KRKT3/02KOORMA/14

KRKT3/02KOORMA/14
Topic :bible
By :chengotta
Play This Crossword
Top Player’s List

  • അബ്ദുല്‍ ബഷീര്‍

    ബൈബിളിനെക്കുറിച്ചായതിനാലാണോ അഡ്മിനേ
    ഈ പദപ്രശ്നത്തെ കുരിശിലേറ്റിയതും
    ഒടുവില്‍ ഇത് മൂന്നാം നാള്‍ ഉയര്‍ത്തേഴുന്നറ്റതും ? :-)

  • admin

    ഈ പ.പ്ര കുറിച്ച് കണ്ട ചില കാര്യങ്ങള്‍
    ++++++++++++++++++++++++++
    Link Strength 36%
    Dark Cell Percentage: 13%
    All answers are strongly connected
    ++++++++++++++++++++++++++

    പല പേരുകളും മലയാളത്തില്‍ പല വിധം എഴുതുവാന്‍ പറ്റും എന്ന് അറിയാമല്ലോ.
    സത്യവേദ പുസ്തകം എന്ന മലയാള പരിഭാഷയോട് യോജിക്കുന്ന പേരുകളാണ് അധികവും.
    ഓണ്‍ ലൈന്‍ ലിങ്ക് http://malayalambible.in/

    ഗൂഗിളില്‍ ഇംഗ്ലീഷ്‌ പേരുകള്‍ വച്ച് തിരയുക. ബൈബിളിന്റെ അദ്ധ്യായവും വാക്യവും അവിടെ നിന്ന് കിട്ടും. അത് മുകളില്‍ കാണുന്ന സൈറ്റില്‍ വച്ച് തിരയുക.

    ലൈഫ്‌ ലൈന്‍ സൂക്ഷിച്ചു ഉപയോഗിക്കുക.
    പരമാവധി സൂചനകള്‍ എളുപ്പമാക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ട്.പക്ഷെ ക്രിസ്ത്യാനികള്‍ പോലും കേള്‍ക്കാത്ത പലതും അതില്‍ ഉണ്ട്.

    (മൂന്നാം നാള്‍ വരെ കാത്തിരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല ; മൂന്നാം മണിക്കൂറില്‍ എല്ലാവരും പൂര്‍ത്തിയാക്കും എന്ന് കരുതാം. :-)

  • Jenish

    ഹഹഹ… :)

    അഡ്മിൻ വരെ സൂചനകൾ നൽകിത്തുടങ്ങി…

    • admin

      കമന്റു പേജിന്റെ നീളം കൂടിയിട്ട് അത് മുഴുവന്‍ വായിച്ചു നോക്കേണ്ടേ എന്ന് കരുതിയിട്ടാണ്.
      പ.പ്ര ഒരു തവണ കൂടി നോക്കിയപ്പോള്‍ തോന്നുന്നു…എതെങ്കിലും ക്രിസ്ത്യന്‍ സുഹൃത്തിന്റെ സഹായം തേടിയാല്‍ ചിലതിനു പെട്ടന്ന് ഉത്തരം കിട്ടും എന്ന്. ഗൂഗിളില്‍ കിട്ടുവാന്‍ സാധ്യത കുറവാണ്.

  • ജലജ

    >>>എതെങ്കിലും ക്രിസ്ത്യന്‍ സുഹൃത്തിന്റെ സഹായം തേടിയാല്‍ ചിലതിനു പെട്ടന്ന് ഉത്തരം കിട്ടും എന്ന്. <<<

    എന്നാൽ പിന്നെ ഞാൻ മഷിത്തണ്ടിലെ ബിജോയിയോട് ചോദിക്കാമെന്ന് വിചാരിക്കുന്നു. പണ്ട് ബൈബിളിന്റെ കാര്യമെഴുതി കമന്റ് പേജ് നിറച്ചയാളാണല്ലോ.

  • Vivek

    This is going to be a totally different experience. I never played such a crossword in my life. Anything I can remember is the one by Nila Paurnami of Greek Mythology.

    I could not even verify this crossword. Thanks Admin for verifying this.

    I appreciate Sunny for his efforts. New learning for most of us ….

  • http://NA മുജീബുര്‍റഹ്മാന്‍

    >>>എതെങ്കിലുംത്തിന്റെ സഹായം തേടിയാല്‍ ചിലതിനു പെട്ടന്ന് ഉത്തരം കിട്ടും എന്ന്. <<<

    പണി പാളിയെന്നാ തോന്നുന്നത്. ക്രിസ്ത്യന്‍ സുഹൃത്തുക്കളൊന്നും ലഭ്യമല്ല. ഇനി വരുന്നിടത്തുവച്ചു കാണാം!!!!!!!!!!!

  • Jenish

    ആദ്യമായാണ് ഒരു പദപ്രശ്നത്തിന് ഇങ്ങനൊരു ഗതിയെന്ന് തോന്നുന്നു… ചോദ്യങ്ങൾ ഇപ്പൊഴേ തന്നിരുന്നെങ്കിൽ എല്ലാം കണ്ടെത്തി വയ്ക്കാമായിരുന്നു.. ;)

  • balu

    ബ്ലെസിയുടെ’ കളിമണ്ണ് ‘സിനിമ പോലെ തുടങ്ങുന്നതിനു മുന്നേ വിവാദമാണോ? സണ്ണിയുടെ കഴിഞ്ഞ പദപ്രശ്നം എളുപ്പമാണെന്ന് പറഞ്ഞതിനുള്ള പണിയായിരിക്കും . ആദ്യമായിട്ടാ അഡ്മിന്റെ
    വക മുന്നറിയിപ്പു കാണുന്നത് . ഇനി എല്ലാം വരുന്നത് പോലെ

    • admin

      ഇത്രയും നാളും ആംഗലേയം മലയാളത്തില്‍ ആക്കുന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നം. അപ്പോള്‍ ഹീബ്രു പേരുകള്‍ മലയാളത്തില്‍ ആക്കുമ്പോള്‍ ഉണ്ടാകാന്‍ പോകുന്ന പൊല്ലാപ്പ്‌ ആലോചിച്ചപ്പോള്‍ ഒരു കുളിര് വന്നു. അതുകൊണ്ട് മുന്‍ കരുതല്‍ .വാണിംഗ് ഒക്കെ കൊടുക്കാം എന്ന് കരുതി. പ.പ്ര എളുപ്പമാണ് ; ഇംഗ്ലീഷില്‍ ആയിരുന്നെങ്കില്‍ :-)

  • Jenish

    ##പ.പ്ര എളുപ്പമാണ് ; ഇംഗ്ലീഷില്‍ ആയിരുന്നെങ്കില്‍ :-) ##

    :) :) :)

  • Ginu

    അങ്ങനെ എനിക്കും കിട്ടി ഒരു ഒന്നാം സ്ഥാനം… നന്ദി സണ്ണി…
    എല്ലാവര്‍ക്കും വിജയാംശസകള്‍……………!!!!!!!!!!!!!!!!!!!!!!!!!!!……..
    അത്യാവശ്യം ബൈബിള്‍ അറിയാമായിരുന്നിട്ടും ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ വളരെ അപരിചിതമായി തോന്നി….അഡ്മിന്‍ സൂചിപ്പിച്ചിരുന്നതു പോലെ ഹീബ്രു മലയാളത്തിലെഴുന്നതിന്റെ വ്യത്യാസമായിക്കാം…

  • sunny

    congrats ginu. the cw is not so difficult as some had anticipated.

  • vinodpl

    Happy to get second spot in this very difficult crossword.

    Completed without help from anybody

    Congrats Ginu

  • Mitra

    That was by far the most difficult one for me… Glad to finish in top 10 at least :)

    Not sure how to rank this CW… Was it informative, yes. But the fun was missing since I knew many answers(english/ hebrew words) but took lot of time
    to ‘translate’ to malayalam.

    എന്തായാലും ഒരു ‘വെറൈറ്റി’ ആയിരുന്നു.

  • http://nellikka.blogspot.in രാജേഷ്

    4ഡി, 12ഡി, 18ഡി എന്നീ ഉത്തരങ്ങൾ അഡ്മിൻ പറഞ്ഞിരിക്കുന്ന ബൈബിളിലും വിക്കി സോഴ്സിലും ഇങ്ങനെയല്ല എഴുതിയിരിക്കുന്നത് എന്നു മാത്രമല്ല ഈ വാക്കുകൾ ഗൂഗിളിൽ തെരഞ്ഞാൽ കാണുകയുമില്ല.

    15ഡിയിൽ പറഞ്ഞിരിക്കുന്നത് ഒരു ഗ്രാമമല്ല പട്ടണമാണെന്നാണ് ബൈബിൾ ഭാഗം വായിച്ചിട്ടു തോന്നുന്നത്.

    70% ഉത്തരങ്ങളും അറിയാതെ വെബ്ബിൽനിന്നു തേടിപ്പിടിച്ച് 2 മണിക്കൂറിനുള്ളിൽ പൂരിപ്പിച്ചതോടെ പദപ്രശ്നം എന്ന ഏർപ്പാടിനോടുള്ള മതിപ്പുതന്നെ പോയി. ഛെ!

  • Hari Mannar

    സ്വാഗതം മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള ഒരിടം.

    എത്രയും പെട്ടെന്ന് തന്നെ മഷിത്തണ്ടിന്‍റെ ഈ സ്വാഗതാശംസകള്‍ മാറ്റുന്നതായിരിക്കും അഭികാമ്യം.

    മുന്‍കൂര്‍ ജാമ്യമെടുത്തപ്പോളേ മനസ്സിലായി അന്യഭാഷകളുടെ ആധിക്യവും, അതിന്‍റ വികലവും വികൃതവും വിചിത്രവുമായ മലയാളീകരണവും പ്രതീക്ഷിക്കാമെന്ന്. എന്തായാലും പ്രതീക്ഷ അസ്ഥാനത്തായില്ല.

    ഇപ്പോള്‍ തന്നെ മഷിത്തണ്ട് മലയാള പദപ്രശ്നം പൂരിപ്പിക്കാന്‍ പല ഭാഷാപ്രയോഗങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലിലാണ്.

    ഇനി ഹിബ്രു ആയാലെന്നാ ചൈനീസോ ഗ്രീക്കോ റഷ്യനോ ആയാലെന്താ എന്ന അവസ്ഥയിലായിരിക്കുകയാണ്.

    ഗൂഗിളില്‍ തന്നെ എല്ലാ ഉത്തരങ്ങളുമുണ്ട്. പക്ഷേ അത് പദപ്രശ്നനിര്‍മ്മാതാവ് ഉദ്ദേശിക്കുന്ന രീതിയില്‍ മലയാളത്തിലാക്കണമെങ്കില്‍ ഇമ്മിണി പാടുപെടണം.

    ഒരു പക്ഷേ പദപ്രശ്നനിര്‍മ്മാതാവ് അത് ഹിബ്രൂകരിച്ചതായിരിക്കും.

    വ്യത്യസ്ത പദപ്രശ്നം വിജ്ഞാനപ്രദം തന്നെ. യാതൊരു സംശയവുമില്ല. അതിന് പദപ്രശ്നനിര്‍മ്മാതാവ് അഭിനന്ദനം അര്‍ഹിക്കുന്നു.

    പക്ഷേ ഈ വിചിത്രമായ “Malayalification of Other Langauages” അത്രക്കങ്ങട് ദഹിക്കുന്നില്ല.

    • admin

      അഡ്മിന്‍ അപ്പ്രൂവ് ചെയ്തു എന്നതിനേക്കാള്‍ സൂപ്പര്‍ അഡ്മിന്‍ അപ്പ്രൂവ് ചെയ്തു എന്ന് പറയുന്നതാണ് ശരി. ഞാന്‍ ആ പ.പ്ര ത്തില്‍ അപ്പോള്‍ എത്തി നോക്കിയപ്പോള്‍ മനസിലായി ഇവിടെ തല്ലു നടക്കും എന്ന്. അതുകൊണ്ടാണ് സത്യവേദപുസ്തകം പുസ്തകം ഉപയോഗിക്കാന്‍ പറഞ്ഞതും അതിന്റെ ലിങ്ക് തന്നതും. ബൈബിളില്‍ നിന്ന് മാത്രം എടുത്തു (നിഘണ്ടുവുമായി കൂട്ടി കുഴയ്ക്കാതെ ) ഇങ്ങനെ ഒരു പ.പ്ര നിര്‍മ്മിച്ചതില്‍ സണ്ണി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ബാക്കിയുള്ള ചര്‍ച്ചകള്‍ അതിന്റെ സ്പിരിറ്റില്‍ എടുക്കുക. (അത്രയെ സണ്ണിയോട്‌ പറയാനുള്ളൂ)

  • shaji

    27a, 17b, 12d, 19d, 20u, 27u all second letters and 26a 29b 7d 18d 24u. please help

  • ഷണ്‍മുഖപ്രിയ

    extra clue need for
    27A 2nd letter
    15D 3rd letter
    24U first letter

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ബൈബിളിനെ വികലമായ മലയാളീകരണത്തിലൂടെ വികൃതമാക്കിയതിൽ ഖേദിക്കുന്നു.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഈ പദ പ്രശ്നത്തെ ഒരു കീറാമുട്ടിയാക്കിയതിലൂടെ സണ്ണി എന്ത് നേടി? വിക്കിയിലുള്ള പല വാക്കുകളെയും വികലമായി പുനര് സൃഷ്ടിച്ചതിനുള്ള ക്രെഡിറ്റ്‌ ഇദ്ദേഹത്തിനു മാത്രമായി നൽകാനാവില്ല . ഒരു പരിധി വരെ അപ്പ്രൂവര്ക്കും ഇതിൽ പങ്കുണ്ട്. ബൈബിളിനെ ആസ്പദമാക്കി എന്ന് കേട്ടപ്പോൾ സന്തോഷം തോന്നിയതൊക്കെ വെറുതെയായി. ഇതിന്റെ പേര് കുരിശ് എന്നാക്കണം ആയിരുന്നു. ഇനി മേലിലെങ്കിലും ഇത്തരം പദപ്രശ്നങ്ങൾ ആര് ഉണ്ടാക്കിയാലും അത് മഷിതണ്ടിന്റെ ഭാവി ഓർത്ത് തള്ളണം എന്ന് – അത് ഞാനായാൽ പോലും – അപേക്ഷിക്കുന്നു.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഞാൻ ഇതിൽ നിന്നും പൂർത്തിയാക്കാതെ പിന്മാറുന്നു.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഡയറക്റ്റ് ക്ലൂ വേണം ഇനി കറക്കി കുത്താൻ പറ്റില്ല

    2 a last 2 letters
    14 a last letter
    20 a 8th letter
    27 a middle letter
    25 b
    27 b last 2 letters
    29 b second letter
    7 d second letter
    11 d last 2 letters
    12 d last letter
    15 d third letter
    18 d last 2 letters
    19 d second letter
    20 d second letter
    21 d last 2 letters
    23 d
    10 u first letter
    17 u last 4 letters
    20 u second and fourth letter
    22 u last 2 letters
    23 u first letter

    ഇതിനെ പടച്ചു വിട്ട സണ്ണിക്ക് പോലും ഇത് എളുപ്പമാവാൻ വഴിയില്ല.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ആദ്യമായിട്ടാണ് ഇത്രയും ചോദ്യങ്ങള്ക്ക് ക്ലൂ ചോദിക്കേണ്ടി വന്നത്. അതിനർത്ഥം പദപ്രശ്നം മോശമാണെന്നല്ല. മലയാളീകരണത്തിൽ വന്ന പിഴവാണ്. സണ്ണിയെ കുറ്റം പറയുന്നില്ല.

  • vinodpl

    27 a – search ” യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ”
    15 d search “ശിമ്രോന്‍ , യിദല, ബേത്ത്- ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുംണ്ടായിരുന്നു”
    24 u – JOB
    17b – search “യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ”
    12d ഇനി അഹശ്വേരോശ്രാജാവിന്റെ സന്നിധിയിൽ വരരുതു എന്നു തിരുമുമ്പിൽനിന്നു ഒരു രാജകല്പന പുറപ്പെടുവിക്കയും
    19 d search “അരാംരാജാവിന്റെ സേനാപതിയായ ”
    20 u search “നിന്നു പ്രിയന്‍ മേല്‍ ചാരി വരുന്നോരിവള്‍ ആരുപോല്‍ വനത്തില്‍ കൂടെ പോകുന്നേ ഞാനും ”
    26 a യഹൂദമത നേതാവും, നിയമജ്ഞനും, പ്രവാചകനും, സൈന്യാധിപനും, ചരിത്രകാരനും ആയി കരുതപ്പെടുന്ന ഒരു ചരിത്രപുരുഷനാണ്
    29 b എന്ന ഏഴു സഭകൾക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം with change in fourth letter
    18 d പ്രാദുർഭൂതോ മനുഷ്യാണാമന്തരായോ change in fourth letter – യീം
    7d search “782 വര്‍ഷം ജീവിച്ചു. അതിനിടെ അനേകം പുത് രീപുത്രന്മാര്‍ അയാള്‍ക്കുണ്ടായി”

  • ഷണ്‍മുഖപ്രിയ

    Thanks Vinod!

  • vinodpl

    @ pisharody

    2a – use plural
    14 a “ചക്ക ” യില്‍ ഉണ്ട്
    20 a- 8 the letter connect ശ and ബ
    25 b search “സ്വയം തിരഞ്ഞെടുക്കുന്നതാണു സൊദോം പ്രദേശം. എന്നിട്ട് ബൈബിള്‍ ”
    27 b വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു
    11d search ” മുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ”
    20 d എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ
    21d ആയി ആചരിക്കണം എന്നു ആദമിനു ദൈവം കൊടുത്ത കല്‍പ്പനയാണെന്നു ഉല്പത്തി പുസ്തകം പറയുന്നു
    23 d ഗീലോ; ഇങ്ങനെ പതിനൊന്നുപട്ടണവും അവയുടെ ഗ്രാമങ്ങളും;. 52

  • http://NA മുജീബുര്‍റഹ്മാന്‍

    ക്രസ്ത്യന്‍ സുഹൃത്തുക്കള്‍ക്ക് പോയിട്ട് ഭൂമിമലയാളത്തില്‍ പോലും ആര്‍ക്കും അറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല!!!!!!!!!!!

    ആദ്യമായി ഒന്നാമതെത്തിയ ജിനുവിനും, മറ്റു മുന്‍നിരക്കാര്‍ക്കും,{ നിര്‍മ്മാതാവിനും, അപ്രൂവറായ അഡ്മിനും (ഇത്തരം ഒരെണ്ണം പടച്ചുവിട്ടതിനു പ്രത്യേക)} അഭിനന്ദനങ്ങള്‍…………………

  • vinodpl

    10 u “വെള്ളത്തിന്റെ മേലത്തെ ഒഴുകൂ തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു”
    17 u translate ” kings “in malayalam
    22u it is in ലേസര്‍
    23 u ജയ’ഹോ’

  • balu

    Thanks vinod

    congrats Ginu

  • sunny

    ഈപ.പ്ര.ഉണ്ടാക്കിയപ്പോഴുംഅതുപരിഗണിക്കപ്പെടുന്നതിനിടയിലും
    ഇപ്പോഴുംഞാന്‍അനുഭവിക്കുന്നപീഢാനുഭവങ്ങള്‍ക്കുനന്ദി.
    200വര്‍ഷങ്ങള്‍ക്കുമുപ്ആധുനികഅച്ചടിമലയാളംപിച്ചവെച്ചുതുടങ്ങിയകാലത്ത്
    വിവര്‍ത്തനംചെയ്യപ്പടുകയുംചന്തുമേനോന്‍റെകൂടിസഹായത്തോടെപൂര്‍ത്തീ
    കരിക്കപ്പെടുകയുംചെയ്ത,ബൈബിള്‍സൊസൈറ്റിപ്രസിദ്ധീകരിക്കുന്നസത്യവേദപുസ്തകത്തോടുനീതിപുലര്‍ത്താനാണുശ്രമിച്ചത്
    15dവിമര്‍ശനംസ്വീകരിക്കുന്നു.ഞാന്‍ഒരുകമ്പ്യൂട്ടര്‍വിദഗ്ധനോവെബ്
    വിദഗ്ധനോഅല്ല.ഒരുശ്രമംനടത്തിസാഹസമെങ്കില്‍ക്ഷമിക്കുക
    എനിക്കൊരിക്കലുംചിന്തിക്കാന്‍കഴിയാത്തക്ലൂകള്‍നല്‍കിക്കൊണ്ടിരിക്കുന്നസുഹൃത്തുക്കള്‍ക്കുനന്ദി.

  • vinodpl

    കഷ്ടപ്പെട്ട് ക്ലൂ കൊടുത്തപ്പോള്‍ പിഷാരടി ചേട്ടന്‍ സ്ഥലം വിട്ടു

  • anjana satheesh

    @ Admin,

    15A, 18A, 20A, 5B, 6B, 3D,12D,!3D,17D, 12U & 21U – Clues required from ADMIN not from the players because Admin or Approver responsible for this type of CW

  • Ginu

    എല്ലാവര്‍ക്കും നന്ദി….
    ഈ പ.പ്ര യിലെ ഉത്തരങ്ങള്‍ മിക്കവാറും എല്ലാം തന്നെയും “സത്യവേദ പുസ്തകം” എന്ന ബൈബിള്‍ വിവര്‍ത്തനത്തില്‍ നിന്നും കിട്ടും, അത് ഉപയോഗിക്കേണ്ട രീതിയും അഡ്മിന്‍ പറഞ്ഞിരുന്നു (ഞാന്‍ അതുപോലെയാണ് ചെയ്തതും)… പക്ഷെ ഇംഗ്ലീഷില്‍ തിരയുമ്പോള്‍ ഉപയോഗിക്കേണ്ട key words ആയിരിക്കാം പ്രശ്നങ്ങള്‍ അധികവും ഉണ്ടാക്കിയത് എന്നു തോന്നുന്നു.
    അതുപോലെ തന്നെ, ഇപ്പോള്‍ നിലവില്‍ വിവിധ മലയാളം വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്..എനിക്ക് പരിചയം POC അംഗീകരിച്ച ബൈബിള്‍ വിവര്‍ത്തനമാണ്..അതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകളും പ.പ്ര യിലുള്ള പേരുകളുമായി വളരെ വ്യത്യാസവുമുണ്ട്…വിക്കിയില്‍ കൊടുത്തിരിക്കുന്ന പേരുകള്‍ ചിലപ്പോള്‍ വേറെ ഏതെങ്കിലും വിവര്‍ത്തനം അടിസ്ഥാനപ്പെടുത്തിയായിരിക്കാം…അതുകൊണ്ട് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് എങ്ങനെ പറയാന്‍ സാധിക്കും…?
    പൊതുവേ ഉപയോഗിക്കുന്നതോ കേട്ടു പരിചയം ഉള്ളതോ ആയവയായിരുന്നു ഉത്തരങ്ങള്‍ എങ്കില്‍ ഇത് വളരെ interesting ആയ ഒരു പ.പ്ര ആവുമായിരുന്നു….
    എന്നിരുന്നാലും വളരെ കഷ്ടപ്പെട്ട് ഇത് ഉണ്ടാക്കിയ സണ്ണിക്ക് അഭിനന്ദനങ്ങള്‍….

  • sunny

    “സത്യവേദ പുസ്തകം എന്ന മലയാള പരിഭാഷയോട് യോജിക്കുന്ന പേരുകളാണ് അധികവും. ഓണ്‍ ലൈന്‍ ലിങ്ക് http://malayalambible.in/ ഗൂഗിളില്‍ ഇംഗ്ലീഷ്‌ പേരുകള്‍ വച്ച് തിരയുക. ബൈബിളിന്റെ അദ്ധ്യായവും വാക്യവും അവിടെ നിന്ന് കിട്ടും”
    apply this in malayalam bible you will get this ans:
    eg:go to google and just type malayalam bible;
    click on the optionസത്യവേദ പുസ്തകം.
    for 6b :
    if you type only female judge of israel you will get judge4:4
    which youcan click,’nyayadhipanmar”in sathyavedapusthakam and go to chapter 4 verse
    4 easily and get the answer.Many answers are direct from google with normal translation or a little variation.

  • ജലജ

    വലിയ പ്രതീക്ഷയോടെ കാത്തിരുന്ന പദപ്രശ്നം .
    മിക്കവാറും ഉത്തരങ്ങൾ വലിയ പ്രയാസം കൂടാതെ കിട്ടി. പക്ഷേ അക്ഷരത്തെറ്റു വരുത്താതെ എഴുതാൻ നല്ല ബുദ്ധിമുട്ടായിരുന്നു.
    അദ്ധ്യായങ്ങളുടെ പേര് അഡ്മിൻ തന്ന ലിങ്കിൽ നിന്ന് കിട്ടി. മറ്റു പ്രയോജനങ്ങളൊന്നും ആ ലിങ്ക് കൊണ്ടുണ്ടായില്ല. ഇംഗ്ലീഷിൽ തിരയാൻ ഈ മലയാളം വാക്കുകളടെ english spelling അറിയേണ്ടേ? അഖൻ എന്നതിനെ achan എന്നുതിരയണമല്ലോ. :) . എലീശയ്ക്ക് elisa എന്നു തിരഞ്ഞപ്പോൾ elisa test ആണ് വന്നത്. :) . പിന്നെ മലയാളത്തിൽ തിരഞ്ഞപ്പോൾ കിട്ടി.
    ചില വാക്കുകൾ എവിടെയും തിരയാതെ കിട്ടിയിരുന്നു.15A,18A , 1D,21D …

    വാസ്തവത്തിൽ ബൈബിളിൽ ഈ പേരുകളൊക്കെ ഉണ്ടോ? പണ്ട് വായിച്ചപ്പോൾ കണ്ടിട്ടില്ലല്ലോ. :) :) :)

  • ജലജ

    വിജയികൾക്ക് അഭിനന്ദനങ്ങൾ!!!!!!!!

  • anjanasatheesh

    സ്വയം ശുശ്രൂഷ വിധിക്കേണ്ടിവന്ന ചികിത്സകന്റെ വിധി മഷിത്തണ്ടിന്റെ ഭരണാധികാരികള്‍ക്കും കൂടെ ഈ പ.പ്ര പരിശോധകനും കളിതുടങ്ങുമ്പോഴേക്കും ഇവിടെ തിരഞ്ഞോളൂ ഇങ്ങനെ തിരഞ്ഞോളൂ എന്നു പറഞ്ഞു തരേണ്ട ഗതിക്കേടു കണ്ടപ്പോള്‍ അങ്ങിനെ തോന്നി.

    ആര്‍ക്കുവേണ്ടിയാണിത്തരം പദപ്രശ്നങ്ങള്‍ ?
    വിശുദ്ധബൈബിളിനെ ക്കുറിച്ച് ഏറെ അറിവുള്ളവര്‍ക്കുപോലും അധികസൂചനകളില്ലാതെ ഇതുമുഴുമിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല.

    “മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള ഒരിടം ഇന്റര്‍നെറ്റിലെ മലയാളത്തിന്റെ പ്രചാരത്തിനായി അണിചേരൂ”

    വരുന്ന പദപ്രശ്നങ്ങള്‍ ഒക്കെ ഇത്തരത്തിലാവുകയാണെങ്കില്‍മേല്‍പ്പറഞ്ഞ മഷിത്തണ്ടു മുദ്രവാക്യം തിരുത്തേണ്ടിവരും സംശയമില്ല.

    ‘ആംഗലേയപദങ്ങളും പേരുകളും മറ്റും മലയാളീകരിച്ചു കളിക്കാനൊരിടം’ എന്നാക്കേണ്ടിവരും മുദ്രാവാക്യം

    എന്നാല്‍ പിന്നെ അങ്ങിനെ കളിച്ചാണു ജയിച്ചതെന്ന് ആശ്വസിക്കാമല്ലൊ. ആംഗലേയപദങ്ങളും പേരുകളും …അധികമായാല്‍ അമൃതിന്റെകാര്യവും തഥൈവ എന്നാണല്ലോ. പിന്നെ ഒരുപ്രത്യേകവിഷയത്തെ ആസ്പദമാക്കിയാവുമ്പോള്‍ അതിന്റെ ജനകീയതകൂടി കണക്കിലെടുക്കണം. അതായത് പൊതുവെ കൂടുതല്‍ പരിചയമുള്ള പേരുകളും പദങ്ങളും അധികമുപയോഗിച്ച് ലേശം ( മാത്രം) ബുദ്ധിമുട്ടികണ്ടുപ്പിടിക്കാവുന്ന തരത്തിലാവണം പദപ്രശ്നനിര്‍മ്മാണരീതി.

    അല്ലാതെ പലരും(ഞാനടക്കം) ഈ പദപ്രശ്നത്തിലെ ഒന്നോ രണ്ടോ ഉത്തരങ്ങള്‍ മാത്രം അറിയാവുന്നവരാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.അല്ലെങ്കില്‍ പിന്നെ തിരഞ്ഞുകണ്ടുപിടിക്കാന്‍ കഴിയുന്നവയാകാണം.ഇതു തിരഞ്ഞു കണ്ടുപിടിച്ചാല്‍ തന്നെ പലഅക്ഷരങ്ങളും അതതുകളങ്ങളോട് (നിര്‍മ്മാതാവിന്റെ), അക്ഷരങ്ങളോട് യോജിക്കുന്നവയും ആയിരുന്നില്ല.

    ഇന്നലെ പദപ്രശ്നം കണ്ടപ്പോഴെ അതിന്റെ നിലവാരം മനസ്സിലാക്കി 37 മാര്‍ക്കും നേടി ഞാന്‍ കളി ഉപേക്ഷിച്ചിരുന്നു. വെറുതെ തിരഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി ഇവിടെ (ഖത്തര്‍) ആകെക്കിട്ടുന്ന ഒരൊഴിവുദിവസം നശിപ്പിക്കേണ്ടെന്നു തീരുമാനിച്ചതും. അതുവളരെ നന്നായെന്നു ഇപ്പോള്‍ തോന്നുന്നു.

    ഇത്തരത്തിലാണു മഷിത്തണ്ടു വളരുന്നതെങ്കില്‍ ആ കാഴ്ച ഉപേക്ഷിക്കേണ്ടിവരും സത്യം

  • anjanasatheesh

    Mr. Sunny,

    മഷിത്തണ്ടും താങ്കളും പറഞ്ഞ ലിങ്കില്‍ അമ്പത്തിലേറെ പേജുകള്‍ ഉണ്ട്. ഓരോ ഉത്തരത്തിനും വേണ്ടി ഇത്രയൊക്കെ തിരയണമെന്നാണോ താങ്കള്‍ പറയുന്നത് ? ഒരു പണിയും ഇല്ലാതെ കുത്തിയിരിക്കുന്നവര്‍ക്കുപോലും ഈപണിപറ്റുമോ മിസ്റ്റര്‍ ?

  • Jenish

    എനിക്ക് ഈ പദപ്രശ്നം ഇഷ്ടപ്പെട്ടു… അതിനു പിന്നിലെ ബുദ്ധിമുട്ട് ഓർക്കുമ്പോൾ ഒരു കുറ്റവും പറയാനും തോന്നുന്നില്ല… കാരണം കുറച്ചു കാലം മുൻപ് ഞാനും ബൈബിൾ ആസ്പദമാക്കി ഒരെണ്ണം തട്ടിക്കൂട്ടിയിരുന്നു.. പക്ഷേ ബൈബിൾ പരിജ്ഞാനം തുലോം കുറവായതിനാൽ കുറച്ച് ‘പലവക‘യും കൂടി ഇട്ട് ഇളക്കേണ്ടി വന്നു.. :)

    എന്തായാലും സണ്ണിയുടെ ശ്രമത്തെ വളരെയധികം പ്രശംസിക്കുന്നു.. കൂടെ ജിനുവിനേയും..

  • balu

    ഇത് പോലെ ഒരു പദപ്രശ്നം ഉണ്ടാക്കാന്‍ സണ്ണി കുറെ കഷ്ടപ്പെട്ട് കാണും.ആ ശ്രമത്തിനു അഭിനന്ദനങ്ങള്‍ . സത്യവേദപുസ്തകം എന്ന ലിങ്കില്‍ നിന്നും എനിക്ക് വലിയ സഹായമൊന്നും ലഭിച്ചില്ല . അതില്‍ നിന്നും കിട്ടയ്തു പോലും എഴുതിയിട്ടും പിങ്ക് നിറം തന്നെ ഉദാ : 29 B

    #ഗൂഗിളില്‍ ഇംഗ്ലീഷ്‌ പേരുകള്‍ വച്ച് തിരയുക# – ഏറ്റവും വലിയ പ്രശ്നം അതായിരുന്നു . ഇംഗ്ലീഷ് / ഹീബ്രു പേരുകള്‍ മലയാളീകരിക്കുമ്പോള്‍ ഇത്രയും വ്യത്യാസം ഉണ്ടോ ?.

    അഞ്ജന പറഞ്ഞത്‌ പോലെ ആകെ കിട്ടുന്ന ഒരു ഒഴിവു ദിവസം കളയേണ്ടന്നു കരുതി 60 മാര്‍ക്കില്‍ ഞാനും അവസാനിപ്പിച്ചു .

  • Hari Prasad Nair

    6b First and 29B last letter please
    Give easy clue.

  • അബ്ദുല്‍ ബഷീര്‍

    തനിക്ക് പരിചിതമായ ഒരു വിഷയത്തെ അധികരിച്ച് അത് മറ്റുള്ളവര്‍ക്കു കൂടി എത്തിക്കണമെന്ന സദുദ്ദേശത്തോടെ ഒരു പദപ്രശ്നം തയ്യാറാക്കിയതിനു സണ്ണിയെ ഇങ്ങനെ ക്രൂശിക്കണോ?

    ഈ പദപ്രശ്നത്തില്‍ ഉടനീളം ഒരു ആധികാരിക ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ള ലിപ്യന്തരീകരണ രീതി പിന്തുടര്‍ന്നു എന്നതാണോ നിര്‍മ്മാതാവ് ചെയ്ത കുറ്റം. ആ ഗ്രന്ഥം ഏതാണെന്നും അതിലുള്ള ഉത്തരത്തിലേക്ക് എങ്ങനെ എത്താമെന്നും അഡ്മിന്‍ ആദ്യമെ തന്നെ സൂചനയും തന്നിരുന്നു. അത് പിന്തുടരാഞ്ഞത് നിര്‍മ്മാതാവിന്റെയോ അധികാരികളുടെയോ കുഴപ്പമാകുമോ?

    സണ്ണിയുടെ മുന്‍ പദപ്രശ്നം മഷിത്തണ്ടിന്റെ നിലവാരത്തകര്‍ച്ചയുടെ ഉദാഹരണമാണെന്നു പറഞ്ഞവരും , ഒരു പദപ്രശ്നം പോലും നിര്‍മ്മിക്കാന്‍ ഒരിക്കലും മിനക്കെടാത്തവരും , തെറ്റായ സൂചനകളും ഒരിക്കലും എത്തിപ്പെടാനാവാത്ത ഉത്തരങ്ങളും കൊണ്ട് തങ്ങളുടെ പദപ്രശ്നങ്ങള്‍ കുത്തി നിറച്ചു മറ്റുള്ളവരുടെ ഉറക്കം കളഞ്ഞവരും കമന്റ് പേജ് നിറക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

    കുറ്റം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ

  • anjanasatheesh

    @ Hari Prasad Nair,

    6B- “women judge,israel,in bible” search like this in Google

    29B- ” ക്ക്യ”

  • സുബൈര്‍

    കുറേ ദിവസങ്ങളായി നല്ല തിരക്കായിരുന്നു. ഇതിനിടയില്‍ കുരുക്ഷേത്രയുദ്ധം (പ.പ്ര)കളത്തിനു പുറത്തേക്കും വ്യാപിച്ച കാര്യം അറിഞ്ഞില്ല! :)

    പദപ്രശ്നത്തിലെ പരഭാഷാപ്രയോഗത്തെക്കുറിച്ചുള്ള ചര്‍ച്ച പലവട്ടം കമന്റ്പേജ് നിറച്ചിട്ടുണ്ട്.
    അതിനെക്കുറിച്ച് മുന്‍പേ അഭിപ്രായം എഴുതിയിട്ടുള്ളത്കൊണ്ട് ആവര്‍ത്തിക്കുന്നില്ല.

    പലരും സൂചിപ്പിച്ചതുപോലെ തികച്ചും വ്യത്യസ്തമായ ഒരു പ.പ്ര ആയിരുന്നു ഇത്. തീര്‍ച്ചയായും ഇതിന്റെ പുറകിലുള്ള കഠിനപ്രയത്നം അഭിനന്ദനമര്‍ഹിക്കുന്നു.
    വ്യക്തിപരമായി ഈ പ.പ്ര അത്ര കഠിനമായി തോന്നിയില്ല എന്നതാണ് സത്യം. രണ്ട് മണീക്കൂറിനകം തീര്‍ക്കാന്‍ പറ്റുന്ന ഒരു പ.പ്ര. അതികഠിനം എന്ന് പറയാനാവില്ല. ഇതുപോലൊരു വിഷയത്തില്‍ പ്രതീക്ഷിക്കാവുന്ന പ്രശ്നങ്ങളേ ഇതിലും കാണാനുള്ളൂ. ബൈബില്‍ പോലെ സാര്‍വ്വലൗകികമായി പ്രചാരത്തിലുള്ള ഒരു ഗ്രന്ഥത്തിലെ പദങ്ങള്‍ നമ്മുടെ ഭാഷയിലെ വാക്കുകളാവണമെന്ന് വാശി പിടിക്കുന്നതില്‍ കാര്യമില്ല. എങ്കിലും കൃത്യമായ മലയാള അക്ഷരങ്ങളെ കളത്തിലാക്കാനുള്ള ആയാസം പദപ്രശ്നത്തിന്റെ രസം കളഞ്ഞു എന്നത് ശരിയാണ്. അതുകൊണ്ട്മാത്രം നിര്‍മ്മാതാവിനെതിരെ വാളെടുക്കേണ്ടതുണ്ടോ? ഇപ്പോള്‍ വിമര്‍ശിക്കാന്‍ മുന്‍നിരയിലുള്ളവര്‍ തന്നെയല്ലേ ഇദ്ദേഹത്തിന്റെ ആദ്യ പദപ്രശ്നത്തെ വെറും കുട്ടിക്കളി എന്നപഹസിച്ചത്?

    വാല്‍ക്കഷ്ണം: മലയാള/സംസ്കൃത പദങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി നമ്മുടെ സ്വന്തം പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ആസ്പദമാക്കി ഒരു പ.പ്ര വരുന്നുണ്ട്. അന്ന് ഹീബ്രുവായിരുന്നു ഇതിലും ഭേദം എന്നാരും പറയില്ലെന്ന് കരുതാം! . ;)

  • Karan

    please help.14a, 15a third letter, 20a second letter, 5b, 4d last letter, 13d last letter, 17d second letter, 18d last letter. @sunny, very good attempt. it really is difficult to create such a crossword. but, it was difficult. congrats to the toppers…

  • സുബൈര്‍

    2A,17U ചോദ്യങ്ങളില്‍ അക്ഷരവിന്യാസം സൂചിപ്പിക്കാമായിരുന്നു.
    10U ഇതിന് രണ്ട് ഉത്തരങ്ങളില്ലേ? ‘പീശോന്‍’ എന്നായാലും ശരിയാവുമല്ലോ?

  • Hari Mannar

    തനിക്ക് പരിചിതമായ ഒരു വിഷയത്തെ അധികരിച്ച് അത് മറ്റുള്ളവര്‍ക്കു കൂടി എത്തിക്കണമെന്ന സദുദ്ദേശത്തോടെ ഒരു പദപ്രശ്നം തയ്യാറാക്കിയതിനു സണ്ണിയെ ഇങ്ങനെ ക്രൂശിക്കണോ? ~~~~~~~~പദപ്രശ്നത്തിന്‍റെ ഉദ്ദേശശുദ്ധിയേ ആരും വിമര്‍ശിച്ചിട്ടില്ല. വിമര്‍ശനം ക്രൂശിക്കലല്ല. അഡ്മിന്‍ പറഞ്ഞപോലെ അതിനെ അതിന്‍റെ സ്പിരിറ്റിലെടുക്കുക.

    ആ ഗ്രന്ഥം ഏതാണെന്നും അതിലുള്ള ഉത്തരത്തിലേക്ക് എങ്ങനെ എത്താമെന്നും അഡ്മിന്‍ ആദ്യമെ തന്നെ സൂചനയും തന്നിരുന്നു~~~~~~~~~എന്തിനീ പുതിയ പ്രവണത.

    ഒരു പദപ്രശ്നം പോലും നിര്‍മ്മിക്കാന്‍ ഒരിക്കലും മിനക്കെടാത്തവരും , തെറ്റായ സൂചനകളും ഒരിക്കലും എത്തിപ്പെടാനാവാത്ത ഉത്തരങ്ങളും കൊണ്ട് തങ്ങളുടെ പദപ്രശ്നങ്ങള്‍ കുത്തി നിറച്ചു മറ്റുള്ളവരുടെ ഉറക്കം കളഞ്ഞവരും കമന്റ് പേജ് നിറക്കുന്നതിനു മുമ്പ് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും~~~~~~~~~~ഈ പരാമര്‍ശം തീരെ പക്വതയില്ലാത്തതാണ്. വിമര്‍ശകര്‍ മേല്‍പ്പറഞ്ഞവരില്‍ പെടാത്തവരും, ആത്മപരിശോധന നടത്തുന്നവരും ആയിരിക്കണം എന്ന് വല്ല ലിഖിത നിയമമുണ്ടോ??ഇല്ലല്ലോ!!അങ്ങനെയില്ലാത്തിടത്തോളം കാലം ഇനിയും വിമര്‍ശിച്ചെന്നിരിക്കും. ഇനിയെന്നല്ല, ആവശ്യമുള്ളപ്പോളൊക്കെ വിമര്‍ശിച്ചെന്നിരിക്കും. ഇനിയിപ്പോള്‍ വിമര്‍ശിക്കുന്നതിനുമുമ്പ് ആത്മപരിശോധന നടത്തി കുമ്പസാരിക്കണമെന്നൊക്കെ പറയുന്നത് തികച്ചും ബാലിശമാണ്.

    കുറ്റം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ~~~~~~അങ്ങനെയാണെങ്കില്‍ മഷിത്തണ്ടില്‍ നിന്നാരേയും കിട്ടില്ല. ആളിനെ ഇറക്കുമതി ചെയ്യേണ്ടിവരും.

  • Hari Mannar

    സുബൈര്‍ Says: ഇപ്പോള്‍ വിമര്‍ശിക്കാന്‍ മുന്‍നിരയിലുള്ളവര്‍ തന്നെയല്ലേ ഇദ്ദേഹത്തിന്റെ ആദ്യ പദപ്രശ്നത്തെ വെറും കുട്ടിക്കളി എന്നപഹസിച്ചത്?

    പേരെടുത്ത് പറയുന്നതായിരുന്നു ഒന്നുകൂടി നല്ലത്. കാരണം ഞാന്‍ മാത്രമേ ആ പദപ്രശ്നത്തിനെ അങ്ങനെ വിമര്‍ശിച്ചിട്ടുള്ളൂ. രാജാവ് നഗ്നനാണെന്ന് പറഞ്ഞ കൊച്ചു കുട്ടിയാണെന്നോര്‍ത്ത് ക്ഷമിക്കുക.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    നിർമാതാവിനെ ന്യായീകരിച്ചും അഭിപ്രായങ്ങള കണ്ടു. ആരാരും അദ്ധേഹത്തെ വ്യക്തിപരമായി ഒന്നും പറഞ്ഞില്ലല്ലോ…. ഇതൊക്കെ സ്വാഭാവിക പ്രതിഷേധങ്ങൾ മാത്രം. വേണമെങ്കിൽ ഞാനും ഒന്ന് പടച്ചു വിടാം. കളിക്കാരുടെ ക്ഷമ പരിശോധിക്കാൻ. വേണ്ട ആ സാഹസം വേണ്ടെന്നു വെയ്ക്കുന്നു ഒരു വിനോദോപാധിയായിട്ടാണ് മഷിത്തണ്ട് പ പ്ര യെ കാണുന്നത്. ഒന്നേമുക്കാൽ ദിവസം മുഴുവൻ കമ്പ്യുട്ടെറിനു മുൻപിൽ കുത്തിയിരുന്ന് ബോറടിച്ച് തീർക്കേണ്ട ഒന്നല്ലല്ലോ.

    “കുറ്റം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ~~~~~~അങ്ങനെയാണെങ്കില്‍ മഷിത്തണ്ടില്‍ നിന്നാരേയും കിട്ടില്ല. ആളിനെ ഇറക്കുമതി ചെയ്യേണ്ടിവരും.” തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് പറയുന്നതിൽ അർത്ഥമില്ല.

  • ജലജ

    സുബൈർ,

    >>>> ഇപ്പോള്‍ വിമര്‍ശിക്കാന്‍ മുന്‍നിരയിലുള്ളവര്‍ തന്നെയല്ലേ ഇദ്ദേഹത്തിന്റെ ആദ്യ പദപ്രശ്നത്തെ വെറും കുട്ടിക്കളി എന്നപഹസിച്ചത്?<<<<

    അന്നതിനെ കുട്ടിക്കളി പോലെ തോന്നി എന്നുപറഞ്ഞത് ഞാനാണ്. ഇപ്പോൾ വിമർശിക്കാൻ മുൻനിരയിലുള്ളവരുടെ കൂട്ടത്തിൽ ഞാനുമുണ്ടോ? ഇല്ലെന്നാണ് എന്റെ വിശ്വാസം. അതാണ് ശരിയും.

  • ഷണ്‍മുഖപ്രിയ

    അഡ്മിന്‍ / അപ്രൂവര്‍, ഒരു അപേക്ഷ, കഠിനമായ പദപ്രശ്നമാണെങ്കില്‍ അത് ദയവായി ഇന്ത്യന്‍ സമയം 8AM,12PM, 4PM ന് ഷെഡ്യൂള്‍ ചെയ്യണം. കാരണം അത് രാത്രി 8 മണിക്കാകുമ്പോള്‍ അധിക സൂചനകള്‍ മിക്കവാറും 12 മണിക്കൂര്‍ കഴിഞ്ഞേ കിട്ടാനുള്ള സാധ്യത ഉള്ളൂ. ഓഫീസില്‍ പോകുന്നവരും വീട്ടിലിരുന്നു മാത്രം പദപ്രശ്നം ചെയ്യാന്‍ കഴിയുന്നവര്‍ക്കും പലപ്പോഴും 20 മണിക്കൂര്‍ കഴിഞ്ഞു മാത്രമേ രാത്രി 8 മണിക്കുള്ള കഠിനമായ പദപ്രശ്നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ പദപ്രശ്നങ്ങള്‍ വെരിഫൈ ചെയ്യുമ്പോള്‍ അത് കഠിനമായതെന്ന് തോന്നിയാല്‍ ദയവായി പകല്‍ സമയങ്ങളില്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

  • SuReSh

    ### പദപ്രശ്നങ്ങള്‍ വെരിഫൈ ചെയ്യുമ്പോള്‍ അത് കഠിനമായതെന്ന് തോന്നിയാല്‍ ദയവായി പകല്‍ സമയങ്ങളില്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

    ഇരുപത്തിനാലു മണിക്കൂറും പകലുള്ള ഒരു ദിവസമായാല്‍ നന്ന്

    #### കുറ്റം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ

    ഇവിടെ കുരിശില്‍ കിടക്കുന്നതാരാ അഡ്മിനോ, സണ്ണിയോ, വിവേകോ അതോ കളിക്കുന്നവരോ എന്നതാണ് എന്റെ സംശയം . ഇനി കല്ലെറിയാന്‍ തന്നെ തീരുമാനിച്ചാല്‍ ആള്‍ക്കൂട്ടത്തിലേക്കു വലിച്ചെറിയാതെ അഡ്മിന്റെ തലക്കോ , സണ്ണിയുടെ തലക്കോ മറ്റോ കൊള്ളണതരത്തിലാവണം !

    ### ???

    അടുത്ത പദപ്രശ്നം മുതല്‍ ഈ പദപ്രശ്നം കേവലം ഭാവനാ സൃഷ്ടിയിലൂടെ ഉരുത്തിരിഞ്ഞതാണേന്നും ഇതില്‍ ജീവി ച്ചിരിക്കുന്നവരോ, ജീവി കരയുന്നവരോ ആയ ആരെങ്കിലുമായി സാദൃശ്യം തോന്നിയാല്‍ അതു തികച്ചും യാദൃശ്ചികമാണെന്നുള്ള സര്‍ട്ടിഫിക്കറ്റുകൂടി വയ്ക്കേണ്ടിവരുമോ ആവോ ?

    അതോ ഈ പദപ്രശ്നനിര്‍മ്മാണത്തിനു സഹായിച്ച വ്യക്തി കളും , സ്ഥാപനങ്ങളും , പുസ്തകങ്ങളും എന്നൊരു പരസ്യവും കൊടുക്കേണ്ടി വരുമോ ആവോ ?

    പിന്നെ ഇങ്ങിനൊരു പദപ്രശ്നം ഷെഡ്യൂളുചെയാനുള്ള ചേതോവികാരം മഷിത്തണ്ടിനെ കൂടുതല്‍ ജനകീയമാക്കാനുദ്ദേശിച്ചുള്ളതുകൊണ്ടാണെന്നറിയുന്നതു കൊണ്ട് അഡ്മിന്‍ജിക്ക് ആയിരം അഭിവാദ്യങ്ങള്‍ ! അല്ലേങ്കില്‍ പിന്നെ പദപ്രശ്നവും ചെയ്ത് പോയാപ്പിന്നെ ഈ വഴിക്കാരെങ്കിലും വരുമോ മൂന്നാലു ദിവസം ! ഇപ്പൊ വെറുക്കാനെങ്കിലും ഒരു അമ്മയുണ്ടല്ലോ അവള്‍ക്ക് (അച്ചുവിന്റെ അമ്മ).

  • sunny

    14 a third letter clue already given in“ചക്ക15a jesus of …….
    17d secon letterഹാപ്പിയിലുണ്ട്.18d last letter”നയീം”ലുണ്ട്20a 2nd letterഹേമയിലുണ്ട്.5b is snake.4d last letter is inസഖി

  • Vikas

    താഴെ കാണുന്ന ലിങ്കിലുള്ള വെബ്‌സൈറ്റിലാണ് പല പേരുകളും ഞാൻ തിരഞ്ഞത്. ബൈബിളിലെ വാക്യങ്ങളുൾപ്പടെ വിശദമായ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. ഓരോ സൂചനയ്ക്കും യോജിച്ച അദ്ധ്യായങ്ങളും വാക്യങ്ങളും ഇവിടെ നിന്നു കിട്ടി. പിന്നീട് അവ അഡ്മിൻ തന്ന സത്യവേദപുസ്തകത്തിൽ തിരഞ്ഞ് ഉത്തരങ്ങളിലേക്കെത്തി.

    എന്തൊക്കെപ്പറഞ്ഞാലും ഈ പദപ്രശ്നത്തിൽ എനിക്കാകെ അറിയാവുന്ന ഉത്തരങ്ങൾ രണ്ടേ രണ്ടെണ്ണം മാത്രമായിരുന്നു. ബാക്കിയെല്ലാം മായ! ബൈബിളിലെ തദ്ദേശീയ പദങ്ങൾ കണ്ടപ്പോൾ മലയാള ഭാഷ ഇത്രയ്ക്ക് ബോറാണോ എന്നു പോലും ചിന്തിക്കാതിരുന്നില്ല. എന്റെ ഒരു കാര്യം!

    റാങ്കിനുവേണ്ടിയുള്ള കളി അവസാനിപ്പിച്ചതിനാൽ ഇത്തരം പദപ്രശ്നങ്ങൾ കാണുമ്പോൾ വലിയ വിഷമം തോന്നുന്നില്ല. സമയം പോലെ കളിക്കുന്നു. കളി ആസ്വദിക്കുന്നു. കമന്റുകൾ വായിച്ച് വലിയ വായിൽ ചിരിക്കുന്നു. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നു പറഞ്ഞവന്റെ വങ്കത്തരമോർത്ത് വീണ്ടും ചിരിക്കുന്നു. :)

    http://www.complete-bible-genealogy.com/name_index.htm

  • Karan

    please help. I am on 98. 13d last letter and 15a third letter only. tried many letters for both

  • Karan

    പൂര്‍ത്തിയാക്കിയ പദപ്രശ്നം എങ്ങിനെ എഡിറ്റ് ചെയ്യണം…. please help me regarding this.

  • sunny

    15aസത്യജിത്ത്………[3rd letter]13d is in the name of our mullapperiyar minister

  • anjanasatheesh

    Karan Says:
    April 7th, 2013 at 7:36 am
    പൂര്‍ത്തിയാക്കിയ പദപ്രശ്നം എങ്ങിനെ എഡിറ്റ് ചെയ്യണം…. please help me regarding this.

    If it is published without getting 100 marks there is an option to republish. Select the particular CW and finish with 100 marks and republish…

  • ജലജ

    കരൺ,

    സ്വന്തമായി നിർമ്മിച്ച പദപ്രശ്നത്തിന്റെ കാര്യമാണോ ചോദിക്കുന്നത്? അത് publish

    ചെയ്തുവോ?

  • കഥാകാരന്‍

    ഹമ്പമ്പട സണ്ണിക്കുട്ടാ ……

    ഇതൊന്നും കണ്ട് പേടിക്കണ്ട കേട്ടോ. ഇവിടെ അഴിഞ്ഞാടുന്ന സോറി, നിറഞ്ഞാടുന്ന പലരുടേയും പഴയ പദപ്രശ്നകമന്റുപേജുകള്‍ കണ്ടാല്‍ താങ്കള്‍ ചിരിച്ചുപോകും.

  • sunny

    “കഥ”യുള്ളവര്‍കുറെയെങ്കിലുമുള്ളതാണൊരാശ്വാസം

  • ജലജ

    ശരിയാണ് സണ്ണി.

  • sunny

    നന്ദി;ജലജ

  • Karan

    @ജലജ ചേച്ചി, അതെ. ഞാന്‍ നിര്‍മ്മിച്ച പദപ്രശ്നത്തിന്റെ കാര്യമാണു ചോദിച്ചത്.സഹായിക്കൂ പ്ലീസ്…

  • ജലജ

    കരൺ,

    പബ്ലിഷ് ചെയ്തു കഴിഞ്ഞ ശേഷം എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ ഓഫ്​ലൈൻ ചാറ്റിൽ കൂടി ഒരു സന്ദേശം അയയ്ക്കുക. അഡ്മിന്റെ മറുപടി (now u can edit ur cw) ലഭിക്കുന്നതു വരെ കാത്തിരിക്കുക . പിന്നെ നമുക്ക് നമ്മുടെ പദപ്രശ്നം കാണാനും എഡിറ്റ് ചെയ്യാനും സാധിക്കും.

    അതല്ലെങ്കിൽ പദപ്രശ്നം മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകഴിയുമ്പോൾ അപ്രൂവറുടെ സഹായത്തോടെ എഡിറ്റ് ചെയ്യാം. ചെറിയ ഒന്നോ രണ്ടോ തിരുത്തുകൾ മതിയെങ്കിൽ ഈ രീതി അവലംബിക്കാം. കൂടുതൽ എഡിറ്റിങ്ങ് നടത്തണമെങ്കിൽ ആദ്യത്തെ രീതിയാണ് നല്ലത്. വെറുതെ അപ്രൂവറെ കഷ്ടപ്പെടുത്തേണ്ടല്ലോ.

  • Unnikrishnan

    ബൈബിളിന്റെ പേരില് ഉള്ള പദപ്രശ്നത്തിൽ നടന്നത് ‘കുരിശുയുദ്ധം’ ആണല്ലോ ഭഗവാനെ…ഞാൻ ഇങ്ങോട്ട് ഇപ്പോഴാ വരുന്നത്…ബൈബിളിനെ കുറിച്ച് വളരെ പരിമിതമായ അറിവ് മാത്രമേ എനിക്കുള്ളൂ…എന്തായാലും ഒട്ടേറെ അറിവുകൾ നല്കി ഈ പദപ്രശ്നം – അത് കൊണ്ട് തന്നെ നിര്മ്മാതാവ് സണ്ണിക്ക് നന്ദി..പിന്നെ നിര്മ്മാതാവിനെ ഇത്രയേറെ വിമര്ശിക്കേണ്ട കാര്യം എന്താണുള്ളത്?,അദ്ദേഹത്തിന്റെ അറിവുകൾ നമ്മള്ക്ക് പകര്ന്നു തന്നു എന്നതൊരു നല്ല കാര്യമല്ലേ?..മുമ്പ് എത്രയോ പദപ്രശ്നങ്ങളിൽ തികച്ചും അപരിചിതമായ വാക്കുകൾ വന്നിരുന്നില്ലേ, അതും വികലമായി മലയാളീകരിച്ചു കൊണ്ട്?..ബൈബിളിലെ കഥാപാത്രങ്ങളുടെ പേരുകൾ മലയാളത്തിലേക്ക് തര്ജ്ജമ ചെയ്യുമ്പോൾ ഉണ്ടാവുന്ന പിശകുകൾ മാത്രമേ ഞാൻ ഇവിടെ കാണുന്നുള്ളൂ..’ആധികാരികത’യെ കുറിച്ച് വലിയ യുദ്ധം വേണ്ട എന്നാണ് എന്റെ അഭിപ്രായം, ആധികാരികമല്ലാത്ത പല ഉത്തരങ്ങളും എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു…സമയത്തിന്റെ ക്രമീകരണം, മറ്റുള്ളവർ ആവശ്യപ്പെട്ട പോലെ ഞാനും അഡ്മിനോട് ആവശ്യപ്പെടുന്നു..കൂടുതൽ കടുത്ത പദപ്രശ്നങ്ങൾ രാത്രി എട്ടു മണിക്ക് ഷെഡ്യൂൾ ചെയ്യാതിരിക്കുക….

  • Karan

    @ജലജ ചേച്ചി, നന്ദി.. ഒരു കാര്യം കൂടി. എഡിറ്റിങ്ങിന്റെ ഭാഗമായി, പദപ്രശ്നത്തിന്റെ സൈസ് മാറ്റാന്‍ കഴിയുമോ???

  • ജലജ

    കരൺ,

    ഇല്ല.

    വേണമെങ്കിൽ ആ പദപ്രശ്നം പബ്ലിഷ് ചെയ്യാതെ അതിലെ പദങ്ങൾ ഉപയോഗിച്ച്

    ആവശ്യമുള്ള വലിപ്പത്തിൽ പുതിയത് നിർമ്മിക്കാം.

  • ജലജ

    >>>>സമയത്തിന്റെ ക്രമീകരണം, മറ്റുള്ളവർ ആവശ്യപ്പെട്ട പോലെ ഞാനും അഡ്മിനോട് ആവശ്യപ്പെടുന്നു..കൂടുതൽ കടുത്ത പദപ്രശ്നങ്ങൾ രാത്രി എട്ടു മണിക്ക് ഷെഡ്യൂൾ ചെയ്യാതിരിക്കുക….<<<<

    ഞാനും യോജിക്കുന്നു. രാത്രി നെറ്റിനുമുന്നിലിരുന്ന് തലവേദന വരാതിരിക്കുമല്ലോ. :)

  • ജലജ

    പണ്ട് യേശുദാസ് എന്നതിനുപകരം ജേശുദാസ് എന്നു പറയാറുണ്ടായിരുന്നു, റേഡിയോയിലും മറ്റും. അതെന്തുകൊണ്ടാണെന്ന് ഈ പദപ്രശ്നം ചെയ്തതോടെ എനിക്ക് മനസ്സിലായി. :)