NILA/12/SAMVEDAM/04

NILA/12/SAMVEDAM/04
Topic :General
By :anjana
Play This Crossword
Top Player’s List

  • anjanasatheesh

    എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍

  • ജലജ

    അഭിനന്ദനങ്ങൾ സുബൈർ!!!!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇതൊരു വല്ലാത്ത പണിയായി പോയി അഞ്ജനെ…. എങ്കിലും ഒരു നല്ല പദപ്രശ്നം തന്നെ സംശയമില്ല. രണ്ടാം സ്ഥാനം കിട്ടിയതിനാല്‍ അല്ലാട്ടോ. ചില ഉത്തരങ്ങള്‍ നാവിന്‍ തുമ്പതുണ്ടായിരുന്നെങ്കിലും ഗുരുത്വ കുറവ് ശ്ശി ഉണ്ടായിരുന്നു. കുറെ വളച്ച ശേഷം പിടി തന്നു.

    അഭിനന്ദനങ്ങള്‍ സുബൈര്‍…. പരിശ്രമിക്കുന്നവര്‍ക്കു വിജയാശംസകള്‍. ഉറക്കം കണ്ണുകളെ തഴുകി കൊണ്ടേയിരിക്കുന്നു…. ഗുഡ് നൈറ്റ്‌

  • nila pournami

    അഭിനന്ദനങ്ങള്‍ സുബൈര്‍

    അഞ്ജന,
    ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട് .
    സമയം കിട്ടിയാല്‍ നാളെ എഴുതാം .
    പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും
    പദപ്രശ്നം ഇഷ്ടപ്പെട്ടു . കൊള്ളാം .

  • fabna

    12a 15a 37a 36b 38b 48b 14d 18d 23d 44u 46u 47u

  • http://na mujeeburrahman

    ഒരുപാട് വട്ടംചുറ്റിച്ച ഒരു നല്ല ‘പദ’ പ്രശ്നം മുന്‍നിരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍ കൂടെ അഞ്ജനക്കും അപ്രൂവര്‍ക്കും………….

  • vinodpl

    clue please

    15 a and 28 d

  • http://na mujeeburrahman

    Vinod
    15 a തേപി ഖോ സഹായകാ…Search google
    28 d ലോകങ്ങൾക്കീടുന്ന താപങ്ങൾ തീർത്തു …………Search google

  • beegees

    fabna >>

    12a…http://ml.wiktionary.org…യാഗത്തിൽ പുരോഹിതനുകിട്ടുന്ന ദാനം
    15a …മീൻ……..http://ml.wiktionary.org
    37a………model
    36b……….Son of Indra……mashithantu dictionary
    38b …..elsamma enna aankutti
    48b ……..http://ml.wiktionary.org നിശ്ചയമായി+phase …search separately
    14d …….platter in mashithantu dictionary
    18d …….ചതുർവിധാഭിനയങ്ങൾ……http://ml.wiktionary.org
    23d ……..പഴയ കാലത്ത് ചുമട്ടുകാർക്ക് വിശ്രമിക്കാനായി search in google
    44u …….രാജാവിന്റെ പത്നി…….http://ml.wiktionary.org
    46u …….അണിഞ്ഞു വാനം സൗവര്ണ്ണ പട്ടു വിരിച്ചു google
    47u…….സഹൃദയത്വമില്ലാത്ത …….http://ml.wiktionary.org

  • vinodpl

    Thank you Mujeeb

  • അബ്ദുല്‍ ബഷീര്‍

    44 U second letter?

  • http://na mujeeburrahman

    Fabna
    12a which deserves to be worshipped in mashithand ഒരു പൂ’ജ്യം’
    15a തേപി ഖോ സഹായകാ…Search google
    37a കളഞ്ഞുകിട്ടിയ പണം സ്റ്റേഷനില് നല്കി കുരുന്നുകള് ………..
    36b നരേന്ദ്രന്‍ മകന്‍…………………….നിലുണ്
    38b സ്വരമാധുരിയില് മൂകാംബിക……….…Search google
    48b പരിചയമുള്ളവരുടെ സാന്നിധ്യം അനിവാര്യമാകുന്ന ഈ ….Search google
    14d ഈ പറക്കും……
    18d saying in mashi
    23d മലപ്പുറം ജില്ലയിലെ ഗ്രാമങ്ങള്‍ wiki
    44u താക്കോലിങ്ങില്ലയല്ലോ! ചേലിൽ നിലത്തു കിടന്നിടും……..Search google
    46u നാലുമണിപ്പൂവാണു പൂമണമില്ല പൊന്നും സന്ധ്യവന്നു ………..
    47u one who does not have good tastes in mashi

  • ജലജ

    സൂചന തരാമോ???????

    22U

    34U

  • fabna

    28d 33d 22u 39u please

  • balu

    @ chechi

    22U- search google ‘Sehaj miley Milya Parwaan ‘

    34U – life line undallo

  • vinodpl

    Jalaja chechi

    22 u search in google “(born 1948) is an Indian field hockey player. He won a bronze medal at the 1972 Summer Olympics in Munich”

    33u pl use lifeline

  • ജലജ

    ബാലൂ,

    നന്ദി.

    ലൈഫ് ലൈനിന്റെ കാര്യം മറന്നുപോയി

  • Neema

    pls help

    13 A , 15 A , 48 A , 19B , 27 D , 28 D , 33 D , 23 U pls

  • balu

    @fabna

    28d – രണ്ടാമത്തെ അക്ഷരം കിട്ടിക്കാണുമല്ലോ ? ആദ്യത്തെ അക്ഷരം ‘നന്മ’യിലുണ്ട്
    33d – reading
    22u – already given
    39u -search google’ വിക്കിപീഡിയ എന്ന സംരംഭം കെട്ടിപ്പൊക്കിയിരിക്കുന്നത് ‘

  • Unnikrishnan

    മടുപ്പ് പിടിപ്പിക്കുന്ന ഒരു പദപ്രശ്നം ആയിരുന്നു ഇത്…പദപ്രശ്നത്തിന്റെ കെട്ടും മട്ടും കണ്ടിട്ട് അഞ്ജനയും ‘ശബ്ദതാരാവലി’ വാങ്ങി എന്ന് തോന്നുന്നു….മുമ്പൊക്കെ ‘ശബ്ദതാരാവലി’യെ ആധാരമാക്കി പദപ്രശ്നം ഉണ്ടാക്കിയവര്‍ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് അഞ്ജനയുടെ അടുത്ത് നിന്നും..ഹ ഹ ..’നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നാണോ ഇനി???

  • ജലജ

    പദപ്രശ്നം തരക്കേടില്ല. തെറ്റുകളൊഴിവാക്കാമായിരുന്നു വിശേഷിച്ചും അക്ഷരത്തെറ്റ്

  • balu

    @neema

    13 A – search ‘ വിജയരാഘവന്റെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഹരി നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം

    15 A – http://ml.wiktionary.org/wiki/%E0%B4%AE%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%82

    48 A – search’dependant’ in mashi

    19B – search ‘bat’ in mashi

    27 D – search’മുൻ കാലങ്ങളിൽ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന ഒരു തരം കളിയാണ് ‘

    28 D – already given

    33 D -already given

    23 U – search google ‘തൊഴില് പ്രതിസന്ധിയും’

  • anjanasatheesh

    പദപ്രശ്നം – അഭിപ്രായങ്ങള്‍ കണ്ടു സന്തോഷം. അക്ഷരത്തറ്റു കണ്ടത് സിനിമാനടിയുടെ പേരില്‍ മാത്രം. അത് ശ്രദ്ധക്കുറവു തന്നെയാണ്. വേറെ പ്രശ്നങ്ങള്‍ ഒന്നും ഉള്ളതായി തോന്നിയിട്ടില്ല. അപ്രൂവറും വേറെയൊന്നും തന്നെ ചൂണ്ടികാണിച്ചിരുന്നും ഇല്ല.

    പിന്നെ ഇതിത്തിരി കടുപ്പം കൂട്ടിതന്നെ ഉണ്ടാക്കിയതാ കാരണം മറ്റുള്ളവര്‍ ഉണ്ടാക്കി തന്ന കടുപ്പമേറിയത് കളിച്ചു കളിച്ചു തലക്കു മത്തുകേറി ഉണ്ടാക്കിയ ഒന്ന്. ഇതിന്റെ സുഖം ഇത്തരം പദപ്രശ്നങ്ങള്‍ ഉണ്ടാക്കി തന്നവരും ഒന്നനുഭവിക്കട്ടെ എന്നു കരുതി മനപൂര്‍വ്വം ചെയ്ത ചെയ്ത്തു തന്നെ. പിന്നെ ഈ പദപ്രശ്നത്തിന് അപ്രൂവല്‍ കിട്ടും എന്നു കരുതിയതും അല്ല. എന്റെ ഭാഗ്യം. ഞാനെപ്പോഴും എളുപ്പത്തില്‍ ചെയ്യാവുന്ന പദപ്രശ്നങ്ങളെ ഉണ്ടാക്കിയിട്ടുള്ളൂ. ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊന്ന്. എല്ലാത്തരത്തിലും ഉള്ള വിമര്‍ശനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും സ്വാഗതം.

    അധിക സൂചനകള്‍ പലരും നല്‍കി കണ്ടത്തിനാല്‍ ഞാന്‍ വേറെ എഴുതേണ്ടല്ലോ….?

    @Unni,

    ബോറടിപ്പിക്കും എന്നറിയാമായിരുന്നു. ഒന്നിത്തരത്തിലും ആവട്ടെ എന്നു കരുതി. ഏയ് ഞാന്‍ കമ്മ്യൂണിസ്റ്റൊന്നുമായിട്ടില്ല കെട്ടോ….ശബ്ദതാരാവലി വാങ്ങിയിട്ടുമില്ല. നമ്മുക്കു മഷിത്തണ്ടും വരമൊഴി ഓണ്‍ലൈന്‍ നിഘണ്ടുവും തന്നെ കൂട്ട്.

  • anjanasatheesh

    വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. വിജയത്തിനായ് ശ്രമിക്കുന്നവര്‍ക്കും………:D :)

  • Hari Mannar

    സഹായം തേടുന്നു

    1. 1A- SECOND LAST LETTER “നാ” ചേരുന്നില്ല. SHOWING PINK COLOR.

    5. 5D- GOT 2ND AND LAST LETTER. STILL CAN’T MAKE OUT THE WORDS

  • Neema

    Thank you Balu

  • anjanasatheesh

    My Special congratulations to

    Subair, Pisharody,beegees,S.M.Priya, B.M Krishna,Mujeeb Rehman,Vinod,Abdul Basheer,Jalaja,Uniikrishnan & Fabna Ummer

  • Unnikrishnan

    @അഞ്ജന – കമ്മ്യൂണിസത്തിന്റെ പ്രസക്തിയില്ലായ്മ അപ്പോള്‍ അഞ്ജനയും മനസ്സിലാക്കി അല്ലെ?..അഞ്ജന മുമ്പുണ്ടാക്കിയ പദപ്രശ്നങ്ങള്‍ എല്ലാം തന്നെ ഒട്ടും ‘പ്രശ്നം’ ഉണ്ടാക്കിയിരുന്നില്ല എന്ന മുന്വിധിയോടെ തന്നെയാണ് ഞാന്‍ ഇതും കളിച്ചു തുടങ്ങിയത്…എന്നാല്‍ അഞ്ജനയുടെ ‘മധുര പ്രതികാരം വീട്ടല്‍’ കുറേ കഴിഞ്ഞപ്പോഴാണ് മനസ്സിലായത്‌….

  • anjanasatheesh

    ജലജ Says:
    November 5th, 2012 at 10:19 am
    പദപ്രശ്നം തരക്കേടില്ല. തെറ്റുകളൊഴിവാക്കാമായിരുന്നു വിശേഷിച്ചും അക്ഷരത്തെറ്റ്

    ഒന്നല്ലേ ഉള്ളൂ……ശ്രദ്ധക്കുറവ് തന്നെ അതോ ശ്രദ്ധ കൂടിപോയതോ അറിയില്ല. പക്ഷേ ആ അക്ഷരം ആരെയും വട്ടംചുറ്റിച്ചു കാണില്ല :D

  • ജലജ

    അഞ്ജനാ,
    അക്ഷരത്തെറ്റ് വേറെയും കണ്ടു.

    ഹരി,

    1A. ഇത്തിരി ശക്തിയിൽ പറഞ്ഞാൽ മതി

    5D അത് സൌദി അറേബ്യയിലാണ്. ഹജ്ജുമായി ബന്ധം

    വിജയാശംസകൾ!!!

  • anjanasatheesh

    ജലജ Says:
    November 5th, 2012 at 11:04 am
    അഞ്ജനാ,
    അക്ഷരത്തെറ്റ് വേറെയും കണ്ടു.

    ഉണ്ടെങ്കില്‍ പറയൂ കേള്‍ക്കാം……തിരുത്താം

  • Hari Mannar

    @ജലജ
    നന്ദി.

    @അഞ്ജന പദപ്രശ്നം കഠിനം തന്നെ. മനപൂര്‍വ്വം കഠിനമാക്കിയതില്‍ അതിലേറെ നന്ദി. തല പുകക്കാന്‍ ഞങ്ങളുടെ ജന്മം ബാക്കി.

  • അബ്ദുൽ ബഷീർ

    ലാപ്പ് ടോപ്പിന്റെ അരണ്ട വെളിച്ചം മാത്രം.

    കാലം കെട്ട സമയമല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പാതിരാക്കോഴി കൂവിക്കാണും.

    ഇനിയും ഉറങ്ങാത്തവരായി ഡ്രാക്കുളയുടെ കൂട്ടുകാരും പിന്നെ ഞാനും മാത്രം.

    മത്തി മുതല്‍ മണം വരെയും മനു മുതലുള്ള അവതാര കഥാപുരുഷന്മാരെയും കറക്കി കുത്തിയിട്ടും മത്സ്യം പിടി തരാതെ വഴുകുന്നു.

    അതിര്‍ത്തി ഗ്രാമം തേടി മലപ്പുറത്തു നിന്നും പലക്കാട്ടേക്ക് ജീപ്പെടുത്ത് പോയവരിപ്പോഴും പരിധിക്ക് പുറത്ത് തന്നെ.

    പിന്നെ രാജാവിന്റെ പത്നി … രാജാവിന്റെ മകനില്‍ മോഹന്‍ ലാലിന്റെ അച്ഛനായി അഭിനയച്ച അടൂര്‍ ഭാസി വിവാഹിതനായിരുന്നോ എന്തോ?

    തൊണ്ണൂറുകളിള്‍ വടിയും കുത്തി നടക്കുമ്പോള്‍ ഒരു പ്രതീക്ഷയോടെ കമന്റ് പേജിലേക്ക് നോക്കുന്നവരെ ‘വിജയാശംസകള്‍’ പല്ലിളിച്ച് കാട്ടുന്നു.

    ഇനിയീ കഥക്കൊരു പേരിടാം ‘യൂ ടൂ ബ്രൂട്ടസ്സ്…, അഞ്ജനാ’

  • anjanasatheesh

    ഹരി,

    പല മഷിത്തണ്ടന്മാരും മഷിത്തണ്ടികളും (പ്രയോഗങ്ങള്‍ തെറ്റായി തോന്നുന്നുവെങ്കില്‍ ക്ഷമിക്കുക)പല പല രണ്ടക്ഷര പ്രയോഗങ്ങള്‍ കൊണ്ട് “ക്ഷ,ഞ,ട്ട” വരപ്പിച്ചിട്ടുണ്ട് മുന്നെ. അവര്‍ക്കും ഒരുചെറിയപണി അത്രയേ നിരൂപിച്ചുള്ളൂ………….

  • anjanasatheesh

    അ.ബഷീറേ…….

    അഭിപായം വളരെയധികം ഭംഗിയായി അതിലേറെ വരികളില്‍ ഒളമിന്നിയ എഴുത്തിന്റെ സാഹിത്യചോദനയും

    പിന്നെ ഞാന്‍ “ബ്രൂട്ടസ്” ആണെങ്കില്‍ ഇതിനുമുന്നെ ഈ വഴിപോയവരെ വിളിക്കാന്‍ എന്തുപയോഗിക്കണം

    PS:- പദപ്രശ്നം എന്നവികാരത്തോടെ എപ്പോഴും എനിക്കു ആസ്വദിച്ച് കളിക്കാന്‍ കഴിഞ്ഞിട്ടുള്ളത് ശ്രീ.വിവേകിന്റെ പദപ്രശ്നങ്ങളാണ്. മുന്‍പെ ഒരു പ്രദീപിന്റെ പദപ്രശ്നങ്ങളും. പ്രദീപിനെ ഇപ്പോള്‍ കാണാറില്ല.

  • Hari Mannar

    @അബ്ദുള്‍ ബഷീര്‍

    അതീവ ഹൃദ്യമായ ഒരു ലഘുവിവരണം.

  • സുബൈർ

    ഈ പ.പ്ര ചെയ്തുതീർത്തപ്പോൾ അഞ്ജനയോട് പറയണമെന്ന് തോന്നിയത്:
    ഓർമ്മകൾ ഉണ്ടായിരിക്കണം!

    ഇപ്പോൾ തോന്നുന്നത്:
    മറവി എത്ര വലിയ അനുഗ്രഹമാണ്‌!!! :D

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    follow me on http://www.facebook.com (chandra pisharody)

  • anjanasatheesh

    സുബൈറേ…

    ഓര്‍മ്മകളുണ്ട് ധാരാളം മഷിത്തണ്ടു യാത്രയുടെ അതിലൂടെ
    കൈവന്ന പ്രചോദനം ഈ പ.പ്ര യ്ക്ക് കാരണമായി

    പിന്നെ മറവി………..
    അനുഗ്രഹം തന്നെ അതിലെന്തു സംശയം….അത് മനപൂര്‍വ്വമല്ലെങ്കില്‍…….. :) :) :)

  • സുബൈർ

    ജലജേച്ചി, നിള. ചാന്ദ്നി, അഞ്ജന നന്ദി.
    ആദ്യ അരമണിക്കൂർ പവർ കട്ട് കാരണം നഷ്ടപ്പെട്ട രണ്ട് പദപ്രശ്നങ്ങൾക്കുമാണ്‌ ഒന്നാം സ്ഥാനമെന്നത് വിരോധാഭാസം തന്നെ. :)

    ചില സംശയങ്ങളുണ്ട്:

    48B അങ്ങനെയൊരു വാക്ക് താരാവലിയിലോ മഷി നിഘണ്ടുവിലോ കണ്ടില്ല. മൂന്നാമക്ഷരം ‘ന്ദി’ എന്നാണോ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കിൽ തന്നിട്ടുള്ള സൂചന ശരിയല്ല.

    1A എട്ടാമക്ഷരത്തിന്‌ ഇരട്ടിപ്പ് ആവശ്യമുണ്ടോ?

    5D സൂചനയും ഉത്തരവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല.

    16U അവസാനയക്ഷരം ‘ത്’ എന്നല്ലേ വേണ്ടത്?

  • സുബൈർ

    ബഷീർ,
    അഞ്ജനയുടെ മുൻപത്തെ പദപ്രശ്നത്തിന്റെ കമന്റ് പേജിൽ ഇതുപോലൊരെണ്ണം കണ്ടതിനുശേഷം
    താങ്കളുടെ ‘തനിനിറം’ വ്യക്തമാക്കുന്ന ഒരു കമന്റ് പിന്നെയും….

    അഭിനന്ദനങ്ങൾ!!!

  • അബ്ദുൽ ബഷീർ

    സുബൈര്‍,
    താങ്കളെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല.
    കൂട്ടത്തില്‍ പിഷാരടി, ബീഗീസ്, തുടങ്ങിയവരും അഭിനന്ദനം അര്‍ഹിക്കുന്നു.
    48B, 1A, 5D, 16U എന്നിവയെക്കുറിച്ചുള്ള നിരീക്ഷണങ്ങാളോട് യോജിക്കുന്നു.

    ഇതിനു മുമ്പത്തെ ‘കമന്റും’ അഞ്ജനയുടെ പ പ്ര ത്തില്‍ ആയിരുന്നെങ്കില്‍ തികച്ചും യാദൃച്ഛികം മാത്രം.
    നല്ല അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി

    അഞ്ജന,

    പ പ്ര മോശമായിരുന്നില്ല, മാത്രമല്ല, പല സൂചനകളും ഉത്തരങ്ങളും വളരെ ഇഷ്ടപ്പെടുകയും ചെയ്തു.
    ബ്രൂട്ടസ്സെന്നു വിളിച്ചതല്ല, അതൊരു ശൈലിയല്ലേ?

    ഉത്തരങള്‍ കിട്ടിയെങ്കിലും 34U, 44U, 46U – എന്നിവയുടെ സൂചനയും ഉത്തരവും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല, സമയം കിട്ടുമ്പോള്‍ വിശദീകരിക്കുമല്ലോ?

  • സുബൈർ

    ബഷീർ, നല്ല വാക്കുകൾക്ക് നന്ദി.

    34U, 44U, 46U : ഇവയൊക്കെ പര്യായ പദങ്ങളാണ്‌.
    ‘സൂചന കണ്ട് പഠിക്കാതെ’ ഇരുട്ടിൽ തപ്പി. കറക്കിക്കുത്തിലെ പത്തൊമ്പതടവും പയറ്റി, ഉത്തരം കിട്ടിയതിനു ശേഷം, കുറ്റം പറഞ്ഞിട്ടുതന്നെ കാര്യം എന്നുകരുതി നിഘണ്ടു നോക്കിയപ്പോൾ എല്ലാം അതിലുണ്ട്!! :)

  • http://na mujeeburrahman

    @അബ്ദുള്‍ ബഷീര്‍
    കമന്‍റ് കലക്കി അഭിനന്ദനങ്ങള്‍.
    അഞ്ജന പകരം വീട്ടലും നന്നായിട്ടുണ്ട്.സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍. ഇനിയും ഇതുപോലത്തെ നിര്‍മ്മിക്കുക .
    എല്ലാവരെയും കറക്കാന്‍ ശബ്ദതാരാവലിയൊന്നും വേണമെന്നില്ല നമ്മുടെ മഷിഡിക്ഷനറി തന്നെ ധാരാളം. 44 U , 46 U രണ്ടും അതിലുണ്ട് 34 U എന്താണെന്നറിഞ്ഞാല്‍ നന്നായിരുന്നു.

  • Vivek

    അദ്യം പറ്റിച്ചത് തിരുനാളിന്റെ നായായിരുന്നു. അഗസ്റ്റിന്റെ “സ്റ്റി” എടുക്കാത്തപ്പോഴേ മനസ്സിലായി, ഇതു ഒരു നടയ്ക്കു പോകില്ലെന്ന്. ഉറക്കമെങ്കിലും നടക്കട്ടേ എന്നു കരുതി.

    ഇന്നു വന്നു നോക്കിയപ്പോള്‍ അത് ശരിയാക്കിയിരിക്കുന്നത് കണ്ടു.

    Anjana

    പരാക്രമം സാധുക്കളിലല്ല വേണ്ടൂ…..

  • Vivek

    വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍

    പ്രത്യേകിച്ചും സുബൈറിന്

    (ഞാന്‍ നിറുത്തിപ്പോയപ്പോള്‍ വിനോദായിരുന്നു മുന്നില്‍. എന്തു പറ്റിയോ എന്തോ?)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    സുബൈര്‍ പറഞ്ഞ പോലെ

    ഒന്ന് എ എട്ടാമത്തെ അക്ഷരം ‘ നാ’ മതിയായിരുന്നു. പെരുന്നാള്‍ പോലെ ഇരട്ടിപ്പ് വേണ്ടിയിരുന്നില്ല.

    പതിനാറ് യു അവസാന അക്ഷരം ‘ത് ‘ എന്നു തന്നയാണ് വേണ്ടിയിരുന്നത്.

    അഞ്ചു ഡി ചോദ്യവും ഉത്തരവും തമ്മിലുള്ള ബന്ധം മനസ്സിലായില്ല. പ്രാര്‍ത്ഥനയുടെ പുണ്യം എന്നാല്‍ പലര്‍ക്കും പലതാണ്. ചിലര്‍ക്ക് ദര്‍ശനമാവം, പ്രസാദമാവാം, ആ അര്‍ത്ഥത്തില്‍ കണ്ടാല്‍ മതി.

    നാല്പത്തെട്ടു ബി ചോദ്യതിലോ ഉത്തരത്തിലോ തെറ്റുള്ളതായി തോന്നുന്നില്ല.

    ഇതിനൊന്നും ആധികാരികമായി ഉത്തരം തരാന്‍ കഥകരാണോ, മാഷോ ഇവിടെയില്ല. പിന്നെ യുള്ളത് ജലജേച്ചി മാത്രം. ഈ പദപ്രശ്നം കളിച് കണ്ണ് പോയൊന്നു ഒരു സംശയം. അല്ലെങ്കില്‍ ഈ പൊരിചിലിലേക്ക് എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

  • manikutty

    1a 43a 48a 49b 3d 5d 18d 23d 24d 335 41d 17u 43u b49u pls help..

  • S.Jayesh

    ചില സൂചനകള്‍ എങ്ങോട്ടും നയിക്കുന്നില്ല. തല്ക്കാലം തല പുകയ്ക്കാന്‍ വയ്യാത്തതു കൊണ്ട് ഉത്തരം പബ്ലിഷ് ചെയ്യുമ്പോള്‍ പൂര്‍ത്തിയാക്കാം …

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    മണിക്കുട്ടി ,,,,,ഇതിലും ഭേദം പദപ്രശ്നം മുഴുവന്റെയും ക്ലൂ ചോദിക്കുന്നതായിരുന്നു.
    1 A http://ekalavyashram.org/swami-aswathi-thirunal
    43 A കിരാത രൂപിയായ ഭഗവാന്‍ പരമശിവന്‍ അര്‍ജുനന് കൊടുത്ത ദിവ്യാസ്ത്രം
    48 A വിധേയന്‍ പോലെ തന്റെ അധീനത്തില്‍ ഇരിക്കുന്നവന്‍
    49 B പടത്തലവന്‍
    3 D REFER MASHITHANDU DICTIONARY – VISHNU –
    5 D ഹാജിമാര്‍ കൊണ്ടുവരുന്ന വെള്ളം എടുക്കുന്ന കിണര്‍
    18 D സന്ദേശം / മൊഴി / വാക്യം
    23 D പഴയ കാലത്ത് ചുമട്ടുകാർക്ക് വിശ്രമിക്കാനായി കരിങ്കല്ലുകൊണ്ടുള്ള അത്താണി സ്ഥാപിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. ഈ അത്താണി സ്ഥാപിച്ചത് കൊല്ലവർഷം 1055 മകരം 22(1879 ഡിസംബർ അല്ലെങ്കിൽ 1880 ജനുവരി) പനമണ്ണ കയറട്ട കിഴക്കേതിൽ പറങ്ങോടൻ നായർ എന്ന വ്യക്തിയായിരുന്നു
    24 D ഇത്ര എളുപ്പത്തില്‍ കിട്ടുന്ന ഉത്തരങ്ങള്‍ക്കു എന്തിനാണ് ക്ലൂ ചോദിക്കുന്നത്? പറവൂര്‍ ടു ഇടപ്പള്ളി എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ തന്നെ ഉത്തരം കിട്ടുമല്ലോ. ഇത്തരം ചോദ്യങ്ങള്‍ക്ക് ക്ലൂ ചോദിച്ചു സ്വയം അപഹാസ്യ ആവണോ?
    33 D ഇതാവും ഉദ്ദേശിച്ചത് …. എന്നും പത്രങ്ങളില്‍ കാണുന്ന സാഹിത്യകാരന്മാരുടെ രോദനം കണ്ടിരുന്നെങ്കില്‍ ക്ലൂ ചോദിയ്ക്കാന്‍ മടി തോന്നിയേനെ
    41 D ന്യൂയോർക്കിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്ന അന്താരാഷ്ട്രവാരികയാണ്‌ ടൈം (Time). യു.എസ്സിൽ പത്രപ്രവർത്തനരംഗത്തും സാഹിത്യരംഗത്തും പ്രബലമായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസിദ്ധീകരണമാണിത്. ടൈം ഇൻകോർപ്പറേറ്റഡ് എന്ന സ്ഥാപനമാണ് ഈ മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. ഉദ്ദേശം 50 ലക്ഷം കോപ്പികൾ പ്രചാരത്തിലുണ്ട്. തലയില്‍ ആള്‍ താമസമില്ല അല്ലെ…. സാരമില്ല …..
    17 U കുക്കിംഗ്‌ ഇങ്ങനെയാണ് തമിഴില്‍ പറയുക. കേരളത്തില്‍ ഒരുങ്ങള്‍ എന്നാവും ഈ പദത്തിന്റെ അര്‍ഥം എങ്കിലും കേരളത്തില്‍ കുരെയിടത് പാചകത്തിന് ഈ പദം കേട്ടിട്ടുണ്ട്
    43 U SEARCH MASHITHANDU DIC. – TRAVELLER OR SANCHARI
    49 U സ്വര്‍ഗം / ആദാമിന് നഷ്‌ടമായ സ്ഥലം

  • ജലജ

    രോഗശയ്യയിലായിരുന്നതുകൊണ്ട് പദപ്രശ്നം ആസ്വദിച്ചുചെയ്യാൻ കഴിഞ്ഞില്ല. ഇടവേള എടുക്കേണ്ടിയും വന്നു. കമന്റിനു വൈകിയതും അതുകൊണ്ടുതന്നെ.

    തെറ്റുകളെക്കുറിച്ച് സുബൈർ എഴുതിയവയോട് യോജിക്കുന്നു. എന്റെ ശ്രദ്ധയിൽ പെട്ട രണ്ടെണ്ണം കൂടി താഴെ എഴുതുന്നു.

    37A. മൂന്നാമക്ഷരത്തിന് ദീർഘം ആവശ്യമില്ല.

    48B ഒരു സൂചനയ്ക്ക് ഒരുത്തരമേ ആകാവൂ എന്നാണ് അലിഖിതനിയമം.(ഞാനുണ്ടാക്കിയതല്ല.) . ഇവിടെ അനിവാര്യഘട്ടം എന്നെഴുതാൻ കഴിയുമല്ലോ(അത് ശരിയുത്തരവുമായേനെ). 2,3,4കളങ്ങളിൽ ഒന്നിനെങ്കിലും ലിങ്ക് ഉണ്ടായിരുന്നുവെങ്കിൽ അത് പ പ്ര യിൽ കൊടുത്ത ഉത്തരത്തിലേയ്ക്ക് നയിച്ചേനെ.

    മുമ്പുവന്ന ചില പ പ്ര ങ്ങളുടെ മാതൃകയിലാണ് ഈ പ പ്ര നിർമ്മിച്ചതെന്ന് അഞ്ജന എഴുതിക്കണ്ടു. അവയിലും നാലഞ്ചു തെറ്റുകൾ ഉണ്ടായിരുന്നുവോ? :) :)

    ഈ തെറ്റുകൾ ഇല്ലായിരുന്നുവെങ്കിൽ ഇതൊരു നല്ല പ പ്ര ആയേനെ. അങ്ങനെ എഴുതാനുള്ള എന്റെ അവസരം അഞ്ജന നഷ്ടപ്പെടുത്തിക്കളഞ്ഞുവല്ലോ! കഷ്ടം!

    അബ്ദുൾ ബഷീർ, താങ്കളുടെ രചനാരീതി പ്രശംസയർഹിക്കുന്നു.

  • ജലജ

    അഗസ്റ്റിന്റെ സ്റ്റി എന്നെയും ഇത്തിരി വട്ടം കറക്കിയെങ്കിലും അധികം കറക്കാൻ ഞാൻ നിന്നുകൊടുത്തില്ല. കുറെക്കഴിഞ്ഞുനോക്കിയപ്പോൾ ശരിയായി. ഇതാണോ അഞ്ജന പറഞ്ഞ നടിയുടെ അക്ഷരത്തെറ്റ്? അവരുടെ പേര് അങ്ങനെത്തന്നെയല്ലേ എഴുതാറുള്ളത്?

    നല്ല മലയാളത്തിന്റെ വക്താവായി സ്വയം ചമഞ്ഞിരുന്ന കഥാകാരനെ( അപ്രൂവർ ആയതിൽ പിന്നെ) മഷിയിട്ടു നോക്കിയിട്ടും കാണാനില്ലല്ലോ. രണ്ട് സ്ഥാനങ്ങൾ ഒരേ സമയം പാടില്ല എന്നുണ്ടോ?

  • ജലജ

    പിഷാരടി മണിക്കുട്ടിക്ക് കൊടുത്ത സൂചനകൾ അസ്സലായിട്ടുണ്ട്. അത്താണിയെക്കുറിച്ചും ടൈമിനെക്കുറിച്ചും നന്നായി മനസ്സിലായി, മിനക്കെടാതെ തന്നെ.

  • ജലജ

    അഞ്ജനാ,
    ഇതുപോലുള്ള പദപ്രശ്നങ്ങൾ (തെറ്റ് ഒഴിവാക്കിക്കൊണ്ട് ) ഇനിയും പ്രതീക്ഷിക്കുന്നു. ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.

  • bindu

    pls help 40u

  • സുബൈർ

    @ bindu,

    40U Google : (born 24 November 1944) is an Indian actor of the 1970s and a director and producer of Hindi and Marathi cinema.

  • bindu

    thanks സുബൈര്‍

  • Hari Mannar

    ജലജ Says:
    November 6th, 2012 at 12:21 pm

    പിഷാരടി???????മണിക്കുട്ടിക്ക് കൊടുത്ത സൂചനകൾ അസ്സലായിട്ടുണ്ട്. അത്താണിയെക്കുറിച്ചും ടൈമിനെക്കുറിച്ചും നന്നായി മനസ്സിലായി, മിനക്കെടാതെ തന്നെ.

    അസുഖമാണെന്ന് പറയാതെ തന്നെ മനസ്സിലായി

  • ജലജ

    ഹരി….,

    അതെന്താ പിഷാരടി കഴിഞ്ഞ് ഇത്രയും ചോദ്യചിഹ്നം???? അസുഖം മൂത്ത് പിച്ചും പേയും പറയുകയാണെന്ന് വിചാരിച്ചുവോ? അത്രയ്ക്കൊന്നും ഇല്ല. ഉള്ളത് ഭേദപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.

    ഞാൻ എപ്പോഴും പിഷാരടി എന്നുതന്നെയാണ് എഴുതാറ്.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കണ്ടില്ലേ ജലജേച്ചി ഈ പദപ്രശ്നം കളിച്ചു കഴിഞ്ഞപ്പോഴേക്കും കിടപ്പായി. ഫേസ് ബുക്കില്‍ മഷിതണ്ടിനെ പരിചയപ്പെടുത്തിയ എന്റെ ലിങ്കിനെ ലൈക്‌ ചെയ്ത ജലജെചിക്ക് പ്രത്യേക നന്ദി. ഈയിടെ ഒരു ടൂര്‍ (നിലമ്പൂര്‍) പോയ വഴി കുറെ പേരോട് ഈ പദപ്രശ്നം കളിക്കാനുള്ള രീതി പറഞ്ഞു കൊടുത്തു. ആ മൂഡില്‍ പറയണ്ടായിരുന്നു എന്ന് പിന്നീട് തോന്നി.

  • ജലജ

    പിഷാരടീ,

    >>>>കണ്ടില്ലേ ജലജേച്ചി ഈ പദപ്രശ്നം കളിച്ചു കഴിഞ്ഞപ്പോഴേക്കും കിടപ്പായി<<<>>>>

    ഞാൻ അങ്ങനെ എവിടെയും എഴുതിയിട്ടില്ലല്ലോ. ഉണ്ടോ?

    നാല്പത്തെട്ടു ബി ചോദ്യതിലോ ഉത്തരത്തിലോ തെറ്റുള്ളതായി തോന്നുന്നില്ല.<<<<<

    പിഷാരടി ഇതൊന്നു വിശദീകരിക്കാമോ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജ Says:
    November 6th, 2012 at 12:05 pm
    രോഗശയ്യയിലായിരുന്നതുകൊണ്ട് പദപ്രശ്നം ആസ്വദിച്ചുചെയ്യാൻ കഴിഞ്ഞില്ല. ഇടവേള എടുക്കേണ്ടിയും വന്നു. കമന്റിനു വൈകിയതും അതുകൊണ്ടുതന്നെ.?????????????????

    കണ്ടില്ലേ ജലജേച്ചി ഈ പദപ്രശ്നം കളിച്ചു കഴിഞ്ഞപ്പോഴേക്കും കിടപ്പായി

  • Hari Mannar

    ജലജ Says:
    November 6th, 2012 at 12:21 pm

    പിഷാരടി മണിക്കുട്ടിക്ക് കൊടുത്ത സൂചനകൾ അസ്സലായിട്ടുണ്ട്. അത്താണിയെക്കുറിച്ചും ടൈമിനെക്കുറിച്ചും നന്നായി മനസ്സിലായി, മിനക്കെടാതെ തന്നെ.

    I am totally confused.

    പിഷാരടി ആണോ ചാന്ദിനിയാണോ മണിക്കുട്ടിക്ക് മേല്‍ പറഞ്ഞ സൂചനകള്‍ കൊടുത്തത്? പിഷാരടി ആര്‍ക്കെങ്കിലും സൂചന കൊടുത്തത് എന്‍റെ കമന്‍റ് പേജില്‍ കാണുന്നുമില്ല.

    ആകെ മൊത്തം total confusion ആയല്ലോ ദൈവമേ.

  • സുബൈർ

    @ Hari Mannar,

    >> ചാന്ദ്നി, മുളങ്ങുന്നതുകാവ് Says:
    November 5th, 2012 at 12:07 am

    ഇതൊരു വല്ലാത്ത പണിയായി പോയി അഞ്ജനെ…. എങ്കിലും ഒരു നല്ല പദപ്രശ്നം തന്നെ സംശയമില്ല. രണ്ടാം സ്ഥാനം കിട്ടിയതിനാല്‍ അല്ലാട്ടോ.>>
    ഇത് കണ്ടിട്ടും ചാന്ദ്നി ആരാണെന്ന് പിടി കിട്ടിയില്ലേ?

    @പിഷാരടി,
    48Bയെക്കുറിച്ച് ജലജേച്ചി ചോദിച്ചതിന്‌ മറുപടി പറയാത്തതെന്ത്?

  • സുബൈർ

    1A, 5D, 16u, 37A, 48B ചോദ്യങ്ങളെപ്പറ്റി നിർമ്മാതാവും ‘മാപ്പുസാക്ഷി’യും ഒന്നും പറഞ്ഞുകണ്ടില്ല. കഥാകാരൻ സംവേദത്തിന്റെ കമന്റ് പേജിൽ വരീല്ലെന്ന് വല്ല ശപഥവും ചെയ്തിട്ടുണ്ടോ ആവോ!!

  • കഥാകാരന്‍

    പദപ്രശ്നത്തിനുണ്ടാകുന്ന സംശയങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത നിര്‍മ്മാതാവിനാണ്. അഭിനന്ദനങ്ങള്‍ക്കുള്ള അര്‍ഹതയും അയാള്‍ക്കു മാത്രം.

    പദപ്രശ്നം വേരിഫൈ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് നിര്‍മ്മാതാവിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. (ഇതിനല്ല, എല്ലാ പ്രശ്നത്തിനും). അതിന് മറുപടി കിട്ടിയാല്‍ (അത് തൃപ്തികരമല്ലെങ്കില്‍ പോലും) ഞാന്‍ മാറ്റങ്ങള്‍ വരുത്താറില്ല. (മറ്റുള്ള അപ്രൂവര്‍മാര്‍ എന്തു ചെയ്യുന്നു എന്നെനിക്കറിയില്ല). കാരണം ഒരു പദപ്രശ്നം അതിന്റെ നിര്‍മ്മാതാവിന്റെ മാത്രം കുഞ്ഞാണ്. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് അവര്‍ മാത്രമാണ്. അപ്രൂവര്‍ക്കതില്‍ ഒരവകാശവുമില്ല.

    തെറ്റുകള്‍ വരുത്തിയത് (ഉണ്ടെങ്കില്‍)വരുത്തിയത് നിര്‍മ്മാതാവാണ്. അപ്രൂവര്‍ അത് കാണാതെ പോയെന്നു മാത്രം. അതു ഞാനേല്‍ക്കുന്നു. ആദ്യമല്ലേ – നോട്ടപ്പിശക് സംഭവിക്കാം. അങ്ങനെ വരരുതെന്ന് ആഗ്രഹിച്ചാലും)

  • കഥാകാരന്‍

    .വീണ്ടും മൗനം …. …………………… ………………..

  • ജലജ

    >>>രോഗശയ്യയിലായിരുന്നതുകൊണ്ട് പദപ്രശ്നം ആസ്വദിച്ചുചെയ്യാൻ കഴിഞ്ഞില്ല. ഇടവേള എടുക്കേണ്ടിയും വന്നു.<<<<<

    ഇതിന്റെ അർത്ഥം പ പ്രയ്ക്കു മുമ്പു തന്നെ രോഗമുണ്ടായിരുന്നു എന്നല്ലേ? അല്ല എങ്കിൽ ആ അർത്ഥം വരുന്ന വിധത്തിൽ ആ വാക്യം ഒന്നു തിരുത്താമോ?

  • ജലജ

    നേരത്തെയിട്ട കമന്റ് പിഷാരടിക്കുള്ള മറുപടിയാണ്.

    എന്റെ സംശയത്തിനു പിഷാരടിയുടെ മറുപടി കിട്ടിയില്ലല്ലോ.

  • ജലജ

    >>>>> കാരണം ഒരു പദപ്രശ്നം അതിന്റെ നിര്‍മ്മാതാവിന്റെ മാത്രം കുഞ്ഞാണ്. അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് അവര്‍ മാത്രമാണ്. അപ്രൂവര്‍ക്കതില്‍ ഒരവകാശവുമില്ല.<<<<

    അപ്പോൾ തെറ്റ് അവിടെ കിടന്നോട്ടെ മാറ്റേണ്ട എന്നു നിർമാതാവ് പറഞ്ഞാൽ അങ്ങനെ മതി എന്നു വയ്ക്കുമോ അതോ തിരുത്തുമോ?

  • കഥാകാരന്‍

    അതിനുള്ള മറുപടി മുകളില്‍ പറഞ്ഞു കഴിഞ്ഞു.

    തെറ്റാണെന്നു കണ്ടാല്‍ തിരുത്തും. അല്ലാത്തത് കണ്ടില്ല എന്നു കരുതിയാല്‍ മതി.

  • സുബൈർ

    കുഞ്ഞ് ആരുടേതായാലും ചികിൽസിക്കാൻ ഡോക്ടർ തന്നെ വേണ്ടേ? :)

  • http://na mujeeburrahman

    ,,,,,,,,,,,,,,,അതിന് മറുപടി കിട്ടിയാല്‍ (അത് തൃപ്തികരമല്ലെങ്കില്‍ പോലും) ഞാന്‍ മാറ്റങ്ങള്‍ വരുത്താറില്ല.,,,,,,,,,,,,,,,

    വെരിഫൈ ചെയ്യുമ്പോള്‍ അപ്രൂവര്‍ ഒരു തെറ്റുകണ്ടാല്‍ അതിന് നിര്‍മ്മാതാവിനോട് വിശദീകരണം ചോദിക്കാം, ചോദിച്ചിട്ട് ആ തെറ്റ് അങ്ങിനെതന്നെകിടന്നോട്ടെ, അത് തിരുത്തണ്ട എന്ന് ഒരുനിര്‍മ്മാതാവും പറയുമെന്ന് എനിക്ക് തോന്നുന്നില്ല കാരണം തന്‍റെ പ.പ്ര.നം ഒരു തെറ്റുമില്ലാത്തതാവണമെന്നാണ് എല്ലാ നിര്‍മ്മാതാക്കളും ആഗ്രഹിക്കുക എന്നാണ് എന്‍റെ അഭിപ്രായം. അങ്ങനെ ആ തെറ്റ് അവിടെ കിടന്നോട്ടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ആപിശക് തിരുത്തേണ്ട ഉത്തരവാദിത്തം അപ്രൂവര്‍ക്കില്ലേ? പിന്നെന്തിന് അപ്രൂവര്‍ ഓരോ പ.പ്ര.നവും നിര്‍മ്മാതാക്കള്‍ തന്നെ അപ്രുവ് ചെയ്തു പബ്ലിഷ് ചെയ്താല്‍ പോരെ പിന്നെ, അപ്രൂവരുടെ ആവശ്യമില്ലല്ലോ.അപ്പോള്‍ തെറ്റ് തിരുത്തേണ്ട ഉത്തരവാദിത്തം അപ്രൂവര്‍ക്ക് തന്നെയല്ലേ? പിന്നെ, തെറ്റുകള്‍ കാണാതെ പോകുക അത് ആര്‍ക്കും പറ്റാം അത് സ്വാഭാവികം.

  • ജലജ

    കഥാകാരാ,

    മറുപടി തൃപ്തികരമല്ലെങ്കില്‍ പോലും മാറ്റങ്ങള്‍ വരുത്താറില്ല എന്നെഴുതിയതുകണ്ട് ചോദിച്ചതാണ്.

    തെറ്റുകൾ കണ്ണിൽ പെട്ടില്ല എന്നത് സ്വാഭാവികം മാത്രം.

    >>>>> ചോദിച്ചിട്ട് ആ തെറ്റ് അങ്ങിനെതന്നെകിടന്നോട്ടെ, അത് തിരുത്തണ്ട എന്ന് ഒരുനിര്‍മ്മാതാവും പറയുമെന്ന് എനിക്ക് തോന്നുന്നില്ല <<<

    മുജീബ്,

    ആ തോന്നൽ തെറ്റാണെന്ന് എനിക്ക് അനുഭവത്തിൽ നിന്ന് പറയാൻ കഴിയും.

  • Vivek

    തെറ്റുകള്‍ (എത്ര ചെറുതായാലും) അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അതു മാറ്റുന്നതല്ലേ നല്ലത്? എത്ര പേരുടെ സമയമാണ് പാഴാകുന്നത്?

  • http://na mujeeburrahman

    ജലജേച്ചി,
    അപ്പോള്‍ തെറ്റ് അങ്ങിനെ കിടക്കട്ടെ എന്നാണോ ചേച്ചി അപ്രൂവറോട് പറയാറുള്ളത്.
    (അനുഭവത്തിൽ നിന്ന് )

  • ജലജ

    മുജീബ്,

    ഞാനും ഇത്തിരി കാലം അപ്രൂവർ ആയിരുന്നുവല്ലോ. അന്നത്തെ അനുഭവം ആണെഴുതിയത്. അന്ന് ഒരു വ്യക്തി തെറ്റ് തിരുത്തേണ്ടയാവശ്യമില്ലെന്ന് പറയുകയുണ്ടായി.

    തെറ്റ് തിരുത്തേണ്ടെന്ന് ഞാനൊരിക്കലും അപ്രൂവറോട് പറഞ്ഞിട്ടില്ല.

  • ജലജ

    തെറ്റുകൾ തിരുത്തേണ്ടവ തന്നെ.

    തെറ്റുണ്ടെങ്കിൽ പറഞ്ഞോളൂ തിരുത്താം എന്ന് പറഞ്ഞ് ചിരിച്ച അഞ്ജനയെ പിന്നെ ഈ വഴിക്കെങ്ങും കണ്ടില്ല. ഞാൻ പ്രതീക്ഷിച്ചിരുന്നുമില്ല. അതുകൊണ്ടാണ് ഞാൻ തെറ്റുകളെക്കുറിച്ച് വിസ്തരിക്കാതിരുന്നത്. മുഴുവൻ എഴുതാതിരുന്നതും. അഞ്ജനയ്ക്ക് ചിലപ്പോൾ എന്തെങ്കിലും അസൌകര്യം ഉണ്ടാകും. അതോ ഇനി മാതൃകാപ പ്ര യിൽ ഇങ്ങനെയായിരുന്നുവോ? അതും അനുകരിക്കുകയാണോ?

  • sunny

    pls give some direct clues for the following; idon’t have extra access.
    6a 4rth letter(itried many possibilities
    15a second letter
    27d first letter
    44u second letter
    46ufirst, second and fourth letter

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    28 b യെ പറ്റി അഭിപ്രായം പറയാന്‍ എനിക്കെന്തവകാശം ജലജേച്ചി? വീണ്ടും വീണ്ടും ചോദിക്കുന്നതില്‍ എനിക്കും ഒരു സംശയം, ഇതിലെന്തെങ്കിലും തെറ്റുണ്ടോ എന്ന്. എന്റെ കൈയില്‍ ശ്രീകന്ടെശ്വരത്തിന്റെ ശബ്ദ താരാവലി ആണുള്ളത്. അതില്‍ “അസന്നിഗ്ധ ഘട്ടം” എന്ന ഒരു വാക്കേ ഇല്ല. മലയാള വ്യാകരണമോ അതിനെ പറ്റി ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല എന്ന് ഒന്ന് കൂടി പറയട്ടെ. പേജ് 210 -211 ല്‍ ആണ് “അസന്നി” വച്ചിട്ടുള്ള വാക്കുകള്‍ കൊടുത്തിരിക്കുന്നത്‌. പിന്നെ ജലജേച്ചി ഉദ്ദേശിച്ച പോലെ അനിവാര്യം എന്ന വാക്കും ഇതില്‍ കാണുന്നില്ല. അനിര്‍വാര്യം എന്ന വാക്ക് കാണുന്നുണ്ട്. അതാവട്ടെ അര്‍ഥം മറ്റൊന്നും. ചുരുക്കത്തില്‍ ശബ്ദ താരാവലി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നായി. ഇനി മറ്റു വല്ല വഴിക്കും നോക്കുന്നതാവും ഉചിതം. അല്ലെങ്കില്‍ ഇതിന്റെ നിര്‍മാതാവിനെ കണ്ടു പിടിച്ച് ചോദിക്കാം. അഞ്ജനയെ കാണുന്നേ ഇല്ല.

  • സുബൈർ

    sunny,

    6a Google : സുഗ്രീവസഖ്യം, ബാലിവധം, താരോപദേശം തുടങ്ങി
    15a second letter: ‘പുച്ഛ’ത്തിലുണ്ട്
    27d Google: നിലത്ത് ചുണ്ണാമ്പുകൊണ്ടോ കരിക്കട്ടകൊണ്ടോ കളങ്ങൾ വരച്ചാണ് ഇതു കളിക്കുന്നത്.
    44u second letter :’സിദ്ധാന്ത’ത്തിലുണ്ട്
    46u സീമന്തരേഖയിൽ ചാർത്തുന്നത്

  • sunny

    subair thank you very much for your apt and timely clues; although too late , i could also manage to cross the finishing line.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ചാന്ദ്നി, മുളങ്ങുന്നതുകാവ് Says:
    November 8th, 2012 at 1:24 pm
    28 b യെ പറ്റി അഭിപ്രായം പറയാന്‍ എനിക്കെന്തവകാശം ജലജേച്ചി? വീണ്ടും വീണ്ടും ചോദിക്കുന്നതില്‍ എനിക്കും ഒരു സംശയം, ഇതിലെന്തെങ്കിലും തെറ്റുണ്ടോ എന്ന്. എന്റെ കൈയില്‍ ശ്രീകന്ടെശ്വരത്തിന്റെ ശബ്ദ താരാവലി ആണുള്ളത്. അതില്‍ “അസന്നിഗ്ധ ഘട്ടം” എന്ന ഒരു വാക്കേ ഇല്ല. മലയാള വ്യാകരണമോ അതിനെ പറ്റി ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല എന്ന് ഒന്ന് കൂടി പറയട്ടെ. പേജ് 210 -211 ല്‍ ആണ് “അസന്നി” വച്ചിട്ടുള്ള വാക്കുകള്‍ കൊടുത്തിരിക്കുന്നത്‌. പിന്നെ ജലജേച്ചി ഉദ്ദേശിച്ച പോലെ അനിവാര്യം എന്ന വാക്കും ഇതില്‍ കാണുന്നില്ല. അനിര്‍വാര്യം എന്ന വാക്ക് കാണുന്നുണ്ട്. അതാവട്ടെ അര്‍ഥം മറ്റൊന്നും. ചുരുക്കത്തില്‍ ശബ്ദ താരാവലി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നായി. ഇനി മറ്റു വല്ല വഴിക്കും നോക്കുന്നതാവും ഉചിതം. അല്ലെങ്കില്‍ ഇതിന്റെ നിര്‍മാതാവിനെ കണ്ടു പിടിച്ച് ചോദിക്കാം. അഞ്ജനയെ കാണുന്നേ ഇല്ല.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ചുരുക്കത്തില്‍ ശബ്ദ താരാവലി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നായി. ഇനി മറ്റു വല്ല വഴിക്കും നോക്കുന്നതാവും ഉചിതം.

  • സുബൈർ

    പിഷാരടി,
    കുഴപ്പം ശബ്ദതാരാവലിയുടേതല്ല. ‘സന്നിഗ്ദ്ധം’ എന്നൊരു വാക്ക് താരാവലിയിൽ മാത്രമല്ല, മഷി നിഘണ്ടുവിലോ വിക്കിനിഘണ്ടുവിലോ കാണാനില്ല. ഇല്ലാത്ത വാക്ക് കൊടുക്കാതിരിക്കുന്നത് കുറ്റമാവുന്നതെങ്ങനെ?
    ‘അസന്ദിഗ്ദ്ധം’ എന്നൊരു വാക്കുണ്ട്. അതിന്റെയർഥം സംശയമില്ലാത്തവണ്ണം , നിശ്ചയമായ,
    ഉറപ്പായ എന്നൊക്കെയാണ്‌. ‘ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹചര്യം’ എന്നൊരർഥം ആ വാക്കിനില്ല. ഇക്കാര്യമാണ്‌ ഞാൻ മുൻപേ സൂചിപ്പിച്ചത്.

  • ജലജ

    പിഷാരടി ഇതിൽ ഫോട്ടോ ചേർത്ത വിധം അസന്ദിഗ്ദ്ധം പറഞ്ഞുതരാമോ?

  • ജലജ

    അസന്ദിഗ്ദ്ധം, അനിവാര്യ എന്നീ വാക്കുകൾ എന്റെ ലഘുശബ്ദതാരാവലിയിലുണ്ടല്ലോ.

    എനിക്കീയിടെ ഒരു ശബ്ദതാരാവലി സമ്മാനം കിട്ടുകയുണ്ടായി. അതിലുമുണ്ട് മേൽപ്പറഞ്ഞ പദങ്ങൾ.

    എന്റെ രണ്ടു ശ. താ വലികളും എൻ ബി എസ് പ്രസിദ്ധപ്പെടുത്തിയതാണ്.

    പിഷാരടിയുടെ കൈയിലുള്ളത് ഏതാണ്?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    SREEKANDESWARM’S “SABDHA THAARAAVALI” PUBLISHED BY DC BOOKS, KOTTAYAM

  • Vivek

    അസന്നിഗ്ദ്ധഘട്ടം എന്നത് അസന്ദിഗ്ധഘട്ടം എന്നതിന്റെ തെറ്റായ പ്രയോഗമാണ്.
    http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Mad-a-prav/fixes.py

    “തിരുന്നാള്‍” എന്നതും അക്ഷരപ്പിശകാണ്

    “തനതു” എന്നത് ഒരു സ്വതന്ത്രപദമല്ല. “തനത്” ആണ് ശരിയായ പ്രയോഗം

  • Vivek

    ഇതില്‍ “തനത്” എന്നതിനൊഴിച്ച് മറ്റുള്ളതിനൊന്നും ലിങ്കുകളും ഇല്ല. തിരുത്താമായിരുന്നു.

  • Vivek

    ഡി സീ യുടെ ശബ്ദതാരാവലിയെപറ്റി വീണ്ടും പരാതികളാണല്ലോ …. പിഷാരടി സാര്‍ കാശു കൊടുക്കാതെയാണോ വാങ്ങിച്ചത്?

  • anjanasatheesh

    പ്രിയരെ…

    ഈ പദപ്രശ്നത്തില്‍ വന്നുപോയ തെറ്റുകളുടെ വിവരണം ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്. എല്ലാം സദയം സ്വീകരിച്ചിരിക്കുന്നു. ആയതിനാല്‍ പദപ്രശ്നകളിക്ക് ആര്‍ക്കെങ്കില്ലും സമയനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക. എന്നിരുന്നാലും അക്ഷരത്തെറ്റുകള്‍ കാരണം അങ്ങിനെ സംഭവിക്കാന്‍ വഴിയില്ല എന്നു തന്നെ ഞാനിപ്പോഴും വിശ്വസിക്കുന്നു.

    പദപ്രശ്നം ഇത്തിരി ഒത്തിരി കടുപ്പമുള്ളതായിരുന്നു അത്തരത്തില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലയക്ഷരങ്ങള്‍ വഴുതിപോയി അംഗീകരിക്കുന്നു. പിന്നെ അതിന്റെ പേരിലെ കോലാഹലങ്ങള്‍ ഇത്രയേറെ ഉണ്ടെന്നും അറിഞ്ഞില്ല. പിന്നെ കുറെ കാലമായി അത്തരം വിഷയങ്ങളില്‍ നിന്നും ഞാന്‍ മാറിനില്‍ക്കാറാണു പതിവ്.

    ഞാന്‍ ഇവിടെ ആരോടും “പരാക്രമം” കാണിച്ചതായി എനിക്കുതോന്നിയിട്ടില്ല. പ.പ്ര.ഇത്തിരി(മാത്രം)ബുദ്ധിമുട്ടുള്ളത് ഉണ്ടാക്കി. ഇത് ഈഅടുത്തകാലത്ത് ഉണ്ടാക്കി അയച്ചതാണ്. ഇത്രവേഗത്തില്‍ ഇതിന് അപ്രൂവല്‍ കിട്ടും എന്നും കരുതിയിട്ടില്ല. പിന്നെ അപ്രൂവര്‍ ചോദിച്ച സംശയങ്ങള്‍ക്ക് മറുപടി ഞാന്‍ നല്‍കിയിരുന്നു യഥാസമയം. അക്ഷരപിശകുകള്‍ക്ക് അദ്ദേഹത്തെ പഴിക്കേണ്ടതില്ല. എന്നോടായിക്കൊള്ളൂ. ചിലരത് വളരെ മാന്യമായി “പരിഹസിച്ചു” കൊണ്ടു ചെയ്തതും കണ്ടു. വളരെ സന്തോഷം.
    ചിലരങ്ങിനയാ…അവസരങ്ങള്‍ പാഴാക്കില്ല അതോ മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവസരങ്ങള്‍ മുതലെടുക്കുകയോ…(?)

    ഇനിയും വരും വിഷുവും തിരുവാതിരയുമെല്ലാം…ആഘോഷങ്ങള്‍ക്കായി കാത്തിരിക്കാം…കൈയ്യിലുള്ളതെല്ലാം തീര്‍ക്കേണ്ട കെട്ടോ………

    പണ്ഡിറ്റുകളോടും പണ്ഡിതകളോടും പദപ്രശ്നത്തില്‍ മനപുര്‍വ്വമല്ലാതെസംഭവിച്ച അക്ഷരപിശകുകള്‍ക്ക് (അത്രയൊന്നും വേണ്ടെങ്കില്ലും)തികഞ്ഞ ക്ഷമാപണത്തോടെ………

  • സുബൈർ

    >>അസന്നിഗ്ദ്ധഘട്ടം എന്നത് അസന്ദിഗ്ധഘട്ടം എന്നതിന്റെ തെറ്റായ പ്രയോഗമാണ്.>>

    >>ആര്‍ക്കെങ്കില്ലും സമയനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ സാദരം ക്ഷമിക്കുക. എന്നിരുന്നാലും അക്ഷരത്തെറ്റുകള്‍ കാരണം അങ്ങിനെ സംഭവിക്കാന്‍ വഴിയില്ല എന്നു തന്നെ ഞാനിപ്പോഴും വിശ്വസിക്കുന്നു.>>

    അക്ഷരത്തെറ്റ് മാത്രമായിരുന്നെങ്കിൽ കാര്യമായ സമയനഷ്ടമുണ്ടാവില്ലായിരുന്നു. പക്ഷെ 48ബിയുടെ കാര്യത്തിൽ സൂചന തന്നെ തെറ്റായിരുന്നു. അതുകൊണ്ടാണ് ഉത്തരത്തിന്റെ കാര്യത്തിൽ ‘സന്ദിഗ്ദ്ധാവസ്ഥ’ ഉണ്ടായതും കുറേയേറെ സമയം നഷ്ടമായതും..

    തെറ്റുകൾ ശ്രദ്ധയില്പെടുത്തുന്നതിൽ പരിഭവം തോന്നുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല.

  • anjanasatheesh

    സുബൈർ Says:
    November 8th, 2012 at 10:07 pm

    “തെറ്റുകൾ ശ്രദ്ധയില്പെടുത്തുന്നതിൽ പരിഭവം തോന്നുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല”

    ആര്‍ക്കു പരിഭവം….? തെറ്റുകള്‍ സ്വീകരിച്ചതായും അംഗീകരിച്ചതായും അല്ലേ ഞാന്‍ പറഞ്ഞത് അവിടെയെവിടെയാണ് പരിഭവം താങ്കള്‍ ദര്‍ശിച്ചത്.

    48B – യെക്കുറിച്ച് അപ്രൂവര്‍ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടും
    ഉണ്ടായിരുന്നില്ല

    താങ്കള്‍ താങ്കളുടെ അഭിപ്രായങ്ങള്‍ എഴുതിയപ്പോള്‍ ഞാന്‍
    എന്റെ അഭിപ്രായങ്ങളും എഴുതി. അവിടെ പരിഭവത്തിനു കാര്യമില്ലല്ലോ. ഏല്ലാറ്റിനെയും വ്യാഖ്യാനിക്കാം അധികമാവരുത് തെറ്റാക്കി വ്യാഖ്യാനിക്കയുമരുത്

  • സുബൈർ

    എങ്കിൽ എനിക്ക് ചുമ്മാ തോന്നിയതായിരിക്കും.
    ക്ഷമിച്ചുകള…

  • കഥാകാരന്‍

    അത് തെറ്റാണെന്ന് എനിക്ക് മനസ്സിലായാലല്ലേ തിരുത്താന്‍ പറ്റൂ …. ഇത് നല്ല കൂത്ത്.

    പലരും അങ്ങനെയാണ് ആ വാക്ക് ഉപയോഗിക്കുന്നത്

    (ഇത്രയും സംവാദത്തില്‍ നിന്ന് ഞാന്‍ പഠിച്ചത് “അസന്ദിഗ്ദ്ധ ഘട്ടം” എന്നതാണ് ശരി എന്നാണ്. നിങ്ങളെന്തു പഠിച്ചു?)

  • anjana satheesh

    thank you kadhakaran

  • Jenish

    Please give clue for 7A…

  • anjanasatheesh

    @ jenish,

    “kannaki” or “Chilapathikaram”

  • Jenish

    Thank you Anjana…

    ഇന്ന് ഞാന്‍ നിര്‍മ്മിച്ച ഒരു പദപ്രശ്നത്തിലെ ഉത്തരം… നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ആ ചോദ്യം ഒഴിവാക്കിയേനെ..

  • ഹരി

    11A second Letter, pls help..!!

  • http://na മുജീബുര്‍റഹ്മാന്‍

    ഹരി
    11 A തുമ്മാത്ത മനുഷ്യരുണ്ടോ?………

  • ഹരി

    thanx Mujeeb, aa vazhikku chinthichilla…!!