കുരുക്ഷേത്ര – 4

1. ആഴ്ചയില്‍ രണ്ടോ മൂന്നോ വീതം 60(sixty) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.റെജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഈവന്റ്റ്‌ (പ.പ്ര. എണ്ണം) താഴെ കൊടുക്കുന്നു.

1.വിരാടം
2.മഗധ
3.പാഞ്ചാലം
4.ഗാന്ധാരം
5. ഹസ്തിനപുരം

2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും.
a)Rank Bonus
ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 10 പോയിന്റ് ലഭിക്കും.
(ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍‌ ).
2 മുതല്‍ 11 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി 8 പോയിന്റ്.
12 മുതല്‍ 21 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി 7 പോയിന്റ്.
22 മുതല്‍ 51 വരെ റാങ്കുക്കാര്‍ ബോണസ് ആയി 4 പോയിന്റ്.
52 മുതല്‍ 101 വരെ റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.

b) Special Bonus
5 പദപ്രശ്നങ്ങളിലെങ്കിലും 1 ആം റാങ്ക് ലഭിക്കുകയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
20 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
30 പദപ്രശ്നങ്ങളിലെങ്കിലും 101 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
40 പദപ്രശ്നങ്ങളിലെങ്കിലും 100 പോയിന്റ് നേടുകയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
c) Time Bonus (ആദ്യം പൂര്‍ത്തിയാക്കിയ വ്യക്തിയുടെ സമയത്തെ ആസ്പദം ആക്കി കൊണ്ട്)

ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 5 പോയിന്റ്.
ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 4 പോയിന്റ്.
ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 3 പോയിന്റ്.
ആദ്യ 6 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 2 പോയിന്റ്.
ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 1 പോയിന്റ്.

d) Mega Bonus
25 പദപ്രശ്നങ്ങളിലെങ്കിലും 1 ആം റാങ്ക് ലഭിക്കുകയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
50 പദപ്രശ്നങ്ങളിലെങ്കിലും 11 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
55 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
60 പദപ്രശ്നങ്ങളിലെങ്കിലും 51 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 100 (five hundred) പോയിന്റ് അധികം നല്‍കും.

3. പദപ്രശ്നം ഉണ്ടാക്കുന്നതിനു ബോണസായി 115 ലഭിക്കും .
a)നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെ (http://crossword.mashithantu.com/page.php?id=2) ലഭ്യമാണ്). മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
b) തെറ്റായ സൂചനകള്‍ വരുത്താതെ നോക്കണം. തെറ്റുകളുടെ ആധിക്യം പദപ്രശ്നം റദ്ദാക്കുന്നതില്‍ കലാശിക്കും.
c) ഒരാള്‍ക്ക് പരമാവധി 5 പദപ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം.
d) 11×11 , 13×13 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്.
e) പ്രത്യേക നിയമങ്ങള്‍ (15bp അധികം ലഭിക്കും )

Good Link Strength: 40% കൂടുതല്‍
Dark Cell Percentage: 10-15% ഇടയില്‍
All answers are strongly connected
List of answer without a boundary: (2 exceptions max allowed)
Symmetry Success

(ഇതില്‍ ആദ്യത്തെയും അവസാനത്തെയും പ്രത്യേകതകള്‍ ഉണ്ടെങ്കില്‍ , പ.പ്ര. വളരെ നല്ലത് എന്ന് മോഡരേട്ടര്‍ക്കും അഡ്മിനും ബോധ്യമുണ്ടെങ്കില്‍ 5bp കൊടുക്കാവുന്നതാണ്. )

4. അങ്ങിനെ എല്ലാ മത്സരത്തില്‍ നിന്നും ലഭിച്ച ആകെ പോയിന്റ് നോക്കി വിജയിയെ തീരുമാനിക്കും.

5. സമനില കൈവരിച്ചാല്‍ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ചയാള്‍ വിജയിയാകും. അതായത് സമനില കൈവരികയാണെങ്കില്‍ കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒന്നാമതാകും. അതിലും സമനിലയാണെങ്കില്‍ അതിന്റെ അടുത്ത ഗ്രേഡ് റാങ്കുകള്‍ പരിഗണിക്കും. (ഒളിമ്പിക്സ്‌ മെഡല്‍ പട്ടിക രീതിയില്‍ )

6. ഒരു യൂസറുടെ റെഫറല്‍ ആയി ഒരാള്‍ റെജിസ്റ്റര്‍ ചെയ്താല്‍ ആ യൂസര്‍ക്ക് ബോണസ് ആയി 1 പോയിന്റ് ലഭിക്കുമെങ്കിലും സമനിലവരുന്ന ഘട്ടത്തിലേ അതു ഉപയോഗിക്കുകയുള്ളൂ.

7. മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ , 95 % മാര്‍ക്കുണ്ടെങ്കില്‍ , രണ്ടു ലൈഫ്‌ ലൈനുകള്‍ ലഭിക്കും. (NEW)

ഇവിടെ നോക്കുക http://mashithantu.com/crossword/page.php?id=12

കൂടാതെ മത്സരം തുടങ്ങി ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ അധിക ക്ലൂ ചോദിക്കാം/ കൊടുക്കാം. അതിനു മുമ്പ് അധിക ക്ലൂ ചോദിക്കരുത്/കൊടുക്കരുത്.

8. Prizes

Player can earn Book Points from each crosswords/events

detailed it here…

http://mashithantu.com/crossword/page.php?id=13

9. Schedule
a) മാര്‍ച്ച് 15നു തുടങ്ങും.
b) പദപ്രശ്നത്തിന്റെ ലഭ്യത അനുസരിച്ച് Scheduled Items ല്‍ ഒരു ദിവസം മുമ്പ് പദപ്രശ്നം കാണാവുന്നതാണ്.
c) ഇന്ത്യന്‍ സമയം രാവിലെ 8നും രാത്രി 8നും ഇടയിലായിരിക്കും മത്സരം തുടങ്ങുക. (8AM, 12 NOON, 4PM, 8PM എന്നീ സമയങ്ങളില്‍ മാത്രമേ പദപ്രശ്നം ആരംഭിക്കുകയുള്ളൂ)
d) ഏകദേശം രണ്ടു മാസമായിരിക്കും ഒരോ ഈവന്റുകളുടെ കാലാവധി.
d) നവംബര്‍ 30 ന് മത്സരം തീരുന്നതായിരിക്കും

10. മുകളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മഷിത്തണ്ട് അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.

  • jojujohnc

    ഇതാണ് കുരുക്ഷേത -4 ന്റെ നിയമാവലി. മാറ്റങ്ങള്‍ നിര്‍ദ്ടെസിക്കുക.
    => ഇവന്റുകളുടെ പേരില്‍ അവസാന തീരുമാനം എടുത്തിട്ടില്ല.
    => വിട്ടുപോയത് ഉണ്ടെങ്കില്‍ സൂചിപ്പിക്കുക.
    => വികാസ് ഈവന്റ് മോഡറേറ്റ് ചെയ്യും.
    => പ.പ്ര ലഭ്യമല്ലെങ്കില്‍ ഒരാളുടെ ഒന്നിലധികം പ.പ്ര ങ്ങള്‍ ഒരു ഈവന്റില്‍ കൊടുക്കും.
    => നിങ്ങളുടെ പ.പ്ര വേഗം അയച്ചു തരിക. (വിഷയത്തില്‍ krkt4 എന്ന് സൂചിപ്പിക്കുക)

    • ജലജ

      കുരുക്ഷേത്ര3ന്റെ പേജിൽ ടൈം ബോണസിന്റെ കാര്യത്തിൽ ജേക്കബിന്റെ ഒരു നിർദ്ദേശം ഉണ്ടായിരുന്നു. ഒരു ചെറിയ ചർച്ചയും. കണ്ടിരിക്കുമല്ലോ.

      മുമ്പ് അയച്ച പദപ്രശ്നങ്ങളിൽ KRKT 4 എന്ന് എങ്ങനെ രേഖപ്പെടുത്തും? തിരിച്ചയച്ചുതരാൻ പറയാം അല്ലേ?

      വീണ്ടും വികാസ്…. നല്ല കാര്യം..

      • jojujohnc

        ജേക്കബിന്റെ നിര്‍ദ്ദേശം നടപ്പില്‍ വരുത്താന്‍ പറ്റുമോ എന്ന് നോക്കാം. ഈവന്റുകള്‍ക്ക് എന്ത് പേരിടും?

        • ജലജ

          പഴയ വ്യൂഹങ്ങൾ തന്നെ പോരേ? കുരുക്ഷേത്രയുടെ നമ്പർ മാറുന്നുണ്ടല്ലോ.
          വേണമെങ്കിൽ ഇതു വരെ ചമയ്ക്കാത്ത വ്യൂഹങ്ങൾ ചമയ്ക്കാം

    • M Shanmukhapriya

      എന്റേതായി 8 പദപ്രശ്നങ്ങളാണ് അപ്രൂവ് ചെയ്യാനായി മുന്‍പു തന്നെ അയച്ചു തന്നവയുടെ പട്ടികയില്‍ ഉള്ളത്. കുരുക്ഷേത്ര-4 ലേക്ക് ഇവ പരിഗണിക്കുമോ? അതല്ല പുതുതായി നിര്‍മ്മിച്ചവ മാത്രമേ പരിഗണിക്കുകയുള്ളോ?

  • ജലജ

    മഷിത്തണ്ടിലുള്ളവരുടെ പ്രതികരണശേഷി നഷ്ടപ്പെട്ടോ? :)

  • jojujohnc

    “”" കുരുക്ഷേത്ര3ന്റെ പേജിൽ ടൈം ബോണസിന്റെ കാര്യത്തിൽ ജേക്കബിന്റെ ഒരു നിർദ്ദേശം ഉണ്ടായിരുന്നു. ഒരു ചെറിയ ചർച്ചയും. കണ്ടിരിക്കുമല്ലോ. “”"”

    ജേക്കബിന്റെ നിര്‍ദ്ദേശം അനുസരിച്ച് ടൈം ബോണസില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഒന്നാം റാങ്ക് കാരന് ഫുള്‍ ടൈം ബോണസ് കിട്ടും. പിന്നാലെ വരുന്നവരുടെ ടൈം ബോണസ് ആദ്യ കളിക്കാരന്റെ സമയം അനുസരിച് ആയിരിക്കും.

    • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

      ചാന്ദ്നി, മുളങ്കുന്നത്തുകാവ്

  • jojujohnc

    KRKT1_ABHIMANYU
    KRKT1_BHIMA
    KRKT1_BHISHMA
    KRKT1_DRONA
    KRKT1_KARNA

    KRKT2_CHAKRAVYUHA
    KRKT2_GARUDAVYUHA
    KRKT2_MAKARAVYUHA
    KRKT2_MALAVYUHA
    KRKT2_MANDALAVYUHA
    KRKT2_TRISULAVYUHA
    KRKT2_VAJRAVYUHA

    KRKT3_CHANDRAKALAVYU
    KRKT3_CHAYANAVYUHAM
    KRKT3_KOORMAVYUHAM
    KRKT3_KRAUNCHAVYUHAM
    KRKT3_SUCHIVYUHAM

    ഇതാണ് പഴയ ഈവന്റുകള്‍.
    ഇത്തവണ എന്തുകൊടുക്കും.

    ആയുധങ്ങളുടെ പേര് കൊടുക്കണോ?
    സ്ത്രീ രത്നങ്ങളുടെ പേര് കൊടുക്കണോ?
    അതോ ഇനിയും വ്യൂഹങ്ങള്‍ ഉള്ളത് കൊടുക്കണോ?

    • ജലജ

      യുദ്ധത്തിനാവശ്യമുള്ള വ്യൂഹങ്ങളോ ആയുധങ്ങളോ ആവുന്നതാണ് നല്ലതെന്നുതോന്നുന്നു.

  • മുജീബുര്‍ റഹ്മാന്‍

    5 eventകള്‍ അല്ലേ?

    പഞ്ചപാണ്ഡവരുടെ പേരായാലോ?

    യുധിഷ്ഠിര
    ഭീമ
    അര്‍ജ്ജുന
    നകുല
    സഹദേവ

    • ജലജ

      യുദ്ധത്തിന് ഒരു മറുപക്ഷം വേണ്ടേ? നമ്മളായിട്ടു പാണ്ഡവരെ തമ്മിൽത്തല്ലിക്കണോ? :)

  • jojujohnc

    BHIMA – മുമ്പ് വന്നിട്ടുണ്ട്

    ASHWATHAMA
    YUDISHTIRA
    DURYODANA
    ARJUNA
    GHATOTKACH

    എന്നിവര്‍ ആയാലോ?

    • ജലജ

      സേനാനായകനായിരുന്ന ധൃഷ്ടദ്യുമ്നനെ ഉൾക്കൊള്ളിക്കാമായിരുന്നു.

  • ജലജ

    നാഗാസ്ത്രം, പാശുപതാസ്ത്രം, ആഗ്നേയാസ്ത്രം, വായവ്യാസ്ത്രം ബ്രഹ്മാസ്ത്രം ,ശൈലാസ്ത്രം ,വരുണാസ്ത്രം ഇവ ആയാലോ?

    കുരുക്ഷേത്രത്തിൽ ഉപയോഗിച്ച ശംഖുകളുടെ പേരുകൾ

    പാഞ്ചജന്യം(ശ്രീകൃഷ്ണൻ), ദേവദത്തം (അർജ്ജുനൻ) മ്മാവായ പൗണ്ഡ്രം (ഭീമസേനന്‍ ),അനന്തവിജയം(യുധിഷ്ഠിരൻ), സുഘോഷം(നകുലൻ), മണിപുഷ്പകം (സഹദേവൻ),
    ഹിരണ്യഗർഭം (കർണ്ണൻ).

    കേൾക്കാൻ രസമുള്ള പദങ്ങൾ
    ഇവയെടുത്താൽ പാണ്ഡവപക്ഷപാതമാകും എന്ന ഒരു കുഴപ്പമുണ്ട്.

  • ജലജ

    rating 1-100 ആക്കിയാൽ കൊള്ളാം. അവസാനം ബുദ്ധിമുട്ടേണ്ടി വരില്ല.

  • സുബൈര്‍

    യുദ്ധത്തില്‍ പങ്കെടുത്ത രാജ്യങ്ങളുടെ പേരായാലോ?

    വിരാടം, പാഞ്ചാലം, ഗാന്ധാരം, കാംബോജം, കേകയം

    (‘ഹസ്തിനപുരി, മഗധ, അവന്തി, ദ്വാരക, വിദര്‍ഭ’ എന്നുമാവാം)

    • jojujohnc

      രാജ്യങ്ങളുടെ പേര് കൊള്ളാം എന്ന് തോന്നുന്നു.

      VIRADAM
      MAGADHA
      PANCHALA
      GANDHARAM
      HASTINAPURI

      സ്പെല്ലിംഗ് ഇതുതന്നെയാണോ?

      • ജലജെ

        virada,magadha, panchala, gandhara, hastinapura
        or
        viradam, magadham,panchalam………

        ending with m for all or none

        • jojujohnc

          VIRADA
          MAGADHA
          PANCHALA
          GANDHARA
          HASTINAPURI

          എന്നാക്കാം.
          HASTINAPURI എന്നല്ലേ വേണ്ടത് HASTINAPURA എന്നാണോ?

          • Jenish

            HASTINAPURA in Puranic Encyclopedia