KRKT3/03SUCHI/27

KRKT3/03SUCHI/27
Topic :uncategorized
By :rakeshnamboo
Play This Crossword
Top Player’s List

  • Mitra

    ലളിതമായ പദപ്രശ്നം രാകേഷ്…. ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ.
    33A യുടെ ഉത്തരം ഇതിൽ പറഞ്ഞിരിക്കുന്നത് തന്നെയാണോ?

  • vinodpl

    Easy crossword Rakesh

    Congrats Unni

  • ജലജ

    പദപ്രശ്നം ലളിതം. അഭിനന്ദനങ്ങൾ നിർമ്മാതാവിനും വിജയികൾക്കും.

    33A അപ്പോൾ ആര്യഭട്ടൻ ഇവിടെയും ജനിച്ചിട്ടുണ്ട് അല്ലേ? നമ്മളായിട്ട് ഇതൊക്കെ വിളിച്ചുപറയണോ? :) സമ്മതിച്ചുകൊടുക്കണോ? :)

  • ഉണ്ണി കണ്ണൂർ (U.K.)

    തികച്ചും അപ്രതീക്ഷിതമായിരുന്നു , അവിശ്വസനീയവും.. എനിക്കും ഒരു ഒന്നാം സ്ഥാനം !!! ആദ്യ ഒന്ന് രണ്ടു പ. പ്ര. കഴിഞ്ഞപ്പോൾ തന്നെ ഈ അക്ഷരക്കളരിയിലെ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഗുരുസ്ഥാനീയരായ പോരാളികളോട് ഏറ്റുമുട്ടി ഒന്നാമാതെത്താം എന്ന പ്രതീക്ഷ അവസാനിച്ചിരുന്നു.. എല്ലാവർക്കും നന്ദി,, അത്രമേൽ എളുപ്പമുള്ള, നല്ല ഒരു പ. പ്ര. നല്കി മഷിത്തണ്ടിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു പ. പ്ര എങ്കിലും ഒന്നാമതെത്താൻ സഹായിച്ച രാകേഷ് നും പ്രത്യേക നന്ദി.. ഒപ്പം അഭിനന്ദനങ്ങൾ എല്ലാ മുൻനിരക്കാർക്കും..

  • ജലജ

    ഞാൻ minscript ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്. എളുപ്പമാണ്. മലയാളത്തിൽ ടൈപ്പുചെയ്യുന്നതിന്റെ സുഖവുമുണ്ട്. ഒരു പ്രശ്നം മാത്രം. ന്റെ എന്നത് ഇങ്ങനെയേ വരൂ. അതൊന്ന് ശരിയാക്കാനെന്താണ് മാർഗ്ഗം? Wordൽ ടൈപ്പു ചെയ്യുമ്പോൾ karthika font ആണുപയോഗിക്കുന്നത്. മീര ഉപയോഗിച്ചുനോക്കിയപ്പോൾ ന്റെ ശരിയായെങ്കിലും ചില്ലക്ഷരങ്ങൾ ശരിക്കു വരുന്നില്ല. അറിയുമെങ്കിൽ പറഞ്ഞുതരൂ……………..

  • ജലജ

    ഉണ്ണി,

    അഭിനന്ദനങ്ങൾ!!!

    ഇനി ഇതൊരു പതിവാക്കിക്കോളൂ. :)

  • balu

    നല്ല പദപ്രശ്നം രാകേഷ് . അഭിനന്ദനങ്ങള്‍ ഉണ്ണി

    25A ഉത്തരം ശരിയാണോ ?

  • Mitra

    @Balu – ഇതേ സംശയം എനിക്കുമുണ്ട്. സ്കൂളിൽ കർണാടക സംഗീത triumvirate ആയി പഠിച്ചതു വേറെ മൂന്നു പേരെ പറ്റിയാണ്.

  • sushamaraman

    1A answer വിയോജിപ്പുണ്ട്

  • kpc

    30 B SECOND LETTER PLS

  • Jenish

    രാകേഷ്,

    പദപ്രശ്നം കൊള്ളാം.. അഭിനന്ദനങ്ങൾ..

    25A-, 33A- എന്നിവ വിശദമാക്കിയാൽ നന്നായിരുന്നു…

    ഉണ്ണിക്കും മറ്റ് മുൻ നിരക്കാർക്കും അഭിനന്ദനങ്ങൾ

  • kpc

    got it

  • Hari Prasad Nair

    22U Second Letter Please

  • prasad

    “ഇന്ദ്രജാലം” അറിയുമോ ?

  • shemi

    18a 33a please

  • Hari Prasad Nair

    Please help

  • Hari Prasad Nair

    33a- Country of Kasab

  • prasad

    18a- ദേവന്മാരുടെയോ രാജാക്കന്മാരുടെയോ ഭക്ഷണം

  • shemi

    Thank you Hari prasad nair and prasad

  • https://www.facebook.com/ColouredClicks ajith

    33 എ ഇതിൽ പറഞ്ഞ ഉത്തരം ശരിയാണോ ? ഇംഗ്ലീഷ് വിക്കിയിൽ മഹാരാഷ്ട്ര , ധാക്ക എന്നൊക്കെ കാണുന്നു .

  • https://www.facebook.com/ColouredClicks ajith

    4A also I have doubt.. other places its mentioned Agumbe.. that also in south india..

  • ഉണ്ണി കണ്ണൂർ (U.K.)

    നന്ദി വിനോദ്, ജലജേച്ചി, ബാലു, ജെനിഷ്‌.. :-)
    @ജലജേച്ചി, ഇപ്പോൾ ഇത് പതിവാണ് പദപ്രശ്നത്തിൽ പങ്കെടുക്കുന്നത്, കൂടാതെ സന്തോഷവുമാണ് ഒന്നാമതെത്തുന്നത് ഒരു പതിവാക്കാൻ,, പക്ഷെ അതിനു നിങ്ങൾ കുറച്ചു പേർ ആദ്യം പതിവ് തെറ്റിക്കേണ്ടി വരും.. തത്കാലം ഞാൻ ആയിട്ട് ആർക്കും അത്തരം ഒരു ബുദ്ധിമുട്ട് വരുത്തി വെക്കാൻ ആഗ്രഹിക്കുന്നില്ല.. :D

  • ഉണ്ണി കണ്ണൂർ (U.K.)

    @ajith: 4A, i hav also heard it as Agumbe, Karnataka..

  • chackochi

    30B 2nd letter please…

  • shemi

    chackochi ‘പഴി’ യിലുണ്ട്

  • ജലജ

    ക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ്‌ ആര്യഭടൻ ജനിച്ചത്‌ എന്ന് പുരാതന രേഖകളിൽ [അവലംബം ആവശ്യമാണ്] നിന്ന് മനസ്സിലാക്കാൻ കഴിയും.

    ആര്യഭടീയ”ത്തിന്റെ പ്രമുഖ വ്യാഖ്യാതാവായ കേളല്ലൂര്‍ സോമയാജി ആര്യഭടനെ “അശ്മകജനപദ ജാത” എന്ന് വിശേഷിപ്പിച്ചതിനാല്‍ അദ്ദേഹം “അശ്മക”ത്തില്‍ ജനിച്ചതെന്ന് അഭിപ്രായപ്പെടുന്നു. അശ്മകം കേരളത്തിലെ കൊടുങ്ങല്ലൂരാണെന്ന് അഭിപ്രായമുള്ളതിനാല്‍ അദ്ദേഹം കേരളീയനാണെന്ന് അനുമാനിക്കാം. മാത്രമല്ല പൂങ്കുന്നവും കൊടുങ്ങല്ലൂരും അടുത്തടുത്ത പ്രദേശമാകയാല്‍ ആര്യഭടന്‍ കേരളീയനാണെന്ന കാര്യത്തില്‍ കൂടുതല്‍ സാധ്യത കാണുന്നുണ്ട്. ബീഹാറിലെ പാറ്റ്നാ നഗരത്തില്‍ പുരാതന കാലത്ത് ഒരു വിശ്വവിദ്യാലയമുണ്ടായിരുന്നു. വിദേശത്തുനിന്നുപോലും ധാ

    ആര്യഭട്ടന്‍ ജനിച്ചത്‌ പാടലീപുത്രത്തിനടുത്ത കുസുമപുരത്താണെന്നും കാഞ്ചീപുരത്താണെന്നും തിരുനാവായയിലാണെന്നും അഭിപ്രായങ്ങളുണ്ട്‌…

    എഡി 476- ലാണ് ആര്യഭടന്‍ ജനിച്ചതെന്ന് വിശ്വസിക്കുന്നു. 499-ലാണ് ജനിച്ച തെന്ന് പ്രബലമായ മറ്റൊരഭിപ്രായമുണ്ട്. ആര്യഭടന്‍ ജനിച്ചത് കുസുമപുരത്താണെന്ന് അദ്ദേഹത്തിന്റെ കൃതിയായ ;”ആര്യഭടീയ”ത്തില്‍ സൂചനയുണ്ട്. കുസുമപുരം കേരളത്തില്‍ തൃശൂരിനടുത്തുള്ള പൂങ്കുന്നമാണെന്ന് സംശയിക്കുന്നു. കുസുമപുരം ബീഹാറിലെ പാറ്റ്നാ നഗരമാണെന്നും അഭിപ്രായമുണ്ട്.

    Aryabhata was born in the region lying between Narmada and Godavari, which was known as Ashmaka,and is now identified with Maharashtra, though early Buddhist texts describe Ashmaka as being further south, Dakshinapath or the Deccan, while other texts describe the Ashmakas as having fought Alexander, which would put them further north. Other traditions in India claim that he was from Kerala and that he travelled to the North, or that he was a Maga Brahmin from Gujarat. However, it is fairly certain that at some point, he went to Kusumapura

    പദപ്രശ്നത്തിലെ ഉത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

  • ജലജ

    മുകളിൽ എഴുതിയ ഓരോ ഖണ്ഡികയും ഓരോ സൈറ്റിൽ നിന്നെടുത്തതാണ്

  • ജലജ

    ഉണ്ണി,
    സ്വന്തം കഴിവുകൊണ്ടുതന്നെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഞാൻ കൃത്യസമയത്തുതന്നെ കളിക്കാൻ തുടങ്ങിയിരുന്നു.