കുറെ മുമ്പ് നിർമ്മിച്ച പദപ്രശ്നം. എന്റെ എല്ലാ പദപ്രശ്നങ്ങളും പോലെ തന്നെയിതും. എളുപ്പമായിരിക്കാൻ സാദ്ധ്യത കുറവാണ്.
എല്ലാവർക്കും വിജയാശംസകൾ!!!
സുബൈര്‍
ചേച്ചീ,
പ.പ്ര നന്നായിരുന്നു.
രാജാവിന്റെ ഭൃത്യനും അങ്ങാടിമരുന്നും ബാലിയുടെ കൈത്തരിപ്പും ഇല്ലായിരുന്നെങ്കിൽ ഒരു 45മിനുട്ട് മുമ്പേ തീർന്നേനേ!
(കറക്കിക്കുത്തി കൈ വേദനിച്ചു.)
ജലജ
സുബൈർ,
അഭിനന്ദനങ്ങൾ!!!
സ്കോറിന്റെ കാര്യത്തിൽ എല്ലായ്പോഴും നിർമ്മാതാവിന്റെ ഒപ്പം തന്നെ നിൽക്കണമെന്ന മോഹം കൊള്ളാം.
അങ്ങാടിമരുന്ന് ഗൂഗിൾ സെർച്ചിൽ കിട്ടുമോ എന്ന് നോക്കിയിട്ടുതന്നെയാണിട്ടത്. ഇപ്പോഴും അത് വരുന്നുണ്ടല്ലോ. സെർച്ചിൽ വന്ന ആദ്യത്തെ സൈറ്റിൽ തന്നെയുണ്ട്.
ബാലിയുടെ കൈത്തരിപ്പ് ഒരു ഓൺലൈൻ ക്വിസിൽ നിന്ന് എടുത്തതാണ്. അതും ഗൂഗിൾ സെർച്ചിൽ വലിയ പ്രയാസമില്ലാതെ വരുന്നുണ്ട്. ആ ക്വിസും വരുന്നുണ്ട്.
ബാലിയുടെ കൈത്തരിപ്പ് തീർക്കാൻ പുരാണിക്കും നിഘണ്ടുവുമൊന്നും സഹായിച്ചില്ലേ?
ആവശ്യമില്ലാത്ത കറക്കിക്കുത്തലുകൾ എന്തിന്?
രാജഭൃത്യനെ രാജാവുള്ള നാടകങ്ങളിൽ പലപ്പോഴും കണ്ടിട്ടുണ്ടല്ലോ. ആ ഓർമ്മയിൽ നിന്നെടുത്തതാണ്. മൂന്നുലിങ്കുമുണ്ടല്ലോ.
Mitra
രാജഭൃത്യനെ കറക്കിക്കുത്തി മതിയായി ജലജേച്ചി… Now waiting for the lifeline
ജലജ
മിത്രാ,
മൂന്നു ലിങ്കുണ്ടല്ലോ. ആദ്യത്തെ അക്ഷരമാണോ പ്രശ്നം?
ഒരു രാജഭൃത്യനെയും അറിയില്ലെന്നുണ്ടോ? ആരെയെങ്കിലും അറിയുമെങ്കിൽ കറക്കിക്കുത്താതെ തന്നെ ഉത്തരം കണ്ടെത്താം.
Mitra
ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കായിരുന്നു ചേച്ചി… എന്തായാലും പദപ്രശ്നം നന്നായിരുന്നു.
മുൻനിരക്കാർക്ക് അഭിനന്ദനങ്ങൾ!!
ചാന്ദ്നി, മുളങ്കുന്നത്തുകാവ്
give me clue for 22a first, fourth, & fifth letters
ജലജ
വിജയികൾക്ക് അഭിനന്ദനങ്ങൾ!!!!!!
ജലജ
മിത്രാ,
ഒരു പുതിയ വാക്ക് കേൾക്കാനും പഠിക്കാനും കഴിഞ്ഞല്ലോ. നല്ല വാക്കല്ലേ?
Jenish
പദപ്രശ്നം കൊള്ളാം ചേച്ചീ.. സുബൈറിനും മറ്റ് മുൻനിരക്കാർക്കും അഭിനന്ദനങ്ങൾ…
ബാലിയുടെ കൈത്തരിപ്പ് ഉഗ്രൻ ക്ലൂ തന്നെ.. രാമൻ ഒറ്റ അസ്ത്രം കൊണ്ട് അവയെ എല്ലാം വീഴ്ത്തിയ കഥ ഓർമ്മയിൽ വന്നെങ്കിലും ഉത്തരം പിടികിട്ടാതെ നിന്നു.. രാവണന്റെ ഭക്തിയും മരുന്നും കാളിദാസനും എല്ലാം അതുപോലെതന്നെ…
അബ്ദുല്‍ ബഷീര്‍
സുബൈർ ,മറ്റു മുന്‍നിരക്കാര്‍, അഭിനന്ദനങ്ങൾ
ചേച്ചി, നന്ദി
രാജഭൃത്യനെ കണ്ടുപിടിക്കാൻ മഷിത്തണ്‍ടു പഞ്ചായത്തിലെ ‘അരി’ മുഴുവൻ ഞാൻ പെറുക്കിയെടുത്തു
ചാന്ദ്നി, മുളങ്കുന്നത്തുകാവ്
clue for 22a fourth, & fifth letters
Jenish
അബ്ദുല്‍ ബഷീര്‍,
http://NA മുജീബുര്‍റഹ്മാന്‍
ജലജേച്ചി നല്ലപദപ്രശ്നം. ആസ്വദിച്ച് കളിച്ചു.
കല്ലുകടിയാത് kseb യാണ് അവര്‍ക്ക് തോന്നുന്നതുപോലെയാണ് ഇപ്പോള്‍ power supply എന്നുന്നു.
മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍……………..
Mitra
@Jalajechi – Yes
എന്തായാലും പദപ്രശ്നം കളിച്ചുകളിച്ച് എന്റെ മലയാളം കുറെയധികം മെച്ചപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു.. ഭർത്താവു ബംഗാളി ആയതുകൊണ്ട് മലയാളം സംസാരിക്കാനുള്ള അവസരം കിട്ടാറില്ല എന്നതാണു സത്യം..അതുകൊണ്ട് സാധാരണയായി ഉപയോഗിക്കുന്ന പല വാക്കുകളും ഞാൻ കേട്ടിരിക്കാൻ സാധ്യത കുറവാണ്.
ചാന്ദ്നി, മുളങ്കുന്നത്തുകാവ്
ഇപ്പോഴത്തെ ലൈഫ് ലൈൻ പരിഷ്കാരം അല്പം കടന്ന കൈയായി പോയി. അഡ്മിൻ തീര്ച്ചയായും ഞങ്ങളുടെ അപേക്ഷ പരിഗണിക്കണം. അല്ലെങ്കിൽ തുടർന്ന് കളിക്കുവാൻ ബുദ്ധിമുട്ടുണ്ട്. ഇനി കളിക്കുന്നവരുടെ എണ്ണം കുറയ്ക്കുവാൻ വേണ്ടിയാണെങ്കിൽ ഈ പരിഷ്കാരം തുടർന്നോളൂ. 95 കഴിഞ്ഞാലെ ലൈഫ് ലൈൻ കിട്ടൂ എന്നത് അംഗീകരിക്കാം പക്ഷെ അത് രണ്ടു സൂചനയെ തരൂ എന്നത് നല്ല പ്രവണത ആയി തോന്നുന്നില്ല. ഇല്ലാത്ത സമയം ഉണ്ടാക്കി ആണ് പലരും പദപ്രശ്നം കളിക്കുന്നത്. രണ്ടു സൂചന മാത്രം എന്നത് നല്ല ഒരു കീഴ്വഴക്കമായി തോന്നുന്നില്ല. അത് കൊണ്ട് ഇങ്ങനെ എഴുതുന്നു. ഇനിയും നയം മാറ്റുന്നില്ലെങ്കിൽ ഞാൻ ഈ പരിപാടി എന്നേക്കുമായി നിർത്താൻ ആലോചിക്കുന്നു.
ഷണ്‍മുഖപ്രിയ
clue need for 15u 3rd letter
അബ്ദുല്‍ ബഷീര്‍
ഷണ്‍മുഖപ്രിയ
15u – google നീലനിലയങ്കിയാര്‍ന്ന നീരധിയാം
ഷണ്‍മുഖപ്രിയ
Thanks Abdul basheer!!
Hari Mannar
You too Brutus oops Sorry Pisharody.
ചാന്ദ്നി, മുളങ്കുന്നത്തുകാവ് Says:
April 20th, 2013 at 7:43 pm
ഹരി, തിരിച്ചു വരൂ എന്ന് പ്രത്യേകം ക്ഷണിക്കേണ്ട അവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ഇതൊരു തറവാടാണ്. അതിലെ കുടുംബാംഗങ്ങൾക്ക് അന്യോന്യം, ഒരു ചടങ്ങിൽ പങ്കെടുക്കണമെങ്കിൽ ക്ഷണം ആവശ്യമുണ്ടോ? ഒരിക്കൽ എനിക്കും തോന്നി ഈ പണി നിർത്താം എന്ന് . പക്ഷെ ജലജേച്ചിയുടെ പ്രേരണ കൊണ്ട് ഞാൻ വീണ്ടും കളിച്ചു തുടങ്ങി. അതുകൊണ്ട് ജാടയും മറ്റും മാറ്റി നിർത്തി നമുക്ക് വീണ്ടും ഒന്നാകാം, ഒന്നായി കളിച്ചു മുന്നേറാം
NB: അതുകൊണ്ട് ജാടയും മറ്റും മാറ്റി നിർത്തി നമുക്ക് വീണ്ടും ഒന്നാകാം. PLS NOTE THE POINT
സത്യത്തില്‍ എന്താണിത്ര പ്രശ്നം. രണ്ട് LIFE LINE ഒക്കെ പോരേ. കൂടുതല്‍ ആയാല്‍ പിന്നെ എന്തോന്നു രസം. ഈ നയം തന്നെ പോരേ? ഞാന്‍ എന്‍റെ നയം പറഞ്ഞെന്നേയുള്ളൂ.
24A repetition ആണ്. മുന്‍പ് ഒരു പദപ്രശ്നത്തില്‍ ഈ വാക്കുപയോഗിച്ചു കണ്ടിരുന്നു.
ബീജീസ്,
22a അങ്ങാടിമരുന്നുകൾ ഗൂഗിൾ. ആദ്യം വരുന്ന വിക്കിസൈറ്റിലെ പാട്ടിന്റെ അവസാനഭാഗത്തുണ്ട്. (അങ്ങാടി മരുന്നുകൾ ഞാൻ പറഞ്ഞുതരാം ഓരോന്നായ് അങ്ങാടി മരുന്നുകളുടെ ഗുണഗണങ്ങൾ )
14b അവസാനത്തെ രണ്ടക്ഷരം സൂചനയിലുണ്ട്. ആദ്യഭാഗം enmity മഷിനിഘണ്ടു
38b ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിച്ച കുട്ടി. രമാദേവി എന്ന നടിയുടെ മകൾ. കൃപരുടെ സഹോദരിക്കും ഈ പേരാണ്
34d സി. ഐ.ഡിയുടെ പൂര്‍ണ രൂപം? – EKALAWYA
ekalawya.com/?p=1199
വിജയാശംസകൾ!!!
anjanasatheesh
@ beegees,
22A- “സുകുമാര” – search in google
14B- “ഭക്തി” യുണ്ട് അവസാനം മുന്‍പില്‍ “പക” യുടെ പര്യായപദം ചേര്‍ക്കൂ
38B- കൈരളി ടിവി – “മാമ്പഴം” അവതാരക
34D – പുരാതന ബാബിലോണിൽ ക്രിസ്തുവിനു മുൻപ് പതിനെട്ടാം(1790-നടുത്ത്) നൂറ്റാണ്ടിൽ എഴുതപ്പെട്ട നിയമസംഹിതയാണ് – search in google
NB.ഉത്തരത്തില്‍ ഒരു ദീര്‍ഘം കുറവാണ്
ജലജ
അബ്ദുല്‍ ബഷീര്‍ ,
മറ്റുള്ളവരുടെ കഞ്ഞികുടി മുട്ടിച്ചുവോ?
ജലജ
അബ്ദുല്‍ ബഷീര്‍ ,
മറ്റുള്ളവരുടെ കഞ്ഞികുടി മുട്ടിച്ചുവോ?
beegees
thanks jalaja and anjana …..finished before getting the clues,,,,,,thanks a lot to both of you……
ജലജ
ജെനിഷ്,
ബാലിയുടെ കൈത്തരിപ്പ് എന്നു മാത്രമിട്ടാൽ ഉത്തരം വരുമല്ലോ. ഇത്തിരി permutation….. ചെയ്യാനെന്താണിത്ര മടി?
അങ്ങാടിമരുന്നുകൾ എന്നു നോക്കിയാൽ ഒരു നല്ല ലിസ്റ്റ് പാട്ടായിവരുന്നു. പിന്നെന്താണ് പ്രശ്നം?
എല്ലാവരോടുമായി അത് പഠിച്ചുവച്ചോളൂ. ഉപകാരപ്പെടും.
ശാസ്ത്രജ്ഞനെ വിക്കിയിൽ കണ്ടില്ലേ?
ജലജ
മുജീബ്,
സന്തോഷം.
ജലജ
മിത്രാ,
അപ്പോൾ ബംഗാളിലാണോ വാസം? ബംഗാളി പഠിച്ചാൽ ബംഗാളി ഭാഷയിലെ പുസ്തകങ്ങൾ വായിക്കാമല്ലോ. പരിഭാഷ കുറെ വായിച്ചിട്ടുള്ള അനുഭവത്തിൽ നിന്നു പറയുന്നതാണ്.
ജലജ
പിഷാരടീ,
95 കഴിഞ്ഞാൽ 100 ൽ എത്താനുള്ള സൂചനകൾ മുഴുവൻ തരുന്നതും maximum points 95 എന്നാക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ??
ജലജ
ഹരീ,
24A ആവർത്തനമുണ്ടാകാൻ സാദ്ധ്യത ധാരാളമാണ്. ഈ പദപ്രശ്നം 2011ൽ നിർമ്മിച്ചതാണ്. പലരും പലയിടത്ത് ഇരുന്നു പദപ്രശ്നം നിർമ്മിക്കുകയല്ലേ? ഈ പദപ്രശ്നം 2011ൽ നിർമ്മിച്ചതാണ്. അതിനു ശേഷം എത്രയോ പ പ്ര വന്നു. അതിനനുസരിച്ച് എന്റെ പ പ്ര മാറ്റിക്കൊണ്ടിരിക്കാൻ പറ്റുമോ? പദപ്രശ്ന നിയമത്തിൽ പറയുന്നത് അത്തരം സന്ദർഭങ്ങളിൽ സൂചന വ്യത്യാസപ്പെടുത്തണമെന്നാണ്. അതിനു ശ്രമിച്ചിട്ടുണ്ട്.
15U. കഞ്ചുകി, ഹരിക്കാരൻ ഇവയൊക്കെ എന്നെ സംബന്ധിച്ച് പുതിയവയായിരുന്നില്ല. ഇവ നാടകങ്ങളിലാണധികം കണ്ടിട്ടുള്ളത് . കഞ്ചുകി പ്രവേശിക്കുന്നു, ഹരിക്കാരൻ പ്രവേശിക്കുന്നു എന്നിങ്ങനെ
44u. പ്രാദേശികമാണോ എന്നറിയില്ല. ഏതെങ്കിലും പ്രദേശത്ത് ഇങ്ങനെ പറയുന്നുണ്ടോ എന്നുമറിയില്ല. ഞാൻ നിഘണ്ടുവിൽ നിന്നെടുത്തതാണ്.
28D ആദ്യത്തെ രണ്ട് വാക്കുകൾ മാത്രമുപയോഗിച്ച് തിരഞ്ഞാൽ മതിയല്ലോ. ഹരിയുടെ ഭാഷയിൽ permutation & combination. പണ്ട് പഠിച്ച കണക്ക് ഇപ്പോൾ പ്രായോഗികമാക്കാമല്ലോ.:)
28D.ഒരു മരം കൊണ്ട് ബാലിക്ക് എന്താകാനാണ്?
Jenish
ചേച്ചീ,
ഞാൻ കരുതിയത് “ബാലിയുടെ കൈത്തരിപ്പും കാളിദാസനും” ചേച്ചി തന്നെ ഇട്ട സൂചനയാണെന്നാണ്… അതുകൊണ്ടുതന്നെ അവ നെറ്റിൽ നോക്കി വെറുതെ സമയം കളയാൻ തോന്നിയതുമില്ല.. തോന്നേണ്ടത് തോന്നേണ്ടപ്പോൾ തോന്നിയാൽ ഞാനുമൊരു സുബൈറായിപ്പോകില്ലേ!!
ജലജ
ജെനിഷ്,
ആദ്യമൊക്കെ സ്വന്തമായും പുസ്തകങ്ങളിൽ നോക്കിയുമൊക്കെയായിരുന്നു ഞാൻ സൂചനകൾ ഇടാറുണ്ടായിരുന്നത്. ഇപ്പോൾ ഇത്തിരി നെറ്റിലും നോക്കാറുണ്ട്. പണ്ട് നെറ്റിനെക്കുറിച്ച് കാര്യമായ വിവരം ഉണ്ടായിരുന്നില്ല. ഇപ്പോൾ അങ്ങനെയല്ല. വിവരം വച്ചു. ഇത്തിരി കൂടിപ്പോയോ എന്നെനിക്കുതന്നെ സംശയം തോന്നാറുണ്ട്. തോന്നാറുണ്ട്.
നെറ്റിൽ നോക്കി ഇടാൻ എളുപ്പമാണ്. ആലോചിക്കുകയൊന്നും വേണ്ടല്ലോ.
ജലജ
ഇടയ്ക്കിടയ്ക്ക് തോന്നാറുണ്ടെങ്കിലും മുൻപ് ഇട്ട കമന്റിൽ ഒരു തോന്നാറുണ്ട് മാത്രമേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.
dinesh 18a സ്വയം തൊഴിൽ പദ്ധതിയാണ് സ്വർണജയന്തി ഗ്രാം സ്വറോസ്ഗാർ (google) 18b Jun 21, 2012 – സ്വാമി വെങ്കിടേശാനന്ദയുടെ (google) 17u കിളിപ്പാട്ട്/യുദ്ധകാണ്ഡം/ഔഷധത്തിനായി ഹനൂമാന്റെ (google)
http://etisalat vadakethadom, dubai
Thanks a lot shaji. I got surprised the timing which you commented
Mitra
@Jalajechi – Sorry for the late reply.
ഞാൻ പൂനെയിലാണ് താമസം. bengali കേട്ടാൽ മനസ്സിലാകുമെന്നെ ഉള്ളു, വായിക്കാൻ അറിയില്ല. എഴുതാൻ കുറേശ്ശെ പഠിച്ചു വരുന്നു .
വിവാഹസമയത്ത് കുറെയേറെ english translations ഗിഫ്റ്റ് കിട്ടിയിരുന്നു, അതുകൊണ്ട് പ്രശസ്തമായ പല കൃതികളും വായിക്കാനൊത്തു.
ജലജ
മിത്രാ ,
കുറച്ച് കഴിഞ്ഞ് വായിക്കാമല്ലോ.
Dinesh kumar
THANKS VADAKETHADOM AND SHAJI
shabeer
11A
24A
30A
42B
35D
https://www.facebook.com/ColouredClicks ajith
കുറെ കസർത്ത് കളിച്ചു അവസാനം ശരിയായി.എല്ലാം ഇപ്പോൾ ഉള്ളം കയ്യിലെ നെല്ലിക്ക പോലെ ആയി
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us