KRKT3/01KRAUNCHA/10

KRKT3/01KRAUNCHA/10
Topic :വിവിധം
By :mujined
Play This Crossword
Top Player’s List

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാവര്‍ക്കും കൗഞ്ചവ്യൂഹത്തിലേക്ക് സ്വാഗതം!!!!!!!!
    ഒപ്പം വിജയാശംസകളും…………..
    പദപ്രശ്നം എല്ലാവര്‍ക്കും എളുപ്പമാകട്ടെ എന്നാശംസിക്കുന്നു…………
    Mujeeb

  • fabna

    14b,12d,22d,24d,19u,20u,23u clue plssss

  • fabna

    14b,19b,9d,10d,12d,19u,20u,23u

  • fabna

    clue plsss

  • http://NA മുജീബുര്‍റഹ്മാന്‍

    @ഫബ്ന
    ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌

  • http://NA മുജീബുര്‍റഹ്മാന്‍

    4 പേര്‍ 99 ല്‍ ഇതെവിടെ ചെന്നവസാനിക്കുമോ എന്തോ?

  • anjanasatheesh

    Expected First Rank………..Photo finishing…………….

  • http://NA മുജീബുര്‍റഹ്മാന്‍

    സുബൈര്‍,അഞ്ജന,ബീജിസ്,ബാലമുരളി,ജലജേച്ചി,മിത്ര അഭിന്ദനങ്ങള്‍!!!!!!!

  • ജലജ

    life line ക്ലിക്ക് ചെയ്തതിന്റെ വേഗതയനുസരിച്ചാണ് ഇത്തവണത്തെ സ്ഥാനങ്ങൾ അല്ലേ? 5 പേർ ഒരുമിച്ചു 99 ൽ നിൽക്കുകയായിരുന്നുവല്ലോ.

  • http://NA മുജീബുര്‍റഹ്മാന്‍

    കാരണവര്‍ അഭിന്ദനങ്ങള്‍!!!!!!!

  • ജലജ

    ആദ്യമേ 99 ൽ എത്തിയ സ്ഥിതിക്ക് സുബൈർ ഒന്നാം സ്ഥാനത്തെത്തിയതു നന്നായി.

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!!!!

  • Mitra

    ഒരു ഒന്നൊന്നര പദപ്രശ്നം തന്നെ മുജീബ് :)

    ആദ്യ പത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം , വിജയികള്‍ക്ക് അഭിനന്ദനങ്ങള്!!

  • vinodpl

    whne time permits
    please give clues for 24d and 12d

  • ജലജ

    1A . ഒരു മലയാളപദത്തിനുവേണ്ടി തിരയാത്തയിടമില്ല. നിഘണ്ടുവിലെ ല തുടങ്ങുന്ന പദങ്ങളെല്ലാം നോക്കി. കുറെ കറക്കിക്കുത്തി. അവസാന അക്ഷരം അങ്ങനെ കിട്ടിയെങ്കിലും ബുദ്ധിയുണർന്നില്ല. മലയാളം വാക്കന്വേഷിച്ചുകൊണ്ടേയിരുന്നു. അവസാനം ഒരു ഇംഗ്ലീഷ് വാക്കെഴുതിയപ്പോൾ ശരിയായി. ഒരു മുക്കാൽ മണിക്കൂറോളം അതിനു വേണ്ടി ചെലവാക്കിയിട്ടുണ്ടാകും. എന്നിട്ട് ഒരു മലയാളം വാക്ക് കിട്ടുകയാണെങ്കിൽ വിഷമമില്ലായിരുന്നു.

    മലയാളം പദപ്രശ്നമാണെങ്കിലും ഇംഗ്ലീഷ് വാക്കുണ്ടാകാമെന്ന് വിചാരിക്കാതിരുന്നത് എന്റെ വിഡ്ഢിത്തം. മുമ്പൊരു പദപ്രശ്നത്തിൽ സൂചനയിൽ ഇംഗ്ലീഷ് പദമെന്ന് കൊടുത്തിരുന്നത് ഓർക്കുന്നു.

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    12d, 16d first 2 letters
    25d, 21a, 34a pls help me

  • ജലജ

    12D യുടെ രണ്ടാമത്തെ അക്ഷരത്തിനുവേണ്ടിയാണ് ഞാൻ life line എടുത്തത്. മറ്റ് നാലുപേരും അതിനു വേണ്ടിത്തന്നെയായിരിക്കും അല്ലേ?

  • Mitra

    @ Jalajechi – Yes, and used the second one for 21A

  • ജലജ

    രണ്ടെണ്ണം വേണ്ടിവന്നതുകൊണ്ടാണ് മിത്ര ഇത്തിരി പിന്നിലായത് അല്ലേ?

  • http://NA മുജീബുര്‍റഹ്മാന്‍

    Neema Congrats!!!!!!!

  • Mitra

    Yes… ഇനിയും കുറേക്കൂടി മെച്ചപ്പെടണം എന്നു മനസ്സിലായി ;)

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    12D യുടെ രണ്ടാമത്തെ അക്ഷരത്തിനുവേണ്ടി

  • Vikas

    കുളൂസ് വേണം.

    10 താഴോട്ട്
    12 താഴോട്ട്
    24 താഴോട്ട്
    32 താഴോട്ട്
    29 ഇടത്തോട്ട്
    13 മുകളിലോട്ട്

  • Vikas

    ഉറങ്ങട്ടെ, മരണത്തിലേയ്ക്ക്…

  • balu

    മുജീബ്‌ നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    clues for vikas????????????

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    12D യുടെ രണ്ടാമത്തെ അക്ഷരം pls……

  • Ginu

    2A & 12D….

  • Vikas

    Yes darling, I have better things to do, at least for tonight :P

  • Vikas

    Once published, you are not eligible for lifeline? What a setting!

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    no clues yet?

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    GINU,

    2 A SEARCH FEMALE WRITERS MALAYALAM

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ലൈഫ് ലൈനിന്റെ സെറ്റിംഗ്സ് എന്താണ്? മുൻപ് കണ്ടു 95 കഴിഞ്ഞാൽ ലൈഫ് ലൈൻ കിട്ടുമെന്ന്. 99 ൽ നിൽപ്പ് തുടങ്ങിയിട്ട് കുറെ നേരമായി. ഇത് മാത്രമല്ലല്ലോ പണി? കടുകട്ടി ആയിട്ടുള്ള ഇത്തരം പ പ്രകൾക്ക് ലൈഫ് ലൈനിന്റെ പ്രയോജനം കിട്ടുന്നില്ലെങ്കിൽ ഈ പണി തുടരുന്നതിൽ അർത്ഥമില്ല.

  • Ginu

    @ Chandni…dont know how to give clue for but its “bdhyam_”
    pls give clue for 2A (above clue not helping) and 12D first letter

  • Ginu

    only 12D first letter…
    pls…

  • http://NA മുജീബുര്‍റഹ്മാന്‍

    ചാന്ദ്നി
    12 D use Varamozhi Dictionery
    99 ല്‍ എത്തിനിന്ന 5 പേര്‍ക്കും life line കിട്ടി ചാന്ദ്നിചേട്ടന്‍ 2 life line ഇതിനകം ഉപയോഗിച്ചതുകൊണ്ടാവും.

    Ginu

    2A http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%B7%E0%B4%BF%E0%B4%A4_(1956_-_)

    12 d first letter of malayalam alphabet

  • vinodpl

    clues please………

    12 D
    24 D

  • Jacob

    ഇതാ ഗൂഗിൾ കാണിച്ചു തന്ന വേറൊരു നിഘണ്ടു

    https://sites.google.com/site/cibu/dictionary

  • Ginu

    Vinod,

    search in http://ml.wiktionary.org

  • Ginu
  • http://NA മുജീബുര്‍റഹ്മാന്‍

    പ്രിയ,വികാസ്,ജേക്കബ്,ജിനു അഭിനന്ദനങ്ങള്‍!!!!!!!!!!

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചി,

    ജലജേച്ചി പറഞ്ഞപ്പോള്‍ മാത്രമാണ് അതൊരു ഇംഗ്ലീഷ് പദമാണെന്നറിഞ്ഞതു തന്നെ ഇംഗ്ലീഷ് പദമാണെ ങ്കില്‍ അതിടില്ലായിരുന്നു സത്യത്തില്‍ ഇതിനൊരു മലയാളപദമുണ്ടോ?
    http://ml.wikipedia.org/wiki/%E0%B4%B2%E0%B4%97%E0%B5%82%E0%B5%BA

  • vinodpl

    12 d second letter please

    i am not getting online dictionary

  • http://NA മുജീബുര്‍റഹ്മാന്‍

    Vinod
    Ginu Says:
    March 20th, 2013 at 7:10 am
    @ Chandni…dont know how to give clue for but its “bdhyam_”

  • vinodpl

    if you are not able to give clue for 12d second letter i am quitting

  • http://NA മുജീബുര്‍റഹ്മാന്‍

    വിനോദ് അ’ബ്ധ്യം’ കാട്ടല്ലേ!!!!!!!!!!!!

  • vinodpl

    Thank you mujib

    once again you proved that words can be formed with such letters

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    thanks mujeeb

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    മുജീബെ, ഇതൊരു ഒന്നൊന്നര പണിയായി പോയി.

    1 എ ഉള്ളിലേക്ക് കയറി കിടക്കുന്ന കടലിനോടോ കായലിനോടോ ബന്ധപ്പെട്ട ജലാശയത്തെ ഉൾക്കടൽ എന്ന് വിശേഷിപ്പിക്കാമോ എന്തോ?

    തവിഴാമ / തഴുതാമ ശോഫാഗ്നി എന്ന് രണ്ടു മൂന്നിടത്ത് കണ്ടത് വച്ച് ശ്രമിച്ചിട്ട് നിരാശയായിരുന്നു.

    ഒരു സംശയം ബാക്കി. 95 കഴിഞ്ഞാൽ ആകെ രണ്ടു ലൈഫ് ലൈൻ കിട്ടുകയുള്ളോ? ലൈഫ് ലൈൻ എന്നത് 95 ൽ എത്തി നില്ക്കുന്ന ഒരാളുടെ അവകാശമല്ലേ? അതിനെ രണ്ടു പ്രാവശ്യം തന്നു. ഇനി കിട്ടില്ല എന്ന് പറയുന്നത് വിരോധാഭാസമല്ലേ? അതു പോലെ ഒരിക്കൽ ഉത്തരങ്ങൾ പബ്ലിഷ് ചെയ്തു കഴിഞ്ഞാൽ പിന്നെ ലൈഫ് ലൈൻ കിട്ടില്ല എന്ന് പറയുന്നതും വിചിത്രമായി തോന്നുന്നു. ഇപ്പൊ തന്നെ പങ്കെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. ഇതിൽ പങ്കെടുക്കുന്നവരിൽ ഏറെ പേരും ജോലി ഇല്ലാത്തവരാണെന്നു അഡ്മിൻ കരുതുന്നുവോ? അതു കൊണ്ട് എത്ര നേരം വേണമെങ്കിലും കമ്പ്യുട്ടറിനു മുന്നിൽ കുത്തിയിരുന്ന് ചെയ്തോളും എന്ന് കരുതുന്നുണ്ടോ?

  • ജലജ

    മുജീബ്,

    1A ഇതുപോലെ ഒരെണ്ണം ഇവിടെ എന്റെ വീടിനടുത്തുണ്ട്. 15 മിനിറ്റ് നടന്നാൽ എത്തും. ഇടയ്ക്ക് അവിടെ പോകാറുമുണ്ട്. എന്നിട്ടാണ് എനിക്ക് 40-45 മിനിട്ട് വേണ്ടിവന്നത്. :)

    ഇവിടെയും ആ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. ഞാൻ ഈ വാക്ക് ആദ്യമായി കേട്ടതും ഇവിടെ നിന്നുതന്നെ

    ആ വാക്ക് മഷിനിഘണ്ടുവിലും വിക്കിനിഘണ്ടുവിലും നോക്കൂ. മലയാളം വാക്ക് കിട്ടും.

  • ജലജ

    ഇത്തവണയാണ് ആദ്യമായി ആരും സ്വന്തം കഴിവുകൊണ്ട് നൂറിലെത്താതിരുന്നതെന്നു തോന്നുന്നു. :)

  • beegees

    പക്ഷെ സ്വന്തം കഴിവുകൊണ്ടു 99ല്‍ എത്തിയില്ലെ? :) :)

  • രജിത് രവി

    36 A, 9D, 16 D, 25 D, 32 D

    സഹായം

  • prasad

    Clue please
    21A, 27B,37B, 4D

  • ജലജ

    രജത് രവി,

    36 A,കോഴിക്കോടൻ ——പ്രശസ്തം
    9D, നമ്മുടെയീ പദപ്രശ്നം, നിഘണ്ടു, ഹരിശ്രീ. ക്വിസ്…………..
    16 D,ബ്രഹ്മത്തിൽ തുടങ്ങി ആനന്ദത്തിൽ അവസാനിക്കുന്നു.
    25 D, കേരളത്തിലെ പുരാതന നികുതികൾ വിക്കി.

    വിജയാശംസകൾ!!!

  • ജലജ

    രജിത് രവി,

    32D ഔഷധസസ്യങ്ങളുടെ പട്ടിക – വിക്കിപീഡിയ

    വിജയാശംസകൾ!!!

  • രജിത് രവി

    നന്ദി ജലജേച്ചി

    ഇതു വരെ കളിച്ചതില്‍ ഏറ്റവും പ്രയാസകരം ഇതാണെന്ന് തോന്നുന്നു, ആകെ 16 പേരെ പൂര്‍ത്തിയാക്കിയുള്ളു

  • ജലജ

    പ്രസാദ്,
    21A, സംഗീതോപകരണങ്ങൾ വിക്കി
    27B ഒരു മലയാള നടിയ്ക്ക് ഈ പേരുണ്ട്. രണ്ടു തവണ ഉർവ്വശി അവാർഡ് കിട്ടിയ നടി.
    ,37B,തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ നോക്കൂ. വിക്കിയിൽ
    4D അർണ്ണോസ് പാതിരിയാണ് രചന

    വിജയാശംസകൾ!!!

  • സുബൈർ

    മുജീബ്,
    കടുകട്ടി പ.പ്ര ഉണ്ടാക്കാനുള്ള താങ്കളുടെ കഴിവ് സമ്മതിച്ചിരിക്കുന്നു!!.
    എല്ലാ നിയമങ്ങളും പ്രതിസമതയും പാലിച്ച് ഇത്തരം ഒരെണ്ണം പടക്കുന്നത് അത്ര എളുപ്പമല്ല.

    ഒരക്ഷരത്തിന് വേണ്ടി കാത്തിരുന്നത് ഒന്നേകാല്‍ മണിക്കൂറോളം. ലക്ഷ്മീകടാക്ഷം ആര്‍ക്കും കിട്ടാഞ്ഞത് കഷ്ടമായിപ്പോയി!! :(

  • സുബൈർ

    32D രണ്ടാമക്ഷരം ‘ഥാ’ എന്നാണ് ശ.താരാവലിയില്‍ കാണുന്നത്.

  • anjanasatheesh

    മലയാള പദപ്രശ്നത്തില്‍ ആംഗലേയപദമെത്തിയതാണ് എന്റെനേരം കളഞ്ഞത്. അതും നോക്കി സമയംപോയതിന്റെ കൂട്ടത്തില്‍ 21A – അവസാന അക്ഷരം കണ്ടുപിടിക്കാന്‍ വിട്ടുപോകയും ചെയ്തു. എന്നിരുന്നാലോ 1A “ജീവിതരേഖ” വരുന്നതിനുമുന്നെ കിട്ടുകയും 21A – യുടെ അവസാന അക്ഷരം “ജീവിതരേഖ” തരികയും ചെയ്തു.

    ഇത്ര പ്രയസമേറിയ പദപ്രശ്നത്തില്‍ യാതോരു സഹായവുമില്ലാതെ 99 മാര്‍ക്ക് നേടുക എന്നതു തന്നെ വലിയകാര്യമാണ് പിന്നെ സമയക്രമമനുസരിച്ച് “ജീവിതരേഖ” എത്തിയപ്പോള്‍ സ്വാഭാവികമായി അതുപയോഗിച്ചുവെന്നുമാത്രം. അതില്‍ കാര്യമില്ല.
    കൂടാതെ വളരെ ചെറിയ സമയവ്യത്യാസത്തില്‍,ഒരേ സമയം 99-ല്‍ എത്തിയവര്‍ക്ക് എല്ലാം ഒന്നാം സ്ഥാനമൊന്നും തന്നില്ലല്ലോ(കിട്ടിയില്ലല്ലോ) പോരാത്തതിന് രണ്ടുമാര്‍ക്കും കുറച്ചു.പത്താം സ്ഥാനത്തെത്തിയവര്‍ക്കുപോലും അതേമാര്‍ക്കുതന്നെ.അതും വലിയ സമയവ്യത്യാസത്തില്‍. നമ്മള്‍ ബുദ്ധിമുട്ടുന്നതു
    വെറുതേയല്ലേ എന്നു തോന്നിപോകുന്നു

  • prasad

    നന്ദി ജലജേച്ചി
    അഭിനന്ദനങ്ങള്‍

  • Vivek

    1A that word is a common word used and do not think any exact word in Malayalm with the same meaning.

    കായല്‍ പോലെ എന്നു വേണമെങ്കില്‍ പറയാം. ഉള്‍ക്കടല്‍ is totally different.

    Also I agree with Subair :-)

  • സുബൈർ

    1A മലയാളത്തില്‍ അതിന് വേറെ വാക്കുണ്ടെന്ന് തോന്നുന്നില്ല.
    പണ്ട് സ്കൂളില്‍ (മലയാളം മീഡിയം) പഠിച്ചിരുന്നത് ഓര്‍മ്മയിലുണ്ടായിരുന്നത് കൊണ്ട്
    ചോദ്യം വായിച്ചപ്പഴേ ഈ വാക്ക് മനസ്സില്‍ വന്നു.

  • anjanasatheesh

    1A – യ്ക്ക് – ചിറ, മാടം, പൊയ്ക എന്നു പറഞ്ഞുകൂടെ ? പ്രദേശികമായ മാറ്റങ്ങള്‍ കാണുമായിരിക്കും

  • Unnikkuttan

    Pls give clues for 10D, 22D, 20U..

  • beegees

    Unnikkuttan
    10D, search “uncivilized man”in mashithantu dctionary
    22D, search in google മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഖുർആനിന്റെ ആദ്യത്തെ സമ്പൂർണ്ണ കാവ്യാവിഷ്കാരമാണ്
    20U. search in google ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഒന്നാണ്

  • anjanasatheesh

    @ unni,

    10D – എസ്‌.കെ.പൊറ്റെക്കാട്ട്‌ – യാത്രാവിവരണം

    22D – ചുനങ്ങാട് കരിമ്പിന്‍കളത്തില്‍ രാഘവന്‍ നായര്‍

    20U- ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂർപ്പുഴയുടെ കെവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിലാണ് ഈ ഡാം

  • Unnikkuttan

    അഞ്ജനയ്ക്കും, ബീജീസിനും വളരെ നന്ദി..

  • Jenish

    3A-

    22A-

    32D-

    23U-

    please…

  • beegees

    3A-??

    22A-ഒരു ശിവ സ്ക്ഷേത്രം ആണെങ്കിലും ഗണപതിയുടെ പേരിൽ ആണ്

    32D-http://ml.wikipedia.org/wiki/ഔഷധസസ്യങ്ങളുടെ_പട്ടിക…….തഴുതാമ
    23U-വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ

  • anjanasatheesh

    @

    3A- ചോദ്യം ഇല്ലല്ലോ

    22A – മധുർ, കാസർഗോഡ്

    32D – ഔഷധസസ്യങ്ങളുടെ പട്ടികയില്‍ തഴുതാമ നോക്കൂ

    23U – പൂന്താനം വിപരീതം മേല്‍പ്പത്തൂര്‍

  • shaji

    clues for 1a,2a,19u please

  • beegees

    1a,കടലിനോട് ചേർന്നുകിടക്കുന്ന കായലിനേയോ കടൽ വെള്ളത്തിനേയോ
    2a,ദേവമനോഹരി നീ
    19u http://www.madhyamam.com/news/190378/120911

  • anjanasatheesh

    @ shaji

    1A – “ദീര്‍ഘ” മഷിത്തണ്ടു നഘണ്ടുവില്‍ നോക്കൂ – ഇംഗ്ലീഷ് വാക്കാണുത്തരം

    2A – ദേവ മനോഹരി നീ(കഥ) – ഇതേപോലെ ഗൂഗിളില്‍ തിരയൂ

    19U – http://www.madhyamam.com/news/190378/120911

  • Jenish

    sorry

    4A-

  • anjanasatheesh

    @ jenish

    4A – കൊടുന്തമിഴ് ,എ.ആര്‍. രാജരാജവര്‍മ്മ – search in Google like this

  • Jenish

    Thanks Beegees and Anjana…

  • shaji

    Thanku beegees and anjana satheesh

  • shaji

    kindly help 3u, 13u and 23u

  • GK

    Clue for 34B pls.

  • beegees

    34B search google വളരെ മനോഹരമായ ഒരു നിത്യഹരിത വനമാണ്

  • Ginu

    3U.. used by fishermen; search നക്ഷത്രരാശികൾ in wiki
    13U..a synonym for വെറുപ്പ്
    23U..search “വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ” in google

  • അബ്ദുല്‍ ബഷീര്‍

    shaji,

    3u – ചിലന്തി മുക്കുവന്‍ പോലീസുകാരന്‍ :-)
    13 u – http://ml.wiktionary.org/wiki/%E0%B4%A8%E0%B5%80%E0%B4%B0%E0%B4%B8%E0%B4%82
    23 u – google ‘വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ’

  • http://NA മുജീബുര്‍റഹ്മാന്‍

    shaji
    3 U ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ് Search google
    13 U വെറുപ്പ്;; താളിമാതളം. Search google
    23 U വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ Search google

  • GK

    Thanks Beegees

  • shaji

    Ginu, Abdul basheer, Mujeeburahman, lot of thanks.

  • fabna

    plss give clue for 14b,19b,12d,16d

  • Jacob

    ചില അഭിപ്രായങ്ങൾ

    1. പലകുറി ചാന്ദ്നി, മുളങ്കുന്നത്തുകാവ് മുൻപ് പറഞ്ഞിട്ടുള്ളതാണ് ; 95 points കിട്ടിയാൽ ഉടനെ lifeline കിട്ടും എന്ന തരത്തിൽ ഒരു മാറ്റം വരുത്തിയാൽ നന്നായിരിക്കും .

    2.lifeline ഉപയോഗിച്ചാൽ ഒരു bonus point കുറക്കണം.

    3. Time Bonus ആദ്യം പദപ്രശ്നം തീർക്കുന്ന ആളിൻറെ സമയത്തിനെ അടിസ്ഥാനമാക്കിയാക്കണം . അങ്ങിനെ ചെയ്‌താൽ പദപ്രശ്നത്തിന്റെ കാഠിന്യവും bonus ponitsഉം തമ്മില്ലുള്ള പൊരുത്തക്കേട് കുറച്ചു കുറക്കാൻ പറ്റും

  • ജലജ

    ഫാബ്നാ,
    14b,പഞാരിമേളം വിക്കി. അതിൽ അവസാനം ഇതും നോക്കുക എന്നഭാഗത്തിൽ ഉണ്ട്.
    19b,ഗൂർഖയുടെ കത്തി
    12d നേരത്തെ വന്നിട്ടുണ്ടല്ലോ
    ,16d ഇതും നേരത്തെ നന്നിട്ടുണ്ട്.

    വിജയാശംസകൾ!!!

  • ജലജ

    >>>>32D രണ്ടാമക്ഷരം ‘ഥാ’ എന്നാണ് ശ.താരാവലിയില്‍ കാണുന്നത്.<<<

    ശരിയാണ്. മാത്രമല്ല അവസാന അക്ഷരം ഘ്നി ആണ് എന്റെ നിഘണ്ടുവിൽ. സർവ്വവിജ്ഞാനകോശത്തിലും അങ്ങനെ കൊടുത്തിരിക്കുന്നു.

  • ജലജ

    മുജീബ്,
    ലക്ഷ്മിയുടെ വാക്ക് എവിടെ നിന്നുകിട്ടി? മഷി,വിക്കി നിഘണ്ടുക്കളിൽ കണ്ടില്ല. ശ ബ്ദതാരാവലിയിലും ഇല്ല.

  • anjanasatheesh

    ലക്ഷ്മിയുടെ വാക്ക് എവിടെ നിന്നുകിട്ടി? മഷി,വിക്കി നിഘണ്ടുക്കളിൽ കണ്ടില്ല. ശ ബ്ദതാരാവലിയിലും ഇല്ല.

    വരമൊഴി ഓണ്‍ലൈന്‍ നിഘണ്ടുവില്‍ വൃത്തിയായി കിടപ്പുണ്ട്

  • anjanasatheesh

    മുജീബുര്‍റഹ്മാന്‍ Says:
    March 20th, 2013 at 8:02 am
    ജലജേച്ചി,

    ജലജേച്ചി പറഞ്ഞപ്പോള്‍ മാത്രമാണ് അതൊരു ഇംഗ്ലീഷ് പദമാണെന്നറിഞ്ഞതു തന്നെ ഇംഗ്ലീഷ് പദമാണെ ങ്കില്‍ അതിടില്ലായിരുന്നു സത്യത്തില്‍ ഇതിനൊരു മലയാളപദമുണ്ടോ?

    അതിലിത്തിരി കള്ളമില്ലേ….? :D :)

    എന്നിരുന്നാലും അപ്രൂവര്‍ക്കെങ്കില്ലും അറിയാതെ വരുമോ? :) :)

    തികച്ചും ആംഗലേയ പദം വരില്ലല്ലോ എന്നോര്‍ത്താണ് ആ വഴി ചിന്തിക്കാതെപോയത് – ആളുടെയോ, സ്ഥലത്തിന്റെയോ, ഒരു വസ്തുവിന്റെയോ
    പേരല്ലല്ലോ. അപ്പോള്‍ പിന്നെ ആംഗലേയം തീരെ പ്രതീക്ഷിച്ചില്ല.

    ഇതിപ്പോ ആ സൂചനയും വച്ച് തേടിത്തേടി ഞാനലഞ്ഞു…….

    പണ്ട് എന്റെ ഒരു പദപ്രശ്നത്തില്‍ “പിസ കിട്ടുന്ന സ്ഥലം” എന്ന സൂചനയ്ക്ക് “ഹട്ട്” എന്നുത്തരം കൊടുത്തതിനു കുറച്ചു പുകിലുണ്ടായതോര്‍മ്മയുണ്ടിപ്പോള്‍

  • http://etisalat vadakethadom, dubai

    please clue for 6 letter of 34 a… thanks

  • anjanasatheesh

    @ Vadakethadom

    ക്രൈസ്തവ സഭയുടെ അച്ഛന്മ്ർ ഉപയോഗിക്കുന്നതാണ്.

  • anjanasatheesh

    @ Vadakethadom

    “ക്രൈസ്തവ സഭയുടെ അച്ഛന്മ്ർ ഉപയോഗിക്കുന്നതാണ്” – search like this in Google – you will get the last part of the answer

  • http://etisalat vadakethadom, dubai

    Tnanks Mrs. Anjana. I had doubt about that word, but didn’t try becase i thins it is a two letter word.

  • RAHIM

    31 U first letter please…

  • http://NA മുജീബുര്‍റഹ്മാന്‍

    Rahim 31 u ??????????
    You mean 33 u വടക്കേ കർണാടകയിലെ ബേൽഗാവ് ജില്ലയിലെ ഖനാപ്പൂർ താലൂക്കിൽ പെടുന്ന ഒരു പട്ടണമാണ്

  • http://etisalat vadakethadom, dubai

    @Rahim ‘കട’യിലുണ്ട്

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജ Says:
    March 20th, 2013 at 6:18 pm
    മുജീബ്,
    ലക്ഷ്മിയുടെ വാക്ക് എവിടെ നിന്നുകിട്ടി? മഷി,വിക്കി നിഘണ്ടുക്കളിൽ കണ്ടില്ല. ശ ബ്ദതാരാവലിയിലും ഇല്ല.

    വരമൊഴിയിലുമുണ്ട് മറ്റൊരു e ഡിക്ഷനറിയായ http://ebooks.sreyas.in/malayalam-dictionary.pdf ഇതിലുമുണ്ട് ഇതില്‍ രണ്ടിലുമുള്ളതുകൊണ്ടാണ് ഞാന്‍ ഇതിട്ടത്.

  • http://NA മുജീബുര്‍റഹ്മാന്‍

    anjanasatheesh Says:
    March 20th, 2013 at 7:19 pm
    അതിലിത്തിരി കള്ളമില്ലേ….?
    എന്നിരുന്നാലും അപ്രൂവര്‍ക്കെങ്കില്ലും അറിയാതെ വരുമോ?

    അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം.
    അപ്രൂവര്‍ക്കറിയാമായിരുന്നോയെന്നെനിക്കറിയില്ല. ഒരുപക്ഷെ അപ്രൂവര്‍ മോഡറേഷന്‍ സമയത്ത്
    ഇത് കണ്ടു കാണില്ല. അപ്രൂവര്‍ ആംഗലേയപദമെന്നു പറഞ്ഞിരുന്നെങ്കില്‍ ഈ സൂചന ഇതിലുണ്ടാവുമായിരുന്നില്ല.

  • harimannar

    @Jalaja Madam; ഇത്തവണയാണ് ആദ്യമായി ആരും സ്വന്തം കഴിവുകൊണ്ട് നൂറിലെത്താതിരുന്നതെന്നു തോന്നുന്നു.

    @anjanasatheesh madam; ഇത്ര പ്രയസമേറിയ പദപ്രശ്നത്തില്‍ യാതോരു സഹായവുമില്ലാതെ 99 മാര്‍ക്ക് നേടുക എന്നതു തന്നെ വലിയകാര്യമാണ്; blah blah…. to OBLIVION

    Note for the above two;

    1. FORGIVE THEE “OH DEAR GOOGLE SEARCH”
    2. FORGIVE THEE “OH DEAR SABDATHARAVALI”
    3. FORGIVE THEE “OH DEAR WIKIPEDIA”
    4. FORGIVE THEE “OH DEAR WIKI NIKHANDU”
    5. FORGIVE THEE “OH DEAR MASHITHANTU DICTIONARY”
    6. FORGIVE THEE “OH DEAR WIKICTIONARY”
    7. FORGIVE THEE “OH ALL THE SERACH ENGINES OF THE WORLD”

    WE ARE ABOVE ALL THESE FOR WE ARE WALKING ENCYCLOPEDIAS. WE ARE ABOVE ALL YOU. JUST REMEMBER THAT!!!!!!!!

    ജലജേച്ചി പറഞ്ഞപ്പോള്‍ മാത്രമാണ് അതൊരു ഇംഗ്ലീഷ് പദമാണെന്നറിഞ്ഞതു തന്നെ ഇംഗ്ലീഷ് പദമാണെ ങ്കില്‍ അതിടില്ലായിരുന്നു സത്യത്തില്‍ ഇതിനൊരു മലയാളപദമുണ്ടോ? what a false statement. as if you don’t know lagoon is not a malayalam word???????????

  • harimannar

    INSTEAD OF “WE ARE ABOVE ALL YOU”, ONE MAY AS WELL READ AS “WE ARE ABOVE ALL YOU IGNORANT PEOPLE”, WHICH CLEARLY REFLECTS IN THE ABOVE TWO STATEMENTS BY THE ABOVE TWO “INTELLIGENCERS”

  • ജലജ

    ഹരി,

    വിക്കിയും ഗൂഗിളും നിഘണ്ടുക്കളും ഒക്കെ ഉപയോഗിച്ചാണ് മിക്കവരും പദപ്രശ്നങ്ങൾ ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ( അവയുടെ സഹായം കൂടാതെ ചെയ്യാൻ കഴിയുന്ന പദപ്രശ്നങ്ങൾ വളരെ വിരളമായേ മഷിത്തണ്ടിൽ വരാറുള്ളൂ. ) അവ സെർച്ച് ചെയ്ത് കണ്ടുപിടിക്കുന്നതിലാണ് കഴിവ്. സ്വന്തം ‘കഴിവ്’ (നമ്മുടെ പദപ്രശ്നപൂരണം വെറും കോപ്പിയടിയാണെന്ന് ഞാൻ മുമ്പൊരിക്കൽ എഴുതിയിരുന്നു )

    വിക്കിയും ഗൂഗിളും നിഘണ്ടുക്കളും ഒക്കെ എല്ലാവർക്കും ഒരേ പോലെയായിട്ടും ഒരുമിച്ചു തുടങ്ങുന്നവർ ഒരേ സമയത്ത് നൂറിലെത്തുന്നില്ലല്ലോ.

    ടൈപ്പ് ചെയ്യുന്നതിന്റെ സ്പീഡും കഴിവിൽ പെടും. ഇല്ലെങ്കിൽ ഇന്നലെ നാലഞ്ചുപേർ ഒരേ സമയത്ത് പൂർത്തിയാക്കേണ്ടതായിരുന്നില്ലേ?

    ഇന്നലത്തെ പദപ്രശ്നത്തിൽ ഇരുപത്തഞ്ചോളം ഉത്തരങ്ങൾ എനിക്ക് സെർച്ച് ചെയ്യാതെ കിട്ടി. പലർക്കും അതിൽ കൂടുതലോ കുറവോ എണ്ണം കിട്ടിയിരിക്കും.
    അവയുടെ എണ്ണവും കളി കഴിയുന്നതിന്റെ വേഗത നിർണ്ണയിക്കുന്ന ഒരു ഘടകമാണ്. കഴിവിലും പെടും.
    വിക്കിയും ഗൂഗിളും നിഘണ്ടുക്കളും ഒക്കെ എല്ലാവർക്കും ഒരു പോലെയല്ലേ? എന്നിട്ടും കുറെപ്പേർ അധികസൂചനകൾ ചോദിക്കുന്നുണ്ടല്ലോ.കുറെപ്പേർ ആ അധികസൂചനകളുടെ സഹായത്തോടെ പൂർത്തിയാക്കുന്നുമുണ്ട്

    ഇന്നലെ ലക്ഷ്മിയുടെ പര്യായം ശബ്ദതാരാവലിയിൽ തിരഞ്ഞിരുന്നെങ്കിൽ എനിക്ക് കിട്ടുമായിരുന്നു. ആ പദമില്ലെങ്കിലും അതിലേക്ക് എന്നെ നയിക്കാൻ കഴിയുന്ന ഒരു പദമുണ്ട് അതിൽ. ഞാൻ നിഘണ്ടു കൈയിലെടുത്തതുമാണ്. അ യിൽ തുടങ്ങുന്ന വാക്കുകൾഒരു പാടുണ്ട്. അത് മുഴുവൻ തിരഞ്ഞ് കണ്ണുവേദനയും തലവേദനയുമൊക്കെ വരുത്തുന്നതിൽ ഭേദം lifeline ആണെന്ന് തോന്നി.( അത് കാരണം ഒന്നാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ) അങ്ങനെ മടിപിടിക്കാതെ തിരയുന്നത് ഒരു കഴിവല്ലേ?

  • anjanasatheesh

    WE ARE ABOVE ALL THESE FOR WE ARE WALKING ENCYCLOPEDIAS. WE ARE ABOVE ALL YOU. JUST REMEMBER THAT!!!!!!!!

    INSTEAD OF “WE ARE ABOVE ALL YOU”, ONE MAY AS WELL READ AS “WE ARE ABOVE ALL YOU IGNORANT PEOPLE”, WHICH CLEARLY REFLECTS IN THE ABOVE TWO STATEMENTS BY THE ABOVE TWO “INTELLIGENCERS”

    ഹരി,

    ആദ്യമേ പറയട്ടെ, “സഹായം” എന്നു ഞാന്‍ ഉദ്ദശിച്ചത് “ജീവിതരേഖ”(Life Line) ന്റെ സഹായമാണ്.
    അല്ലാതെ ഗൂഗിള്‍,വിക്കിപീഡിയ,മഷിത്തണ്ട്,നിഘണ്ടുക്കള്‍ഉപയോഗിക്കാതെ ആര്‍ക്കും ഈ പദപ്രശ്നങ്ങള്‍ കളിക്കാനാവില്ല . ഈ വഴികള്‍ നാം എങ്ങിനെയൊക്കെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ജയപരാജയങ്ങളും അതിനൊത്ത മാര്‍ക്കും സ്ഥാനങ്ങളും ലഭിക്കുന്നത്

    ജോലിസ്ഥലത്തെ തിരക്കുകള്‍ക്കൊപ്പമാണെങ്കില്‍ ചിന്തകള്‍,ഉത്തരങ്ങളിലേക്കു സഞ്ചരിക്കേണ്ട വഴികള്‍ ഒക്കെ തകിടം മറിയും അതിനൊപ്പം കളിതുടരാനുള്ള താല്പര്യവും.

    ഇതിനൊക്കെ അപ്പുറം ഒന്നുമറിയാത്ത ഒരുത്തരത്തിലേക്ക് കുറെ ലിങ്കുകള്‍ കിട്ടുമ്പോള്‍ സ്വാഭാവികമായി മാത്രം ചിന്തിച്ചാല്‍ ഉത്തരത്തിലെത്താം.പിന്നെ എവിടെയും പിടി തരാത്ത ഉത്തരങ്ങളെ ഭാഗ്യനിര്‍ഭാഗ്യ പരീക്ഷണശാലയിലിട്ട് കറക്കിക്കുത്തുന്നു.ഇതിനൊക്കെ നാം ഉപയോഗപ്പെടുത്തേണ്ടത് “വിശേഷാല്‍ബുദ്ധി”
    മാത്രമാണ് അതിനെന്തിനു നമ്മള്‍ “സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശം” ആകണം

    മുഖം നന്നാക്കൂ അപ്പോള്‍ കണ്ണാടിക്കും തിളക്കം കൂടും

  • Mitra

    Can someone post വരമൊഴി dictionary link please?

  • anjanasatheesh

    @ mitra,

    http://ebooks.sreyas.in/malayalam-dictionary.pdf

    This is same as Varamozhi

  • Jenish

    ##മുഖം നന്നാക്കൂ അപ്പോള്‍ കണ്ണാടിക്കും തിളക്കം കൂടും##

    Good advice… I like it.. :)

  • shaji

    Well said Anjanasatheesh……Bravo…..

  • http://NA മുജീബുര്‍റഹ്മാന്‍

    harimannar Says:
    March 21st, 2013 at 3:49 am
    ജലജേച്ചി പറഞ്ഞപ്പോള്‍ മാത്രമാണ് അതൊരു ഇംഗ്ലീഷ് പദമാണെന്നറിഞ്ഞതു തന്നെ ഇംഗ്ലീഷ് പദമാണെ ങ്കില്‍ അതിടില്ലായിരുന്നു സത്യത്തില്‍ ഇതിനൊരു മലയാളപദമുണ്ടോ? what a false statement. as if you don’t know lagoon is not a malayalam word???????????

    ഹരി,
    എനിക്കറിവുണ്ടായിരുന്നില്ലന്നല്ലെ ഞാന്‍ പറഞ്ഞത്. എനിക്കറിയാത്ത കാര്യം എനിക്കല്ലെ അറിയൂ അതെങ്ങനെ ഹരിക്കറിയാം……….

  • Mitra

    @Anjana

    It is not opening… Does it require any specific browser settings?

  • സുബൈർ

    ചേച്ചീ,
    ‘ലക്ഷ്മി’ താരാവലിയിലുണ്ട്. ഉത്തരം കിട്ടിയതിന് ശേഷമേ കണ്ടുള്ളൂ എന്നുമാത്രം.

    >>##മുഖം നന്നാക്കൂ അപ്പോള്‍ കണ്ണാടിക്കും തിളക്കം കൂടും##
    Good advice… I like it.>>
    I too…

    ജെനീഷ്,
    അടുത്ത പഞ്ച് ഡയലോഗ് കരുതിവച്ചോളൂ ആവശ്യം വരും. :)

  • beegees
  • anjanasatheesh

    Mitra Says:
    March 21st, 2013 at 3:19 pm
    @Anjana

    It is not opening… Does it require any specific browser settings?

    I don’t know more about that ….:D

    Mujeeb/subair/Vikas

    Please give necessary assistance to Mitra.

  • ജലജ

    മുജീബ്& അഞ്ജന,
    ശ്രേയസ് ഇന്നലെ തുറക്കാൻ കഴിഞ്ഞെങ്കിലും ഇന്ന് തുറക്കാൻ പറ്റുന്നില്ല. ഇന്നലെ അതിൽ ഞാൻ നിഘണ്ടു കണ്ടില്ല. search in sreyas ക്ലിക്ക് ചെയ്ത് ലക്ഷ്മി എഴുതിയപ്പോൾ അർത്ഥം വന്നതുമില്ല. അതിൽ അർത്ഥം നോക്കുന്നതെങ്ങനെ?

    വരമൊഴി നിഘണ്ടു search ചെയ്തപ്പോൾ കിട്ടിയത് സിബു നിഘണ്ടു. ഈ പേജിൽ ജേക്കബ് അതിന്റെ ലിങ്ക് ഇട്ടിരുന്നു. ഇത് മുമ്പ് പലപ്പോഴും ഞാൻ നോക്കിയിട്ടുണ്ട്. ഒരിക്കലും തുറക്കാൻ കഴിയാറില്ല. എന്നാലും ഇന്നലെ തുറക്കാൻ കഴിഞ്ഞു. അതിൽ ലക്ഷ്മിയിട്ടപ്പോൾ വന്നത്
    Your search for “ലക്ഷ്മി” did not match any pages

    പദപ്രശ്നത്തിലെ വാക്ക് ഇട്ടപ്പോഴും കരം, പുഷ്പം തുടങ്ങിയവ ഇട്ടുനോക്കിയപ്പോഴും അവയൊന്നുമില്ലെന്നാണ് പറയുന്നത്.

    നിഘണ്ടു വായിച്ചു നോക്കിയപ്പോൾ പദപ്രശ്നത്തിലെ വാക്ക് കണ്ടു.
    ഇതിൽ search ചെയ്യുന്നതെങ്ങനെ?

    സഹായം പ്രതീക്ഷിക്കുന്നു.

  • anjanasatheesh

    @ jenish & Subair,

    thanks for the compliment…….:D :D

    പോയി പോയി ഞാനും നന്നാവാന്‍ തുടങ്ങി!!!!!! എന്റെ ഒരു കാര്യം ?

  • anjanasatheesh

    എനിക്ക് ലിങ്കു തുറക്കാന്‍ കഴിഞ്ഞു . പക്ഷേ തിരയല്‍ നടക്കുന്നില്ല. വരമൊഴിയിലും അങ്ങിനെ തന്നെ പിന്നെ കുത്തിയിരുന്നു ഒരോ അക്ഷരം പേസ്റ്റുചെയ്തു തിരയുന്നു. കമ്പ്യൂട്ടര്‍ അറിവ് ഇത്തിരി കുറവാ ചേച്ചി

  • ജലജ

    സുബൈർ,

    എന്റെ ശബ്ദതാരാവലിയിൽ ആ വാക്ക് ഇല്ല. അബ്ധ്യംബു (സമുദ്രജലം)ഉണ്ട്. അത് കണ്ടിരുന്നെങ്കിൽ ഉത്തരത്തിലെത്താൻ കഴിഞ്ഞേനെ. ഒരു അംബയാകുമെന്ന് രണ്ടക്ഷരങ്ങൾ കിട്ടിയപ്പോൾ തന്നെ തോന്നിയിരുന്നു

  • ജലജ

    ഓരോ അക്ഷരവും പേസ്റ്റ് ചെയ്തു തിരയുന്നു എന്നു പറഞ്ഞാൽ?

  • Mitra

    Thanks all, https://sites.google.com/site/cibu/dictionary is opening now..

    Jalajechi, I just copied the word and did Ctrl + F… It gave some 118 matches for ‘Lakshmi’, including the one in crossword.

  • Mitra

    ആദ്യമായാണു മലയാളം ശബ്ദതാരാവലി ഉപയോഗിക്കുന്നത്… വളരെ ഉപയോഗപ്രദം !!

  • സുബൈർ

    എനിക്കും കുറേക്കാലമായി വരമൊഴി നിഘണ്ടു തുറക്കാന്‍ പറ്റാറില്ല.
    ഇവിടെ കൊടുത്ത ലിങ്കില്‍ ക്ലിക്കുമ്പോള്‍ ഒരു blank page ആണ് കിട്ടുന്നത്.
    സാങ്കേതികജ്ഞാനം കമ്മിയായതുകൊണ്ട് എന്താണ് കാരണമെന്നും പിടിയില്ല.

  • beegees

    Ctrl+F അടിച്ചു അവിടെ ലക്ഷ്മി എന്നു എന്നെഴുതിയാല്‍ കുറെ വാക്കുകള്‍ മഞഞ നിറത്തില്‍ highlight ചെയ്തു വരും .അതില്‍ നിന്നും തപ്പി എടുക്കണം ..

  • ജലജ

    മിത്രാ & ബീജീസ്,

    വളരെ സന്തോഷം.

    ഇപ്പോൾ തുറന്നു കിട്ടി. കുറെ സമയം വേണ്ടിവന്നു. ലക്ഷ്മിയെ കാണുകയും ചെയ്തു.

    അടുത്ത തവണ വേണ്ടി വന്നാൽ ഒരു കൈ നോക്കാം. :)

  • beegees

    https://sites.google.com/site/cibu/dictionary ..ഈ സൈറ്റ് തുറക്കാന്‍ കുറച്ച് സമയം എടുക്കും/അല്ലെങ്കില്‍ വരമൊഴി എന്നു ഗൂഗിളില്‍ സെര്ച്ച് ചെയ്തു varamozhi.sourceforge.net ഈ ലിങ്കില്‍ ക്ലിക് ചെയ്താല്‍ Varamozhi Project നിന്നു sidebar/more/dictionary ക്ലിക് ചെയ്താല്‍ https://sites.google.com/site/cibu/dictionary വരും……… അതില്‍ ഇപ്പോള്‍ കണ്ടു ………. അബ്ധ്യംബ [സം.-അംബാ] നാ. ലക്ഷ്മി.

  • ജലജ

    1a ഈ പദത്തെ തത്സമമായി കരുതാൻ മാത്രം വ്യാപകമായി കേരളത്തിൽ ഉപയോഗിക്കുന്നുണ്ടോ? എനിക്ക് അറിയില്ലായിരുന്നു. ഇത്തരം വാക്കുകൾ ഇടുമ്പോൾ മുമ്പൊരിക്കൽ ചെയ്ത പോലെ ഇംഗ്ളീഷ് എന്നുകൂടി സൂചനയിൽ കൊടുത്താൽ നന്ന്.

    ഈ പദത്തിനു മലയാളമുണ്ടോ എന്നൊരു സംശയം കണ്ടു. ചിലപ്പോൾ ഇല്ലായിരിക്കും. അത്തരം പദങ്ങൾ പദപ്രശ്നത്തിൽ വേണ്ടെന്നു വയ്ക്കുന്നതല്ലേ അഭികാമ്യം. മലയാളപദങ്ങൾക്ക് ഒരു ക്ഷാമവുമില്ലല്ലോ. ഇംഗ്ളീഷ് പദങ്ങളിടാൻ ഇംഗ്ലീഷ് പദപ്രശ്നമുണ്ടല്ലോ.

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാവര്‍ക്കും ‘ലക്ഷ്മികടാക്ഷം’ കിട്ടിയെന്നു തോന്നുന്നു. സന്തോഷം!!!!!!!!!!!!!
    ജലജേച്ചി,
    ഇനിയൊരു കൈനോക്കിയിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല ………….

  • Hari Mannar

    “വിശേഷാല്‍ബുദ്ധി”യോടെ കണ്ണാടി മിനുക്കട്ടേ ഞാന്‍. ഒന്നുകില്‍ എന്‍റെ മോന്ത നന്നാകണം അല്ലെങ്കില്‍ കണ്ണാടിയെങ്കിലും തിളങ്ങട്ടെ.

  • Vivek

    Nice to see again another Mujeeb crossword initiated a (un)healthy discussion :-)

    The following are (only) my remarks:

    1. As I said, there is no exact word for ‘Lagoon’ and I am sure I studied this word during my school days (Malayalam medium – as Subair indicated)
    2. That can be considered a technical/scientific word and cannot expect an exact Malayalam word with the same meaning.
    3. That crossword is of “general” category. So we cannot insist using only “dictionary” words. That rule can be strictly applied to a ‘dictionary’ crossword

    Lastly:- English and other language words are getting adopted by Malayalam (like any other growing languages). We can expect most of these words appearing in Malayalam dictionaries in future. Also most of the common words in malayalam are adopted from Sanskrit/Tamil/Urdu/Persian/Arabic/Portugese/Latin etc. We are using them extensively and there are no malayalam words for the same. So sticking in to that rule (only pure malayalam words) is not appealing to me.

  • Hari Mannar

    oh yeah!!!!

    yet another unhealthy comment to protect some one.

    1. “മഷി” as in ink and “തണ്ട്” as in stem. I will now call “മഷിത്തണ്ട്” as “ink stem”. Fortunately or unfortunately I have studied in “മലയാളം” and English medium.
    2. “Technical/Scientific” as you term for “Lagoon”???? oh My good heavens. what is the technicality and Scientific nature in a word like “Lagoon”. Albert Einstein or Issac Newton invented it or what????. Mashithantu dictionary clearly says Lagoon as “കായല്‍, ചേറടിഞ്ഞ പൊയ്ക| and also “ദീര്‍ഘ”. I am sure none of the scientists nor any technicians from around the globe who gave a Malayalam transliterations to it. It is the so called “intelligencers” who are around here who made this dictionary.
    2. “General” means as in mixed fruit Jam ” English , Malayalam, Tamil, Hindi, Sanskrit etc etc… Then what is it for which MASHITHANTU ADVERTISE AS “മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള ഒരിടം”. I don’t want to play in other languages. Am I right??or am I out of my mind?? or someone like “മുഖം നന്നാക്കൂ അപ്പോള്‍ കണ്ണാടിക്കും തിളക്കം കൂടും” sort of a man as you criticize me???

    Last but not the least. Let my “mother tongue” grow at the expense of other languages and let me close my eyes at what ever languages that may come before me as an adulteration to it. and I will still continue to play “മഷിത്തണ്ട്” which is “മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള ഒരിടം”. what a contradiction it is???

  • Hari Mannar

    എനിക്കറിയാം മറുപടി വരുന്നത്. മുന്‍കൂര്‍ ജാമ്യം എടുക്കുകയല്ല. ENGLISH ല്‍ ഉത്തരം ആണെങ്കിലും മലയാളത്തില്‍ എഴുതുകയാണെങ്കില്‍ “മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള ഒരിടം” എന്നുള്ളത് അര്‍ത്ഥവത്താകും. I DON’T TAKE THAT.

  • Jayesh

    കുളൂസ് വേണം 

    12 D – ഈ പേരു കണ്ടുപിടിച്ചത് ആരാണ്‌? (അയാക്കിട്ട് ഒരു പണി കൊടുക്കാനാ)

  • കഥാകാരന്‍

    ഹരി ‘കുരുക്ഷേത്ര – 3″ കളിക്കുന്നില്ല എന്നു പറഞ്ഞ് പിണങ്ങിപ്പോയതായി കണ്ടിരുന്നു. വീണ്ടും സജീവമായതില്‍ സന്തോഷം.

    അല്ലാ എന്താ ശരിക്കും പ്രശ്നം? ഞാന്‍ ഇടപെടണോ?

  • ജലജ

    ഞാൻ പഠിച്ചതും മലയാളം മീഡിയത്തിൽ തന്നെ.
    എന്റെ പുസ്തകത്തിൽ ഉണ്ടായിരുന്ന ചില വാക്കുകൾ.
    ആംഗിൾ, ട്രയാംഗിൾ, സർക്കിൾ, ഫോക്കസ്,ആസിഡ്, ഗാഢസൾഫ്യൂരിക്ക് ആസിഡ്.
    ഇവ പദപ്രശ്നത്തിൽ മലയാളമാണെന്ന് പറഞ്ഞ് ഇടാൻ പറ്റുമോ?

    പിന്നൊരു കാലത്ത് പാഠപുസ്തകങ്ങളിൽ ഇവയുടെ മലയാളപദങ്ങൾ വന്നു തുടങ്ങി എന്നെനിക്കറിയാം. ഞാൻ പഠിക്കുമ്പോഴും ഇവയ്ക്ക് മലയാളപദങ്ങൾ ഉണ്ടായിരുന്നു.പിന്നെ അന്നില്ലാതിരുന്ന പല മലയാളപദങ്ങളും വന്നു. വിശേഷിച്ചും സയൻസിലും കണക്കിലും.

    ശരിയായ മലയാളം വാക്ക് ഇല്ലെങ്കിൽ പദപ്രശ്നത്തിലിടേണ്ടെന്ന് വെച്ചുകൂടേ? മലയാളം വാക്കുകൾക്ക് ക്ഷാമമില്ലല്ലോ. (ഇത് ഞാൻ നേരത്തെ എഴുതിയിരുന്നു.)

    സംസ്കൃതത്തിൽ നിന്നും മറ്റും വന്ന വാക്കുകൾ മലയാളത്തിലലിഞ്ഞു ചേർന്നിട്ട് വളരെ വർഷങ്ങളായി. അവയിൽ ഏത് മലയാളം ഏത് സംസ്കൃതം എന്നു അറിയാൻ തന്നെ വിഷമമാണ് സാധാരണക്കാർക്ക്. പുതിയതായി വന്നിട്ടുള്ള പദങ്ങളുടെ കാര്യം അങ്ങനെയല്ല. അതാണ് ഞാൻ പറഞ്ഞത് സൂചനയിൽ ഇംഗ്ളീഷ് എന്ന് സൂചിപ്പിച്ചാൽ നന്നായിരിക്കുമെന്ന്.

    എന്റെ പുതിയ ശബ്ദതാരാവലിയിൽ ഒരു പാട് ഇംഗ്ലീഷ് പദങ്ങൾ കൊടുത്തിട്ടുണ്ട്. ഷൂട്ടിംഗ്, സ്കാനിംഗ്,ഹാർഡ്​വെയർ,സ്പ്ലൈസ്,ഹോട്ട്​സ്പോട്ട് , സ്ക്രിപ്റ്റ് എന്നിങ്ങനെ സിനിമയുമായും കംപ്യൂട്ടറുമായും ബന്ധപ്പെട്ട പദങ്ങൾ ആണ് അധികവും. ഇവയിൽ പല പദങ്ങൾക്കും സമാനമായ പദങ്ങൾ ഇന്നില്ല. നാളെ ഉണ്ടായിക്കൂടെന്നുമില്ല.

    മറ്റു ഭാഷകളിൽ പദങ്ങൾ സ്വീകരിച്ചു തന്നെയാണ് ഏതു ഭാഷയും വളരുന്നത്. ഇംഗ്ളീഷിൽ നിന്ന് സ്വീകരിച്ച് സ്വീകരിച്ച് മലയാളം ഇംഗ്ളീഷ് ആയിപ്പോകുമോ എന്ന് സംശയിക്കേണ്ട സ്ഥിതിയാണിപ്പോൾ. ഏതൊക്കെ ഇംഗ്ലീഷ് പദങ്ങളെ മലയാളം സ്വീകരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ഞാൻ മലയാളപത്രം വായിക്കാറില്ലാത്തതുകൊണ്ട് ഈ രംഗത്തുള്ള പുരോഗതി(?)യെക്കുറിച്ച് അറിവില്ല.

  • http://NA മുജീബുര്‍റഹ്മാന്‍

    ഞാൻ പഠിച്ചതും മലയാളം മീഡിയത്തിൽ.
    ഇംഗ്ലീഷ് പരിജ്ഞാനം വളരെ കമ്മി.
    അതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്…….

    കടലിനോട് ചേർന്നുകിടക്കുന്ന കായലിനേയോ കടൽ വെള്ളത്തിനേയോ ലഗൂൺ എന്ന് വിളിക്കുന്നു.
    എന്ന് വിക്കിയില്‍ പറയുന്നു ഞാന്‍ അങ്ങനെതന്നെ കോപ്പി ചെയ്തെന്നു മാത്രം.
    വാക്ക് ഇംഗ്ലീഷാണോ എന്നൊന്നും ചിന്തിച്ചുമില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ബ്രാക്കറ്റില്‍ ഇംഗ്ലീഷ് എന്നെങ്കിലും എഴുതിയേനെ.

  • Unnikrishnan

    ഇവിടെ ഭയങ്കര ഒച്ചപ്പാടും ബഹളവും ആണല്ലോ…കുറേ കാലമായി എനിക്ക് കൃത്യ സമയത്ത് ഇങ്ങോട്ട് വരാന്‍ കഴിയാത്തത്‌…സത്യം പറഞ്ഞാല്‍ വ്യക്തിപരമായ തിരക്കുകള്‍ മാത്രമല്ല, അല്പം മടുപ്പും തോന്നിത്തുടങ്ങി ഈയിടെ ആയി പദപ്രശ്നം കളിയോട്…എന്തായാലും ചര്‍ച്ചകള്‍ തീപ്പിടിച്ച പോലെ നടന്നു കണ്ടതില്‍ സന്തോഷം, ലഗൂണിനും,മുജീബിനും പ്രത്യേകം നന്ദി..

  • http://NA മുജീബുര്‍റഹ്മാന്‍

    ഉണ്ണീ,
    നന്ദി…………
    തിരക്കുകള്‍ക്കും മടുപ്പിനിടയിലും ഇങ്ങോട്ടെത്തിനോക്കിയല്ലോ!!!!!!!!!!!!!

  • Unnikrishnan

    മുജീബ്‌ ഇവിടേയ്ക്ക് വരാറുണ്ട്, പക്ഷെ സമയം വൈകി ആണെന്ന് മാത്രം…എന്തായാലും ഏറെ ആരോഗ്യകരവും ഇമ്മിണി അനാരോഗ്യകരവും ആയ ഒരു ചര്‍ച്ച ആണ് ഇവിടെ നടന്നത്…അതിലെ ‘ആരോഗ്യം’ മാത്രം നമ്മള്‍ക്ക് സ്വീകരിക്കാം അല്ലെ മുജീബ്‌??

  • Jenish

    I also studied “Lagoon” in my Malayalam medium social studies text… May be the text book writer is a “Sayippu”….. :)

  • Hari Mannar

    കഥാകാരന്‍!!!! ഒരു കുടുംബമാണെങ്കില്‍ അതില്‍ പിണങ്ങിപ്പോക്ക് കാണും. വഴക്കടിക്കും. എങ്കിലും എന്‍റെ കുടുംബത്തേ എനിക്ക് മറക്കാന്‍ പറ്റുമോ?? for I am a “കാരണവര്‍”. you know what I mean??? don’t you??

    @Jalaja Menon; I know your caliber. You have cracked one of the toughest Mathrubhumi English crossword. HATS OFF TO YOU MADAM!!!!!!!!!!!!

    I hv nothing against any one. Not even any hatred towards the egoistic blah blah of Anjana Madam. I love them all with due respects.

  • Hari Mannar

    @Unnikrishnan

    I have a special coaching for “ആരോഗ്യകരം” and “അനാരോഗ്യകരം” discussions. which one you prefer??

  • ജലജ

    ഒരു സംശയം.

    കടൽവെള്ളത്തിനെയും —– എന്നുപറയുമോ? മുജീബ് പറഞ്ഞ ആ വിക്കി പേജിലല്ലാതെ വേറെ എവിടെയും അങ്ങനെ കണ്ടില്ല.

  • ജലജ

    ഹരീ,

    നന്ദി.

    ഞാൻ ഇംഗ്ളീഷ് പദപ്രശ്നത്തിലൊരെണ്ണം പൂർത്തിയാക്കിയത് രണ്ടുദിവസം കഴിഞ്ഞ് സ്കോർ വന്ന ശേഷമാണ്. അതും എന്റെ caliber ന്റെ ഉദാഹരണം തന്നെ.

  • ജലജ

    ഉണ്ണികൃഷ്ണൻ,

    ഇത്ര പെട്ടെന്ന് മടുത്തുവോ?

    ഉണ്ണികൃഷ്ണന്റെ ഒരു ശാസ്ത്രപദപ്രശ്നം പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ. ഒരെണ്ണമുണ്ടാക്കാൻ ഞാൻ ശ്രമിച്ചിട്ടു നടന്നില്ല. ഒരെണ്ണം പൂരിപ്പിക്കുകയെങ്കിലും ആവാമല്ലോ.

  • ജലജ

    സുബൈർ ,വിവേക്, ജെനിഷ് എന്നിവർ ഒരേ പാഠം പഠിച്ചിരിക്കുന്നു.

    ഇതിൽ നിന്ന് നിങ്ങൾ എന്തു മനസ്സിലാക്കി?

    ഏറ്റവും നല്ല ഉത്തരത്തിന് ഒരു സമ്മാനം അഡ്മിന്റെ വക.

  • anjanasatheesh

    I have answer to Mr. Hari for his very sympathetic writing, but now I am not try to write the same because I want to keep a “Healthy Discussion” about the CW only. This is not a stage to blame others very personally. I trying to remind the same to Mr. Hari also.

  • Unnikrishnan

    @ജലജേച്ചി – ശാസ്ത്രം ഞാന്‍ മുമ്പ് ഒരെണ്ണം ഉണ്ടാക്കിയതാ…പ്രശ്നം എന്താന്നു വെച്ചാ പല വാക്കുകളേയും മലയാളീകരിക്കാന്‍ വല്യ പാടാ…’വിസ്കോസിറ്റി’യെ ‘ശ്യാനത’ എന്ന് മലയാളത്തില്‍ പറയുമെന്ന് ഞാന്‍ ഇന്നാണ് അറിയുന്നത് (ഞാന്‍ പഠിച്ചത് മലയാളം മീഡിയം ആണ്)…പിണ്ഡത്തെ ‘മാസ്’ എന്നും ‘പ്രവേഗത്തെ’ ‘വെലോസിറ്റി’ എന്നും ഒക്കെയാണ് ഞാന്‍ പഠിച്ചിട്ടുള്ളത്…ഈ പദപ്രശ്നത്തില്‍ ഒരു ലഗൂണിനെ ചൊല്ലി ഉണ്ടായ ‘തൃശ്ശൂര്‍ പൂരം’ കണ്ടതോടെ ഞാന്‍ ഇനി ശാസ്ത്രം ആധാരമാക്കി ഒന്ന് ഉണ്ടാക്കില്ല എന്ന് തീരുമാനിച്ചു…വൈവിധ്യങ്ങള്‍ ആയ വേറെ ഏതെങ്കിലും വിഷയത്തെ ആസ്പദമാക്കി ഒരെണ്ണം ഉണ്ടാക്കണം, സമയം കിട്ടുന്നത് പോലെ…
    പിന്നെ എന്ത് കൊണ്ട് എനിക്ക് മടുത്തു എന്ന് പറഞ്ഞാല്‍ എനിക്ക് വ്യക്തമായ ഒരുത്തരം പറയാന്‍ കാണില്ല…സമയം ഒരു ഘടകം ആണെന്ന് വേണമെങ്കില്‍ പറയാം.

  • Unnikrishnan

    @ഹരി – രണ്ടും എനിക്ക് ഓക്കെ ആണ്…

  • Jenish

    വല്ലപ്പോഴും ക്ലാസസില്‍ കയറണം, ചേച്ചീ… പദപ്രശ്നം കളിച്ച് നടന്നാല്‍ പോരാ… :)

  • Vivek

    @ ജലജേച്ചി – ” ഞാന്‍ പഠിച്ചതും മലയാളം മീഡിയത്തില്‍ തന്നെ. എന്റെ പുസ്തകത്തില്‍ ഉണ്ടായിരുന്ന ചില വാക്കുകള്‍.
    ആംഗിള്‍, ട്രയാംഗിള്‍, സര്‍ക്കിള്‍, ഫോക്കസ്,ആസിഡ്, ഗാഢസള്‍ഫ്യൂരിക്ക് ആസിഡ്.
    ഇവ പദപ്രശ്നത്തില്‍ മലയാളമാണെന്ന് പറഞ്ഞ് ഇടാന്‍ പറ്റുമോ? ”

    ചേച്ചി എന്തു മലയാളം മീഡിയത്തിലാണാവോ പഠിച്ചത്? :-)
    ഞാന്‍ പഠിച്ചത് കോണ്‍, മട്ടകോണ്‍, ത്രികോണം (ലംബം, പാര്‍ശ്വം, കര്‍ണം), വൃത്തം, അമ്ലം എന്നിങ്ങനെയാണ്. എന്നാലും ചില വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ഒരു സ്ഥിരസ്വഭാവം ഇല്ലായിരുന്നു എന്നു ഞാന്‍ സമ്മതിക്കുന്നു. (ഉദാ: concave lense നെ അവതലകാചം എന്നും അവതലലെന്‍സ് എന്നും പറഞ്ഞിരുന്നു).

    “ശരിയായ മലയാളം വാക്ക് ഇല്ലെങ്കില്‍ പദപ്രശ്നത്തിലിടേണ്ടെന്ന് വെച്ചുകൂടേ?” സാധാരണ പ്രയോഗത്തിലുള്ള വാക്കുകളല്ലേ ഉപയോഗിക്കുന്നുള്ളൂ. bus, car തുടങ്ങിയവയ്ക്ക് മലയാള വാക്കുകള്‍ ഇല്ല എന്നു വെച്ച് അതാരെങ്കിലും പദപ്രശ്നത്തിലിട്ടാല്‍ കുറ്റം പറയാന്‍ പറ്റുമോ?

    “സംസ്കൃതത്തിൽ നിന്നും മറ്റും വന്ന വാക്കുകൾ മലയാളത്തിലലിഞ്ഞു ചേർന്നിട്ട് വളരെ വർഷങ്ങളായി. അവയിൽ ഏത് മലയാളം ഏത് സംസ്കൃതം എന്നു അറിയാൻ തന്നെ വിഷമമാണ് സാധാരണക്കാർക്ക്. പുതിയതായി വന്നിട്ടുള്ള പദങ്ങളുടെ കാര്യം അങ്ങനെയല്ല. ”
    പുതിയത് എന്നത് ആപേക്ഷികം മാത്രമാണ് :-)

    “അതാണ് ഞാൻ പറഞ്ഞത് സൂചനയിൽ ഇംഗ്ളീഷ് എന്ന് സൂചിപ്പിച്ചാൽ നന്നായിരിക്കുമെന്ന്.”

    It was done as an experiment and only apllied to those I verified. Creators and approvers may not accept that … so do not expect that until it becomes a rule.

    “ഷൂട്ടിംഗ്, സ്കാനിംഗ്,ഹാർഡ്​വെയർ,സ്പ്ലൈസ്,ഹോട്ട്​സ്പോട്ട് , സ്ക്രിപ്റ്റ് എന്നിങ്ങനെ സിനിമയുമായും കംപ്യൂട്ടറുമായും ബന്ധപ്പെട്ട പദങ്ങൾ ആണ് അധികവും. ഇവയിൽ പല പദങ്ങൾക്കും സമാനമായ പദങ്ങൾ ഇന്നില്ല. നാളെ ഉണ്ടായിക്കൂടെന്നുമില്ല.”

    ഷൂട്ടിങ്ങിന് ചിത്രീകരണം (അല്ലെങ്കില്‍ വെടിവെയ്പ്) എന്നിങ്ങനെ മലയാളത്തില്‍ വാക്കുകളുണ്ടെന്നു തോന്നുന്നു. സ്ക്രിപ്റ്റിന് തിരക്കഥയെന്നും. കമ്പ്യൂട്ടര്‍ താരതമ്യേന പുതിയ സംഭവമാണ്. അതിനാല്‍ ആ വിഷയത്തില്‍ ഇനി മലയാളം വാക്കുകള്‍ ഉണ്ടാകുന്ന കാര്യം സംശയമാണ്.

    “മറ്റു ഭാഷകളിൽ പദങ്ങൾ സ്വീകരിച്ചു തന്നെയാണ് ഏതു ഭാഷയും വളരുന്നത്. ഇംഗ്ളീഷിൽ നിന്ന് സ്വീകരിച്ച് സ്വീകരിച്ച് മലയാളം ഇംഗ്ളീഷ് ആയിപ്പോകുമോ എന്ന് സംശയിക്കേണ്ട സ്ഥിതിയാണിപ്പോൾ. ഏതൊക്കെ ഇംഗ്ലീഷ് പദങ്ങളെ മലയാളം സ്വീകരിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. ‘ – I agree.

    എനിക്ക് തോന്നുന്നത് lagoon എന്ന വാക്കിനു പറ്റിയ ഒരു മലയാളം വാക്ക് നമ്മള്‍ കണ്ടു പിടിക്കണം എന്നാണ്. ഇത്രയും നീണ്ട ഒരു സംവാദം കൊണ്ട് എന്തെങ്കിലും ഒരു പ്രയോജനം മലയാള ഭാഷയ്ക്കുണ്ടാകണ്ടേ? ;-)

    മലയാളം മീഡിയത്തില്‍ പഠിച്ചതുകൊണ്ട് രണ്ടുവാക്കും അറിയാം എന്നല്ലാതെ ഈ എനിക്ക് വിഷയത്തില്‍ ഒരു ഗുണവുമുണ്ടായില്ല :-)

  • http://NA മുജീബുര്‍റഹ്മാന്‍

    lagoon ന് മലയാളം പദമുണ്ടാക്കേണ്ടതുണ്ടോ?
    ‘ലഗൂണ്‍’ എന്നു തന്നെയാക്കിയാല്‍ പോരെ അപ്പോള്‍ എല്ലാ പ്രശ്നവും തീരില്ലെ?http://mashithantu.com/cw-discuss/wp-includes/images/smilies/icon_smile.gif

  • sunny

    ഈലഗൂണ്‍വിവാദംഎന്തിന്?കായല്‍,ദീര്‍ഘഎന്നീരണ്ടുപദങ്ങള്‍പോരേ?

  • suresh

    സിനിമയെ അടിസ്ഥാനമാക്കി ഒരു പദപ്രശ്നമിടണമെന്നു വിചാരിച്ച് അതിന്റെ പണിപ്പുരയിലായിരുന്നു. അതിലെ ചോദ്യത്തിലൊരെണ്ണം ഇതായിരുന്നു – ചോദ്യം – ഗവി – ഉത്തരം – ഓര്‍ഡിനറി . ഇവിടുത്തെ പുകിലൊക്കെ കണ്ടപ്പോള്‍ ആ ചോദ്യം മാറ്റീന്നു മാത്രല്ല പദപ്രശ്നമുള്ള ദിവസം ഓര്‍ഡിനറി ബസ്സില്‍ പോലും കയറൂല ഞാന്‍ !

  • anjanasatheesh

    @ suresh,

    :D :D :D

  • ജലജ

    വിവേക്, മുജീബ്,

    എന്റെ ഹൈസ്കൂൾ പഠനം ഒരു മലയാളം മീഡിയം സർക്കാർ സ്കൂളിലായിരുന്നു.

    അവതലകാചം എന്ന് ഞാൻ ഇപ്പോൾ കേട്ടു.

    കാചമെന്നുപോലും ഞാൻ കേട്ടിട്ടില്ല.പിന്നെയല്ലേ അവതലകാചം? :)

    എന്റെ പ്രായമുള്ള ആരോടെങ്കിലും ചോദിക്കൂ. അപ്പോൾ അറിയാം.

    ഈ അവതലകാചമൊക്കെ വന്നത് എന്റെ പത്താം ക്ലാസ് കഴിഞ്ഞ് എട്ടു വർഷങ്ങൾക്കു ശേഷമാണെന്നു തോന്നുന്നു. കോണ്‍, മട്ടകോണ്‍, ത്രികോണം (ലംബം, പാര്‍ശ്വം, കര്‍ണം), വൃത്തം ഈ വാക്കുകളൊക്കെ അന്നും ഉണ്ടായിരുന്നു. പക്ഷേ അവതലകാചം പോലെയുള്ളവ ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലെഴുതുകയായിരുന്നു പതിവ്. അങ്കഗണിതം, ബീജഗണിതം എന്നിവയുണ്ടായിരുന്നിട്ടം ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചിരുന്നത്. വേണമെങ്കിൽ മലയാളം ഉപയോഗിക്കാം. പക്ഷേ textൽ ഇംഗ്ളീഷ് പദങ്ങളാണ് മിക്കവാറും ഉപയോഗിക്കുന്നത്. ജ്യാമിതി എന്നൊരു വാക്കേ ഉണ്ടായിരുന്നില്ല.

    എനിക്കാകെ ഓർമയുള്ള ഒരു നിർവചനം എഴുതട്ടെ (പാണ്ഡിത്യപ്രകടനം എന്ന് ആരെങ്കിലും വിചാരിച്ചാലും കുഴപ്പമില്ല.).
    യൂണിറ്റ് വ്യാപ്തത്തിലടങ്ങിയിരിക്കുന്ന മാസ്സിനെ ഡെൻസിറ്റി എന്നു പറയുന്നു.

    ഇപ്പോൾ മലയാളത്തിൽ വരുന്ന സയൻസ് ലേഖനങ്ങൾ വായിച്ചാൽ എനിക്ക് മനസ്സിലാവില്ല. പല പദങ്ങളുടെയും മലയാളം എനിക്കറിയില്ല.

    പുതിയത് എന്നത് ആപേക്ഷികമാണെന്ന് സമ്മതിക്കുന്നു. ഒരേ തലമുറയിൽ പെട്ടവർ മാത്രമല്ല ഇതിൽ പങ്കെടുക്കുന്നത്. മുൻതലമുറക്കാർക്ക് ഇവ പുതിയവ തന്നെ. അപ്പോൾ ആപേക്ഷികം ശരിയാകുമല്ലോ അല്ലേ? :) അപ്പോൾ ഇംഗ്ളീഷ് പദം കൊടുക്കേണ്ടത് ആവശ്യമല്ലേ?

    ബസ്, കാറ്, സ്വിച്ച് തുടങ്ങിയവ പോലെ സർവ്വസാധാരണമായിട്ടുണ്ടോ ലഗൂൺ എന്ന് എനിക്ക് അറിയില്ലെന്ന് ഞാൻ നേരത്തെ എഴുതിയിരുന്നുവല്ലോ. നാട്ടിൽ നിന്ന് പോന്നിട്ട് കുറെക്കാലമായി . (തൃശ്ശൂരിലെ കായലുകളെ കോൾ എന്നാണ് പറയുന്നത്. അവയും ഇപ്പോൾ ലഗൂൺ ആയിട്ടുണ്ടാകുമോ? ഷാർജയിലെ ലഗൂൺ മനുഷ്യനിർമ്മിതമാണെന്നാണറിവ് ) അതാണ് ഞാൻ എഴുതിയത് ഇംഗ്ലീഷ് എന്ന് സൂചനയിൽ സൂചിപ്പിച്ചാൽ നന്നെന്ന്.

    സ്ക്രിപ്റ്റ് എന്നെഴുതി അർത്ഥം തിരക്കഥ എന്നുകൊടുത്തിട്ടുണ്ട്. അപ്പോൾ സ്ക്രിപ്റ്റിനെയും മലയാളത്തിലെടുത്തു എന്നുവേണ്ടേ അർത്ഥമാക്കാൻ. പദപ്രശ്നത്തിൽ സ്ക്രിപ്റ്റ് എന്നിട്ട് അത് നിഘണ്ടുവിലുണ്ടെന്ന് പറയാമല്ലോ എനിക്ക്.

    വാസ്തവത്തിൽ ഈ കായലും ലഗൂണും തമ്മിൽ എന്താണ് വ്യത്യാസമെന്ന് എനിക്കിതേ വരെ മനസ്സിലായില്ല. വലിയ വ്യത്യാസമുണ്ടോ? ഇല്ലെങ്കിൽ കായൽ എന്നു തന്നെ മതിയല്ലോ. വലിയ വ്യത്യാസമുണ്ടെങ്കിൽ ലഗൂൺ എന്നുതന്നെ പോരേ? അവതലകാചം പോലെയുള്ള വികടപ്പേരന്വേഷിക്കുന്നതെന്തിന്?

  • ജലജ

    ജേക്കബ് കുറച്ചു ക്രിയാത്മകനിർദ്ദേശങ്ങൾ എഴുതിയിരുന്നുവല്ലോ. ആരും പ്രതികരിക്കാത്തതെന്താണ്? എല്ലാവരും അഭിപ്രായം എഴുതൂ.

  • ജലജ

    വിവേക്, മുജീബ് എന്നതിന്റെ കൂടെ സണ്ണി എന്നു കൂടി വായിക്കുക

  • ജലജ

    ജെനിഷ്,

    ഏതു ക്ലാസ്സിലെ പുസ്തകമാണെന്ന് അറിയുമോ? ആ പാഠം പഠിപ്പിച്ച ദിവസം ഞാൻ എവിടെപ്പോയിരുന്നു എന്ന് ഓർത്തെടുക്കാമല്ലോ.:)

  • ജലജ

    ഉണ്ണികൃഷ്ണൻ ,

    അന്നത്തെ ആ സയൻസ് പ്രശ്നം എനിക്ക് വളരെ ഇഷ്ടമായിരുന്നു. അതുപോലെ ഒരെണ്ണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞാനും വെലോസിറ്റിയുടെ ആളുതന്നെ.

    സയൻസ് വേണ്ടെന്നു വച്ച് ശാസ്ത്രം ആക്കിക്കോളൂ.:)

    തൃശ്ശൂർ പൂരം കണ്ട് പേടിക്കുകയോ? പൂരം ആസ്വദിക്കാനുള്ളതല്ലേ? മാത്രമല്ല തൃശ്ശൂർ പൂരം കൊല്ലത്തിലൊരിക്കലല്ലേയുള്ളൂ.
    പൂരത്തിന് ആന മദിച്ച് വീട്ടിൽ കയറിയിട്ടുകൂടി പേടിക്കാത്ത സുരേഷിന്റെ കൂടെ കൂടിക്കോളൂ. :)

  • ജലജ

    സുരേഷ് ,

    സിനിമയല്ല, ചലച്ചിത്രം. :) :) :)

  • Vikas

    ഇതൊക്കെക്കാണുമ്പോൾ എനിക്കു തോന്നുന്നു…

    Discontent is the root of fortune. :-)

  • Vivek

    @ Sunny
    ഈലഗൂണ്‍വിവാദംഎന്തിന്?കായല്‍,ദീര്‍ഘഎന്നീരണ്ടുപദങ്ങള്‍പോരേ?

    ലഗൂണ്‍ is different from കായല്‍. As per my understanding, Lagoon is small lakes separated from Sea or (such larger ‘lakes’ including കായല്‍) by land, rocks etc.

    നമ്മള്‍ കായല്‍ എന്നു വിളിക്കുന്ന സംഭവം ശരിക്കും വലിയ തടാകങ്ങളാണ്. ശാസ്താംകോട്ടയിലുള്ളതുപോലും നമുക്ക് കായലാണ്. നമ്മള്‍ക്ക് ലഗൂണുകളില്ലാത്തതിനാല്‍ അതിനു സമാനമായ മലയാളം വാക്കുകള്‍ ഇല്ലാത്തതില്‍ അത്ഭുതമില്ല.

    കായല്‍ എന്നതിന് ഒരു ഇംഗ്ലീഷ് വാക്ക് ഉണ്ടോ എന്നാണ് ഇപ്പോള്‍ എനിക്ക് സംശയം. ഇല്ലെങ്കില്‍ അടുത്തസംവാദം അതിനെപ്പറ്റിയായാലോ? :-)

  • Jenish

    ##കായല്‍ എന്നതിന് ഒരു ഇംഗ്ലീഷ് വാക്ക് ഉണ്ടോ എന്നാണ് ഇപ്പോള്‍ എനിക്ക് സംശയം.

    Backwater…

  • Vivek

    ജലജേച്ചി

    “കോള്‍” കായലുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നെനിക്കറിയില്ല. ജലജേച്ചി തന്നെ പറയൂ …..

    ഇവയൊക്കെ പാഠപുസ്തക പരിഷ്കരണസമിതിയെ ആശ്രയിച്ചിരിക്കും എന്നു തോന്നുന്നു. ഇപ്പോഴത്തെ പുസ്തകങ്ങള്‍ എന്തു പറയുന്നു എന്നു നോക്കുന്നത് നന്നായിരിക്കും. (ഞാന്‍ ഡെന്‍സിറ്റിക്ക് സാന്ദ്രത എന്നും മാസ്സിന് പിണ്ഡം എന്നുമാണ് പഠിച്ചത് :-) )

    “വലിയ വ്യത്യാസമുണ്ടെങ്കില്‍ ലഗൂണ്‍ എന്നുതന്നെ പോരേ” – അതല്ലേ ഞങ്ങള്‍ ലഗൂണ്‍ എന്നു തന്നെ പറയുന്നത്. ജലജേച്ചി തന്നെ ഈ പ്രശ്നമെല്ലാം ഉണ്ടാക്കിയിട്ട് അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തിയോ? :-) :-) :-)

  • Vivek

    ഈ പദപ്രശ്നത്തില്‍ “അബ്ധ്യംബ” എന്നൊരു “മലയാളം” വാക്കുണ്ടായിരുന്നു. എല്ലാവരും എന്നും ഉപയോഗിക്കുന്നതായതിനാലും പണ്ട് സ്കൂളില്‍ പഠിച്ചതിനാലാവാം ആരും പ്രശ്നമൊന്നും ഉണ്ടാക്കിക്കണ്ടില്ല.

    :-) :-) :-) :-)

    തമാശയായി എടുത്താല്‍ മതി. ഇനി പുതിയ സംവാദമൊന്നും വേണമെന്നില്ല. ഉണ്ടായാലും കുഴപ്പമില്ല. അടുത്ത രണ്ട് പദപ്രശ്നം ഞാന്‍ verify ചെയ്തതല്ലാത്തതിനാല്‍ വിവാദങ്ങള്‍ ഉണ്ടാകാന്‍ വഴിയില്ല. നമുക്കിതിലെ കമന്റൊരു 200 തികയ്ക്കണം …

    :-) :-) :-)

  • Hari Mannar

    ജലജ Says:

    എന്റെ ഹൈസ്കൂൾ പഠനം ഒരു മലയാളം മീഡിയം സർക്കാർ സ്കൂളിലായിരുന്നു.

    അവതലകാചം എന്ന് ഞാൻ ഇപ്പോൾ കേട്ടു.

    കാചമെന്നുപോലും ഞാൻ കേട്ടിട്ടില്ല.പിന്നെയല്ലേ അവതലകാചം? :)

    എന്റെ പ്രായമുള്ള ആരോടെങ്കിലും ചോദിക്കൂ. അപ്പോൾ അറിയാം.

    True. I studied up to 8th (completed) and then in an English Medium almost during that Era and I fully agree with you.

    Vivek Says: “അബ്ധ്യംബ” എന്നൊരു “മലയാളം” വാക്കുണ്ടായിരുന്നു.

    Is it a Malayalam word? I thought it was Sanskrit.

  • ജലജ

    >>>>നമ്മള്‍ക്ക് ലഗൂണുകളില്ലാത്തതിനാല്‍ അതിനു സമാനമായ മലയാളം വാക്കുകള്‍ ഇല്ലാത്തതില്‍ അത്ഭുതമില്ല.<<<>>ജലജേച്ചി തന്നെ ഈ പ്രശ്നമെല്ലാം ഉണ്ടാക്കിയിട്ട് അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തിയോ? <<<

    കറങ്ങിത്തിരിഞ്ഞ് എത്തിയതല്ല. ലഗൂണിന് പുതിയൊരു പദം ഉണ്ടാക്കുന്നതിനെപ്പറ്റി വിവേക് പറഞ്ഞതിനുള്ള മറുപടിയായിരുന്നു അത്. പുതിയ 'അവതലകാച'ങ്ങൾ വേണ്ടെന്നാണ് എന്നും എന്റെ അഭിപ്രായം.

    അബ്ധ്യംബയിലെ ബ കിട്ടിയപ്പോൾ തന്നെ അതൊരു അംബയായിരിക്കുമെന്നെനിക്ക് തോന്നിയിരുന്നു. ലക്ഷ്മിയുടെ പര്യായമായി പുതിയൊരു (വികട)പ്പേരു കൂടി പഠിക്കാൻ കഴിഞ്ഞില്ലേ? പദസ്വാധീനം വളർത്തുക എന്നതാണ് പദപ്രശ്നത്തിന്റെ ധർമ്മം. ആ വാക്ക് കേട്ടിട്ടു സംസ്കൃതം പോലെയുണ്ട്.

  • ജലജ

    എനിക്കും കോളിനെപ്പറ്റി വലിയ അറിവില്ല. അവ കായലാണ്. കോൾപ്പാടങ്ങളിൽ നല്ല വിളവുലഭിക്കുമെന്ന് കേട്ടിട്ടുണ്ട്.

  • http://NA മുജീബുര്‍റഹ്മാന്‍

    >>>>>>>>>>ലക്ഷ്മിയുടെ പര്യായമായി പുതിയൊരു (വികട)പ്പേരു കൂടി പഠിക്കാൻ കഴിഞ്ഞില്ലേ? <<<<<<<<<<<<
    ഹ ഹ ഹ അതുകൊണ്ട് വരമൊഴി ഡിക്ഷണറിയും ഒരൊന്നാംസ്ഥാനവും………..

  • Vivek

    ഹരീ

    ഞാന്‍ ഉദ്ദേശിച്ചതും അതു തന്നെയാണ്. സാധാരണപ്രയോഗത്തിലുള്ള ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചതിനാണ് എല്ലാവര്‍ക്കും വിഷമം. ആരും കേള്‍ക്കാത്ത ഒരു സംസ്കൃതവാക്കിനെച്ചൊല്ലി ഒരു പ്രശ്നവുമില്ല.

    പദപ്രശ്നം verify ചെയ്തപ്പോള്‍ ഞാനോര്‍ത്തത് അബ്ധ്യംബ പ്രശ്നമുണ്ടാക്കും എന്നായിരുന്നു, മുജീബിനോട് ഞാനത് സൂചിപ്പുകയും ചെയ്തിരുന്നു. പക്ഷെ സംഭവിച്ചത് മറിച്ചാണ്.

  • ജലജ

    അബ്ധ്യംബയുടെ മൂലം സംസ്കൃതമാണെന്നേയുള്ളൂ. വാക്ക് മലയാളം തന്നെയായിരിക്കും. അബ്ധ്യംബാ എന്നായിരിക്കണം സംസ്കൃതരൂപം.

  • ജലജ

    കേൾക്കാത്ത പദങ്ങൾ വേറെയും ഉണ്ടായിരുന്നല്ലോ

  • http://NA മുജീബുര്‍റഹ്മാന്‍

    ശരിയാണ് ‘അബ്ധ്യംബ’യുടെ കാര്യം വിവേക് സൂചിപ്പിച്ചിരുന്നതാണ്. പക്ഷെ, സംഭവിച്ചത് ലഗൂണിന്‍റെ കാര്യത്തിലാണെന്നു മാത്രം.

  • SuReSh

    ഇതിനു മുമ്പത്തെ പദപ്രശ്നത്തിലോമറ്റോ ആല്‍ഗ എന്നൊരുത്തരം ഉണ്ടായിരുന്നു.
    അതു മലയാള പദമാണോ ? (സത്യായിട്ടും അറിയാത്തതോണ്ടാ ട്ടോ )

  • ജലജ

    സുരേഷ്,

    ഇംഗ്ലീഷ് പദം കാണുമ്പോൾ അത് ശരിയല്ലെന്ന് എഴുതുന്ന പതിവ് കുറച്ചുകാലമായി ഞാൻ നിർത്തി വച്ചിരിക്കുകയായിരുന്നു. വിഫലശ്രമമാണെന്ന് മനസ്സിലായതുകൊണ്ടാണ്. അന്നായിരിക്കണം ആൽഗ വന്നിട്ടുണ്ടാവുക ഇത്തവണ ഇത് വല്ലാതെ ചുറ്റിച്ചപ്പോൾ വീണ്ടും ഒരു വിയോജനക്കുറിപ്പ് ആവാമെന്നു തോന്നി. അറിഞ്ഞുകൊണ്ടുതന്നെ ഒരു വിഫലശ്രമം കൂടി.

    എന്നാലും ഒരു പ്രയോജനമുണ്ടായി. ലഗൂണും കായലും ഒന്നല്ലെന്ന് എനിക്ക് മനസ്സിലായി. രണ്ടും തമ്മിൽ എന്താണ് വ്യത്യാസമെന്ന് മനസ്സിലായില്ലെങ്കിലും. വിവേക് എന്തോ എഴുതിയിരുന്നെങ്കിലും എനിക്കത് മനസ്സിലായില്ല. നെറ്റിൽ ഞാൻ കുറെ തപ്പി നോക്കിയെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞില്ല.

  • അബ്ദുല്‍ ബഷീര്‍

    >>>>കായലും ഒന്നല്ലെന്ന് എനിക്ക് മനസ്സിലായി. രണ്ടും തമ്മിൽ എന്താണ് വ്യത്യാസമെന്ന് മനസ്സിലായില്ലെങ്കിലും. വിവേക് എന്തോ എഴുതിയിരുന്നെങ്കിലും എനിക്കത് മനസ്സിലായില്ല. നെറ്റിൽ ഞാൻ കുറെ തപ്പി നോക്കിയെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞില്ല.

    ചേച്ചിയുടെ സംശയം മാറ്റിത്തരാന്‍ ഇനി ഞനൊന്നു ശ്രമിക്കട്ടെ.

    ലഗൂണ്‍ എന്നാല്‍ കടലിനോട് ചേര്‍ന്നുകിടക്കുന്ന, എന്നാല്‍ കടല്‍വെള്ളത്തെക്കാള്‍ ഉപ്പ് കുറഞ്ഞ വെള്ളമാണ്
    കടലിനും ലഗൂണിനും മധ്യേ മണല്‍തിട്ടയോ, ഉറച്ച പവിഴുപുറ്റുകളോ ഒക്കെ ഉണ്ടാവാം. ലഗൂണ്‍ പൊതുവെ ശാന്തവും ആഴം കുറഞ്ഞതുമായിരിക്കും.

    കായല്‍ (ബാക്ക് വാട്ടര്‍ ലേക്ക്) ആണെങ്കില്‍, കടല്‍ കായലിലെ വെള്ളത്തിന്റെ(water) ഒഴുക്കിനെ പുറകിലേക്ക് (back) ശക്തിയായി തിരിച്ചു വിട്ടുകൊണ്ടിരിക്കും. അതിനാല്‍ കടലും കായലും ചേരുന്ന ഇടങ്ങള്‍ (കുറഞ്ഞ പക്ഷം നീരൊഴുക്ക് കൂടിയ സമയത്തെങ്കിലും) പ്രക്ഷുബ്ദവും ആഴമുള്ളതുമായിരിക്കും. ഉദാഹരണം വേമ്പനാട് കായലും അഷ്ടമുടിക്കായലും മറ്റും.

    എന്റെ അഭിപ്രായത്തില്‍ കരയിലേക്ക് രക്ഷ പെട്ടെത്തിയ കടല്‍വെള്ളമാണു ലഗൂണ്‍ . കടലില്‍ ചേരാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്ന കരവെള്ളമാണു കായല്‍ :-)

    പിന്നെ കോള്‍ നിലങ്ങള്‍ കായലുമല്ല, ലഗൂണുമല്ല. അവ പാടങ്ങള്‍ (wetlands) മാത്രമാണ്, നെല്‍കൃഷിയില്‍ നിന്നും നല്ല കോളു കിട്ടിയിരുന്നത് കൊണ്ടാണു ആ പേരു കിട്ടിയത്.

    PS: സംശയമെല്ലാം മാറിയെങ്കില്‍ നന്നായി, കൂടിയെങ്കില്‍ ഏറെ നന്നായി. :-)

  • http://NA മുജീബുര്‍റഹ്മാന്‍

    ചേച്ചിയുടെ സംശയം മാത്രമല്ല എന്‍റെയും,മറ്റു പലരുടെയും. ഏറെക്കുറെ മാറിക്കിട്ടി.
    നന്ദി അബ്ദുള്‍ ബഷീര്‍…….

  • സുബൈര്‍

    >>എന്റെ അഭിപ്രായത്തില്‍ കരയിലേക്ക് രക്ഷ പെട്ടെത്തിയ കടല്‍വെള്ളമാണു ലഗൂണ്‍ . കടലില്‍ ചേരാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്ന കരവെള്ളമാണു കായല്‍>>

    good observation!!!

  • ജലജ

    അബ്ദുൾ ബഷീർ,

    സംശയം ഒരു വിധം മാറി. എന്നാലുമൊരു സംശയം.

    >>>കടലിൽ ചേരാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്ന കരവെള്ളമാണു കായല്‍<<<

    പക്ഷേ വിക്കി പറയുന്നു 'കടലിൽ നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന ജലപാതകളാണ് കായലുകൾ. ' രണ്ടും കൂടി ശരിയാകുന്നില്ല. വിക്കിക്ക് തെറ്റിയതാണോ?

    കോൾ wetland തന്നെ. ഇന്നലെ ആ വാക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അതിന് കായൽപ്പാടം എന്നും പറയാറുണ്ടെന്നാണോർമ്മ.

    വളരെ ഉപകാരം അബ്ദുൾ ബഷീർ.

  • SuReSh

    എന്റെ ചോദ്യത്തിനുത്തരം കിട്ടിയില്ല, എന്തിനാണു ചോദിച്ചതെന്നു ചേച്ചിക്കു മനസ്സിലായെന്നു മനസ്സിലായി !!!

  • അബ്ദുല്‍ ബഷീര്‍

    >>> പക്ഷേ വിക്കി പറയുന്നു ‘കടലിൽ നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന ജലപാതകളാണ് കായലുകൾ. ‘ രണ്ടും കൂടി ശരിയാകുന്നില്ല. വിക്കിക്ക് തെറ്റിയതാണോ?

    സംശയത്തില്‍ നിന്നും ഉത്ഭവിച്ച് സംശയത്തില്‍ തന്നെ ചെന്നു ചേരുന്ന വസ്തുതകളാണു ഉത്തരങ്ങള്‍ എന്നു പറയുന്നത് പോലെയുള്ളൂ ഈ നിര്‍വചനവും. വിക്കിക്കൊക്കെ എന്തും ആകാമല്ലോ?

  • Vivek

    Thank you Abdul Basheer for the detailed information ……

    I think we can close this discussion here (if Suresh permits) :)

  • Vivek

    Subair,

    ‘Varamozhi’ dictionary will not open if the net is slow. If your internet is fine, try open in another browser. (I use chrome for Varamozhi which works fine). Please remember the page will take some time to load.

    Also, as Vikas indicated, save a copy of the page (offline use) in your local system.

  • SuReSh

    (if Suresh permits) /////

    ഞാന്‍ എപ്പൊഴേ സ്ഥലം വിട്ടൂ ! ഇനി പന്ത്രണ്ടില്‍ വ്യാഴം – അവിടെ കാണാം

  • സുബൈര്‍

    Vivek,

    I have tried both firefox and Chrome, but got the same result, a blank page. I think my net connection is ok as the problem is only with this site.

  • Jenish

    For me also same.. Yesterday i got it.. Now only a blank page…

  • Hari Prasad Nair

    30 B second letter please ????

  • Ginu
  • Hari Prasad Nair

    Done. Thanks Ginu. Actually I was struck there for a number of days.
    Thank U very much.

  • https://www.facebook.com/ColouredClicks ajith

    ഒരു ഗുസ്തി കഴിഞ്ഞു ഇറങ്ങിയ അതേ ഫീലിങ്ങ് .. കടു കട്ടിയായ സംഭവങ്ങൾ എങ്ങിനെ ഉണ്ടാക്കണം എന്ന് മനസ്സിലായി

  • Pingback: ヴィトン 男物の 長財布