KRKT2/11/07CHAKRA/69

KRKT2/11/07CHAKRA/69
Topic :ശൈലികള്‍
By :aparichithan
Play This Crossword
Top Player’s List

  • anjanasatheesh

    Admin,

    You scheduled CW for march 2013 ?

    Why are u giving too big interval between two CW – after 10th March, Saturday – next one is coming on 15th March. actually it wants to scheduled on Wednesday,14th March only. Please check.

  • കഥാകാരന്‍

    വേരിഫൈ ചെയ്യാനും ആളു വേണ്ടേ അഞ്ജനേ? അപ്രൂവേഴ്സിനും അവധി വേണ്ടേ? അവര്‍ക്ക് നാടും വീടുമൊന്നുമില്ലേ?

  • സുബൈര്‍

    മുന്നുര:

    ചുരുങ്ങിയ സമയത്തിനുള്ളിൽതിരക്കിട്ട് നിർമ്മിച്ചതാണീ പദപ്രശ്നം.
    അതിനാൽ ഭാഷയും വ്യാകരണവും കൂടുതൽ ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല.
    (കഥാകാരൻ തിരികെയെത്തിയതിനാൽ നിരൂപണം നടത്താൻ വേറെ ആളെ നോക്കേണ്ടതില്ല എന്ന സമാധാനമുണ്ട്.)

    അപ്പ്രൂവർ യാതൊരു മാറ്റവും വരുത്തിയിട്ടില്ലാത്തതിനാൽ
    ഈ പദപ്രശ്നം വഴി സംഭവിച്ചേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉത്തരവാദി ഈയുള്ളവൻ മാത്രമായിരിക്കും. :) :)

    വിമർശനങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

    എല്ലാവർക്കും വിജയാശംസകൾ………………..!!!!

  • suresh

    വെറുതെ പിള്ളാരെ പേടിപ്പിക്കാതെ!

  • സുബൈര്‍

    വിവേക്, സ്മിത
    അഭിനന്ദനങ്ങള്‍!!!
    തുടക്കത്തിലെ വേഗം കണ്ടപ്പോള്‍ വിവേക് അരമണിക്കൂറില്‍ തീര്‍ക്കുമെന്ന് തോന്നിയിരുന്നു.ബുദ്ധിമുട്ടിച്ച ചോദ്യങ്ങള്‍ ഏതൊക്കെയാണ്?

  • Baijo

    “ഉള്ളം കൈയ്യിലെ നെല്ലിക്ക”
    എന്നതല്ലേ ശരി?

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

    നല്ല പദപ്രശ്നം. ‘കീറാമുട്ടി’സൂചനകളൊന്നുമില്ല. അതിനാല്‍ ‘ഭഗീരഥപ്രയത്നം വേണ്ടി വന്നുമില്ല. ഗൂഗിളി നെയും നിഘണ്ടുവിനെയും ആശ്രയിക്കേണ്ടി വന്നില്ല. എന്നാലും ചിലത് കുറച്ച് ആലോചിച്ച് കണ്ടുപിടിക്കേണ്ടി വന്നു. (അങ്ങനെയുണ്ടെങ്കിലേ പദപ്രശ്നം ചെയ്യാന്‍ രസമുണ്ടാവുകയുള്ളൂ) അതിനാലാണ് ‘ഭരതവാക്യ’ ത്തിന് വൈകിയത്. ‘അബദ്ധപഞ്ചാംഗ’മൊന്നും കണ്ണില്‍ പെട്ടില്ല.

  • ജലജ

    ബൈജോ,

    ഉള്ളം കയ്യിലെ നെല്ലിക്ക

    ഉള്ളം കൈയിലെ നെല്ലിക്ക

    മേല്‍‌പറഞ്ഞ രണ്ടുമാണ് ശരിയെന്നാണെന്റെ അറിവ്.

  • Vivek

    Nice One Subair ….. very interesting.

    Used google for only one (കപ്പലില്‍ പോയത്). We normally dont use that word and hence didnt hear that one. Got second letter from 16A. Serached in google but couldnt get any answer from there too ….. (finally got from 20D fisrt letter)

    Got stuck in 31U, 24D, 19A, 20D.

  • beegees

    5A

  • ഉണ്ണികൃഷ്ണന്‍

    ‘ക്ഷുദ്ര ലേഖനത്തിന്റെ’ നടുവിലെ അക്ഷരം തപ്പി ഒരു മണിക്കൂറില്‍ അധികം കളഞ്ഞു…സത്യത്തില്‍ ഞാന്‍ ആ വാക്ക് ആദ്യമായിട്ടാണ് കേള്‍ക്കുന്നത്..അത് പോലെ തന്നെ ‘നേരമ്പോക്കും’…രസകരമായ ഒരു പദപ്രശ്നം സുബൈര്‍…

  • beegees

    completed

  • ജലജ

    ബീജീസ്,
    ——–കളുടെ നാട് എന്നൊരു സിനിമ ഉണ്ട്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, ശോഭന.

    ഐരാവതം എന്ന് മഷിനിഘണ്ടുവില്‍ നോക്കിയാലും കിട്ടും.

  • രജിത്ത് രവി

    4B

  • ജലജ

    രജിത്,
    അമ്പലത്തിലെ പുഷ്പാഞ്ജലിയും തുലാഭാരവുമെല്ലാം ഇതില്‍ പെടും.
    വിജയാശംസകള്‍!!!

  • http://deleted reshmi

    8D – clue please

  • http://deleted reshmi

    got 8 D

    18 A kittiyilla

  • രജിത്ത് രവി

    18 എ match stickനോട് സാമ്യം

    7U
    24D

  • http://deleted reshmi

    got everything

  • http://deleted reshmi

    thanks rajith

  • http://na മുജീബുര്‍ റഹ്മാന്‍

    clue please
    5d last letter and 24 d

  • രജിത്ത് രവി

    5d അവസാന അക്ഷരം
    പപ്പടത്തിന്റെ രൂപം

  • രജിത്ത് രവി

    7U കിട്ടി

  • ജയേഷ്

    need clue for 31U & 6B

  • raji

    6b please

  • raji

    25d too please…

  • രജിത്ത് രവി

    31U – ഞാഞ്ഞൂല്‍ പത്തി
    6B – ഉരച്ച് നോക്കുക(ഇത് ശരിയായ സൂചനയാണോന്ന് അറിയില്ല)

  • http://na മുജീബുര്‍ റഹ്മാന്‍

    24 d only

  • രജിത്ത് രവി

    24 കിട്ടാത്ത അനവധി നിരവധി പേരുണ്ടല്ലോ… ആരെങ്കിലും സഹായിക്കൂ….(ഞാനുമുണ്ടേ)

  • fabna

    24d 6b pleeeeaase

  • http://na മുജീബുര്‍ റഹ്മാന്‍

    നൂറു കഴിഞ്ഞവരെല്ലാം രംഗനിരീക്ഷണത്തിലാണെന്നു തോന്നുന്നു.

  • Unnikrishnan

    24D – മുജീബ്‌ ഈ പേരില്‍ മലയാളം ദൂരദര്‍ശനില്‍ പണ്ടൊരു പരിപാടി ഉണ്ടായിരുന്നു..(കടപ്പുറത്ത് പോയി ‘ഇതിനെ’ നോക്കി നിന്നാലും മതി)

    @ഫബാന – സ്വര്‍ണ്ണത്തിന്റെ മാറ്റ് നോക്കുന്ന ഒരു രീതി ഓര്‍മ്മയില്ലേ?

  • Vivek

    24D – കഥകളിയുമായി ബന്ധം

  • ജയേഷ്

    6B kittunnilla enthu ഉര aano…

  • http://na മുജീബുര്‍ റഹ്മാന്‍

    നന്ദി ഉണ്ണി & രജിത്
    അപരിചിതന്‍റെ ശൈലികള്‍ കൊള്ളാം!!!
    പുതിയ പുതിയ ശൈലികളുമായി ഇനിയും വരണേ…………..

  • Unnikrishnan

    ജയേഷ്, കല്ലില്‍ തന്നെ അങ്ങ് ഉരച്ചു നോക്കിക്കോ…

  • ജയേഷ്

    ഹോ…അങ്ങനെ അതും കഴിഞ്ഞു..നന്ദി ഉണ്ണികൃഷ്ണന്‍ ..എന്നാലും മാനദണ്ഡം …നല്ല രസികന്‍ പ.പ്ര.

  • സുബൈര്‍

    കുറേ നേരത്തിന്‌ ഇവിടേക്കൊന്ന് എത്തി നോക്കാൻ പോലും പറ്റിയില്ല. ക്ഷമിക്കുക.
    മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ! മുൻ നിരയിൽ ചില പുതുപേരുകൾ വന്നതിൽ പ്രത്യേക സന്തോഷം.
    പുതിയ പുതിയ ആളുകൾ മുന്നോട്ട് വരട്ടെ…

    നല്ല വാക്കുകൾ പറഞ്ഞവർക്കും യഥാസമയം ക്ലൂ നല്കി സഹായിച്ചവർക്കും നന്ദി.

  • suresh

    1a ?

  • GK

    Clue for 9A, 19A, 7U and 9U pls – Thanks

  • സുബൈര്‍

    >>> Baijo Says:
    March 15th, 2012 at 1:43 pm

    “ഉള്ളം കൈയ്യിലെ നെല്ലിക്ക”
    എന്നതല്ലേ ശരി?>>>

    ജലജേച്ചിയുടെ മറുപടി കണ്ടിരിക്കുമല്ലോ?
    ‘കൈയിൽ’ എന്നും ‘കയ്യിൽ’ എന്നും പറയുന്നത് ശരി. ‘കൈയ്യിൽ’ തെറ്റ്.
    ഉദാ:
    കൈയക്ഷരം, കയ്യക്ഷരം (കൈയ്യക്ഷരം തെറ്റ്)
    കൈയാമം, കയ്യാമം (കൈയ്യാമം തെറ്റ്)
    കൈയേറ്റം, കയ്യേറ്റം (കൈയ്യേറ്റം തെറ്റ്)

  • Unnikrishnan

    @ജി കെ
    9A – യജമാനനോടുള്ള കൂറ് നായ ഇങ്ങനെ കാണിക്കും
    19A – ചീട്ടുകളിയില്‍ ഒന്നിനും കൊള്ളാത്ത ഒരു ചീട്ടിനെ ഇങ്ങനെ വിളിക്കും
    7U – പോലീസുകാരുടെ കയ്യില്‍ ഉണ്ട്, ചിലയാളുകളുടെ നാക്കിലും
    9U – http://vaarola.blogspot.in/

  • സുബൈര്‍

    @suresh,
    ഇതേ ഉത്തരം കിട്ടുന്ന ഒരു ചോദ്യം നിളയുടെ പദപ്രശ്നത്തിലുണ്ടായിരുന്നു.

  • സുരേഷ്

    1a clue pls

  • ജലജ

    ഞാനും ഒരു ശൈലീപദപ്രശ്നം നിര്‍മ്മിച്ചിട്ടുണ്ട്. അതിലെ ചില ശൈലികള്‍ ഇതിലുണ്ട്. എന്നാലും ഞാന്‍ മാറ്റാനുദ്ദേശിക്കുന്നില്ല. സൂചന വ്യത്യാസപ്പെടുത്തിയാല്‍ മതിയല്ലോ.

    • admin

      >>> സൂചന വ്യത്യാസപ്പെടുത്തിയാല്‍ മതിയല്ലോ.

      yes

  • സുബൈര്‍

    >>>Used google for only one (കപ്പലില്‍ പോയത്). We normally dont use that word………>>>

    വിവേക്,
    ഞങ്ങൾ സാധാരണ ഉപയോഗിക്കുന്ന വാക്ക് ഇതു തന്നെ.

    ഉണ്ണി,
    ആ വാക്ക്(9U) ഇതുവരെ കേട്ടിട്ടില്ല എന്നറിയുമ്പോൾ അദ്ഭുതം തോന്നുന്നു. സാധാരണ ലേഖനങ്ങളിലൊക്കെ കാണാറുള്ള വാക്കാണല്ലോ?
    ആദ്യരണ്ടക്ഷരം സാധാരണ ഉപയോഗിക്കുന്നതാണെങ്കിലും ‘നേരമ്പോക്ക്’ അത്ര പ്രചാരത്തിലുള്ള വാക്കല്ല. (ഈ പേരിൽ വി ടി.ഭട്ടതിരിപ്പാട് ഒരു പുസ്തകം എഴുതിയിട്ടുണ്ട്.)

  • സുബൈര്‍

    സുരേഷ്,
    “ഉള്ളം കൈയിലിരിക്കുന്ന നെല്ലിക്ക” എന്ന് മഷിത്തണ്ടിൽ നോക്കൂ…

  • GK

    Thanks Unni for the clues – got it :)

  • suresh

    “ഉള്ളം കൈയിലിരിക്കുന്ന നെല്ലിക്ക” എന്ന് മഷിത്തണ്ടിൽ നോക്കൂ… ???????

  • Simi

    Need clue for 29 d last letter, 20 D last two letters and 10 A Please

  • Harilal

    need clue for 25d last two letters please….

  • Simi

    Need clue for 29 first letter and 4d only

  • Simi

    Need clue for 29 first letter only

  • Simi

    എല്ലാം കിട്ടി

  • Simi

    മണ്ടന്‍മാര്‍ ലണ്ടനില്‍

  • Simi

    harilal,

    മണ്ടന്‍മാര്‍ ലണ്ടനില്‍

  • Abhishek

    Need clue for 15A, 16A, 19A, 2D, 20D, 20U

  • അഭിഷേക്

    Need clue for 15A & 2D

  • raji

    21a and 8d first letter please…

  • അഭിഷേക്

    ദയവായി 15A & 2D സുചനകള്‍ തന്നു സഹായിക്കു

  • Vivek

    @ Abhisehk

    15A = knee + peace
    2D = monkey + fist

  • raji

    Abhishek,

    15a. a substitute priest
    2d. വാനരശക്തി

  • raji

    Pls help…21a and 8d please…

  • Vivek

    @ Raji

    21A – Think about road …..
    8D – other name of നീരാളി

  • http://na മുജീബുര്‍ റഹ്മാന്‍

    Raji
    21 a olam.in/Dictionary/en_ml/taint
    8 d നീണ്ട വള്ളിപോലെ എട്ടുകാലുകളുള്ള ഒരു ജലജീവി

  • കഥാകാരന്‍

    ശൈലികള്‍ക്കിടയില്‍ ചില പഴഞ്ചൊല്ലുകളും കാണുന്നുണ്ടല്ലോ സുബൈറേ ….

    12A – “കാലുമാറ്റത്തിന്റെ പ്രതീകം” – ആണോ? സാഹചര്യത്തിനനുസരിച്ച് പെരുമാറുക എന്നല്ലേ അതിനു കൂടുതല്‍ ചേരുന്ന അര്‍ഥം?

    അതു പോലെ 6B. മാനദണ്ഡം എന്നത് അതിനു ചേരുമോ?

    27B – ഇതൊരു ശൈലി ആണോ?
    17D – രഹസ്യം വെളിപ്പെടുത്തുക എന്നൊരര്‍ഥം ആ പ്രയോഗത്തിനില്ലെന്നു തോന്നുന്നു.

  • ജലജ

    സുബൈര്‍,
    ഞാനുമൊരെണ്ണം എഴുതട്ടെ. 1A ഉള്ളംകയ്യിലെ നെല്ലിക്ക എന്നത് വാച്യാര്‍ത്ഥമല്ലേ? ശൈലിയുടെ അര്‍ത്ഥം എന്ന നിലയ്ക്ക് വളരെ സ്പഷ്ടം എന്ന് കൊടുക്കേണ്ടതായിരുന്നു.

  • neema

    Please give me clue for 10 A , 4B, 6 B ,32 B, 3D , 4 D,26 D , 29 D , 13 U pls

  • http://na മുജീബുര്‍ റഹ്മാന്‍

    Neema
    10 a ദുഷ്പ്രയോഗം in mashithandu
    4 b അമ്പലങ്ങളിലൊക്കെ ഇതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാറുണ്ട്
    6 b http://ml.wiktionary.org/wiki/%E0%B4%89%E0%B4%B0%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D
    32 b ജനങ്ങളെ കബളിപ്പിക്കാന് ആനുകൂല്യങ്ങള് പ്രഖ്യാപിച്ച് മന്ത്രിമാര്….
    3 d തേങ്ങ പൊതിക്കാനും ഇതുപയോഗിക്കാറുണ്ട്
    4 d right hand
    26 d മായാവി സിനിമയില്‍ മമ്മുട്ടി ചെയ്യാറുണ്ട്
    29 d തോറ്റു ….ഇതിട്ടു എന്നു പറയാറില്ലെ
    13 u കടലിലും ഒരു വിളവെടുപ്പ്.

  • neema

    Thank you Mujeeb

  • സുബൈര്‍

    @ കഥാകാരന്‍,
    പഴഞ്ചൊല്ലുകള്‍ ചിലത് ഉണ്ടെന്നുള്ളത് ശരി തന്നെ. പക്ഷെ പലപ്പോഴും പഴഞ്ചൊല്ലുകള്‍ തന്നെ ശൈലികളായും പ്രയോഗിക്കാറുണ്ടല്ലോ. ഉദാ: ‘പുത്തനച്ചി പുരപ്പുറം തൂക്കും.’
    ‘പഴഞ്ചൊല്ലുകള്‍’ എന്ന് കൂടി വിഷയത്തില്‍ ചേര്‍ക്കാമെന്നു കരുതിയിരുന്നു. കൂടുതലും ശൈലികളായതിനാല്‍ വേണ്ടെന്നു വച്ചതാണ്.

    12A സാഹചര്യത്തിനനുസരിച്ച് നയങ്ങളും അഭിപ്രായങ്ങളും മാറുന്ന/മാറ്റുന്നവരെയല്ലേ കാലുമാറ്റക്കാര്‍ എന്ന് പറയുന്നത്?
    6B ‘മാനദണ്ഡം’ എന്ന അര്‍ത്ഥത്തിലും ആ ശൈലി പ്രയോഗിക്കുന്നുണ്ടല്ലോ?
    ഈ വാക്യങ്ങള്‍ ശ്രദ്ധിക്കൂ:
    “പൊതു ആവശ്യത്തിനുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഉരകല്ല് മൗലികാവകാശമായിരിക്കണമെന്നു കോടതി അഭിപ്രായപ്പെട്ടു.”
    “ഉല്‍പ്പന്നങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാനുള്ള ഉരകല്ല് ഉപഭോക്താക്കളുടെ സംതൃപ്തി തന്നെ.

    ഇതും കൂടി കാണുക: (മഷിത്തണ്ടില്‍ നിന്ന് )
    “മാനദണ്ഡം : അളവുകോല്‍, തോത് standard, criterion”

    standard (Noun)
    “a basis for comparison; a reference point against which other things can be evaluated”
    touchstone
    “a basis for comparison; a reference point against which other things can be evaluated”
    yardstick
    “a measure or standard used for comparison”

    അപ്പോള്‍ രണ്ടും ഒന്നുതന്നെയല്ലേ?

    തിരക്കാണ്.
    ബാക്കിയുള്ളതിന് മറുപടി പിന്നീട്…

  • raji

    Thnq vivek n mujeeb…

    Still not getting the first letter of 8d

  • http://na മുജീബുര്‍ റഹ്മാന്‍

    രാജി
    8 d കിനാവ് കാണാറുണ്ടോ?

  • raji

    Thnx mujeeb..100 കിട്ടാന്‍ കണ്ട കിനാവ്‌ ഫലിച്ചു..

  • സുബൈര്‍

    @ കഥാകാരന്‍,

    >>>27B – ഇതൊരു ശൈലി ആണോ?>>>
    ആണെന്ന്‌ ശബ്ദതാരാവലി പറയുന്നു. കാലത്തിന്റെ ധർമ്മം, കാലന്റെ ധർമ്മം, കാലാനുസൃതമായ പ്രവൃത്തി എന്നൊക്കെയാണ്‌ ഈ പദത്തിന്റെ വാച്യാർത്ഥം .

    >>>17D – രഹസ്യം വെളിപ്പെടുത്തുക എന്നൊരര്‍ഥം ആ പ്രയോഗത്തിനില്ലെന്നു തോന്നുന്നു.>>>
    ഒരാളെ സംബന്ധിക്കുന്ന എന്തെങ്കിലും രഹസ്യവിവരങ്ങൾ പുറത്താക്കി അയാളെ നാണം കെടുത്തുന്നതിനല്ലേ അങ്ങനെ പറയുന്നത്?

    @ജലജ,
    >>>1A ഉള്ളംകയ്യിലെ നെല്ലിക്ക എന്നത് വാച്യാര്‍ത്ഥമല്ലേ? ശൈലിയുടെ അര്‍ത്ഥം എന്ന നിലയ്ക്ക് വളരെ സ്പഷ്ടം എന്ന് കൊടുക്കേണ്ടതായിരുന്നു.>>

    ചേച്ചീ, ഇതിലെ മറ്റെല്ലാ സൂചനകളും ശൈലികളുടെ അർഥം മാത്രമായിരുന്നെങ്കിൽ ചേച്ചിയുടെ വാദം ശരി. പക്ഷെ അങ്ങിനെയല്ലല്ലോ?
    പിന്നെ അതേ സൂചനയിൽ ഒരു ചോദ്യം നിളയുടെ പദപ്രശ്നത്തിലുണ്ടായിരുന്നല്ലോ. വിഷയത്തിൽ നിന്ന്` മാറാതെ സൂചനകൾ ഏതു രീതിയിലുമാവാമല്ലോ?

    എന്തായാലും ഭിന്നാഭിപ്രായം പ്രകടിപ്പിച്ച രണ്ട് പേർക്കും പ്രത്യേകം നന്ദി!!

  • ജലജ

    നിളയുടെ പദപ്രശ്നത്തിലെ സൂചന ഓര്‍ത്തില്ല.
    കഴിയുന്നത്ര സൂചനകള്‍ ശൈലിയുടെ അര്‍ത്ഥം എന്ന നിലയ്ക്ക് എഴുതിയിട്ടുണ്ടല്ലോ. എല്ലാം എഴുതാന്‍ പലപ്പോഴും വിഷമമായിരിക്കും.

  • nimi

    pld clue for 19A

  • Vivek
  • ഹരി

    17d – 5th letter not accepting,
    17u – 2nd letter..??

  • ജലജ

    ഹരി,
    17d – 5th letter not accepting, ക്കു എന്നായിരിക്കും എഴുതിയത് അല്ലേ? അതാണ് വേണ്ടെന്ന് പറയുന്നത്. ശരിയായ അക്ഷരം വേറെയാണ്.
    17u – 2nd lette പഴയ ചൊല്ല് തന്നെ . തൊമ്മനെ ഇത്തിരി പരിഷ്കരിച്ചാല്‍ മതി. ഇനി കുറച്ച് കഴിയുമ്പോള്‍ ടോമി എന്നായി മാറാനും സാദ്ധ്യതയുണ്ട്.
    വിജയാശംസകള്‍!!!

  • ഹരി

    @ജലജ
    “ക്കു” അല്ലെങ്കില്‍ പിന്നെന്താണെന്നാ സംശയം

  • ഹരി

    @ജലജ
    കിട്ടിപ്പോയി :D