NALINI/12/VARSHAM/10

NALINI/12/VARSHAM/10
Topic :പൊതുവിജ്ഞാനം /നിഘണ്ടു
By :menonjalaja
Play This Crossword
Top Player’s List

  • ജലജ

    കാലവർഷം കഴിഞ്ഞു. ഇനി തുലാവർഷം. സൌദാമിനി, ഘനഗർജ്ജനം ,പേമാരി എല്ലാം പ്രതീക്ഷിക്കാമെന്നാണ് മാപ്പുസാക്ഷി( കട:- fab) യുടെ മൊഴിയിൽ നിന്ന് ഊഹിക്കുന്നത് .

    പദപ്രശ്നത്തിലുള്ള പ്രതിസമത കമന്റ് പേജിലുമുണ്ടാകട്ടെ!

    എല്ലാവരും പെട്ടെന്ന് ഒരേ വേഗതയിൽ ചെയ്ത് ഒന്നാം സ്ഥാനത്തിനർഹരാകുവിൻ!!!!!!!

  • kumar

    HOW TO WRITE IN MALAYALAM PLS INFORM ME STEP BY STEP;

  • http://NA മുജീബുര്‍റഹ്മാന്‍

    <<<<<<<>>>>>>>>>

    ജലജേച്ചി, മഹാമാരി പ്രതീക്ഷിക്കാമോ?

  • ജലജ

    മുജീബ്,

    കമന്റ് അയച്ച ശേഷമാണ് മഹാമാരിയുടെ കാര്യം ഓർത്തത്.

  • ജലജ

    കുമാർ,

    ഞാൻ minscript ആണുപയോഗിക്കുന്നത്. ലിങ്ക് താഴെ.

    http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sidharthan/Minscript_Installation

    step by step ആയി ഇതിൽ കൊടുത്തിട്ടുണ്ട്

  • kumar

    thanks Jalajechi,I try to download minscript,but the result says it will harm your computer so I stop the work

  • ജലജ

    കുമാർ,

    എനിക്ക് അങ്ങനെ ഒരു result വന്നില്ല

    കൂടുതലായി ഒന്നും എനിക്ക് അറിയില്ല.

  • സുബൈർ

    കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കളത്തിലിറങ്ങുന്നവർക്ക് ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക് വിധാതാവോ മാപ്പുസാക്ഷിയോ ഉത്തരവാദിയല്ല! :)

  • സുഷമ

    ഞാന്‍ തല്‍ക്കാലം നിര്‍ത്തുന്നു. ഇവിടെ മുന്നറിയിപ്പ് ശരിയായി. ഇടിന്യും മിന്നലും തകര്‍ക്കുന്നു!

  • Hari Mannar

    ശബ്ദതാരാവലികള്‍ കൈയില്‍ വെച്ച്, അപ്രാപ്യമായ രണ്ടക്ഷര പദങ്ങള്‍ (നെറ്റിലും മഷിത്തണ്ടിത്തണ്ടിലും തിരഞ്ഞാല്‍ കിട്ടാന്‍ പാടുള്ള) കൊണ്ട് സര്‍ക്കസ്സ് കാണിക്കുന്നത്, സ്വന്തം പാണ്ഡിത്യം മറ്റുള്ളവരെക്കാണിക്കാനോണോ അതോ കൂടുതല്‍ സമയമെടുത്ത് തന്നെ വേണം ഞാനുണ്ടാക്കുന്ന പദപ്രശ്നം മറ്റുള്ളവര്‍ തീര്‍ക്കേണ്ടത് എന്നുള്ള, അഹംഭാവത്തില്‍ നിന്നുടലെടുക്കുന്ന, നിര്‍ബ്ബന്ധബുദ്ധിയാണോ താങ്കളുടെ പദപ്രശ്നങ്ങള്‍ക്ക് പിന്നിലുള്ളത്? ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

  • Jenish

    Congrats Anjana…

    കയറിലും വസ്ത്രത്തിലും ഉടക്കിക്കിടന്നുപോയി…

    സമയം കൊന്നെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു.. കയ്യിലുള്ള സകല നിഘണ്ടുക്കളും എടുപ്പിച്ചു കളഞ്ഞല്ലോ ചേച്ചീ…

  • anjanasatheesh

    അങ്ങിനെ വീണ്ടും ഒരൊന്നാം സ്ഥാനം കൂടി. അതും ജലജചേച്ചിയുടെ പദപ്രശ്നത്തിലൂടെ.അതാണെനിക്കു ഏറെ സന്തോഷം നല്‍ക്കുന്നത്. ഉച്ചമയക്കത്തിന്റെ കാര്യം പാടെമറന്ന് ഓഫീസ്സില്‍ നിന്നെത്തി ഭക്ഷണം കഴിച്ചതും തുടങ്ങിയതാണ്. തിരിച്ച് 4.30ന് ഓഫീസ്സിലേക്ക് തിരിക്കും മുന്നെ നന്നായി അധ്വാനിച്ചു തന്നെ തീര്‍ത്തു. ഒറ്റനോട്ടത്തില്‍ ഇന്നുകൊണ്ടൊന്നും തീര്‍ക്കാന്‍ പറ്റുമെന്നുകരുതിയതല്ല, എല്ലാം കഴിഞ്ഞ് പബ്ലിഷ് ചെയ്തപ്പോള്‍ ഒന്നാം സ്ഥാനം. തികച്ചും അത്ഭുതം തോന്നി കാരണം ജലജചേച്ചിയുടെ പഴയകാല പദപ്രശ്നങ്ങളുടെ പുനരവതരണമായിരുന്നു ഇത്.

    എന്തായാലും സന്തോഷം. വിജയത്തിനായ് ശ്രമിക്കുന്നവര്‍ക്ക് ആശംസകള്‍

  • anjanasatheesh

    നിഘണ്ടു ഇല്ലാതെ ഞാനും………..

  • Vivek

    Congrats winners

    1A ഇല്ലാത്തവര്‍ക്ക് പാടാണ്.

    14U മൂന്നാമക്ഷരം അങ്ങനെയാണോ?

  • Balu

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. ജെനീഷ്‌ പറഞ്ഞത്‌ പോലെ കയറിലും വസ്ത്രത്തിലും തന്നെയാണ് ഞാനും ഉടക്കിയത് .
    14 u മൂന്നാമത്തെ അക്ഷരത്തില്‍ എനിക്കും സംശയമുണ്ട്.

    അഭിനന്ദനങ്ങള്‍ ജലജേച്ചി

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    അഭിനന്ദനങ്ങള്‍ ജലജേച്ചി

    ജലജെച്ചിക്ക് അഭിനന്ദനങ്ങള്‍….ഇത്രയും ബുദ്ധി മുട്ടി ഈ പ പ്ര നിര്‍മിച്ചതിന്.
    ഒന്ന് എ യുടെ ആവശ്യം ഇത്ര വരൂംന്നു നിരീച്ചില്ല്യ. ഇരുപതു എ യും ഇരുപത്തൊന്നു ഡി യും കുഴക്കി. ഇവിടെ നല്ല ഇടിയോടു കൂടിയ മഴ….. ഇടയ്ക്കിടെ മിന്നുന്ന കൊള്ളിയനെ പോലെ ഒളിച്ചു കളിക്കുന്ന കെ എസ് ഈ ബിയുടെ കറന്റും. കഴിഞ്ഞ മൂന്നു ദിവസമായി രാത്രി കിട്ടുന്ന മഴയുടെ സുഖം പറഞ്ഞു ജലജേച്ചിയുടെ മൂട് കളയുന്നില്ല. ഇടയ്ക്കു ആസ്വദിച്ച് ചെയ്തു… ചിലപ്പോള്‍ മടുത്തെന്നു തോന്നി. ഇനിയുള്ള ആംഗലേയ പ പ്ര കളിക്കാനുള്ള മടുപ്പ് ഓര്‍ത്തപ്പോള്‍ ഇതെത്ര നിസ്സാരം?

  • സുബൈര്‍

    കാറ്റും കോളും അതിജീവിച്ച്‌ വിജയകരമായി മറുകര പറ്റിയവർക്ക്‌ അഭിനന്ദനങ്ങൾ! ഇപ്പോഴും തുഴയുന്നവർക്ക്‌ ആശംസകൾ!

    14U മൂന്നാമക്ഷരത്തിൽ ഒരു തെറ്റുമില്ല. ശ.താ.വ.യിലും മഷി നിഘണ്ടുവിലും പുരാണിക് എൻസൈക്ലോപീഡിയയിലും അങ്ങനെത്തന്നെയാണുള്ളത്.

  • ജലജ

    അധികസൂചനകൾ

    21D ഗൂഗിൾ

    25A പുസ്തകം അവിടവിടെ നോക്കുകമാത്രം ചെയ്യുന്നവൻ

    22B പോകാന്‍ ആഗ്രഹിക്കുന്നവൻ
    18A മഷിനിഘണ്ടു truth
    30A.നോവൽ രാജാരവിവർമ്മ

    24B സൂചനയിലുണ്ട്

    38B. ഉപാധികളില്ലാതെ
    23D പണ്ട് നാട്ടിൽ സുലഭമായിരുന്ന ഒരു ഉരഗത്തിന്റെ വായിൽ ഇതുണ്ടെന്ന് സങ്കല്പം
    16A pride മഷിനിഘണ്ടു

    വിജയാശംസകൾ!!!

  • Unnikrishnan

    ആറു മണിക്കൂര്‍ ആയി, നിയമപരമായി തന്നോളൂ ക്ലൂസ്…ജനകന്‍,ചിത്ര പാടിയ ചിത്ര അഭിനയിച്ച സിനിമ,വടം ഒക്കെ പോന്നോട്ടെ…

  • സുബൈര്‍

    ഉണ്ണി,

    “സാഗരങ്ങളെ പാടി ഉറക്കിയ സാമഗീതമേ….”
    Google : ജനകന്റെ യഥാർത്ഥ നാമം

  • സുബൈര്‍

    ഉണ്ണി,

    21D Ray

  • http://NA മുജീബുര്‍റഹ്മാന്‍

    Clue please

    6 A first 2 letter , 4 b 2nd letter, 8 b 2nd letter, 36 B and 32 d

  • ജലജ

    ഉണ്ണികൃഷ്ണൻ,

    ജനകൻ ഇംഗ്ലീഷ് വിക്കിയിലുണ്ടല്ലോ.

    ഗായിക ചിത്ര പാടി നടി ചിത്ര അഭിനയിച്ചു. ഗീതയുടെ ആദ്യസിനിമ.
    വിജയാശംസകൾ!!!

  • Unnikrishnan

    സുബൈര്‍,ജലജേച്ചി നന്ദി…ഇനി അടുത്ത ക്ലൂ – മരം,ഉദ്യോഗപര്‍വത്തിലെ അമ്മ…

  • beegees

    Unnikrishnan……..
    36b<സൗവീരരാജാവിന്െറ പട്ടമഹിഷി
    34a<മോചരസത്തിലെ ചേരുവയാണ്‌ ഇത്.

  • http://NA മുജീബുര്‍റഹ്മാന്‍

    Clue please

    6 A first 2 letter , 4 b 2nd letter and 8 b 2nd letter

  • raji

    Pls help..

    Only 2 letters..

    4b. 2nd letter
    10a. first letter

  • beegees

    മുജീബുര്‍റഹ്മാന്‍ ……..
    6 A <തേദിരാജ്യം ഭരിച്ചിരുന്ന ഒരു രാജാവ്
    4B<വക്കിനുമാത്രം നിറം പിടിപ്പിച്ചിട്ടുള്ള ഒരുജാതി ഉടുവസ്ത്രം
    8B<പരേതനായ ടി കെ പരീക്കുട്ടിയുടെ ഉടമസ്ഥതയില്ലായിരുന്നു
    32d<തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്

  • beegees

    raji ……
    10a<മാതൃഭൂമി,ദീപിക,മനോരമ,തൂലിക,കേരള,കാർത്തിക

  • സുബൈര്‍

    @raji

    10A translate :Mars
    4B ഒന്നുകൂടി ശ്രമിച്ചുനോക്കൂ. ഒരു ‘കച്ചി’ത്തുരുമ്പെങ്കിലും കിട്ടാതിരിക്കില്ല. :)

  • Unnikrishnan

    താങ്ക്യൂ ബീജീസ്‌…അങ്ങിനെ അത് പൂര്‍ത്തിയാക്കി…മഷി നിഘണ്ടുവിന്റെ പരിഷ്കരണം ആണ് എന്നെ ചതിച്ചത്…പണ്ട് ഏതെങ്കിലും ഒരു വാക്കിന്റെ ആദ്യത്തെ രണ്ടോ മൂന്നോ അക്ഷരം ടൈപ്പ് ചെയ്‌താല്‍ അതില്‍ തുടങ്ങുന്ന എല്ലാ വാക്കുകളും,അവയുടെ അര്‍ത്ഥങ്ങളും നിരന്നു വരുമായിരുന്നു…ഇപ്പോള്‍ അത് നടക്കുന്നില്ല (അതോ എനിക്ക് അറിഞ്ഞു കൂടാത്തത് കൊണ്ടാണോ?)..കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കിയോ??..
    ജലജേച്ചി സംഭവം കടുപ്പമായിരുന്നു….ആ രത്നം കണ്ടു പിടിക്കണമെങ്കില്‍ ‘അരണഭാഗ്യം’ തന്നെ വേണം, ലിങ്ക് ഒന്നുമില്ലാത്തത് കൊണ്ട്…ജനകന്റെ പേര് ഞാന്‍ ശരിയായി തന്നെ ഊഹിച്ചു പക്ഷെ ‘കൂട്ടക്ഷരം’ വില്ലനായി…

    ജലജേച്ചിയുടെ പദപ്രശ്നങ്ങള്‍ കളിച്ചു കളിച്ചു ശബ്ദതാരാവലി എന്ന് പറയുന്ന സംഭവം ഒന്ന് കാണാന്‍ വലിയ മോഹം ആണ് എനിക്കിപ്പോള്‍…ശബ്ദതാരാവലി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പദപ്രശ്നത്തിന്റെ ഫലത്തില്‍ കാണാന്‍ കഴിയും, അത് കൊണ്ട് സോഷ്യലിസം ഇവിടെ നടക്കണമെങ്കില്‍ ശബ്ദതാരാവലി കൂടിയേ തീരൂ എന്ന് ഞാന്‍ മനസ്സിലാക്കി!!!

  • raji

    Thnx a lot beegees..

  • http://NA മുജീബുര്‍റഹ്മാന്‍

    ജലജേച്ചി, ബീജിസ് നന്ദി
    ഉന്നതവിജയികള്‍ക്ക് അഭിനന്ദനം.

    @ജലജേച്ചി,
    നല്ല പദപ്രശ്നം 1A ഇല്ലാത്തതുകൊണ്ട് ശി ബുദ്ധിമുട്ടി,മഹാമാരിയൊന്നും കാണാന്‍ കഴിഞ്ഞില്ല, പിന്നെ എന്‍റെ കുഞ്ഞനെഇന്ന് വീട്ടിലേക്ക് കൊണ്ടുവന്നു അതുകൊണ്ട് ഇടവേളയിട്ട് കളിക്കാനെ പറ്റിയുള്ളൂ.

    @Hari Mannar ,
    വീണ്ടും തിരിച്ചെത്തിയതില്‍ സന്തോഷം.

  • srutheesh

    clue pleae 6a first 2 letters.35a last two letters,39a second letter,4b,16b,29b,36b last letter,14u third letter,23 u first four letters please….

  • http://NA മുജീബുര്‍റഹ്മാന്‍

    @അഡ്മിന്‍
    മഷി നിഖണ്ടു പഴയതായിരുന്നു പുതിയതിനേക്കാള്‍ നല്ലതെന്നു തോന്നുന്നു. ഇപ്പോള്‍ മിക്ക വാക്കുകളും കൊടുത്താല്‍ ഉത്തരം വരുന്നതായി.കാണുന്നില്ല.

  • http://NA മുജീബുര്‍റഹ്മാന്‍

    Sruthish

    6 A തേദിരാജ്യം ഭരിച്ചിരുന്ന ഒരു രാജാവ്
    35 a അന്ധതമസ്സിന് അഗാധതയില്…….
    39 a വയനാട്ടിലെ ഒരു ആദിവാസി വർഗമാണ്………..
    4B വക്കിനുമാത്രം നിറം പിടിപ്പിച്ചിട്ടുള്ള ഒരുജാതി ഉടുവസ്ത്രം
    16 b sympathizer in mashithandu
    29 b ബ്രഹ്മചാരിയെ കാൽകഴുകിച്ചൂട്ടാതെ………
    36 b സൗവീരരാജാവിന്െറ പട്ടമഹിഷി
    14 u ജനകന്റെ യഥാർത്ഥ നാമം
    23 u………..എന്ന പേരില് പ്രസിദ്ധനായ പൂമുള്ളി മനയ്ക്കല് നീലകണ്ഠന് നമ്പൂതിരിപ്പാടിന്റെ.

  • srutheesh

    Thanks a lot Mujeeb

  • neema

    27 A, 5 U ,37 u, 23 d . Pls help

  • anjana satheesh

    ജലജചേച്ചിയുടെ ഒരഭിനന്ദനം ഞാന്‍ പ്രതീക്ഷിച്ചു…….

    അതിമോഹമായിപ്പോയീന്നു ഇപ്പോ തോന്നുന്നു :d :) :d :)

  • suresh

    മഷി ഡിക്ഷ്ണറി ഗംഭീരം , പദപ്രശ്നം അതിഗംഭീരം (ദീപസ്തംഭം മഹാശ്ചര്യം ) .
    ഇതു കളിക്കാനുള്ള അറിവില്ലാത്തതോണ്ട് പബ്ലിഷ് ചെയ്തു. മതിയായി.
    ഇതുപോലെ ഒരു നാലുപദപ്രശ്നം അടുപ്പിച്ചുതന്നാല്‍ കുറെ സമയലാഭം ഉണ്ടായേനെ.
    കഷ്ടകാലത്തിന് ആദ്യായിട്ട് കളിക്കാന്‍ വരുന്നവന്‍ ഈ പദപ്രശ്നമാണ് കളിക്കാന്‍ വരണതെങ്കില്‍ ഓന്‍ പിന്നെ ഈ വഴിക്ക് വരൂല.
    എല്ലാവര്‍ക്കും നന്ദി .

  • Sumana

    Clue for 1B pls

  • Jenish

    Suresh,

    ക്ലൂ ചോദിക്കാമായിരുന്നില്ലേ… ശബ്ദതാരാവലി ഇല്ലെങ്കില്‍ കഷ്ടമാണ് കളിക്കുന്നവരുടെ കാര്യം..

    അഞ്ജന ശബ്ദതാരാവലിയുടെ സഹായം ഇല്ലാതെയാണ് ഇത് പൂര്‍ത്തിയാക്കിയതെങ്കില്‍ അപാര കഴിവാണെന്ന് പറയാതെ വയ്യ…

  • neema

    clue not required. thanks

  • suresh

    ## Suresh, ക്ലൂ ചോദിക്കാമായിരുന്നില്ലേ

    thanks !

  • രജിത് രവി

    എല്ലാത്തിന്റെയും ക്ലൂ ചോദിക്കേണ്ട അവസ്ഥയിലാണ്….

  • beegees

    Sumana >>>>>
    1B<ഇദ്ദേഹത്തിന്റെ രചനകൾ …………………. അന്യൂനമായ പ്രകരണശുദ്ധിയാലും വേറിട്ടുനിൽക്കുന്നു

  • beegees

    രജിത് രവി >>>
    ക്ലൂ ചോദിച്ചോളൂ…..

  • ജലജ

    പദപ്രശ്നം വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.!!!

    ലൈഫ് ലൈൻ ലഭിക്കുന്നതിനു മുമ്പു തന്നെ പൂർത്തിയാക്കിയ അഞ്ജനയ്ക്കും ജെനിഷിനും വിശേഷാൽ അഭിനന്ദനങ്ങൾ!!!

    ഇന്നലെ ഞാൻ കുറച്ച് തിരക്കിലായിരുന്നു.

    ആ അധികസൂചനകൾ കുറെ നേരത്തെ ടൈപ്പ് ചെയ്ത് വച്ച് സമയമായപ്പോൾ പ്രസിദ്ധീകരിച്ചതാണ്.

    പിന്നെ ഉണ്ണികൃഷ്ണന് ക്ലൂ കൊടുത്ത ശേഷം മുജീബിനുള്ള ക്ലൂ എഴുതുമ്പോൾ പെട്ടെന്ന് net connection പോയി. കുറെ ശ്രമിച്ചെങ്കിലും ശരിയാക്കാൻ പറ്റിയില്ല. അല്ലെങ്കിലും ആ നേരത്ത് ഞാൻ ക്ലൂ എഴുതുകയില്ല എന്നത് വേറെ കാര്യം.

    ഇന്ന് നോക്കിയപ്പോൾ മനസ്സിലായി ഇവിടത്തെ ഒരു വയസ്സുകാരൻ സൃഷ്ടിച്ച പ്രശ്നമാണെന്ന്. main connection ന്റെ wire വലിഞ്ഞുകിടക്കുകയായിരുന്നു.

  • ജലജ

    വിജയികൾക്ക് അഭിനന്ദനങ്ങൾ!!!!!!!!!!

  • ജലജ

    ജെനിഷ്, ബാലു & ഉണ്ണികൃഷ്ണൻ,
    കടിഞ്ഞാണ്‍ ഇമ എന്ന് ഗൂഗിളിലിടുമ്പോൾ വരുന്ന പദമുദ്ര പേജിൽ ഉത്തരമുണ്ടല്ലോ. പേജ് തുറക്കുക പോലും വേണ്ട. അതെന്തേ കാണാതിരുന്നത്?

    അഞ്ജന, ഇത് എന്റെ ഒരു പഴയകാലപദപ്രശ്നം തന്നെയാണ്. പ്രതിസമതയെക്കുറിച്ചുള്ള ആദ്യപരാമർശം വന്ന സമയത്ത് നിർമ്മിച്ചത്.

    ഓൺ​ലൈൻ നിഘണ്ടുക്കളുടെ സഹായമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞതിന് വിശേഷാൽ അഭിനന്ദനങ്ങൾ!!!!

    വസ്ത്രത്തിലുടക്കിയവരോട്,

    ഇത് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ഞാൻ കുട്ടിക്കാലത്ത് കണ്ടിട്ടുള്ള ഒരു വേഷമാണ്. ഒരു പക്ഷേ ഇന്നാരെങ്കിലും ഉപയോഗിക്കാറുണ്ടോ എന്നറിയില്ല. —— തട്ടവും എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ
    ഈ വസ്ത്രം നിർമ്മിക്കുന്നവരെക്കുറിച്ച് , അതിൽ ചായം പിടിപ്പിക്കുന്നതിനെക്കുറിച്ച് ഒരു ലേഖനം കുറച്ചുനാൾ മുമ്പ് ഒരു മാസികയിൽ വായിച്ചിരുന്നു. പ പ്ര യിൽ അതിനും വളരെ മുമ്പ് ഇട്ടതാണ്.

  • രജിത് രവി

    @beeges
    കുറച്ചൂടി തനിയെ കണ്ടു പിടിക്കാനാവുമോ എന്ന് നോക്കട്ടെ, നടന്നില്ലേല്‍ ചോദിക്കാട്ടോ….

  • ജലജ

    പിഷാരടീ ,20A ഞാൻ ഒരു നിഘണ്ടുവിൽ നിന്നും എടുത്തതല്ല.
    21D ഇതിന്റെ കാര്യം നേരത്തെ എഴുതിയിട്ടുണ്ട്.

    വിവേക്, 14U മൂന്നാമത്തെ അക്ഷരം കൂട്ടക്ഷരമല്ലാതെയും എഴുതിക്കണ്ടിട്ടുണ്ട്. ധ മാത്രം ( വേണ്ട ചിഹ്നത്തോടെ)

    ഉണ്ണികൃഷ്ണൻ, ആ മരം സസ്യജാലം വിക്കിയിൽ വൃക്ഷങ്ങളുടെ കൂട്ടത്തിൽ ഉണ്ടല്ലോ.
    ഉദ്യോഗപർവ്വത്തിലെ അമ്മ — മഷിത്തണ്ടിലുണ്ടല്ലോ. ഈ പ പ്ര നിർമ്മിച്ച സമയത്ത് മഷിത്തണ്ട് ഗൂഗിളിൽ വരാറുണ്ടായിരുന്നു

  • ജലജ

    ഉണ്ണികൃഷ്ണൻ, രത്നത്തിന് ക്ലൂ കുറഞ്ഞു അല്ലേ? ഇനി മുതൽ ശ്രദ്ധിക്കാം.

  • Sumana

    beegees Thank you!

  • ജലജ

    ശബ്ദതാരാവലിയെക്കുറിച്ച് പലരും പരാമർശിച്ചുകണ്ടു.

    ഞാൻ ഈ പ പ്ര യിലെ വാക്കുകൾ ഓൺലൈൻ നിഘണ്ടുക്കളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഇട്ടത്. ഇതിലെ ഏതു പദമാണ് അവയിൽ ഇല്ലാത്തത്?

    22B, 25A ഇവ രണ്ടും മാത്രമല്ലേ പരിചയമില്ലാത്ത പദങ്ങൾ?22B ആദ്യത്തെ അക്ഷരം കിട്ടിയാൽ മഷിത്തണ്ടിലിട്ടാൽ വരേണ്ടതല്ലേ? 25A പ്രയാസമായിരിക്കുമെന്ന് തോന്നിയിരുന്നു. പക്ഷേ ആരും അവയെപ്പറ്റി ഒന്നും പറഞ്ഞുകണ്ടില്ല.

    ആദ്യത്തെ അക്ഷരം കിട്ടിയാൽ അച്ചടിനിഘണ്ടു നോക്കി വാക്കു കണ്ടുപിടിക്കാൻ എളുപ്പമാണെന്ന് സമ്മതിക്കുന്നു. ആദ്യത്തെ അക്ഷരം കിട്ടിയില്ലെങ്കിലോ? നിഘണ്ടു മുഴുവൻ തിരഞ്ഞുനോക്കി കണ്ടുപിടിക്കുന്നത് എളുപ്പമാണോ? അതിലും എളുപ്പം ഓൺലൈൻ നിഘണ്ടുക്കളല്ലേ? ഞാൻ ഓൺലൈൻ നിഘണ്ടുവിൽ നിന്ന് കിട്ടിയില്ലെങ്കിൽ മാത്രമേ അച്ചടിനിഘണ്ടു നോക്കാറുള്ളൂ. അതും ആദ്യത്തെ അക്ഷരം കിട്ടിയാൽ മാത്രം. കഴിഞ്ഞ പ പ്ര യിലെ നിമം അങ്ങനെ കിട്ടിയതാണ്.

  • Unnikrishnan

    <>

    ജലജേച്ചി ചൂരല്‍ എടുക്കില്ലെങ്കില്‍ ഞാന്‍ ഒരു തമാശ പറയാം – ആ ഒരു വയസ്സുകാരനും കളിക്കാന്‍ നോക്കിയോ ഇന്നലത്തെ പദപ്രശ്നം?? കുഞ്ഞല്ലേ ക്ഷമ നശിച്ചപ്പോള്‍ വയര്‍ അങ്ങ് ഊരിയിട്ടതാകും അവന്‍..ഹ ഹ …
    പിന്നെ ചേച്ചി നമ്മുടെ മഷി നിഘണ്ടുവില്‍ നിന്നും വാക്കുകള്‍ കണ്ടു പിടിക്കാന്‍ ഇപ്പോള്‍ പണ്ടത്തെ പോലെ എളുപ്പമാവുന്നില്ല..ഞാന്‍ അകാര്യം ഇന്നലെ എഴുതിയിരുന്നു…മുമ്പ് ആദ്യത്തെ അക്ഷരം ഇട്ടാല്‍ അതില്‍ തുടങ്ങുന്ന എല്ലാ വാക്കുകളും നിരന്നു വരുമായിരുന്നു….എന്നാല്‍ ഇപ്പോള്‍ എത്ര അക്ഷരങ്ങള്‍ ഇടുന്നുവോ അതിനു സമാനമായ അതെ എണ്ണം അക്ഷരങ്ങള്‍ ഉള്ള വാക്കുകള്‍ മാത്രമേ വരുന്നുള്ളൂ…ജനകന്റെ ആദ്യത്തെ രണ്ടക്ഷരം എനിക്ക് നേരത്തെ കിട്ടിയിരുന്നു, അത് വെച്ച് തിരഞ്ഞു നോക്കിയപ്പോള്‍ അല്ലെ ഇത് മനസ്സിലായത്‌…കൊലച്ചതി ആയിപ്പോയി അഡ്മിന്‍…

  • jithin

    28B, 34D pls…

  • ജലജ

    ജിതിൻ,

    28B കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്താണ്

    34D ശ്രീരാമൻ ജനിച്ചത് ഈ വംശത്തിലാണ്. കയ്പക്ക എന്ന് അർത്ഥമുള്ള വാക്ക്. bitter gourd മഷിനിഘണ്ടു.

    വിജയാശംസകൾ!!

  • ജലജ

    ഉണ്ണികൃഷ്ണൻ പറഞ്ഞതു ശരിയാൻ സാദ്ധ്യതയുണ്ട്. ലാപ്​ടോപ് കളിക്കാൻ കൊടുക്കാത്തതിന്റെ പ്രതിഷേധവുമാകാം.

  • ജലജ

    ഉണ്ണികൃഷ്ണൻ,
    മഷിത്തണ്ടിലെ പ്രശ്നം എന്റെ ശ്രദ്ധയിൽ പെട്ടത് മിനിഞ്ഞാന്നാണ്. യി ഇട്ടുനോക്കിയപ്പോൾ.

  • Unnikrishnan

    ജലജ Says:
    October 12th, 2012 at 12:29 pm

    ഉണ്ണികൃഷ്ണൻ,
    മഷിത്തണ്ടിലെ പ്രശ്നം എന്റെ ശ്രദ്ധയിൽ പെട്ടത് മിനിഞ്ഞാന്നാണ്. യി ഇട്ടുനോക്കിയപ്പോൾ.

    അതെ ചേച്ചി..’യി’ ഞാനും ഇന്നലെ തിരഞ്ഞപ്പോള്‍ തഥൈവ…ഇതെന്തു പരിഷ്കാരം…എളുപ്പത്തില്‍ കിട്ടാന്‍ വല്ല വകുപ്പും ഉണ്ടാക്കണം…

  • jithin

    ഹൊ.. അവസാനം കരയ്ക്കെത്തി… ജലജ ചേച്ചീ, ഉത്തരം കണ്ടുപിടിക്കാന്‍ സഹായിച്ചതില്‍ സന്തോഷം .. നന്ദി…

  • Jenish

    ##കുഞ്ഞല്ലേ ക്ഷമ നശിച്ചപ്പോള്‍ വയര്‍ അങ്ങ് ഊരിയിട്ടതാകും അവന്‍..ഹ ഹ …

    :) ചേച്ചിക്ക് അങ്ങനെതന്നെ വേണം.. പേരക്കുട്ടിയും പണിതരാന്‍ തുടങ്ങി…

    എനിക്ക് ‘കാ‘ വച്ച് ആകെ അറിയാമായിരുന്ന വസ്ത്രങ്ങള്‍ കാക്കിയും കാവിയുമായിരുന്നു. നിഘണ്ടു നോക്കിയപ്പോള്‍ ഒരു കാങ്കിയും കണ്ടു..

    പിന്നെ കയര്‍ എന്ന് കണ്ടപ്പോള്‍ ‘രജ്ജു’ ആണെന്ന് പ്രതീക്ഷിച്ചു. ‘രജ്ജുഖണ്ഡ‘ത്തിന്റെ ഓര്‍മ്മ.. അതുകൊണ്ട് അതിനെ ചുറ്റിപ്പറ്റിയായിരുന്നു എന്റെ ശ്രമങ്ങള്‍‌…

    ഈ പദപ്രശ്നം കളിച്ചതിന്റെ തലപ്പെരുപ്പ് മാറ്റാന്‍ ഒരു മാസം അവധി എടുക്കുന്നു… ;) കമ്പ്യൂട്ടറുകളില്‍ നിന്നൊരൊളിച്ചോട്ടം നാട്ടിലേക്ക്…

  • രജിത് രവി

    38B സഹായം

  • സുബൈർ

    രജിത് രവി,
    38B unconditional

  • രജിത് രവി

    @സുബൈര്‍ നന്ദി :)

  • ജലജ

    ജെനിഷ്,
    പേരക്കുട്ടി പണി തരുന്നത് ഇനി കൂടുകയേയുള്ളൂ. അവന് എന്റെ പ പ്ര വേണമെന്നില്ല. incipience ആയാലും മതി. :)

    വേണ്ടത് വേണ്ടപ്പോൾ തോന്നാത്തത് പ പ്ര യുടെ കുറ്റമാണോ?

    ‘മഷിവിഭൂഷൻ’ ആയതു കൊണ്ടാവും സംസ്കൃതത്തിലേക്ക് ചിന്തകൾ

    പോവുന്നത്!!!!!

  • Manikutty

    15D 21D 34D 33U 37U 18A 20A 27A 33A Mashithandu Dictionaryi onnum varunnilla..

  • ജലജ

    ജെനിഷ്,

    ആ വസ്ത്രം കണ്ടിട്ടുണ്ടോ ? നല്ല ഭംഗിയുള്ള മുണ്ടാണ്.

    മുജീബ് പോലും അതിനു ക്ലൂ ചോദിച്ചുകളഞ്ഞല്ലോ.

    പരശുരാമനെക്കുറിച്ച് ആർക്കും ആക്ഷേപമില്ലേ?

  • chackochi

    9b 5th letter please

  • സുബൈർ

    chackochi ,

    9B 5th letter:’ബന്ധന’ത്തിലുണ്ട്, ‘വന്ദന’ത്തിലില്ല

  • ജലജ

    മണിക്കുട്ടീ,
    15D 18A കിട്ടുമ്പോൾ ശരിയാവും
    21D വിശദമായി എഴുതിയിട്ടുണ്ടല്ലോ ഒന്നിൽ കൂടുതൽ പേർ
    34D സൂര്യവംശം ഗൂഗിൾ
    33U ഇതിനു ക്ലൂ വേണോ? കൂട്ടലും കിഴിക്കലും ഗുണിക്കലുമൊക്കെ ഗണിതക്രിയകളല്ലേ? അതു പോലൊന്ന്.
    37U
    18A വളരെ നേരത്തെ എഴുതിയിട്ടുണ്ടല്ലോ.
    20A
    27A ഇതിനും ക്ലൂ??? നെഹ്റുവിനെ ഇങ്ങനെ അഭിസംബോധന ചെയ്യാറുണ്ട്
    33A മാനിന്റെ പര്യായം നോക്കൂ വിക്കിനിഘണ്ടുവിൽ . കണ്ണിന്റെ പര്യായവും ചേർത്തുനോക്കൂ
    Mashithandu Dictionaryi onnum varunnilla..

    വിജയാശംസകൾ!!!

  • ജലജ

    മണിക്കുട്ടി,
    20A എളാങ്ക് എന്നു പറയും. വിക്കിയിൽ അലവാങ്ക് എന്നും കണ്ടു. വിക്കിനിഘണ്ടുവിൽ നോക്കൂ.

    വിജയാശംസകൾ!!!

  • ജലജ

    ജെനിഷ്,
    ഒഴിവുകാലം സുഖകരമാവട്ടെ!!!
    നല്ല മഴയായതുകൊണ്ട് തല പെട്ടെന്നു തണുത്തുകിട്ടും.

  • സുബൈർ

    21D Google കടിഞ്ഞാണ്‍ , ഇമ
    34D ശ്രീരാമൻ ജനിച്ചത് ഈ വംശത്തിലാണ്. കയ്പക്ക എന്ന് അർത്ഥമുള്ള വാക്ക്. bitter gourd മഷിനിഘണ്ടു.
    33U DIVISION
    37U http://www.google.co.in/url?sa=t&rct=j&q=&esrc=s&source=web&cd=1&cad=rja&ved=0CCAQFjAA&url=http%3A%2F%2Fdictionary.mashithantu.com%2Fdictionary%2F%25E0%25B4%25A7%25E0%25B4%25BF%25E0%25B4%25B7%25E0%25B4%25A3%25E0%25B4%25BE%25E0%25B4%25A7%25E0%25B4%25BF%25E0%25B4%25AA%25E0%25B4%25A8%25E0%25B5%258D%25E2%2580%258D&ei=7Nx3UJGWAsXLrQeKzoGYCw&usg=AFQjCNGhYQdrCKxuFwqslFsASPEkRQ0Wiw
    18A Google ഉണ്ട് എന്നുള്ള സ്ഥിതി ,സത്ത,വാസ്തവം,സത്യം
    20A കൂടെനിന്ന് ….പണിയുക എന്ന് കേട്ടിട്ടില്ലേ?
    27A മലയാളത്തിലെ പുതിയ ‘സൂപ്പർതാരം’ സന്തോഷ്………..
    33A Google മാന്‍കണ്ണി, സുന്ദരി.

  • സുബൈർ

    >>നല്ല മഴയായതുകൊണ്ട് തല പെട്ടെന്നു തണുത്തുകിട്ടും.>>

    എവിടെ മഴ? ഇവിടെ ആളുകൾക്ക് സൂര്യാഘാതമേല്ക്കുന്ന കാലമാണ്‌. :)

  • reshmi

    Jalajechi 3A kittiyilla…

  • Hari Mannar

    ജലജ [2012-10-12 11:53:15] :-ശബ്ദതാരാവലിയെക്കുറിച്ച് പലരും പരാമർശിച്ചുകണ്ടു- സത്യമതാണെങ്കിലും, പെങ്ങള്‍ സമ്മതിക്കില്ലെന്നറിയാം.

    ഞാൻ ഈ പ പ്ര യിലെ വാക്കുകൾ ഓൺലൈൻ നിഘണ്ടുക്കളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഇട്ടത്. ഇതിലെ ഏതു പദമാണ് അവയിൽ ഇല്ലാത്തത്?

    കുറെയുണ്ട് പെങ്ങളേ, 35A- “Dawn” ഇട്ടാലും “Morning” ഇട്ടാലും മഷിത്തണ്ടില്‍ കിട്ടാത്തത്. ഇതിന്‍റെ അര്‍ത്ഥം മഷിത്തണ്ടില്‍ കിടക്കുന്നത് “Conjunction of night & day in the morning”. ഇത് വായിക്കുന്നവര്‍ക്ക് അത് പ്രഭാതമാണോ അതോ പ്രദോഷമാണോ എന്നറിയാന്‍ വയ്യാത്ത ഒരവസ്ഥയും.

    9B-ചന്ദ്രന്‍ “MOON” ഇട്ടു നോക്കിയിട്ടും, മഷിയിട്ടു നോക്കിയിട്ടും മഷിത്തണ്ടില്‍ കണ്ടില്ല.

    14B- ബലരാമനേ “Balarama” ആക്കിയിട്ടും എങ്ങും കണ്ടില്ല.ശബ്ദതാരാവലി വേണം

    15D- രഹസ്യം, നുറുക്ക് എവിടെ നോക്കിയിട്ടും എങ്ങും കാണാന്‍ കഴിഞ്ഞില്ല. 16B വെച്ചൂഹിച്ചെടുക്കണം അല്ലെങ്കില്‍ ശബ്ദതാരാവലി വേണം

    21D-കടിഞ്ഞാണ്‍, കയര്‍, ഇമ. Statistics-ലെ “Permutations & Combinations” അറിഞ്ഞിരിക്കണം. ആദ്യം ഓരോന്നായി തിരയുക. പിന്നെ ഈരണ്ടെണ്ണം വീതം തിരയുക. ഭാഗ്യം കൂടെ വേണം.ഇല്ലെങ്കില്‍ ശബ്ദതാരാവലി വേണം

    31D- ദേശായി സഹായത്തിനെത്തിയില്ലായിരുന്നെങ്കില്‍, മുറി പൂട്ടിയിരിക്കാം. മുറി തുറക്കണമെങ്കില്‍ ശബ്ദതാരാവലി വേണം

    22B, 25A ഇവ രണ്ടും മാത്രമല്ലേ പരിചയമില്ലാത്ത പദങ്ങൾ?22B ആദ്യത്തെ അക്ഷരം കിട്ടിയാൽ മഷിത്തണ്ടിലിട്ടാൽ വരേണ്ടതല്ലേ? 25A പ്രയാസമായിരിക്കുമെന്ന് തോന്നിയിരുന്നു:

    പെങ്ങളുടെ അത്രയും മലയാളത്തില്‍ അഗാധ പാണ്ഡിത്യമുള്ളവരൊന്നുമല്ല ഈ പദപ്രശ്നത്തില്‍ പങ്കെടുക്കുന്നവര്‍. തന്നെയുമല്ല ബഹുഭൂരിപക്ഷത്തിന്‍റെ കൈയിലും ശബ്ദതാരാവലി പോയിട്ട് ഒരു സാദാ മലയാളം നിഘണ്ടു പോലും കാണില്ല എന്നതാണ് പച്ചപരമാര്‍ത്ഥം. ശബ്ദതാരാവലിയില്‍ നിന്ന് സംസ്കൃതോത്ഭവ മലയാള പദങ്ങള്‍ കൊണ്ട് കടുകട്ടി പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും സാധിക്കും. സ്വന്തം പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാമെന്നതിനുപരി അതില്‍ വലിയ മഹത്വമൊന്നും ഞാന്‍ കാണുന്നില്ല. കുറച്ചു കൂടി ലളിതമാക്കിയാല്‍ കൊള്ളാമായിരുന്നു. എനിക്കിങ്ങനേ പറയാനറിയറിയുള്ളൂ. കൊള്ളാമെങ്കില്‍ സ്വീകരിക്കുക. ഇല്ലെങ്കില്‍ തള്ളിക്കളയുക.

  • Srutheesh(GILLU)

    ഇനി കുറച്ച് കാലത്തേക്ക് പദപ്രശ്നത്തിനു വിട………ഇതുവരെ വാക്കുകള്‍ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകള്‍………

  • reshmi

    3 A ?

  • sinu

    @reshmi:”3A………………………………….. madye thapassu cheythaalumee paapa karmathin prathikriyayaakumo” . Fill in the blank. Wish u sucess!

  • reshmi

    Thanks sinu

  • Harilal

    please help for 23D

  • Vivek

    ഞാനും ധ ആണു കണ്ടിട്ടുള്ളത്. അതു കൊണ്ടു ചോദിച്ചതാ.

    സീരിയും ധ്വജനും ചേരുമ്പോള്‍ ‘ദ’ എവിടെ നിന്നു വന്നോ ആവോ? സന്ധിയും സമാസവും സംശയം ചോദിക്കാന്‍ ആരെയും ഇപ്പോള്‍ ഈ വഴി കാണാറുമില്ല.

  • Vivek

    ജലജേച്ചീ, ചോദിച്ചതു കൊണ്ടു ചോദിക്കുകയാണ് – പരശുരാമന്റെ കഥ ഒന്നു പറയാമോ?

  • Vivek

    ജെനീഷേ, ഇംഗ്ലീഷ് പദപ്രശ്നം ഒരു വഴിക്കാക്കിയിട്ട് പോയാല്‍ പോരെ?

  • Jenish

    @Vivek

    ##വിശ്വാമിത്രൻ രാമലക്ഷ്‌മണന്മാരെ നയിക്കുന്നതു മിഥിലാ രാജ്യത്തിലേയ്‌ക്കാണല്ലോ. കർഷകസമൃദ്ധി വിളിച്ചറിയിക്കുന്ന നാടാണു മിഥില. അവിടുത്തെ രാജാവായ ജനകന്റെ യഥാർത്ഥ നാമം സീരദ്ധ്വജൻ എന്നാണ്‌. സീരം അഥവാ കലപ്പ കൊടിയടയാളമായിട്ടുളളവൻ എന്നും പറയാം.

    സീര + ധ്വജ = സീരദ്ധ്വജ ( ആഗമസന്ധി)

    ഇംഗ്ലീഷ് പദപ്രശ്നം നിങ്ങളെല്ലാം കൂടി ഒരു വഴിക്കാക്ക്… എന്റെ രണ്ടെണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.. അതുംകൂടി മനസ്സില്‍ കണ്ടാണ് മുങ്ങുന്നതെന്ന് കരുതിക്കോ.. :)

  • yesoda

    ആത്മസംതൃപ്തി ഇല്ലാതെ ഇത്രയും കൊണ്ടെത്തിച്ചു. ഇനിയും തീര്‍നില്ല, ക്ലൂ തരാമോ? ചന്ദ്രന്‍ 6th & 7th അക്ഷരം, 11u 2nd & 3rd അക്ഷരം, 5u ആദ്യ അക്ഷരം.

  • ജലജ

    യശോദ,
    ചന്ദ്രൻ വിക്കിനിഘണ്ടുവിൽ മുഴുവനായിത്തന്നെ ഉണ്ട്. പര്യായത്തിൽ പതിമൂന്നാമത്തേത്.
    11u. വടക്കിന്റെ പര്യായമായി സാധാരണ ഉപയോഗിക്കുന്ന വാക്ക്. ദക്ഷിണേന്ത്യ പോലെ വടക്കേ ഇന്ത്യക്ക് പറയുന്നതെന്താണ്?
    5u. മലയാളത്തിലെ പ്രശസ്തബാലസാഹിത്യകാരനാണ്.
    വിജയാശംസകൾ!!!

  • yesoda

    ജലജ, Thanks Jalja. Friends please bear with me for writing in English, I wanted to do fast. jalaja, hats off to you dear, your knowledge in malayalam language is really appreciable. But person like me could have never completed this if toppers’ were not helped. Now, I will to go through the answers two three times to enable me to learn something out of it. Thanks once again jalja..

  • Vivek

    @ Jenish

    അതു നന്നായി. ആപത്ത് വരുമ്പോള്‍ കൂട്ടത്തോടെ എന്നു പറയുന്നതു പോലെയാണോ രണ്ട് പദപ്രശ്നം ഒരുമിച്ചു വരുന്നത്? എന്തായാലും പൈലറ്റായി എന്റേതാണ്.

  • Vivek

    സന്ധി ആഗമമാണെന്ന് പിടി കിട്ടി. അതല്ല എന്റെ സംശയം. അതു ശകലം കടുപ്പമാണ്.

    എന്തുകൊണ്ട് ആഗമസന്ധി?

    ഗരുഡന്‍ + ധ്വജന്‍ = ഗരുഡധ്വജന്‍ (ലോപസന്ധി) (അതോ ഇതും ഗരുഡദ്ധ്വജന്‍ എന്നാണോ? മഷിത്തണ്ടില്‍ കണ്ടില്ല. ശബ്ദതാരാവലി എന്തു പറയുന്നു എന്നറിയില്ല).

    കിളി + കൂട് = കിളിക്കൂട്.
    മഷി + തണ്ട് = മഷിത്തണ്ട്

    മുകളില്‍ രണ്ടും ദ്വിത്വസന്ധിയാണ്. അതനുസരിച്ച് ധ ഇരട്ടിപ്പിക്കുന്നതാണോ
    ദ്ധ ആയി മാറുന്നത്? പക്ഷെ ദ ക്ഷണിക്കാതെ വന്നതു കൊണ്ട് ആഗമസന്ധിയായി പ്രത്യക്ഷത്തില്‍ പറയാം.

    ഇതൊന്നുമല്ലാതെ, വെറുതെ സീരിധ്വജന്‍ (ഉദാ: താലി + മാല = താലിമാല) എന്നു പറഞ്ഞാല്‍ എന്താ കുഴപ്പം?

  • Vivek

    *”ഇതൊന്നുമല്ലാതെ, വെറുതെ സീരിധ്വജന്‍” ‍ – സീരധ്വജന്‍ എന്നു തിരുത്തിവായിക്കുക (വിരലടിപ്പിശാച്)

  • pooja

    help 11u,9b,13u & 4d

  • Jenish

    @വിവേക്

    ഗരുഡ + ധ്വജ = ഗരുഡദ്ധ്വജ എന്നാണ് വരുന്നത്.. അവിടെയും ആഗമസന്ധി..

  • Jenish

    എന്തിനാണ് സന്ധികള്‍‌‌? ഉച്ചാരണത്തിലെ സൌകര്യത്തിനാണ് പ്രധാനമായും സന്ധികള്‍ ഉപയോഗിക്കുന്നത്.. രണ്ട് പദങ്ങള്‍ ചേര്‍ന്ന് ഒന്നാകുകയാണ് ഇവിടെ.. ചേര്‍ച്ചയാണ് പ്രധാനം..

    സീര + ധ്വജ = സീര ധ്വജ എന്ന് ഉച്ചരിക്കുമ്പോള്‍ ആ രണ്ട് പദങ്ങളും ചേര്‍ന്നതായി തോന്നുന്നുണ്ടോ? സീരദ്ധ്വജ എന്നാകുമ്പോഴോ? ഇതുതന്നെയാണ് ‘ഗരുഡദ്ധ്വജ’ യുടെയും കാര്യം..

    ‘സീര’ , ‘ധ്വജ’ എന്നീ രണ്ട് പദങ്ങള്‍ ചേര്‍ത്ത് ഉച്ചരിച്ചു നോക്കൂ.. ‘ദ്’ ആഗമിക്കാതെ അവയെ ചേര്‍ത്ത് ഉച്ചരിക്കാന്‍ കഴിയുമോ?

    കൂടുതല്‍ അറിയാന്‍ ഏതെങ്കിലും മുന്‍ഷികള്‍ കനിയണം…

  • കാരണവര്‍

    Hari Mannar Says: ശബ്ദതാരാവലിയില്‍ നിന്ന് സംസ്കൃതോത്ഭവ മലയാള പദങ്ങള്‍ കൊണ്ട് കടുകട്ടി പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും സാധിക്കും.

    കുറ്റം പറയാതെ ഹരി മാന്നാര്‍ ഒരു കടുകട്ടി പദപ്രശ്നം ഉണ്ടാക്കൂ. ഞങ്ങള്‍ കാത്തിരിക്കുന്നു.

    Hari Mannar Says: കുറച്ചു കൂടി ലളിതമാക്കിയാല്‍ കൊള്ളാമായിരുന്നു.

    ലളിതമായാല്‍ അതിലെന്തൂട്ടാ ഒരു രസം

    ഒരു പദപ്രശ്നം ഉണ്ടാക്കാന്‍ കുറച്ചു sense വേണം, sensibility വേണം, sensitivity വേണം. Just remember that. ഹല്ല പിന്നെ!!!

    ഈ പദപ്രശ്നം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. അഭിനന്ദനങ്ങള്‍

    വാല്‍ക്കഷ്ണം: പരാക്രമം സത്രീകളോടല്ല വേണ്ടൂ.

  • neema

    @ Pooja
    11 A – Google “മദ്ദളത്തിനോടാണ് പരാതി ”
    9 B- ചന്ദ്രൻ വിക്കിനിഘണ്ടുവിൽ മുഴുവനായിത്തന്നെ ഉണ്ട്. പര്യായത്തിൽ പതിമൂന്നാമത്തേത്
    13 U- ഭീമന്റെ ആയുധം
    4 D-ml.wikipedia.org/wiki/തോൽപ്പാവക്കൂത്ത്

  • ജലജ

    യശോദ,
    നിഘണ്ടു, പുരാണിക്ക് എൻസൈക്ലോപീഡിയ, ബൂലോഗം തുടങ്ങി പലതിന്റെയും സഹായത്തോടെയാണ് പദപ്രശ്നങ്ങൾ ഞാൻ നിർമ്മിക്കുന്നത്. എന്റെ അറിവും ഇതുമായി യാതൊരു ബന്ധവും ഇല്ല. ഇത് ഞാൻ മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ ആളായതുകൊണ്ട് തെറ്റുധാരണ ഒഴിവാക്കാൻ ഒരിക്കൽ കൂടി എഴുതിയെന്നേയുള്ളൂ.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇനി കുറെ നാളത്തേക്ക് ഒരു വിശ്രമം വേണമെന്ന് വച്ചായിരിക്കാം ആംഗലേയ പദപ്രശ്നം അവതരിപ്പിച്ചത്.

    ജലജെച്ചിയും മറ്റു പ പ്ര നിര്‍മാതാക്കളും അറിയുവാന്‍. ഒരു വസ്ത്രം, ഒരു വിനോദ സഞ്ചാര കേന്ദ്രം, ഒരു പഞ്ചായത്ത്‌, ഒരു രാജ്യം തുടങ്ങി ചോദ്യങ്ങള്‍ ഒഴിവാക്കണം. ഞാനും അതിനായി ശ്രമിക്കുന്നു. അങ്ങനെ വന്നാല്‍ പുതിയ കളിക്കാര്‍ക്ക്‌ ഒരു ആശ്വാസമാകും.

  • Hari Mannar

    കാരണവര്‍ പുതിയ ആളായതു കൊണ്ടിങ്ങനെയൊക്കെ എഴുതിക്കോ. പുത്തനച്ചി പുരപ്പുറം തൂക്കും.

    ഇവിടെ കുറച്ച് ആള്‍ക്കാര്‍ക്ക് അവര് പിടിക്കുന്ന മുയലിന് മൂന്ന് കൊമ്പുണ്ടെന്നാണ് ഭാവം. ഇതില്‍ മടുത്തിട്ടാണ് ഞാനിപ്പോള്‍ മഷിത്തണ്ടില്‍ ഔദ്യോഗികമായി (online) പങ്കെടുക്കാത്തത്. മഷിത്തണ്ടിന്‍റെ ആദ്യകാലം മുതല്‍ ഭാഗഭാക്കായിരുന്ന ഒരാളെന്ന നിലയില്‍ ഇതിനെ ഉപേക്ഷിക്കാനും മനസ്സുവരുന്നില്ല. എല്ലാവരേയും പോലെ ഞാനും പദപ്രശ്നം പൂര്‍ത്തിയാക്കുന്നുണ്ട്. online-ല്‍ അല്ലെന്ന് മാത്രം.

    കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. വഴിയെ എല്ലാം മനസ്സിലായിക്കോളും

  • Harilal

    please help for 23D…just waiting for it to complete

  • ജലജ

    ഹരിലാൽ,
    അരണയുടെ വായിലുണ്ടെന്ന് പറയപ്പെടുന്നു.
    വിജയാശംസകൾ!!!

  • ജലജ

    യശോദ,
    രാവിലെ പെട്ടെന്നു പുറത്തുപോകേണ്ടിവന്നതുകൊണ്ട് മുഴുവൻ എഴുതാൻ കഴിഞ്ഞില്ല.

    >>>>Now, I will to go through the answers two three times to enable me to learn something out of it.<<<<

    അതു നല്ല കാര്യം . ഏതെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ. അറിയുന്നത് പറഞ്ഞുതരാം.

  • ജലജ

    ശ്രുതീഷ്, ലീവിൽ പോവുകയാണോ?

  • neema

    23 U -നാഗത്തിന്റെ വായിലുള്ളത്‌ നാഗ—–. അതുപോലെ അരണ യുടെ വായിലുള്ളത്‌
    or അരണ wiki

  • Harilal

    oh got it, thanks jalaja & neema…..

  • ജലജ

    വിവേക്,

    ഘോഷങ്ങൾക്കും അതിഖരങ്ങൾക്കും ദ്വിത്വം വരുമ്പോൾ പൂർവ്വത്തിനു് മുറയ്ക്കു് മൃദുവും ഖരവും ആദേശംകൂടി വരുന്നതാണു്.

    ഉദാ: ആന+ ഭ്രാന്ത്= ആനബ്ഭ്രാന്ത്; പാതി+ ഫലം= പാതിപ്ഫലം.

    അതുപോലെയാകും സീരദ്ധ്വജനും.

    ഇതിപ്പോൾ കേരളപാണിനീയത്തിൽ നിന്നെടുത്തതാണ്. വിക്കിയിൽ നിന്ന്.

  • ജലജ

    >>>കൂടുതല്‍ അറിയാന്‍ ഏതെങ്കിലും മുന്‍ഷികള്‍ കനിയണം…<<>>സന്ധിയും സമാസവും സംശയം ചോദിക്കാന്‍ ആരെയും ഇപ്പോള്‍ ഈ വഴി കാണാറുമില്ല.<<<

    എനിക്ക് സംശയം തീർക്കാൻ ഒരു മുൻഷിസുഹൃത്തുണ്ട്. പ പ്ര യിലെ സംശയങ്ങൾ പലതും തീർത്തുതന്നിട്ടുണ്ട് ആ മാഷ്. മേൽപ്പറഞ്ഞ സന്ധികാര്യവും അങ്ങനെയൊരിക്കൽ പറഞ്ഞുതന്നിരുന്നു. പിന്നെ മഹാമാരി, കന്ദര, സുബ്ബുലക്ഷ്മി ,പരശുരാമൻ അങ്ങനെയങ്ങനെ പലതും.

  • ജലജ

    പിഷാരടീ,

    പ പ്ര അയച്ചുകഴിഞ്ഞു. ഇനി മാറ്റങ്ങൾ വരുത്തുവാൻ ബുദ്ധിമുട്ടാണ്.
    എന്റെ പ പ്ര ലിസ്റ്റിൽ ഇല്ലല്ലോ.

    ഇംഗ്ലീഷ് പ പ്ര സഹായികൾ നെറ്റിൽ ധാരാളമുണ്ടല്ലോ. അവ സഹായിക്കും.

    ആശംസകൾ!!!

  • ജലജ

    വിവേക്,

    അങ്ങനെ പരശുരാമന്റെ ഒരു കഥയൊന്നും എന്റെ അറിവിലില്ല.

    ഞാൻ അത് ബൂലോഗത്തു നിന്ന് എടുത്തതാണെങ്കിലും ഗൂഗിൾ സെർച്ചിൽ ഇതു വരെ കണ്ടുകിട്ടിയിട്ടില്ല. ആർക്കെങ്കിലും കൂടുതൽ അറിവുണ്ടെങ്കിൽ പറഞ്ഞുതന്നാൽ കൊള്ളാം.

  • ജലജ

    ഈ പദപ്രശ്നത്തിലെ നിഘണ്ടുപദങ്ങൾ എല്ലാം മഷിനിഘണ്ടുവിൽ ഉണ്ട്. ഇപ്പോൾ ഒന്നുകൂടി നോക്കി ഉറപ്പുവരുത്തി.
    അപ്പോൾ ഞാൻ പറഞ്ഞത് സത്യം തന്നെ.

    മേൽപ്പറഞ്ഞ പദങ്ങളുൾപ്പടെ കുറെ വാക്കുകൾ ഗൂഗിൾ സെർച്ചിൽ പ്രത്യക്ഷപ്പെടാതിരിക്കുകയും മറ്റ് കുറെ വാക്കുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിന്റെ ഗുട്ടൻസ് എന്താണെന്ന് നിഘണ്ടുവിന്റെ അധികൃതർക്ക് അറിയാമായിരിക്കും. അത്തരം കാര്യങ്ങൾ ചോദിക്കാനുള്ള ഒരു സംവിധാനം നിഘണ്ടുപ്രവർത്തകർ ഒരുക്കിയിട്ടുള്ളതുകൊണ്ട് താല്പര്യമുള്ളവർക്ക് ആ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഞാൻ എന്തായാലും ഉപയോഗിച്ചുകഴിഞ്ഞു.

    പദപ്രശ്നം ചെയ്തവർ, അഭിപ്രായം എഴുതിയവർ, ക്ലൂ ചോദിച്ചവർ, കൊടുത്തവർ അങ്ങനെ എല്ലാവരോടുമുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.

    ഇതിലെ മനോഹരമായ രണ്ട് സൂചനകൾ മാപ്പുസാക്ഷിയുടെ സ്വന്തം ആണ്. അതിനും മറ്റു സഹായങ്ങൾക്കും നന്ദിയോടെ മാപ്പ് തന്നിരിക്കുന്നു . നോക്കിക്കഴിഞ്ഞാൽ മടക്കാതെ തരുമല്ലോ. :)

    ആ രണ്ടു സൂചനകൾ ഏതാണെന്നു ശരിയായി പറയുന്നവർക്ക് ഒരു സമ്മാനം.!!!

  • Jenish

    വസ്ത്രവും കയറും.. അതാണെന്ന് ചുമ്മാതെങ്കിലും പറ ചേച്ചീ.. നമ്മുടെ സുബൈറിനും കൂടി കുറച്ച് കിട്ടിക്കോട്ടേന്ന്.. :)

  • ജലജ

    :) :) :)

  • neema

    Jalaja chechi , Do these words ” ജന്മം” and “ജമ്മം” have different meaning?

  • ജലജ

    നീമാ,

    എന്റെ അറിവനുസരിച്ച് ഒരേ അർത്ഥമാണ്. ജമ്മം ദേശ്യമായി ഉപയോഗിക്കുന്നതാവാം. ഈ അറിവ് ശരിയായിക്കൊള്ളണമെന്നില്ല.

    ല ശ താരാവലിയിൽ അങ്ങനെ ഒരു വാക്ക് കണ്ടില്ല. ശ താരാവലിയിലുണ്ടോ എന്നറിയില്ല. ല ശ താരാവലിയിൽ ജമ്മ്വം എന്നൊരു വാക്ക് കണ്ടു. അർത്ഥം ചളി, ചേറ് ,ചോറ് എന്നിങ്ങനെ കൊടുത്തിരിക്കുന്നു.

  • കാരണവര്‍

    3A, 16A

  • ജലജ

    കാരണവർ,

    3A ഗീതയുടെ ആദ്യത്തെ മലയാളം സിനിമ. മുരളിയുടെ ആദ്യസിനിമയും കൂടിയാണെന്ന് തോന്നുന്നു. എം ടി, ഹരിഹരൻ , മോഹൻലാൽ, നാദിയാമൊയ്തു

    16A ഞാനെന്ന ഭാവം

    വിജയാശംസകൾ!!!

  • Vivek

    @JalajEchi

    3A & 16A

  • ജലജ

    വിവേക്,
    ഇതെന്താ ഇങ്ങനെയൊരു ചോദ്യം ഇപ്പോൾ. മാത്രമല്ല ഇതിന്റെ ക്ലൂ അല്ലേ തൊട്ടുമുകളിലുള്ളത്?

  • ജലജ

    ഇപ്പോൾ ആണ് ശ്രദ്ധിച്ചത് കാരണവർ 12 ന് നൂറിലെത്തി. എന്നിട്ട് ഇന്ന് ക്ലൂ ചോദിച്ചിരിക്കുന്നു. അതുപോലെ വിവേകും. എന്താണിങ്ങനെ???????

  • Jenish

    ചേച്ചീ…………………

    അവര് ക്ലൂ അല്ല ചോദിച്ചത്..

    ##ആ രണ്ടു സൂചനകൾ ഏതാണെന്നു ശരിയായി പറയുന്നവർക്ക് ഒരു സമ്മാനം.!!!

    ഇതിന്റെ ഉത്തരമാണ്…

  • ജലജ

    ജെനിഷ്,
    പറഞ്ഞതു നന്നായി . മഷിത്തണ്ടിൽ കുട്ടിച്ചാത്തനോ എന്ന് ഞാൻ വിചാരിച്ചു പോയി.

  • kumar

    I AM NOT CLEVER LIKE OTHER FRIENDS SO I FINISH ON 71 POINTS,

  • anjanasatheesh

    @ kumar,

    here, there is no issue of cleverness, it is Luck with simple thinking. Because some easy questions we want sit hours n hours to get the answers. Ask more clues…..we are ready to provide….

  • സുബൈര്‍

    >>ഇതിലെ മനോഹരമായ രണ്ട് സൂചനകൾ മാപ്പുസാക്ഷിയുടെ സ്വന്തം ആണ്.>>

    അങ്ങനെയും സംഭവിച്ചോ? അതെപ്പോ? :)

    സൂചനകളിൽ ചില ഭേദഗതികൾ നിർദ്ദേശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ്‌ മാപ്പുസാക്ഷി അറിയിക്കുന്നത്.

  • ജലജ

    സുബൈറേ, പാര വയ്ക്കുന്നോ അതും സ്വന്തം കോക്കസിലെ ഒരംഗത്തിനോട്? :)

    മറ്റു കോക്കസുകാർ എന്തു വിചാരിക്കും!!!

  • ജലജ

    ആരും ശരിയുത്തരം നൽകിയിട്ടില്ല സുബൈർ പോലും

    36B. ഇതാണൊരു സൂചന. എന്റെ ഓർമ്മയിലുണ്ടായിരുന്ന ഒരു പദമാണിത്. അതിന്റെ സൂചന മെച്ചപ്പെടുത്താനായി രാമായണവും മഹാഭാരതവും വായിച്ചുനാക്കിയ ആ പ്രതിബദ്ധത ശ്ളാഘിക്കപ്പെടേണ്ടതല്ലേ!!!!!!!!!

    5U. എന്റെ പരമാബദ്ധമായ ഒരു കായികസൂചനയെ സാഹിത്യസുചനയാക്കി.

    3A ഏതോ സൈറ്റിൽ നിന്നെടുത്തതാണ്.

    16A എനിക്ക് നേരത്തെ അറിയാമായിരുന്നു

  • kumar

    Thanks Anjana Satheesh,Pls help 6A,10A,27A,30A,38D &7U

  • സുബൈർ

    അങ്ങനെ എന്നെയും ഒരു ആത്മഹന്താവ് (അങ്ങനെ പറയാമോ ആവോ!)
    ആക്കിയപ്പോൾ ചേച്ചിക്ക് തൃപ്തിയായല്ലോ! :)

    ഞാനീ കോക്കസിൽ നിന്ന് രാജി വെക്കുകയാണ്‌. :) :)

  • സുബൈർ

    @kumar ,
    6A Google തേദിരാജ്യം ഭരിച്ചിരുന്ന ഒരു രാജാവ്
    10A first two letters : Mars
    27A നെഹ്‌റുവിനെ ആദരപൂർവം വിളിക്കുന്ന പേര്‌. ബാപ്പുജി, ചാച്ചാജി പോലെ.
    30A Google : ‘Raja Ravi Varma’ written in Marathi
    38D ???? (38B : മഷിനിഘണ്ടു : unconditional)
    7U childish

  • ജലജ

    കുമാർ,
    6A,തേദിരാജ്യം ഭരിച്ചിരുന്ന ഒരു രാജാവ് ഗൂഗിൾ
    10A, varamozhi –google. അതിൽ varamozhi project നോക്കുക . ASCII ക്ലിക്ക് ചെയ്യുക
    27A, നെഹ്റുവിനെ അങ്ങനെ അഭിസംബോധന ചെയ്യാറുണ്ട്. Jawaharlal Nehru വിക്കി നോക്കൂ.
    30Anovel about raja ravivarma in marathi ഗൂഗിൾ
    ,38D ഇങ്ങനെ ഒരു ചോദ്യം ഇല്ലല്ലോ. 38 B ആണോ? ഉപാധികളില്ലാതെ . unconditional mashidict
    &7U ബാലകരെ പോലെ
    വിജയാശംസകൾ!!!

  • Hari Mannar

    Moderator- ആയി എന്നു വെച്ചാല്‍ എല്ലാം തികഞ്ഞവനായി എന്നര്‍ത്ഥമില്ല. വ്യംഗ്യമായ പദപ്രയോഗങ്ങള്‍ ആരുടെ നേര്‍ക്കാണെന്നും അതില്‍ക്കൂടി നിഗൂഢമായ ഒരു സന്തോഷം ലഭിക്കുന്നുണ്ടെന്നും മനസ്സിലായി. അധികമായാല്‍ എല്ലാം വിഷമയം തന്നെ.

  • Hari Mannar

    ശ്രീമതി ജലജയുടെ “NALINI/12/VARSHAM/10″, Topic “പൊതുവിജ്ഞാനം/നിഘണ്ടു”-ന്‍റെ Last Date: 31/7/2013 ആണ് കൊടുത്തിരിക്കുന്നത്. “288 Days to go”. അത്രയും ക്ഷമ എല്ലാവര്‍ക്കും കാണുമോ? തിരുത്തേണ്ടവര്‍ അത് തിരുത്തിയാല്‍ നന്നായിരുന്നു.

  • kumar

    THANKS TO JALAJECHI AND SUBAIR,WITH YOUR HELP I REACH AT 92 I NEED A SMALL HELP TO FINISH THIS ,24a,22b-2nd letter,29B 1ST LETER,36 b, AND 21 d PLS

  • anjanasatheesh

    @ kumar,
    ക്ഷമിക്കുക…..കഴിഞ്ഞദിവസം നോക്കാന്‍ പറ്റിയില്ല

    24A – ? or 24B – സത്യ ത്തില്‍ കാണാം

    22B – “യാ”ത്രയിലുണ്ട്

    29B – “അക്ഷരമാല”യില്‍ ആദ്യം കാണാം

    36B- സൗവീരരാജാവിന്െറ പട്ടമഹിഷി – ഗൂഗിളില്‍ ഇതേപോലെ തിരയൂ

    21D – ആല്‍ഫ,ബീറ്റ,ഗാമ…ഇതൊക്ക എന്താ

  • admin

    thanks hari

  • ജലജ

    അപ്പോൾ മഷിനിഘണ്ടുവിന്റെ അനാസ്ഥയ്ക്കു പിന്നിൽ അഡ്മിനായിരുന്നു അല്ലേ?
    പദപ്രശ്നം ഇടാതിരുന്നാൽ മതിയായിരുന്നല്ലോ.

    • admin

      :-) …. I mean :-(

  • ജലജ

    അഡ്മിൻ എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല. emoticone അധികസമയവും എനിക്ക് മനസ്സിലാകാറില്ല.

  • ജലജ

    അഡ്​മിൻ എന്താണുദ്ദേശിച്ചതെന്തെന്ന് ഇത്ര നേരവും ഞാൻ ആലോചിക്കുകയായിരുന്നു.

    ആദ്യത്തെ ചിരി എന്റെ ആദ്യവാക്യത്തിന്. അതായത് അനാസ്ഥയ്ക്കു പിന്നിൽ അഡ്മിൻ ആയിരുന്നുവെന്ന്.

    രണ്ടാമത്തെ കരച്ചിൽ പ പ്ര ഇടാതിരുന്നാൽ മതിയായിരുന്നു എന്ന വീണ്ടുവിചാരത്തിൽ.

    എന്റെ വ്യാഖ്യാനം ശരിയാണോ ആവോ?

  • Vivek

    അങ്ങനെ രാജി വെച്ച് ആളാകണ്ട.

    കോക്കസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സുബൈറിനെ സസ്പെന്റ് ചെയ്തിരിക്കുന്നു.

  • admin

    അങ്ങിനെ കൂടുതല്‍ ചിന്തിച്ചു കാടു കയറേണ്ട. പ.പ്ര ഇട്ടതില്‍ ലവലേശം ഖേദം ഇല്ല. പക്ഷെ നിഘണ്ടു സേര്‍ച്ച്‌ പരാജയമാണല്ലോ എന്ന് ഓര്‍ത്ത്‌ ചിന്ന വിഷമം. നമ്മുടെ ജോലീം കൂലീം ഇല്ലാത്ത മച്ചാന്‍ മാര്‍ ഇതെന്തുകൊണ്ട്‌ ആദ്യം ശരിയാക്കിയില്ല എന്ന് ആലോചിക്കുകയായിരുന്നു.

  • admin

    ആരുണ്ട്‌ അടുത്ത പ.പ്ര നിയന്ത്രിക്കാന്‍. ?

  • കഥാകാരന്‍

    ആരുമില്ലെങ്കില്‍ ഞാന്‍ അരക്കൈ നോക്കിയാലോ?

    • admin

      കഥാകാരന്‍ – പുതിയ മത്സരത്തിന്റെ പേര് പറയൂ.

      next1 എന്ന പേരില്‍ പ.പ്ര കൊടുത്തിട്ടുണ്ട്‌.
      പേര് കിട്ടുന്ന മുറയ്ക്ക് ആ പേര് കൊടുക്കാം.

  • ജലജ

    >>>>ജോലീം കൂലീം ഇല്ലാത്ത മച്ചാന്‍ മാര്‍ <<<<

    അപ്പോൾ അവർ കാരണമാണ് ഈ പേജിൽ ആക്ഷേപവർഷം ഉണ്ടായത് അല്ലേ? എന്തായാലും അവയൊന്നും ഞാൻ സ്വീകരിച്ചിട്ടില്ല. അഡ്മിൻ നേരിട്ടെടുത്ത് അവർക്ക് കൊടുത്തോളൂ. ഒരു തൊഴിലില്ലായ്മാവേതനം

    • admin

      ഈ പ.പ്ര. എന്തായാലും അവരുടെ കണ്ണ് തുറപ്പിച്ചു എന്ന് പറയുന്നതാകും നല്ലത്. ഇപ്പോള്‍ തല കുത്തി മറിയുന്നുണ്ട്. ശരിയാക്കി എന്ന് തോന്നുന്നു.
      ഒന്ന് പരിശോധിക്കാമോ?

  • സുബൈർ

    >>>ആരുമില്ലെങ്കില്‍ ഞാന്‍ അരക്കൈ നോക്കിയാലോ?>>>
    അരക്കൈ അല്ല, മുഴുക്കൈ തന്നെ ആയിക്കോട്ടെ. :-)
    കുറെയേറെ സമയവും അദ്ധ്വാനവും പാഴാക്കി, വഴിയെ പോകുന്നവരുടെയൊക്കെ ചീത്തവിളി കേൾക്കാൻ കിട്ടുന്ന അവസരം വെറുതെ കളയേണ്ട! :) :)

    എല്ലാ ഭാവുകങ്ങളും…!!!

    • admin

      നന്ദി സുബൈര്‍ . സമയത്തിനും അധ്വാനത്തിനും ക്ഷമയ്ക്കും.

  • beegees

    “admin Says:
    October 19th, 2012 at 7:39 am
    കഥാകാരന്‍ – പുതിയ മത്സരത്തിന്റെ പേര് പറയൂ.

    next1 എന്ന പേരില്‍ പ.പ്ര കൊടുത്തിട്ടുണ്ട്‌.
    പേര് കിട്ടുന്ന മുറയ്ക്ക് ആ പേര് കൊടുക്കാം.”
    പേര് നിര്‍ദ്ദേശിക്കുന്നു……
    ഹേമന്തം അല്ലെങ്കില്‍ ശിശിരം

    • admin

      അത് നളിനിയില്‍ നടത്തുവാന്‍ സുബൈര്‍ നിര്‍ദ്ടെസിച്ചിട്ടുള്ള പേരുകളാണ് .

      മോഡരേട്ടര്‍ പറയുന്ന പേര് ഇടണം എന്നാണു ഇപ്പോഴത്തെ അലിഖ നിയമം. :-)

  • കഥാകാരന്‍

    “സംവേദം”

  • noufi

    1 B -? pls help

  • http://NA മുജീബുര്‍റഹ്മാന്‍

    Noufi
    1 B ആശാനാശയഗംഭീരന്, ഉള്ളൂര് ഉജ്വലശബ്ദാഢ്യന്, വള്ളത്തോള്……. Search Google