മിഥുന് കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനം
‘മാതൃഭൂമി ഓണ്‍ലൈന്‍ ‘ നടത്തിയ മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ പദപ്രശ്നത്തില്‍ ചാലക്കുടി സ്വദേശി മിഥുന് കൃഷ്ണ ഒന്നാം സമ്മാനം നേടി. കോഴിക്കോട്ടെ അബാടെക് കമ്പ്യൂട്ടേഴ്സ് സ്പോണ്സര് ചെയ്ത ലാപ്ടോപ്പാണ് സമ്മാനം. ഓണ്‍ലൈനില്‍ മലയാളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാതൃഭൂമി ‘മഷിത്തണ്ട് ഡോട്ട് കോമു’മായി ചേര്‍ന്ന് പത്തു മത്സരങ്ങള്‍ അടങ്ങിയ പദപ്രശ്നപരമ്പര നടത്തിയത്. ഇരുപതിനായിരത്തിലേറെപ്പേര്‍ പത്തു മത്സരങ്ങളിലും പങ്കെടുത്തു. 1676 പോയിന്റ് നേടിയാണ് മിഥുന് ഒന്നാംസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് റിലയന്‍സ് കമ്യൂണിക്കേഷന്‍സില്‍ ടെലികോം എന്‍ജിനീയറാണ് മിഥുന് . ബാംഗ്ലൂരില്‍ എന്‍ജിനീയറായ [...]