KRKT3/05CHAYANA/53

KRKT3/05CHAYANA/53
Topic :ചേരുംപടി ചേര്‍ക്കാം
By :srjenish1
Play This Crossword
Top Player’s List

  • Priyashanmukha Kerala

    15-ന് ഫണ്‍ പദപ്രശ്നമുണ്ടല്ലോ അതുകൊണ്ട് അടുത്ത പദപ്രശ്നങ്ങള്‍ ഓണം കഴിഞ്ഞിട്ട് 19നും 23നും ഷെഡ്യൂള്‍ ചെയ്താല്‍ നന്നായിരിക്കുമെന്നൊരു അഭിപ്രായമുണ്ട്

  • Jenish

    ജേക്കബിന് അഭിനന്ദനങ്ങൾ…

  • Jenish

    അഭിനന്ദനങ്ങൾ റെജീഷ്, സുബൈർ, രാജേഷ്…

  • ജലജ

    വിജയികൾക്ക് അഭിനന്ദനങ്ങൾ
    11D ആദ്യത്തെ അക്ഷരം ഠാ എന്നല്ലേ വേണ്ടത്? അപ്പോൾ 11A എങ്ങനെ ശരിയാകും?

  • Priyashanmukha Kerala

    11ഡി ആദ്യത്തെ അക്ഷരം തെറ്റാണെങ്കില്‍ ആ വാക്ക് കണ്ടുപിടിക്കാനാണ് ഞാന്‍ ഒരു മണിക്കൂര്‍ സമയം നഷ്ടപ്പെടുത്തിയത്, എന്നിട്ടോ എന്റെ 11 ആം സ്ഥാനം അന്യായമായി മറ്റൊരാളാല്‍ തട്ടിയെടുക്കപ്പെടുകയും ചെയ്തു!!!! ഇത് ശരിക്കും അനീതിയാണ്.

  • neema

    11 A , 11 D, 2 D pls

  • മുജീബുര്‍റഹ്മാന്‍

    ജെനീഷ്,

    പദപ്രശ്നം കൊള്ളാം…….

    11 d ആദ്യാക്ഷരം ഠാ ആണെന്ന് ഡിക്ഷണറികള്‍ പറയുന്നു പക്ഷെ ഇവിടെ ‘റാ’യും കാണുന്നു.

    http://w.suhrthu.com/forum/topics/2669796:Topic:4452367?xg_source=activity

    neema

    11 a റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന….

    11 d http://w.suhrthu.com/forum/topics/2669796:Topic:4452367?xg_source=activity

    2 d റിപബ്ലിക് കുർമനെക് ബാക്യേവ് ഫെലിക്സ് കുലോവ്.

  • ജെനിഷ്

    എല്ലാവരും എന്നോട് ക്ഷമിക്കുക… ഇപ്പൊഴാണ് അങ്ങനൊരു തെറ്റ് തിരിച്ചറിയാൻ കഴിഞ്ഞത്.. ഞാൻ ‘റാ” എന്നാണ് ഇത്രയും നാൾ വിചാരിച്ചിരുന്നത്. പക്ഷേ നിഘണ്ടുവിൽ ഉള്ളത് തന്നെയാവണം ശരി

  • sunny

    pls help 11d second letter

  • http://lekhanangal-jenish.blogspot.com/ ജെനിഷ്
  • sunny

    Thank you,Jenish

  • ജലജ

    എനിക്ക് തിമിരശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഠയും റയും തിരിച്ചറിയാൻ കഴിഞ്ഞ സ്ഥിതിക്ക് അത് വേണ്ടെന്ന് വയ്ക്കുന്നു. പകരം ജെനിഷ് ചെയ്തോളൂ…:) :)

  • http://lekhanangal-jenish.blogspot.com/ ജെനിഷ്

    എങ്കിൽ പിന്നെ കണ്ണ് മാത്രം പോര ചേച്ചീ.. ചെവിക്കും ചെറിയ കുഴപ്പമുണ്ടെന്ന് തോന്നുന്നു…

    • ജലജ

      എന്റെ ചെവിയാണ് ഈയിടെ നന്നാക്കിയത്. അതേ ഡോക്ടറെത്തന്നെ കണ്ടോളൂ…

  • kpc

    11 ഡി ആദ്യ അക്ഷരം എന്റെയും കുറെ സമയം കളഞ്ഞു. എന്റെ മകൾ നിർമിച്ച ആദ്യ പദപ്രശ്നം ഒരു അക്ഷരത്തിന്റെ പേരില് എന്തെല്ലാം പുകിലുകൾ ഞാൻ നേരിടേണ്ടി വന്നു. ഇവിടെ അത്തരം പരാമർശങ്ങൾ ഉണ്ടാവാഞ്ഞത്‌ നന്നായി. പക്ഷെ എന്റെ മകൾക്ക് കിട്ടിയ 9 പോയിന്റ്‌ 7 ആക്കിയത് ഭംഗി ആയില്ല. നാളെ മറ്റാരെങ്കിലും ഇത് പോലെ പരത്തി പറഞ്ഞാൽ പോയിന്റ്‌ പൂജ്യം ആക്കുമോ? ഞാൻ പദപ്രശ്നം കളിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ഉടനെ അല്ലെങ്കിൽ കുറെ കഴിഞ്ഞു ആണ് മോൾ കളിക്കുന്നത്. ഞാൻ വീട്ടിലുണ്ടെങ്കിലെ സഹായിക്കാൻ പറ്റുകയുള്ളൂ. പോയിന്റ്‌ കുറച്ചത് അവളുടെ ആത്മവിശ്വാസം കുറയ്ക്കാനേ ഉപകരിക്കൂ. അഡ്മിൻ നന്ദി. ഇത്തരം പക്ഷ പാതപരമായ സമീപനങ്ങൾ ദയവായി ഉപേക്ഷിക്കുക.

    • mashithantuadmin

      ഒരു കുടുംബത്തില്‍ നിന്ന് ഒരു ലോഗിനില്‍ കളിക്കുന്നതാണ് ഉത്തമം. പരസ്പരം സഹായിക്കുന്നതും നല്ലതാണ്. അതെ സമയം രണ്ടു ലോഗിനില്‍ നിന്ന് കളിക്കുമ്പോള്‍ മറ്റു കളിക്കാരുടെ റാങ്കുകള്‍ ആണ് നഷ്ടപ്പെടുന്നത്. 21 ആം റാങ്കിന് ശേഷം കളിക്കുന്നത് അനുവദനീയം ആണ് താനും.

  • mashithantuadmin

    കളിക്കുന്നവരുടെ വിവരങ്ങള്‍
    ഡാറ്റാബേസില്‍ ലഭ്യമാണ്. അതില്‍ നിന്നുള്ള വിവരം അനുസരിച്ച് ആര്‍ക്കൊക്കെ
    പരസഹായം ലഭിച്ചു എന്ന് ഏകദേശം കണ്ടു പിടിക്കാന്‍ കഴിയും. ആരൊക്കെ ഒരേ
    വീട്ടില്‍ നിന്ന് കളിക്കുന്നു എന്ന് മനസിലാക്കുവാനും കഴിയും.

    മുമ്പ് ഒരു വ്യക്തിക്കെതിരെ രഹസ്യമായി ആക്ഷന്‍ എടുത്തിരുന്നു. ഒന്നോ
    രണ്ടോ തവണ ഫാസ്റ്റ് അടിച്ചിരുന്ന വ്യക്തി കൂടിയാണ് അത്. അതോടു കൂടി അവര്‍
    കളി നിറുത്തി. ആരെയും അറിയിക്കാതിരിന്നിട്ടു കൂടി അത് അവരെ ഹര്‍ട്ട്‌
    ചെയ്തു.

    ഇതേ പദപ്രശ്നത്തില്‍ 11-21 ഇടയില്‍ റാങ്ക് ലഭിച്ച രണ്ടു പേര്‍ ഇതുപോലെ
    തന്നെ കളിച്ചവരാണ്. അവര്‍ മറ്റുള്ളവരുടെ മുമ്പില്‍ ശ്രദ്ധിക്കപെട്ടിട്ടില്ല
    എന്ന് മാത്രം.

    ഇപ്പോള്‍ ഒരു നടപടി എടുത്തത്‌ ആരെയും ഹാര്‍ട്ട്‌ ചെയ്യാന്‍ വേണ്ടിയല്ല.
    നിയമം ഒരാള്‍ ചൂണ്ടി കാണിക്കുമ്പോള്‍ നിയമം അനുസരിച്ച് ആക്ഷന്‍
    എടുക്കേണ്ടി വരും. ചിലര്‍ ഈ നിയമം അറിയാതെ കളിക്കുന്നുണ്ട്. അവര്‍ക്ക് ഒരു
    ബോധവത്കരണം കൂടിയാണ് ഇത്.

    നോ ഹാര്‍ഡ് ഫീലിങ്ങ്സ്‌ പ്ലീസ്.

  • kpc

    താങ്കളുടെ വിശദീകരണത്തിന് നന്ദി, അഡ്മിൻ, ഒരേ സമയം രണ്ടു പേർക്ക് ഒരേ കമ്പ്യൂട്ടറിൽ നിന്ന് കളിയ്ക്കാൻ കഴിയില്ലല്ലോ. അപ്പോൾ സ്വാഭാവികമായി ഒരാൾക്ക് പിന്നെയെ കളിയ്ക്കാൻ കഴിയൂ. എനിക്ക് മഷിത്തണ്ട് പദപ്രശ്നം ഒരു അഡിക്ഷൻ മാതിരി ആയി. അതുകൊണ്ട് ഹർടിംഗ് പ്രശ്നം ഉദിക്കുന്നതേയില്ല. മോൾ കളിച്ചു തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് അവൾക്കു ഇതൊരു പ്രശ്നം ആയി മനസ്സ് മടുക്കാതിരിക്കട്ടെ.

    • mashithantuadmin

      രണ്ടു പേരും ഒരുമിച്ചു ഒരേ ലോഗിനില്‍ കളിക്കൂ.

      അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ 21 റാങ്കിന് ശേഷം കളിക്കൂ.അപ്പോള്‍ പിന്നെ ആര്‍ക്കും പരാതി ഉണ്ടാവില്ല. രണ്ടു പേര്‍ക്കും കളിക്കുകയും ആകാം.

  • kpc

    ഒരേ ലോഗിനിൽ നിന്ന് രണ്ടു പേർക്ക് എങ്ങനെ കളിക്കാം?

    • Vivek

      Let one play using the login and other help him/her finding answers – that is what admin said it seems