NALINI/12/SAMEEKSHA/09

NALINI/12/SAMEEKSHA/09
Topic :uncategorized
By :P SAD
Play This Crossword
Top Player’s List

  • http://na മുജീബുര്‍ റഹ്മാന്‍

    ആരുമില്ലേ, ഇവിടെ തേങ്ങയുടക്കാന്‍?

    ((((((((((((OOOO))))))))))))

  • Krishna Kumar

    ഇത്രക്ക് ഈസി ആകണമെന്നില്ലായിരുന്നു :) :)

  • Malini

    Easy One , nice CW Prasad

  • Jenish

    Good crossword..

    പെട്ടന്ന് കിട്ടിയതുകൊണ്ട് എത്ര തെറ്റുണ്ടെങ്കിലും ആര്‍ക്കും പരാതിയുമില്ല പരിഭവവുമില്ല…

  • Malini

    തെറ്റുകള്‍ നിരവധി ഉണ്ടല്ലോ..
    2D രണ്ടാമത്തെ അക്ഷരം
    10D തര്‍ക്ക വിഷയം ആണ്
    4D

  • neema

    Not enough clues .Is this prepeared according to the rule?

  • രജിത്ത് രവി

    ആദ്യമായി ഒറ്റ ക്ലൂ പോലും ചോദിക്കാതെ പൂര്‍ത്തിയാക്കിയിരിക്കുന്നു…. ഹുറേ

  • faisal

    Please help

    2D – 2nd Letter
    6D

  • Unnikrishnan

    ഭാരം കുറഞ്ഞ ലോഹം എന്ന് പറയുന്നത് ഈയിടെ കണ്ടു പിടിച്ച ഒന്നാണോ???..കേട്ടിട്ട് ഈയത്തിന്റെ ‘അനിയന്‍’ ആണോ എന്നൊരു സംശയം…വെറുതെ ആളുകളെ മെനക്കെടുത്താന്‍ ഓരോ പുതിയ അക്ഷരങ്ങള്‍ ഇടയ്ക്കു ചേര്‍ക്കും !!കഷ്ടം..

  • prasad

    തെറ്റുകള്‍ ചൂണ്ടി കാണിച്ച എല്ലാവര്ക്കും നന്ദി . എന്റെ ആദ്യ പദപ്രശ്നമ്മണിത് .
    2D – വലിയ തെറ്റ് പറ്റി . ക്ഷമികുക
    പദപ്രശ്നം പൂര്‍ത്തിയാക്കാന്‍ സഹായിച്ച അപ്രൂവര്‍ക്ക് പ്രത്യേകം നന്ദി

  • prasad

    @ faisal
    2D- Search google ബാറ്ററികളിലെ പ്രധാനഘടകമാണ്

    Even though i admit the second letter is wrong

  • neema

    6 D clue pls

  • Malini

    @Neema

    Author – The Synthesis Of Yoga
    Freedom fighter , renowned Indian Yogi

  • Malini

    അല്ലാ ഈ ചൂതാട്ടവും ചതുരംഗവുമായി എന്താ ബന്ധം??? കോണിയും പാമ്പ് കളിയുമായി ബന്ധം കാണും…

  • Malini

    @ഉണ്ണി
    ആ ചോദ്യത്തില്‍ തെറ്റില്ല, പക്ഷെ ഉത്തരം തെറ്റായിപ്പോയി (അക്ഷരത്തെറ്റ് )… metal periodic table പ്രകാരം മലയാളത്തില്‍ ലോഹം ആണ്.. ദ്രവാവസ്ഥയില്‍ കാണപ്പെടുന്ന മറ്റൊരു ലോഹം മെര്‍ക്കുറി ആണ്.

  • റഫീഖ്

    29a
    32a please

  • Malini

    @ റഫീക്ക്
    29A നാഗത്തിന്റെ പേരിലും ഉള്ള ആ വിലപിടിച്ച രത്നക്കല്ല് ഉള്ള ഒരു സംഗീതോപകരണം.
    32A പട പേടിച്ചു ചെല്ലുമ്പോള്‍ അവിടെ ഉള്ള പഴയ ദേവസ്വം മന്ത്രി

  • Rida

    hi

    4d pls…

  • Malini

    @neema
    കുളിച്ചില്ലെങ്കിലും ……. പുരപ്പുറത്ത് ….. നമ്പൂതിരി…അതിന്റെ വിദ്യാസമ്പന്നര്‍ ഉപയോഗിക്കുന്ന version
    ;)

  • Malini

    sorry NEEMA its for RIDA

  • Rida

    thx malini

  • റഫീഖ്

    നന്ദി മാലിനി

  • Unnikrishnan

    @മാലിനി- ചോദ്യം തെറ്റാണ് എന്ന് ഞാനും പറഞ്ഞില്ല…ഉത്തരത്തില്‍ വന്ന അക്ഷര തെറ്റിനെ ഉദ്ദേശിച്ചാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്…മോഡറേറ്റര്‍ ശ്രദ്ധിക്കണമായിരുന്നു ഈ കാര്യം…

  • ജലജ

    2D രണ്ടാമത്തെ അക്ഷരം തെറ്റാണെങ്കിൽ അവിടെ വേണ്ട ശരിയായ അക്ഷരം ഏതാണ്? എന്റെ വിദ്യാഭ്യാസകാലഘട്ടത്തിൽ തയും ത്തയും എഴുതിക്കണ്ടിട്ടുണ്ട്. ഇപ്പോഴും ഗൂഗിൾ സെർച്ചിൽ അവ വരുന്നുണ്ട്. വിക്കിയിൽ ഥ എന്നു കാണുന്നു. ആരെങ്കിലുമെഴുതിയിരുന്നെങ്കിൽ എനിക്കും മനസ്സിലാക്കാമായിരുന്നു.

  • prasad

    jalaja chechi
    എല്ലാവരും തെറ്റെനു പറഞ്ഞപ്പോള്‍ ഞാനും അതംഗീകരിക്കുകയായിരുന്നു
    thi മലയാളത്തില്‍ എങ്ങിനെയെഴുതും? വിക്കിയിൽ ഥി എന്നു കാണുന്നു.
    അറിയുന്നവര്‍ മറുപടി പറയുക

  • സുബൈര്‍

    2D രണ്ടാമക്ഷരം ‘ഥ’ എന്നാണു സ്കൂളില്‍ പഠിച്ചിട്ടുള്ളത്.
    4d,10D തെറ്റൊന്നും കാണുന്നില്ല.

    വേറെ ചിലതാണ് എനിക്ക് പറയാനുള്ളത്.
    30b രണ്ടാമത്തെ അക്ഷരത്തിന് അനുസ്വാരം വേണം.
    7D ഉത്തരത്തിലെ അക്ഷരവിന്യാസം കൃത്യമായി സൂചിപ്പിച്ചിട്ടില്ല.
    12D ‘ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണണ’ എന്ന് ചോദിക്കുന്നതല്ലേ കൂടുതല്‍ നല്ലത്?

  • Unnikrishnan

    ഞാനും പഠിച്ചിരിക്കുന്നത് *ഥി* എന്ന് തന്നെയാണ്…എനിക്ക് ശരിക്കും ക്ഷമ നശിച്ചിരുന്നു ഇന്നലെ ആ അക്ഷരം മാറ്റിയത് കണ്ടപ്പോള്‍…

  • ജലജ

    സുബൈർ,
    30B ലഘുശബ്ദതാരാവലിയിൽ ഉണ്ട്.
    7D. സമ്മതം.
    12D. പകുതി സമ്മതം.

    ഉണ്ണികൃഷ്ണൻ,
    അക്ഷരം ഥി ആവുക
    ഞാൻ ഈ പദപ്രശ്നം ചെയ്യുക.
    എന്റെ ക്ഷമയും നശിച്ചേനെ. ഞാൻ തി എഴുതിനോക്കിയിരിക്കും . ഥി എന്ന് ആലോചിക്കുക പോലുമില്ല.

  • ജലജ

    പ്രസാദ്,
    തെറ്റ് അംഗീകരിക്കുന്നത് നല്ലതു തന്നെ. എന്നാലും ശരി എന്താണെന്നറിയേണ്ടേ?

  • Jenish

    അക്ഷരം ‘ഥി’ തന്നെ.. ഒരു സംശയവും വേണ്ട…

  • Unnikrishnan

    @ജലജ ചേച്ചി – ‘ഥി’ ക്ക് വേണ്ടി അന്വേഷണം വേണ്ട എന്നാണു എന്റെ അഭിപ്രായം,കാരണം അത് അന്യഭാഷാ പദം ആയതു കൊണ്ട് തന്നെ…മലയാളവല്ക്കരിക്കുമ്പോള്‍ എങ്ങിനെ വരുമെന്ന് ആധികാരികമായി പറയാന്‍ കഴിയില്ല…’സുബ്ബുലക്ഷ്മി’ കഴിഞ്ഞ പദപ്രശ്നത്തില്‍ നമ്മള്‍ കണ്ടതല്ലേ…

  • ജലജ

    അപ്പോൾ താഴെപ്പറയുന്നവ എങ്ങനെയാണ് പഠിച്ചിരിക്കുന്നത്?

    calcium കാൽസിയം, കാൽസ്യം, കാൽഷ്യം

    potassium പൊട്ടാസിയം, പൊട്ടാസ്യം, പൊട്ടാഷ്യം.

  • ജലജ

    ഉണ്ണികൃഷ്ണൻ,
    ഞാനും അതുതന്നെയാണുദ്ദേശിച്ചത്.
    മാത്രമല്ല ഉച്ചാരണത്തിന്റെ പ്രാദേശികവ്യത്യാസങ്ങളും കണക്കിലെടുക്കണമല്ലോ.

  • Malini

    @ജലജചേച്ചി
    ഞങ്ങള്‍ സ്കൂള്‍ കാലത്ത് രസതന്ത്ര പാഠങ്ങളില്‍ ലിഥിയം എന്നായിരുന്നു കണ്ടിരുന്നത്. ഏതായാലും ലിത്തിയം ആകാന്‍ സാധ്യത വിരളമാണ്. അതുപോലെ വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ 10D ഉള്‍പ്പെട്ടു കണ്ടിട്ടില്ല..അവതാരങ്ങളില്‍ ഒന്ന് എന്നായിരുന്നെങ്കില്‍ കുറേക്കൂടി നല്ല സൂചന ആകുമായിരുന്നു. 4D അത്രയ്ക്ക് പുരാതനം ഒന്നും അല്ല. ഇന്നും അത് പുരോഹിതര്‍ക്കിടയില്‍ ഉപയോഗത്തിലുണ്ട്.
    തെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രസാദ്‌ കാണിച്ച തുറന്ന സമീപനം അഭിനന്ദനാര്‍ഹം തന്നെ.

  • Jenish

    ലിഥിയം എന്ന പദം ഗ്രീക്കാണ്.. മിക്കവാറും ഗ്രീക്ക് പദങ്ങളില്‍ ‘ഥ’ ആണ് സാധാരണ ഉപയോഗിക്കാറ്…

    ##പ്രാദേശികവ്യത്യാസങ്ങളും കണക്കിലെടുക്കണമല്ലോ.

    എന്തിന്…

    calcium കാൽസ്യം

    potassium പൊട്ടാസ്യം

  • Unnikrishnan

    ഏതായാലും നമ്മള്‍ക്ക് നമ്മുടെ പാഠപുസ്തകങ്ങളെ തന്നെ വിശ്വസിക്കാം…ലിഥിയം,കാത്സ്യം,പൊട്ടാസ്യം എന്ന് തന്നെയാണ് ശരി…

  • Jenish

    എന്തായാലും, സ്വന്തം പദപ്രശ്നത്തിലെ വിമര്‍ശനങ്ങളെ നേരിടാതെ അന്യന്റെ പറമ്പില്‍ തേങ്ങ അടിക്കാന്‍ പോകാറുള്ളവര്‍ക്കൊന്നും ഈ തെറ്റുകള്‍ ഗൂഢാലോചനയായി തോന്നാത്തതില്‍ എനിക്ക് അത്ഭുതമുണ്ട്…

  • Krishna Kumar

    @Malini
    ബലരാമന്‍ ദശാവതാരത്തില്‍പ്പെടുന്നത് ആണല്ലോ!!

  • prasad

    \\\\\എന്നാലും ശരി എന്താണെന്നറിയേണ്ടേ?

    തീര്‍ച്ചയായും.

  • prasad
  • ജലജ

    മാലിനി,
    ആദ്യത്തെ സൂചന മഹാവിഷ്ണുവിന്റെ ഒരു അവതാരം എന്നായിരുന്നു. മാലിനിയുടെ അഭിപ്രായം കണ്ടിട്ടാണ് ഞാൻ അത് മാറ്റി ദശാവതാരങ്ങളിൽ ഒന്ന് എന്നാക്കിയത്. അതും ശരിയല്ലെന്നാണോ പറയുന്നത്?
    എനിക്ക് അങ്ങനെ തോന്നുന്നില്ല. ദശാവതാരത്തിൽ പണ്ട് മുതലേ ബലരാമൻ ഉണ്ട്. പിന്നെ ഇപ്പോൾ കുറച്ചുകാലമായി അദ്ദേഹത്തിനു പകരം ബുദ്ധൻ അവതരിച്ചിരിക്കുന്നത് കണ്ടു. എങ്ങനെ എന്നൊന്നും എനിക്കറിയില്ല. മാലിനി എഴുതിയതും വിവാദമുണ്ടെന്നല്ലേ? തീരുമാനത്തിലെത്തുന്നതുവരെ പഴയ ദശാവതാരം തുടരട്ടെ എന്നു വയ്ക്കുന്നതല്ലേ നല്ലത്?
    മഹാവിഷ്ണുവിന്റെ അവതാരം എന്നു പറയുന്നതിനോടൊപ്പം തന്നെ അനന്തന്റെ അവതാരമാണെന്നും പറയുന്നുണ്ടല്ലോ.

  • സുബൈര്‍

    10D മാലിനിയുടെ അഭിപ്രായത്തില്‍ ദശാവതാരങ്ങള്‍ ആരൊക്കെയാണ്?
    4D ആ വസ്ത്രം പുരാതനകാലത്തേ ഉപയോഗത്തിലുള്ളതാണല്ലോ. ഇപ്പോഴും ഉപയോഗിക്കുന്നുവെന്നു കരുതി ആ ചോദ്യം തെറ്റാവുന്നതെങ്ങനെ?

  • Jenish

    6D- യും ശരിയല്ല..

  • ജലജ

    എന്റെ പാഠപുസ്തകത്തിൽ ലിത്തിയം,ലിതിയം ഇവയിലൊന്നായിരുന്നു. ഉച്ചാരണത്തിൽ ചെറിയ ഒരു കൂട്ടക്ഷരം വരുന്നുമുണ്ട്. എന്നാലും പഴമയിൽ ഉറച്ച് നിൽക്കണമെന്ന് അഭിപ്രായമില്ല. ലിഥിയം മതി.

    അതിഖരം, മൃദു, ഘോഷം ഇവ ശരിക്കുച്ചരിക്കുന്നതിൽ പൊതുവേ മലയാളി പിന്നോക്കമാണ്.അതാണ് ഇത്തരം പ്രശ്നങ്ങളുടെ ഒരു കാരണം എന്ന് തോന്നുന്നു.

  • Jenish

    ലിത്തിയം ഞാന്‍ ആദ്യമായി കാണുകയാണ്…

  • ജലജ

    കാൽസിയം, കാൽസ്യം , പൊട്ടാസ്യം, പൊട്ടാസിയം ഇവയെല്ലാം പാഠപുസ്തകത്തിലുള്ളവ തന്നെ.
    കോളേജിൽ ചിലർ കാൽഷ്യം, പൊട്ടാഷ്യം എന്ന് പറയാറുണ്ടായിരുന്നു. അവർ പഠിച്ചത് അങ്ങനെയായിരിക്കും. സംഗതിവശാൽ അവർ മലപ്പുറം ജില്ലക്കാരായിരുന്നു. അതാണ് ഞാൻ പ്രാദേശികഭേദം എന്നെഴുതിയത്. മലപ്പുറം ജില്ലയിൽ വേറെ ആരെങ്കിലും അങ്ങനെ പറയാറുണ്ടോ എന്നെനിക്കറിയില്ല.

  • ജലജ

    >>>>>>>>എന്തായാലും, സ്വന്തം പദപ്രശ്നത്തിലെ വിമര്‍ശനങ്ങളെ നേരിടാതെ അന്യന്റെ പറമ്പില്‍ തേങ്ങ അടിക്കാന്‍ പോകാറുള്ളവര്‍ക്കൊന്നും ഈ തെറ്റുകള്‍ ഗൂഢാലോചനയായി തോന്നാത്തതില്‍ എനിക്ക് അത്ഭുതമുണ്ട്…<<<<<<<

    ഇത്തരം അനുഭവം എനിക്ക് പലപ്പോഴുമുണ്ടായിട്ടുള്ളത് കൊണ്ട് കമന്റ് ഇഷ്ടപ്പെട്ടു.

  • ജലജ

    ലിത്തിയം എന്ന് ഗൂഗിൾ ചെയ്യൂ. രണ്ടാമതും മൂന്നാമതും നാലാമതുമൊക്കെ കൺകുളിർക്കെ കാണാം. വിക്കിയിലുമുണ്ട്.

  • ജലജ

    ഗ്രീക്കുകാരുമായി ബന്ധപ്പെടുത്തിയുള്ള ജെനിഷിന്റെ വിശദീകരണം നന്നായി. ഇങ്ങനെ മനസ്സിലാക്കിയാൽ ഓർത്തിരിക്കാൻ എളുപ്പമാണ്.

  • Jenish

    6D- ????

  • സുബൈര്‍

    മലപ്പുറത്തുകാര്‍ ‘ഷ’ എന്നതിന് ‘സ’ എന്നുച്ചരി ക്കുന്നു എന്ന പരാതിയാണ് ഞാന്‍ കേട്ടിട്ടുള്ളത്!
    എന്തായാലും മലപ്പുറം ജില്ലക്കാരനായ ഞാന്‍ കാൽസ്യം , പൊട്ടാസ്യം, ലിഥിയം എന്ന് തന്നെയാണ് പഠിച്ചത്.

    >>>>>>>>എന്തായാലും, സ്വന്തം പദപ്രശ്നത്തിലെ വിമര്‍ശനങ്ങളെ നേരിടാതെ അന്യന്റെ പറമ്പില്‍ തേങ്ങ അടിക്കാന്‍ പോകാറുള്ളവര്‍ക്കൊന്നും ഈ തെറ്റുകള്‍ ഗൂഢാലോചനയായി തോന്നാത്തതില്‍ എനിക്ക് അത്ഭുതമുണ്ട്…<<<<<<<
    ജെനീഷ് കമന്റില്‍ വളച്ചുകെട്ടിപ്പറഞ്ഞ കാര്യം ഞാന്‍ നേരെ ചൊവ്വേ എഴുതിയിരുന്നു, മുന്‍പൊരു കമന്റ് പേജില്‍.

  • ജലജ

    മലപ്പുറം ജില്ലയിൽ വേറെ ആരെങ്കിലും അങ്ങനെ പറയാറുണ്ടോ എന്നെനിക്കറിയില്ല.

    കണ്ടോ ഞാൻ മുൻകൂർ ജാമ്യം എടുത്തിരുന്നു. അവർ വളാഞ്ചേരിക്കാരായിരുന്നു.

    സുബൈർ, അന്നു തന്നെ ഞാൻ അതിന് like അടിച്ചിരുന്നു.

  • Jenish

    6D- Arabindo Ghosh ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലേ…

  • ജലജ

    ജെനിഷ്,
    അരബിന്ദഘോഷ് എന്ന് ഗൂഗിൾ ചെയ്യുമ്പോൾ മൂന്ന് സൈറ്റ് വരുന്നുണ്ട്. അതിലൊന്ന് മാതൃഭൂമിയുടെയാണ്. പദപ്രശ്നത്തിലിടാൻ ഇത് ധാരാളമല്ലേ?

    രവീ(ബീ)ന്ദ്രനാഥടാഗോ(ഗൂ)ർ, വിവേകാനന്ദൻ(ബിബേകാനന്ദൊ) ഇവയൊക്കെ പോലെയൊന്ന്.
    എന്നിട്ടും സൌരവ് ഗാംഗുലി സൌരഭ് ആകാത്തതെന്ത്? (കുറെക്കാലമായുള്ള സംശയമാണേ, അറിയാവുന്നവർ ആരെങ്കിലും തീർത്തുതരിക.)

    ജീൻ വാൽ ജീനും ഴാങ് വാൽ ഴാങും ഒന്നാകുന്നതെങ്ങനെ? അദ്ദേഹം നായകനായ ആ നോവലിന്റെ പേര് ഉച്ചരിക്കുന്നതെങ്ങനെ?

    അധികം ആലോചിക്കേണ്ട അല്ലേ? :)

  • Jenish

    മൂന്നെണ്ണമല്ലേ വരുന്നുള്ളൂ… ബാക്കി 10,000 എണ്ണം ശരിയായ രീതിയില്‍ തന്നെയല്ലേ ചേച്ചീ..

    എന്റെ സംശയം സുബ്ബുലക്ഷ്മിക്ക് ഈ ന്യായവാദങ്ങളൊന്നും ബാധകമാകാഞ്ഞതെന്തുകൊണ്ട് എന്നതാണ്‍?

  • ജലജ

    എനിക്ക് ആകെ മൂന്നേ വന്നുള്ളൂ . പതിനായിരം ഇല്ല.

    അരവിന്ദഘോഷ് എന്നെഴുതിയാലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. വേണമെങ്കിൽ ഓറോബിന്ദോ എന്നുമെഴുതാം. ഒ എന്തിനാണ് ഇംഗ്ലീഷിൽ അ ആക്കുന്നത്?
    പദപ്രശ്നത്തിനുവേണ്ടി മറ്റ് ഭാഷകളൊക്കെ പഠിച്ച് വയ്ക്കുന്നത് നല്ലത് തന്നെ.

    സുബ്ബുലക്ഷ്മിക്കും ഇത് ബാധകമാണ്.
    അവരുടെ പേര് തമിഴിലും ഇംഗ്ലീഷിലും സുബ്ബുലക്ഷ്മി എന്നാണെന്നും മലയാളത്തിലും കുറെപ്പേർ അത്തരത്തിൽ എഴുതുന്നുണ്ടെന്നും മനസ്സിലാക്കാൻ പദപ്രശ്നം സഹായിച്ചു എന്ന് കരുതിയാൽ പോരേ?

  • Vivek

    പ്രാദേശികമായ ഉച്ചാരണങ്ങള്‍ക്കനുസരിച്ചു വേണം പേരുകള്‍ ഉപയോഗിക്കാന്‍ എന്നാണെന്റെ അഭിപ്രായം – അതിനാല്‍ ഓരോബിന്ദൊ ഘോസെ എന്നു പറഞ്ഞാലും ഒരു തെറ്റുമില്ല.

    ഗാംഗുലിയുടെ കാര്യം – “സൗരവ്” എന്നു ആണ് പേരെന്നു കാണുന്നത് (രമേശനെ നമ്മള്‍ രമേഷ് ആക്കിയതു പോലെ അവരും പരിഷ്കരിച്ചു കാണും). അപ്പോള്‍ അതില്‍ തെറ്റൊന്നുമില്ല.

    മലയാളത്തില്‍ പേരുകള്‍ തെറ്റായി ഉപയോഗിക്കുന്നതില്‍ മറ്റു പത്രങ്ങളേക്കാള്‍ ബഹുദൂരം മുമ്പിലാണ് മാതൃഭൂമി. അതിനാല്‍ മാതൃഭൂമിയില്‍ കാണുന്നതിനെ അടിസ്ഥാനമാക്കിയെടുക്കരുത്.

  • ജലജ

    പ്രാദേശികമായ ഉച്ചാരണങ്ങള്‍ക്കനുസരിച്ചു വേണം പേരുകള്‍ ഉപയോഗിക്കാന്‍ എന്നുതന്നെയാണെന്റെയും അഭിപ്രായം. പക്ഷേ അതിത്തിരി ബുദ്ധിമുട്ടായതുകൊണ്ടാവാം എല്ലാവരും സ്വന്തം പ്രാദേശികത ഇത്തിരി ചേർക്കുന്നത്. ഇത് എല്ലായിടത്തും പതിവാണ്. അന്യഭാഷകളിലെ ശരിയായ ഉച്ചാരണം അറിയാനും വിഷമമല്ലേ? പലപ്പോഴും പറയാനും എഴുതാനും വിഷമവുമാണ്. അപ്പോൾ മുമ്പേ ഗമിക്കും ഗോവ് തന്റെ പിമ്പേ ഗമിക്കുക തന്നെ

  • ജലജ

    ബംഗാളിയിൽ വ ഇല്ലെന്ന് കേട്ടിട്ടുണ്ട്. അപ്പോൾ .സൌരവ് എങ്ങനെ? ഷ മലയാളത്തിലുണ്ടല്ലോ.

    മാതൃഭൂമി അങ്ങനെയാണല്ലേ? അറിഞ്ഞതു നന്നായി

  • hari mannar

    @jenish

    Very true. There is a caucus that includes you, Jalaja, Vivek, Mujebur Rahman, Subair.

    You all claims to be intellectuals of the first grade and authority of Malayalam Language.

    May be “Abhinava Ezhutthachans & Ezhutthamma (if you ever call so).

    But let me tell you something, if you all combine all your malayalam knowledge in to a pool you will be very surprised to know how shallow it is.

    Keep your egos to yourselves, lest more people will get bored of this place and keep away, just like me.

    I may not return here. thanks.

    Bye

    Hari Mannar