തേങ്ങ ഒന്നും ഉടക്കെണ്ടേ. പണ്ടൊക്കെ എന്തൊരു ബഹളമായിരുന്നു. ഏതായാലും തേങ്ങ ഉടക്കൽ കർമം ഞാനായിട്ട് തുടങ്ങാം.
(((((((((((((000000000))))))))))))))) മതിയോ എന്തോ ? വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ
kpc
I am seeking an anticipatory bail for this c.w. I don’t remember any of the clues now.
ജലജ
play test ചെയ്തുനോക്കൂ. സൂചനകൾ കാണാം . സംശയം തീർക്കാം.
kpc
ഇനി അതിനു സമയമുണ്ടോ?
ജലജ
ഇപ്പോൾ വേണമെങ്കിലും ചെയ്യാം. പക്ഷേ ഇനി തിരുത്തലുകൾ വരുത്താൻ കഴിഞ്ഞെന്നു വരില്ല. സൂചനയിൽ തിരുത്ത് വേണമെങ്കിൽ കമന്റ് പേജിൽ ഇടാം.
സംശയങ്ങൾ തീർക്കാൻ കഴിയും.
ജെനിഷ്
സൂചനകൾ കമന്റ് പേജിൽ ഇടൂ… അല്ലേ ചേച്ചീ..;)
ജലജ
പദപ്രശ്നം തുടങ്ങിക്കഴിഞ്ഞേ അതിടാവൂ എന്ന് പിഷാരടിക്കറിയാം. അത് സൂചിപ്പിക്കേണ്ട കാര്യമില്ല.
kpc
Best wishes to all
kpc
അഭിനന്ദനങ്ങൾ രാജേഷ് കൃഷ്ണ,
RKS
വളരെ നന്ദി.
പക്ഷേ ഒരു സംശയം… 13U ചോദ്യവും ഉത്തരവും അത് തന്നെയാണോ ഉദ്ദേശിച്ചത്?
അത് ഒഴിവാക്കിയാൽ നല്ല പദപ്രശ്നം…
kpc
I can’t say yes or no now.
ജലജ
മനസ്സിലെ ഇരുട്ട് മായണം .അതാണ് ഉത്തരത്തിന്റെ പൊരുൾ
RKS
Thanks Jalajechi.
kpc
Yes it is the same.
ജലജ
നല്ല പദപ്രശ്നം.
kpc
Thank you Jalajechi & Rajesh
Guest
Clue Pls 1A,13U,14U,17U,16U last 2 Letter
anjanasatheesh
1A – ഗംഗാ നദി
13U- അതുതന്നെ- ഉത്തരം ചോദ്യത്തില്‍ തന്നെയുണ്ട്
14U – ʻʻനീയല്ലേ കുവലയാപീഡത്തെ കൊന്നതു്?
17U – ദ്വാരകയില്‍ ദുശ്ശകുനങ്ങള്‍ കണ്ടു തുടങ്ങി. ശ്രീകൃഷ്ണന്‍ യാദവരോട് അവിടംവിട്ട് –
15 b google search രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്
ജലജ
15B ഏത് പുരുഷനാണ് സ്ത്രീയായത്?
kpc
ഞാൻ ഇതാ ഹാജർ. ഉത്തരങ്ങൾ നൽകി സഹായിച്ച എല്ലാവരോടും എന്റെ അകൈതവമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ഏറെ പേർക്ക് ബുദ്ധിമുട്ടായി തോന്നിയോ എന്നൊരു സന്ദേഹം.
kpc
15 b എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന് നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.
ഈ രാജകുമാരിയുടെ വ്രത നിഷ്ടയിൽ അസൂയ പൂണ്ട അയൽ രാജാവ് രണ്ടു ബ്രാഹ്മണ കുമാരരെ സീമാന്തിനിയുടെ പാതിവ്രത്യ തെളിയിക്കാൻ അയക്കുന്നു. ഒരാൾ സ്ത്രീ വേഷം കെട്ടിയും മറ്റെയാൾ ഭർത്താവായും നടിച്ചു രാജകുമാരിയെ സമീപിച്ചു തങ്ങൾക്കു വിവാഹ പ്രായമായെന്നും അതിനു പണമില്ലെന്നും പറയ്കായാൽ രാജകുമാരിക്ക് ദേവിയുടെ അനുഗ്രഹത്തൽ കാപട്യം മനസ്സിലാവുകയും സ്ത്രീ വേഷധാരിയായ പുരുഷൻ സ്ത്രീ ആയി തീരുകയും ചെയ്തു എന്ന് ശിവപുരാണം പറയുന്നു.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us