കണ്ടു ഞാനിന്നാളയല്‍ പാടത്ത്
പെരുംകൊഴു കൊണ്ടുഴുമൊരു യന്ത്രം
ആയതിന്‍ ശബ്ദം ശ്രവിച്ച മൂരികള്‍ കൃഷിക്കാരും
മൂവായിരം കൊല്ലം, മണ്ണുമുള്ത്തരിപ്പാര്ന്നോ?
ഏറെ ചിരിച്ചും തെല്ലിട കരഞ്ഞും കഴിഞ്ഞൊരു നാളുകള്‍,
ഏറ്റം പ്രിയപ്പെട്ട പൂമരച്ചോട്ടിലെ കൊച്ചുവൃത്താന്തവേളകള്‍
പകല്‍ക്കിനാവില്‍ നമ്മള്‍ തീര്‍ത്ത പവിഴഗേഹങ്ങള്‍
പലകുറി പരിഭവം മുഖം ചുവപ്പിച്ച സന്ധ്യകള്‍
ഇത് മുമ്പ് വന്നില്ലല്ലോ
വന്നത് ഇത് രണ്ടുമല്ലേ ?
ബാലശിക്ഷക്കലട്ടുന്നു
ബാലപുത്രി സരസ്വതി
അലട്ടു തീര്‍ത്തു വിട്ടേക്കൂ
കാശ് പിന്നെ തരാമെടോ
ബുധനാം ഭവാന്റെ സഹധര്‍മ്മിണീപദം
മുധയെന്നു മന്നിലൊരു മുഗ്ദ്ധയോര്‍ക്കുമോ?
ക്ഷുധ കൊണ്ടു ചാവുമൊരുവന്റെ വായില്‍ നല്‍
സുധ വന്നു വീഴിലതു തുപ്പിനില്‍ക്കുമോ?
എന്റെ കണ്ണിനെന്തു പറ്റിയോ ആവോ ?
തമ്പുരാൻ പൈമ്പാലടപ്രഥമൻ ഭുജിക്കട്ടെ;
കുമ്പിളിൽക്കുറെക്കഞ്ഞി കോരനും കുടിക്കട്ടെ.
ഓണമാണോണംപോലും ധനദർ ഘോഷിക്കുന്നൂ
താണവർക്കുയിർ നിൽക്കാനുമിനീർമതിയെന്നോ!
ഓ
ഓമനത്തിങ്കള്‍ക്കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ
പരിപൂര്‍ണ്ണേന്ദു തന്റെ നിലാവോ
(ഇരയിമ്മന്‍ തമ്പി)
ന
കവിതയുടെ പേരും കവിയുടെ പേരും കൂടി എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.
>>>ചേച്ചീ, ഈ “ന” എവിടുന്നു വന്നു?
ഇടയ്ക്ക് അന്താക്ഷരി കളിക്കാൻ പോയിക്കാണും!! :)
ന അല്ല പ (ന റ്റൈപ്പിങ് തെറ്റായിരിക്കും)
>>>കവിതയുടെ പേരും കവിയുടെ പേരും കൂടി എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. >>>
അതു വേണോ ചേച്ചീ?
ഇപ്പൊൾ ചില ചില്ലറ തരികിടകൾക്ക് സ്കോപ്പുണ്ട്.
അതില്ലാണ്ടാക്കണോ? :)
അറിയാമെങ്കില്‍ കവി--കവിത പേരെഴുതുന്നതു തന്നെ നല്ലത്. ആര്‍ക്കെങ്കിലും മുഴുവന്‍ വായിക്കണമെന്ന് തോന്നിയാലോ? അറിയില്ലെങ്കില്‍ എഴുതാതിരിക്കുകയും ആവാം.
സ്വന്തം കൃതികൾ മതിയോ?
ഒ എന്‍ വി, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ സ്വന്തം കൃതികളാണെങ്കില്‍ ഉത്തമം
അപ്പോ കുമാരനാശാൻ, ഉള്ളൂർ,വള്ളത്തോൾ, വൈലോപ്പിള്ളി,
ജി, പി, ഇടശ്ശേരി, .........മുതൽ പേരുടെ സ്വ.കൃ. ഒന്നും പോരാന്നാണോ?
‘തുടങ്ങിയവരില്‍’ അവരെല്ലാം പെടുമല്ലോ. പിന്നെ ജീവിച്ചിരിപ്പുള്ളവരാണെങ്കില്‍ അവരുടെ കൃതികള്‍ നമ്മുടെ സ്വന്തമാണെന്ന് പറഞ്ഞാല്‍ ശരിക്കും വിവരമറിയുമല്ലോ. :)
അല്ല ഇതിപ്പൊ അക്ഷരശ്ലോകം ഇങ്ങിനെ ആയോ ? <):)
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ
നമ്മുടെ വിക്രമമല്പമതല്ലൊര-
ഹമ്മതി ഞാൻ പറകല്ല മുനീന്ദ്ര!
നമ്മെക്കൊണ്ടു ജഗത്ത്രയവാസികൾ
ചെമ്മേ കിമപി പറഞ്ഞീടുന്നു
(കുഞ്ചൻ നമ്പ്യാർ-കാർത്തവീര്യാർജുനവിജയം)
ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാർന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!
(നളിനി-കുമാരനാശാന്‍ )
പലപല രമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതി; നടുങ്ങീ ഞാന്‍ !
പലപല കമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ; നടുങ്ങീ ഞാന്‍ !
(മനസ്വിനി--ചങ്ങമ്പുഴ)
പട്ടുമെത്തയിൽ നിങ്ങൾക്കുറങ്ങിക്കിടക്കുവാൻ
പട്ടിണിക്കെരിവെയ്ലിൽച്ചേറിൽ നിൽക്കണം ഞങ്ങൾ!
വരട്ടെ, വിശപ്പിന്റെ വിപ്ലവക്കൊടുങ്കാറ്റി-
ലൊരിക്കൽത്തകർന്നുപോം മദിക്കും മേലാളിത്തം.
( നവവർഷനാന്ദി_ചങ്ങമ്പുഴ, കൃതി_രക്തപുഷ്പങ്ങൾ)
മതി നിന്‍ ധ്യാനം , മാറ്റൂ പൂജാ-
പാത്രം,വസ്ത്രം കീറിമുഷിഞ്ഞതു-
മതി നീയദ്ദേഹത്തോടു കര്‍മ്മ-
വ്രതിയായ് ചേരൂ, വേര്‍പ്പൊഴുകട്ടെ
ഗീതാഞ്ജലി---ടാഗോര്‍
(വിവര്‍ത്തനം--ജി)
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )