KRKT3/03SUCHI/35

KRKT3/03SUCHI/35
Topic :General
By :devikasai
Play This Crossword
Top Player’s List

  • ദേവിക സായി, മുളങ്കുന്നത്തുകാവ്

    ഈ പദപ്രശ്നം എന്റെ ആദ്യത്തേതാണ്. ഇതിൽ എന്നെ സഹായിച്ചത് എന്റെ അച്ഛൻ ആണ് 70 ശതമാനത്തോളം ചോദ്യങ്ങൾ അദ്ധേഹത്തിന്റെ സംഭാവന ആണ്. എല്ലാവർക്കും വിജയാശംസകൾ

  • http://NA മുജീബുര്‍റഹ്മാന്‍

    Welcome Devika,s First CW

    • admin

      BP പ്രശ്നം പരിഹരിക്കാവുന്നതെ ഉള്ളൂ. krkt3 യിലെ ആദ്യ വ്യൂഹം കഴിഞ്ഞപ്പോള്‍ മുതലാണ്‌ ഈ പ്രശ്നം എന്നാണു പ്രാഥമിക നിഗമനം. അതെ പ്രശ്നം മറ്റേ സൈറ്റിലും ഉണ്ടാകാം.

      KRKT3 യിലെ എല്ലാ പ.പ്ര. കഴിഞ്ഞിട്ട് BP കൊടുക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
      എന്തുകൊണ്ടാണ് അങ്ങിനെ കൊടുത്തത് എന്ന് അറിയില്ല. പരിശോധിക്കാന്‍ പറയാം.

  • Jenish

    ഇത് ഇവിടെ കൊടുത്തതെന്തിനാണെന്ന് എനിക്കും അറിയില്ല.. അഡ്മിനും ബി.പി കൂടിയോ? :)

    • admin

      :-)

  • സുബൈര്‍

    25D ആദ്യാക്ഷരം പലപ്രാവശ്യം ശരിയുത്തരം കൊടുത്തിട്ടും കളം ചുവന്നുതന്നെയിരുന്നു . അവസാനം lifeline വഴി കിട്ടിയതും അതുതന്നെ.
    എന്താണിങ്ങനെ?

  • സുബൈര്‍

    Not 25D, but 25U

  • kpc

    1d fifth letter pls .. actually I got same life line twice why? It seems life line problem continues

  • Mitra

    @അഡ്മിൻ – 25U അക്ഷര വിന്യാസം കാരണം ഒന്നര മണിക്കൂറോളം പാഴായി. lifeline വഴി കണ്ട ഉത്തരം തെറ്റും.

    This has to be the most frustrating CW I have played till now.

  • സുബൈര്‍

    അഡ്മിൻ,

    തങ്ങളുടേതല്ലാത്ത തെറ്റിന്‌ പ.പ്ര കളിക്കുന്നവരെ ഇങ്ങനെ ശിക്ഷിച്ചത് ഒട്ടും ശരിയായില്ല.

  • അബ്ദുൽ‌ ബഷീർ‌

    ഝ (jha) യ്ക്ക് പകരം ത്സ (thsa) എഴുതിയാല്‍ മതിയോ? പുതിയ അറിവുകള്‍ക്ക് നന്ദി

  • Mitra

    After spending so much time and effort on solving this, it is completely disheartening to see such obnoxious errors which could have easily been corrected.

    Sorry to say, extremely disappointing.

  • kpc

    മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായ കാര്യം ഒരേ കളത്തിൽ എങ്ങനെ രണ്ടു ലൈഫ് ലൈൻ വന്നു?. അത് കൊണ്ട് നൂറു തികയും എന്ന് കരുതിയ ഞാൻ ഇപ്പോഴും 99 ൽ നില്ക്കുന്നു

  • ജലജ

    പദപ്രശ്നം തരക്കേടില്ല. ദേവികയുടെ ആദ്യശ്രമം മോശമായില്ല. അഭിനന്ദനങ്ങൾ…….. എന്നാലും ആ വലിയ തെറ്റ് ഒഴിവാക്കേണ്ടതായിരുന്നു. സ്കൂളിൽ പഠിച്ച വാക്കല്ലേ? അച്ഛൻ പോലും ആ കാര്യത്തിൽ ശ്രദ്ധിക്കാതിരുന്നതു മഹാമോശമായിപ്പോയി. സാരമില്ല. ഇനി ശ്രദ്ധിച്ചാൽ മതി.

    ഝടിതിയിൽ തീർക്കണമെന്ന് കരുതിയതാണ്. ഝ വേണ്ടിടത്ത് വേറെ അക്ഷരം എഴുതിയാൽ പിന്നെ അതു പറ്റുമോ? ഇത് അപ്രൂവറുടെ കണ്ണിലും പെട്ടില്ലേ? പദപ്രശ്നത്തിലെ വാക്ക് ഗൂഗിളിൽ നോക്കിയാൽ കുറെ സൈറ്റ് വരുന്നുണ്ട് എന്നു വച്ച് അത് ശരിയാണെന്നു പറയാൻ കഴിയുമോ?

    കണിക്കൊന്നയ്ക്ക് ഇങ്ങനെ ഒരു പേരുള്ളതിന്റെ ലിങ്ക് ഉണ്ടോ? ലൈഫ് ലൈനിന്റെ സഹായത്തോടെയാണ് ഞാൻ അത് എഴുതിയത്. എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല. അതുപോലെ വാഗ്ഗേയകാരന് ഇങ്ങനെ ഒരു അർത്ഥമുണ്ടെന്നറിയാൻ കഴിഞ്ഞതു നന്നായി . അതും എവിടെയും കണ്ടില്ല. ദേവികയ്ക്ക് ഈ വാക്കുകളും അർത്ഥവും എവിടെ നിന്നു കിട്ടി? വെറുതെ അറിയാൻ വേണ്ടിയാണ്. കൂടുതൽ മനസ്സിലാക്കാമല്ലോ.

  • ജലജ

    പിഷാരടീ ,

    70% താങ്കൾ നിർമ്മിച്ച ഈ പദപ്രശ്നത്തിൽ ക്ലൂവും ലൈഫ് ലൈനുമൊക്കെ വേണം അല്ലേ? മകളോട് ചോദിക്കുന്നതല്ലേ എളുപ്പം?

  • https://www.facebook.com/ColouredClicks ajith

    2D clue pls

  • ജലജ

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!

  • http://NA മുജീബുര്‍റഹ്മാന്‍

    ഒഴിവാക്കാമായിരുന്ന തെറ്റ് ശരിയാക്കിയിരുന്നെങ്കില്‍ ദേവികയുടെ ആദ്യപദപ്രശ്നം ഗംഭീരമാക്കാമായിരുന്നു. സഹായിച്ച അച്ചനും അപ്രൂവ് ചെയ്തവരും കണ്ടില്ലേ ഈതെറ്റ്?
    മുന്‍നിരക്കാര്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!

  • https://www.facebook.com/ColouredClicks ajith

    ഉത്തരം കിട്ടി
    അവിടെയും ഇവിടെയും ഉള്ള തെറ്റുകൾ ഇല്ലായിരുന്നെങ്കിൽ നല്ല പദ പ്രശനം ആകുമായിരുന്നു

  • balu

    1D – 4th & 5th letter pls

  • സുബൈര്‍

    ഒരു പ.പ്ര ചെയ്യുമ്പോള്‍ മനം മടുത്തുപോവുന്നതിങ്ങനെയാണ്…
    ഉത്തരം കൃത്യമായി അറിഞ്ഞിട്ടും പ.പ്ര പടച്ചയാളിന്റെ പിഴവുകൊണ്ട് അതൊരിക്കലും ശരിയാവാതിരിക്കുക.
    അക്ഷരമാലയിലെ മുഴുവന്‍ അക്ഷരങ്ങളും പലതവണ എഴുതിനോക്കിയിട്ടും രക്ഷയില്ലാതെ അവസാനം ജീവരേഖയിലൂടെ കൊഞ്ഞനം കാണിക്കുന്നത് ഭാവനയ്ക്കും അപ്പുറത്തുള്ള കൊടിയ പ്രമാദമാവുമ്പോള്‍ തോന്നുന്ന വികാരം വാക്കുകള്‍ക്കതീതം!!

    (ഒറ്റനോട്ടത്തില്‍ രണ്ടക്ഷരങ്ങളും ഒരുപോലെ തോന്നുന്നതുകൊണ്ടാവാം അപ്രൂവര്‍ ശ്രദ്ധിക്കാതെ പോയത്.)

    തീര്‍ച്ചയായും ഈ പദപ്രശ്നത്തില്‍ ഒന്നാം സ്ഥാനം അര്‍ഹിച്ചിരുന്നത് മിത്രയായിരുന്നു. അഭിനന്ദനങ്ങള്‍!!

  • anjanasatheesh

    clues –

    1A , 1D,2D, 6B, 24B & 24D

  • സുബൈര്‍

    @Balu
    1D Google തേനീച്ചകള്‍ ആകര്‍ഷിക്കപ്പെടുന്നതിനാല്‍

  • ജലജ

    >>>> ഇതിൽ എന്നെ സഹായിച്ചത് എന്റെ അച്ഛൻ ആണ് 70 ശതമാനത്തോളം ചോദ്യങ്ങൾ അദ്ദേ ഹത്തിന്റെ സംഭാവന ആണ്.<<<<

    എന്നിട്ടും ആ അച്ഛന് ആറാം റാങ്ക് മാത്രം.

  • ജലജ
  • ജലജ

    2D 1ഡിക്കു ക്ലൂ ആയിത്തന്ന ലിങ്കിൽ ഇതിനുള്ള ഉത്തരം ഉണ്ട് side heading ആയി.

  • Ginu

    24 B, 24 D plz…

  • ജലജ

    6B മംഗലം തന്നെ. ഇത്തിരി ഗ്രാമ്യമാക്കണം. ചിലഭാഗത്ത് ഇങ്ങനെ പറയുമെന്ന് തോന്നുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഈ വാക്ക് ഒന്നിലധികം തവണ കണ്ടതായി ഓർക്കുന്നു. ചില കാര്യങ്ങളിൽ ഓർമ്മ ‘മങ്ങിയിട്ടില്ല’. :)

  • anjanasatheesh

    thanks to all additional clue providers…

  • balu

    നന്ദി സുബൈര്‍

  • vinodpl

    clue please
    6B

  • സുബൈര്‍

    @anjana,

    1A Google : മൂന്നു സ്വരങ്ങളില്‍ നടുവിലത്തേത്
    1D gold + (see the clue given above)
    6B Google : ചൊങ്കൻ ശാശൂന്റേം മഹിതേന്റേം
    24B Google : ആഖാതം: [ആ-ഖാതം] (പാ.) അഖാതം. ആഗ്രയണം:
    24D wiki dictionary : മഴയോടുകൂടിയ കൊടുങ്കാറ്റ്‌. (slight changes in first &second letter)

  • Ginu

    Thank you all for extra clues….

  • സുബൈര്‍

    @ginu&vinod

    Pls see the clues given to Anjana

  • ജലജ

    24B &D രണ്ടിലെയും ആദ്യത്തെ രണ്ടക്ഷരങ്ങൾ ഒന്നു തന്നെയാണ്. ചിഹ്നം മാത്രമേ വ്യത്യാസമുള്ളൂ. 25U വിന്റെ ആദ്യത്തെ അക്ഷരം ശരിക്കുള്ളതേതെന്ന് ഞാൻ നേരത്തെ എഴുതിയിരുന്നു. ആ അക്ഷരമാണ് ഇവിടെയും വേണ്ടത്. (എന്തായാലും അവിടെ ത്സ ആക്കിയിട്ടില്ല.)

    വിജയാശംസകൾ……..

  • prasad

    2A Last part clue please

  • ജലജ

    2A അവിടത്തെ അണക്കെട്ട്

  • സുബൈര്‍

    prasad,

    തടയണ

  • prasad

    Thank YOU chechi

  • anjanasatheesh

    ഒരു…ഝ, ത്സ, ഝം,ത്ധാ പദപ്രശ്നം.

    അതികേമം…..കെങ്കേമം.

    അച്ഛന്‍ സഹായതാല്‍ നിര്‍മ്മിതം

    അച്ചന്‍ തന്നെ ജീവരേഖ തേടുന്നു..

    അച്ഛന്‍ തന്നെ ആറാം സ്ഥാനവും നേടുന്നു….

    ഇതൊക്കെ എപ്പടിയെന്‍ തണ്ടേ….മഷിത്തണ്ടേ………???? :) , :)

  • fabna

    2d plsss

  • prasad

    thanks zubair too

  • സുബൈര്‍

    @fabna

    Google കർണാടകസംഗീതത്തിൽ നിരവധി പ്രശസ്തരായ

  • https://www.facebook.com/ColouredClicks ajith

    http://ml.wikipedia.org/wiki/%E0%B4%AE%E0%B5%97%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 എന്ന പേജിൽ ത്സലം എന്ന് കാണിച്ചത് പിശകാണ് എന്ന് അപ്പ്രൂവര്ക്ക് മനസ്സിലായില്ല.അതാണ്‌ ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കിയത് .

    (search for ത്സലം in that page )

  • devikasai

    ആദ്യമേ തന്നെ ഈ പടപ്രസ്നം ഒരു കീറാമുട്ടി ആയതിൽ ക്ഷമ ചോദിക്കുന്നു. അച്ഛൻ പുതിയ ജോലിയിൽ പ്രവേശിച്ചത്‌ കാരണം കൂടുതൽ ചോദിയ്ക്കാൻ പറ്റിയില്ല. വൈകിയെത്തുന്ന അദേഹത്തെ ബുധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു. ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ നിഘണ്ടുവിൽ നോക്കി ആണ് കിട്ടിയത് ഉദാഹരണം 1 ഡി, 2 ഡി പിന്നെ ചിലത് വിക്കിയിൽ തിരഞ്ഞിട്ടു കിട്ടിയതാണ്. ഏതായാലും എന്റെ ആദ്യത്തെ പടപ്രസ്നം കുറെ ബുദ്ധിമുട്ടിച്ചു എന്നറിഞ്ഞു വിഷമം ഉണ്ട്. ഇനി ഇത്തരം തെറ്റുകള വരാതെ നോക്കാം.

  • http://w Silsila

    12b,12d

  • അബ്ദുൽ‌ ബഷീർ‌

    silsila,

    12 b – google സമരം നടത്തുന്ന നഴ്സുമാര്‍ക്കെതിരെ ഉപയോഗിക്കണമെന്ന
    12 u – google പ്രമുഖവിമർശകനും, പ്രഭാഷകനും, അദ്ധ്യാപകനും

  • അബ്ദുൽ‌ ബഷീർ‌

    ദേവിക,

    തെറ്റുകള്‍ എല്ലാവര്‍ക്കും പറ്റും പക്ഷേ പറ്റിയ തെറ്റ് അല്പം ഗൗരവം ഉള്ളതായത് കൊണ്ടാണു എല്ലാവരും കടുപ്പത്തില്‍ പ്രതികരിച്ചത്. അടുത്ത തവണ 100 % സ്വന്തം ചോദ്യങ്ങളുമായി ധൈര്യപൂര്‍വം എത്തുക. ആശംസകള്‍ !!!

  • സുബൈര്‍

    ദേവിക,
    കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ പദപ്രശ്നം വളരെ നന്നാക്കാമായിരുന്നു. പ.പ്ര എളുപ്പമുള്ളതോ കടുപ്പമുള്ളതോ ആവാം, പക്ഷെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും തെറ്റുകള്‍ വരാതെ സൂക്ഷിക്കണം.

  • Faizak

    20B clue pls

  • ജയേഷ്

    ഞാൻ വിചാരിച്ചു എന്നെക്കൊണ്ട് പറ്റാഞ്ഞിട്ടാണെന്ന്…ഇത് റിപ്പയർ ചെയ്യുമോ? (മങ്ങലം കുഴക്കീ ട്ടോ)

  • http://www.dulfhotels.com vadakethadom, dubai

    clue pl. first letter 14d.

  • ജലജ

    വടക്കേത്തടം,
    ഉത്തരം സൂചനയിൽ തന്നെ ഉണ്ട്.
    വിജയാശംസകൾ………

  • http://www.dulfhotels.com vadakethadom, dubai

    Thanks Mrs. Jalaja, I never guessed

  • Rajesh

    2A National Geographic didn’t include Vagamon in the list of 10 must visit places in the world rather it was ranked under the 50 must visit places in India

  • ജലജ

    മലയാളത്തിൽ പത്തും ആംഗലേയത്തിൽ അമ്പതും എന്നതല്ലേ ശരി? :)

  • ഷണ്‍മുഖപ്രിയ

    രാവിലെ 3 1/2 മണിക്കൂര്‍ ശ്രമിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല 85 വരെ എത്തിച്ചു അവധി ദിവസമല്ലാത്തതിനാല്‍ ഓഫീസില്‍ പോയി. അതില്‍ അധികം വിഷമമില്ല, കാരണം വൈകിട്ട് ഓഫീസില്‍ നിന്നും എത്തിയാലും 21 അം സ്ഥാനമെങ്കിലും കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ അതും കിട്ടിയില്ല. ഉത്തരമെല്ലാം അറിയാന്‍ കഴിയുമായിരുന്ന പിഷാരോടി സര്‍ കുറഞ്ഞ പക്ഷം 21 റാങ്ക് കഴിഞ്ഞേ ഈ പദപ്രശ്നം പൂര്‍ത്തിയാക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. അങ്ങനെയെങ്കില്‍ തെറ്റായ അക്ഷരമൊക്കെ അന്വേഷിച്ച് 4 മണിക്കൂറോളം ഈ പദപ്രശ്നം പൂര്‍ത്തിയാക്കാന്‍ വേണ്ടി ശ്രമിച്ച എനിക്കും അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും 21 റാങ്കെങ്കിലും കിട്ടിയതിന് ആശ്വസിക്കാമായിരുന്നു. മറ്റുള്ളവരെ വിഡ്ഡികളാക്കുന്ന ഒന്നായിപ്പോയി ഈ കാര്യം. ഇത് ശരിക്കും വളരെ വളരെ വിഷമമുണ്ടാക്കി. എന്തായാലും ഇനിയുള്ളത് അന്വേഷിച്ചു നേരം കളയാന്‍ മെനക്കെടുന്നില്ല. 14 ഡിയും 31 യു വും ആരെങ്കിലും അധിക സൂചന തരുകയാണെങ്കില്‍ എപ്പോഴെങ്കിലും പൂര്‍ത്തിയാക്കാം എന്നു കരുതി വളരെ വിഷമത്തോടെ ഈ പദപ്രശ്നത്തില്‍ നിന്നും പിന്‍വാങ്ങുന്നു.

  • Vivek

    I am really sorry to miss out that spelling mistake …. As Subair indicated, the similarity of those two scripts caused this major mistake …. I fully own that and Devika could be spared from that spelling mistake. I should have been more careful ….

    It was a wonderful crossword and I really appreciate that letter (I did not see any other crossword using that letter explicitely as seen in this). It is just an irony that the same letter caused this havoc.

    Apologies for the mistake …. Sorry once again :-( :-(

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    സോറി ട്ടോ എല്ലാർക്കും …. ദേവിക മുമ്പേ പറഞ്ഞു 30% ഉത്തരങ്ങളിൽ എനിക്ക് പങ്കില്ലെന്ന്. അതുകൊണ്ടാണ് എനിക്കും ചില തപ്പലുകൾ വന്നത്. മാത്രമല്ല പുതിയ ജോലിയിൽ ജോയിൻ ചെയ്തതിനാൽ ലേറ്റ് ആവാന് വയ്യ.

    അതുകൊണ്ടാണ് ക്ലൂ ചോദിച്ചത് . മാത്രമല്ല മോളെ ക്കൊണ്ട് പദപ്രശ്നം ചെയ്യിച്ചത് തെറ്റാണോ? 4th ക്ലാസ്സ്‌ വരെ സി ബി എസ്സിൽ പഠിച്ച അവരെ (മോനെയും മോളെയും) സ്റ്റേറ്റ് സിലബസിലേക്ക് മാറ്റിയത് തന്നെ അവർ മലയാളത്തെ വെറുക്കാതിരിക്കാനും ഇംഗ്ലിഷിനു അടിമപ്പെട്ടു പോകരുതെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് . ഇനിയുള്ള പദപ്രശ്നങ്ങളിൽ തെറ്റുകൾ വരാതെ നോക്കാം. അപ്രൂവർ ശ്രദ്ധിക്കുമല്ലോ എന്ന് കരുതി ഞാൻ ശ്രദ്ധിച്ചില്ല. സത്യം. ഇനിയുള്ള ദേവികയുടെ പദപ്രശ്നങ്ങൾ ഞാൻ കളിക്കാതിരുന്നാൽ ആര്ക്കെങ്കിലും 21 ആം സ്ഥാനമെങ്കിലും കിട്ടുമെങ്കിൽ സന്തോഷം.

    അതുകൊണ്ട് ഇത്തവണത്തെ തെറ്റുകൾ എല്ലാവരും പൊറുക്കുക

  • anjanasatheesh

    @ S.M.Priya,

    14D- നമ്പൂതിരി സമുദായം ഉപയോഗിക്കുന്ന “വഹ” തന്നെ

    31U- അയ്യോ പ്രിയാ….അതൊരു ഒന്നൊന്നരചോദ്യമാണ്….

    ഉത്തരം ഒരു”ശര”ത്തിലവസാനിക്കുകയും അതിന്റെ ഉടമസ്ഥനില്‍ തുടങ്ങുകയും ചെയ്യുന്നു.

    പ്രിയ പറഞ്ഞകാര്യങ്ങള്‍ വളരെ ശരിയാണ്. ഞാനും മുന്നെ ഇതുപറഞ്ഞു. പക്ഷേ മുന്‍പേ പറന്നപക്ഷികള്‍ അതുകണ്ടതായി ഭാവിക്കാതെ പ.പ്ര. ത്തെ അഭിനന്ദിക്കുകയാണു ചെയ്തിരിക്കുന്നത്. കഷ്ടം എന്നല്ലാതെ…..!!!!!!!!!!!!

  • ചാന്ദ്നി , മുളങ്കുന്നത്തുകാവ്

    Thank you Vivek. Your explanation could make things better.

    I didn’t check the crossword as I was very busy in my office.

    Sorry once again.

    Priya

    14 d Vaha
    31 u arrow of Sreeram

    Wish you good luck

  • admin

    List of people who reached on 99 first. if you agree, I will correct the rank list

    -Joju

    rank updated with these scores.
    ——————————
    1. MitraTV 18
    2aparichithan 15
    3jacob 15
    4menonjalaja 12
    5mujined 12
    6fab 12
    7ajithu 12
    8beegees 12
    9UnnikuttanKNR 12
    10vinodpl 12
    11balamuralee 12
    12anjana 10
    13ginuv 10
    14vikasvenattu 10
    15PSAD 10
    16fabna 10
    17kkumar32 10
    18kuttetttan 10
    19elizabindu74 10
    20rajkrish19 10
    21rimol2 10
    22 kpcpisharody 9
    23 pgr 9
    24 tharatr 9

  • admin

    sorry for the terrible mistake. :-(

  • Vivek

    I agree with Admin ….

    Except that kpcpisharody should be at 22 ;)

  • anjanasatheesh

    agree with Mr.Vivek’s comment

  • ജേക്കബ്

    Hi Joju , I got stuck at 99 because of 24 B & D first letter and not because of 25U first letter. So if you are rearranging the list please keep me below Subair.

  • anjanasatheesh

    24B- ഉത്തരം തന്നെ തരാം “ഝംഝലം” എങ്ങിനിനെകിട്ടിയെന്നൊന്നും ചോദിച്ചു കളയരുത് –

    24D – ഝംഝ + അനിലന്‍ – കൂട്ടിയെഴുതിനോക്കൂ – വെറും മഴയ്ക്കൊപ്പമല്ല….പേമാരിയ്ക്കൊപ്പം തന്നെയെന്നു തോന്നുന്നില്ലേ

  • Vikas

    നല്ല രസ്യൻ ‘പടപ്രസ്നം’

  • sunny

    please help 26b and 12d

  • സുബൈര്‍

    അഡ്മിന്‍,
    നല്ല തീരുമാനം. മുമ്പ് സൂചിപ്പിച്ചിരുന്നത് പോലെ ശരിയ്ക്കും മിത്രയ്ക്ക് തന്നെയാണ് ഒന്നാം റാങ്ക് കിട്ടേണ്ടിയിരുന്നത്.
    ബോണസ്സിന്റെ കണക്കാണ് പിടി കിട്ടാത്തത്.
    വിവേക്,
    test play നടത്തിയിരുന്നെങ്കില്‍ ആ തെറ്റ് കണ്ടുപിടിക്കാമായിരുന്നു.
    PS : ഈ പ.പ്രശ്നത്തിന് ‘ഝ’ എന്ന് പേരിടാമായിരുന്നു. ;)

  • ജലജ

    സണ്ണി,

    26b രാത്രിയുടെ അധീശൻ

    12d അതിമനോഹരമായി മലയാളം എഴുതുന്ന ഒരു നിരൂപകനാണ്. മനസാസ്മരാമി എന്നാണ് ഇദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്.

    വിജയാശംസകൾ

  • admin

    >>> ബോണസ്സിന്റെ കണക്കാണ് പിടി കിട്ടാത്തത്.

    Added with a PAIN Bonus . roughly based on the time they got stuck with 99.

  • sunny

    Thank you Jalaja.

  • RAHIM

    29 b , 3rd letter please …

  • Mitra

    Thanks Admin for acknowledging and correcting the mistake.
    ഇനി ഇത്തരം ‘ചെറിയ വലിയ’ തെറ്റുകൾ കടന്നുകൂടില്ലെന്നു കരുതുന്നു.

    Special regards to Subair & Jacob, that was an amazing display of game spirit :)

  • Dinesh kumar

    29 b , 3rd letter please …

  • Mitra

    29B – Google “ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മലയാള ഭാവകാവ്യമാണ്”

  • ഷണ്‍മുഖപ്രിയ

    thanks for the extra clues.

  • കഥാകാരന്‍

    വളരെക്കാലത്തിന് ശേഷം കമന്റ് പേജില്‍ വന്നപ്പോള്‍ കണ്ടത് ഈ കാഴ്ച …. എല്ലാ പദപ്രശ്നത്തിലും എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എല്ലാവര്‍ക്കും കുശാലായേനെ … പോയിന്റുകള്‍ വാരി വിതറിയിരിക്കുകയാണല്ലോ ……