KRKT3/02KOORMA/16

KRKT3/02KOORMA/16
Topic : puraaNam, aithihyam
By :aparichithan
Play This Crossword
Top Player’s List

  • ജലജ

    വിഷുവിന് പദപ്രശ്നം കൊണ്ടൊരു സദ്യ. പുരാണവും ഐതിഹ്യവും വിഷുവിനെക്കുറിച്ചാണോ?

  • admin

    postponing the date.Happy Vishu

  • ജലജ

    ”ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും,
    ഏതു യന്ത്രവത്ക്രിത ലോകത്തില്‍ പുലര്‍ന്നാലും,
    മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും,
    മണവും, മമതയും, ഇത്തിരി കൊന്നപ്പൂവും“
    (വൈലോപ്പിള്ളി)

    എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസിക്കുന്നു….

  • സുബൈര്‍

    എല്ലാ മഷിക്കൂട്ടുകാർക്കും വിഷു ആശംസകൾ!!!

    പ.പ്ര. മാറ്റിയത് നന്നായി.
    അതുകൊണ്ട് വിഷു കഴിഞ്ഞും പടക്കം പൊട്ടാനിടയുണ്ട്. :)

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാവർക്കും വിഷു ആശംസകൾ!!!
    വിഷു കഴിഞ്ഞ് മാലപ്പടക്കം പൊട്ടുമോ!!!!!!!!!!!!!

  • അബ്ദുല്‍ ബഷീര്‍

    (കാലം തെറ്റി പൂക്കുന്ന) കണിക്കൊന്നയും ,
    (സൂര്യാഘാതമേറ്റ് വാടിയ) കണിവെള്ളരിയും ,
    (കീടനാശിനികളുടെ പച്ചയില്‍ പിടിച്ചുനില്ക്കുന്ന) കണ്ണിമാങ്ങയും,
    (കടലും മലയും കടന്നെത്തിയ) പൂക്കളും പൂത്തിരിയും
    പച്ചക്കറികളും പഴങ്ങളും കൊണ്ട് കണിയൊരുക്കി
    (തമിഴ്​നാടിന്റെ) കാര്‍ഷിക സമൃദ്ധിയുടെയും
    (ചീനക്കാരന്റെ വാണിഭ) ഐശ്വര്യത്തിന്റെയും
    വിഷു ആഘോഷിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും
    എന്റെ ആശംസകള്‍ !!!

    വര്‍ഷം മുഴുവന്‍ (നമ്മുടെ മനസ്സിലെങ്കിലും) നന്മയുടെ പൂക്കള്‍ വിരിയട്ടെ.

  • ജലജ

    കണ്ടോ അയൽനാട്ടുകാരുടെ സമൃദ്ധി പോലും നാം ആഘോഷിക്കുന്നു. :) :) :( :(

  • ജലജ

    ഞങ്ങൾ രണ്ട് ദിവസമായി മാതൃഭൂമിയുടെ ഓൺലൈൻ പടക്കം പൊട്ടിക്കുന്നു.

  • സുബൈര്‍

    22D അക്ഷരവിന്യാസം (4,2) എന്ന് തിരുത്തിവായിക്കുക.

  • സുബൈര്‍

    എല്ലാവര്‍ക്കും വിജയാശംസകള്‍!!

    മുമ്പ് സൂചിപ്പിച്ചതുപോലെ ഈ പ.പ്ര ഇത്തിരി കടുപ്പം കൂടിയ ഇനമാണെന്ന് കരുതുന്നു. ഒരേ വിഷയത്തിലൊതുങ്ങി പ്രതിസമതയും മറ്റുനിയമങ്ങളും അനുസരിച്ച് പ.പ്ര തട്ടിക്കൂട്ടിയപ്പോള്‍ ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നതാണ്. സദയം ക്ഷമിക്കുക. അപ്രൂവറെ ഈ കേസില്‍ പ്രതിചേര്‍ക്കരുത് എന്നൊരപേക്ഷയുണ്ട്. അദ്ദേഹം വെറും മാപ്പുസാക്ഷി മാത്രം. കുറ്റം മുഴുവന്‍ നിര്‍മ്മാതാവിന്റേത് മാത്രം.
    വിചാരണയും വിധിയും കാത്തിരിക്കുന്നു. :)

  • http://NA മുജീബുര്‍റഹ്മാന്‍

    അങ്ങനെ എനിക്കും കിട്ടി കുരുക്ഷേത്രത്തില്‍ ഒന്ന്, അതും പുരാണത്തിലുംഐതിഹ്യത്തിലും.
    നന്ദി സുബൈര്‍………………..

  • Jenish

    Good one..

    Congrats Subair and Mujeeb… :)

  • Mitra

    ശരിക്കും കുഴക്കിയല്ലോ സുബൈര്‍ …. CW ഇഷ്ടപ്പെട്ടു.

    മുത്തപ്പന്‍, ശകുനി, 6A, 4A അങ്ങനെ കുറെയേറെ കറക്കിക്കുത്തിയാണു ഒരു വിധം അവസാനിപ്പിച്ചത്.. എന്നാലും ആസ്വദിച്ചു തന്നെ ചെയ്തു, ഒരിക്കലും boring ആയി തോന്നിയില്ല.

    Congrats to Toppers!

  • സുബൈര്‍

    അഭിനന്ദനങ്ങള്‍, മുജീബ്,ജെനീഷ്, ജലജേച്ചി, മിത്ര..

    നല്ല വാക്കുകള്‍ക്ക് നന്ദി.

    വിഷയം പുരാണമായത്കൊണ്ട് ജലജേച്ചി ഒന്നാമതെത്തുമെന്നാണ് ഞാന്‍ കരുതിയത്. പിന്നെ കളി തുടങ്ങിയപ്പോല്‍ പലപ്പോഴായി ബാലമുരളിയും ജെനീഷും ആദ്യം തീര്‍ക്കുമെന്ന് തോന്നിപ്പിച്ചു . മുജീബിനെ ഒട്ടും പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം. മുജീബിന് പ്രത്യേകം അഭിനന്ദനങ്ങള്‍!! ഇനിയും പൂര്‍ത്തിയാക്കാത്തവര്‍ക്ക് ആശംസകള്‍!!!

  • balu

    സുബൈര്‍ . നല്ല പദപ്രശ്നം . അഭിനന്ദനങ്ങള്‍ മുജീബ്

    മുത്തപ്പനും, കാട്ടാളനും ,കാര്ത്തവീര്യനും ശരിക്കും കുഴക്കി . മുത്തപ്പന്‍ ഒന്ന് കൂടി വിശദീകരിക്കാമോ? ഗൂഗിളില്‍ തിരഞ്ഞിട്ടും ഒന്നും കണ്ടില്ല

  • ജലജ

    നല്ല പദപ്രശ്നം. എനിക്ക് ഇഷ്ടപ്പെട്ടു.

    അഭിനന്ദനങ്ങൾ നിർമ്മാതാവിനും വിജയികൾക്കും.

    ഒന്നാം സ്ഥാനം നേടണമെന്ന് കരുതിയതായിരുന്നു സുബൈർ. പക്ഷേ
    കാർത്തവീര്യൻ ആയിരം കൈകൾ കൊണ്ട് എന്റെ കൈകൾ ബന്ധിച്ചിരിക്കുകയായിരുന്നു. :)
    അതുകൊണ്ടു തന്നെ ജനപദത്തിലെത്താനും കഴിഞ്ഞില്ല.

    ജീവൻ രേഖയ്ക്ക് നന്ദി. കെട്ടഴിച്ച് ജനപദത്തിലെത്താൻ സഹായിച്ചതിന്.

    ജീവൻ രേഖ എത്തിയ ശേഷവും രണ്ടക്ഷരം കണ്ടുപിടിക്കേണ്ടിയിരുന്നു. അവ പെട്ടെന്ന് കിട്ടി.

  • സുബൈര്‍

    ബാലു, അഭിനന്ദനങ്ങള്‍!!
    നന്ദി,
    ബാലു & ചേച്ചി

    മുത്തപ്പനെപ്പറ്റി യഥാസമയം വിശദീകരിക്കുന്നതാണ്. കാത്തിരിക്കുക.

  • ജലജ

    18U ജനപഥം അല്ല ജനപദം ആണ് ശരി. മുമ്പൊരു പദപ്രശ്നത്തിന്റെ സമയത്തും ഞാൻ ഇത് പറഞ്ഞിരുന്നു. എന്നിട്ടെന്തു കാര്യം? എനിക്കു പോലും ഓർമ്മയില്ല. അല്ലെങ്കിൽ ജനപഥം തേടി ഞാനിത്ര അലയുമോ? പിന്നീടെപ്പോഴോ വെളിപാടുണ്ടായി ജനപദം തിരഞ്ഞിട്ടും കാര്യമൊന്നുമുണ്ടായില്ല.

    സുബൈർ, 26D എന്താണെന്ന് അകാലത്തിൽ അനുഭവിച്ചറിയേണ്ടി വരുമോ? :) :)

  • ജലജ

    ബാലു & സുബൈർ,

    മുത്തപ്പനെ അല്പം മുമ്പ് ഞാൻ ഗൂഗിളിൽ കണ്ടു. ഉത്തരം കിട്ടിയ ശേഷം.

    മുത്തപ്പൻ എന്നെഴുതി ഉത്തരത്തിലെ രണ്ടാമത്ത വാക്കുമെഴുതി തിരയുക.

  • vinodpl

    When time permits please give clue

    8a – 3rd letter
    8 d – 2nd letter
    18d – 3rd letter
    26d – last letter

  • Ginu

    When time permits, plz give clue for

    22D – 5th letter
    18U – 3rd letter

    @ Vinod, 18D…?, u mean 18U..?

  • sinu

    whn tym permits plz giv clue for 18 U and 35 B

  • കാരണവര്‍

    No more Crosswords.

    Lots of time consuming. Had enough of it already.

    Stuck on 90s for a long time.

    No more clues required and no thanks to the creator of this Crossword.

    Purposely making it tough for the sake of it.

    ജനപദം ജനപഥമായപ്പോള്‍ നഷ്ടപ്പെട്ടത് മണിക്കൂറുകളാണ്.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    is there any limit for lifeline? only twice i got it

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    need clue for 29 d 2nd letter, 18 u first & third letter only

  • vinodpl

    please give clues for

    22a – 2nd letter
    8 d- 2nd letter
    18 u – 3rd letter
    26 d -last letter
    8 a- 3rd letter

  • ഷണ്‍മുഖപ്രിയ

    29D 2nd letter plss hep

  • Ginu

    22D -5th letter plz

  • sinu

    18 U and 35 B :( :(

  • shaji

    1a, 6a,16a. 27b 28b 32b 33b 39b. 5d, 7d, 8d,17d 36u clue please

  • http://NA മുജീബുര്‍റഹ്മാന്‍

    Vinod
    8a – 3rd letter നെടുംകുത്തി
    8 d – 2nd letter ശ്രമണന്‍ നടക്കുമ്പൊഴരുളുന്നു, ‘നിന്നവന്‍. ഞാ’നെ,ന്നിതിന്നര്‍ഥമെന്ത്?
    18 u – 3rd letter ചന്ദനം
    26d – last letter ഈർച്ചവാൾ;; ഒരു നരകം

  • http://NA മുജീബുര്‍റഹ്മാന്‍

    Ginu
    22 d പന്ത്രണ്ടു കുടിമക്കളിൽ ഒരു ജാതി, ഒരിനം ഇലകൊഴിയും വന്മരമാണ്

  • sinu

    35B last letter only Plz help

  • http://NA മുജീബുര്‍റഹ്മാന്‍

    sinu
    35 b എവിടെത്തിരിഞ്ഞാലും ചായതന്‍ ഗ്ലാസ്സുമായ് ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം…,
    ഭര്‍ത്താവിന്‍റെ പര്യായം…

  • അബ്ദുല്‍ ബഷീര്‍

    sinu

    35 b last letter – പതിയിലും നല്ല പാതിയിലും ഉണ്ട്

  • Ginu

    Thanks Mujeeb for the clue…

  • http://NA മുജീബുര്‍റഹ്മാന്‍

    ചാന്ദ്നി,
    29 d ഗോപികാവല്ലഭന്‍ ഗോപാല……….

  • http://NA മുജീബുര്‍റഹ്മാന്‍

    Vinod
    22 a കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി..

  • Mitra

    25D, 30U എന്നിവയുടെ ഉത്തരം google ഇല്‍ വേറെയാണു കണ്ടത്… പുരാണങ്ങളില്‍ പിടിപാടുള്ള ആരെങ്കിലും വിശദീകരിക്കമോ??

  • sinu

    @mujeeb: sorry couldnt click the clue..:(

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    clue for 29 d 2nd letter, 18 u first & third letter only

  • sinu

    thanks basheer :) :)

  • http://NA മുജീബുര്‍റഹ്മാന്‍

    Shaji
    1a, ശ്രാദ്ധവുമായി ബന്ധപ്പെട്ടാണ് ഇവരെ സ്മരിക്കുന്നത്. സൂര്യപുത്രരാണ്…….
    6a, പഴശിരാജയുടെ വലംകൈയായിരുന്ന
    16a. അനാവൃതയായ……
    27b ഏകമുഖ screen size web app · ഏകമേള ഏകയഷ്ടി Sevenval · ഏകയോനി……….
    28b ‘ഹരിക്ക് (വിഷ്ണുവിന്) ഇഷ്ടമുള്ളവൾ’
    32b വിശ്വാമിത്രന് യയാതിയുടെ മകള്‍ മാധവിയില്‍ ജനിച്ച പുത്രനാണ്
    33b ദാരിദ്ര്യത്തെ ആസ്വദിച്ച വൈരാഗ്യശാലി
    39b. http://ml.wikipedia.org/wiki/%E0%B4%85%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE
    5d, യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ്
    7d, ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന തത്ത്വചിന്തകനാണ്‌
    8d,already given
    17d കേരളത്തിൽ ജ്യോതിഷരംഗത്ത് പ്രശസ്തിയാർജ്ജിച്ച ഒരു സ്ഥലമാണ്
    36u ബദ്രിനാഥിനു 3 കി.മീ അപ്പുറമുള്ള……..

  • http://NA മുജീബുര്‍റഹ്മാന്‍

    @Jeneesh, subair, Jalajechi Thanks…………

  • prasad

    25d,34A CLUE please..

  • prasad

    23U also clue please

  • shaji

    thank u mujeeburahman for your great help. 31d second and 18u first letter please

  • anjanasatheesh

    Clues required:

    18U & 23U

  • shaji

    anjanasatheesh 23u രാഷ്ട്രപതിയായാലും കുടുംബ ക്ഷേത്രത്തിലെ പൂജ മുടക്കാന്‍ കഴിയില്ല. അച്ഛന്‍ .(google) waiting for 18u first letter

  • anjanasatheesh

    @ Shaji,

    Thanks

    സുഭാഷിലും,സുമോദിലും

  • സുബൈര്‍

    @ prasad,

    23 U പ്രണബ് മുഖർജിയുടെ അച്ഛന്റെ പേരിന്റെ ആദ്യഭാഗം
    25D Google (അജ്ഞാതവാസത്തിൽ) സഹദേവൻ
    34A ആദ്യാക്ഷരം ‘രാത്രി’യിലുണ്ട്, രണ്ടാമക്ഷരം ‘പകലി’ലും

  • prasad

    Thanks Subair & Mujeeb

  • shaji

    നന്ദി മുജീബുറഹ്മാന്‍, അന്ജനസതീഷ്. ഒരു സമയംകൊല്ലി പദപ്രശ്നം.

  • സുബൈര്‍

    @ @ Shaji,

    18U Google : ‘Kanyakagunas, the Tilabharas, the Samiras, the Madhumattas’

  • anjanasatheesh

    അറുബോറനും സമയംകൊല്ലിയുമായ ഒരു പദപ്രശ്നം.

    അടുത്തക്കാലത്തായി ഇത്തരം പദപ്രശ്നങ്ങള്‍ മാത്രം കാണുന്നു പദപ്രശ്നം കളിക്കുന്നതു മാനസികോല്ലാസത്തിനു
    വേണ്ടിയാണ് കൂടുതല്‍പേരും, അറിവിന്റെകാര്യം അവിടെ നില്‍ക്കട്ടെ, ഈ പദപ്രശ്നത്തിലൂടെ എത്രപേര്‍ക്ക് അതു കിട്ടികാണും. അഡ്മിനും അപ്രൂവറും ഒന്നലോചിച്ചു നോക്കൂ?

    എനിക്കീ പദപ്രശ്നം ഈ കളിയോട് ഒരുതരം മടുപ്പാണുണ്ടാക്കുന്നത്. പലവട്ടം നിര്‍ത്തിപോയി വീണ്ടും ഒഴിവിനനുസരിച്ച് കളിച്ചുകഴിഞ്ഞപ്പോളും 14th റാങ്ക് ഇത്രനേരമായിട്ടും ആര്‍ക്കുവേണ്ടി ഇത്തരം പദപ്രശ്നങ്ങള്‍ ചിന്തിക്കേണ്ട സമയമായി

  • fabna

    clue for 15b,8d,22d,31d,18u

  • anjanasatheesh

    കാരണവര്‍ Says:
    April 15th, 2013 at 5:34 pm

    ജനപദം ജനപഥമായപ്പോള്‍ നഷ്ടപ്പെട്ടത് മണിക്കൂറുകളാണ്.

    വിമര്‍ശകരും നിരൂപകരും മറുപടി പറയുമല്ലോ അതോ……………..???????
    എനിക്കതു ആദ്യമേ മനസ്സിലായിരുന്നും. ജലജചേച്ചി പറഞ്ഞപോലെ മുന്‍പും ഇതു സംഭവിച്ചിട്ടുണ്ട്. പുതിയകളിക്കാര്‍ വട്ടംകറങ്ങികാണും. എല്ലാം നന്നായി അറിയുന്നവര്‍ സൂചന തെറ്റിച്ചതാണോഎന്നും സംശയിക്കാം

  • സുബൈര്‍

    >>25D, 30U എന്നിവയുടെ ഉത്തരം google ഇല്‍ വേറെയാണു കണ്ടത്… പുരാണങ്ങളില്‍ പിടിപാടുള്ള ആരെങ്കിലും വിശദീകരിക്കമോ??>>

    മിത്ര,
    25D മഹാഭാരതം വിരാടപർവം അദ്ധ്യായം 10, പദ്യം 5 (search google virataparva chapter 10, verse 5)
    30U ബ്രഹ്മാണ്ഡപുരാണം 3.8.39-56, വായുപുരാണം 70.34-50
    (Google : his daughters were Puspotkata and..)

  • Mitra

    @fabna –

    15b – ‘തല’ തിരിഞ്ഞ പദം
    8d – google ചലാചലൻ പദോൽപ്പത്തി
    22d – ശബരിമല ഇതിന്റെ തീരത്താണ്
    31d – google സോമയാഗം ചെയ്ത

  • സുബൈര്‍

    ജനപദം ജനപഥമായത് തെറ്റ് തന്നെയാണ്‌. പല തവണ നോക്കിയപ്പോഴും കണ്ടുപിടിക്കാനാവാതെ പോയത് എന്റെ പിഴവുതന്നെ.

    ഇതുമൂലം പലർക്കും സമയനഷ്ടമുണ്ടായതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.

  • Mitra

    നന്ദി സുബൈർ.മലയാളം വിക്കിയിൽ ഇല്ലെങ്കിലും ഇംഗ്ലീഷ് വിക്കിയിൽ പ്രതിപാദിച്ചിട്ടുണ്ട്. കുറച്ചു സമയമെടുത്തെങ്കിലും കണ്ടു പിടിച്ചു…

    CW ചെയ്യുന്ന സമയത്ത് guesswork ആയിരുന്നെന്നു മാത്രം :)

  • സുബൈര്‍

    >>എല്ലാം നന്നായി അറിയുന്നവര്‍ സൂചന തെറ്റിച്ചതാണോഎന്നും സംശയിക്കാം>>

    ഈ ആരോപണം മറുപടി അർഹിക്കുന്നില്ല. എങ്കിലും ചോദിക്കട്ടെ, സൂചനകളിൽ ഒട്ടും അക്ഷരത്തെറ്റില്ലാത്ത എത്ര പ.പ്ര കാണിച്ചുതരാനാവും? അതൊക്കെ അതാതിന്റെ നിർമ്മാതാക്കൾ – ആരോപണമുന്നയിച്ചയാൾ ഉൾപ്പടെ- മനപ്പൂർവം ചെയ്യുന്നതാണോ?

    ?

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    നല്ല പദപ്രശ്നം. ഒത്തിരി അറിവുകൾ നേടാൻ കഴിഞ്ഞു. പിന്നെ നകുല പുത്രന്റെ പേര് ‘ന’ എന്നാണ് നെറ്റിൽ കണ്ടത്. സൌകര്യത്തിനു വേണ്ടി ‘നീ’ ആക്കിയതാണോ?

    എന്റെ അനന്തിരവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു വന്നപ്പോൾ രണ്ടര ആയി. അപ്പോൾ നോക്കുമ്പോൾ ആരും നൂറിലെത്തിയിട്ടില്ല എന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി. പിന്നെ മനസ്സിലായി. പലരും ജനപദത്തിൽ തട്ടിയും മുത്തപ്പനിൽ തട്ടിയും മുടന്തി കൊണ്ടിരിക്കുകയാണെന്ന്.

  • Vikas

    കാട്ടാളനെ കിട്ടിയില്ല :(

  • neema

    35 B pls

  • http://NA മുജീബുര്‍റഹ്മാന്‍

    @Vikas
    കാട്ടാളനെ കിട്ടിയില്ലെ?
    ഇതൊന്നു ഗൂഗിളിലിട്ടു നോക്കൂ,
    ഗോപികാവല്ലഭന്‍ ഗോപാല……….

  • http://NA മുജീബുര്‍റഹ്മാന്‍

    Neema
    35 b എവിടെത്തിരിഞ്ഞാലും ചായതന്‍ ഗ്ലാസ്സുമായ് ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം…,
    ഭര്‍ത്താവിന്‍റെ പര്യായം…

  • ജലജ

    മുജീബ്,

    പണ്ടൊരിക്കൽ ഈ വിഷയത്തിൽ ഒരു പദപ്രശ്നം നിർമ്മിച്ചിരുന്നുവല്ലോ. അന്നത്തെ ഗവേഷണം ഇന്ന് ഉപകരിച്ചുവോ? :) :)

    • admin

      ഇവിടെ വരുന്ന പ.പ്ര മാത്രമേ അപ്പ്രൂവ് ചെയ്യുവാനും ഷെഡ്യൂള്‍ ചെയ്യുവാനും പറ്റുകയുള്ളൂ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. എങ്ങിനെയുള്ള പ.പ്ര കളിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതുപോലെ പ.പ്ര ഉണ്ടാക്കി അയച്ചു തരൂ. അപ്പ്രൂവ് ചെയ്യാം. അവനവന് ചെയ്യാന്‍ പറ്റാത്തത് മറ്റുള്ളവര്‍ ഉണ്ടാക്കും എന്ന് കരുതി വെയിറ്റ് ചെയ്യരുത്. നല്ലതാകണം വിജ്ഞാന പ്രദമാകണം എന്നൊക്കെ എല്ലാവര്ക്കും ആഗ്രഹമുണ്ട്. അങ്ങിനെയുള്ള നല്ല നല്ല പ.പ്ര (മാത്രം) വളരെ വളരെ പ്രതീക്ഷിച്ചു കൊണ്ട്.

      നിങ്ങളുടെ സ്വന്തം,
      -അഡ്മിന്‍

  • Vikas

    നന്ദി മുജീബ് :-)

    NB: I couldn’t find an answer from the additional clue; may be I am way too straight forward :P

  • Vikas

    Let me check the English Crossword now :-)

  • സുബൈര്‍

    @ചാന്ദ്നി,

    മലയാളം വിക്കിയിലാവും താങ്കൾ കണ്ടത്. അത് അക്ഷരത്തെറ്റാണ്‌. ശരിയായ പേര്‌ അതേപേജിന്റെ താഴെയുണ്ട്. ഇനിയും സംശയമുണ്ടെങ്കിൽ ഇത് നോക്കൂ:
    http://www.google.com/url?sa=t&rct=j&q=niramitra%20son%20of%20nakula&source=web&cd=3&cad=rja&sqi=2&ved=0CD0QFjAC&url=http%3A%2F%2Fen.wikipedia.org%2Fwiki%2FNakula&ei=tC9sUbfcH4XwrQfnkoHIAg&usg=AFQjCNHIxFAHtzkc2BjMxla4YhZxCK9x_Q

  • Jayesh

    സമയംകൊല്ലി പ്രപ്ര ആയിപ്പോയി. 18U ഇനിയും കിട്ടിയില്ല. ഇനി സമയം കളയാൻ താല്പര്യവുമില്ല

  • സുബൈര്‍

    @Jayesh,

    18U Google : ‘Kanyakagunas, the Tilabharas, the Samiras, the Madhumattas’

    ഗൂഗിൾ ചെയ്യുമ്പൊൾ Madhumattasന്‌ തൊട്ടുപിന്നാലെ വരുന്ന വാക്ക്. അവസാനയക്ഷരത്തിന്‌ അനുസ്വാരം.

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചിപറഞ്ഞതു വളരെ ശരി അന്നത്തെ ആ ഗവേഷണം വളരെ ഉപകരിച്ചു.
    ഇതുപോലൊരെണ്ണം ഇനിയുമുണ്ടാക്കിയാല്‍ കൊള്ളാമെന്നുണ്ട്….

  • Krishna Kumar

    വനവാസകാലത്ത് എങ്ങനെയാണ് പാണ്ഡവർ ഗ്രാമത്തിൽ താമസിക്കുക? അരക്കില്ലത്തിൽ നിന്നു രക്ഷപെട്ടാണ് അവർ ആ ഗ്രാമത്തിൽ താമസിച്ചത്.

  • Hari Prasad Nair

    22D 5th Letter please.

  • sunny

    ഞാനുംഅതിനുവേണ്ടികുറെബുദ്ധിമുട്ടി.പിന്നെമനസ്സിലായിനമ്മുടെഒരുഅയല്‍(മുന്‍ശത്രു)രാജ്യവുമായിഇതിനുബന്ധമുണ്ടെന്ന്

  • Hari Prasad Nair

    Please help 22-D 5th letter. Struck for a long time. Please help.

  • anjanasatheesh

    @ hari,

    “ചീനച്ചട്ടി” ചീനമുളക്,ചീനഭരണി-

  • Hari Prasad Nair

    Thanks Anjana, Thanks Sunny.

  • അബ്ദുല്‍ ബഷീര്‍

    മുജീബ്, അഭിനന്ദനങ്ങള്‍.

    സുബൈര്‍,
    മുന്‍കൂര്‍ ജാമ്യം കസ്റ്റഡി മര്‍ദ്ദനം ഒഴിവാക്കുമെന്നേ ഉള്ളൂ,
    വിചാരണയും ശിക്ഷയുമൊക്കെ അനുഭവിച്ചേ മതിയാകൂ..
    കൂടാതെ, തുടക്കത്തില്‍ പറഞ്ഞ വാദങ്ങള്‍ക്ക്
    (പ്രതിസമത, നിയമങ്ങള്‍, …) വലിയ ന്യായീകരണമില്ല.
    ജനപദം ജനപഥം ആയത് അത്ര വലിയ അപരാധമാണെന്നു
    വ്യക്തിപരമായി തോന്നുന്നില്ലെങ്കിലും,
    മുഴുനീളം ആസ്വദിച്ച് ചെയ്യാന്‍ സാധിച്ചില്ല.
    ചില പുത്തനറിവുകള്‍ കൗതുകകരമായിരുന്നു, നന്ദി.
    പൊതുവെ, സുബൈറിന്റെ പഴയ പ പ്ര ങ്ങളെപ്പോലെ ആയില്ല.

    കളിക്കാരെ വലക്കാനായി പ പ്ര മനപ്പൂര്‍വം
    കഠിനമാക്കിയതാണെന്നു തോന്നുന്നില്ലെങ്കിലും
    അങ്ങനെ ആരെങ്കിലുമൊക്കെ എഴുതിയാല്‍
    അവരെ കുറ്റം പറയാനാവില്ല,
    തുടര്‍ച്ചയായി അത്തരം പ പ്ര കള്‍ ആണു വരുന്നത്.

  • Jenish

    എങ്ങനെ ഒരു പദപ്രശ്നം നിർമ്മിക്കും???????????????????

    പുരാണമാണെങ്കിൽ അറുബോറ്!!!
    ഹീബ്രു ആണെങ്കിൽ പിണങ്ങിപ്പോക്ക്!!
    ഗ്രീക്കാണെങ്കിൽ തെറിവിളി!!
    ഇംഗ്ലീഷ് പേരെന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ഉച്ചാരണം ഒട്ടും ശരിയല്ല…
    നിഘണ്ടുവാണെങ്കിൽ ചില ദിവസങ്ങളിൽ ഇടരുത്..
    തനിമലയാളമാണെങ്കിൽ പദപ്രശ്നത്തിന് നിലവാരം പോരാ…

    ഉത്തരം മുട്ടുമ്പോൾ ബഹുജനം പലവിധം!!

  • balu

    സുബൈര് ഒരു സംശയം കൂടി ആ കാട്ടാളനെപ്പറ്റി ഏതു പുരാണത്തിൽ ആണ് പറഞ്ഞിരിക്കുന്നത് ?

  • Hari Mannar

    എന്നെ വിമര്‍ശിക്കരുത്. ഞാന്‍ വിമര്‍ശനങ്ങള്‍ക്കതീതനാണ്.
    ഞാന്‍ ചിലപ്പോള്‍ ഹീബ്രുവിലും, ഗ്രീക്കിലും, ഇംഗ്ലീഷിലും വേണ്ടിവന്നാല്‍ ദേവനാഗരി ലിപിയിലുള്ള പദപ്രശ്നം വരെയുണ്ടാക്കും.
    മിണ്ടാതെ വേണേല്‍ വന്നു കളിച്ചിട്ടു പൊക്കോളൂ. എന്നു വര്‍ണ്യത്തിലാശങ്ക.

    ഗ്രീക്കിലാരുന്നെങ്കില്‍ കാണാമായിരുന്നു.

    ഹിബ്രുവിലായതു കൊണ്ട്, ഇല്ല വരുന്നില്ല. ഇനി പദപ്രശ്നം കളിക്കാനുമില്ല, വിമര്‍ശിക്കാനുമില്ല.

    കാരണവരേ, എന്താ പുറപ്പെടുകയല്ലേ.

    പോന്നോളൂ. പടിയിറങ്ങുമ്പോള്‍, വാതില് ചാരാന്‍ മറക്കേണ്ട.

    എന്താ ബുക്ക് പോയന്‍റ് എന്ത് ചെയ്യണമെന്നോ? അതവിടെ കിടക്കട്ടെടോ.

  • Jenish

    നമ്മൾ വിമർശിക്കാൻ മുതിരുമ്പോൾ തിരിച്ചും വിമർശനങ്ങൾ വരും എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം ഹരീ.. അല്ലാതെ എനിക്കെല്ലാവരേയും വിമർശിക്കാം.. എന്നെ ആരും ഒന്നും പറയരുത്… പറഞ്ഞാൽ ഞാൻ പിണങ്ങിപ്പോകും… കാരണവരേയും കൂട്ടി എന്ന ചിന്താഗതി ശരിയാണോ എന്ന് ശരിക്കൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും..

    എന്തായാലും ഈ പ.പ്ര നിർമ്മിച്ചതും ഞാനല്ല.. അപ്രൂവ് ചെയ്തതും ഞാനല്ല.. അതുകൊണ്ട് ഞാൻ ഈ വ്യവഹാരത്തിൽ ഒരു കക്ഷിയേയല്ല.. പിന്നെ, വെറുതെ കമന്റുപേജ് കണ്ടപ്പോൾ ഒന്ന് ഇളക്കിവിടാം എന്നുകരുതി എഴുതിയതാണ്.. :) :) :) അത് കുറിക്ക് കൊണ്ടു!!

  • http://NA മുജീബുര്‍റഹ്മാന്‍

    ഹരി, ഒരാള്‍ കൂടെപോന്നതിന്‍റെ സന്തോഷത്ത്തിലാണെന്നു തോന്നുന്നല്ലോ!!!!!!!!!

  • Hari Mannar

    You did not get my point Jenish.

    പദപ്രശ്ന നിര്‍മ്മാതാക്കള്‍ക്കാണ് വിമര്‍ശനങ്ങളോട് ഇത്ര അസഹിഷ്ണുത.

    ഒരു പക്ഷേ ലോലഹൃദയരായിട്ടായിരിക്കാം.

    തിരിച്ചും വിമര്‍ശനം വരും എന്ന പൂര്‍ണ്ണ ബോധ്യത്തോട് കൂടി തന്നെയാണ് ഞാന്‍ വിമര്‍ശിക്കുന്നതും.

    എന്തോ വലിയ അപരാധം ചെയ്യുന്നത് പോലെയാണ് വിമര്‍ശനങ്ങളേ പലരും ഇവിടെ കാണുന്നത്.

    പദപ്രശ്നം കൊള്ളാം ഭേഷായി എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും സന്തോഷം. എന്തെങ്കിലും തെറ്റ് പറഞ്ഞാല്‍ പിന്നെ വാളെടുക്കുകയായി. നിര്‍മ്മാതാവും ശിങ്കിടികളും ഒത്തു ചേരുകയായി. പിന്നെ വിമര്‍ശിക്കപ്പെട്ട നിര്‍മ്മാതാവിനെ സാന്ത്വനിപ്പിക്കാന്‍ കമന്‍റുകളായി. ഒന്നും പറയണ്ട. ഞാന്‍ ശരിക്കും അതാസ്വദിക്കുകയായിരുന്നു. ജെനീഷ് ഈ പറഞ്ഞ വ്യവഹാരവും കക്ഷി ചേരലും ഒക്കെ ഇതു തന്നെയല്ലേ സൂചിപ്പിക്കുന്നതും.

    അടുത്ത കാലത്തിറങ്ങുന്ന പദപ്രശ്നങ്ങള്‍ ചിലതൊക്കെ വിരസവും സമയം കൊല്ലികളും ആയിത്തുടങ്ങി. ജോലിക്കിടയില്‍ ഇത് മുഴുവനാക്കാന്‍ പാടുപെടുമ്പോളായിരിക്കും നിര്‍മ്മാതാവിന്‍റെ വക ഒരു ഒരു തെറ്റും വിചിത്രമായ മലയാളീകരണവും അന്യഭാഷയുടെ ആധിക്യവും. വിനോദോപാധിയാണ് പദപ്രശ്നം. അല്ലാതെ ക്ഷമ പരിശോധിക്കാനുള്ളതല്ല. പിന്നെ ചിലരൊക്കെ അറിവ് വര്‍ദ്ധിപ്പിച്ചു എന്നൊക്കെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ക്ഷമ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതാണ് സത്യവും.

    ജെനീഷ് പറയുന്ന പോലെ വിമര്‍ശനത്തേ പേടിച്ചൊന്നും പിണങ്ങിപ്പോവല്ല. വെറുതെ സമയം കളയാനില്ല അത് കൊണ്ടാണ്.

    പിന്നെ ഒരു കാര്യം കൂടി. കാരണവരും ഞാനും രണ്ടല്ല. ഒന്നാണ്.

  • സുബൈര്‍

    ബാലു,

    മുത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങളൊന്ന് ഇങ്ങനെയാണ്‌. പറയസമുദായത്തിൽ പെട്ട….എന്ന യുവാവാണ്‌ മുത്തപ്പനായത്. പറശ്ശിനി എന്ന പേരും ഇങ്ങനെ കിട്ടിയതാണത്രേ(വിവരങ്ങൾക്ക് കടപ്പാട്: വടക്കൻ ഐതിഹ്യമാല-വാണിദാസ് എളയാവൂര്‌)
    http://www.google.co.in/url?sa=t&rct=j&q=%20%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF&source=web&cd=1&cad=rja&ved=0CC8QFjAA&url=http%3A%2F%2Fsarasvm.blogspot.com%2F2011%2F11%2Fblog-post_01.html&ei=R6FlUeakD8e4rAeMh4DwBA&usg=AFQjCNFtMZ59f6RWAoXthbq_X0z60ldwzw

    ബലാകനെപ്പറ്റി മഹാഭാരതം കർണ്ണപർവ്വം 69-) അദ്ധ്യായത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.ഇയാൾക്ക് വലാകൻ എന്നും പേരുണ്ട് (പുരാണിക് എൻസൈക്ലോപീഡിയ)
    ഈ ലിങ്ക് നോക്കൂ:
    http://www.manuscrypts.com/myth/2010/07/28/andha-2/

  • സുബൈര്‍

    ബാലു,

    മുത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങളൊന്ന് ഇങ്ങനെയാണ്‌. പറയസമുദായത്തിൽ പെട്ട….എന്ന യുവാവാണ്‌ മുത്തപ്പനായത്. പറശ്ശിനി എന്ന പേരും ഇങ്ങനെ കിട്ടിയതാണത്രേ(വിവരങ്ങൾക്ക് കടപ്പാട്: വടക്കൻ ഐതിഹ്യമാല-വാണിദാസ് എളയാവൂര്‌)
    Google : പറച്ചിങ്ങ എന്ന ചെടികള്‍ ധാരാളം ഉള്ള കടവ്

    ബലാകനെപ്പറ്റി മഹാഭാരതം കർണ്ണപർവ്വം 69-) അദ്ധ്യായത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.ഇയാൾക്ക് വലാകൻ എന്നും പേരുണ്ട് (പുരാണിക് എൻസൈക്ലോപീഡിയ)
    ഈ ലിങ്ക് നോക്കൂ:
    http://www.manuscrypts.com/myth/2010/07/28/andha-2/

  • സുബൈര്‍

    >> Krishna Kumar Says:
    April 16th, 2013 at 5:54 am

    വനവാസകാലത്ത് എങ്ങനെയാണ് പാണ്ഡവർ ഗ്രാമത്തിൽ താമസിക്കുക? അരക്കില്ലത്തിൽ നിന്നു രക്ഷപെട്ടാണ് അവർ ആ ഗ്രാമത്തിൽ താമസിച്ചത്.>>

    കൃഷ്ണകുമാർ,

    താങ്കൾ പറഞ്ഞത് ശരിയാണ്‌. പുരാണിക് എൻസൈക്ലോപീഡിയയിൽ ആ ഗ്രാമത്തെപ്പറ്റി എഴുതിയ കാര്യം അതേപടി എടുത്തെഴുതിയതാണ്‌. വെട്ടം മാണിക്കും തെറ്റ്പറ്റാം എന്നാലോചിച്ചില്ല. ക്ഷമിക്കുക.
    ഇക്കാര്യം ചൂണ്ടിക്കാണിച്ചതിന്‌ പ്രത്യേകം നന്ദി!

  • balu

    thanks subair

    • admin

      ഒരു പ.പ്ര നിര്‍മിച്ചു അത് അപ്പ്രൂവ് ചെയ്തു കിട്ടിയാല്‍ പലരും ലോല ഹൃദയരാകും. (വിധി കാത്തു കിടക്കുമ്പോള്‍ )
      ചിലര്‍ സ്വന്തം പ.പ്ര വരുമ്പോള്‍ ലോല ഹൃദയരും, വേറെ വല്ലവരും അതെ തെറ്റ് വരുത്തിയാല്‍ സടയും കുടയുന്നവരും.ബഹുജനം പല വിധം.

      തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടി കാണിക്കുന്നതിന് ആര്‍ക്കും പരാതിയില്ല. ഇവിടെയുള്ള എല്ലാ നിര്‍മാതാക്കളും അത് നല്ല രീതിയില്‍ തന്നെ എടുത്തിട്ടുണ്ട്. പക്ഷെ ഒരു പ.പ്ര നിര്മിച്ചതിന്റെ പേരില്‍ ഒരാളെ കുരിശില്‍ തറയ്ക്കാന്‍ അഡ്മിന്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ പറ്റില്ല. ചിലരെ നോക്കുക ഒന്നാം സ്ഥാനം കിട്ടിയാല്‍ പിന്നെ ആ പ.പ്ര ത്തിനു ഒരു കുറ്റവും ഉണ്ടാവില്ല. അല്ലെങ്കില്‍ പരാതികളുടെ പട്ടിക കാണാം. ചിലര്‍ക്ക ബോറന്‍ എന്ന് തോന്നുന്നത് ചിലര്‍ക്ക് നല്ലതായി തോന്നുന്നു. ആപേക്ഷികമായ കാര്യത്തില്‍ നിര്മാതിവിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. നിര്മിക്കുന്നവന് അറിയാം അതിന്റെ ബുദ്ധിമുട്ട്.

      പിന്നെ. ചെറിയ ബുക്ക്‌ പോയിന്റിനു വേണ്ടി ഇവിടെ ആരും പ.പ്ര നിര്മിക്കുകയോ കളിക്കുകയോ ചെയ്യുന്നുണ്ട് എന്ന് തോന്നുന്നില്ല. ഒരു പ്രോത്സാഹനം എന്നെ അത് കൊണ്ട് ഉദ്ടെസിക്കുന്നുള്ളൂ. അത് കൊടുക്കുന്നത് മഷിത്തണ്ടിന്റെ സൂപ്പര്‍ അഡ്മിന്റെ ഇഷ്ടം. കൊടുക്കാന്‍ നിര്‍വാഹം ഉള്ള കാലത്തോളം അത് ഉണ്ടായിരിക്കും എന്ന് ന്യായമായും പ്രതീക്ഷിക്കാം.

  • സുബൈര്‍

    പദപ്രശ്നങ്ങളെപ്പറ്റിയുള്ള വിമർശനങ്ങളെ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. തെറ്റാണെന്ന് ബോധ്യമുള്ളതൊക്കെ അംഗീകരിച്ചിട്ടുമുണ്ട്. പിന്നെ അസഹിഷ്ണുത എവിടെയാണ്‌ അനുഭവപ്പെട്ടത് എന്ന് മനസ്സിലായില്ല. വിമർശനങ്ങൾക്ക് മറുപടി പറയുന്നതാണ്‌ അസഹിഷ്ണുത എങ്കിൽ അതെനിക്കും ഉണ്ടെന്ന് സമ്മതിക്കുന്നു.

    ഈ പ.പ്ര വളരെ മികച്ചതാണെന്നോ തെറ്റുകുറ്റങ്ങളില്ലാത്തതാണെന്നോ ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പിന്നെ കടുപ്പം. അതിത്തിരി കൂടുതലാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു. അതിന്റെ കാരണവും എഴുതിയിരുന്നു. ഇതെന്റെ അഞ്ചാമത്തെ പ.പ്ര. ആണ്‌. ഓരോന്നും വ്യത്യസ്തവിഷയങ്ങളിലായിരുന്നു.
    ഇതും അങ്ങനെയാക്കാൻ ശ്രമിച്ചതിനോടൊപ്പം പുതിയ നിയമങ്ങൾക്കനുസരിച്ച്കൂടിയാവണം എന്നുകരുതിയതിന്റെ ഫലമാണ്‌ സംഗതി അൽപ്പം കടുത്തുപോയത്.

    പിന്നെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു പ.പ്ര ഉണ്ടാവുമെന്ന്‌ തോന്നുന്നില്ല. ചിലർ വളരെ എളുപ്പമുള്ളവ ആഗ്രഹിക്കുമ്പോൾ ചിലർക്ക് ഇത്തിരി കടുപ്പമുള്ളതാണിഷ്ടം. പ.പ്ര വിഷയങ്ങളുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി.ചില കഠിനപ്രശ്നങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തന്നെ വേറെ ചിലത് വിരസമായി അനുഭവപ്പെടുന്നു. സംഗതി തികച്ചും ആപേക്ഷികമാണെന്ന് ചുരുക്കം. അതുകൊണ്ട് തന്നെയാണ്‌ ബൈബിൾ പ.പ്രശ്നത്തെ ന്യായീകരിച്ച അബ്ദുൽ ബഷീറിന്‌ ഇത് ഹിതകരമാകാത്തതും. .

  • സുബൈര്‍

    >>മുന്‍കൂര്‍ ജാമ്യം കസ്റ്റഡി മര്‍ദ്ദനം ഒഴിവാക്കുമെന്നേ ഉള്ളൂ,
    വിചാരണയും ശിക്ഷയുമൊക്കെ അനുഭവിച്ചേ മതിയാകൂ..>>

    ബഷീർ,
    ശിക്ഷ വിധിച്ചോളൂ. അനുഭവിക്കാൻ തയ്യാർ! :)
    ഇനി വല്ല അപ്പീലിനോ ദയാഹർജിക്കോ പഴുതുണ്ടെങ്കിൽ അതും നോക്കാമല്ലോ?

  • അബ്ദുല്‍ ബഷീര്‍

    സുബൈര്‍,

    നമ്മുടെ അഭിപ്രായങ്ങള്‍ എപ്പോഴും ആപേക്ഷികം തന്നെയാണു, വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ എടുക്കുന്ന ഒരാളെന്ന രീതിയിലാണു വിമര്‍ശിച്ചതും. സുബൈറിന്റേതായി മുമ്പ് വന്ന പ പ്ര ങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര ആസ്വാദ്യമായില്ല. എന്ന അഭിപ്രായമായിരുന്നു, ഇപ്പോഴും ആണു, എന്റേത് (ഇതും ആപേക്ഷികം തന്നെ).
    പിന്നെ ബൈബിള്‍ പ പ്ര ത്തെ കണ്ണടച്ച് അനുകൂലിച്ചിട്ടുമില്ല. കാക്കക്കൂട്ടം ഒറ്റപ്പെട്ട മൂങ്ങയെ കൊത്തിപ്പറിക്കുന്നത് പോലെ ഒരാളെ എല്ലാവരും ആക്രമിക്കുന്നത് കണ്ടപ്പോള്‍ രണ്ട് നല്ലവാക്ക് പറഞ്ഞതാണു, പ്രത്യേകിച്ചും ഒരു പുതിയ നിര്‍മ്മാതാവെന്ന പരിഗണനയില്‍. (വീണ്ടും ആപേക്ഷികം)

    NB – നമ്മുടെ പുതിയ രാഷ്ട്രപതിക്ക് ദയാഹര്‍ജി അത്ര പഥ്യമല്ല :-)

  • Jenish

    ഒറ്റ ദിവസം കൊണ്ട് എല്ലാവരും ഐൻസ്റ്റീനായോ? :)

  • Unnikrishnan

    http://sarasvm.blogspot.in/2011/11/blog-post_01.html
    ഈ ലിങ്കിൽ നോക്കൂ പറശ്ശിനിക്കടവ് മുത്തപ്പനെ കുറിച്ച് കുറേ വിവരിച്ചിട്ടുണ്ട്…പക്ഷെ അതിൽ ആദ്യം കൊടുത്തിരിക്കുന്ന തെയ്യത്തിന്റെ ഫോട്ടോ ‘പുതിയ ഭഗവതി’യുടേത് ആണ്..താഴെ മുത്തപ്പൻ എന്നും എഴുതി…ഇത്രേ ഉള്ളൂ പല സൈറ്റുകളുടേയും ആധികാരികത…
    സുബൈര് നടത്തിയ ശ്രമത്തെ അഭിനന്ദിക്കുന്നു, പക്ഷെ പലയിടത്തും ഉത്തരം കടുപ്പം ആക്കാൻ ഒരു ശ്രമം ഉള്ളത് പോലെ തോന്നി (എനിക്ക്)..സോമയാഗം നടത്തിയ ആളിനെ കണ്ടുപിടിച്ചപ്പോൾ എനിക്കങ്ങിനെ തോന്നി…സമയം കിട്ടാത്തത് കൊണ്ട് ഞാൻ ഇവിടേയ്ക്ക് വരുന്നത് കുറവാണ്, എന്നാൽ കമന്റ് പേജിൽ ബഹളം കണ്ടപ്പോൾ ഞാനും ഒന്ന് കൂടി, ഇല്ലെങ്കിൽ മോശമല്ലേ…

  • ജലജ

    29D ഒരു കാട്ടാളൻ.

    ഞാൻ വിചാരിച്ചു രത്നാകരനോ വാല്മീകിയോ ആയിരിക്കുമെന്ന്. മിക്കവർക്കും പരിചയമില്ലാത്ത ഒരു പേരായതിനാൽ കാട്ടാളന് ഒരു വിശേഷണം കൊടുത്ത് ഒരു ക്വിസ് ചോദ്യം ആക്കാമായിരുന്നു എന്നു തോന്നി.

    14A. ഈ സൂചന ക്വിസ് മാതൃകയിൽ വേണ്ടിയിരുന്നില്ല. രണ്ട് ലിങ്കുണ്ടല്ലോ.

  • ജലജ

    >>>ഒറ്റ ദിവസം കൊണ്ട് എല്ലാവരും ഐൻസ്റ്റീനായോ?<<<

    ജെനിഷ് ,

    എനിക്ക് മനസ്സിലായില്ലല്ലോ.

  • Hari Mannar

    @ജലജ

    “ആപേക്ഷിക”സിദ്ധാന്തം

  • Unnikrishnan

    ആപേക്ഷിക സിദ്ദാന്തം ആവും ഉദ്ദേശിച്ചത്…ഹ ഹ

  • ജലജ

    ബാലുവിന് വേണ്ടി ഇത്തിരി കാട്ടാളപുരാണം.

    സുബൈർ കൊടുത്ത ലിങ്കിൽ അന്ധപുരാണമല്ലേ. :) :)

    ബലാകൻ മാതാപിതാക്കൾക്കുവേണ്ടി വേട്ടയാടി നടക്കുകയുംകിട്ടുന്നതിൽ നിന്ന് അല്പം പോലും സ്വയം ഭക്ഷിക്കാതെ ഭവനത്തിൽ കൊടുക്കുകയും ചെയ്തിരുന്ന കാട്ടാളനാണ്. ഒരു ദിവസം വളരെ അലഞ്ഞിട്ടും ഒരു മൃഗത്തെയും കിട്ടിയില്ല. അപ്പോഴാണ് അന്ധനെ കാണുന്നതും എയ്തുവീഴ്ത്തുന്നതും.

    അന്ധന് സർവ്വഭൂതസംഹാരി വരം കൊടുത്ത ബ്രഹ്മാവ് ആ ജീവിയെ കൊല്ലുന്നവന് ദേവലോകത്തിൽ സ്ഥാനം കൊടുക്കുമെന്നും പറഞ്ഞിരുന്നു.

    വലാകന്റെ അമ്പേറ്റ് മൃഗം നിലം പതിച്ച ഉടനെ ദേവകൾ പുഷ്പവൃഷ്ടി നടത്തുകയും ബലാകനെ ദിവ്യരഥത്തിൽ കയറ്റി ദേവലോകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.(മഹാഭാരതം കർണ്ണപർവ്വം അദ്ധ്യായം 69)

  • ജലജ

    ആപേക്ഷികസിദ്ധാന്തം . കൊള്ളാം ജെനിഷ്.

    നന്ദി, ഹരി & ഉണ്ണികൃഷ്ണൻ

  • ജലജ

    >>>കാരണവരും ഞാനും രണ്ടല്ല. ഒന്നാണ്.<<<

    എനിക്കും ചെറിയ സംശയം തോന്നിയിരുന്നു. അത് ശരിയായതിൽ സന്തോഷം.

    പണ്ട് വിദൂഷകനെ ഊഹിച്ച് പരമാബദ്ധം എഴുന്നള്ളിച്ച ഒരു അനുഭവം ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തെ ഈ സംശയം പ്രകടിപ്പിക്കാതിരുന്നത്

  • balu

    thanks jalajechi

  • സുബൈര്‍

    ഈ പദപ്രശ്നത്തെപ്പറ്റി അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ച എല്ലാവർക്കും തെറ്റുകൾ ചൂണ്ടിക്കാണിച്ചവർക്കും ഒരിക്കൽകൂടി നന്ദി!

    @ഉണ്ണി,
    ഈ പ.പ്ര തയ്യാറാക്കാൻ ഞാൻ ഒരു സൈറ്റിനെയും ആശ്രയിച്ചിട്ടില്ല. പ്രധാനമായും പുരാണിക് എൻസൈക്ലോപീഡിയ, ഐതിഹ്യമാല, വടക്കൻ ഐതിഹ്യമാല എന്നീ പുസ്തകങ്ങളെയാണ് അവലംബമാക്കിയത്. പിന്നെ സംശയം ചോദിക്കുന്നവരുടെ സൗകര്യത്തിന്‌ നെറ്റിൽ തപ്പിയപ്പോൾ കിട്ടിയ ചില ലിങ്കുകൾ കൊടുത്തെന്നേയുള്ളൂ.

    ​‍@ബഷീർ,
    എന്റെ അടുത്ത പ.പ്ര കൂടുതൽ എളുപ്പവും ആസ്വാദ്യകരവും ആയിരിക്കുമെന്ന്‌ കരുതുന്നു.(ഇതും ആപേക്ഷികം) :)

    ചേച്ചി,
    പ.പ്ര പൊതുവെ കടുപ്പമാണെന്ന് തോന്നിയപ്പോൾ ചില സൂചനകൾ ബോധപൂർവ്വം എളുപ്പമാക്കിയതാണ്‌. (മറിച്ചല്ല!)

  • ജലജ

    സുബൈർ,

    ബോധപൂർവ്വം കടുപ്പമാക്കിയതാണെന്ന് എനിക്കും തോന്നുന്നില്ല.

    കാട്ടാളൻ വിട്ടുപോയതായിരിക്കും.

  • ഉണ്ണികൃഷ്ണന്‍

    സുബൈര്‍, ആ ശ്രമത്തിനെ ഞാന്‍ നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു…പുരാണവും,ഇതിഹാസവും ഒക്കെ വിഷയമായി വരുമ്പോള്‍ ആധികാരികത എപ്പോഴും ഒരു പ്രശ്നമാണ്…ഞാന്‍ മനസ്സിലാക്കുന്നു…ഒരു കഥാസന്ദര്‍ഭത്തെ തന്നെ പല രീതിയിലും വ്യാഖ്യാനിച്ചു കാണുന്നുണ്ട് പല ഗ്രന്ഥങ്ങളിലും…ഇതില്‍ ഏതാണ് ശരിയെന്നു പറയാന്‍ കഴിയുകയുമില്ല…ഒരു കോമ്പ്രമൈസ് വേണ്ടി വരും അപ്പോള്‍…പുരാണവും,ചരിത്രവും അത് എഴുതപ്പെട്ട കാലത്തെ ഭരണാധികാരികളുടെ ഇച്ഛയ്ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് വളച്ചൊടിക്കപ്പെട്ടിടുണ്ടാവും എന്നും ഞാന്‍ വിശ്വസിക്കുന്നു…എങ്ങിനെ ആയാലും നമ്മള്‍ക്ക് വേണ്ടത് പുത്തന്‍ അറിവുകള്‍ ആണ്…

  • സുബൈര്‍

    ഉണ്ണികൃഷ്ണന്‍,

    നന്ദി…….

  • Vivek

    Back to the world of internet after 3 weeks …..:-)

    Sorry to miss ജനപഥം … :( :( :(

    Thanks a lot for Admin and other approvers to take care of it (and others) in my absence ……

  • http://sarasvm.blogspot.in സരസ്വതി

    Unnikrishnan Says:
    April 17th, 2013 at 5:04 pm

    http://sarasvm.blogspot.in/2011/11/blog-post_01.html
    ഈ ലിങ്കിൽ നോക്കൂ പറശ്ശിനിക്കടവ് മുത്തപ്പനെ കുറിച്ച് കുറേ വിവരിച്ചിട്ടുണ്ട്…പക്ഷെ അതിൽ ആദ്യം കൊടുത്തിരിക്കുന്ന തെയ്യത്തിന്റെ ഫോട്ടോ ‘പുതിയ ഭഗവതി’യുടേത് ആണ്..താഴെ മുത്തപ്പൻ എന്നും എഴുതി…ഇത്രേ ഉള്ളൂ പല സൈറ്റുകളുടേയും ആധികാരികത…

    ഇത് അറിഞ്ഞു കൊണ്ട് പറ്റിയ തെറ്റല്ല, പറശ്ശിനി കടവ് എന്ന് ഗൂഗിൾ ഇമേജ് സെർച്ച് ചെയ്തപ്പോൾ കിട്ടിയ ഫോട്ടോ കോപ്പി പേസ്റ്റ് ചെയ്തതാണ്, ആ ഫോട്ടോ മാറ്റുന്നു.

    ഉണ്ണികൃഷ്ണൻ സാറിന് ആ ബ്ലോഗ്‌ പോസ്റ്റിൽ വന്നു തെറ്റ് ചൂണ്ടി കാണിക്കുകയായിരുന്നു ഉചിതം.

    (ഞാൻ അത്രയും എഴുതി കൂട്ടിയതിന്റെ വിശ്വസനീയത താങ്കളുടെ ഒറ്റ വാചകം കൊണ്ട് തകർന്നു)