വളരെ എളുപ്പമുള്ളത്………
അഭിനന്ദനങ്ങള്‍ അജിത് രാജ്!!!!!
ജലജ
പദപ്രശ്നം കൊള്ളാം ജെനിഷ്.
ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!
shaji
Enjoyed the CW (rather my son done it). Congrats Jenish.
Vivek
ഗൊള്ളാം
Jenish
അജിത് രാജിന് അഭിനന്ദനങ്ങള്‍ ….
മുജീബ്, ചേച്ചി, ഷാജി, വിവേക്,
നന്ദി…
ആരും ക്ലൂ ചോദിച്ചില്ലല്ലോ… അത്രയ്ക്ക് എളുപ്പമായിപ്പോയോ? ആദ്യമായാണ് ഫണ്ണില്‍ കൈ വച്ചത്…
Dinesh kumar
Fine,completed
anthipozhan
Haaai
ഫൺ നടക്കട്ടെ. പോഴൻ വെറുതെ ഒരു വിശേഷം പറയാൻ വന്നതാ.
പോഴന്റെ ’കുഞ്ഞി’ക്കിപ്പോൾ നാലുമാസവും നാലു കിലോയും. ’നിളാപൗർണമി’ പോലെ
ഒരു റൊമാന്റിക് പേരിടാൻ വളരെ ശ്രമിച്ചു. കിട്ടിയില്ല. പിന്നെ അതു വിട്ടു. എന്നാൽ പാരമ്പര്യം വിട്ട/ഭാരതീയമല്ലാത്ത ഒരു പേരിടാൻ ആഗ്രഹിച്ചു. ഐഡിയ കുഞ്ഞീടമ്മയ്ക്കു പിടിച്ചില്ല.
പുരുഷമേധാവിത്തത്തിനെതിരായതിനാൽ തർക്കത്തിനു നിൽക്കാതെ വിട്ടുകൊടുത്തു. സ്വാതന്ത്ര്യത്തിന്റെ അതിർത്തികൾ വളരെച്ചെറുതാണെന്നു ഒരിക്കൽക്കൂടി വ്യക്തമായി. കുഞ്ഞിക്കു നിളാലക്ഷ്മി എന്നു പേരുമായി.
എന്നാൽ കുഞ്ഞിയുടെ ബ്ലോഗിനു നിളാപൗർണമിയുടെ പ്രകാശം പോഴൻ കടമെടുക്കുന്നു. വരളുന്ന നിളയും അകലുന്ന നിലാവും കുഞ്ഞിയുടെ ജീവിതത്തിൽ വീണ്ടെടുക്കാമെന്നൊരു പ്രത്യാശ.
’കുഞ്ഞി’ ദേ ഇവ്ടേണ്ട്: http://nilayumnilaavum.blogspot.com/
അന്തിപ്പോഴൻ
Dear admin,
മഷിത്തണ്ട് വക സമ്മാനപുസ്തകങ്ങൾ കഴിഞ്ഞ ദിവസം വീട്ടിൽക്കിട്ടിയതായി അറിയിച്ചിരിക്കുന്നു.
വളരെ നന്ദി. സന്തോഷം.
നാളെ നാട്ടിലേക്കു പോകുന്നു. ’കുഞ്ഞി’യെയും ’കുഞ്ഞമ്മ’യെയും കൂട്ടി അടുത്തമാസം തിരിച്ചെത്തും.
വീണ്ടും സന്ധിക്കും വരേക്കും എല്ലാവർക്കും വണക്കം.
Vivek
നന്നായി ……
നിളാലക്ഷ്മിയ്ക്ക് എല്ലാവിധ ആശംസകളും.
കൂടാതെ അത്തരമൊരു പേരു കണ്ടുപിടിച്ച ‘കുഞ്ഞമ്മ’യ്ക്കും അഭിനന്ദനങ്ങള്‍
BTW മൂന്നാം കുരുക്ഷേത്രയുദ്ധം ആരംഭിക്കാന്‍ പോകുന്നു. കൂടുന്നോ?
Jenish
നിളാലക്ഷ്മി… കൊള്ളാം.. ഒരു വെറൈറ്റി ഉണ്ട്…
ജയകുമാറിന് നല്ലൊരു അവധിക്കാലം ആശംസിക്കുന്നു…
ജലജ
നിളാലക്ഷ്മി എന്ന കൊച്ചുസുന്ദരിയെ പരിചയപ്പെട്ടിട്ടു കുറച്ചുനാളായി. പൌർണ്ണമിയുടെ പ്രകാശവും ആ മുഖത്ത് കണ്ടു നിളാപൌർണ്ണമി തന്നെ ആകാമായിരുന്നല്ലോ എന്നാണ് ആദ്യം തോന്നിയത്. ഇപ്പോഴും അതുതന്നെ തോന്നുന്നു.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us