നന്ദി സുബൈര്‍…സ്ഥലപ്പേരുകള്‍ ഇത്ര കഠിനം ആവുമെന്ന് കരുതിയില്ല…കേരളത്തിലെ ഓരോ പഞ്ചായത്തുകളും അരിച്ചു പെറുക്കി ഇങ്ങനെ കടുപ്പത്തില്‍ ഒന്ന് ഉണ്ടാക്കിയെടുത്ത സുബൈറിനെ സമ്മതിച്ചു…എല്ലാവര്ക്കും എളുപ്പത്തില്‍ പൂര്‍ത്തിയാകാന്‍ ആശംസിക്കുന്നു…
Unnikrishnan
സുബൈര്‍ ഒരു കാര്യം കൂടി, കാസര്‍ഗോഡ് ജില്ലയിലെ നാടുകളെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ കണ്ടു, സുബൈര്‍ കാസര്‍ഗോഡ് നിന്നും ആണോ??…ഞാന്‍ കാസര്‍ഗോഡ്‌കാരന്‍ ആയത് കൊണ്ട് അവിടുത്തെ സ്ഥലങ്ങള്‍ കണ്ടു പിടിക്കാന്‍ എളുപ്പത്തില്‍ ആയി…
സുബൈര്‍
ഇതിത്രേം കടുപ്പമാവുമെന്ന് വിചാരിച്ചില്ല!
മൂന്ന് മണിക്കൂർ കഴിയാറായി, ഇതുവരെ നൂറിലെത്തിയത് ഒരാൾ മാത്രം..
എന്തായാലും കല്ലേറ് ഉറപ്പായി.
>>കാസര്‍ഗോഡ് ജില്ലയിലെ നാടുകളെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ കണ്ടു, സുബൈര്‍ കാസര്‍ഗോഡ് നിന്നും ആണോ??…ഞാന്‍ കാസര്‍ഗോഡ്‌കാരന്‍ ആയത് കൊണ്ട് അവിടുത്തെ സ്ഥലങ്ങള്‍ കണ്ടു പിടിക്കാന്‍ എളുപ്പത്തില്‍ ആയി…>>
ഉണ്ണീ, ആ ധാരണ ശരിയല്ല. ഇതിൽ കേരളത്തിലെ 14 ജില്ലകളിലുമുള്ള സ്ഥലനാമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു ജില്ലക്കാർക്ക് മുൻ തൂക്കം ലഭിക്കുന്നത് ഒഴിവാക്കാൻ പ്രാദേശികസന്തുലനം നിലനിർത്താൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
ഞാൻ മലപ്പുറം ജില്ലക്കാരനാണ്, കാസറഗോഡല്ല.
സുബൈര്‍
അഭിനന്ദനങ്ങൾ, ബീജീസ്!!
beegees
thank you subair..excellent work!
http://NA മുജീബുര്‍റഹ്മാന്‍
സുബൈര്‍ നല്ല പദപ്രശ്നം.
ഉണ്ണി, ബീജിസ് അഭിനന്ദനങ്ങള്‍
എളുപ്പമായവയും അല്ലാത്തവയും വിവിധ ജില്ലകളില്‍ ഉള്ളവയും ഇട കലര്‍ത്തിയ നല്ല പദപ്രശ്നം. ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
അപ്പ്രൂവര്‍ക്കും നിര്‍മ്മാതാവിനും പ്രത്യേകം പ്രത്യേകം അഭിനന്ദനം.
vinodpl
@subair
Insufficinet links and unheard stories
Thanks for wasting half of my off day( only one off day for me) and many others
One of the worst i played so far
As an approver you should have provided sufficent links
കാരണവര്‍
വിനോദിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു
anjanasatheesh
“ആഴിയും ആറും ചേരുന്ന സ്ഥലം” അതുപോലെ…….
നിര്‍മ്മാതാവും അപ്രൂവറും ഒന്നായത്തിന്റെ ഫലം – NALINI/12/VARSHAM/04
അത്രയേ പറയനുള്ളൂ. വൈകിയേ കളിക്കാനൊത്തുള്ളൂ എന്നാലും അധ്വാനിച്ചു നേടിയതിന്റെ സുഖമുണ്ട്.
എന്തായാലും നിര്‍മ്മാതാവ് എന്ന നിലയില്‍ സുബൈര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് തീര്‍ച്ചയായും. അഭിനന്ദനങ്ങള്‍ സുബൈര്‍
neema
when time permit , pls give me clue for 32 A,28B,15U
neema
only 15 u required
anjanasatheesh
@ neema
chaliyar,mavoor,bridge..? search with Google……
ചാന്ദ്നി, മുളങ്ങുന്നത്‌കാവ്
വിനോദ് പറഞ്ഞ പോലെ മോശം പ പ്ര അല്ല ഇത്. ഇത് വളരെ മനോഹരമായ പദപ്രശ്നമാണ് എന്നെനിക്കു തോന്നി. സുബൈറിന് നന്ദി. ഇന്ന് പദപ്രശ്നം ഉണ്ടെന്നു ഓര്‍ത്തില്ല. അതുകൊണ്ട് തന്നെ പ പ്ര തുടങ്ങുമ്പോള്‍ പതിനൊന്നു മണിയായി. എന്നിട്ടും പന്ത്രണ്ടാം സ്ഥാനം പ്രതീക്ഷിച്ചില്ല.
ചാന്ദ്നി, മുളങ്ങുന്നത്‌കാവ്
വിനോദെ, ഏതു ചോദ്യത്തിനാണ് ലിങ്ക് കുറവുണ്ടായിരുന്നത് ? ഇത്രയും നല്ല പദപ്രശ്നം അടുത്തൊന്നും കളിച്ചിട്ടില്ല എന്നതാണ് സത്യം.
ജലജ
വിജയികൾക്ക് അഭിനന്ദനങ്ങൾ!!!
വളരെ അദ്ധ്വാനിച്ചുണ്ടാക്കിയ പദപ്രശ്നമാണല്ലോ. ശ്രമം നന്നായിട്ടുണ്ട്. എന്നാലും സൂചനകൾ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നു തോന്നി.
കുറെക്കാലത്തിനു ശേഷമാണ് ഇത്തരത്തിലുള്ള ഒരു പദപ്രശ്നം കളിക്കുന്നത്. എളുപ്പമുള്ളത് കളിച്ച് മടി പിടിച്ചു തുടങ്ങിയിരുന്നു.
കേരളത്തിനെക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറിയില്ല എന്ന് മനസ്സിലായി. തോമാശ്ളീഹാ വന്നിറങ്ങിയത് തൃശ്ശൂർ ജില്ലയിലല്ല അല്ലേ? ഞാനങ്ങനെയാണ് വിചാരിച്ചിരുന്നത്.
20U പണ്ട് സംസ്കൃതത്തിൽ സ്യാനന്ദൂരം എന്നൊരു സൂചന വന്നിരുന്നു. അന്ന് സംസ്കൃതം പഠിക്കേണ്ടിവരുമോ എന്ന് ആശങ്കപ്പെട്ടവരുണ്ടായിരുന്നു. അതൊക്കെ വായിച്ച ശേഷവും ഇങ്ങനെ ഒരു ക്ലൂ. നാം ഈ കമന്റ് പേജിൽ നിന്നും ഒന്നും പഠിക്കുന്നില്ല അല്ലേ?
Reja
28 D ..pls….
Balu
@ reja
Search google ‘തമിഴ്നാട് സംസ്ഥാനത്തിലെ അമരാവതി നദിക്കും കാവേരി നദിക്കും ‘
Balu
സുബൈര്‍ വളരെ നല്ല പദപ്രശ്നം. അഭിന്ദനങ്ങള്‍
Reja
no need clue ..got it…
faisal
Please help
21A,31A,25B,3D,23D,27D
fabna
23a,19b,25b,11d,23d,34u clue plssssssssss
neema
21 A- search കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളിൽ ഒന്നാണ്
31 A-മൂന്നാറിന് 45 കി. മീ. കിഴക്ക് സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഗ്രാമമാണ്
25B-കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്കിൽ ആനിക്കാട്, ചെങ്ങളം ഈസ്റ്റ്, എലിക്കുളം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് …
3 D- tree like coconut tree
23 D-അച്ചന്കോവിലാറ് അതിരിടുന്ന കാര്ഷിക പ്രധാനമായ പ്രദേശമാണ്
27 D- Usually act as Mohanlal’s mother in lot of films
fabna
11d 34u pleesa
Vivek
വളരെ വ്യത്യസ്ത്യമായ ഒരു പദപ്രശ്നം. നിര്‍മ്മാതാവായ സുബൈറിന് അനുമോദനങ്ങള്‍ …
beegees
fabna>>>>
23a,….സെയ്ന്റ് തോമസ് മാല്യങ്കരയിൽ കപ്പലിറങ്ങിയ
19b,…….വിസ്തൃതിയിലും ജനസംഖ്യയിലും താലൂക്കിലെ ഏറ്റവും ചെറിയ പഞ്ചായത്തുകളിലൊന്നാണ്
25b,……ഔന്നത്യപൂര്‍ണ്ണമായ ഒരു സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നേരവകാശികളാണ് അയനിമുനിയുടെ നാട്ടുകാര്‍
11d,…. ഒരു കടലോര പഞ്ചായത്താണ്. ഇതോടൊപ്പം ഇതൊരു പുഴയോര പഞ്ചായത്തും കൂടിയാണ്.
23d,….ബുദ്ധമതദേവാലയങ്ങളുടെയും (പള്ളി-ഹിന്ദുക്കളുടെ ദേവാലയങ്ങള്‍ ഒഴിച്ചുള്ള ആരാധനാ സ്ഥലങ്ങള്‍ക്കു പറയുന്ന പേര്) ഭരണസിരാകേന്ദ്രങ്ങളുടെയും അഥവാ കോടതികളുടെയും
34u…..തുക്കേരി നായ്ക്കന്റെ വംശപരമ്പരയില്‍പ്പെട്ടവരുടെ കോട്ടയായിട്ടാണ് ഇത് അറിയപ്പെടുന്നത്.
beegees
മുജീബുര്‍റഹ്മാന്‍>>>> നന്ദി.
സുബൈര്‍>>>>>>>>ശരിക്കും ഒരു കേരള പര്യടനം
ജലജ
ജെനിഷ്,
ആ ശ്രമം വേണ്ടെന്ന് വയ്ക്കണ്ട. ഇതിൽ വന്നവ കഴിയുന്നതും ഉൾപ്പെടുത്താതിരുന്നാൽ മതി . കേരളത്തെക്കുറിച്ച് കൂടുതലറിയാൻ കഴിയുന്നത് നല്ലതല്ലേ.
http://mashithantu zamarin
35 B ,13 D CLUE PLEASE
Prasad
clue pls 31B & 33U
http://mashithantu zamarin
hellooooo……….ആരുമില്ലേ…….
Prasad
35B-കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഒരു ഒരു പഞ്ചായത്താണ്
13D-കണ്ണൂർ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന
sinu
please help for 33U
Prasad
33U-search google ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിന്റെ പരിധിയിൽ
sinu
thank u prasad
സുബൈര്‍
പ്രിയപ്പെട്ട കൂട്ടുകാരേ,
ഈ പദപ്രശ്നത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി! കഠിനമായിട്ടും ഇത് പൂർത്തിയാക്കാൻ ക്ഷമ കാണിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ!!
പലരും സൂചിപ്പിച്ചതുപോലെ ഇങ്ങനെയൊരു പ.പ്ര നിർമ്മിക്കാൻ അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. ചെറിയ തോതിൽ ഒരു ഗവേഷണം തന്നെ നടത്തീന്ന് പറഞ്ഞാൽ മതിയല്ലോ. പക്ഷെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പല നാടുകളെപ്പറ്റിയും പലതും മനസ്സിലാക്കാനായത് വലിയ കാര്യമായി ഞാൻ കരുതുന്നു. അതുപോലെ ഇതുവരെ അറിയാതിരുന്ന പല സ്ഥലങ്ങളെയും, ചിലർക്കെങ്കിലും പരിചയപ്പെടുത്താൻ സാധിച്ചതിലും ഈ പരീക്ഷണം പലർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷം.
ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി!
സുബൈര്‍
>> vinodpl Says:
September 16th, 2012 at 12:50 pm
@subair
Insufficinet links and unheard stories>>>
വിനോദ്,
താങ്കളുടെ സമയം നഷ്ടപ്പെടുത്തിയതിൽ ക്ഷമിക്കുക. താങ്കൾ പറഞ്ഞ പോലെ ഇതിലധികവും കേൾക്കാത്ത കഥകളായിരുന്നു എന്നത് ശരിയാണ്. (ആ കഥകൾ കൂടുതൽ ആളുകളിലേയ്ക്കെത്തട്ടെ എന്ന സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ) പക്ഷെ link strengthന്റെ കാര്യത്തിൽ അഭിപ്രായഭേദമുണ്ട്. മഷിത്തണ്ട് പറയുന്നതനുസരിച്ച് ‘വർഷ’ത്തിലെ നാല് പദപ്രശ്നങ്ങളുടെയും വിശകലനം കാണുക:
NALINI/12/VARSHAM/01
Link Strength 48%
Dark Cell Percentage: 4%
All answers are strongly connected
NALINI/12/VARSHAM/02
Link Strength 30%
Dark Cell Percentage: 0%
List of poorly connected answers: 17A, 23A,
NALINI/12/VARSHAM/03
Link Strength 35%
Dark Cell Percentage: 5%
List of poorly connected answers: 1A,
NALINI/12/VARSHAM/04
Link Strength 36%
Dark Cell Percentage: 0%
All answers are strongly connected
(ഇനി വരാനുള്ളവ ഉൾപ്പടെ) ഇതു വരെ ഷെഡ്യൂൾ ചെയ്ത പദപ്രശ്നങ്ങളിൽ ഇനി വരാനുള്ളവ ഉൾപ്പടെ ഇതിലും link strength കൂടിയ പ.പ്ര രണ്ടെണ്ണം മാത്രം!
സുബൈര്‍
>>കേരളത്തിനെക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറിയില്ല എന്ന് മനസ്സിലായി. >>
അത് ഷാർജയിൽ സ്ഥിരതാമസമാക്കിയത് കൊണ്ടാവും.
>>>20U പണ്ട് സംസ്കൃതത്തിൽ സ്യാനന്ദൂരം എന്നൊരു സൂചന വന്നിരുന്നു. അന്ന് സംസ്കൃതം പഠിക്കേണ്ടിവരുമോ എന്ന് ആശങ്കപ്പെട്ടവരുണ്ടായിരുന്നു. അതൊക്കെ വായിച്ച ശേഷവും ഇങ്ങനെ ഒരു ക്ലൂ. നാം ഈ കമന്റ് പേജിൽ നിന്നും ഒന്നും പഠിക്കുന്നില്ല അല്ലേ?>>>
ചോദ്യമായിട്ടല്ല ഉത്തരമായിട്ടാണ് ‘സ്യാനന്ദൂരം’ വന്നത് എന്നാണെന്റെ ഓർമ്മ. ‘ഹൊസെങ്കാടി’എന്ന് ഗൂഗിൾ ചെയ്താൽ ഉടനെ ഉത്തരം കിട്ടുന്ന ഈ സൂചന വളരെ എളുപ്പമുള്ളതല്ലേ ചേച്ചീ?
സുബൈര്‍
ജലജേച്ചി,
>>കേരളത്തിനെക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറിയില്ല എന്ന് മനസ്സിലായി. >>
അത് ഷാർജയിൽ സ്ഥിരതാമസമാക്കിയത് കൊണ്ടാവും.
മുകളിലത്തെ കമന്റിൽ ഈ ഒരു ചിഹ്നം( )വിട്ടുപോയതാണ്.
srutheesh
clue for 1d and 25a please ….
സുബൈര്‍
@srutheesh
1D തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം ഇവിടെയാണ്.
25A Google : ദേശീയപാത 17ന്റെ സമീപത്തായി കണ്ണൂരിനും പയ്യന്നൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്
srutheesh
Thanks Subair…..Valare nalla Pa Pra ayirunnu.keralatheppatti kooduthal Ariyan patti
എ.ടി.പ്രവീണ്‍
Very good puzzle. Thank you.
yesoda
friends please help me with 2nd letters of 4u, 10a and 29u (all 2nd letters only)
neema
4 U -?
10 A -Rock
29 U-”ദുനിയ” യിലുണ്ട്
jithin
please help me..
1A- last 2 letters
15A- last 2 letters
2B-
18B- second letter
8D-
ജലജ
സുബൈർ പറഞ്ഞതു ശരിയാണ്. ദുബായിൽ വന്ന കാലത്ത് പത്രവായന പതിവുണ്ടായിരുന്നെങ്കിലും പിന്നീടത് നിന്നുപോയി.( അത് ദുബായിയുടെയോ ഷാർജയുടെയോ കറ്റമല്ല. )
സ്യാനന്ദൂരത്തിന്റെ കാര്യത്തിലും സുബൈർ പറഞ്ഞതു തന്നെ ശരി. എനിക്ക് ശരിക്ക് ഓർമ്മയുണ്ടായിരുന്നില്ല എന്റെ പ പ്ര തന്നെയായിരുന്നു അതെങ്കിലും.
സാധാരണ അഭിപ്രായം എഴുതാത്തവർ പോലും ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. നല്ല കാര്യം. അതിന്റെ creditഉം സുബൈറിനു തന്നെ.
സുബൈറിന്റെ ഗവേഷണതാല്പര്യം അഭിനന്ദനാർഹം തന്നെ!
ജലജ
ജിതിൻ,
1A- last 2 letters. ഇവിടുത്തെ പാൽപ്പായസം വളരെ പ്രശസ്തമാണ്. ———ഉണ്ണിക്കണ്ണനോടു നീ എന്നൊരു പാട്ടും ഉണ്ട്.
15A- last 2 letters . അത് 44 എണ്ണമുണ്ട് കേരളത്തിൽ. (last 2 letters മാത്രമെടുത്താൽ)
2B-കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ വിക്കി നോക്കൂ
18B- second letter കേരളത്തിലെ നാട്ടുരാജ്യങ്ങൾ വിക്കി
8D- കേരളത്തിലെ നദികൾ വിക്കി. അതിൽ 13ആമത്തെ പുഴയുടെ പേരിൽ ഉത്തരമുണ്ട്.
വിജയാശംസകൾ!!!
shabeer
31B
08D
11D
14U
ജലജ
ഷബീർ,
31B ….. പുരുഷോത്തമൻ (സ്പീക്കർ ആയിരുന്നു)
08D കേരളത്തിലെ നദികൾ വിക്കി. ആദ്യത്തെ അക്ഷരങ്ങൾ കിട്ടിയിരിക്കുമല്ലോ
11D കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ വിക്കി .(ഒരു ഗ്രാമപഞ്ചായത്ത് )
14Uകേരളത്തിലെ നദികൾ വിക്കി
വിജയാശംസകൾ!!!
ജലജ
ജിതിൻ,
8D- കേരളത്തിലെ നദികൾ വിക്കി. ആദ്യത്തെ അക്ഷരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ.
നേരത്തെ എഴുതിയതുവച്ച് കണ്ടുപിടിക്കാൻ വിഷമമായിരിക്കുമെന്നു തോന്നുന്നു.
വിജയാശംസകൾ!!!
shabeer
thnx jalaja ..
14U
shabeer
i got last letr but but coudn’t find the plce
സുബൈര്‍
@shabeer
14U Google : വടക്കുഭാഗത്ത് വെട്ടം, തലക്കാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തൃപ്രങ്ങോട് പഞ്ചായത്തും
11a – നേര്യമംഗലം പാലം കഴിഞ്ഞാല്‍.
15a -തലശ്ശേരി – കൂർഗ്(കുടഗ്) ഹൈവേ
22a -മിനിഗൾഫ്
32a -പാണ്ഡവരുടെ വനവാസകാലത്ത് അവർ ഈ ദേശത്ത് ഒളിവിൽ താമസിച്ചുവെന്നാണ് ഐതിഹ്യം.
2b -ബ്രിട്ടീഷ് സാമ്രാജ്യത്വം ഏകപക്ഷീയമായി രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിനെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി.
26b -ആഴ്ച, മലയുടെ ചരിവ്.
4d -സൈലന്റ്വാലി ജലവൈദ്യുത പദ്ധതി
10d -മുഹമ്മദലി ശിഹാബ് തങ്ങള്‍
13d -തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിരിലാണ്
15d -ഉപ്പുകൂറ്റന്റെ നാട്
15u -
27u -കണ്വമഹർഷിയുടെ ആശ്രമ സങ്കേതം
binubha
22a – Minigulf – My birth place
yesoda
Neema thanks a lot… 4u by mistake..
yesoda
സുബൈര്, I started my Kerala yathra on thursday night at 10.30 (US time) completed just now. It was really a wonderful experience. I normally take this much time to complete the padaprasnam, but will not be sitting so long at one time. This has been a very interesting subject, hence didn’t want to give up. I really appreciate your ability and efferts taken in this.
kumar-muscat
I AM BACK,20 DAYS IN KERALA,
A WELL PLANNED PADAPRASSNAM -KERALATHILUDE ORU YAATHRA
BUT IAM NOT ABLE TO FINISH I NEED ONLY 27U 2ND LETTER
HAI TO ALL FRIENDS
ജലജ
Welcome back Kumar
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽപ്പെട്ട ഗ്രാമമാണ് . ഗൂഗിൾ ചെയ്തുനോക്കൂ.
വിജയാശംസകൾ!!!
സുബൈര്‍
srutheesh, എ.ടി.പ്രവീണ്‍, yesoda , kumar-muscat
നല്ല വാക്കുകൾക്ക് നന്ദി!!
noufi
3d. i got only പന other two letters pls help me…………….
സുബൈര്
@ noufi,
tree
noufi
Thank you subair………Completed
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us