നല്ല പദപ്രശ്നം താഴെപ്പറയുന്ന തെറ്റൊഴിവാക്കിയിരുന്നെങ്കിൽ.
28 U ശരിയല്ലെന്നു തോന്നുന്നു. അതിലെ അവസാനത്തെ രണ്ടക്ഷരങ്ങൾ ഇങ്ങനെയാണോ??? അദ്ധ്യാത്മരാമായണം സുന്ദരകാണ്ഡം വായിക്കൂ. ഞാൻ വായിച്ചിട്ടില്ലെങ്കിലും ഈ വാക്കുള്ള ഭാഗം പദ്യമായി (ഒമ്പതാം ക്ലാസിലാണെന്നുതോന്നുന്നു) പഠിച്ചിട്ടുണ്ട്. ഇന്നലെ ഈ വാക്കിനെക്കുറിച്ചൊരു ചർച്ച facebook-ൽ ഉണ്ടായിരുന്നു.
Vivek
I got this word from one of EV’s proses. (It was there in the Malayalam text book in the sixth/seventh standard). Also this word is commmonly used – with a bit of humour sense due to EV effect.
ജലജ
copy paste from facebook discussion
രണ്ടു വാക്കുകളുണ്ടു്:
1. അഹമഹമികയാ
2. അഹമഹമികാ
ആദ്യത്തേതു് ഉത്സാഹത്തോടെ ‘ഞാൻ മുമ്പേ, ഞാൻ മുമ്പേ’ എന്ന മനോഭാവത്തോടെ, ഒരു കാര്യത്തിൽ പങ്കെടുക്കുവാൻ തയ്യാറാകുന്ന മനോഭാവം; ആ ഭാവത്തോടെ -(ക്രിയാവിശേഷണം).
രണ്ടാമത്തേതു് ഞാൻ തന്നെ, ഞാൻ തന്നെ മുമ്പൻ എന്ന ഭാവം (ഗുണനാമം)
ഈ പര്യായപദങ്ങളും , ദൈവങ്ങളുടെ കേട്ടിട്ട് പോലുമില്ലാത്ത പേരുകളും ഇല്ലാതെ നമുക്ക് പദപ്രശ്നം ഉണ്ടാക്കാൻ പറ്റില്ലേ ? 18U ന്റെ ഉത്തരം കണ്ടു പിടിക്കാൻ സംസ്കൃതം MA ക്കാരനെ വിളിച്ചു ചോദിക്കേണ്ടി വന്നെനിക്ക് ..അതുപോലെ ശുദ്ധി എന്നതിന്റെ ഉത്തരം ..ഇതൊക്കെ എങ്ങനെ അറിയാൻ ആണ് ..ശബ്ദതാരാവലി എടുത്തു വച്ച് ചികഞ്ഞു കണ്ടുപിടിക്കണം എന്നാണോ ?
തീരെ ഉപയോഗിക്കാറില്ലാത്ത സംസ്കൃതജന്യ പദങ്ങളും , കുറെ പുരാണങ്ങളും മാത്രം ആണോ മലയാളം ? അവിടുന്നൊക്കെ രക്ഷപെട്ടു വന്ന ഭാഷയാണ് നമ്മുടേത് , നമ്മളായിട്ട് പുറകോട്ടു കൊണ്ടുപോണോ
ജലജ
താങ്കളുടെഅഭിപ്രായത്തിൽ ഏതുതരം പദങ്ങളാണ് വേണ്ടത് ?
Jenish
ശബ്ദതാരാവലിയിൽ ഇല്ലാത്ത പദങ്ങളായാൽ നന്ന്..
ജലജ
എന്നുപറഞ്ഞാൽ തെരഞ്ഞെടുക്കപ്പെട്ട സംജ്ഞാനാമങ്ങൾ മാത്രം?
Jenish
ഡിക്ഷ്ണറിയിൽ ഇല്ലാത്ത പദങ്ങൾക്ക് “തെരഞ്ഞെടുക്കപ്പെട്ട സംജ്ഞാനാമങ്ങൾ“ എന്നും പറയാം എന്ന് ഇപ്പോഴാണ് മനസ്സിലായത്…
ജലജ
എന്താ ശരിയല്ലേ? ഒരു 95% എങ്കിലും?
ഉദാഹരണം
‘ജെനിഷ്’ ഏതു നിഘണ്ടുവിലുണ്ട്?
‘ജലജ’ ഏതു നിഘണ്ടുവിലാണ് ഇല്ലാത്തത്?(നെപ്പോളിയന്റെ നിഘണ്ടുവിൽ പോലും ഉണ്ട്.)
Jenish
ഞങ്ങളുടെ നാട്ടിലൊക്കെ ഡിക്ഷ്ണറിയിൽ ഇല്ലാത്ത പദങ്ങളുപയോഗിച്ചാൽ അടിയാണ് കിട്ടുക..
ജലജ
വെട്ടിക്കവലയിൽ വന്നാലും ജെനിഷിന്റെ വീടെവിടെ എന്ന് അന്വേഷിക്കാൻ പറ്റില്ല അല്ലേ?
Minesh Mathew
ജലജ,
നമ്മൾ സാധാരണ ഉപയോഗിക്കാത്ത കുറെ വാക്കുകൾ കാണുന്നത് കൊണ്ടാണ് അങ്ങനൊരു അഭിപ്രായം പറഞ്ഞത്..പര്യായങ്ങൾ , അതും തീരെ പരിചയമില്ലാത്തവ ഉപയോഗിക്കണോ .അതുപോലെ തന്നെ ആണ് ഈ പുരാണങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ..ശിവന്റെ കുറെ പേരുകൾ , ഇന്നയാൾ ഏതു രാക്ഷസനെ കൊന്നു ഈ മാതിരി ചോദ്യം അല്ലാതെ , നമ്മുടെ സാഹിത്യത്തിൽ നിന്ന് ചോദിക്കാൻ പറ്റിയ ചോദ്യങ്ങൾ ഇല്ലാഞ്ഞിട്ടാണോ .
Jenish
പദപ്രശ്നത്തിൽ ഏത് പദങ്ങൾ ഉപയോഗിക്കണമെന്നത് ഒരു പരിധിവരെ നിർമ്മാതാവിന്റെ സ്വാതന്ത്ര്യമല്ലേ മിനേഷ്? ഏതെങ്കിലും മത്സരത്തിൽ ചോദ്യങ്ങൾ ഈ രീതിയിൽ വേണമെന്ന് ഒരു മത്സരാർത്ഥിക്ക് തീരുമാനിക്കാൻ അവസരമുണ്ടോ? താങ്കളുടെ അഭിരുചിക്ക് അനുസരിച്ച് ഒരു പദപ്രശ്നമുണ്ടാക്കി മാതൃക കാണിക്കുമല്ലോ…
ജലജ
മിനേഷ്,
ഇവിടെ നൂറുപേർക്ക് നൂറ്റെട്ട് ഇഷ്ടങ്ങളാണ്. പിന്നെന്തു ചെയ്യും?
പരിചയമുള്ള പദങ്ങൾ മാത്രമാകുമ്പോൾ ബോറടിക്കില്ലേ? അല്ലെങ്കിൽ അത്രയും നല്ല ക്ലൂ (തല തിരിഞ്ഞവ )എഴുതാൻ കഴിയണം.
മാതൃഭാഷയിലെ ഒരു പുതിയ പദമെങ്കിലും പഠിക്കാൻ കഴിഞ്ഞാൽ നല്ലതല്ലേ.
പുരാണവും നമ്മുടെ സാഹിത്യത്തിൽ പെടും.
മിനേഷ് ഒരെണ്ണം നിർമ്മിക്കൂ. പുതിയ പദപ്രശ്നനിർമ്മാതാക്കൾ കടന്നുവന്നാൽ നല്ലതാണ്. പദപ്രശ്നങ്ങളുടെ മാതൃകയെങ്കിലും ഒന്നു മാറുമല്ലോ.
സാഹിത്യത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാവാറുണ്ടല്ലോ. സാഹിത്യം വിഷയമായും ഉണ്ടാകാറുണ്ട് . ഈ ഞാൻ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
പിന്നെ ശിവന്റെ കുറെ പേരുകൾ… ലളിതാസഹസ്രനാമവും വിഷ്ണുസഹസ്രനാമവും മനഃപാഠമായവർ എത്രയോ പേരുണ്ട്. ശിവന്റെയും കൂടെ ആയാൽ നല്ലതല്ലേ? നമുക്ക് ഓരോന്നോരോന്നായി പഠിച്ച് ആയിരത്തിലെത്തിക്കാം. പിന്നെ ശിവനോട് കളിക്കണ്ടാ ട്ടോ. സംഹാരമൂർത്തിയാണ്..:)
താങ്കൾക്ക് സംസ്കൃതം പ്രൊഫസർ പറഞ്ഞുതന്ന ഉത്തരം സൂചന വായിച്ച ഉടനെ എനിക്ക് കിട്ടിയിരുന്നു.അത് ഒരു സാധാരണപദമല്ലേ? അതായത് കളിക്കുന്നവരും 108 തരക്കാരാണെന്ന്.
Vivek
Thank you Minesh for the comment. Let me try that too.
binubha
second letter for 18U
Abdul Basheer
google കൊണ്ട് അറുപത്തിനാല് ലീലകളുടെ
Vivek
Congratulations all winners.
I could not visit this page due to other priorities – I hope all will settle down in a couple of months for me and can start participating actively in these healthy discussions.
Thanks a lot for all “commenters”
kishor
Om Namasivaaya ‘kailasanadhante perinte 1st letter entho entho’
ജലജ
കിഷോർ,
അത് കൈലാസനാഥനിലുണ്ടല്ലോ. അടുത്ത എപ്പിസോഡ് കണ്ടിട്ടു പൂരിപ്പിക്കൂ… വിജയാശംസകൾ
kishor
എന്നെ അങ്ങു കൊന്നേക്ക്
ജലജ
ആവാമായിരുന്നു. പിന്നെ ഒരു കളിക്കാരൻ നഷ്ടപ്പെടില്ലേ എന്നോർത്തിട്ടാ…..:)
kishor
അടുത്ത എപ്പിസോടെ കണ്ടുട്ടാ
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us