KRKT4/03PANCHALA/34

KRKT4/03PANCHALA/34
Topic :uncategorized
By :monusha
Play This Crossword
Top Player’s List

  • സുബൈര്‍

    8D ആദ്യരണ്ടക്ഷരങ്ങളും തെറ്റാണല്ലോ? എത്രപേരുടെ സമയമാണ്‌ പാഴാവുന്നത്?

  • Anjana Satheesh

    34U – 4th letter is wrong ? time consuming .
    Lot of mistakes found in this CW – Who is responsible for that

    • ജലജ

      തെറ്റു തന്നെ. എന്നാലും ആഞ്ഞുപിടിച്ചാൽ ഒപ്പിക്കാം. ദേ ഞങ്ങൾ അഞ്ചുപേർ എഴുതിയില്ലേ? :)

  • ജലജ

    5D. ഈ സിനിമയുടെ നോട്ടീസ് വിക്കിപീഡിയയിൽ ഉണ്ട്. ആ പേര് ശരിയല്ലെന്ന് പദപ്രശ്നം പറയുന്ന സ്ഥിതിക്ക് സാദ്ധ്യതയുള്ള (തെറ്റായ) അക്ഷരങ്ങൾ പരീക്ഷിച്ചുനോക്കി. ഒരു രക്ഷയുമില്ല. യ്ക്ക, ക്ക, യ ഇവയുടെ വിവിധരൂപങ്ങൾ , പിന്നെ ഒ തുടങ്ങി തോന്നിയവയെല്ലാം.
    സുബൈർ, ഇതൊക്കെ ഇത്ര പെട്ടെന്ന് തെറ്റായി എഴുതാനുള്ള കഴിവിന് അഭിനന്ദനങ്ങൾ.
    ഏതായാലും ജീവൻരേഖ വരെ കാക്കണം. എന്നാൽ പിന്നെ ഒറ്റ നോട്ടത്തിൽ തോന്നിയ ചിലകാര്യങ്ങൾ എഴുതി സമയം ഫലവത്താക്കാമെന്ന് തോന്നി.
    9A ഇവരുടെ പേരിൽ ഒരു വിക്കി പേജുണ്ട്. എന്നിട്ടും തെറ്റ് വരുന്നതെങ്ങനെ?
    1D,6D, 29D കൂട്ടക്ഷരം ഉപയോഗിക്കേണ്ടതാണ്.
    17D ഇങ്ങനെയാണോ എഴുതേണ്ടത്? ഇംഗ്ലീഷ് ആയതുകൊണ്ട് വലിയ പിടിയില്ല. ഞാൻ വായിച്ചിരിക്കുന്നതും കേട്ടിരിക്കുന്നതും വേറെ ഉച്ചാരണമാണ്. ഇനി ഇത് വാക്ക് വേറെയാണോ? ആരെങ്കിലും സംശയം തീർത്തുതരണേ.
    20D നാ വി എന്നാൽ നാമവിശേഷണം എന്നാണോ? ആണെങ്കിൽ ഇതെങ്ങനെ അതാകും എന്ന് വിശദമാക്കുമല്ലോ.
    32U ഒരു ലിങ്ക് കിട്ടിയാൽ കൊള്ളാം.

  • ജലജ

    മോനുഷയുടെ ആദ്യത്തെ പദപ്രശ്നമാണെന്ന് തോന്നുന്നു. കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു.

  • ഉണ്ണികൃഷ്ണന്‍

    മലയാളം ശരിക്കും അറിയാത്ത ആളുകള്‍ക്ക് കളിക്കാന്‍ പറ്റിയ പദപ്രശ്നം ആണിത്, ഇത്രക്കും വലിയ അബദ്ധങ്ങള്‍ ഉണ്ടായിട്ടും വേണ്ടപ്പെട്ടവര്‍ കണ്ടില്ലെന്നോ??? അവിശ്വസനീയം…ഭ്രാന്തന്റെ പേരില്‍ പ്രാന്ത് പിടിക്കുന്നുണ്ടാവും എല്ലാരും..ഹ ഹ

    • ജലജ

      ഈ തെറ്റൊക്കെ എഴുതേണ്ട ഒരു ഗതികേട്

  • ജലജ

    5D ഇതിലെ കൂട്ടക്ഷരമില്ലായ്മയാണെന്നെ വലച്ചത്. ശരിക്കുള്ള കൂട്ടക്ഷരം ഞാനുപയോഗിക്കുന്ന minscript ൽ ഒറ്റ ക്ലിക്കിൽ വരും. അതുതന്നെ നോട്ടീ സിലും. അതുകൊണ്ട് മറ്റിച്ച് നോക്കിയില്ല. വേറെ കൂട്ടക്ഷരങ്ങൾ തെറ്റിച്ചതുകൊണ്ട് ഇതും അങ്ങനെയാവാമെന്ന് ഇപ്പോൾ ആണ് തോന്നിയത്.

  • neema

    17D 3rd letter , 8 U 1st & 2nd letter ,34 U 5th letter please send some jyothishi or correct this column to correct one and
    pls help 27 U & 46U

  • neema

    17D 3rd letter , 32 u 2nd letter ,34 U 5th letter please

    • സുബൈര്‍

      17D കുട്ടേട്ടനിലും കൊട്ടേഷനിലും ഉണ്ട്.

      32U ‘ഓടി’ലും ‘കാടി’ലുമുണ്ട്

      34U ‘പ്റദേശ്’ , ‘ചിത്റം’, ‘നക്ഷത്റം’ ശൈലിയിൽ എഴുതി നോക്കൂ

      • neema

        thank you Subair

  • M Shanmukhapriya

    8d, 32u, 38u, 46u ഇത്രയാണ് എനിക്കിനി കിട്ടാന്‍ ബാക്കിയുള്ളത് ഇവയിലൊക്കെ തെറ്റായ അക്ഷരങ്ങളാണോ ഉള്ളത്? പദപ്രശ്നം പൂര്‍ത്തിയാക്കിയവര്‍ ഒന്നു പറഞ്ഞാല്‍ ജീവന്‍ രേഖയോ അതല്ലെങ്കില്‍ അധിക സൂചനയോ കിട്ടുന്നതു വരെ കാത്തിരിക്കാമായിരുന്നു. കാരണം ഇനിയും സമയമെന്തിനാ വെറുതെ തെറ്റായ അക്ഷരത്തിനു വേണ്ടി പാഴാക്കുന്നത്!!!

  • M Shanmukhapriya

    ജീവന്‍ രേഖ കിട്ടി എന്നാലും 8d, 32u, 38u, ഇവ കിട്ടാനുണ്ട്. അധിക സൂചനകള്‍ തന്നു സഹായിക്കുക………

  • neema

    17D 3rd letter , 32 u 2nd letter ,34 U 5th letter please

  • പ്രസാദ്

    34A-clue please

    • M Shanmukhapriya

      search google– ഇന്ത്യയിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും

      • പ്രസാദ്

        8D only

        • M Shanmukhapriya

          Subair wrote earlier…see below

          • പ്രസാദ്

            നന്ദി

  • Guest

    Clue Pls 17U,20D,27U,29D

    • neema

      17 U- google കാശിമഠാധിപതി ശ്രീമദ്‌ സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍

      20 D -അരക്കുടം തുളുമ്പും, . —-

      27U- കുപ്പമേനി

      29 D- google-

      ആറളം വന്യജീവി സംരക്ഷണകേന്ദ്രം

  • guest

    4U Third letter

    • guest

      46U

      • neema

        ചംചം….ചമക്കു ചം ചം ചംചം….ചമക്കു ചമു് ചംചം

  • Anjana Satheesh

    ചോദ്യാവലി/സൂചനകളിലെ തെറ്റുകളുടെ ഘോഷയാത്ര കണ്ട് “ഭ്റാന്ത്” പിടിച്ച ക്ഷീണം കൊണ്ട് ഇത്തിരി “മുന്തീരി” വാങ്ങി കഴിയ്ക്കാന്‍ “സമ്യന്തകമണി” വില്‍ക്കാമെന്നു “ബ്റിയാന്‍ ഓര്‍ട്ടിക്സ്” (orignal name ബ്രയാന്‍ ഒര്‍ടിസ്) ന്റെ അടുത്തു പോയത്. അവസാനം “മുര്‍ചംഗ്”(എന്താണാവോ സാധനം, “മുഖശംഖ്” എന്നു കേട്ടിട്ടുണ്ട്) കൊണ്ടുള്ള ഏറും ക്ഷുദ്രജീവിയുടെ കുത്തും ഏറ്റ് 99 മാര്‍ക്കിലെത്തി ഉപേക്ഷിച്ചു പോവുകയായിരുന്നു.

    ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഏതെങ്കില്ലും ഒന്നില്‍ തീര്‍ച്ചയായും എത്തിയേനെ!!!! സുബൈറുംജലജചേച്ചിയും ഞാനും ഒപ്പമുണ്ടായിരുന്നത് അക്ഷരത്തെറ്റുകള്‍ ഇവിടെ കൊണ്ടെത്തിച്ചു.

    ഇത് അഡ്മിനും അപ്രൂവറും വകവെച്ചു തരികതന്നെവേണം. സുബൈര്‍ ഒന്നാം സ്ഥാനം എങ്ങിനയൊക്കെയോ നേടിയിരുന്നു. ആയതിനാല്‍ ജലജചേച്ചിയ്ക്ക് രണ്ടാം സ്ഥാനവും എനിക്ക് മൂന്നാം സ്ഥാനവും തന്നേ പറ്റൂ

    സിന്ദാബാദ് സിന്ദാബാദ് ഇന്‍ക്വിലാബ് സിന്ദാബാദ്

    PS.: എനറെ പദപ്രശ്നത്തെറ്റുകള്‍ ഇവിടെ എത്ര നിസ്സാരമാവുന്നു.

    • Vikas

      പ്രദപ്രശ്നമുണ്ടാക്കുന്നവർ മൂന്നു തരമുണ്ടു്. തിരുത്തലുകൾ പറയുമ്പോൾ അതിന്റെ സാംഗത്യം മനസ്സിലാക്കി സഹകരിക്കുന്നവർ. ചാറ്റ് റൂമിൽ താൻ പിടിച്ച മുയലിനു മൂന്നു കൊമ്പെന്നു വാദിക്കുന്നവർ. മൂന്നക്ഷരമുള്ള ഉത്തരത്തിൽ നാലു തെറ്റു വരുത്തി, അപ്രൂവേഴ്സിന്റെ ചോദ്യങ്ങളിൽ നിന്നു മുങ്ങി നടക്കുന്നവർ.

      • ജലജ

        ഇതിൽ ആദ്യം പറഞ്ഞവരുടെ പദപ്രശ്നങ്ങൾക്ക് മാത്രം അംഗീകാരം കൊടുത്താൽ മതിയെന്ന് വച്ചാലോ?
        രണ്ടാമത്തെ കൂട്ടർക്ക് വേണമെങ്കിലിത്തിരി പരിഗണന കൊടുക്കാം. ഒരു പരിധി വരെ മാത്രം.
        മുങ്ങുന്നവരുടെ പദപ്രശ്നങ്ങളും മുങ്ങിപ്പോകട്ടേന്ന് വയ്ക്കണം.

  • Guest

    അപ്രൂവര്‍മാരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുക

    അടിക്കുറിപ്പ് :
    ആരാച്ചാര്‍മാരുടെ ശമ്പളം കൂട്ടി. ഉദ്യോഗാര്‍ത്ഥികളുടെ തള്ളിക്കയറ്റം

  • vadakethadom

    clue for 2b and 26b

    • name

      2B -http://malayalam.indiandictionaries.com/meaning.php?id=3622 check m eaning of wild crow in same page

      26B-check this link http://www.vetfriends.com/units/?unit=117686

      • vadakethadom

        thanks

    • binubha

      clue for 3D – second letter & 9A sixth letter

      • ജലജ

        3D മൃഗങ്ങൾ കുത്തുന്നത് ഏത് അവയവം കൊണ്ട്?
        9A ഇത് 10D യിൽ നിന്ന് കിട്ടിയില്ലേ? എന്റെ മുൻ കമന്റ് നോക്കൂ. അവരുടെ ശരിയായ പേര് കിട്ടും.

        • binubha

          thanks chechi

  • ജലജ
    • binubha

      clue for 3D – second (2nd) letter

    • kpc

      അതാ ഞാൻ പറഞ്ഞത് ആരോ ഇംഗ്ലീഷ് മീഡിയംകാർ സഹായിച്ചിട്ടുണ്ട് എന്ന്…. ചുനങ്ങത്ത് എന്നത് ഇംഗ്ലീഷിൽ എഴുതുമ്പോൾ chun(an)gth ചുങ്കത്ത് എന്ന് വായിച്ചിട്ടുണ്ടാവാം,അത് പോലെ ശ്രീകൃഷ്ണന് പ്രിയപ്പെട്ട എന്ന ചോദ്യവും തെറ്റാണ്. സത്രാജിത്തിനു കിട്ടിയ മണി അനുജൻ പ്രസേനൻ ധരിച്ചു കൊണ്ട് നായാട്ടിനു പോയപ്പോൾ സിംഹവും തമ്മിലുണ്ടായ യുദ്ധത്തിനിടയിൽ പ്രസേനൻ മരിക്കുകയും ആ സിംഹത്തെ കൊന്ന് ജാംബവാൻ എന്ന വാനര രാജാവ് തന്റെ മകൾ ജാംബവതിക്കു കൊടുക്കുകയും വിവാഹാനന്തരം അത് ഭഗവാനു കിട്ടുകയും ചെയ്തു.

      • ജലജ

        മറ്റുള്ളവർ സഹായിക്കുന്നതെന്തിന്? മോനുഷ ഇംഗ്ലീഷ് പദപ്രശ്നങ്ങൾ നിർമിക്കാറുണ്ടല്ലോ.

  • Vikas

    ഈ പാനം പാത്രം ഞാൻ തന്നെ എന്നിൽ നിന്നു നീക്കം ചെയ്യുന്നു. മുൾക്കിരീടവും മരക്കുരിശും നിങ്ങളിലാരെയോ കാത്തിരിക്കുന്നു. ഈ പദപ്രശ്നം ഞാൻ അപ്രൂവ് ചെയ്തിട്ടില്ല. ഉത്തരവാദിത്വത്തോടെ ഈ ജോലി ചെയ്യാനെനിക്കു സാധിക്കില്ലെന്നു ബോധ്യമായി. അതിനാൽ ഞാൻ കീഴടങ്ങി, രാജി സമർപ്പിക്കുന്നു.

    അഡ്‌മിൻ,

    പദപ്രശ്നത്തിനിടെ നടക്കുന്ന പ്രൈവറ്റ് ചാറ്റ് മെസ്സേജുകൾ പരസ്യപ്പെടുത്തുന്നതു മര്യാദകേടാണെന്നറിയാം. ചോദ്യകർത്താക്കളുടെ ശ്രദ്ധയിലേക്കായി ഇത് ഷെയർ ചെയ്തേ മതിയാവൂ എന്നു തോന്നുന്നു.

    =======
    Please clarify/add reference:

    9A – കേരള പ്റദേശ് കൊണ്‍ഗ്റസ്സിലെ
    ആദ്യത്തെ വനിതാപ്റസിഡന്‍റ്: ചുങ്കത്ത് കുഞ്ഞിക്കാവമ്മ –> ചുങ്കത്ത്
    എന്നാണോ? വിക്കിയിൽ കാണുന്നത് ചുനങ്ങത്ത് എന്നാണു്.
    See http://en.wikipedia.org/wiki/Chunangat_Kunjikavamma

    6B – റ്റാറ്റാ സ്റ്റീല്‍: നരേന്ത്രന്‍ –> Did you mean നരേന്ദ്രൻ?


    There
    are many other spell corrections required in clues and answers. Joju, I
    think, with my tight schedule, this is not going to work out. Schedule
    only those crosswords with no spell mistakes. We already have one such
    crossword which we had to call back. I am going mad with the
    corrections.

    ========

    ചോദ്യോത്തരങ്ങൾ ഒന്നൊഴിയാതെ തിരുത്താനാണെങ്കിൽ എല്ലാ പദപ്രശ്നങ്ങളും ഞാൻ തന്നെ ക്രിയേറ്റ് ചെയ്താൽ മതിയല്ലോ. Quality is a shared responsibility. Mind it.

    • ജെനിഷ്

      ഓണം കഴിഞ്ഞാണോ ഓണത്തല്ല്….

      • kpc

        പിന്നെ ഓണത്തിനിടക്കാണോ?

    • kpc

      good

  • vkg

    clue for
    9A 6th letter
    14A 2nd & 3rd letter
    19A 3rd letter
    22D 2nd letter

    • Anjana Satheesh

      9A – “കാക്കാരശി” യില്‍ രണ്ടാമന്‍

      14A – “രജനീകാന്തിന്റെ ശിവാജിയില്‍ പാടിയതിനുശേഷം പ്രതിഫലം കുത്തനെ കൂട്ടിയെന്നത് ഗോസിപ്പ് മാത്രമാണെന്ന് ഗായിക” Search in google

      19A – 14A- യില്‍ അവസാനത്തേത്

      22D – “മുല്ല” അഥവാ “വില്ല”

      • vkg

        thank you Anjana,,,,

  • jojujohnc

    എന്റമ്മോ !

    • kpc

      ഇതെന്തിനാ?

  • jojujohnc

    ഷെഡ്യൂള്‍ കാണുവാന്‍ പ.പ്ര ആദ്യമേ പബ്ലിഷ് ചെയ്യുകയാണ് ചെയ്യാറ്. ഇതിപ്പോള്‍ രണ്ടു തവണയായി അപ്പ്രൂവറുമായി ആശയ വിനിമയ കുഴപ്പത്തില്‍ പെടുന്നു. ഇനി അപ്പ്രൂവര്‍ക്ക് തന്നെ ഷെഡ്യൂള്‍ ചെയ്യാനും പിന്‍വലിക്കാനും വഴി ഉണ്ടോ എന്ന് നോക്കുകയാണ് നല്ലത് എന്ന് തോന്നുന്നു.

  • ജെനിഷ്

    Monusha യുടെ ആദ്യ സംരംഭം ആണെന്ന് തോന്നുന്നു. അതിനാലാകാം ഇത്ര അധികം പിശകുകൾ.. ഈ പടവിളികൾ കണ്ട് പേടിക്കുകയൊന്നും വേണ്ട. ഇനിയും നല്ല നല്ല പദപ്രശ്നങ്ങൾ നിർമ്മിക്കുക..

    കല്ലേറു വരുമ്പോഴേ സാഷ്ടാംഗം വീണ് പ്രണമിച്ച് ക്ഷമാപണം ചെയ്താൽ പിന്നെ കല്ലെറിയാൻ കഴിയില്ല.. ഞാൻ മിക്കവാറും അങ്ങനല്ലേ രക്ഷപെടുന്നത്.. :)

    • kpc

      സൂത്രപ്പണി അപ്പൊ അതാണല്ലേ

    • ജലജ

      തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ കല്ലേറാണെന്ന് പറയുന്ന പ്രവണത ആദ്യം അവസാനിപ്പിക്കുക. :)
      (കിരാതം കഥയിലെ പോലെ അമ്പുകളെ പുഷ്പങ്ങളായി സ്വീകരിക്കുന്നതല്ലേ അതിലും നല്ലത്. എന്തായാലും ഇവിടെ അമ്പുകളൊന്നുമില്ല. )
      അഭിപ്രായങ്ങൾ ശരിയാണെന്ന് തോന്നിയാൽ അവ അംഗീകരിക്കുക. സമ്മതിക്കാൻ വയ്യാത്തവയാണെങ്കിൽ എതിർക്കുക. ബോദ്ധ്യപ്പെടുത്തുക.
      മോനുഷ ഇന്നലെത്തന്നെ ഒരു പദപ്രശ്നം നിർമിച്ചിട്ടില്ലേ? അതിൽ തെറ്റുകളുണ്ടോ എന്ന് നോക്കി തിരുത്തുക. തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് തെറ്റില്ലാത്തവ നിർമിക്കാൻ ശ്രമിക്കുക. ഇവിടെ എല്ലാവരും സഹായിക്കും.

      • ജെനിഷ്

        ##മോനുഷ ഇന്നലെത്തന്നെ ഒരു പദപ്രശ്നം നിർമിച്ചിട്ടില്ലേ?
        ചേച്ചിക്ക് ദിവ്യദൃഷ്ടിയും ഉണ്ടോ? :)

        • ജലജ

          ദിവ്യദൃഷ്ടി ഉണ്ടോന്നോ? എന്താ സംശയം? :)

          കണ്ണുണ്ടായാൽ പോര കാണണം എന്ന് കൂടി മനസ്സിലാക്കൂ..അപ്പോൾ ദിവ്യദൃഷ്ടി ചിലപ്പോൾ ലഭിച്ചേക്കും.

  • kpc

    please give clue for 19 a middle letter and 32 u second only

    • പ്രസാദ്

      19A- വടയിലുണ്ട്

      32U -2U ‘ഓട്ലും ‘കാട്’ലുമുണ്ട്

  • kpc

    ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച ആരോ ഇതിൽ മോനുഷയെ സഹായിച്ചിട്ടുണ്ട് എന്ന് വ്യക്തം. അല്ലെങ്കിൽ മലയാള ഭാഷയെ കൊന്നേക്കാം എന്ന് വിചാരിച്ചു ആരെങ്കിലും ഒരു എട്ടിന്റെ പണി കൊടുത്തതാവാം. ഏതായാലും ഒരു നല്ല പപ്ര ആവാമായിരുന്ന സംഭവം, കുറെ നാളുകൾക്കു ശേഷം അമ്പതോളം പോസ്റ്റുകൾക്ക്‌ സാക്ഷ്യം വഹിച്ചു. എന്റെ പോന്നു മോനുഷേ ഒരു പ പ്ര നിർമിക്കുന്നതിന്‌ മുമ്പ് ആ ചോദ്യം ഒന്ന് ഗൂഗിളിൽ ഇട്ടു തിരയേണ്ടതാവശ്യമായിരുന്നു. അഡ്മിൻ, ആരുടെ പപ്ര ആയിരുന്നാലും മതിയായ സഹകരണം ഇല്ലെങ്കിൽ ആ പപ്ര നിരസിക്കാനുള്ള അധികാരം മഷിത്തണ്ടിനുണ്ടെന്ന് നിയമാവലിയിൽ എഴുതേണ്ടതാണ്.

  • kpc

    ഇത്രയൊക്കെ സംഭവങ്ങൾ അരങ്ങേറിയിട്ടും നിർമ്മാതാവിനെ കാണാനില്ല. കണ്ടവരുണ്ടോ? അവർ പ പ്ര കളിച്ച സ്ഥിതിക്ക് ഒരു ക്ഷമാപണം നടത്താമായിരുന്നു. ഇതൊക്കെ വായിച്ചു രസിക്കുന്ന സ്ഥിതിക്ക് കല്ലേറും പൂച്ചെണ്ടും ഒരേ പോലെ സ്വീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു .