Jose Thomas
33 a പുത്രന്‍ കല്യാണം കഴിച്ചോ?
10 b മാവ്, പ്ലാവ്, മാതളം, കരോണ്ടചെറി,…..
Jose Thomas
Thank u 4 ur support, Mujeeb…
kpc
Beautiful Crossword ever played….. Thank you Jalajechi…. Couldn’t play some crosswords in time due to the marriage of my nephew. Congrats to the winners
KK
Need Clue 13a,20a,29d
http://NA മുജീബുര്‍റഹ്മാന്‍
KK
13 A രാജുവും രാധയും കൂട്ടുകാരായിരുന്നു
20 A ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്
29 D പാണ്ടിരാജപത്‌നനിക്ക് വയറ്റുനോവ് മാറ്റുവാനുള്ള കഷായത്തിനു…..
jayeshsan
36 എ ക്ലൂ വേണം
sunny
pls give another clue for 23a or 24d
sunny
36a “why” if you know 39u
sunny
clue for 23a second letter pls
മുജീബുര്‍റഹ്മാന്‍
sunny
23 a use mashi Dictionary for father
sunny
Thank you Mujeeb
ജലജ
മിനിഞ്ഞാന്ന് ചേച്ചിയുടെ അമ്പതാം വിവാഹവാർഷികമായിരുന്നു. ഇന്നലെ ഡോക്ടറെ കാണേണ്ടിയിരുന്ന ദിവസവും. തിരക്കുകൾക്കിടയിൽ ഇങ്ങോട്ട് എത്തിനോക്കാൻ പോലും പറ്റിയില്ല.
പദപ്രശ്നം പലർക്കും ഇഷ്ടപ്പെട്ടു അല്ലേ? . സന്തോഷം. വിജയികൾക്ക് അഭിനന്ദനങ്ങൾ,ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് ആശംസകൾ
അധികസൂചനകൾ നല്കി സഹായിച്ചവർക്ക് നന്ദി.
Gopakumar
2011 ജനുവരിക്കുശേഷം ഇന്നലെ വീണ്ടും മഷിത്തണ്ടിലേക്കൊന്നെത്തി
നോക്കി. ആഹാ…പഴയ ജലജച്ചേച്ചി, മുജീബ്, അഞ്ജനാസതീഷ് ഇവരൊക്കെ ആവേശപൂർവ്വം ഇപ്പോഴും തുടരുന്നു. അങ്ങനെയെങ്കില്‍ ഈയുള്ളവൻ ഒന്നുപയറ്റാമെന്നു വെച്ചു. അല്പം ‘കഷായിച്ചു’. പ്രത്യേകിച്ചും 23എ ,
24ഡി എന്നിവ. സൂതി ബന്ധം (അമ്മയുമായി) എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ =???? അതുപോലെ ‘ഒരു സുഗന്ധവ്യഞ്ജനപ്പൂക്കുല’ വഴിമുട്ടിച്ചു. ഒരു സുഗന്ധവ്യഞ്ജനവിളയിലെ ഞെട്ടിന്‍റെ ഭാഗമെന്നോ
മറ്റോ പറഞ്ഞിരുന്നെങ്കിൽ കുറേക്കൂടി അഭികാമ്യമായിരുന്നു. അല്ലെങ്കിൽത്തന്നെ സമൂഹത്തിൽ
നമ്പൂതിരിമാർ ഉണ്ടല്ലോ. അതേ പോലെ ‘ഒരു മധുരക്കറി’ എന്ന വിവരണം ഉത്തരത്തിനുണ്ടാകേണ്ടിയിരുന്ന ‘മാധുര്യം’ നഷ്ടമാക്കിയോ എന്നൊരു സംശയം. ഇവയൊഴിച്ചാൽ
വളരെ നല്ല ഒരു പദപ്രശ്നം…ഉത്തരോത്തരം മുന്നേറട്ടെ. ഇത്തരുണത്തിൽ പണ്ട് ‘പാവക്കാമരം’ ഉണ്ടാക്കിയ പുകിലുകൾ ഓര്മ്മ വരുന്നു.
സുബൈര്‍
ജലജേച്ചി ‘ഒരു’ പ്രശ്നം നന്നായിരുന്നു.
സംഗീതോപകരണം തേടി കേരളവും ഇന്ത്യയും കടന്ന് ലോകം മുഴുവന്‍ തപ്പിക്കഴിഞ്ഞാണ് സംഗതി പര്യായമാണെന്ന് പിടികിട്ടിയത്!
സുബൈര്‍
എല്ലാ മഷിത്തോഴര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!!
ജലജ
ഗോപകുമാർ, സുബൈർ,
സന്തോഷം , നന്ദി.
മഷിത്തണ്ടിന്റെ യു എൻ കണക്ഷൻ വളരെക്കാലത്തിനുശേഷം എത്തിയപ്പോൾ (മാവേലിയെപ്പോലെ)എന്റെ പദപ്രശ്നം തന്നെ ലഭിച്ചതിൽ സന്തോഷം. അപ്പോൾ ഓർമകൾ ഉണ്ട് അല്ലേ? ഇന്നു രാവിലെ കയ്പവള്ളിയിൽ കയ്പക്ക കണ്ടപ്പോൾ എനിക്കും പാവയ്ക്കാമരം ഓർമ വന്നിരുന്നു. എന്തായാലും അന്നത് ഭംഗിയായി അവസാനിച്ചല്ലോ.
സുതനുള്ളവൻ സുതി ,അച്ഛൻ . നിഘണ്ടുക്കൾ ഏകാഭിപ്രായമാണ് ഈ കാര്യത്തിൽ. വിക്കിക്കുരുമുളകിൽ ഉത്തരമുണ്ടല്ലോ.അവിടെ പൂങ്കുല എന്നുതന്നെയാണ്,ഞെട്ട് എന്നല്ല കൊടുത്തിരിക്കുന്നത് .
മധുരക്കറിയിൽ ഇത്തിരി പഞ്ചസാര ചേർത്തോളൂ.
എന്റെ ചെറുപ്പത്തിൽ അന്നത്തെ വയസ്സായവർ സദ്യ കഴിഞ്ഞെത്തുന്നവരോട് ചോദിക്കാറുണ്ടായിരുന്നു എന്തായിരുന്നു മധുരക്കറി എന്ന്. ഒരു കാലത്ത് അത് സംസാരഭാഷയിലെ പദമായിരുന്നു. സദ്യയ്ക്ക് കറികൽ മലയാളവും പരദേശവുമുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെടുന്നതും കേട്ടിട്ടുണ്ട്.
സുബെർ, ഇത്തരം യാത്രകൾ നമുക്ക് പതിവല്ലേ? ഇനി യാത്രാവിവരണങ്ങൾ എഴുതിത്തുടങ്ങാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us