അങ്ങിനെ ഒരു ഒന്നാംസ്ഥാനം. സന്തോഷം….ജെനിഷ്. ഒരു നല്ല പദപ്രശ്നം. ചില സൂചനകള്‍…”സജിന്‍” “രണ്ടു ദേശീയവിനോദങ്ങള്‍” “കോപഭാവം” ആണു എന്നെവലച്ചത്.
ഏത്രയും പേര്‍ ഒന്നിച്ചു കളിക്കുന്നതു കാണുന്നത് ആദ്യമായാണ്. അതിനിടയിലൂടെ ഒന്നാം സ്ഥാനം അടിച്ചെടുക്കാന്‍ പറ്റിയതില്‍ കൂടുതല്‍ സന്തോഷം. വിജയത്തിനായ് ശ്രമിക്കുന്നവര്‍ക്ക് ആശംസകള്‍
anjanasatheesh
thank you subair……………
vinodpl
Congrats Anjana!!!!
Took lot of time for sajin
Unnikrishnan
അപര്യാപ്തമായ സൂചനകള്‍ ശരിക്കും കുഴക്കി…അഭിനന്ദനങ്ങള്‍ അഞ്ജന,വിനോദ്…
Jenish
അഭിനന്ദനങ്ങള്‍ അഞ്ജന, വിനോദ്, ഉണ്ണികൃഷ്ണന്‍ …..
സുഷമ
15A clue please
സുബൈര്‍
@സുഷമ,
“ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്.”
http://NA മുജീബുര്‍റഹ്മാന്‍
ജെനിഷ്,
നല്ല പദപ്രശ്നം. പുതിയ അറിവുകള്‍ക്ക് നന്ദി………..
അഞ്ജന,വിനോദ്,ഉണ്ണി,കാരണവര്‍ അഭിനന്ദനങ്ങള്‍ !!!!!
കാരണവര്‍
ആരാണാവോ കോപഭാവത്തിന് ഈ ഒരു പേരു നല്‍കിയത്??? ഇതു ശരിയാണോ?? മഷിത്തണ്ടില്‍ കിടക്കുന്നതു കൊണ്ടു് ശരിയാകണമെന്നില്ല. ഉവ്വോ??എനിക്കറിയാന്‍ വയ്യാത്തതു കൊണ്ടു് ചോദിച്ചതാണ്.ചോദിച്ചതു തെറ്റാണെങ്കില്‍ മാപ്പാക്കണം. പണ്ടേ ഞാന്‍ അജ്ഞന്‍ ആണ്, പോരായെങ്കില്‍ ഇപ്പോള്‍ ദുര്‍ബ്ബലനും.
ഇനിയിപ്പോള്‍ കാണാന്‍ ശേലുള്ള പെണ്‍പിള്ളാരേ ഈ പേരും വിളിക്കാന്‍ വയ്യാണ്ടാക്കീലോ. എന്താ ചെയ്കാ? എല്ലാം അങ്ങട് സഹിക്ക്യാ. അല്ലാതെന്താ ചെയ്കാ??
ജലജ
കാരണവരേ ,
അത് ലഘുശബ്ദതാരാവലിയിലും കണ്ടു.
ഇനിയല്ലേ വിളിക്കാൻ എളുപ്പം? ഭാര്യയെ വരെ വിളിക്കാം. അർത്ഥം രണ്ടുണ്ടല്ലോ.
കാരണവര്‍
ആവൂ!!!സമാധാനമായി. നന്ദി ജലജ. അപ്പോള്‍ നെയ്യപ്പം തിന്നുന്ന പോലെ രണ്ടുണ്ട് ഫലം. നീ പോടീ ….ത്തി എന്നിനി ധൈര്യമായി കാര്‍ന്നോത്തിയെ വിളിക്കാം. കൊള്ളാം.
bindu
when time permits give clue for 3B ………….
ജലജ
എനിക്കാ അറേബിയൻ സംഗീതം കിട്ടുന്നില്ല. ജീവൻരേഖയ്ക്ക് അപേക്ഷിച്ചിട്ടു കുറെ നേരമായി. എന്നാൽ പിന്നെ ഇത്തിരി കുറ്റം കണ്ടുപിടിച്ചാലോ ?????????
ഇത് ശരിക്കും പലവക തന്നെ.
ചില സൂചനകൾ മെച്ചപ്പെടുത്തേണ്ടിയിരുന്നു.
അന്യഭാഷാപദങ്ങൾ അത്യാവശ്യത്തിനുണ്ടല്ലോ. ഇവയൊക്കെ എഴുതിയിരിക്കുന്നത് ശരിയായിട്ടാണോ? അതാതു ഭാഷകളിൽ നോക്കിയോ?
ഇതാ എനിക്കിപ്പോൾ ജീവൻരേഖ കിട്ടി. ഞാൻ വളരെ നേരത്തെ കണ്ടുപിടിച്ച വാക്കുതന്നെയാണ്. ക്വം ,ക്വാം, കം,ക്കം, ക്ക്വം എല്ലാം എഴുതി നോക്കിയതാണ്. ജീവൻരേഖ തന്ന അക്ഷരം ഞാൻ അംഗീകരിക്കുന്നതെങ്ങനെ? qam എന്നതിന് അത്ര ശക്തിയുണ്ടോ? ഏതെങ്കിലും അറബിയോടൊന്ന് ചോദിക്കട്ടെ.
പിന്നെ ഇംഗ്ലീഷ് വാക്കുകളുടെ കാര്യം പറയേണ്ടല്ലോ. നേരത്തെ (ഇതിന്റെ തീയതി നിശ്ചയിക്കേണ്ടിയിരിക്കുന്നു. )നിർമ്മിച്ച പദപ്രശ്നമാണെങ്കിൽ , മാറ്റാൻ എളുപ്പമല്ലെങ്കിൽ സൂചനയിൽ ഇംഗ്ലീഷ് പദമാണെന്നു സൂചിപ്പിച്ചാൽ നന്നായിരിക്കും. ഞാനാ എലിക്കുഞ്ഞിനെത്തേടി വാൾട്ട് ഡിസ്നി വരെപ്പോയി. ഇതിൽ വേണമെങ്കിൽ മാറ്റാമായിരുന്നുവല്ലോ.
പൂച്ചക്കുട്ടിക്ക് ഇംഗ്ളീഷിൽ എന്തു പറയും എന്നു ചോദിച്ച പോലെയല്ലേ ഒരു ചോദ്യം. ഇതൊക്കെ ഒഴിവാക്കേണ്ടതല്ലേ?
അത്തരത്തിൽ ഒരു പദപ്രശ്നം തുടങ്ങിയാലോ അഡ്മിൻ? മലയാളം പരീക്ഷയ്ക്ക് വിവർത്തനം എന്നൊരു ചോദ്യമുണ്ടാവാറുണ്ടല്ലോ . അതുപോലൊന്ന്.
സജിൻ അടുത്ത പദപ്രശ്നത്തിൽ ഞാനിടാൻ വച്ചതായിരുന്നു. കഷ്ടമായിപ്പോയി. സജിന് എന്നേക്കാൾ പ്രായം കൂടുതലുണ്ടാകും അല്ലേ? ഇല്ലെങ്കിൽ ഉത്തരം തെറ്റാണെന്നു പറയാമല്ലോ എനിക്ക്.
sinu
when time permitss pleas eput clue for 20 B
http://mashithantu zamarin
please give me the clue for 27U
sinu
yes jalajechi..ee “qam” vachu kore neraayi irkkkunnu…….”jeevarekhayil ” kandappolaanu athu malayalathil inganeyaanu ezhuthukannu manassilaayahtu….just because of this rank kore porakottu poyi…:(
http://mashithantu zamarin
i got it.ഇപ്പോള്‍ ഓര്‍മ്മ വന്നു.ഒരു പരിപാടിയില്‍ ഈ പേര് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.കാരണവര്‍ക്ക് നന്ദി.കോപഭാവത്തിനെ അത്തരത്തില്‍ ചിന്തിച്ചു.
ഹരി
15A. 2nd & 3rd letter
17B. 1st letter
help please..
panazer
3b.. 15a.. 20b.. please give me clues……
Srutheesh
clue please….9u,27u,5a,17b
Jose Thomas
1D clue pls…
beegees
Jose Thomas>>>>
1D >…മലയാളത്തിലെ ആധുനിക കവികളിലൊരാളാണ്
shaabir13
15A
26A
17B
26U….Help pls
beegees
Srutheesh.>
9u,….profit+eye
27u,….സിനിമയ്ക്ക് വേണ്ടി സജിൻ എന്നൊരു പേരും
5a,…..issued the first Rupee
17b…..festivals in japan
shaabir13
15A
17B pls
beegees
panazer>>
3b.. newborn mice that have not yet grown fur
15a..country having two national sports
20b…..ജുമുഅ: നിസ്കാരാനന്തരം നടക്കുന്ന
shaabir13
15A pls
beegees
ഹരി >>>>
see the above clues
beegees
shaabir13 >>>
see the clues
shaabir13
thnxxxxxxxxxxx
ജലജ
സിനു,
പദപ്രശ്നത്തിലേത് ശരിയുത്തരം തന്നെയായിരിക്കും. അന്യഭാഷാപദമായതുകൊണ്ട് പറ്റുന്നതാണ്. ഇത്ര കാലം പ പ്ര കളിച്ചിട്ടും അക്ഷരം മാറ്റി നോക്കാൻ തോന്നാതിരുന്നത് എന്റെ വിഡ്ഡിത്തം. അല്ലാതെന്ത്?
അപ്രൂവർക്ക് കുറച്ച് അറബിയും അറിയുന്നുണ്ടായിരിക്കും അല്ലേ?
fabna
8d plsssssssssssssssssss
beegees
fabna >>>.
8d……ml.wikipedia.org/wiki/അറബ്_വസന്തം
Srutheesh
thank u Beegees…for 17b I thought festival of Indonesia
fabna
thank u soooo much beegees
സുഷമ
ചില സൂചനകള്‍ കുഴക്കിയെങ്കിലും വളരെ നല്ലൊരു പദപ്രശ്നം.നിര്‍മ്മതാവിനും ഉന്നത വിജയികള്‍ക്കുമഭിനന്ദനങ്ങള്‍!
panazer
beegees…. thanks…. finished
സുബൈര്‍
ജലജേച്ചീ,
അപ്രൂവർക്ക് അറബിയിൽ വല്യ പാണ്ഡിത്യമൊന്നുമില്ല. എന്നാലും
എഴുതാനും വായിക്കാനും അറിയാം.
പിന്നെ അറേബ്യൻ സംഗീതത്തിന്റെ കാര്യം..
ഈ പ.പ്ര test play നടത്തിയപ്പോൾ ഞാനും ഇത്തിരി വലഞ്ഞതാണ്. ചേച്ചി പറഞ്ഞ രീതിയിലൊക്കെ എഴുതി നോക്കി നിരാശനായതുമാണ്.ഉത്തരം കിട്ടിയതിനു ശേഷം വീണ്ടും വിക്കിയിൽ നോക്കി. അറബി പദം കണ്ടപ്പോൾ ജെനീഷ് എഴുതിയതു തന്നെ മതി എന്ന് തീരുമാനിച്ചു. ശരിക്കും മലയാളത്തിൽ ആ അക്ഷരത്തിന് സമാനമായ അക്ഷരം ഇല്ല. പക്ഷെ സാധാരണ മലയാളത്തിൽ ‘ഖ’ എന്നാണ് എഴുതിക്കാണാറുള്ളത്. ഉദാ: ഖൽബ്, ഖുർആൻ, ഖബർ, ഖുറൈശി
അന്യഭാഷാപദങ്ങൾ പദപ്രശ്നത്തിൽ അമിതമായി ഉപയോഗിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. പക്ഷെ, അങ്ങനെ ചെയ്തുകൂടാ എന്നൊരു നിയമമില്ലാത്തിടത്തോളം അത് നിർമ്മാതാവിന്റെ വിവേചനാധികാരത്തിൽ പെടുന്നതാണ്.
പിന്നെ മലയാളം വാക്കുകൾ മാത്രം ഉപയോഗിക്കുന്ന പദപ്രശ്നങ്ങളും പലർക്കും ഇഷ്ടപ്പെടണമെന്നില്ല. ഉദാഹരണം ഇതിനു മുമ്പത്തെ പ.പ്ര(VARSHAM 4) തന്നെ.
സുബൈര്‍
ചില കാരണവന്മാരുടെയൊക്കെ ഭാഷയും ശൈലിയും കാണുമ്പോൾ മുൻപരിചയം തോന്നുന്നത് തീർത്തും ആകസ്മികമോ?
suresh
ഇതൊരുമാതിരി ചതിയായി പോയി അഡ്മിനെ – പദപ്രശ്നം ചെയ്യാന്ന് വച്ചപ്പൊ തന്നെ ഇതുമാതിരി ചീത്തവിളിച്ചതിന് !!!
/var/www/crossword.mashithantu.com/webpublic
Warning: include_once(/var/www/crossword.mashithantu.com/webpublic/assets/config/config/mail_configs.php) [function.include-once]: failed to open stream: No such file or directory in /var/www/crossword.mashithantu.com/webpublic/assets/class/common.class.php on line 10
Warning: include_once() [function.include]: Failed opening ‘/var/www/crossword.mashithantu.com/webpublic/assets/config/config/mail_configs.php’ for inclusion (include_path=’.:/opt/local/lib/php’) in /var/www/crossword.mashithantu.com/webpublic/assets/class/common.class.php on line 10
Warning: include_once(/var/www/crossword.mashithantu.com/webpublicassets/class/common.class.php) [function.include-once]: failed to open stream: No such file or directory in /var/www/crossword.mashithantu.com/webpublic/assets/user/header_home.php on line 6
Warning: include_once() [function.include]: Failed opening ‘/var/www/crossword.mashithantu.com/webpublicassets/class/common.class.php’ for inclusion (include_path=’.:/opt/local/lib/php’) in /var/www/crossword.mashithantu.com/webpublic/assets/user/header_home.php on line 6
Dictionary | Quiz | Transliteration | Forum
Configure Font
Login
Learn to Play | Learn to Type Malayalam
സ്വാഗതം
admin
സുരേഷ്,
അതെന്തു പറ്റി?. ഞാന്‍ ലോഗിന്‍ ചെയ്തപ്പോള്‍ എന്നെ ചീത്ത വിളിച്ചില്ലാ.
ഒരു പക്ഷെ പ്രോബ്ലം സോള്‍വ് ആയിട്ടുണ്ടാകാം. ഒന്ന് ലോഗിന്‍ ചെയ്തു നോക്കുമോ?
yesoda
friends, please give me clue for 11d, 5a, 19b (2nd letter), 23a (first letter)
അന്യഭാഷാപദങ്ങൾ ഒഴിവാക്കണമെന്ന് എനിക്കും അഭിപ്രായമില്ല. അവയല്ലേ ഇടയ്ക്കെങ്കിലും കമന്റ് പേജ് രസകരമാക്കുന്നത്!
എല്ലാവർക്കും ഇഷ്ടപ്പെടുന്ന പദപ്രശ്നം നിർമ്മിക്കാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല.
ജനപ്രിയമാകുന്നത് മികച്ചതാവണമെന്നില്ല.
ഇതിൽ എലിക്കുഞ്ഞിനു മാത്രമേ പ്രശ്നമുള്ളൂ.
ജലജ
ജിതിൻ,
1A, മൂകാബികയ്ക്കടുത്തുള്ള മല
7A,ഒരു സിസിലിയൻ രഹസ്യ കുറ്റവാളി സംഘടനയാണ് ഇത് ഗൂഗിൾ ചെയ്യുക.
4D,church mosque museum ഗൂഗിൾ. വിക്കി പറഞ്ഞുതരും.
11Uഒരു മുസ്ലിം വനിത. 7Aകിട്ടിക്കഴിഞ്ഞാൽ പേര് ഊഹിച്ചെടുക്കാൻ കഴിയും.
വിജയാശംസകൾ!!!
ജലജ
വിശ്വാസികളുടെ അമ്മയെക്കുറിച്ച് അറിഞ്ഞാൽ കൊള്ളാം.
jithin
thank you jalaja chechee…
pooja
help 26u & 24d
yesoda
Neema, thank you so much dear. Like last time, it was not 11d, it is 26U pleas help me with the clue
yesoda
Neema, Noclue required, I got it dear.
yesoda
Pooja, 26u – google search – underground river, 24d – beauty in mashithant
Jenish
ഈ പദപ്രശ്നം പലര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം. വിമര്‍ശനങ്ങള്‍ വളരെ കുറവായതിനു കാരണം അപ്രൂവറാണ്. അദ്ദേഹത്തിന്റെ ഇടപെടല്‍ പല തെറ്റുകളും ഒഴിവാക്കാന്‍ സഹായിച്ചു..
ജലജചേച്ചി വളരെ മുന്നിലായിരുന്നു ആദ്യം.. 90 കളില്‍ എത്തി എവിടെയോ കുടുങ്ങിപ്പോയി..
‘കോപഭാവം’ പലര്‍ക്കും പ്രശ്നമുണ്ടാക്കിയെന്ന് തോന്നുന്നു. ആ വാക്കിന് ശരിക്കും കോപം എന്നാണ് അര്‍ത്ഥം. സ്ത്രീകളുടെ കോപം പോലും സൌന്ദര്യമായി കാണുന്ന പുരുഷകേസരികള്‍ അതിന് അഴക് എന്ന അര്‍ത്ഥം കൂടി നല്‍കിയതാവാം….
അന്യഭാഷാ പദങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു.. അങ്ങനെ ഉള്ള പദങ്ങള്‍ ഒഴിവാക്കിയാല്‍ പദപ്രശ്നങ്ങളില്‍ കേരളം വിട്ട് നമുക്ക് പുറത്ത് പോകാന്‍ കഴിയില്ല..
ജലജചേച്ചി ‘പിങ്കി’ യെ കുറിച്ച് പരാതി പറഞ്ഞു. മുന്‍പും ഇതുപോലെ പദങ്ങള്‍ ഇട്ടിട്ടുണ്ട്.. ‘പിങ്കി’ എന്നാണ് ചോദ്യമെങ്കില്‍ ‘എലിക്കുഞ്ഞ്‘ എന്ന് എഴുതുന്നതില്‍ പ്രശ്നമില്ല. തിരിച്ചാണെങ്കില്‍ പ്രശ്നമാണ്, അല്ലേ ചേച്ചീ?
മുഹമ്മദ് നബിയുടെ ഭാര്യമാരാണ് ‘വിശ്വാസികളുടെ അമ്മമാര്‍‘ എന്ന് അറിയപ്പെടുന്നത്..
admin
വിശ്വാസികളുടെ അമ്മമാര്‍ എന്ന് പറയുമ്പോള്‍ മുഹമ്മദ് നബിയുടെ ഭാര്യമാര്‍ ആകും.
ക്രിസ്തു മത വിശ്വാസികള്‍ക്കും ഒരു അമ്മയുണ്ട്. യേശുവിന്റെ അമ്മ. (ഏക വ്യക്തി)
ഏക വചനത്തില്‍ ഉപയോഗിച്ചാല്‍ മറിയം. ബഹുവചനത്തില്‍ ഉപയോഗിച്ചാല്‍ നബിയുടെ ഭാര്യമാര്‍ !
Jenish
Admin,
അതില്‍ ഒരു അമ്മയെ സൂചിപ്പിക്കാന്‍ ബഹുവചനം എങ്ങനെയാണ് ഉപയോഗിക്കുക… വിശ്വാസികളുടെ അമ്മയാണ് ‘ഖദീജ’… വിശ്വാസികളുടെ അമ്മയാണ് ‘ഐഷ‘…
admin
സൂചന ക്വിസ് പോലെ ആകാതിരിക്കാന്‍ വേണ്ടി അങ്ങിനെ ചെയ്യുന്നതില്‍ തെറ്റില്ല.
കൂടുതല്‍ നല്ലത് ഇങ്ങനെയായിരുന്നു എന്ന് തോന്നുന്നു. “വിശ്വാസികളുടെ അമ്മമാരില്‍ ഒരാള്‍ “.
“വിശ്വാസികളുടെ അമ്മ ” എന്ന സൂചന കുറിക്കു കൊള്ളുന്ന വേറെ ഒരൊറ്റ അമ്മയുള്ളത് കൊണ്ട് ഇവിടെ സൂചിപ്പിച്ചു എന്ന് മാത്രം.
ജലജ
ജെനിഷ്,
അറേബ്യൻ സംഗീതം എനിക്ക് കിട്ടിയില്ല. പിന്നെ ഇടയ്ക്ക് ഊണ്,വിശ്രമം എന്നീ അനുഷ്ഠാനങ്ങൾക്കായി ഇടവേള എടുക്കുകയും ചെയ്തു.
>>>> മുന്‍പും ഇതുപോലെ പദങ്ങള്‍ ഇട്ടിട്ടുണ്ട്..<<<<>>>>‘പിങ്കി’ എന്നാണ് ചോദ്യമെങ്കില്‍ ‘എലിക്കുഞ്ഞ്‘ എന്ന് എഴുതുന്നതില്‍ പ്രശ്നമില്ല. തിരിച്ചാണെങ്കില്‍ പ്രശ്നമാണ്, അല്ലേ ചേച്ചീ?<<<<
രണ്ടും പ്രശ്നം തന്നെ. സൂചനയും ഉത്തരവും മലയാളം ആകുന്നതല്ലേ നല്ലത്. ഇത് മലയാളം പദപ്രശ്നമാണല്ലോ.
ക്രിമിനൽ സിൻഡിക്കേറ്റും അതിന്റെ ഉത്തരവും കണ്ടപ്പോൾ ഇത് ഇംഗ്ളീഷ് പദപ്രശ്നമാണോ എന്ന് ഞാനൊരു നിമിഷം സംശയിച്ചുപോയി .
വിശ്വാസികളുടെ അമ്മമാരെക്കുറിച്ചുള്ള അറിവിനു നന്ദി.
ജലജ
അഡ്മിൻ എഴുതിയതിനോട് യോജിക്കുന്നു.
Jenish
ചേച്ചീ,
ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ ഉത്തരം ശബ്ദതാരാവലിയില്‍ ഉണ്ടല്ലോ ചേച്ചീ..
അങ്ങനെയാണെങ്കില്‍, ‘ലെക്റ്റിക്ക’,'ജിയാവൊ’,'ഗാമ’ എന്ന സൂചനയും കുഴപ്പമല്ലേ.. അതും മാറ്റണമല്ലോ..
അഡ്മിന്‍ പറഞ്ഞതുപോലെ “വിശ്വാസികളുടെ അമ്മമാരില്‍ ഒരാള്‍ “ എന്ന സൂചന കൊള്ളാം.. കുറച്ചുകൂടി എളുപ്പമായേനെ കണ്ടുപിടിക്കാന്‍…
pooja
thanks yesoda
കാരണവര്‍
സുബൈര്‍
എന്നെ മുന്‍പരിചയമുണ്ടാകാന്‍ വഴിയുണ്ടെന്നു തോന്നുന്നില്ല.
Disclaimer
എന്‍റെ ഭാഷയും ശൈലിയും കണ്ട് ഞാന്‍ വേറാരാളാണെന്ന് തോന്നിയത് തികച്ചും യാദൃച്ഛികം മാത്രം.
ആട്ടെ ആ വേറൊരാള്‍ ആരാണ്?? ഒന്നറിഞ്ഞിരിക്കാമല്ലോ. ബുദ്ധിമുട്ടാണെങ്കില്‍ പറയണമെന്നില്ല.
http://NA മുജീബുര്‍റഹ്മാന്‍
@ കാരണവര്‍,
കാരണവര്‍ക്ക് പേരോ,നാടോ ഇല്ലെ? ഇങ്ങനെ പണ്ടും ഓരോരുത്തര്‍ വരികയും പോവുകയും ചെയ്തിട്ടുണ്ട് അങ്ങിനെവല്ലതും ആണോ ?…..
ജെനിഷ്, ക്രിമിനൽ സിൻഡിക്കേറ്റ് എന്റെ താരാവലിയിൽ ഇല്ല. ലഘു ആയതുകൊണ്ടായിരിക്കും. അതിലും ഉണ്ട് കുറെ ഇംഗ്ലീഷ് പദങ്ങൾ. അവയെയൊക്കെ തദ്ഭവം/തത്സമം ആയി കരുതാമോ എന്ന് എനിക്ക് അറിയില്ല. എന്തായാലും ഞാനവയൊന്നും പ പ്ര യിൽ ഇടില്ല. നല്ല മലയാളം വാക്കുകൾക്കുണ്ടോ ക്ഷാമം!
‘ലെക്റ്റിക്ക’,’ജിയാവൊ’,’ഗാമ
ഇത് മാറ്റണമോ എന്നെനിക്കറിയില്ല. ഇതൊക്കെ എന്താണെന്ന് ഇപ്പോൾ ആണ് നോക്കിയത്.
കാരണവര്‍
എന്‍റെ പേര് സുരേഷ് കാരണവര്‍. ഊര് ബധനൂര്‍, ചെങ്ങന്നൂരിനടുത്ത്. കഴിഞ്ഞ കുംഭത്തില്‍ അമ്പതു വയസ്സു് കഴിഞ്ഞു.
വേറൊരു സുരേഷ് ഉള്ളതുകൊണ്ട് കാരണവര്‍ എന്ന പേര് സ്വീകരിച്ചെന്നേയുള്ളൂ.
പദപ്രശ്നം ഗൂഗിളില്‍ തിരഞ്ഞ് മഷിത്തണ്ടില്‍ എത്തിപ്പെട്ടതാണേ. സ്ഥിരതാമസം ഉദ്ദേശമില്ല. മലയാളം മറന്നോ ഇല്ലയോ എന്നറിയാനുള്ള ഒരു ശ്രമം. അത്രമാത്രം.പക്ഷേ ഈ പദപ്രശ്നത്തിന് ലേശം ആംഗലേയം കൂടെ അറിഞ്ഞിരിക്കണം. അതേയുള്ളൂ ഒരു പോരായ്മ.
http://NA മുജീബുര്‍റഹ്മാന്‍
സുരേഷ് കാരണവര്‍ക്ക് ഒരിക്കല്‍കൂടി മഷിത്തണ്ടിലേക്ക് സ്വാഗതം!!!
സുബൈര്‍
>>വിശ്വാസികളുടെ അമ്മമാര്‍ എന്ന് പറയുമ്പോള്‍ മുഹമ്മദ് നബിയുടെ ഭാര്യമാര്‍ ആകും.
ക്രിസ്തു മത വിശ്വാസികള്‍ക്കും ഒരു അമ്മയുണ്ട്. യേശുവിന്റെ അമ്മ. (ഏക വ്യക്തി)>>
‘വിശ്വാസികളുടെ അമ്മ’ പദപ്രശ്നത്തിലെ സൂചന എന്ന നിലക്ക് കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം.കന്യാമറിയത്തെ ദൈവമാതാവ് എന്നല്ലേ വിളിക്കാറ്? ഇംഗ്ളീഷ്,മലയാളം വിക്കികളിലും ‘വിശ്വാസികളുടെ അമ്മ’ എന്ന് കണ്ടില്ല. അഡ്മിൻ പറയുന്ന ഏകവചനന്യായപ്രകാരം ആ ചോദ്യം കാണുമ്പോൾ മലയാളികൾ അമൃതാനന്ദമയി എന്നും കരുതാമല്ലോ?
സാധ്യതയുള്ള പല ഉത്തരങ്ങളിൽ നിന്ന് കൃത്യമായത് കണ്ടെത്തുമ്പോഴല്ലേ ഒരു ത്രിൽ?
അന്യഭാഷാപദങ്ങളെക്കുറിച്ച് മുൻപ് പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് വീണ്ടും പറയാനുള്ളത്. അത്തരം പദങ്ങൾ പാടില്ല എന്നൊരു നിയമമില്ലാത്തിടത്തോളം അവ പൂർണ്ണമായി ഒഴിവാക്കാനാവില്ല. പരമാവധി കുറയ്ക്കാൻ നിർമ്മാതാക്കൾ ശ്രമിച്ചാൽ പറ്റിയേക്കും. പിന്നെ ചെയ്യാനുള്ളത് അന്യഭാഷാപദങ്ങളാണെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാത്തതും കൂടുതൽ പരിചിതവുമായ വാക്കുകൾ ഉപയോഗിക്കുക എന്നതാണ്. മാഫിയ, കൊട്ടേഷൻ തുടങ്ങിയ പദങ്ങൾ പരിചയമില്ലാത്ത മലയാളി ഉണ്ടാവുമെന്ന് തോന്നുന്നില്ല.
എന്തായാലും ‘കനോപ്പി’യും ‘പെനിൻസുല’യും അറിയാത്തവർക്കും മാഫിയ അറിയാതിരിക്കില്ല.
admin
സുബൈര്‍ ,
മറിയത്തിനു പല പേരുകള്‍ ഉണ്ട്. ദൈവമാതാവ് അതില്‍ ഒന്ന് മാത്രം.
വിശ്വാസികളുടെ അമ്മ എന്ന് വിക്കിയില്‍ ഇല്ലെന്നു കരുതി ക്രിസ്ത്യാനികള്‍ അങ്ങിനെ കരുതുന്നില്ല എന്ന് പറയരുത് .
സൂചന കൂടുതല്‍ ശരിയാക്കാം എന്നേ ഞാന്‍ സൂചിപ്പിച്ചുള്ളൂ .
ജലജ
ഇവിടെ ഒരു കാരണവരുടെ ഒഴിവുണ്ടായിരുന്ന സമയത്താണ് സ്വമേധയാ ഒരാൾ വരുന്നത്. അപ്പോൾപ്പിന്നെ ഞങ്ങൾ വിടുമോ? സ്ഥിരതാമസം വേണ്ടെന്നുവച്ച് എവിടെപ്പോകുന്നു? കാശിക്കോ?
സുബൈര്‍
@കാരണവര്‍,
താങ്കൾ സ്വയം പരിചയപ്പെടുത്തിയത് നന്നായി. താങ്കളുടെ ശൈലി കണ്ടപ്പോൾ ഇടക്കാലത്ത് ഇവിടെ നിന്നും കാണാതായ ചിലരെ ഓർമ്മ വന്നു. അപ്പോൾ കാടടച്ച് ഒരു വെടി പൊട്ടിച്ചുനോക്കിയതാണ്. അതെന്തായാലും നന്നായി. ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായല്ലോ!
പിന്നെ ഇത് സ്ഥിരതാമസമാക്കാൻ പറ്റിയ ഇടമാണ്. ഒട്ടും മുഷിയില്ല.. ധൈര്യമായി കൂടിക്കോളൂ.. മഷിത്തണ്ടിന് ഒരു കാരണവർ കൂടിയാവട്ടെ…
ആശംസകളോടെ,
http://NA മുജീബുര്‍റഹ്മാന്‍
ജലജേച്ചി,
കാരണവരെ കാശിക്ക് വിടല്ലേ പോയാല്‍ തിരിച്ച് വരാന്‍ പ്രയാസമ, അതുകൊണ്ട് സുബൈര്‍ പറഞ്ഞതുപോലെ മഷിത്തണ്ടില്‍ കുടിയേറിയാല്‍ പിന്നെ എങ്ങോട്ടും പോകേണ്ടിവരില്ല. ഒട്ടും മുഷിയത്തുമില്ല!!!!
ജലജ
ഞാൻ അമൃതാനന്ദമയി എന്നു തന്നെയാണ് വിചാരിച്ചത്. പിന്നെ ലിങ്ക് കിട്ടിയപ്പോൾ വെറുതെ ഒരു പേരെഴുതി നോക്കി. അത് ശരിയാവുകയും ചെയ്തു. അല്ലെങ്കിലും ആ ലിങ്ക് വച്ചെഴുതാൻ അധികം പേരുകളൊന്നുമില്ലെന്നു തോന്നുന്നു.
മാഫിയയും ഹവാലയുമൊക്കെ തെറ്റാണെന്ന് ഞാനും പറയുന്നില്ല. ഒഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന അഭിപ്രായമുണ്ടെന്നു മാത്രം. പിങ്കി ശരിയാണെന്നെനിക്കു തോന്നുന്നില്ല.
കാനോപ്പിയെക്കുറിച്ചും പെനിൻസുലയെക്കുറിച്ചുമൊക്കെ അന്ന് കുറെ പ്രതികൂലാഭിപ്രായങ്ങൾ വന്നിരുന്നു. അതിനു ശേഷവും അത്തരത്തിലുള്ള പദങ്ങൾ പ പ്ര യിൽ വരുന്നതിൽ നിന്നെന്താണ് മനസ്സിലാക്കേണ്ടത്???
ജലജ
മുജീബ്,
കാശിക്കു പോവുകയാണെങ്കിൽ നമ്മുടെ അഡ്മിന്റെ കൂടെ പോയാൽ മതീന്ന് പറയാനായിരുന്നു. അതാണെങ്കിൽ തിരിച്ചു വരുന്ന പോക്കാണല്ലോ.:)
കാരണവരെ, ഇവിടെയുമുണ്ട് ചില സംഘങ്ങൾ എന്ന് ചിലർ പറയുന്നു. ഇത്തിരി സൂക്ഷിച്ചോളൂ ട്ടോ.
സുബൈര്‍
>>അതിനു ശേഷവും അത്തരത്തിലുള്ള പദങ്ങൾ പ പ്ര യിൽ വരുന്നതിൽ നിന്നെന്താണ് മനസ്സിലാക്കേണ്ടത്???>>
എന്തായാലും ഒരു കാര്യം മനസ്സിലാക്കുക : ഈ പ.പ്ര ഉണ്ടാക്കിയത് 4/4/2011നാണ്!
സുബൈര്‍
>>മറിയത്തിനു പല പേരുകള്‍ ഉണ്ട്. ദൈവമാതാവ് അതില്‍ ഒന്ന് മാത്രം.
വിശ്വാസികളുടെ അമ്മ എന്ന് വിക്കിയില്‍ ഇല്ലെന്നു കരുതി ക്രിസ്ത്യാനികള്‍ അങ്ങിനെ കരുതുന്നില്ല എന്ന് പറയരുത് .>>>
ക്രിസ്ത്യാനികള്‍ അങ്ങിനെ കരുതുന്നില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ?
പക്ഷെ വ്യാപകമായി വിശ്വസിക്കപ്പെടുന്ന/പറയപ്പെടുന്ന പേരാണെങ്കിൽ അത് വിക്കിയിലും കാണേണ്ടതല്ലേ? കുറെയേറെ പേരുകൾ അവിടേ കണ്ടു. പക്ഷെ mother of believers കണ്ടില്ല. ഇക്കാര്യമാണ് ഞാൻ സൂചിപ്പിച്ചത്.
കൃസ്ത്യാനികളുടെ കാര്യത്തിൽ അഡ്മിനോളം അറിവ് എനിക്കില്ല എന്ന് അംഗീകരിക്കുന്നു.
ജലജ
>>>>ഈ പ.പ്ര ഉണ്ടാക്കിയത് 4/4/2011നാണ്!<<<>>
അതല്ലേ ഞാൻ പറഞ്ഞത് ഇതിനു ഒരു തീയതി വയ്ക്കണമെന്ന്.
പഴയതാണെങ്കിലും അപ്രൂവലിന്റെ സമയത്ത് കഴിയാവുന്നവ നിർമ്മാതാവിനും അപ്രൂവർക്കും തിരുത്താമല്ലോ.
പിന്നെ ഇത് സ്ഥിരതാമസമാക്കാൻ പറ്റിയ ഇടമാണ്. ഒട്ടും മുഷിയില്ല.. ധൈര്യമായി കൂടിക്കോളൂ.<<<>>> മഷിത്തണ്ടില്‍ കുടിയേറിയാല്‍ പിന്നെ എങ്ങോട്ടും പോകേണ്ടിവരില്ല. ഒട്ടും മുഷിയത്തുമില്ല!!!! <<<<<<
എന്റെ അനുഭവവും ഇതുതന്നെ. കാരണവർക്കും അങ്ങനെയാവട്ടെ!
Jenish
##‘വിശ്വാസികളുടെ അമ്മ’
ഈ ചോദ്യത്തില്‍ ഞാന്‍ വലിയ പ്രശ്നങ്ങളൊന്നും ഇപ്പൊഴും കാണുന്നില്ല.. 3 അക്ഷരമുള്ള ഉത്തരത്തിന് രണ്ട് ലിങ്ക് കൊടുത്തിട്ടുണ്ട്..
ഇസ്ലാം മതവിശ്വാസികളുടെ അമ്മ – 13
ക്രിസ്തുമത വിശ്വാസികളുടെ അമ്മ – 1
ഹിന്ദു മതവിശ്വാസികളുടെ അമ്മ – 1 .. ആകെ മൊത്തം റ്റോട്ടല്‍ – 15 ഇതില്‍ നിന്നും ആ ഉത്തരം കണ്ടെത്താന്‍ വലിയ പ്രയാസമില്ല എന്നാണ് എന്റെ പക്ഷം.. ഒന്നുമില്ലെങ്കിലും കൌരവന്മാരില്‍ ഒരാളുടെ പേരൊന്നുമല്ലല്ലോ ചോദിച്ചിരിക്കുന്നത്..
##എലിക്കുഞ്ഞ്
“നിങ്ങള്‍ ഞങ്ങളുടെ കുഞ്ഞുങ്ങളെ ‘സിഗ്നറ്റ്’ എന്നാണ് വിളിക്കാറ്.“ – കഴിഞ്ഞുപോയ ഒരു പദപ്രശ്നത്തിലെ ചോദ്യമാണ്. ആര്‍ക്കും പരാതിയില്ലായിരുന്നു. എലിക്കുഞ്ഞായതുകൊണ്ടാണോ ഈ വേര്‍തിരിവ്?
ലിങ്കുകള്‍ ഉള്ളത് കൊണ്ട്ട് ഏറെ സമയ നഷ്ടം ഉണ്ടായില്ലെങ്കിലും, ‘വിശ്വാസികളുടെ അമ്മ’യോട് വിയോജിക്കാതെ വയ്യ.
അമൃതാനന്ദ മയീ ദേവി, ആറ്റുകാല്‍ ദേവി, മറിയം, മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, ഖദീജ, ആയിഷ, തുടങ്ങി ഒരുപാട് അമ്മമാര്‍ വിശ്വാസികളുടെ ഓര്‍മ്മയിലും ഗൂഗിള്‍ തിരയലിലും (മലയാളം) പ്രത്യക്ഷര്‍ ആകുമെങ്കിലും ഉത്തരത്തിലെ അമ്മയെ മാത്രം പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍ എന്ന സ്ഥിതി…
സൂചന ‘മുഹമ്മദിന്റെ ജൂത വംശജയായ ഭാര്യ’ എന്നായിരുന്നെങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നുന്നു.
അതുപോലെ, വര്‍ഷം/03 ന്റെ നിര്‍മ്മാതാവ് പദപ്രശ്നം നിര്‍മ്മിച്ചത് ഒന്നര വര്‍ഷം മുമ്പാണെന്ന് കമന്റ് പേജില്‍ അവകാശപെട്ടിരുന്നു.
ഈ പദപ്രശ്നം നിര്‍മ്മിച്ചതും ഏകദേശം അതേ കാലയളവില്‍ തന്നെ.
എന്നാല്‍ വര്‍ഷം/04 -ലെ ഒരു സൂചന (കണ്ണൂരിന്റെ കണ്ണുനീര്‍) നല്‍കുന്ന സൂചന അത് നിര്‍മ്മിച്ചത് വളരെയടുത്ത കാലത്താണ് എന്നും.
മഷിത്തണ്ടില്‍ മാഫിയ ഉണ്ടോ?
ജലജ
ഹിന്ദുമതവിശ്വാസികൾക്കും അങ്ങനെ ഒരമ്മ? ആരാണത്??
??
എലിക്കുഞ്ഞിലെ ചോദ്യം ശരി ഉത്തരം തെറ്റ് അതാണല്ലോ ഇംഗ്ളീഷ്. സിഗ്നറ്റിനെപ്പറ്റി ആക്ഷേപമുണ്ടായോ എന്നോർമ്മയില്ല. ഇനി അന്നത് എന്തെങ്കിലും കാരണവശാൽ ഉണ്ടായില്ലെന്നു വച്ച് പിന്നീടെപ്പോഴെങ്കിലും അത്തരത്തിലുള്ളവ കണ്ണിൽപ്പെടുമ്പോൾ ചൂണ്ടിക്കാണിക്കാൻ പാടില്ല എന്നുണ്ടോ?
മകളെ പിങ്കി എന്ന് ഓമനപ്പേരിട്ടു വിളിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ. :)
അഡ്മിൻ ഒരു നയം പ്രഖ്യാപിച്ചാൽ നന്നെന്നു തന്നെയാണ് എന്റെയും അഭിപ്രായം. എനിക്ക് ഇത്രയൊക്കെ തപ്പിപ്പിടിച്ച് ടൈപ്പ് ചെയ്യേണ്ടി വരികയില്ലല്ലോ.
പഴയ പദപ്രശ്നങ്ങളെല്ലാം തിരസ്കരിക്കാൻ പോവുകയാണോ? ഭാഗ്യം . അവയി്ൽ എന്റെ ഒന്നു പോലുമില്ല.:)
പിന്നെ പുതിയവയേക്കാൾ ഭേദം പഴയവ തന്നെയാണെന്ന് നിർമ്മാതാക്കൾക്ക് അധികം താമസിയാതെ തോന്നിത്തുടങ്ങും . പുതിയ നിയമങ്ങൾ വച്ച് ഞാൻ ആറേഴെണ്ണം നിർമ്മിച്ചു . അതോടെ മതിയായി.
തീർച്ചയായും. ഇതിലെ പിങ്കി തിരുത്താമായിരുന്നു എന്ന് എന്റെ അഭിപ്രായം. അതിനോട് എല്ലാവരും യോജിക്കണമെന്നില്ല. യോജിച്ചാൽ സന്തോഷം. ഇല്ലെങ്കിലും സന്തോഷം.
ഞാൻ നിർമ്മാതാവിന്റെ എതിർപ്പ് അവഗണിച്ചും തിരുത്തിയിട്ടുണ്ട്. പിന്നെയല്ലേ!
>>>>>>മഷിത്തണ്ടില്‍ മാഫിയ ഉണ്ടോ?<<<<<
ഈ പദപ്രശ്നത്തിൽ കണ്ടില്ലേ ഒന്ന്? അതു പോരേ?
സുബൈര്‍
ബഷീർ,
ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്നതേ പദപ്രശ്നത്തിലിടാവൂ എന്ന് ശഠിക്കരുത്!
പിന്നെ കണ്ണൂരിന്റെ കണ്ണീർ..
(അഞ്ജന പറഞ്ഞതുപോലെ) ആഴിയും ആറും ഒന്നായത് കൊണ്ട് സംഭവിച്ചതാണ്.
പ.പ്ര നിർമ്മിച്ച സമയത്തെ സൂചന ‘തലസ്ഥാനത്തെ പ്രശസ്തമായ ഈ കമ്പോളത്തിന്റെ പേരിലുള്ള സ്ഥലം കണ്ണൂരിലുമുണ്ട്’ എന്നായിരുന്നു. അവസാനനിമിഷം സൂചന മാറ്റിയതാണ്.
മാഫിയയുടെ കാര്യത്തിൽ കൃത്യമായ മറുപടി ഇതിന്റെ മൊതലാളി(അഡ്മിൻ) പറയുമായിരിക്കും…
കാരണവര്‍
എന്നെ സ്വാഗതം ചെയ്ത എല്ലാവര്‍ക്കും നന്ദി. ഇനിയും സ്വാഗതം ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് മുന്‍കൂര്‍ നന്ദി.
കാശിക്കൊന്നും പോകാനുള്ള പ്രായമൊന്നും ആയില്ല ജലജ. ഈ “സംഘങ്ങള്‍” ആരാണാവോ? വന്നു കേറിയില്ല, അതിനു മുന്‍പേ എന്നെ പേടിപ്പിക്കാതെ.
നിര്‍ബ്ബന്ധമാണെന്നു വെച്ചാല്‍ ഒന്നു വിരട്ടിയാല്‍ മതി……
കാരണവര്‍ പേരിലേ ഉള്ളൂ. അങ്ങനെയാകാനും മാത്രമുള്ള പക്വതയൊന്നും എനിക്കില്ല.
ചുമ്മാതൊരു നേരമ്പോക്കിനു ഈ വഴി വരുന്നുവെന്നേയുള്ളൂ.
ഇടക്കിടക്കു വന്നു പോകുന്ന ഒരു നാടോടിയായി ഞാന്‍ കൂടിക്കോളാം.
തല്‍ക്കാലം കുടികിടപ്പവകാശം വേണ്ട.
സുബൈര്‍
>>ഇതിലെ പിങ്കി തിരുത്താമായിരുന്നു എന്ന് എന്റെ അഭിപ്രായം>>>
ഈ അഭിപ്രായത്തോട് യോജിക്കുന്നു. ഭാവിയിൽ ശ്രദ്ധിക്കുന്നതാണ്.
അബ്ദുല്‍ ബഷീര്‍
സുബൈർ,
<>
അങ്ങനൊരു ശാഠ്യമെനിക്കില്ല . ഗൂഗിള്‍ ഹിറ്റുകള്‍ പ്രചാരത്തിന്റെ അളവുകോലായി കണക്കാക്കുന്നത് കൊണ്ട് പറഞ്ഞു പോയി എന്ന് മാത്രം..
<>
തെറ്റിധരിച്ചതില്‍ ഖേദമുണ്ട്.
<>
മാഫിയയെ കുറിച്ച് സാന്ദര്ഭിികമായി നേരമ്പോക്കിയതാണ്
ജലജ
സന്തോഷം സുബൈർ!
ജലജ
കാരണവർ,
സംഘം ശരണം ഗച്ഛാമി എന്നു തന്നെ ഞാനും ഉദ്ദേശിച്ചത്. അതായത് മഷിസംഘത്തിൽ സ്ഥിരമായി കൂടിക്കൊള്ളാൻ.
സുബൈര്‍
>>ഞാൻ നിർമ്മാതാവിന്റെ എതിർപ്പ് അവഗണിച്ചും തിരുത്തിയിട്ടുണ്ട്. പിന്നെയല്ലേ! >>
@ജലജ,
സൂചനയിലോ ഉത്തരങ്ങളിലോ ഉള്ള വസ്തുതാപരമായ തെറ്റുകൾ,വ്യാകരണപരമായ പ്രശ്നങ്ങൾ,അക്ഷരത്തെറ്റുകൾ തുടങ്ങിയവയൊക്കെ നിർമ്മാതാവിന്റെ സമ്മതമില്ലാതെയും തിരുത്താം. പക്ഷെ, പ.പ്ര നിയമങ്ങളൊക്കെ പാലിക്കുന്ന ഒരു സൂചന/ഉത്തരം തിരുത്തുവാൻ അവകാശം അതിന്റെ സ്രഷ്ടാവിനുതന്നെയാണെന്ന് ഞാൻ കരുതുന്നു. അപ്രൂവർക്ക് അഭിപ്രായം പറയാം, മാറ്റങ്ങൾ നിർദേശിക്കാം.. പക്ഷെ തീരുമാനം നിർമ്മാതാവിന് വിട്ടുകൊടുക്കുന്നതല്ലേ ശരി? ഒരു സൃഷ്ടിയിൽ അപ്രൂവറായാലും എഡിറ്ററായാലും അമിതമായി കൈകടത്തുന്നത് ശരിയല്ലെന്നാണ് എന്റെ എളിയ അഭിപ്രായം.
ഈ പദപ്രശ്നത്തിലെ തന്നെ ‘എലിക്കുഞ്ഞിന്റെ’ കാര്യമെടുക്കുക. ആ സൂചന തിരുത്തുന്നതാണ് നല്ലത് എന്ന് അപ്രൂവർക്ക് നിർദേശിക്കാമായിരുന്നു. അത് ചെയ്തില്ല. ഇനി അങ്ങനെയൊരു നിർദേശം ഇതിന്റെ സ്രഷ്ടാവ് അംഗീകരിച്ചില്ലെന്ന് കരുതുക. പിന്നെയും ആ സൂചനയിൽ മാറ്റം വരുത്തേണ്ട കാര്യമില്ല.
പെരുന്നാളവധിക്കൊപ്പം ഒരുപത്തുരിപതു ദിവസത്തേക്കൊന്നു നാട്ടില്‍ പോയി. തിരിച്ചെത്തിയപ്പോള്‍ ഓഫീസ്സില്‍ പണികള്‍ തലയ്ക്കുമീതെ. നാട്ടിലെ സര്‍ക്കാര്‍ ഓഫീസ്സിലെപോലെ പറ്റില്ലല്ലോ ഇവിടെ. അതുകൊണ്ടുതന്നെ വല്ലാത്തതിരക്കിലായിപ്പോയി. അതിനിടയ്ക്ക് എന്റെ ഒരു പദപ്രശ്നവും കഴിഞ്ഞുപോയി. തെറ്റുകളും തിരുത്തുകളും ഒക്കെ കണ്ടു സമയക്കുറവിനാല്‍ ഇടപ്പെടുവാന്‍ കഴിഞ്ഞില്ല. സദയം ക്ഷമിക്കുക എല്ലാവരും. അതും വളരെ മുമ്പ് നിര്‍മ്മിച്ച ഒന്നായിരുന്നു. എല്ലാം മറന്നുപോയിരുന്നു. സൂചനകളും ഉത്തരങ്ങളും.
കാരണവര്‍ ഇനി ഒരിക്കലും കാശിക്കു പോകില്ല കാരണം മഷിത്തണ്ട് ബര്‍മുട ത്രികോണത്തിനു സമമാണ്കെട്ടോ…
മഷിത്തണ്ടില്‍ മാഫിയയോ….? അതിനുതരമില്ല. അഥവാ ഉണ്ടെങ്കില്‍ അതു ഒറ്റയാനായി നടക്കുന്ന അഡ്മിന്‍ ആയിരിക്കും. ഒന്നുമറിയാത്തവനെ പോലെയിരുന്ന് ഇതെല്ലാം കണ്ടാസ്വദിക്കുന്ന ഒറ്റയാന്‍ മാഫിയ.
നേരമുണ്ടാക്കി ഇനിയും വരാം എപ്പോഴെങ്കില്ലും…
PS. മാലിനിയെ കൂട്ടിനു കിട്ടിയിരുന്നങ്കില്‍.. ഒരു മാഫിയ സംഘം തുടങ്ങാമായിരുന്നു………………!!!!!:D, ;D
അഞ്ജന,
നാട്ടിലെ സർക്കാർ ജീവനക്കാരെ അടച്ചാക്ഷേപിക്കുന്ന ഈ പ്രസ്താവന പിനവലിക്കണം.
ഇവിടെ കൃത്യസമയത്ത് പ.പ്ര കളിക്കുന്ന ഭൂരിപക്ഷവും നാട്ടിലെ സർക്കാർ ജീവനക്കാരല്ല എന്ന് കൂടി ഓർക്കുന്നത് നന്നായിരിക്കും.
anjanasatheesh
സുബൈര്‍ Says:
September 22nd, 2012 at 9:31 pm
“നാട്ടിലെ സർക്കാർ ജീവനക്കാരെ അടച്ചാക്ഷേപിക്കുന്ന ഈ പ്രസ്താവന പിനവലിക്കണം.”
പിന്‍വലിക്കില്ല സുബൈര്‍, അതെന്റെ വ്യക്തമായ അഭിപ്രായം തന്നെയാണ്. എന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പകര്‍ത്തിയത്.
പിന്നെ ഞാന്‍ “അടച്ചാക്ഷേപി”ച്ചിട്ടില്ല കെട്ടോ…..നല്ലവശം കാണാതെ പോകുന്നുമില്ല. പിന്നെ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസ്സുകളെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ അന്വേഷിക്കേണ്ട കാര്യവുമില്ല. അതെല്ലാവര്‍ക്കും നന്നായി അറിയാം. ജലജചേച്ചിയുടെ വാക്കു കടമെടുത്താല്‍……..”മുക്കാലെമുണ്ടാണി”യും തഥൈവ
അന്യഭാഷ പദങ്ങള്‍ മാത്രം ഉള്ള ഒരു പദപ്രശ്നം തട്ടിക്കൂട്ടാന്‍ പറ്റുമോ എന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍… പക്ഷേ ചേച്ചിക്ക് വിമര്‍ശനത്തിന് ഇട തരില്ല.. എല്ലാം ശബ്ദതാരാവലിയിലുള്ള പദങ്ങളായിരിക്കും.. അല്ലെങ്കില്‍ മലയാള പദങ്ങളല്ലാതെ മറ്റൊന്നും പദപ്രശ്നങ്ങളില്‍ ഉപയോഗിക്കുവാന്‍ പാടില്ല എന്ന നിരോധനാജ്ഞ അഡ്മിന്‍ പ്രഖ്യാപിക്കട്ടെ…
##ഹിന്ദുമതവിശ്വാസികൾക്കും അങ്ങനെ ഒരമ്മ? ആരാണത്??
മാതാ അമൃതാനന്ദമയി
##എലിക്കുഞ്ഞിലെ ചോദ്യം ശരി ഉത്തരം തെറ്റ്
ഉത്തരം ‘ജെറി’ ആണെങ്കില്‍ സ്വീകരിക്കാമോ?
ബഷീര്‍,
‘മുഹമ്മദിന്റെ ജൂത വംശജയായ ഭാര്യ’ – എന്നാണെങ്കില്‍ പിന്നെ വളരെ എളുപ്പമായി. ഇത് ക്വിസ് ചോദ്യമാണ്. പദപ്രശ്നങ്ങളില്‍ കഴിവതും ക്ലൂ ആണ് നല്‍കാറ്, ചോദ്യങ്ങളല്ല…
സുബൈര്‍,
##ഇവിടെ കൃത്യസമയത്ത് പ.പ്ര കളിക്കുന്ന ഭൂരിപക്ഷവും നാട്ടിലെ സർക്കാർ ജീവനക്കാരല്ല എന്ന് കൂടി ഓർക്കുന്നത് നന്നായിരിക്കും.
ഈ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്‍.
അങ്ങനെ 100 അടിച്ചു…
kumar
AFTER HOLIDAY A GOOD PADAPRASNAM,BUT TOO MUCH COMMENDS ,SOME IS GOOD SOME IS NO USE, SO PLS.
18A,26A,2B,19B,20B,25U,26U
anjanasatheesh
@ kumar,
18A – പങ്കജ് ഉദാസ്
26A – പൂമ്പാറ്റയുടെ പൂര്‍വ്വാശ്രമം
2B – കണ്ണിനെ,കാഴ്ചയെ, ബാധിക്കുന്ന അസുഖം
19B – രാജാക്കന്മാര്‍ പണ്ടിതിലായിരുന്ന യാത്ര
20B- അറേബ്യന്‍ സംഗീതം – ഗൂഗിളില്‍ തിരയൂ
25U – കമല്‍ ചിത്രം …
26U – “under ground rivers” – search in google
ജലജ
അപ്രൂവിങ്ങിനെക്കുറിച്ച് സുബൈർ എഴുതിയതിനോട് യോജിക്കുന്നു. ഞാൻ തിരുത്തിയത് അക്ഷരത്തെറ്റാണ്, അതും അഡ്മിനോട് അനുവാദം ചോദിച്ച ശേഷം മാത്രം
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us