മാതൃഭൂമി ഇംഗ്ലീഷ്‌ പദപ്രശ്നം.

Competition Rules

1. Total number of crosswords in an quarterly event – 12,
One or two crosswords weekly.

2. 100 Points for completing the crossword correctly.
a. Ranking would be given on a first finish basis
b. Ranking bonuses for each player is as follows.
Gold Rank (Rank1) : 107 points
Silver Rank (Rank 2 – 11): 105 points
Bronze Rank (Rank 12 – 21) : 104 points
Rank 22 – 51 : 102 points
Rank 52 -101 : 101 point
Create Bonus : 104 point

3. Winner will be selected from the total of all crosswords
4. In case of a tie, Gold/Silver/Bronze ranking would be considered
5. Schedule will be available in respective link.
6. Prizes: (check the prize-page)
7. Decision made by admin would be final.

Prizes – മഷിത്തണ്ട് പ.പ്ര. ബുക്ക്‌ പോയിന്റു
———————————-

ഓരോ പദപ്രശ്നത്തിനും [ഇംഗ്ലീഷ്‌ ]

ഒരു പദപ്രശ്നം ഉണ്ടാക്കുന്നതിനു = 20 bp
ഒന്നാം സ്ഥാനം = 3bp
ആദ്യ പത്തു സ്ഥാനങ്ങള്‍ – 2bp.

പന്ത്രണ്ടു പ.പ്ര ഉള്ള ഒരു ഈവന്റ്റ്‌.

ഇവന്‍റ് ടോപ്‌ = +20 bp
ഇവന്റ് ടോപ്‌ അഞ്ചു പേര്‍ക്ക് = +20bp വീതം [100bp]
ഏറ്റവും നല്ല പ.പ്ര. – 50bp (optional)
ഇവന്‍റ് മോഡരേറ്റര്‍ – 100bp

ശ്രദ്ധിക്കുക.

- ഈ സമ്മാനങ്ങള്‍ മാതൃഭൂമിയില്‍ നിന്ന് ഉള്ള സമ്മാനങ്ങള്‍ക്ക് പുറമേ മഷിത്തണ്ട് ഉറപ്പായും നല്‍കുന്ന ബുക്ക്‌ പോയിന്റു ആണിത്.
- മാതൃഭൂമി സമ്മാനങ്ങള്‍ ചില മത്സരങ്ങള്‍ക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് മുന്‍ കൂട്ടി അറിയിക്കുന്നതാണ്.
- Crossword Compiling Rules പൂര്‍ണ്ണമായും പാലിച്ച് പദപ്രശ്നം ഉണ്ടാക്കിയാല്‍ മാത്രമേ 20bp കിട്ടുകയുള്ളൂ.
- ഏറ്റവും നല്ല പ.പ്ര.ത്തിനു ബുക്ക് പോയിന്റു കൊടുക്കണോ വേണ്ടയോ എന്ന് മഷിത്തണ്ട് അഡ്മിനും ഇവന്റ് മോഡറേറ്റരും കൂടി തീരുമാനിക്കും.
- ഇവന്റ് ടോപ്‌ സമ്മാനത്തിന് അര്‍ഹനാകണമെങ്കില്‍ കൂടുതല്‍ പോയിന്റുകള്‍ കിട്ടിയ വ്യക്തിക്ക് കുറഞ്ഞത് രണ്ടു ഒന്നാം സ്ഥാനമെങ്കിലും കിട്ടിയിരിന്നാല്‍ മാത്രമേ ആ ബുക്ക്‌ പോയിന്റുകള്‍ ലഭിക്കുകയുള്ളൂ.
- ഇവന്റ് ടോപ്‌ അഞ്ചു പേരില്‍ വരുന്നവര്‍ കുറഞ്ഞത് ഒരു പ.പ്ര ത്തിലെങ്കിലും ഒന്നാം സമ്മാനം കിട്ടിയ വ്യക്തിയായിരിന്നാല്‍ മാത്രമേ ആ ബുക്ക്‌ പോയിന്റുകള്‍ ലഭിക്കുകയുള്ളൂ.

Crossword Compiling Rules

1. Symmetry : The grid is diagonally symmetrical. Said another way, if you rotate it 180 degrees it’s the same, light for light and dark for dark.

2. Size: The grid is always an odd number of cells on a side. 13×13 or 15×15

3. Segments: The grid may not contain “islands” of light cells, i.e., the grid must not be divided into two (or more) separate chunks.

4. Connectivity: minimum 40% of character must appear in both an Across answer and a Down answer,

5. Length: minimum length of an answers should be 3

6. Repetition : No Repetition allowed in answers.

7. do not make yourown words for the connectivity.

8. No significant word in the answer will appear in the clue. If the clue is “Popular doll,” you may be sure the answer is not BARBIE DOLL.

9. If an answer is abbreviated or shortened, the clue will almost always indicate as much.

10. Some clues are of the fill-in-the-blank type. The length of the dash is meaningless, and it can represent more than one word.

  • admin

    മാതൃഭൂമി ഇംഗ്ലീഷ്‌ പദപ്രശ്ന മത്സര നിയമങ്ങള്‍ …

  • Vivek

    Is this scheduled?
    Can we start creating crosswords?
    If yes, shall we need to mention it is for Mathrubhumi?

    Please share more details …..

  • ജലജ

    ഒരെണ്ണം നിർമിച്ചിട്ടുണ്ട്. അത് മഷിത്തണ്ടിനുകൊടുക്കണോ മാതൃഭൂമിക്ക് കൊടുക്കണോ? ആരാണ് ആദ്യം പദപ്രശ്നം തുടങ്ങുന്നത്?

    മാതൃഭൂമി ഇനി മലയാളം പദപ്രശ്നമത്സരം നടത്താനുദ്ദേശിക്കുന്നില്ലേ? എന്റെ ഒരു പദപ്രശ്നം മാതൃഭൂമിയിൽ കിടക്കുന്നുണ്ട്. അതെടുത്ത് മഷിത്തണ്ടിലിടണോ? പ്രതിസമത ഇല്ലാത്ത പദപ്രശ്നം ആണ്.

    • admin

      ഇംഗ്ലീഷ്‌ പ.പ്ര. മാത്രുഭുമൂയിലും മലയാളം പ.പ്ര മാഷിത്തണ്ടിലും . അങ്ങോട്ടും ഇങ്ങോട്ടും മാറ്റണമെങ്കില്‍ പറയുക.

  • ജലജ

    മാതൃഭൂമിയിൽ ഇംഗ്ലീഷ് പദപ്രശ്നം ഇപ്പോൾ ചേർക്കാൻ പറ്റുമോ?

    അപ്പോൾ മഷിത്തണ്ട് ഇനി ഇംഗ്ളീഷിൽ കൈ വയ്ക്കുന്നില്ലേ? :)

    അതുപോലെ മാതൃഭൂമി മലയാളത്തിനോട് പിണങ്ങിയോ? :) അങ്ങനെയാണെങ്കിൽ അതിലെ മലയാളപ്രശ്നം മഷിയിലേക്ക് മാറ്റുന്നതാവും നല്ലത് അല്ലേ?

  • Jenish

    മഷിത്തണ്ട് ഇംഗ്ലീഷിനെ കൈവെടിഞ്ഞതറിഞ്ഞ് ചേച്ചിക്ക് എന്ത് സന്തോഷം…

    വന്ന വഴി മറക്കരുത് ചേച്ചീ.. ഒരുകാലത്ത് ഇംഗ്ലീഷുകാരായിരുന്നു നമ്മളെ ഭരിച്ചിരുന്നത്… ;)

  • ജലജ

    ഒരു സന്തോഷവുമില്ല ജെനിഷ്. രണ്ടിലും സങ്കടമേയുള്ളൂ. രണ്ടുകൂട്ടരും രണ്ടും നടത്തുന്നതാണ് എനിക്ക് സന്തോഷം.

    ഇംഗ്ലീഷുകാർക്ക് മുമ്പ് മലയാളികൾ തന്നെയായിരുന്നുവല്ലോ ഭരിച്ചിരുന്നത്. അതും മറക്കാൻ പാടില്ലല്ലോ.

    ഒരു ഇംഗ്ലീഷ് പദപ്രശ്നം നിർമ്മിച്ചു ഇനി രണ്ടുമൂന്നു വാക്കുകൂടിയേ ടൈപ്പുചെയ്യാനുള്ളൂ. നോക്കിയപ്പോൾ 55% ലിങ്ക്. ബാക്കി കൂടി ടൈപ്പ് ചെയ്താൽ ലിങ്ക് തട്ടിത്തടഞ്ഞു നടക്കാൻ വയ്യാതാവും. :) എന്തു ചെയ്യും?!?!

  • http://na മുജീബുര്‍റഹ്മാന്‍

    admin
    മലയാളത്തിനെ മാതൃഭൂമി ഉപേക്ഷിച്ചസ്ഥിതിക്ക്-
    എന്‍റെ ഒരു മലയാളപദപ്രശ്നം മാതൃഭൂമിയിലുണ്ട് അത് മഷിത്തണ്ടിലേക്ക് മാറ്റുക.

    Jalajechi

    ലിങ്ക് തട്ടിത്തടഞ്ഞ് നടക്കാന്‍ വഴിയില്ലെങ്കില്‍ ലിങ്ക് ഒട്ടുമില്ലാതെ തപ്പിത്തടഞ്ഞ് നടക്കുന്നവര്‍ക്ക് കൊടുത്തുകൂടെ….

  • സുബൈർ

    ഇംഗ്ലീഷ് പ.പ്ര കളിക്കാൻ താത്പര്യമുള്ളവർക്ക് അതിനുള്ള നിരവധി അവസരങ്ങളുണ്ടെന്നിരിക്കെ മഷിത്തണ്ടും മാതൃഭൂമിയും അതിനു പിന്നാലെ പോവുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല.
    ഇവിടെ കിട്ടുന്ന എല്ലാ ഇംഗ്ലീഷ് ദിനപ്പത്രങ്ങളിലും എല്ലാ ദിവസവും പ.പ്ര വരുന്നുണ്ട്. മലയാളത്തിൽ ഒരു പത്രത്തിലും അതൊട്ടില്ല താനും.

    • admin

      സുബൈര്‍ , മാ.ഭൂ. ക്ക് ഇംഗ്ലീഷ്‌ പ.പ്ര. വും നടത്തണമെന്ന് വലിയ ആഗ്രഹമൊന്നും ഇല്ല. മഷിത്തണ്ടിന് ഫണ്ട് ചെയ്യുവാന്‍ അവര്‍ താത്പര്യപ്പെടുന്നു. മലയാളം പ.പ്ര നടത്തികൊണ്ട് പോകുവാന്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല. ആളുകള്‍ കുറവാണ് എന്നാണു അതിന്റെ ഒരു കാരണം.

  • Jenish

    ഇംഗ്ലീഷായാലും മലയാളമായാലും പ.പ്ര സ്ഥിരമായി കളിക്കുന്നവര്‍ കുറച്ചേ കാണൂ.. ആര്‍ക്കാ ഇക്കാലത്ത് ഇതിനൊക്കെ സമയം.. ഞാന്‍ തന്നെ നാട്ടില്‍ അവധിക്ക് പോയിട്ട് ഒരു മഷിത്തണ്ട് ഒടിക്കാനുള്ള സമയം പോലും കിട്ടിയില്ല.. പിന്നെ ജോലിസ്ഥലത്താകുമ്പോള്‍ ‘ഒഴിവുസമയം ആനന്ദകരമാക്കൂ’ എന്ന മോഹന്‍ലാലിന്റെ ആപ്തവാക്യം പിന്തുടരാമെന്നതുകൊണ്ട് ഇവിടെയൊക്കെ ഇങ്ങനെ കറങ്ങുന്നു… :)

    സുബൈര്‍‌, കുറച്ചൊക്കെ ഇംഗ്ലീഷ് പഠിക്കുന്നതും നല്ലതല്ലേ… ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയാകാന്‍ അധിക സമയമൊന്നുമില്ലെന്ന് ഓര്‍ക്കുക… ;)

  • Vivek

    മാതൃഭൂമി ഇംഗ്ലീഷ് പദപ്രശ്നം നടത്തട്ടെ … അതിന്റെ ഫണ്ട് കൊണ്ട് മഷിത്തണ്ട് മലയാളം പദപ്രശ്നവും നടത്തട്ടെ …

    കളിക്കളം ഉണ്ടെങ്കിലല്ലേ കളിക്കാന്‍ പറ്റൂ

  • ജലജ

    ആളുകള്‍ കുറവാണ് എന്നാണു അതിന്റെ ഒരു കാരണം.

    മാതൃഭൂമിക്കാർക്ക് print edition ൽ ഒരു പരസ്യം കൊടുത്തുകൂടേ? അങ്ങനെ ചെയ്താൽ കുറെപ്പേർ കൂടി കളിക്കാനെത്താൻ സാദ്ധ്യതയില്ലേ?

  • ജലജ

    >>>> ജോലിസ്ഥലത്താകുമ്പോള്‍ ‘ഒഴിവുസമയം ആനന്ദകരമാക്കൂ’<<<<

    അടുത്ത പദപ്രശ്നത്തിന് ഇങ്ങനെ പരസ്യം കൊടുത്താൽ മതി. ഫോട്ടോസഹിതം

  • ജലജ

    സുബൈര്‍‌, കുറച്ചൊക്കെ ഇംഗ്ലീഷ് പഠിക്കുന്നതും നല്ലതല്ലേ… ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയാകാന്‍ അധിക സമയമൊന്നുമില്ലെന്ന് ഓര്‍ക്കുക…

    വളരെ ശരി .

  • ജലജ

    മാതൃഭൂമിയുടെ പദപ്രശ്നം പൂരിപ്പിച്ചു വളർന്ന (മാതൃഭൂമി വായിച്ചുകിട്ടിയ പത്രഭാഷയാണേ) എനിക്ക് അവർ പദപ്രശ്നം നിർത്തിയതിൽ ശക്തിയായ പ്രതിഷേധമുണ്ട്. വായനക്കാർ എന്ന നിലയ്ക്കും പ്രതിഷേധിക്കുന്നു. വായനക്കാരുടെ അഭിപ്രായം അവർ കണക്കിലെടുക്കേണ്ടതല്ലേ?

    അവർ ഇടയ്ക്ക് english cw നടത്തുന്നതിൽ പ്രതിഷേധമൊന്നുമില്ലതാനും.

  • ജലജ

    സുബൈർ,

    പത്രപദപ്രശ്നവും online cw തമ്മിൽ വ്യത്യാസമുണ്ട്. വളരെക്കാലമായി നിത്യേന english cw in Khaleej Times newspaperൽ ചെയ്യുന്ന എനിക്ക് അങ്ങനെയാണ് തോന്നുന്നത്. online ൽ കിട്ടുന്ന മത്സരത്തിന്റെ ആവേശം പത്രത്തിൽ നിന്ന് കിട്ടുകയില്ല. അറിയാവുന്ന ഉത്തരങ്ങളെഴുതി പത്രം മടക്കിവയ്ക്കും. പിറ്റേന്ന് അറിയാത്ത ഉത്തരങ്ങൾ ഏതെന്നു നോക്കും. അത്ര തന്നെ. തുടക്കത്തിൽ നിഘണ്ടുനോക്കി ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. പിന്നെ അത് തന്നെ നിന്നു. മഷിത്തണ്ട് കിട്ടിയതോടെ താല്പര്യം വീണ്ടും കുറഞ്ഞു എന്നതും ഒരു സത്യം തന്നെ. എന്നാലും കുറച്ച് പുതിയ വാക്കുകൾ പഠിച്ചു. കുറെ ഓർമ്മ പുതുക്കലും നടന്നു.

    എന്നാലും ഹിന്ദി തുടങ്ങുകയാണെങ്കിൽ ഞാനതിന്റെ ഏഴയലത്ത് വരില്ല. :) :)

  • Jenish

    മലയാള പദപ്രശ്നങ്ങളിലും Hidden Score കൊണ്ടുവരുന്നത് ആലോചിച്ചുകൂടെ… % of Links അനുസരിച്ച് Target Score സെറ്റ് ചെയ്താല്‍ പ്രയാസമുണ്ടാവില്ലെന്ന് തോന്നുന്നു.. :)

  • ജലജ

    എനിക്കും ഇങ്ങനെ ഒരു അഭിപ്രായം തോന്നാറുണ്ട്.

    ഇംഗ്ലീഷ് പദപ്രശ്നത്തിൽ പെട്ടെന്ന് പിങ്ക് കളങ്ങൾ വരുമ്പോഴുണ്ടാകുന്ന സന്തോഷം മലയാളം പദപ്രശ്നത്തിൽ നിന്ന് ലഭിക്കാറില്ലല്ലോ.

  • സുബൈർ

    >>>സുബൈര്‍‌, കുറച്ചൊക്കെ ഇംഗ്ലീഷ് പഠിക്കുന്നതും നല്ലതല്ലേ… ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയാകാന്‍ അധിക സമയമൊന്നുമില്ലെന്ന് ഓര്‍ക്കുക…

    വളരെ ശരി .>>>

    ഞാൻ പറയാൻ ശ്രമിച്ചതും ഇതു തന്നെയാണ്‌. ഇങ്ങനെ പോയാൽ ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയാകുന്ന കാലം വിദൂരമല്ല. മാതാവിന്റെ ഭാഷയാണല്ലോ മാതൃഭാഷ!

    >>>മലയാള പദപ്രശ്നങ്ങളിലും Hidden Score കൊണ്ടുവരുന്നത് ആലോചിച്ചുകൂടെ…>>>

    ഇപ്പോത്തന്നെ ആളുകൾ കുറവ്. കട പൂട്ടിച്ചേ അടങ്ങൂ എന്നുതന്നെയാണോ? :)

  • Jenish

    ഇത് തുടങ്ങിയിട്ട് ഒരു അറിയിപ്പു പോലും നല്‍കാഞ്ഞതെന്തേ?

    • admin

      ടെസ്റ്റ്‌ മാത്രമാണ്. തുടങ്ങിയിട്ടില്ല.

  • ജലജ

    ജെനിഷ്,

    വളരെ നല്ല പദപ്രശ്നമായിരുന്നു. സ്പർശിക്കാത്ത വിഷയങ്ങൾ ചുരുക്കം. ഓർമ്മ പുതുക്കലിനും ധാരാളം അവസരം. അതോടൊപ്പം എളുപ്പവും .

    എല്ലാവരും ചെയ്തുനോക്കൂ.

  • balu

    എല്ലാവരും ചെയ്തുനോക്കൂ>>

    എവിടെ പദപ്രശ്നം ?

  • ജലജ

    ബാലു,

    ഇതാ പിടിച്ചോളൂ. :)

    http://mt.mathrubhumi.com/crossword/top_scorer.php?cw_id=MBI/ENG/00001

  • ജലജ

    ബാലു,

    മുകളിൽ തന്നതിൽ നോക്കിയാലും പദപ്രശ്നത്തിൽ എത്തിച്ചേരാം എന്നാലും

    ശരിക്കുള്ളത് താഴെക്കൊടുക്കുന്നു. (തെറ്റുപറ്റിയതിൽ ഖേദിക്കുന്നു. )

    http://mt.mathrubhumi.com/crossword/index.php

  • balu

    നന്ദി ജലജേച്ചി

  • Jenish

    വളരെ നന്ദി ചേച്ചീ..

    ടെസ്റ്റ് ആയതുകൊണ്ടായിരിക്കും ആളുകള്‍ കുറവ്… ‘വണ്‍ഡേ‘ തുടങ്ങുമ്പോള്‍ എത്തിക്കോളും.. :)

  • ജലജ

    ആരുമറിയാത്തതുകൊണ്ടാകുമെന്നാണെനിക്ക് തോന്നുന്നത്.

  • Vivek

    Shall we start creating crosswords?

  • balu

    jenish,good crossword

  • Jenish

    Thank you Balu.. :)