സിമട്രിയിൽ മൂന്നു കളം അടുപ്പിച്ചു കറുത്തതാവാമോ? അത് എനിക്ക് അറിയില്ലായിരുന്നു.
vinodpl
Nice cross word Mujib
i would rank this as best from mujib
http://NA മുജീബുര്‍റഹ്മാന്‍
ജലജേച്ചി, വിനോദ്
നല്ല വാക്കുകള്‍ക്ക് നന്ദി………
beegees
നന്ദി മുജീബ് ..നല്ല പദപ്രശ്നം
അബ്ദുല്‍ ബഷീര്‍
മുജീബിനും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍!
ഒരേ വിഷയത്തില്‍ കേന്ദ്രീകരിച്ച് പ്രതിസമത നില നിര്‍ത്തിയതിനു പ്രത്യേക അഭിനന്ദനം.
ചേച്ചീ, ഈ പദപ്രശ്നത്തിന്റെ ഭംഗി കാണാന്‍ ജെനീഷ് പറയേണ്ടി വന്നോ, കഷ്ടായി..
സുബൈർ
ഈ ‘സിനിമ’യും ഹിറ്റായതിൽ സന്തോഷം. മുൻനിരക്കാർക്ക് അഭിനന്ദനങ്ങൾ!!
സിമ്മട്രി ഉള്ള പദപ്രശ്നങ്ങൾ പൊതുവെ എളൂപ്പമായിരിക്കും എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.
എന്നും കടുപ്പം കൂടിയ പ്രശ്നങ്ങൾ മാത്രം നിർമ്മിച്ചിരുന്ന, അതിന്റെ പേരിൽ ഏറെ പഴി കേട്ടിരുന്ന, മുജീബിന്റെ കരിയറിൽ ഒരു വഴിത്തിരിവാവും ഈ പ.പ്ര എന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.
neema
33 b ist letter pls
ജലജ
അബ്ദുൽ ബഷീർ,
വെറും വയറോടെ പ പ്ര ചെയ്യുമ്പോൾ സൌന്ദര്യം എങ്ങനെ കണ്ണിൽ പെടാൻ!
പ്രാതൽ കഴിച്ചു വന്നപ്പോഴേയ്ക്കും ജെനിഷിന്റെ കമന്റ് വന്നു കഴിഞ്ഞിരുന്നു. അത് വായിച്ച ശേഷമാണ് പ പ്ര നോക്കിയത്.
ജലജ
>>>>സിമ്മട്രി ഉള്ള പദപ്രശ്നങ്ങൾ പൊതുവെ എളൂപ്പമായിരിക്കും എന്ന് ഒരിക്കൽ കൂടി തെളിഞ്ഞു.<<<<
ഞാനീവഴിക്കു വന്നിട്ടില്ല, ഒളിവിലാണ് ജലജ. മാലപ്പടക്കത്തിനാണ് ഞാന്‍ തീ കൊളുത്തയത്. പൊട്ടിക്കഴിയട്ടെ.
സുബൈർ
@ജലജ,
>>സുബൈർ, വർഷാവസാനവും അങ്ങനെ പറയാൻ കഴിയട്ടെ!!!>>
‘പൊതുവെ’ എന്ന വാക്ക് ശ്രദ്ധിക്കുക. പിന്നെ ശ.താ.വ കയ്യിലുണ്ടെങ്കിൽ സിമ്മട്രിയല്ല, അതിന്റെ അപ്പൂപ്പൻ ഉണ്ടെങ്കിലും പ.പ്ര കളിക്കുന്ന പാവങ്ങളെ ക്ഷ ഞ്ച ട്ട ണ്ണ വരപ്പിക്കാൻ പറ്റുമെന്നതിൽ ഒരു സംശയവുമില്ല.
@കാരണവര്‍,
വിശകലനം അസ്സലായി!!
Rajith Ravi
സഹായത്തിന്റെ നീണ്ട ലിസ്റ്റ്
24a, 29a, 25d, 34u
ഓ അത്ര നീണ്ടതല്ലായിരുന്നല്ലേ
അബ്ദുല്‍ ബഷീര്‍
പതിനൊന്നാമത് ആണ് എത്തിയത്, അത് കൊണ്ട് ഒരു കുറ്റം പറഞ്ഞേക്കാം (അല്ലെങ്കിലും പറയണമെന്ന് തോന്നിയതാണ്). 25 ഡി പോലത്തെ സൂചനകള്‍ ഒഴിവാക്കാമായിരുന്നു.
ചേച്ചീ, വെറുതെ ഒന്ന് കമന്റിയതാണ്,
ഞാന്‍ ശ്രദ്ധിച്ചതും ജെനീഷിന്റെ പ്രതികരണത്തിന് ശേഷം തന്നെ.
വിശപ്പും സൗന്ദര്യാസ്വാദനവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ലെന്ന് മനസ്സിലായില്ലേ
Balu
മുജീബ് നല്ല പദപ്രശ്നം.
Jenish
കാരണവര്‍,
കലക്കി…
സുബൈർ
@ Rajith Ravi
24A അല്ലിയമ്പൽ കടവിലന്നരയ്ക്ക് വെള്ളം
29A …….മരക്കാർ
25D മനോജ് കെ ജയൻ ഉർവ്വശി
34U ഇത് …..യുഗമല്ലേ?
http://NA മുജീബുര്‍റഹ്മാന്‍
അബ്ദുല്‍ ബഷീര്‍,സുബൈർ ,Balu, കാരണവര്‍
Thanks
beegees
Rajith Ravi >>
24a, …….റോസി എന്ന ചിത്രത്തിനുവേണ്ടി
29a, ….ഓളവും തീരവും എന്ന ചിത്രത്തിൽ
25d, …… തങ്ങളുടെ ഏകമകളായ
34u….ANGER
http://NA മുജീബുര്‍റഹ്മാന്‍
>>>>>25 ഡി പോലത്തെ സൂചനകള്‍ ഒഴിവാക്കാമായിരുന്നു.<<<<
10B നിർമ്മാണം, സിലികോൺ മീഡിയ,…….Search google
28B രാമു കാര്യാട്ട് 1972 ല്‍ പുറത്തിറങ്ങിയ …. ”
41B സംവിധാനം: ജോഷി താരങ്ങള്‍ : പ്രേംനസീര്‍ , സുകുമാരന്‍ , സീമ ”
2D’ it is one of the first Bollywood films to be released on Blu-ray Disc ‘ Search google
41U ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവർക്കൊപ്പം…… search google
ജലജ
21Dസൂചന ശരിയല്ല. ആദ്യമായി അഭിനയിച്ചത് എം. ടി- ഐ.വി.ശശി ടീമിന്റെ ഇടനിലങ്ങളിൽ ആണ്.അതിൽ മോനിഷ ഇല്ല.
25D ഇത്തിരി ക്രൂരമായിപ്പോയല്ലോ എന്ന് തോന്നി.
3A. സിദ്ദിഖ് എന്നാണ് എഴുതിക്കണ്ടിട്ടുള്ളത്. സിദ്ധിഖ് സംവിധായകനാണ്.
29A. ആദ്യവേഷം അല്ലല്ലോ.
24D സൂചന എനിക്ക് മനസ്സിലായില്ല. ആ സിനിമയിൽ അന്യഗ്രഹജീവിയുണ്ടോ? എനിക്ക് ഓർമ്മയില്ല.
ഇതൊക്കെ പ പ്ര ചെയ്യുമ്പോൾ ശ്രദ്ധയിൽ പെട്ടവയാണ്.
ജലജ
മുജീബിന്റെ സോറി സ്വീകരിച്ചിരിക്കുന്നു. ഞാൻ അത് കണ്ടില്ല
ജലജ
സുബൈർ, ഇപ്പോഴേ പേടിപ്പിക്കണോ?
കാരണവരേ അത് പൊട്ടാൻ സാദ്ധ്യതയില്ല. വർഷമല്ലേ
faisal
Please help,
33B & 39B
beegees
faisal >>
39b…….”വിജയലക്ഷ്മി 1962 ഓഗസ്റ്റ് 12 “search in google
33b………”ജനനം ശാന്തകുമാരി മറ്റ് പേരുകൾ ശാന്തി”
search in google
Jose Thomas
5B, 9B, 11U, 16U…clue please…
http://NA മുജീബുര്‍റഹ്മാന്‍
@Jose Thomas
5B, http://www.m3db.com/node/2581
9B, മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ……ഗായകന്‍
11U, തുടർച്ചയായി 286 ആഴ്ചകൾ ഈ ചിത്രം മുംബെയിലെ…….
16U…ചേട്ടായീസ് വരുന്നു. ഛായാഗ്രാഹകന് പി……
http://NA മുജീബുര്‍റഹ്മാന്‍
ജലജ Says:
October 3rd, 2012 at 5:35 pm
21Dസൂചന ശരിയല്ല. ആദ്യമായി അഭിനയിച്ചത് എം. ടി- ഐ.വി.ശശി ടീമിന്റെ ഇടനിലങ്ങളിൽ ആണ്.അതിൽ മോനിഷ ഇല്ല.
ശരിയാണ് ജലജേച്ചി ‘നായകനായി അരങ്ങേറ്റം എന്നു വേണമായിരുന്നു’.
25D ഇത്തിരി ക്രൂരമായിപ്പോയല്ലോ എന്ന് തോന്നി.
ശരിയാണ്,ഈയിടെ വാര്‍ത്താ പ്രാധാന്യം നേടിയതുകൊണ്ട് ഇട്ടെന്നു മാത്രം. ക്രൂരതയെപറ്റി ബഷീര്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ചിന്തിച്ചത്.
3A. സിദ്ദിഖ് എന്നാണ് എഴുതിക്കണ്ടിട്ടുള്ളത്. സിദ്ധിഖ് സംവിധായകനാണ്.
ശരിയാണ് സിദ്ദീഖ് എന്നു വേണ്ടിയിരുന്നു.
29A. ആദ്യവേഷം അല്ലല്ലോ.
വിക്കിയില്‍ ‘ചലച്ചിത്ര അഭിനേതാവ്’ എന്ന ഭാഗത്ത് അങ്ങിനെപറയുന്നു.
24D സൂചന എനിക്ക് മനസ്സിലായില്ല. ആ സിനിമയിൽ അന്യഗ്രഹജീവിയുണ്ടോ? എനിക്ക് ഓർമ്മയില്ല.
ഹിന്ദി സിനിമ
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി……..
ജലജ
മുജീബ്,
നന്ദി
ജോസ്പ്രകാശിന്റെ വിക്കിപേജിൽ അദ്ദേഹം മൂന്നു സിനിമയിൽ ആദ്യമായി അഭിനയിച്ചതായി എഴുതിയിട്ടുള്ളത് ശ്രദ്ധിച്ചില്ലേ? അഭിനേതാവ് എന്ന ഭാഗത്ത് രണ്ട് സിനിമയുടെ പേര് കൊടുത്തിരിക്കുന്നു. അതുകൊണ്ട് ഞാൻ അഭിമുഖവും ഇംഗ്ലീഷ് വിക്കിയും നോക്കി. ആദ്യസിനിമ തെറ്റോ ശരിയോ ആണെന്ന് അഭിമുഖത്തിൽ ഉണ്ട്.
പുതിയ നിയമത്തില്‍ ഒരേ വിഷയത്തില്‍ കേന്ദ്രീകരിച്ച് പദപ്രശ്നമുണ്ടാക്കാന്‍ വളരെ വിഷമമാണ് (പക്ഷേ, അടുപ്പിച്ച് മൂന്നു കറുത്ത കളം അനുവദനീയമാണോ എന്ന് എനിക്കറിയില്ല. അല്പസ്വല്പം നീക്കുപോക്കുകള്‍ ആവശ്യമായി വന്നേക്കാം).
കുറ്റം പറഞ്ഞില്ല എന്നു വേണ്ട (ഇല്ലെങ്കില്‍ കോക്കസ് ആണെന്ന് ആര്‍ക്കെങ്കിലും തോന്നിയാലോ ) – സേവ്യറിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ പേരിന്റെ അവസാന ഭാഗം “മുന്‍പേ” എന്നല്ല “മുമ്പേ” എന്നാണ്.
suresh
## സേവ്യറിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ പേരിന്റെ അവസാന ഭാഗം “മുന്‍പേ” എന്നല്ല “മുമ്പേ” എന്നാണ്.
but vivek here it is മു ന്‍ പെ
http://NA മുജീബുര്‍റഹ്മാന്‍
@വിവേക്
അഭിനന്ദനങ്ങള്‍ക്കും, കുറ്റം പറച്ചിലിനും നന്ദി……………….
‘മുമ്പെ’ എവിടെ നിന്നും കിട്ടിയെന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
എന്തായാലും, എനിക്ക് കിട്ടിയത് ഇവിടെ നിന്നുമാണ്: http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%9F_%E0%B4%AA%E0%B4%B1%E0%B4%AF%E0%B5%81%E0%B4%82_%E0%B4%AE%E0%B5%81%E0%B5%BB%E0%B4%AA%E0%B5%86
മൂന്നു കറുത്ത കളം അനുവദനീയമാണോ എന്ന് എനിക്കും അറിയില്ലായിരുന്നു. പക്ഷെ, നിങ്ങള്‍ പറഞ്ഞപ്പോള്‍ ഞാന്‍ പദപ്രശ്നം നിര്‍മാണ നിയമങ്ങള്‍ നോക്കി അതില്‍ മൂന്നാമതായി പറഞ്ഞിട്ടുണ്ട് നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത് എന്ന് ആ നിയമങ്ങളില്‍ രണ്ടാമതായി പറഞ്ഞിരിക്കുന്നത് പ്രതിസമത (symmetry) വേണം എന്നു നിര്‍ബന്ധമില്ല എന്നാണ് . പ്രതിസമത (symmetry) ശരിയാക്കുമ്പോള്‍, ഒരു ഭംഗി വേണമെങ്കില്‍ മൂന്നോ അതിലതികമോ കറുത്തകളങ്ങള്‍ അടുപ്പിച്ചുവേണമെന്നു തോന്നുന്നു.
@ജലജേച്ചി,
ലാലേട്ടന്‍ എന്തായാലും എന്‍റെ ചേട്ടനാണ്. ലാലേട്ടനേക്കാള്‍ മുതിര്‍ന്നവര്‍ പദപ്രശ്നം കളിക്കുന്നുണ്ടോ?
Vivek
മുജീബ്, ഞാന്‍ കണ്ടത് പടത്തിന്റെ ടൈറ്റിലില്‍ തന്നെയാണ്. വിക്കിപീഡിയയില്‍ കാണുന്നത് പോസ്റ്റര്‍ അല്ല എന്നു തോന്നുന്നു. (അല്ലെങ്കിലും അതൊരു തെറ്റൊന്നുമല്ല).
ഇത് കുറ്റം പറയാൻ വേണ്ടി മാത്രം പറയുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കിൽ മുൻപൊരു പദപ്രശ്നത്തിൽ മമ്മൂക്ക എന്നൊരു ഉത്തരവും വന്നിരുന്നു. അങ്ങേർക്ക് എല്ലാ കളിക്കാരെക്കാളും പ്രായം കൂടുതലുള്ളതുകൊണ്ടാണോ അതിൽ പ്രശ്നമൊന്നും തോന്നാഞ്ഞത്? സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ പേരിനൊപ്പം ഇത്തരം പദങ്ങൾ കൂട്ടിച്ചേർക്കുന്നത് പ്രായം മാത്രം നോക്കിയിട്ടാണോ? ലാലേട്ടന്റെ ആരാധകർ എന്ന് പത്രമാസികകളിലൊക്കെ എഴുതിക്കാണാറുണ്ട്. അതുകൊണ്ട് അതിന്റെ വായനക്കാരും ലാലിന്റെ ആരാധകരുമൊക്കെ അദ്ദേഹത്തിനെക്കാൾ പ്രായം കുറഞ്ഞവരാണെന്ന് കരുതാമോ?
http://NA മുജീബുര്‍റഹ്മാന്‍
>>>ഇല്ലെന്ന് ആധികാരികമായി പറയാൻ പറ്റുമോ?<<<<<<
ആധികാരികമായി പറയാന്‍ കഴിയില്ല.
കാരണം, മഷിത്തണ്ടില്‍ തന്നെ ആരും കൃത്യമായി പ്രായം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമുള്ളതുകൊണ്ട്.
അല്ലെങ്കിലും സിനിമാതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പ്രായം ആരു നോക്കുന്നു.
ജലജ
സുബൈർ,
ഞാനത് കുറ്റമായിട്ട് എഴുതിയതല്ല. വെറുതെ ഒരു നേരമ്പോക്കായി എഴുതിയതാണ്. അതിനാണ് രണ്ട് സ്മൈലി ഇട്ടത്. അത് വെറുതെയായി അല്ലേ?
മമ്മുക്ക വന്ന ദിവസം ഇതെഴുതണമെന്നോർത്തതാണ്. പിന്നീട് മറന്നുപോയി .ഇന്ന് ലാലേട്ടനെക്കുറിച്ചെഴുതിയപ്പോൾ അതോർക്കുകയും ചെയ്തു. ആരെങ്കിലും ഈയൊരു ആരോപണം പറഞ്ഞേക്കാമെന്നും തോന്നിയിരുന്നു. പത്രമാസികകളിൽ കാണുമ്പോഴും ഈ ചോദ്യം എന്റെ മനസ്സിൽ ഉദിക്കാറുണ്ട്.
മുജീബ്,
സംശയിക്കേണ്ട . മഷിത്തണ്ടിൽ എന്റെ പ്രായം കൃത്യമായിത്തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പിന്നൊരു രഹസ്യം. ലാലേട്ടൻ എന്റെ ചേട്ടനല്ല.
kumar
TODAY I REACH AT 93 BUT NO TIME TO THINK AND FINISH ,PLS HELP
14A,10B,2D,19D,16U
http://NA മുജീബുര്‍റഹ്മാന്‍
KUMAR
14A മോഹൻലാൽ, കനിഹ, ശങ്കർ രാമകൃഷ്ണൻ
10B നിർമ്മാണം, സിലികോൺ മീഡിയ,…….Search google
2D it is one of the first Bollywood films to be released on Blu-ray Disc ‘ Search google
19D കാളിയ മര്ദ്ദനം (1982). ചലചിത്ര സംവിധാനം
16U അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ ഛായാഗ്രാഹകന്‍ പി …… ‘ Search google
shabeer
23U
http://NA മുജീബുര്‍റഹ്മാന്‍
Shabeer
23 u മലയാള ചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനായിരുന്നു…. serch google
രജിത് രവി
നന്ദി സുബൈര്‍, ബീജിസ്
അന്ന് സൂചന ചോദിച്ചിട്ട് ആ കാര്യമേ മറന്ന് പോയി, ഇന്നാ വീണ്ടും ഓര്‍ത്തേ
kumar
THANKS MR.MUJEEB RAHMAN
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us