കുരുക്ഷേത്ര -2 വിജയികള്‍
കുരുക്ഷേത്ര രണ്ടാം പാദത്തില്‍ വിജയിയെ കണ്ടെത്താന്‍ വലിയ പ്രയാസം വേണ്ടി വരില്ല. തുടക്കം മുതലേ വ്യക്തമായ ലീഡില്‍ പോരാട്ടം കൈവിടാതെ നിറുത്തിയ വിവേക് ആര്‍ . വി. തന്നെ പുതിയ ജേതാവ്. എഴുപതു പദപ്രശ്നങ്ങളില്‍ നിന്നായി 9573 പോയിന്റ്. അഞ്ചു വ്യൂഹങ്ങളില്‍ ഒന്നാമന്‍ . 41 പദപ്രശ്നങ്ങള്‍ ഒന്നമാതായി പൂര്‍ത്തിയാക്കിയാണ് വിവേക് തന്റെ തേരില്‍ വിജയകൊടി പറപ്പിച്ചത്.
പോരില്‍ മുന്നില്‍ നില്‍ക്കുമ്പോഴും കമന്റു ഫോറത്തില്‍ സജീവമായി നിന്ന് കൊണ്ട് കമന്റുകയും തിരുത്തുകയും സഹായിക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും സാങ്കേതിക തെറ്റുകള്‍ കണ്ടുപിടിക്കയും തുടങ്ങി എല്ലാ മേഖലകളിലും ഇദ്ദേഹം തന്റെ പേര് എഴുതി ചേര്‍ത്തിട്ടുണ്ട്.
മനസിന്റെ യൌവനം കൈമുതലാക്കി ജലജ മേനോന്‍ രണ്ടാം സ്ഥാനം കൈയ്യിലാക്കിയത് സ്ഥിരോത്സാഹത്തിന്റെ മറ്റൊരു അദ്ധ്യായം കൂട്ടി ചേര്‍ത്തായിരുന്നു. 8919 പോയിന്റു. 70 പദപ്രശ്നങ്ങളില്‍ 17 എണ്ണം ഒഴിച്ച് ബാക്കിയെല്ലാം പത്താം റാങ്കിനുള്ളില്‍ എത്തുവാന്‍ കഴിഞ്ഞത് ഈ പോരാട്ടത്തില്‍ രണ്ടാം സ്ഥാനം പിടിച്ചെടുക്കാന്‍ സഹായകമായി. കമന്റു ഫോറത്തിലും സജീവ നിലനിന്നു കൊണ്ട് മറ്റു പോരാളികളെ സഹായിക്കുന്നതിലും സന്തോഷവും സമയവും കണ്ടെത്തിയിരുന്നു.
മൂന്നാം സ്ഥാനം നേടിയത് വിനോദാണ് (vinodpl). 8875 പോയിന്റു. തൊട്ടു പിന്നാലെ അഞ്ജന 8382, ഉണ്ണി കൃഷ്ണന്‍ (unnikmp) 8359, m.s.priya 8328 എന്നിവരും എത്തി.
സുബൈറും(അപരിചിതന്‍) നിളയും രണ്ടു വ്യൂഹങ്ങളില്‍ ഒന്നാമതെത്തി ചെറിയ വെല്ലുവിളി വിവേകിന് ഉയരിതിയിരുന്നത്തും ആവേശകരമായി.
ഉന്നത പോരാട്ടം നടത്തിയ എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ .51 റാങ്കില്‍ ഉള്‍പ്പെട്ട മറ്റു യോദ്ധാക്കള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതാണ്. അവര്‍ക്കും അഭിനന്ദനങ്ങള്‍ .
പദപ്രശ്നങ്ങള്‍ നല്ല രീതിയില്‍ മോഡറേറ്റ് ചെയ്ത ജയകുമാറിനു വീണ്ടും നന്ദി.
മികച്ച നിര്‍മ്മാതാക്കള്‍ … 15 പേര്‍
shinojc
vivekrv,
gopankonni ,
aparichithan
menonjalaja,
rashmi
anjana
unnikmp
suresh_1970
ponnilav,
mujined
m.s.priya
srjenish1
kppisharody
abcde
അഞ്ചു പേരെ നിശ്ചയിക്കാന്‍ കൊടുത്തപ്പോള്‍ അതൊരു ബുദ്ധിമുട്ടേറിയ പണിയാണെന്ന് അറിയാമായിരുന്നു. പക്ഷെ അത് പതിനഞ്ചു പേരുടെ ലിസ്റ്റായി മാരും എന്ന് കരുതിയില്ല. അത്രയ്ക്ക് വാശിയേറിയ മത്സരം. എല്ലാവര്ക്കും അഭിനന്ദനങ്ങള് .