NALINI/12/SAMEEKSHA/08

NALINI/12/SAMEEKSHA/08
Topic :സംഗീതലോകം
By :srjenish1
Play This Crossword
Top Player’s List

  • സുരേഷ് കെ

    ഒരുത്തനും / ഒരുത്തിയും തേങ്ങയടിക്കുന്നില്ലല്ലോ ?
    ശരി – ഒരു മുട്ടറുക്കല്‍ തന്നെ നടത്തട്ടേ !
    ((((0)))))

  • Jenish

    Congrats Krishnakumar…

  • Hari Mannar

    4 ഇടത്തോട്ട് രണ്ടാമത്തെ അക്ഷരത്തിലുടക്കി. മടുത്തു. നിര്‍ത്തുന്നു.

  • Hari Mannar

    A time wasting crossword.

    I know the answer of 4 left. But can not guess the second letter which is in the mind of cross word maker. I am sure it is wrong. Because with the correct second letter I can get this word in Google Malayalam.

    So Australians have got a new flute. Courtesy to Mr. Jenish.

    Moreover, Mr. Jenish found yet another queen of music by wrongly spelling second letter of it.

    Moderator is sleeping????

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    I am sorry to say that it is a boring crossword. I have wasted more time with only two letters 4 d Second letter and 25 a first letter. I doubt Is there any hidden agenda nobody should complete the c w in less time.

  • Unnikrishnan

    വിരസമായ മറ്റൊരു പദപ്രശ്നം കൂടി…കളിക്കാന്‍ ഒരു മണിക്കൂര്‍ വൈകി ഞാന്‍,പക്ഷെ നൂറടിച്ചവര്‍ എനിക്ക് മുന്നില്‍ ആറു പേര്‍ മാത്രം!!..ഓസ്ട്രേലിയന്‍ ഓടക്കുഴല്‍, ഒരു കൈവിട്ട കളി ആയി പോയി…കര്‍ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന് യഥാര്‍ത്ഥത്തില്‍ അറിയപ്പെടുന്ന മൂന്നു പേരെയും അവഗണിച്ചല്ലോ ജെനീഷ്‌…ക്ഷമ നശിച്ചവര്‍ പടയോടെ വരാന്‍ സാധ്യത കാണുന്നു,ജെനീഷ്‌ ജാഗ്രത..ഹ ഹ

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    PLS NOTE THE CORRECTIONS 4b & 25b……………പ പ്ര കളിച്ചു നിരാശ തോന്നിയതിന്റെ കാരണം എഴുതിയ ചോദ്യങ്ങളും തെറ്റി

  • സുബൈര്‍

    ഒരു ശരാശരി പദപ്രശ്നം.

    ഒരു മണിക്കൂറിനകം തന്നെ ഓടക്കുഴല്‍ (അതും കൃത്യം അക്ഷരങ്ങള്‍) കണ്ടുപിടിച്ച കൃഷ്ണകുമാറിന് അഭിനന്ദനങ്ങള്‍!!!

    ചില സംശയങ്ങള്‍:

    4B ഓട കൊണ്ടുണ്ടാക്കിയ കുഴല്‍ എന്ന അര്‍ത്ഥത്തിലാണോ ഇതിന് ഓടക്കുഴല്‍ എന്ന് പറഞ്ഞത്? trumpet എന്നാണു വിക്കിയില്‍. flute അല്ലേ ഓടക്കുഴല്‍?
    (ഇതിനെപ്പറ്റി ഹരി പറഞ്ഞതില്‍ കാര്യമുണ്ട്. അന്യഭാഷാപദങ്ങള്‍ വരുമ്പോള്‍ പലപ്പോഴും ഉണ്ടാവാറുള്ള പ്രശ്നം തന്നെ.
    പക്ഷെ 16D ഉത്തരത്തില്‍ കൊടുത്തതുതന്നെ ശരി.)

    25B ഉത്തരം കറക്കിക്കുത്തി. പക്ഷെ ചോദ്യവുമായുള്ള ബന്ധം മനസിലായില്ല.
    28D സൂചനയില്‍ ‘സ്ത്രീ’ കൂടി ആവാമായിരുന്നു.
    36B മൂന്നാമക്ഷരം ‘ഭ’ അല്ലേ വേണ്ടത്?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    pls give me cluef or 4b Second letter and 25b first letter only

  • Unnikrishnan

    @ചാന്ദ്നി – 4b രണ്ടാമത്തെ അക്ഷരം ‘വാളിന്റെ’ പര്യായത്തില്‍ ഉണ്ട്
    25b-ആദ്യാക്ഷരം ഒരു രാജ്യത്തിന്റെ പേരിന്റെ തുടക്കം

    @സുബൈര്‍- 16D ശരിയാണ് എന്ന് പറയാന്‍ കഴിയില്ല,ഇംഗ്ലീഷില്‍ അങ്ങിനെയാണ് എഴുതുക എങ്കിലും മലയാളത്തില്‍ വരുമ്പോള്‍ ആ രീതിയില്‍ അല്ല ഉച്ചരിക്കുക, മലയാളം വിക്കിയിലും അത് കാണാം.തെറ്റിദ്ധരിപ്പിക്കാന്‍ ഇടയുള്ള ‘രണ്ടാമത്തെ അക്ഷരം’

  • Unnikrishnan

    ഒന്ന് കൂടി,25b ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ജെനീഷ്‌ ഉദ്ദേശിച്ച രീതിയില്‍ വരണമെങ്കില്‍ കുറച്ചു പാട് പെടണം.ഒരു സ്പെല്ലിംഗ് തെറ്റിയാല്‍ ‘സംറി’ വേറെ എവിടെ എങ്കിലും നമ്മളെ എത്തിക്കും.അവസാന ആയുധം കറക്കി കുത്ത് തന്നെ,പക്ഷെ എനിക്ക് സര്‍ച് ചെയ്തു തന്നെ കിട്ടി..

  • സുബൈര്‍

    ഉണ്ണി,
    >>>>ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌>>>>
    ഇക്കാര്യം മറന്നുപോയോ?

    16D തമിഴില്‍ എഴുതുമ്പോഴും ‘ഉ’കാരം വരുന്നുണ്ടല്ലോ. അപ്പോള്‍ അതുതന്നെയല്ലേ ശരി?

  • Hari Mannar

    സുബൈര്‍ 16D ഇംഗ്ലീഷില്‍ അങ്ങനെ എഴുതുമെങ്കിലും ഒരു മലയാളിയും അവരെ അങ്ങനെ വിളിച്ചു ഞാന്‍ കേട്ടിട്ടില്ല.

  • neema

    27 A , 4B, 22 B ,25B ,26 D & 30U clue pls

  • neema

    27 A , 4B, ,25B ,26 D clue pls

  • neema

    Thanks clues not required

  • binubha

    clue 4B pls

  • binubha

    thx got it

  • Jenish

    പ്രിയ സുഹൃത്തുക്കളേ…

    ഈ പദപ്രശ്നം മൂലം വിലപ്പെട്ട സമയം നഷ്ടപ്പെടുകയും മറ്റ് മാനസിക പിരിമുറുക്കം മൂലം കഷ്ടപ്പെടുകയും ചെയ്തവര്‍ക്കെല്ലാം എന്റെ അനുശോചനങ്ങള്‍… നിങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കുകൊള്ളുന്നു.. മനപ്പൂര്‍വ്വമല്ല!! സംഭവിച്ചു പോയി.. അത് പക്ഷേ പിഷാരടിച്ചേട്ടന്‍ ആരോപിച്ചതു പോലെ ഗൂഢാലോചനയോ കൊലപാതകമോ ഒന്നുമല്ല.. അദ്ദേഹത്തിന്റെ സ്കോറ് കുറയ്ക്കണമെന്നൊന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല; പിന്നെയല്ലേ മനസ്സില്‍‌!! ഈ പദപ്രശ്നം പ്രസിദ്ധീകരിച്ചു കഴിയുമ്പോഴേക്കും നിങ്ങളെല്ലാം എനിക്ക് പൊന്നാടയും പൂച്ചെണ്ടും നല്‍കി അനുമോദിക്കുമെന്ന് വിചാരിച്ചാണ് എല്ലാവരെയും പോലെ ഇത് മത്സരത്തിനിട്ടത്. പൂച്ചെണ്ടിനുപകരം റീത്താണ് കിട്ടിയത്. പൊന്നാടയ്ക്ക് പകരം ആരും തോര്‍ത്ത് എന്റെ തലയിലൂടെ ഇട്ട് ഇരുട്ടടി അടിക്കല്ലേ എന്ന് അപേക്ഷിക്കുന്നു.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തട്ടിക്കൂട്ടിയ ഒരു പദപ്രശ്നം.. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നാണല്ലോ.. ഒരുപാട് തെറ്റുകളുണ്ടായിരുന്നു.. അതില്‍ ഭൂരിഭാഗവും കുത്തിയിരുന്നു തിരുത്തിയ ചേച്ചിയെ എത്ര അനുമോദിച്ചാലും മതിയാകില്ല..

    4B – ഇതില്‍ എന്തൊക്കെയോ ഉച്ചാരണ പിശക് സംഭവിച്ചുവെന്ന് ഇപ്പോള്‍ തോന്നുന്നു. മലയാളത്തില്‍ ഇത് എങ്ങും എഴുതി കണ്ടതായി ഓര്‍മ്മയില്ല. അതിനാല്‍ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്റെ തര്‍ജ്ജമ ചെയ്തു. അത് ഇങ്ങനെയുമായി.
    25B – അത് ആ നാട്ടിലെ പ്രസിദ്ധമായ ഫോക് സംഗീത നൃത്തരൂപമാണ്. ആ നാട്ടിലാണ് ജീവിക്കുന്നതെന്നതിനാല്‍ നേരിട്ട് കണ്ടിട്ടുമുണ്ട്..
    28D – എന്തിന് വെറുതെ ഒരു സ്പൂണ്‍ ഫീഡിംഗ്

    16D -ഹരി പറയുന്നതുപോലെ ഞാനൊരു പുതിയ രാജ്ഞിയെയും സൃഷ്ടിച്ചിട്ടില്ല… അവരുടെ പേര് അങ്ങനെയാണ്. അതെന്റെ തെറ്റല്ല.. മലയാളികള്‍ തെറ്റി വിളിച്ചെന്ന് പറഞ്ഞ് പേര് മാറ്റാന്‍ പറ്റുമോ?

    http://en.wikipedia.org/wiki/M._S._Subbulakshmi

    http://hi.wikipedia.org/wiki/%E0%A4%8F%E0%A4%AE._%E0%A4%8F%E0%A4%B8._%E0%A4%B8%E0%A5%81%E0%A4%AC%E0%A5%8D%E0%A4%AC%E0%A5%81%E0%A4%B2%E0%A4%95%E0%A5%8D%E0%A4%B7%E0%A5%8D%E0%A4%AE%E0%A5%80

    1 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും പത്തോളം പേര്‍ 90 -ല്‍ എത്തിയ പദപ്രശ്നം.. ഒന്നോ രണ്ടൊ ചോദ്യങ്ങള്‍ കിട്ടാതെ വന്ന് കപ്പിനും ചുണ്ടിനും ഇടയില്‍ പെട്ടതിന്റെ ദേഷ്യമാണ് പലരും തീര്‍ത്തത് എന്ന് തോന്നുന്നു.. എത്ര ബോറന്‍ പദപ്രശ്നമാണെന്ന് നിങ്ങള്‍ പറഞ്ഞാലും കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് തന്നെ.. :)

  • Jose Thomas

    27A
    28A
    4B
    29D
    31U…………..please

  • Jenish

    27A – female version of the song

    28A -female trinity of Carnatic Music

    4B -http://en.wikipedia.org/wiki/Didgeridoo

    29D -http://en.wikipedia.org/wiki/Santoor

    31U -Carnatic music vocalist duo

  • Jose Thomas

    Thanx Jenish………

  • anjanasatheesh

    clues required ..

    1A –

    13D –

    34U………..no time to search

  • http://www.facebook.com/hbkrishnan ഹരി

    1A – Google : is the study of music in its cultural context
    13D – Google : The following table shows album sales and market value in the world in the 1990s–2000s.

    i want 10D and 22B 5th & 7th letters..

  • anjanasatheesh

    @ Hari,

    Thanks,

    10D – World Music……
    22B – “Ratnam ” & “Karam”

  • http://www.facebook.com/hbkrishnan ഹരി

    thanks anjana, but i’ve asked 5th & 7th letter and you’ve given 4th & 6th of 22B

  • anjanasatheesh

    34U – last two letters please

  • prasad

    34U – last two letters, search Song in Mashi dictionary
    22B – “Ratnam ” +“Karam” make one word in malayaam

  • neema

    34 u – song

    22 B- രത്ന ത്തിലുണ്ട് , കാരം’ത്തിലുണ്ട്

  • anjanasatheesh

    thanks to all…who provide the clues

  • Unnikrishnan

    @സുബൈര്‍ – ചാന്ദ്നി ചേട്ടന്‍ ചോദിച്ചത് കണ്ടപ്പോള്‍ ഞാന്‍ ആ നിയമം മറന്നു പോയി,ക്ഷമിക്കണം..

  • chackochi

    26d and 36u please

  • chackochi

    Thanx kittippoi…

  • http://www.facebook.com/hbkrishnan ഹരി

    thankss to all..!! i mistook it first..!! :)

  • faisal

    Please help..

    4B – 2nd Letter
    25B – 1st Letter

  • rahim

    26 d & 36 u please…

  • rahim

    thnx . kittippoyi

  • pooja

    plz help,
    4b – second letter,16 d-second letter,36u-middle letter

  • http://na മുജീബുര്‍ റഹ്മാന്‍

    POOJA
    4 B വില്യം വേഡ്സ് വർത്ത്, വിക്തോർ യൂഗോ, പോൾ വലേരി….. in google
    16 D ഹരി തും ഹരോ എന്ന ഭജൻ ഗാന്ധിജിക്ക് വേണ്ടി റിക്കോർഡ് ചെയ്തയക്കണമെന്ന് സന്ദേശം വന്നപ്പോൾ, …… in google
    36 U കർണാടകസംഗീതത്തിലെ ഒരു രാഗമാണ്…. in google

  • pooja

    thanks

  • Krishna Kumar

    ഹ ഹ.. ഓടക്കുഴല്‍ ആ അക്ഷരം എങ്ങിനെ കണ്ടു പിടിച്ചൂ എന്നൊന്നും ചോദിക്കരുത്, ഇംഗ്ലീഷിലുള്ള വാക്കു കണ്ടതിനു ശേഷം അതിന്റെ ‘ഗ’ യിലും ‘ജ’ യിലുമുള്ള എല്ലാ സ്വര variants അങ്ങു അടിച്ചു കൊടുത്തു. ഒരെണ്ണം വെട്ടില്‍ വീണു, അത്ര തന്നെ! 28A, മറ്റു രണ്ടു മൂര്‍ത്തികള്‍ ആരൊക്കെയാണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. (ഒരാളെ ഊഹിക്കാം)

  • Jenish

    @Krishnakumar

    28 A – female trinity of Carnatic Music

    എം.എസ്.സുബ്ബുലക്ഷ്മി
    എം.എല്‍.വസന്തകുമാരി
    ഡി.കെ.പട്ടമ്മാ‍ള്‍

  • Hari Mannar

    പ്രിയ ജെനിഷ് 16D എന്‍റെ ആരോപണത്തില്‍ ഞാന്‍ ഇപ്പോളും ഉറച്ചു നില്‍ക്കുന്നു. കാരണം ഇതൊരു മലയാള പദപ്രശ്നം ആണ്. അതുകൂടാതെ താങ്കളൊരു സാധാരണ നാട്ടിന്‍പുറത്തുകാരനാണെന്നു പ്രത്യേകിച്ചു പറഞ്ഞ സ്ഥിതിക്കും. താങ്കള്‍ എന്തിനു ഇംഗ്ലീഷ് , ഹിന്ദി വിക്കിപീഡിയ വെച്ച് താങ്കളുടെ വാദത്തെ ന്യായീകരിക്കുന്നു. സാധാരണ നാട്ടിന്‍പുറത്തുകാരനാണെങ്കില്‍ എന്തുകൊണ്ട് താങ്കള്‍ മലയാളം വിക്കിപീഡിയ വെച്ച് താങ്കളുടെ വാദം സമര്‍ത്ഥിക്കുന്നില്ല? ഞാന്‍ ഒരു അസാധാരണ നാട്ടിന്‍പുറത്തുകാരനല്ല. അതു കൊണ്ടു തന്നെ എന്‍റേതായ പ്രതിഷേധരീതിയില്‍ ഞാന്‍ സ്കോര്‍ 99ല്‍ നിര്‍തതി പ്രതിഷേധിക്കുന്നു.

  • Jenish

    ഹരി,

    താങ്കള്‍ക്ക് എങ്ങനെ വേണമെങ്കിലും പ്രതിഷേധിക്കാന്‍ അവസരമുണ്ട്..

    പണ്ട് ഇതുപോലെയൊരു തര്‍ക്കം ഉണ്ടാ‍യിരുന്നു.. സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ എല്ലാവരും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്നാണ് എഴുതിയിരുന്നത്. പാഠപുസ്തകങ്ങളിലും പി.എസ്സി ചോദ്യപേപ്പറുകളിലും തെറ്റ് ആവര്‍ത്തിച്ചു. എന്നിട്ടെന്തായി… അദ്ദേഹത്തിന്റെ പേര് വല്ലഭഭായി പട്ടേല്‍ എന്നുതന്നെയാണ് ഇപ്പോഴും.. എം.എസ്.സുബ്ബുലക്ഷ്മി തമിഴ് നാട്ടുകാരി ആയതിനാല്‍ തമിഴ് വിക്കിപീഡിയയില്‍ പോയി നോക്കി. അവിടെയും സുബ്ബു തന്നെ..

    പിന്നെ ഇതുപോലെ ഒരു അക്ഷരം കിട്ടാതെ വരുന്ന അവസരങ്ങളിലാണ് ലൈഫ് ലൈന്‍ പ്രയോജനപ്പെടാറ്.. താങ്കള്‍ക്ക് അതിനും അവസരമുണ്ട്.. എന്തായാലും താങ്കളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു.. ക്ഷമ ചോദിക്കുന്നു..

  • Hari Mannar

    ക്ഷമ ചോദിക്കത്തക്ക ഒരു പ്രാധാന്യം ഈ സംവാദത്തിനില്ല ജെനീഷ്. ഏതായാലും ചുമ്മാതെ ചോദിച്ചതല്ലേ. താങ്കളൊരു “അസാധാരണ” നാട്ടിന്‍പുറത്തുകാരനായതുകൊണ്ടും, നമ്മള്‍ ഒരേരാജ്യത്തു ജോലിചെയ്യുന്നതുകൊണ്ടും ക്ഷമിച്ചിരിക്കുന്നു. ഞാന്‍ 99ല്‍ നിര്‍ത്തിയത് “ബ്ബു” ല്‍ “ബബ്ബബ്ബ”. അടിച്ചതു കൊണ്ടൊന്നുമല്ല. അതൊക്കെ എനിക്കു നേരത്തേ കിട്ടി. കുറേ നേരം ഞാന്‍ “ഡിഡ്ജെറിഡൂ” വായിക്കാന്‍ പഠിച്ചു നോക്കുവായിരുന്നു. പക്ഷേ സാധിച്ചില്ല.

  • Jenish

    :) :) :)

    “ഒരു വണ്ടി നിറയെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള അറിവിനേക്കാള്‍ ശ്രേഷ്ഠം
    ഒരുപിടി ക്ഷമയത്രേ.“

    എന്തായാലും ആ സാധനം വായിച്ചു പഠിച്ചാല്‍ എന്നെക്കൂടി പതിപ്പിക്കണേ.. പിന്നെ ‘ബ്ബു’ -ന്റെ സംശയം മാറിയെന്ന് കരുതുന്നു..

  • Hari Mannar

    എന്തൊക്കെയായാലും “സുബ്ബലക്ഷ്മി”യെ “സുബ്ബുലക്ഷ്മി” എന്നു വിളിക്കാന്‍ “അസാധാരണ” നാട്ടിന്‍പുറത്തുകാരനായ ഞാന്‍ ഇപ്പോളും തയ്യാറല്ല.

  • http://na മുജീബുര്‍ റഹ്മാന്‍

    ജെനീഷ്,
    സുബ്ബലക്ഷ്മി എന്നാണ് ആ മഹതിയുടെ പേര് ഇതേവരെ കരുതിയിരുന്നത്,
    ‘സുബ്ബു’ ആണ് യഥാര്‍ത്ഥമെന്ന് ഇപ്പോഴാണ് മനസിലായത് ‘വല്ലഭഭായി’ പോലെ ഇങ്ങനെയുള്ള പദങ്ങള്‍ കണ്ടെത്തി ഇനിയും പദപ്രശ്നത്തില്‍ ഇടണമെന്നാണ് എന്റെഅഭിപ്രായം.
    നന്ദി.

  • സുബൈര്‍

    ഹരി,

    ഒരു കാര്യം തെറ്റാണെന്ന് ബോധ്യം വന്നാല്‍ തിരുത്തുന്നതല്ലേ നല്ലത്? ഇത്രയും കാലം ‘ബ്ബ’ എന്നുതന്നെയാണ് ഞാനും വിചാരിച്ചിരുന്നത്. പ.പ്ര പൂരിപ്പിക്കുമ്പോള്‍ ആദ്യം ടൈപ്പ് ചെയ്തതും അങ്ങിനെത്തന്നെ. പക്ഷെ കളം ചുവന്നുവന്നപ്പോള്‍ ഉടനെ ‘ബ്ബു’അടിച്ചു. ‘ബ്ബ’ അല്ലെങ്കില്‍ പിന്നെ വരാന്‍ സാധ്യതയുള്ള അക്ഷരം ഇതായിരിക്കും എന്ന് പെട്ടെന്ന് തന്നെ പിടി കിട്ടാവുന്നതേയുള്ളൂ.
    അതിനു ശേഷം വിക്കിയില്‍ പോയി നോക്കി. മലയാളത്തില്‍ ‘ബ്ബ’ എന്നാണെങ്കിലും തമിഴില്‍ ‘ബ്ബു’ എന്ന് കണ്ടു. തെറ്റ് പറ്റിയത് ജെനീഷിനല്ല, എനിക്കാണെന്നു മനസ്സിലായത്‌ കൊണ്ട് അതിനെപ്പറ്റി മിണ്ടാന്‍ പോയില്ല.

    പലകുറി ആവര്‍ത്തിക്കുന്ന തെറ്റുകള്‍ ശരികളായി ഉള്ളില്‍ ഉറച്ചുപോയത്‌ കൊണ്ടാവാം അതിനെ പിഴുതുകളയാന്‍ ഇത്ര വിഷമം.

    വാല്‍ക്കഷ്ണം: രബീന്ദ്രനാഥ ടാഗോറിനെക്കാള്‍ കൂടുതല്‍ രവീന്ദ്രനാഥ ടാഗോറിനെയാണ് മലയാളികള്‍ക്ക് പരിചയം എന്ന് തോന്നുന്നു.

  • Hari Mannar

    അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍ சுப்புலட்சுமி യെ സുപ്പുലക്ഷ്മി എന്ന് പറയാമല്ലോ? I mean in the literal sense.

    മറ്റുള്ള ഭാഷയിലെ നാമങ്ങളെ മലയാളീകരിച്ചില്ലെങ്കില്‍, Rubber -നെ റുബ്ബെര്‍ എന്നും, Sunny യെ സുണ്ണിയെന്നും മറ്റും മറ്റും വിളിക്കേണ്ടി വരും.

    സുബ്ബലക്ഷ്മി തമിഴില്‍ സുബ്ബുലക്ഷ്മിയാണെങ്കിലും ഒരു ശരാശരി മലയാളി അവരെ അറിയുന്നത് സുബ്ബലക്ഷ്മി എന്ന പേരില്‍ തന്നെയാണെന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട. മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടു തന്നെയാണ് അങ്ങനെ അറിയപ്പെടേണ്ടിയും വിളിക്കേണ്ടിയും വരുന്നത്.

    വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളിലെ ജീന്‍ വാന്‍ ജീനൊ ക്കെ പദപ്രശ്നത്തില്‍ വരുവാണെങ്കില്‍, ആര്‍ക്കെങ്കിലും അയാളുടെ മലയാളീകരിക്കാത്ത പേരു വെക്കണമെന്നു തോന്നിയാല്‍…….?? ഈശ്വരാ………എവിടെയെങ്കിലും ഓടി ഒളിക്കേണ്ടി വരുമല്ലോ????

  • Jenish

    ##സുബ്ബലക്ഷ്മി തമിഴില്‍ സുബ്ബുലക്ഷ്മിയാണെങ്കിലും

    ഹഹഹ… ഇവിടെ തിരിച്ചായിരുന്നു എഴുതേണ്ടിയിരുന്നത്.. സുബ്ബുലക്ഷ്മി ചില മലയാളികള്‍ക്ക് സുബലക്ഷ്മി ആണെങ്കിലും എന്നായിരുന്നു വേണ്ടിയിരുന്നത്..

    അങ്ങനെയാണ് ഹരിയുടെ ചിന്തകളെങ്കില്‍ 4B ഞാന്‍ എഴുതിയതാണ് ശരിയായ മലയാളം.. Did, ഡിഡ് ആണെന്ന് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിച്ചിട്ടുമുണ്ട്..

    മറ്റൊരുകാര്യം മനസ്സിലാ‍ക്കേണ്ടത് വിക്കിപീഡിയ എന്നാല്‍ എപ്പോഴും ശരിപീഡിയ ആവില്ല.. അതില്‍ ഒരുപാട് തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്.. മുന്‍പ് ഇതുപോലെ മഷിത്തണ്ടിലെ ചര്‍ച്ചകള്‍ക്ക് ശേഷം ഒരു വിക്കിപീഡിയ പേജില്‍ തിരുത്തലുകള്‍ നടന്നതായി കണ്ടിരുന്നു….

  • സുബൈര്‍

    ഹരി,
    ഒരു ശരാശരി മലയാളിയുടെ തെറ്റുധാരണ ഒരിക്കലും മാറ്റരുതെന്നാണോ താങ്കൾ പറയുന്നത്? ശരിയായ പേര്‌ മനസ്സിലാക്കിയ മലയാളികളും ഒരുപാടുണ്ട്.
    ചുമ്മാ സുബ്ബുലക്ഷ്മി എന്നു ഗൂഗിളിൽ കൊടുത്തുനോക്കൂ, അപ്പോഴറിയാം.

    അപ്പ്രൂവർക്ക് ഇക്കാര്യത്തിൽ അഭിപ്രായമൊന്നുമില്ലേ?അതോ ഞാൻ ഈ നാട്ടുകാരിയേ അല്ല എന്നാണോ? :)

  • Hari Mannar

    ചുമ്മാ “സുബ്ബലക്ഷ്മി” എന്ന് ഗൂഗിളില്‍ കൊടുത്തു നോക്കൂ, അപ്പോഴും കാണാം മാതൃഭൂമിയും മാധ്യമവും “സുബ്ബലക്ഷ്മി” എന്ന പേരുപയോഗിച്ചിരിക്കുന്നത്. സാധാരണ മലയാളികള്‍ അവരേ അങ്ങനെയേ അറിയുള്ളൂ. അതു തന്നെ കാര്യം.

  • Hari Mannar

    ജെനിഷ് താങ്കളുടെ വിശാലമായ പാണ്ഡിത്യത്തെ ഞാന്‍ നമിക്കുന്നു. എന്‍റെ അജ്ഞതയെ ഞാന്‍ ശപിക്കുന്നു.

  • Jenish

    “ഏഴു സമുദ്രങ്ങള്‍ ജ്ഞാനം ആണെങ്കില്‍
    അതില്‍ ഒരു തുള്ളിയാണ് എന്റെ ജ്ഞാനം.”

    “എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാവുന്നത്
    എനിക്കൊന്നും അറിഞ്ഞുകൂടാ എന്നുള്ളതാണ്.”

  • Malini

    @ജെനിഷ്
    താങ്കളുടെ വാദം ശരിയെങ്കില്‍ ആശാ ഭോസ്ലെ എന്ന് വേണ്ടിയിരുന്നു. ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിച്ചത് ‘ bho ‘ എന്നാല്‍ ‘ഭോ’ എന്നായിരുന്നു. എന്റെ അറിവില്‍ വുവുസേല പോലെ ഉള്ള ഒരു കുഴല്‍ വാദ്യം ആണ് ഡിഡ്ജെറിഡു, അതെങ്ങനെ ഓടക്കുഴല്‍ ആയി എന്നറിയില്ല.

  • Jenish

    മാലിനി,

    ഭോസ്ലെ തന്നെ ശരി… ശരിയായതിനെ ഒരിക്കലും തള്ളിപ്പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

    ഇതെല്ലാം wood wind family of instruments ആണ്. ആ അര്‍ത്ഥത്തില്‍ ആസ്ട്രേലിയക്കാരുടെ ഓടക്കുഴല്‍ എന്ന വിശേഷണം ഒരിടത്ത് കണ്ടിരുന്നു..

  • Jenish

    WHAT IS A DIDGERIDOO?

    “As with imagemaking, Aboriginal music also unites consciousness with the invisible laws and energy patterns of nature. Aboriginal art is perhaps most accurately described as a method for gaining knowledge of nature and its invisible Dreaming. An example is the playing of the didjeridoo, a long wooden flute, perhaps the oldest musical instrument on earth.

    Traditionally, an Aborigine would go into nature and listen intensely to animal sounds, not just voices but also the flapping of wings or the thump of feet on the ground. The Aborigine would also listen to the sounds of wind, thunder, trees creaking, and water running. The essences of all these sounds were played with as much accuracy as possible within the droning sound of the didjereedoo. For the Aborigine, the observation of nature immediately requires a state of empathy, which leads to am imitative expression.”

  • സുബൈര്‍

    എല്ല്ലാവര്‍ക്കും എല്ലാത്തിനും മറുപടി പറയുന്ന ജലജേച്ചി എന്തുകൊണ്ടാണീ പേജില്‍ വരാത്തത്?

  • ജലജ

    ദാ ഞാൻ വന്നു.

    The didgeridoo (also known as a didjeridu or didge) is a wind instrument ……..
    ഇത് ഇംഗ്ലീഷ് വിക്കി.അപ്പോൾ ഗയും ജയും ആവാം. D silent ആണോ എന്നറിയില്ല. വിക്കിയിലെ തെറ്റാണോ എന്നും അറിയില്ല .
    പദപ്രശ്നത്തിലെ ഉത്തരം തെറ്റാണെന്ന് പറയുന്നവർ കാര്യകാരണസഹിതം ( ഇത്തിരി വലിയ വാക്കായിപ്പോയി അല്ലേ :) ) വിശദമാക്കുകയും ശരിയുത്തരം എന്താണെന്ന് പറയുകയും ചെയ്താൽ എല്ലാവർക്കും മനസ്സിലാക്കാമായിരുന്നു.

    സുബ്ബുലക്ഷ്മിയുടെ കാര്യത്തിൽ മുജിബിന്റെ അഭിപ്രായം തന്നെ എനിക്കും.

    ഇതിൽ തെറ്റ് വന്നത് ബോസ്ലേ എന്നതിലാണ്. അത് വിക്കിയിൽ നോക്കാൻ മറന്നുപോയി. ഇപ്പോൾ ഹിന്ദിയിൽ നോക്കി. ഭോ കഴിഞ്ഞിട്ടെന്തിനാണൊരു dot ഇട്ടിരിക്കുന്നത്?
    എന്റെ കുട്ടിക്കാലത്ത് സിനിമാമാസികയിൽ അവരുടെ പേര് കണ്ടിട്ടുള്ളത് ബോ(ഭോ)ൺസ്ലേ എന്നായിരുന്നു. അതും ആ dotഉം തമ്മിൽ എന്തെങ്കിലും ബന്ധം?

    പിന്നെ റേഡിയോയിൽ നിന്നാണ് ശരിയായ വാക്ക് മനസ്സിലായത്.
    ഇത്തിരി മറാഠി കൂടി അറിഞ്ഞിരുന്നെങ്കിൽ!!

  • http://na മുജീബുര്‍ റഹ്മാന്‍

    ചേച്ചി
    അപ്രൂവറാവാന്‍ അല്പം മറാഠി കൂടി പഠിച്ചിരിക്കുന്നത് നല്ലതാണെന്നു തോന്നുന്നു!!!!

  • Jenish

    ചേച്ചിയുടെ വിശദീകരണത്തിലൂടെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമായി.. ഈ പദപ്രശ്നത്തില്‍ വസ്തുതാപരമായി തെറ്റുകളൊന്നും തന്നെയില്ല.. ആകെയുണ്ടായിട്ടുള്ളത് പ്രത്യയശാസ്ത്രപരമായ ചില വ്യതിചലനങ്ങള്‍ മാത്രമാണ്.. അതിന് നിര്‍മ്മാതാവിനെ ഇതുമാതിരി വളഞ്ഞിട്ട് ക്രൂശിക്കുന്നത് കാണുമ്പോള്‍ ഇവിടെ ഒരു പദപ്രശ്ന മാഫിയയുടെ സ്വാധീനമാണ് വ്യക്തമാകുന്നത്.. അതിനാല്‍ നിഷ്പക്ഷമായ ഒരു അന്വേഷണമാണ് ഒരു എളിയ പദപ്രശ്ന നിര്‍മ്മാതാവ് എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നത്… ഈ പദപ്രശ്ന സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം മൂലം ഇന്ന് പദപ്രശ്നങ്ങള്‍ വലിയ നിലവാരത്തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു. പണ്ട് കുഞ്ഞു കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം പദപ്രശ്നങ്ങള്‍ നിര്‍മ്മിക്കേണ്ടിയിരുന്നു. ഇന്നതുവേണ്ട.. ഏത് കുഞ്ഞിനും ചെയ്യാന്‍ പാകത്തിലുള്ളവയാണ് മിക്ക പദപ്രശ്നങ്ങളും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്.. ഇതിനെതിരേ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

    24 മണിക്കൂറാണ് എല്ലാവര്‍ക്കും ഓരോ ദിവസവും അനുവദിച്ച് കൊടുത്തിട്ടുള്ളത്. അതില്‍ 10 മണിക്കൂര്‍ സുഖമായി കിടന്ന് ഉറങ്ങിയിട്ട് പദപ്രശ്നങ്ങള്‍ക്ക് വേണ്ടി 1 മണിക്കൂര്‍ ചിലവിടുമ്പോള്‍ വലിയ അക്ഷമയാണ് പലരും കാട്ടാറ്. ഉത്തരങ്ങള്‍ക്ക് വേണ്ടി തിരയുന്ന ഓരോ മിനിട്ടിലും കൂടുതല്‍ കൂടുതല്‍ അറിവാണ് ഓരോരുത്തരും ആര്‍ജ്ജിക്കുന്നത് എന്ന വസ്തുത മനസ്സിലാക്കാതെയാണ് പലരുടെയും പ്രതികരണങ്ങള്‍. മാറ്റം അനിവാര്യമായിരിക്കുന്നു. പദപ്രശ്നങ്ങളെ കൂടുതല്‍ കട്ടിയുള്ളതാക്കാന്‍ ജനകൂട്ടായ്മ തന്നെ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

    നിര്‍മ്മാ‍താക്കളുടെ പേരിലുള്ള ഏത് ആക്രമണത്തെയും കായികമായും വായികമായും ശക്തമായി നേരിടും എന്ന മുന്നറിയിപ്പ് ഇതിനോടൊപ്പം നല്‍കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

  • ജലജ

    വെട്ടിക്കവലക്കാരൻ കസറുന്നുണ്ടല്ലോ. :)

    സൌദിയിൽ കവലപ്രസംഗത്തിന് അവസരമില്ലാത്തതുകൊണ്ടാണോ ? :) :)

  • Vivek

    നമസ്കാരം സുഹൃത്തുക്കളേ,

    വിവാദങ്ങളില്‍ പങ്കെടുക്കാന്‍ തിരക്കു മൂലം സാധിച്ചിരുന്നില്ല. Better late …

    സുബ്ബുല്ക്ഷ്മി എന്നാണ് ശരിയായ പേരെന്ന് എനിക്കു പുതിയ അറിവായിരുന്നു. അതില്‍ പരാതിയില്ല. എന്നാല്‍ ബോസ്​ലെ എന്നത് ‘ഭോ’ഷത്തമാണ്.

  • rafeeq

    26D PLEASE HELP

  • Jenish

    Rafeeq

    26D – പഴന്തമിഴ് പാട്ടിഴയും…. ; ഒരു മുറൈ വന്ത് പാറായോ…..

  • rafeeq

    TANKS JENISH

  • hari mannar

    @jenish

    Very true. There is a caucus that includes you, Jalaja, Vivek, Mujebur Rahman, Subair.

    You all claims to be intellectuals of the first grade and authority of Malayalam Language.

    May be “Abhinava Ezhutthachans & Ezhutthamma (if you ever call so).

    But let me tell you something, if you all combine all your malayalam knowledge in to a pool you will be very surprised to know how shallow it is.

    Keep your egos to yourselves, lest more people will get bored of this place and keep away, just like me.

    I may not return here. thanks.

    Bye

    Hari Mannar

  • Jenish

    ഹരി,

    താങ്കളുടെ ദേഷ്യം ഇതുവരെ മാറിയിട്ടില്ലെന്ന് മനസ്സിലായി.. എന്താ ചെയ്ക!!!!

    ഒരു കാര്യം മനസ്സിലാക്കണം. എല്ലാ സംവാദങ്ങളും എല്ലാവര്‍ക്കും ജയിക്കാന്‍ കഴിയില്ല..

    പിന്നെ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം എന്താണെന്ന് വച്ചാല്‍, ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് എനിക്കിതുവെരെ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതാണ്.. വിവരക്കുറവു തന്നെ.. :)

    എന്തായാലും എന്നോടുള്ള ദേഷ്യം വച്ച് പാവം ജലജ ചേച്ചിയേയും വിവേകിനേയും മുജീബിനേയും സുബൈറിനേയും എഴുത്തച്ഛന്മാരാക്കേണ്ടിയിരുന്നില്ല…

  • hari mannar

    Dear Jenish

    I am still angry, for the mere reason that you have over reacted after the explanation by Mrs. Jalaja (Ezhuthamma of Mashithantu Padaprasnam).

    It was certainly sarcastic comments of you hurled at me. I don’t take that from a novice like you.

    For your information, Mrs. Jalaja or as she says Mujeb are not authorities in Malayalam. Not even Vivek who supports it.

    I am still with the majority of malayalees, Mathrubhumi and Madhyamam dailies who calls music maestro as “സുബ്ബലക്ഷ്മി”.

    Thanks

    Hari Mannar

  • Jenish

    Dear Hari,

    That was just an imitation of Comrade Pinarayi Vijayan’s statements.. Seems like that joke didn’t work..

  • Hari Mannar

    @jenish

    I did not get you. If you could explain, I appreciate it.

    May be I am not as intellect as you or Comrade Pinarayi.

    Hari Mannar

  • Hari Mannar

    @Mrs. Jalaja (IF YOU EVER READ IT)

    Please search ““ഡിഡ്ജെറിഡൂ” in Malayalam Google. May be that will satisfy your “കാര്യകാരണസഹിതം ” even though it is your “Big Word”

    Thanks

    Hari Mannar

    • admin

      നമ്മള്‍ ഇവിടെ തര്‍ക്കികണം . സംവാദം നടത്തണം. മലയാളത്തിന് അത് കൊണ്ട് ഗുണം ഉണ്ടായാലും ഇല്ലെങ്കിലും സ്വന്തം അറിവ് വര്‍ദ്ധിക്കാന്‍ അത് നല്ലതാണ്. അതോടൊപ്പം മറ്റുള്ളവരുടെയും. ജയിക്കുന്നത് രണ്ടു പേരും കൂടിയാണെങ്കില്‍ അത് വളരെ നല്ലത്.

  • http://na മുജീബുര്‍ റഹ്മാന്‍

    അഡ്മിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.ഹരി ഹരിയുടെ അഭിപ്രായം പറഞ്ഞിട്ടു പോയി, അങ്ങനെ എത്രയോ പേര്‍ പോയിരിക്കുന്നു അത് പ്രകൃതിനിയമമാണ്.
    ഇവിടെ നല്ല തര്‍ക്കങ്ങളൊന്നും വരുന്നില്ലലോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നം

  • Vivek

    ഹരീ, അഭിപ്രായങ്ങള്‍ക്ക് നന്ദി. (ഒരു കാര്യത്തിലെ എനിക്കു പരാതിയുള്ളൂ. എല്ലാ കമന്റ് പേജിലും ഒരേ കമന്റ് ഇട്ടതു കാരണം, എന്താണ് ശരിയായ പ്രശ്നമെന്നറിയാന്‍ അല്പം ബുദ്ധിമുട്ടി. അത്ര മാത്രം).

    മലയാളഭാഷയെ നന്നാക്കാന്‍ എനിക്കാവില്ല എന്നു നന്നായറിയാം. പക്ഷെ എന്റെ മലയാളം നന്നാക്കാമോ എന്നു മാത്രമാണ് ഞാന്‍ നോക്കിയത്. (സുബ്ബുലക്ഷ്മി എന്നത് ഒരു പുതിയ അറിവാണെനിക്ക് എന്നു പറഞ്ഞതാണോ എന്റെ കുറ്റം?)

    പഴയ പദപ്രശ്നകമന്റുപേജുകളില്‍ മലയാളഭാഷയും ഞാനും തമ്മിലുള്ള ഗുസ്തി കാണാന്‍ ഇപ്പ്
    ഒഴും സാധിക്കും)

    പിണങ്ങിപ്പോകുന്നതുകൊണ്ട് പ്രശ്നം തീരുമോ? അതാണോ ശരിയായ രീതി?

    • admin

      മഷിത്തണ്ടിന്റെ ആദ്യ പദപ്രശ്നം ആ സമയത്ത് തന്നെ കളിച്ച വ്യക്തികളില്‍ ഒരാളാണ് ഹരി.
      ഈ സൈറ്റിന്റെ പുരോഗതികളും ഭാവമാറ്റങ്ങളും കണ്മുമ്പില്‍ കണ്ടവര്‍ ഇത് വിട്ടു പോകുന്നത് ദുഖകരമാണ്.

  • സുബൈര്‍

    ഹരി,
    ‘എഴുത്തച്ഛന്‍ പുരസ്കാരത്തിന്’ ആദ്യമേ നന്ദി പറയുന്നു. :)
    ഈ ‘കോക്കസി’ല്‍ എന്നെയും ഉള്‍പ്പെടുത്തിയതിനാലും അക്കാര്യം എല്ലാവരും അറിയണമെന്ന നിര്‍ബന്ധബുദ്ധി താങ്കള്‍കുള്ളതിനാലും (അത് കൊണ്ടാണല്ലോ ഒരേ കമന്റ് എല്ലായിടത്തും പേസ്റ്റിയത്.) ചിലത് പറയേണ്ടി വരുന്നു.

    അഭിപ്രായങ്ങള്‍ പറയുവാനാണ് ഈ പേജ് എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങിനെയല്ലെന്ന്‍ ഇതിന്റെ ‘മുതലാളി’ പറയുന്നത് വരെ മറിച്ചു ചിന്തിക്കേണ്ട കാര്യവുമില്ല. താങ്കള്‍ക്ക് താങ്കളുടെ അഭിപ്രായം പരയാമെന്നത് പോലെ എനിക്ക് എന്റെ അഭിപ്രായവും പറയാം. അത് വ്യക്തിപരമായ അധിക്ഷേപമാവരുതെന്നു മാത്രം. ഒരാളുടെ അഭിപ്രായത്തോട് വിയോജിക്കുന്നവരെയൊക്കെ ഒരു കോക്കസായി ഗണിച്ചാല്‍ ഓരോ പദപ്രശ്നത്തിലും ഒരാള്‍ തന്നെ വ്യത്യസ്ത കോക്കസുകളിലായിരിക്കും പെടുക.

    ജെനീഷ് പറഞ്ഞ ഒരു കാര്യം ഞാനുള്‍പ്പടെയുള്ള ‘കോക്കസ്’ ശരി വച്ചതാണ് താങ്കളെ പ്രകോപിപ്പിച്ചത് എന്ന് മനസ്സിലായി. ജെനീഷ് അല്ല, ഹരി പറഞ്ഞാലും ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അതംഗീകരിക്കാന്‍ എനിക്ക് മടിയില്ല. അതേ സമയം ജെനീഷ്/ജലജ/മുജീബ്/വിവേക്/സുബൈര്‍ പറയുന്നത് മുഴുവന്‍ ശരിയാണെന്നോ അവരാരും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്തവരാണെന്നോ അവര്‍ പോലും പറഞ്ഞിട്ടില്ല. ഇനി അഥവാ അവരങ്ങിനെ പറഞ്ഞാലും ബാക്കിയുള്ളവര്‍ സമ്മതിച്ചുകൊടുക്കാനും പോകുന്നില്ല. ഈ ‘കോക്കസി’ലെ ആളുകളൊക്കെ പരസ്പരം വിമര്‍ശിക്കുന്നവരും തെറ്റ് മനസ്സിലായാല്‍ തിരുത്താന്‍ തയ്യാരുള്ളവരുമാണെന്ന് അവരുടെയൊക്കെ പദപ്രശ്നങ്ങളുടെ കമന്റ് പേജ് നോക്കിയാല്‍ മനസ്സിലാവും.
    ഈ പ.പ്ര തന്നെ എടുക്കുക. ഇതില്‍ DIDGERIDOO,ആശാഭോസ്ലെ തുടങ്ങിയ ഉത്തരങ്ങളെപ്പറ്റി എന്റെ അഭിപ്രായവ്യത്യാസം ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സമാനമായ പ്രശ്നങ്ങള്‍ മറ്റു പദപ്രശ്നങ്ങളിലും ചൂണ്ടിക്കാണിക്കാറുണ്ട്

    പിന്നെ മലയാളത്തിന്റെ കാര്യം.
    ഭാഷയെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്ന ആളാണെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എനിക്ക് പൂര്‍ണബോധ്യമുള്ള കാര്യങ്ങളേ ആധികാരികമായി പറയാറുള്ളൂ. സംശയങ്ങള്‍ സംശയങ്ങളായിത്തന്നെ ചോദിക്കാറാണ് പതിവ്.
    എങ്കിലും മലയാളത്തില്‍ എഴുതാന്‍ എനിക്കൊട്ടും പേടിയില്ലെന്ന് കൂടി പറയട്ടെ. ഏത് ആശയം പ്രകടിപ്പിക്കാനും എന്തഭിപ്രായം പറയാനും മലയാളം മതിയെന്ന തികഞ്ഞ ആത്മവിശ്വാസവുമുണ്ട്.

    എന്തായാലും ഈ കോക്കസിനെ പേടിച്ച് മഷിത്തണ്ടില്‍ നിന്നൊളിച്ചോടുന്നത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഭീരുത്വം തന്നെയല്ലേ?

  • ജലജ

    ഡിഡ്ജെറിഡൂ ഞാൻ അന്ന് തന്നെ നോക്കിയിരുന്നു. ഒരു സൈറ്റ് വന്നു. ഇന്ന് ഒന്ന് കൂടി നോക്കി. ഒരു സൈറ്റ് കൂടുതൽ വന്നു. ഈ മഷിപ്പേജ്.

    >>>> The didgeridoo (also known as a didjeridu or didge) is a wind instrument ……..
    ഇത് ഇംഗ്ലീഷ് വിക്കി.അപ്പോൾ ഗയും ജയും ആവാം. D silent ആണോ എന്നറിയില്ല. വിക്കിയിലെ തെറ്റാണോ എന്നും അറിയില്ല <<<<<

    ഇത് ഞാൻ നേരത്തെ എഴുതിയ കമന്റ്.

    ഡിഡ്ഗെറിഡൂവും ഡിഡ്ജെറിഡൂവും ശരിയാണെന്നു തന്നെയല്ലേ ഞാൻ എഴുതിയത്. ഡിഡ്ഗെറിഡൂ തെറ്റാണെന്ന് പറയാനുള്ള അറിവ് എനിക്കെവിടെ നിന്നും കിട്ടിയില്ല.

    എം എസ് സുബ്ബലക്ഷ്മി എന്ന് ഗൂഗിൾ ചെയ്യുമ്പോൾ കുറെ സൈറ്റുകൾ വരുന്നുണ്ട്. എം എസ് സുബ്ബുലക്ഷ്മിക്കും വരുന്നുണ്ട് കുറെയെണ്ണം.
    ഇതിൽ തന്നെ ഒരെണ്ണത്തിൽ മലയാളത്തിൽ സുബ്ബ എഴുതിയിട്ട് ഇംഗ്ലീഷിൽ subbalakshmi എന്നെഴുതിയിരിക്കുന്നു.
    (എം.എസ് സുബ്ബലക്ഷ്മി ആശുപത്രിയില്- in subbalakshmi …
    malayalam.oneindia.)
    ഇംഗ്ലീഷിൽ ഒരിടത്തും subbalakshmi എന്ന് കണ്ടില്ല.

    ബ്ബു ഈ പദപ്രശ്നത്തിലാണ് ഞാനും ആദ്യമായി കാണുന്നത്. നോക്കിയപ്പോൾ പലയിടത്തും കണ്ടു. അതുകൊണ്ട് രണ്ടും ശരിയാണെന്നുകരുതുന്നു. എന്നാലും അന്വേഷണം തുടരും.

    മാതൃഭൂമിയെ സാക്ഷിയാക്കുന്ന ഹരി ഇതുകൂടി കാണൂ.

    സമീക്ഷ 9ന്റെ കമന്റ് പേജിൽ അരവിന്ദഘോഷിനെക്കുറിച്ചുള്ള ചർച്ചയിൽ ഒരു കമന്റ് ഇങ്ങനെ
    ''മലയാളത്തില്‍ പേരുകള്‍ തെറ്റായി ഉപയോഗിക്കുന്നതില്‍ മറ്റു പത്രങ്ങളേക്കാള്‍ ബഹുദൂരം മുമ്പിലാണ് മാതൃഭൂമി. അതിനാല്‍ മാതൃഭൂമിയില്‍ കാണുന്നതിനെ അടിസ്ഥാനമാക്കിയെടുക്കരുത്''

    ഇതിലേതാണ് ശരിയെന്ന് എനിക്കറിയില്ല . ഒരുപാടുകാലമായി ഞാൻ പത്രം വായിക്കാറില്ല.

  • ജലജ

    നേരത്തെ എഴുതിയ കമന്റിൽ ഒരു കാര്യം വിട്ടുപോയി. സമീക്ഷ 9ന്റ കമന്റ് പേജിൽ താഴെക്കൊടുത്ത കമന്റിന്റെ മറുപടിയായിരുന്നു ഞാൻ ഉദ്ധരിച്ചത്.
    >>>അരബിന്ദഘോഷ് എന്ന് ഗൂഗിൾ ചെയ്യുമ്പോൾ മൂന്ന് സൈറ്റ് വരുന്നുണ്ട്. അതിലൊന്ന് മാതൃഭൂമിയുടെയാണ്. പദപ്രശ്നത്തിലിടാൻ ഇത് ധാരാളമല്ലേ?<<<<

  • ജലജ

    അഡ്മിൻ,
    വിവാദപദങ്ങളെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് പറഞ്ഞാലും!

    മഷിത്തണ്ടിന്റെ അന്തിമതീരുമാനം.

    തമിഴരായോ ആസ്ത്രേലിയക്കാരായോ അടുപ്പമുള്ളവർ അഡ്മിനെ (തദ്വാരാ ഞങ്ങളെയും )സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • admin

      ഇതില്‍ അന്തിമ തീരുമാനം പറയേണ്ട കാര്യമുണ്ടോ?
      (അതിനുള്ള അറിവ്‌ ഇല്ല എന്നത് ഞങ്ങള്‍ ആരോടും തുറന്നു പറയാറില്ല)

      പദപ്രശ്നത്തില്‍ തെറ്റ് വരുത്തരുത് എന്ന് മാത്രമേ ഞങ്ങള്‍ക്ക്‌ ആഗ്രഹമുള്ളൂ.
      ഇനി എങ്ങാനും പറ്റിയാല്‍ തിരുത്തുക. വളരെ ലളിതം. എല്ലാവരും പഠിക്കട്ടെ. അറിവുകള്‍ വര്‍ദ്ധിക്കട്ടെ.

      • admin

        എന്റെ എളിയ അഭിപ്രായം – സുബ്ബുലക്ഷ്മി യില്‍ ഞാന്‍ തെറ്റ് കാണുന്നില്ല.

  • ജലജ

    ആസ്ത്രേലിയൻ ഉപകരണത്തെക്കുറിച്ച് അറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, സുബ്ബലക്ഷ്മിയെക്കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.

  • Vivek

    I checked with a Tamilian – They call her സുബ്ബുലക്ഷ്മി only

    മലയാളത്തിലെ ഏതോ ഒരു പത്രക്കാരന്റെ തെറ്റ് എത്ര മാത്രം വളര്‍ന്നു എന്നു നോക്കൂ …

  • Vivek

    പോസ്റ്ററടിച്ച ശിവകാശിക്കാരനു പറ്റിയ അക്ഷരത്തെറ്റ് “മാമാട്ടിക്കുട്ടിയമ്മയായി” ഇന്നും നമ്മെ പിന്തുടരുന്നു. സംവിധായകനു പോലും ഒന്നും ചെയ്യാന്‍ പറ്റിയില്ല.

    തിരുത്താന്‍ പറ്റുന്ന തെറ്റുകള്‍ തിരുത്തുന്നതല്ലേ നല്ലത്?

  • Jenish

    മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് വിക്കീപീഡിയ പേജുകളില്‍ സുബ്ബുലക്ഷ്മി എന്ന് വ്യക്തമായി എഴുതിയിരിക്കുന്ന സ്ഥിതിക്ക് ഇങ്ങനെ ഒരു ചര്‍ച്ച തന്നെ അപ്രസക്തമാണ്..

  • http://na മുജീബുര്‍ റഹ്മാന്‍

    സുബ്ബുലക്ഷ്മിയെ സുബ്ബലക്ഷ്മിയാക്കിയ മലയാളികള്‍, വല്ലഭഭായിയെ വല്ലഭായിയാക്കിയ മലയാളികള്‍, എല്ലാത്തിനും ഒരെളുപ്പ വഴികാണുന്നതായിരിക്കും!!!!!!!!!!

  • ജലജ

    അപ്പോൾ ഡിഡ്ഗെറിഡൂവോ? അതിൽ തീരുമാനം ഒന്നും ആയില്ലേ?

    • admin

      >>>>അപ്പോൾ ഡിഡ്ഗെറിഡൂവോ? അതിൽ തീരുമാനം ഒന്നും ആയില്ലേ?

      അറിയാത്ത കാര്യങ്ങളില്‍ മൌനം വിദ്വാന് ഭൂഷണം എന്നാണല്ലോ

      >>>> കോക്കസ്സിൽ പെടുമോ? ഉവ്വെങ്കിൽ ആരുടെ കോക്കസ്സിൽ?

      അഡ്മിന്‍ കോക്കസില്‍ നില്‍ക്കാന്‍ തുടങ്ങിയാല്‍ പിന്നെ ആര്‍ക്കൊക്കെ നിന്ന് കൂടാ?

      >>> wots it all about admin|?????????????????? that ,ust handle an answer…

      it is not about handling an answer. it is all about admitting an answer :-)

  • ജലജ

    >>>>>(അതിനുള്ള അറിവ്‌ ഇല്ല എന്നത് ഞങ്ങള്‍ ആരോടും തുറന്നു പറയാറില്ല)<<<<<

    കോക്കസ്സിൽ പെടുമോ? ഉവ്വെങ്കിൽ ആരുടെ കോക്കസ്സിൽ?

  • സുബൈര്‍

    എന്തായാലും ചേച്ചിക്ക് അഭിമാനിക്കാം..
    മഷിത്തണ്ടില്‍ എഴുത്തച്ഛന്മാര്‍ ഒരുപാടുണ്ടെങ്കിലും എഴുത്തമ്മ ഒന്നേയുള്ളൂ!!! :) :)

  • ജലജ

    സുബൈർ,
    ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറഞ്ഞു എന്നുവച്ചിട്ട്……..പോട്ടെ, സാരമില്ല എന്നു വച്ചാൽ പോരേ അല്ലാതെ അതും ചാർത്തിക്കൊണ്ട് നടക്കണോ?

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    ഇതെന്താ അഡ്മിന്‍? ഹരി മാന്നാറിന്റെ സ്വരത്തില്‍ ഒരു ഭീഷണി ഉള്ള പോലെ… ഇവിടെ കോക്കസ്സോ? ഇതുവരെ ഞങ്ങള്‍ക്ക് അങ്ങനെ ഒന്ന് ഫീല്‍ ചെയ്തില്ലല്ലോ. എങ്കില്‍ അതൊന്നു അന്വേഷിക്കണേ?

  • ചാന്ദ്നി, മുളങ്ങുന്നത്തുകാവ്

    ഹരിയുടെ സമീക്ഷയിലെ കമന്റ്സ് വായിച്ചു. അതെല്ലാം നിരാശയില്‍ നിന്നും ഉടലെടുത്തതാണെന്ന് മനസ്സിലായി. പുതിയ ഒരു അറിവ് നേടുന്നതിനുള്ള ഒരു അവസരമായി മഷിതണ്ടിനെ കണ്ടാല്‍ മതി. നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പ്രോഗ്രാമ്മില്‍ മഷിത്തണ്ടില്‍ വന്ന പല ചോദ്യങ്ങളും ചോദിച്ചത് ഓര്‍മ്മയുണ്ടാവുമല്ലോ. പിന്നെ മലയാളമല്ലാത്ത പദങ്ങളുടെ മലയാളീകരണത്തെ ചൊല്ലിയാണല്ലോ പൊല്ലാപ്പൊക്കെ ഉണ്ടായത്? സംവാദങ്ങള്‍ ആരോഗ്യകരമായിരിക്കണം. പിണങ്ങിപോക്ക് ഒന്നിനും പരിഹാരമല്ലെന്ന് എന്നെ പഠിപ്പിച്ച വിവേക് ഇക്കാര്യത്തില്‍ ഒന്ന് കൂടി ഉത്സാഹിച്ചിരുന്നെങ്കില്‍ ഹരിയെ മടക്കി കൊണ്ടുവരാമായിരുന്നു.

  • ജലജ

    >>>>>>നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന പ്രോഗ്രാമ്മില്‍ മഷിത്തണ്ടില്‍ വന്ന പല ചോദ്യങ്ങളും ചോദിച്ചത് ഓര്‍മ്മയുണ്ടാവുമല്ലോ.<<<<<<<<<

    ഞാൻ കണ്ട എപ്പിസോഡിലൊന്നും കേട്ടില്ലല്ലോ. ഏതൊക്കെയാണ് വന്നത്? അവർ പ പ്ര കളിക്കുന്നവരാണോ?

  • Jenish

    ഞാനും ശ്രദ്ധിച്ചിരുന്നു…

    ഉദാ :-

    മത്തൂരു ഗ്രാമം..

    മറ്റ് പലതും ഉണ്ട്.. മറന്നുപോയി..

  • harimannar

    സുബൈര്‍: താങ്കള്‍ വിചാരിക്കുന്നതില്‍ അപ്പുറം എനിക്ക് മലയാളത്തില്‍ സംവേദിക്കാന്‍ കഴിയും. ഭാഗ്യവശാല്‍ എനിക്ക് ലോറന്‍സ് സ്കൂള്‍, ലവ്ഡേലില്‍ പഠിക്കാന്‍ ഒരു അവസരം കിട്ടി. എന്നിട്ടു പോലും ഞാന്‍ എന്റെ മാതൃഭാഷയെ മറന്നില്ല. മലയാളത്തിന് ഞാന്‍ മേടിച്ച മാര്‍ക്ക് കുറേ വര്‍ഷം റെക്കോര്‍ഡ് ആയി കിടന്നിരുന്നു. എനിക്കും മലയാളത്തില്‍ എഴുതാന്‍ യാതൊരു പേടിയുമില്ല.

  • harimannar

    വിവേക്: തമിഴ് മന്നന്‍മാരോട് ചെക്ക് ചെയ്തു മലയാള പദപ്രശ്നത്തിനു തീര്‍പ്പു കല്പിക്കുന്ന ഔചിത്യ ബോധം എനിക്കു മനസ്സിലാകുന്നില്ല. അതിനെ പിന്‍തുണക്കുന്ന അഡ്മിന്റെ നയവും എന്നെ വല്ലാതെ കുഴക്കുന്നു

  • harimannar

    ജലജ: ഞാനെന്ന ഭാവത്തിനു മുന്‍പില്‍ എന്റെ മറുപടിക്കെന്തു പ്രസക്തി

  • harimannar

    ചാന്ദിനി : നിരാശയാണെന്റെ ചവിട്ടുപടി. അതെ ആശിക്കാനുള്ള ചവിട്ടു പടി. you be a spectator, while I climb steps.

    • admin

      ഹരി,
      ഇവിടെ അഭിപ്രായം പറയുവാനുള്ള താങ്കളുടെ സ്വാതന്ത്ര്യം ഇത് നിര്‍മിച്ചവര്‍ അനുവദിച്ചു തന്നതാണ്.
      രണ്ടു പദങ്ങളെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം സ്വാഗതാര്‍ഹമാണ്. മറ്റുള്ളവരും അവരുടെ അഭിപ്രായം പറഞ്ഞു.
      അത്രയെ ഉള്ളൂ. എല്ലാവരും എല്ലാം അംഗീകരിക്കണം എന്ന് പറയരുത്. വ്യക്തി നിലവാരത്തിലേക്ക് ചര്‍ച്ച കൊണ്ട് പോകാതിരുന്നാല്‍ നല്ലത്.