KRKT3/02KOORMA/21

KRKT3/02KOORMA/21
Topic :പച്ചമലയാളം
By :rajeshrv
Play This Crossword
Top Player’s List

  • കഥാകാരന്‍

    Link Strength – 76% !!!!!!!!

    ഇതിന് എളുപ്പം കൂടിപ്പോയി എന്ന പരാതിയേ കാണൂ എന്നു കരുതുന്നു.

    :-)

  • http://nellikka.blogspot.com രാജേഷ്

    കഥാകാരന്‍ പറഞ്ഞതാണു ശരി. എല്ലാവര്‍ക്കും സ്വാഗതം.

  • http://nellikka.blogspot.com രാജേഷ്

    ജലജ, അഭിനന്ദനങ്ങൾ

  • http://nellikka.blogspot.com രാജേഷ്

    സുഷമ, അഭിനന്ദനങ്ങൾ

  • sushamamekkad

    samayaththu thanne thutangaan kzhinju, valare eluppamayirunnu.

  • http://nellikka.blogspot.com രാജേഷ്

    മിത്ര, ജെനീഷ്, അഭിനന്ദനങ്ങൾ

  • srjensh

    അടുത്തകാലത്ത് കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട പദപ്രശ്നം… അഭിനന്ദനങ്ങൾ… :)

    ചേച്ചിക്കും മറ്റ് മുൻ‌നിരക്കാർക്കും അഭിനന്ദനങ്ങൾ…

  • Mitra

    ചില വാക്കുകൾ കണ്ടു പിടിക്കാൻ dictionary വേണ്ടി വന്നെങ്കിലും താരതമ്യേന എളുപ്പമുള്ള crossword… ആദ്യമായിട്ടാണ് ഗൂഗിൾ ഇത്രയും കുറച്ചു ഉപയോഗിച്ചുകൊണ്ട് ഒരെണ്ണം ചെയ്യുന്നത്.

    Congrats to Toppers and creator!!

  • ജലജ

    നല്ല പദപ്രശ്നം. എളുപ്പമുള്ളതും. രസിച്ചുചെയ്തു.

    ചില വാക്കുകൾ പ്രാദേശികങ്ങളാണെന്ന് തോന്നുന്നു.

  • ജലജ

    നന്ദി രാജേഷ്,ജെനിഷ് & മിത്ര

  • http://nellikka.blogspot.com രാജേഷ്

    പ്രാദേശികമെന്നു നിഘണ്ടു പറഞ്ഞ വാക്കുകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അന്യഭാഷകളുടെ സ്വാധീനംമൂലം പ്രചാരം നഷ്ടപ്പെട്ട പദങ്ങൾ എന്നു പറയുന്നതാകും ശരി.

  • neema

    hello , 15 B 5th letter not accepting ? Any particular reason ? “ല്ല്” is correct or not

  • ജലജ

    8A,15B,24B ഇവയാണ് ഞാനുദ്ദേശിച്ചത്. എന്റെ പ്രദേശത്ത് ഇവയ്ക്ക് കുറച്ച് വ്യത്യാസമുണ്ട്.
    9U അവസാനത്തെ അക്ഷരം ഇത്തിരി ശരിയാക്കേണ്ടതുണ്ടെന്നുതോന്നുന്നു.

    8u ഈ ചെടിക്ക്/ മരത്തിന് വേറെ പേരുണ്ടോ?

  • ഉണ്ണികൃഷ്ണന്‍

    “വളര്‍ച്ച മുറ്റാത്ത പേന്‍” – ഇതിന്റെ ഉത്തരത്തിന്റെ വിശദീകരണം അറിഞ്ഞാല്‍ കൊള്ളാം…ഇത് പ്രാദേശികമായ പദമാണോ???…പച്ചമലയാളം അല്പം പഴുത്ത് പോയോ എന്നാണ് എനിക്ക് സംശയം…

  • anjanasatheesh

    പല ഉത്തരങ്ങളും സാമാന്യബുദ്ധിക്കു നിരക്കാത്തത്. നിര്‍മ്മാതാവാണോ അപ്രൂവറാണോ കൂത്താടിയത് ? പ്രബലര്‍ സംസാരിക്കട്ടെ. 95മാര്‍ക്ക് കിട്ടി. 5Aയും, 28Dയും,14Uയും കൂടി “മുട്ടം” ആയി നിന്നപ്പോള്‍ കളിയുപേക്ഷിച്ചു ഉച്ചയുറക്കത്തിനുപോയി, ഇവിടെ,ഗള്‍ഫില്‍, ആകെ ഇത്തിരി ഉറങ്ങുന്നത് ഉച്ചക്കാണ്. അതുപാളിയാല്‍ പിന്നെ എല്ലാം തഥൈവാന്നാകും.ഇപ്പോള്‍ ഓഫീസ്സിലെത്തി 5 മാര്‍ക്കും തേടിപ്പിടിച്ചു. 2 ജീവിതരേഖ സഹായത്താല്‍…അല്ലാതെ തലപുകയ്ക്കേണ്ട എന്നു തോന്നി

  • ഉണ്ണികൃഷ്ണന്‍

    “…നല്ല പദപ്രശ്നം. എളുപ്പമുള്ളതും. രസിച്ചുചെയ്തു..” -പക്ഷെ എനിക്കൊന്നും ഒട്ടും രസം തോന്നിയില്ല, സൂചനകളുടെ പോരായ്മ കൊണ്ട് തന്നെ…

  • anjanasatheesh

    ഉണ്ണികൃഷ്ണന്‍ Says:
    May 5th, 2013 at 7:37 pm
    “…നല്ല പദപ്രശ്നം. എളുപ്പമുള്ളതും. രസിച്ചുചെയ്തു..” -പക്ഷെ എനിക്കൊന്നും ഒട്ടും രസം തോന്നിയില്ല, സൂചനകളുടെ പോരായ്മ കൊണ്ട് തന്നെ…

    You are right……………

  • സുബൈര്‍

    ചില പദങ്ങൾ ആദ്യമായി കേൾക്കുന്നവയാണെങ്കിലും പ.പ്ര ഇഷ്ടപ്പെട്ടു. ഗൂഗിൾ കാര്യമായി ഉപയോഗിക്കേണ്ടി വന്നില്ല. ലിങ്കുകളിൽ നിന്ന് ഉത്തരം കൊരുത്തെടുക്കുന്നത് രസമുള്ള കാര്യമാണ്‌. സമയത്തിന്‌ തുടങ്ങാനായില്ല എന്നൊരു വിഷമം മാത്രം.
    അഭിനന്ദനങ്ങൾ, രാജേഷിനും മുൻപിലെത്തിയവർക്കും..

  • ജലജ

    >>>>ലിങ്കുകളിൽ നിന്ന് ഉത്തരം കൊരുത്തെടുക്കുന്നത് രസമുള്ള കാര്യമാണ്‌<<<<

    അങ്ങനെ ഞാനും രസിച്ചു. അതാണ് നേരത്തെ എഴുതിയത്.

    പേൻ മാത്രമേ നിഘണ്ടുവിൽ നോക്കിയുള്ളൂ. അതിലുണ്ടായിരുന്നില്ല. അത് കറക്കിക്കുത്തി. നാലാമത്തെ കുത്തിൽ ശരിയായി.

  • http://nellikka.blogspot.com രാജേഷ്

    ജലജ,

    “8A,15B,24B ഇവയാണ് ഞാനുദ്ദേശിച്ചത്. എന്റെ പ്രദേശത്ത് ഇവയ്ക്ക് കുറച്ച് വ്യത്യാസമുണ്ട്.”

    അതു പ്രാദേശികവ്യത്യാസമാകാം :-)

    “9U അവസാനത്തെ അക്ഷരം ഇത്തിരി ശരിയാക്കേണ്ടതുണ്ടെന്നുതോന്നുന്നു.”

    രണ്ടു തരത്തിലും എഴുതിക്കാണാറുണ്ടല്ലോ.

    “8u ഈ ചെടിക്ക്/ മരത്തിന് വേറെ പേരുണ്ടോ?”

    നാലഞ്ചു പര്യായങ്ങൾ നിഘണ്ടുവിൽ കാണുന്നുണ്ട്.

  • http://nellikka.blogspot.com രാജേഷ്

    ഉണ്ണികൃഷ്ണന്‍

    “വളര്‍ച്ച മുറ്റാത്ത പേന്‍” – ഇതിന്റെ ഉത്തരത്തിന്റെ വിശദീകരണം അറിഞ്ഞാല്‍ കൊള്ളാം…ഇത് പ്രാദേശികമായ പദമാണോ?

    മുമ്പു പറഞ്ഞതുപോലെ പ്രാദേശികം എന്ന് നിഘണ്ടുവിൽ പറഞ്ഞിട്ടുള്ള വാക്കുകൾ ഉപയോഗിച്ചിട്ടില്ല.

    “flaming” സ്വഭാവമുള്ള കമന്റുകള്ക്ക് മറുപടി പറയാൻ താത്പര്യമില്ല.

  • http://nellikka.blogspot.com രാജേഷ്

    സുബൈർ, നന്ദി

  • ജലജ

    രാജേഷ്,
    അവയെന്തെന്ന് നാളെ എഴുതാം. പ്രാദേശികമായിരിക്കും. നിഘണ്ടു അങ്ങനെ പലതും പറയാതിരിക്കും. :)

    യകാരം വേണമെന്ന് തന്നെയാണ് തോന്നുന്നത്. പറയുമ്പോഴും യകാരം സ്ഫുരിക്കുന്നില്ലേ അല്ലെങ്കിൽ അങ്ങനെയല്ലേ പറയേണ്ടത്?

    ചെമപ്പുചായം എടുക്കാനുള്ള പഞ്ഞി എന്ന് നിഘണ്ടുവിൽ കണ്ടു.അത് ഏതു പഞ്ഞി? ബംഗാളി നോവലുകളിൽ സ്ത്രീകൾ ഇത് പൂശുന്നതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്. അന്നുമുതൽ ആഗ്രഹിക്കുന്നതാണ് ഇതെന്താണെന്നറിയാൻ. കേരളത്തിലുള്ള ചെടിയാണോ? അൽത്ത ഇതാണോ? ആരെങ്കിലും എഴുതിയാൽ ഉപകാരം.

  • Krishna Kumar

    Kindly give the clues for 14U and 28D.

  • http://NA മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം…
    രാജേഷിനും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍!!!!
    @Krishna Kumar
    14 u സമയമാണ്‌ എന്ന്‌ സച്ചിദാനന്ദന്‍ പറഞ്ഞതിനെ google
    28 d ഞവിടുക · ഞവിണി · ഞവിര · ഞവുറുക ………

  • http://NA മുജീബുര്‍റഹ്മാന്‍

    8 u ഇതൊരു നെല്ലിനമാണെന്ന് വിക്കിപറയുന്നു.
    ഉത്തരത്തില്‍ മൂന്നാമക്ഷരം വിട്ടു പോയിട്ടില്ലെയെന്നൊരുസംശയം?
    പ്രാദേശികമായി എവിടെയെങ്കിലും ഇങ്ങനെ പറയുന്നുണ്ടോ?

  • Krishna Kumar

    Thanks Mujib

  • Unnikrishnan

    “flaming” സ്വഭാവമുള്ള കമന്റുകള്ക്ക് മറുപടി പറയാൻ താത്പര്യമില്ല….
    ഞാൻ പറഞ്ഞതിൽ എവിടെയാ ഫ്ലേമിംഗ് ?? ഉത്തരം മുട്ടുമ്പോൾ ഇങ്ങനെ പറഞ്ഞു നിര്ത്തുന്നതും ഒരു പതിവാണ് ചിലര്ക്ക്…

  • ജലജ

    മുജീബ്,
    8u ൽ മൂന്നക്ഷരമുണ്ടല്ലോ . വിട്ടുപോയതെന്താണ്?

  • binubha

    clue please 15B

  • http://nellikka.blogspot.com രാജേഷ്

    binubha,

    ഈ കവിതയിൽ ഈ വാക്കുണ്ട്.

    http://twentytwo-and-half.blogspot.in/2011/07/blog-post.html

  • http://nellikka.blogspot.com രാജേഷ്

    ശ്രി. ഉണ്ണികൃഷ്ണൻ

    “പച്ചമലയാളം അല്പം പഴുത്ത് പോയോ എന്നാണ് എനിക്ക് സംശയം”

    താങ്കളുടെ ഈ പ്രസ്താവന ഫ്ലെയ്മിങ്ങ് അല്ലേ?

    കിട്ടാത്ത മുന്തിരിയ്ക്ക് പുളി കണ്ടുപിടിച്ചു സം തൃപ്തരാവുന്ന സ്വഭാവവും ചിലർക്കുണ്ട്.

  • binubha

    Thanks Mr.Rajesh

  • Dinesh kumar

    Hai,99 points finish,;please give me clu.for 32A 3rd letter

  • https://www.facebook.com/ColouredClicks ajith

    കൊള്ളാം നല്ല പ.പ്ര ..
    ഗൂഗിൾ ചെയ്തു ചെയ്തു ചെയ്യേണ്ട മറ്റു പ. പ്ര കളെക്കാൾ നന്നായിരിക്കുന്നു.

  • poojasaji

    pls give clues for 5a,10a,7d last letter,19d & 30a

  • shaji

    poojasaji 5a mammooty (double role) movie. 10a പ്രഥമന്‍. വേണ്ട സാധനങ്ങള്‍ 1.അരിപ്പൊടി 200 ഗ്രാം 2.പാല്‍ 3 ലിറ്റര്‍ 3.പഞ്ചസാര ¾ ഗ്ലാസ് ( google) 7d ‘കപ്പ്‌ ‘ ലുണ്ട് 19d അമൃതഗര്‍ഭം, ഉറക്ക്, ഉറക്കം, പ്രമീള, പ്രസ്വാപം, പായല്‍, (google) 30a കഥകളിയും തുള്ളലും മറ്റും അഭ്യസിപ്പിക്കുന്ന ആൾ, ആശാൻ. (google)

  • shaji

    dinesh ‘മായ’ യിലുണ്ട്

    • admin

      ഇതിലെങ്കിലും പരാതികള്‍ ഉണ്ടാകില്ല എന്ന് കരുതിയത് എന്റെ മണ്ടത്തരം. പല തരം വ്യക്തികള്‍ക്ക് പല അഭിപ്രായം ഉണ്ടാകും . അത് പ്രഘടിപ്പിച്ചവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

      രാജേഷ്,
      76% അത്ര പോരാ എന്നാണു പറയുന്നത്. കൂടുതല്‍ നന്നാക്കണം.
      അടുത്ത തവണ ഒരു 86% ആക്കുവാന്‍ ശ്രമിക്കൂ.

      മഷിത്തണ്ടു പ.പ്ര മത്സരം തുടങ്ങുന്നതിനു മുമ്പേ സ്വന്തം ബ്ലോഗില്‍ പ.പ്ര മത്സരം നടത്തിയിരുന്ന വ്യക്തിയാണ് രാജേഷ്. എന്തിനധികം പറയുന്നു ആ പ.പ്ര ചൂണ്ടിയാണ് മഷിത്തണ്ടു ആദ്യ പ.പ്ര ടെസ്റ്റിംഗ് നടത്തിയത് തന്നെ.

      താത്പര്യമുള്ളവര്‍ക്ക് ആ പഴയ പ.പ്ര കളിച്ചു നോക്കാം.
      http://mashithantu.com/crossword/index.php?id=CW/2009/SET-0011

  • കഥാകാരന്‍

    പച്ചമലയാളം പച്ചയ്ക്ക് നിന്നു കത്തുന്ന (flaming)ലക്ഷണമുണ്ടല്ലോ? :-)

    പതിവു പോലെ ചിലര്‍ക്കിഷ്ടമായി, മറ്റ് ചിലര്‍ക്ക് മറിച്ചും … അങ്ങനെ കരുതിയാല്‍ പ്രശ്നം തീര്‍ന്നു.

    നിര്‍മ്മാതാവിന്റെ ആദ്യസംരംഭമായിരുന്നു എന്ന പരിഗണന കൂടി കൊടുക്കേണ്ടതാണ്.

    76 % ലിങ്കുള്ള ഒരു പദപ്രശ്നത്തില്‍ ഒന്നോ രണ്ടോ വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ ഇത്രമാത്രം വികാരം കൊള്ളണോ?? നമ്മള്‍ അസഹിഷ്ണുക്കളായി മാറുകയാണോ? അലപം പോലും കഠിനവും വ്യത്യസ്തവുമായ പദപ്രശ്നങ്ങള്‍ പോലും വിമര്‍ശിക്കപ്പെടുന്നു എന്നാണ് പല കമന്റ് പേജുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. ഒരേ അച്ചിലിട്ടു വാര്‍ത്ത പദപ്രശ്നങ്ങളാണോ എല്ലാവരും പ്രതീക്ഷിക്കുന്നത്?

    “നിര്‍മ്മാതാവാണോ അപ്രൂവറാണോ കൂത്താടിയത് ? പ്രബലര്‍ സംസാരിക്കട്ടെ.”

    ‘പ്രബലനാ’യി ഞാന്‍ പോരേ?

    ആരും കൂത്താടിയില്ല …. പിന്നെ പദപ്രശ്നസൂചനകളില്‍ നിര്‍മ്മാതാവ് പറയാതെ മാറ്റം വരുത്തുന്നത് എന്റെ രീതിയല്ല. അത് ശരിയല്ല എന്ന എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇനിയങ്ങോട്ട് ഉറച്ച് ഇരിക്കാനും …. (നിര്‍മ്മാതാവിനെ കാണാതെ വന്നാല്‍ തെറ്റുള്ള ഉത്തരങ്ങള്‍ മാറ്റാറുണ്ട്. എന്നാലും, പദപ്രശ്നം സുഗമമായി കളിക്കാന്‍ തടസ്സമില്ലെങ്കില്‍ വ്യാകരണത്തെറ്റുകളും മറ്റും തൊട്ടു പോലും നോക്കാറില്ല).

  • shami

    24u,28a,25a clue pleas..

  • Abhishek

    8U-വിന്റെ ആദ്യക്ഷരം തന്നു സഹായിക്കാമോ?

  • http://NA മുജീബുര്‍റഹ്മാന്‍

    SHAMI
    24 U രാവണന്റെ പദം-രാഗം:കാപ്പി, താളം… search google
    28 A അർഥമില്ലാത്ത സംസാരം.
    25 A വാങ്ങൽ, സ്വീകരിക്കൽ.

    abhishek
    8u തൊണ്ണുറാന്‍ തൊണ്ടി, കല്ലടിയാരന്‍, ഓണവട്ടന്‍….

  • Vivek

    Rajesh,

    Frankly, I feel your first crossword (http://mashithantu.com/crossword/index.php?id=CW/2009/SET-0011) was a wonderful one compared to the current one :-)

  • ജലജ

    രാജേഷ് മഷിത്തണ്ടിൽ വന്ന സ്വന്തം പദപ്രശ്നം ബ്ലോഗിലിട്ടതാണെന്നാണ് ഞാൻ വിചാരിച്ചത്. നേരെ തിരിച്ചാണല്ലേ.
    അന്നത്തെ ആ പദപ്രശ്നത്തിലെ പരുമലയുടെയും മലമ്പുഴയുടെയും സൂചനകൾ ഇപ്പോഴുമെനിക്കോർമ്മയുണ്ട്.

  • Abhishek

    Thank U……. very much

  • shami

    thank you mujeeb

  • shami

    31u, 33u,22d clue please

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജ Says:
    May 6th, 2013 at 2:10 pm
    മുജീബ്,
    8u ൽ മൂന്നക്ഷരമുണ്ടല്ലോ . വിട്ടുപോയതെന്താണ്?

    Sorry
    ജലജേച്ചി എനിക്കു തെറ്റുപറ്റിയതാണ്….

  • http://NA മുജീബുര്‍റഹ്മാന്‍

    Shami
    31u, 1975 ല്‍ ഇവിടെ നടത്തിയ അതിരാത്രം ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്
    33u, മയിൽപീലികൾ, വിവിധവർണത്തിലുള്ള കടലാസുകള്‍, ചിപ്പികൾ തുടങ്ങിയവകൊണ്ട് അലങ്കരിച്ച വിശറിയാണ്
    22d മനുഷ്യമനസ്സ് ജീനിയും……… google

  • minu

    18d,22b 2nd letter and 23b 3rd letter pls help…

  • beegees

    minu >>>
    18d…..,search google മീനോ ആറ്റില്‍
    22b…search google കണ്ണുനീര്‍ മുത്തുമായ് കാണാനെത്തിയ
    23b …..search in mashithantu dictionary ….cooking place of temple

  • minu

    tank u…beegees

  • Dinesh kumar

    Thanks shaji

  • Jayesh

    രാജേഷ് ജീ, പദപ്രശ്നം രസമുണ്ടായിരുന്നു. പല പ്രയോഗങ്ങളും തെക്കന്‍ കേരളത്തിലെ ആണെന്ന് തോന്നുന്നു. അതു കൊണ്ട് ചിലതൊക്കെ കറക്കിക്കുത്തേണ്ടി വന്നു.

  • anjanasatheesh

    ചിലരൊക്കെ സംസാരിച്ച സ്ഥിതിയ്ക്ക് ചിലതു ഞാനും പറഞ്ഞോട്ടെ

    1. “ഈ നയത്തെക്കാള്‍ നല്ലത് അടിയാണത്രെ” – ഇതുകൊണ്ടെന്താണു മനസ്സിലാവുക…? എന്താണീ ചോദ്യത്തിന്റെ പൊരുള്‍ ?

    ഇതിന്റെ ഉത്തരം കിട്ടിയാല്‍ – പലതരത്തിലും ന്യായീകരിക്കാം – എന്നാല്‍ ഉത്തരം കിട്ടുന്നതിനുമുന്‍പെ ഒരു പ.പ്ര, കളിക്കാരന്റെ നോട്ടത്തില്‍………?

    2. പ്രഥമന്മാരില്‍ പ്രഥമന്‍ – ചക്ക, അട, പഴം….പ്രഥമന്മാര്‍ എന്നു പറയുമോ …? “പ്രഥമനുകള്‍” എന്നല്ലേ പറയുക. അപ്പോള്‍ സൂചനയോ…?

    3. മരവിപ്പു ബാധിച്ചു – ഉത്തരം ഏതു നിഘണ്ടുവില്‍ നിന്നാണീപദം. ഒരു റഫറന്‍സ് തരാമോ. പ്രദേശികതയുണ്ടെങ്കില്‍ ഉത്തരം എങ്ങിനെകിട്ടും

    4. വിജയം- ഉത്തരം തമിഴോ… മലയാളമോ..?

    5. പവര്‍കട്ടുള്ളപ്പോള്‍ കാണുന്നത് – കാണാന്‍ പറ്റുമോ..? :D

    “പവര്‍കട്ടുള്ളപ്പോള്‍” എന്നുപോരെ

    6. വളര്‍ച്ചമുറ്റാത്ത പേന്‍ – എതെങ്കില്ലും റഫറന്‍സ് വേറെ “പദ” മാണ് – നിഘണ്ടുവില്‍ ലേശവ്യത്യാസങ്ങളോടെ

    7. സച്ചിദാനന്ദനു നമ്മുടെ സമയം ഇതുപോലെയാണു തോന്നുന്നത് – ഇതെന്താണ് – ഞാന്‍ കറക്കി ക്കുത്തിയാണ്- ഉത്തരത്തിലെത്തിയത്

    ഇതാരെയും ഇകഴ്ത്തികാണിക്കാനുദ്ദേശിച്ചല്ല. എന്റെ ചില സംശയങ്ങള്‍

  • http://nellikka.blogspot.com രാജേഷ്

    ജലജ, നന്ദി. വിവേക്, :-)

    അഞ്ജനയുടെ ചോദ്യങ്ങൾക്ക് മറുപടി:

    1. ഇത് ഒരു പഴഞ്ചൊല്ലിനെ ആസ്പദമാക്കിയുള്ള ചോദ്യമാണ്. പ്രസിദ്ധമാണോ അല്ലയോ എന്നതിന് എന്റെയും താങ്കളുടെയും ഉത്തരം വ്യത്യസ്തമായിരിക്കാം.

    2. നേരെ പറയുക എന്നതല്ലല്ലോ സൂചന എന്നതിന്റെ അർത്ഥം. കുഴക്കുക എന്നതും പദപ്രശ്നത്തിലെ സൂചനകളുടെ ഉദ്ദേശ്യമാണ്. അല്ലെങ്കിൽ ക്വിസ് നടത്തിയാൽ പോരേ?

    3. ശബ്ദതാരാവലിയിൽ ഇതിന്റെ ‘ക്കുക’ എന്ന രൂപം കാണാം. ഭൂതകാല രൂപം ക്രിയകളുടെ ഒപ്പം പല നിഘണ്ടുക്കളിലും ചേർക്കാറില്ല.

    4. മലയാളം തന്നെ. ഈ കവിതയും (http://www.youtube.com/watch?v=ysHrdM-ETFg) ഈ പാട്ടും (http://www.malayalasangeetham.info/sprint.php?193082) കാണുക. വെറുതെ ഒരു ഗൂഗിൾ സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയതാണ്.

    5. ഞാൻ ഇത് കാണുകയാണ് പതിവ്. മറ്റ് ഇന്ദ്രിയങ്ങൾ ഉപയോഗിക്കുന്നവരും ഉണ്ടാവാം. :-)

    6. കേരളഭാഷാനിഘണ്ടു കാണുക.

    7. ഉത്തരം ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ. ഇതും ഒരു (പ്രസിദ്ധ) കവിതാശകലമാണ്.

  • ദോഷൈകദൃക്ക്

    “ഞാൻ ഇത് കാണുകയാണ് പതിവ്. മറ്റ് ഇന്ദ്രിയങ്ങൾ ഉപയോഗിക്കുന്നവരും ഉണ്ടാവാം.”

    ഈ പ്രസ്താവന ഫ്ലെയ്മിങ്ങ് അല്ലേ?

  • ജെനിഷ്

    ദോഷൈകദൃക്കിന് അബ്ദുൾ ബഷീറിന്റെ ഛായ!!! :) :)

  • ജലജ

    എന്നാലുമെന്റെ ……………… ദോഷൈകദൃക്കായി ഇത്ര ചെറിയ കുട്ടിയുടെ പടം കൊടുക്കേണ്ടിയിരുന്നുവോ? :) :)

  • ജെനിഷ്

    കണ്ണിന്റെ പ്രവൃത്തിയാണ് കാണുക എന്നത്.. പവർകട്ട്, കണ്ണുകൊണ്ടല്ലാതെ മറ്റേത് ഇന്ദ്രിയം കൊണ്ടാണ് മനസ്സിലാക്കാൻ കഴിയുക? സത്യം പറയുന്നവനെ എന്തിന് ഉമിത്തീയിൽ തള്ളണം? ;)

  • അബ്ദുല്‍ ബഷീര്‍

    അയ്യയ്യോ, കോപ്പി, പേസ്റ്റ് വരുത്തിയ വിന.

    എന്റെ അടുത്ത പ പ്ര ത്തിലെ ഒരു ഉത്തരം ചോര്‍ന്നല്ലോ, നല്ലൊരു സൂചന വെറുതെ ആയി.

    ജെനീഷ്, ചേച്ചീ, കമന്റുകള്‍ ബോധിച്ചു… :-)

  • Vivek

    The usage of photo can prevent a lot of “pen names” in the comment page :-)

  • കഥാകാരന്‍

    അങ്ങനെ ഒരാള്‍ കൂടി പിടിയിലായി ….. ഇതെല്ലാം കാണാന്‍ ഞാന്‍ മാത്രം ബാക്കി
    :-) :-) :-)

  • http://NA മുജീബുര്‍റഹ്മാന്‍

    ഇതും ഒരു ‘ദോഷൈകദൃക്ക്’ ആണോ?

  • ജലജ

    ”അടിയോളമുതകുമോ അണ്ണൻ​തമ്പി” കേട്ടുമറന്ന ഈ പഴഞ്ചൊല്ല് ഇതാ ശബ്ദതാരാവലിയിലുമുണ്ട്.

    വിജയവും പേനും വരമൊഴിനിഘണ്ടുവിൽ കണ്ടു.

    കൂരിരുൾ കാണാൻ കഴിയുന്നവർക്ക് ഇവ കണ്ടുപിടിക്കാനോണോ വിഷമം.

    ചൊമക്കുക, ചോക്കുക , മുട്ടി ഇവയൊക്കെ എന്റെ പ്രാദേശികം. :)