അക്ഷരശ്ലോകം
 • srjenishsrjenish December 2011 +1 -1

  ചണ്ടിതന്‍ പടലി നീങ്ങിയാഴുമെന്‍
  കണ്ഠമൊട്ടുപരിതങ്ങി, ആകയാല്‍
  ഇണ്ടലാര്‍ന്നുഴറിയോര്‍ത്തു, താമര-
  ത്തണ്ടില്‍ വാര്‍മുടി കുരുങ്ങിയെന്നു ഞാന്‍.

 • ponnilavponnilav December 2011 +1 -1

  ഇന്ദ്രനീലനിറമൊത്ത മേനിയും
  സുന്ദരോത്തരമുഖാരവിന്ദവും
  കണ്‍കുളിര്‍ക്കെയടിയന്നു നിത്യവും
  കാണ്മതിന്നു വരമേകണേ ഹരേ

 • aparichithanaparichithan December 2011 +1 -1

  കണ്ടു ഞാനിന്നാളയല്‍ പാടത്ത്
  പെരുംകൊഴു കൊണ്ടുഴുമൊരു യന്ത്രം
  ആയതിന്‍ ശബ്ദം ശ്രവിച്ച മൂരികള്‍ കൃഷിക്കാരും
  മൂവായിരം കൊല്ലം, മണ്ണുമുള്ത്തരിപ്പാര്ന്നോ?

 • ponnilavponnilav December 2011 +1 -1

  ആസ്താം താവദീയം പ്രസൂതിസമയെ ദുര്‍വ്വാരശൂലവ്യഥാനൈരുച്യം
  തനുശോഷണം മലമയീ ശയ്യാച സാംവത്സരീ
  ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യയസ്യാക്ഷമോ
  ദാതും നിസ്തൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

 • aparichithanaparichithan December 2011 +1 -1

  ഏറെ ചിരിച്ചും തെല്ലിട കരഞ്ഞും കഴിഞ്ഞൊരു നാളുകള്‍,
  ഏറ്റം പ്രിയപ്പെട്ട പൂമരച്ചോട്ടിലെ കൊച്ചുവൃത്താന്തവേളകള്‍
  പകല്‍ക്കിനാവില്‍ നമ്മള്‍ തീര്‍ത്ത പവിഴഗേഹങ്ങള്‍
  പലകുറി പരിഭവം മുഖം ചുവപ്പിച്ച സന്ധ്യകള്‍

 • ponnilavponnilav December 2011 +1 -1  പുറ്റിന്നുള്‍പ്പാതി ദേഹം മുഴുകി, യൊരരവച്ചട്ട പൂണൂലുമായി-
  ച്ചുറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയ ലതാമണ്ഡലാനദ്ധകണ്ഠന്‍,
  പറ്റിത്തോളാര്‍ന്നു കൂട്ടില്‍ കുരുവികള്‍ കുടികൊള്ളും ജടാജൂടമോടേ
  കുറ്റിയ്ക്കൊത്തമ്മുനീദ്രന്‍ കതിരവനെതിരായങ്ങു നില്‍ക്കുന്ന ദിക്കില്‍.

 • srjenishsrjenish December 2011 +1 -1

  പത്തു നുറുങ്ങി വീണു തത്ര ശൂലവും
  നക്തഞ്ചരേന്ദ്രനുടെ തുരഗങ്ങളെ-
  ശ്ശസ്ത്രങ്ങൾകൊണ്ടു മുറിച്ചിതു രാഘവൻ
  സാരഥി തേരും തിരിച്ചടിച്ചാർത്തനായ്‌

  ശ്ശ

 • ponnilavponnilav December 2011 +1 -1

  കൂട്ടക്ഷരം കൊണ്ട് തുടങ്ങുന്ന ശ്ലോകമോ ജെനിഷേ ?
  ശ്ശ ചേര്‍ത്ത് തുടങ്ങുന്ന ശ്ലോകം ഇല്ല . ശ കൊണ്ടാവാം അടുത്തത് .

 • ponnilavponnilav December 2011 +1 -1

  ശോകം വേണ്ടത്രയത്രേയെവിടെയുമധുനാ ജീവസന്ധാരണാര്‍ത്ഥം
  വേഗം വായ്ക്കുന്നൊരോട്ടം പുലരിമുതലഹോ സന്ധ്യയാവോളമെന്നും
  സാകം നാലഞ്ചുപേരോടിവിടെയിടപെടാന്‍ മാര്‍ഗ്ഗമില്ലേറെയൊന്നും
  ശ്ലോകം ചൊല്ലാനിരുന്നാല്‍ക്കരുതുകയിനിയും ജീവിതം ജീവിതവ്യം.

 • srjenishsrjenish December 2011 +1 -1

  സുകൃതം ചെയ്തു മേല്‌പോട്ടു പോയവര്‍
  സ്വര്‍ഗ്ഗത്തിങ്കലിരിന്നു സുഖിക്കുന്നു.
  സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോള്‍
  പരിപാകവുമെള്ളോളമില്ലവര്‍

 • ponnilavponnilav December 2011 +1 -1

  സാ കവിതാ, സാ വനിതാ
  യസ്യാഃ ശ്രവണേന ദര്‍ശനേനാപി
  കവിഹൃദയം, യുവ ഹൃദയം
  സരളം തരളം ച സത്വരം ഭവതി

 • srjenishsrjenish December 2011 +1 -1

  കണ്ഠം തുറന്നവന്‍ പാടിത്തുടങ്ങവേ
  കല്ലിനും കണ്ണീരുറന്നുവത്രേ
  ബാലന്‍ യുവാവായ കാലത്തു ചന്തവും
  ശീലഗുണവും മനോബലവും


 • ponnilavponnilav December 2011 +1 -1

  ബാലേന്ദുസ്മിതഭംഗിചേരുമധരം ത്രൈലോക്യരക്ഷാകരം
  ഫാലേന്ദുസ്ഫുടമൂര്‍ദ്ധ്വപുണ്ഡ്രലസിതം നീലാരവിന്ദം മുഖം
  മാലേന്തുന്ന മനസ്സുകള്‍ക്കു കുളിരപ്രാലേയമന്ദാനിലന്‍
  പോലേന്തും പദമാശ്രയിക്ക ധരണീപാലം മുദാമാധവം.

 • srjenishsrjenish December 2011 +1 -1

  “ബ” പറയുമ്പോഴെല്ലാം ഈ ഒരു പദ്യമേയുള്ളോ? :)

 • srjenishsrjenish December 2011 +1 -1

  മാനസം ഭഗവദംഘ്രിപങ്കജ-
  ധ്യാനധാരയിലുറച്ചിടായ്കയാല്‍
  ദീനയായ് ഗതിതടഞ്ഞു, വേനലില്‍
  ശ്യാമയാം തടിനിപോലെ തന്വിയാള്‍.

 • ponnilavponnilav December 2011 +1 -1

  ഇത് മുമ്പ് വന്നില്ലല്ലോ
  വന്നത് ഇത് രണ്ടുമല്ലേ ?

  ബാലശിക്ഷക്കലട്ടുന്നു
  ബാലപുത്രി സരസ്വതി
  അലട്ടു തീര്‍ത്തു വിട്ടേക്കൂ
  കാശ് പിന്നെ തരാമെടോ

  ബുധനാം ഭവാന്റെ സഹധര്‍മ്മിണീപദം
  മുധയെന്നു മന്നിലൊരു മുഗ്ദ്ധയോര്‍ക്കുമോ?
  ക്ഷുധ കൊണ്ടു ചാവുമൊരുവന്റെ വായില്‍ നല്‍
  സുധ വന്നു വീഴിലതു തുപ്പിനില്‍ക്കുമോ?

  എന്റെ കണ്ണിനെന്തു പറ്റിയോ ആവോ ?

 • ponnilavponnilav December 2011 +1 -1

  ദയിതനായിത നാളുകളെന്നുമെ-
  ന്നകമിതാ കമിതാവിനെയോര്‍ക്കവേ
  പെരിയ മാരിയമര്‍ത്തിയ മാറെഴും
  ഘനസമാനസമാധിയിലാണ്ടുപോയ്‌


 • srjenishsrjenish December 2011 +1 -1

  :) :) വന്നതല്ല അല്ലേ.. വെറുതെ ഒരു അമ്പ് അയച്ചു നോക്കിയതാ..

 • srjenishsrjenish December 2011 +1 -1

  പൂമരച്ചോട്ടിലിരുന്നു പൂതം
  പൂവന്‍പഴം‌പോലുള്ളുണ്ണിയുമായ്
  പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
  പൂരിതദുഃഖമിത്തേങ്ങലുകള്‍.


 • mujinedmujined December 2011 +1 -1

  പൂവല്‍ക്കയ്യുകള്‍ മുന്‍വശത്തു രശനാസ്ഥാനത്തിലര്‍പ്പിച്ചിതാ
  ദേവന്‍ തന്‍ കഴല്‍ മൌലിയാല്‍ മുകരുവാന്‍ കുമ്പിട്ടു നില്‍പ്പാകയാല്‍
  താവത്കഞ്ചുകസംവൃതസ്തനഭരവ്യാനമ്രകമ്രാംഗി തന്‍
  തൂവക്ത്രം ഹഹ! തണ്ടൊടിഞ്ഞ നളിനം പോലേ വിളങ്ങുന്നിതേ.

 • aparichithanaparichithan December 2011 +1 -1

  തമ്പുരാൻ പൈമ്പാലടപ്രഥമൻ ഭുജിക്കട്ടെ;
  കുമ്പിളിൽക്കുറെക്കഞ്ഞി കോരനും കുടിക്കട്ടെ.
  ഓണമാണോണംപോലും ധനദർ ഘോഷിക്കുന്നൂ
  താണവർക്കുയിർ നിൽക്കാനുമിനീർമതിയെന്നോ!

 • menonjalajamenonjalaja December 2011 +1 -1

  ഓമനത്തിങ്കള്‍ക്കിടാവോ
  നല്ല കോമളത്താമരപ്പൂവോ
  പൂവില്‍ നിറഞ്ഞ മധുവോ
  പരിപൂര്‍ണ്ണേന്ദു തന്റെ നിലാവോ
  (ഇരയിമ്മന്‍ തമ്പി)

 • menonjalajamenonjalaja December 2011 +1 -1 (+1 / -0 )

  കവിതയുടെ പേരും കവിയുടെ പേരും കൂടി എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

 • srjenishsrjenish December 2011 +1 -1

  ചേച്ചീ, ഈ “ന” എവിടുന്നു വന്നു?

 • aparichithanaparichithan December 2011 +1 -1

  >>>ചേച്ചീ, ഈ “ന” എവിടുന്നു വന്നു?

  ഇടയ്ക്ക് അന്താക്ഷരി കളിക്കാൻ പോയിക്കാണും!! :)

 • menonjalajamenonjalaja December 2011 +1 -1

  ന അല്ല പ (ന റ്റൈപ്പിങ് തെറ്റായിരിക്കും)

 • aparichithanaparichithan December 2011 +1 -1

  >>>കവിതയുടെ പേരും കവിയുടെ പേരും കൂടി എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ. >>>
  അതു വേണോ ചേച്ചീ?
  ഇപ്പൊൾ ചില ചില്ലറ തരികിടകൾക്ക് സ്കോപ്പുണ്ട്.
  അതില്ലാണ്ടാക്കണോ? :)

 • menonjalajamenonjalaja December 2011 +1 -1

  അറിയാമെങ്കില്‍ കവി--കവിത പേരെഴുതുന്നതു തന്നെ നല്ലത്. ആര്‍ക്കെങ്കിലും മുഴുവന്‍ വായിക്കണമെന്ന് തോന്നിയാലോ? അറിയില്ലെങ്കില്‍ എഴുതാതിരിക്കുകയും ആവാം.

 • aparichithanaparichithan December 2011 +1 -1

  സ്വന്തം കൃതികൾ മതിയോ?

 • menonjalajamenonjalaja December 2011 +1 -1

  ഒ എന്‍ വി, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ സ്വന്തം കൃതികളാണെങ്കില്‍ ഉത്തമം

 • aparichithanaparichithan December 2011 +1 -1

  അപ്പോ കുമാരനാശാൻ, ഉള്ളൂർ,വള്ളത്തോൾ, വൈലോപ്പിള്ളി,
  ജി, പി, ഇടശ്ശേരി, .........മുതൽ പേരുടെ സ്വ.കൃ. ഒന്നും പോരാന്നാണോ?

 • menonjalajamenonjalaja December 2011 +1 -1

  ‘തുടങ്ങിയവരില്‍’ അവരെല്ലാം പെടുമല്ലോ. പിന്നെ ജീവിച്ചിരിപ്പുള്ളവരാണെങ്കില്‍ അവരുടെ കൃതികള്‍ നമ്മുടെ സ്വന്തമാണെന്ന് പറഞ്ഞാല്‍ ശരിക്കും വിവരമറിയുമല്ലോ. :)

 • suresh_1970suresh_1970 December 2011 +1 -1

  അല്ല ഇതിപ്പൊ അക്ഷരശ്ലോകം ഇങ്ങിനെ ആയോ ? <):)

 • ponnilavponnilav December 2011 +1 -1

  പണ്ട് ഞാനൊരു രാജാവായിരുന്നപ്പോള്‍ ,ലോക-
  മെന്നെയോര്‍ക്കുവാനെന്നും രാജവീഥി തന്‍ വക്കില്‍ ,
  കൂറ്റനാം ശിലകളില്‍ കൊത്തി വയ്പ്പിച്ചേനെന്റെ
  നേട്ടങ്ങള്‍, ബിരുദങ്ങള്‍ , ധര്‍മോപദേശങ്ങളും!

  ഓ .എന്‍ .വി .കുറുപ്പ്
  കൃതി -- ഭൂമിക്ക് ഒരു ചരമഗീതം
  കവിത -രാജാവിന്റെ ദു;ഖം

 • suresh_1970suresh_1970 December 2011 +1 -1

  കൂടിയല്ലാ പിറക്കുന്ന നേരത്തും
  കൂടിയല്ലാ മരിക്കുന്ന നേരത്തും
  മധ്യേയിങ്ങനെ കാണുന്ന നേരത്തു
  മത്സരിക്കുന്നതെന്തിനു നാം വൃഥാ

 • ponnilavponnilav December 2011 +1 -1

  മുറുകെ മുകരുമഭ്രലക്ഷ്മി തന്‍ കാര്‍ -
  കുറുനിര തിങ്ങിയ ഭംഗിയാര്‍ന്ന ശൈലം ;
  നറുമണി ചിതറും വിധം ചിരിക്കും
  ചെറുപുഴ തന്റെ ചേണിയന്ന കൂലം

  കവി - ജി . ശങ്കരക്കുറുപ്പ്
  കൃതി -ഓടക്കുഴല്‍
  കവിത -- മതി!

 • aparichithanaparichithan December 2011 +1 -1

  നമ്മുടെ വിക്രമമല്പമതല്ലൊര-
  ഹമ്മതി ഞാൻ പറകല്ല മുനീന്ദ്ര!
  നമ്മെക്കൊണ്ടു ജഗത്ത്രയവാസികൾ
  ചെമ്മേ കിമപി പറഞ്ഞീടുന്നു

  (കുഞ്ചൻ നമ്പ്യാർ-കാർത്തവീര്യാർജുനവിജയം)

 • mujinedmujined December 2011 +1 -1

  നീരാടും ജട, നീറണിഞ്ഞ തിരുമെയ്‌, നീറുന്ന തൃക്ക, ണ്ണുമാ-
  നീരന്ധ്രപ്രണയാഭിഷിക്തഹൃദയം, നഞ്ഞാണ്ട കണ്ഠസ്ഥലം,
  കാളാഹിച്ചുരുള്‍ കങ്കണം, ശില ഗൃഹം, കാളപ്പുറം തേര്‍ത്തടം,
  കാലാരേ! ചുടലക്കളക്കളരിയാശാനേ! വണങ്ങുന്നു ഞാന്‍!

 • ponnilavponnilav December 2011 +1 -1

  കാര്‍മൂടിയമ്പിളിയെ,രാവു വിടുന്ന വീര്‍പ്പാ-
  ലാമൂല ശാഖമൊരു വേപമിയന്നു വൃക്ഷം
  നീ മൂകയായിവിടെ നില്‍ക്കുവതെന്തു ?രാഗ -
  വ്യാ മൂഢനായിനിവരാ ധൃതധര്‍മബോധന്‍

  കവി - ജി . ശങ്കരക്കുറുപ്പ്
  കൃതി -ഓടക്കുഴല്‍
  കവിത -സ്ത്രീ

 • mujinedmujined December 2011 +1 -1

  നുതിക്കീ നീയോര്‍ത്താല്‍ നിഖിലജഗദീശാ, വിഷയമോ?
  മതിക്കും മാനിപ്പാനരുതു തവ രൂപം ശിവ വിഭോ!
  യതിക്കോ നീയല്ലാതൊരുവനൊരുപറ്റില്ല,പരയാം
  ഗതിക്കോ നിന്‍കാലാണറികിലൊരധിഷ്ഠാനമമലം.

  കവി : കുമാരനാശാന്‍
  കൃതി : അനുഗ്രഹപരമദശകം

 • ponnilavponnilav December 2011 +1 -1

  യുധിഷ്ഠിരമഖത്തിലാ മഗധഭൂപനോടേറ്റിടാ-
  മുപസ്ഥിതകൃതിദ്വയം ശ്രമമതെണ്ണിയേകത്രഗം
  പ്രിയപ്രമുഖനുദ്ധവന്‍ മൊഴിയിതോതവേ താങ്കളും
  പൃഥാത്മജപുരിക്കുതാന്‍ ഗതിതുടര്‍ന്നു ബന്ധുക്കളും.

 • mujinedmujined December 2011 +1 -1

  പ്രാണാധിഭര്‍ത്ത്രി, കരയാ, യ്കരിമുക്തനാനാ-
  ബാണാളി താങ്ങുവതിനീയൊരു നെഞ്ചു പോരും;
  ബാണാത്മജാനയനനീരൊരു തുള്ളി പോലും
  വീണാല്‍ സഹിപ്പതനിരുദ്ധനസാദ്ധ്യമത്രേ!

  കവി : വള്ളത്തോള്‍
  കൃതി : ബന്ധനസ്ഥനായ അനിരുദ്ധന്‍

 • aparichithanaparichithan December 2011 +1 -1


  ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
  ശുദ്ധവാണി വനവായുലീനമായ്,
  ശ്രദ്ധയാർന്നതിനെ യാസ്വദിച്ചു ഹാ!
  സിദ്ധസന്തതി സുഖിക്കുമോമലേ!
  (നളിനി-കുമാരനാശാന്‍ )

 • ponnilavponnilav December 2011 +1 -1

  ശ്രീമേവീടുന്ന പൂമൈയുരലോട്‌ കയര്‍ കൊണ്ടമ്മ ബന്ധിച്ച നേരം
  നാമം മറ്റൊന്ന് ദാമോദര ജയ നിതരാമെന്നു വിണ്ണോര്‍ പുകഴ്ന്നാര്‍
  പ്രേമാവേശേന മന്ദം മരുതുകളിലിവിടെ പ്പാഞ്ഞു മംഗല്യമേകി
  ശ്രീമാന്‍ മാര്‍ക്കമ്പുജാക്ഷന്‍ ധനപതി തനയന്മാര്‍ക്കും


  പൂന്താനം
  ഭാഷാകര്‍ണാമൃതം

 • menonjalajamenonjalaja December 2011 +1 -1

  പലപല രമണികള്‍ വന്നൂ, വന്നവര്‍

  പണമെന്നോതി; നടുങ്ങീ ഞാന്‍ !

  പലപല കമനികള്‍ വന്നൂ, വന്നവര്‍

  പദവികള്‍ വാഴ്ത്തീ; നടുങ്ങീ ഞാന്‍ !

  (മനസ്വിനി--ചങ്ങമ്പുഴ)

 • aparichithanaparichithan December 2011 +1 -1

  പട്ടുമെത്തയിൽ നിങ്ങൾക്കുറങ്ങിക്കിടക്കുവാൻ
  പട്ടിണിക്കെരിവെയ്ലിൽച്ചേറിൽ നിൽക്കണം ഞങ്ങൾ!
  വരട്ടെ, വിശപ്പിന്റെ വിപ്ലവക്കൊടുങ്കാറ്റി-
  ലൊരിക്കൽത്തകർന്നുപോം മദിക്കും മേലാളിത്തം.

  ( നവവർഷനാന്ദി_ചങ്ങമ്പുഴ, കൃതി_രക്തപുഷ്പങ്ങൾ)

 • mujinedmujined December 2011 +1 -1

  വളരെയുണ്ടു പരിഗ്രഹമെങ്കിലും
  മമകുലത്തിനു താങ്ങിരുപേര്‍കള്‍ താന്‍
  ഉദധിയാമരഞ്ഞാണെഴുമൂഴിയും
  ഭവതിമാരുടെയിപ്രിയ തോഴിയും

  കവി : വള്ളത്തോള്‍
  കൃതി : ശാകുന്തളം തര്‍ജ്ജമ

 • ponnilavponnilav December 2011 +1 -1

  ഉറ്റോരും മരുമക്കളും തനയരും ചേര്‍ന്നോരു പെറ്റമ്മയും
  കൊറ്റിനേതുമൊരര്‍ഥമെന്നതും തനിക്കില്ലായ്കിലാരും തരാ
  മുറ്റീടുന്ന കൃപാനിധേ,പുലരുവാന്‍ മറ്റില്ലൊരാലംബനം
  മുറ്റും നിന്‍ കൃപയെന്നിയെ മമ മഹാലക്ഷ്മി !വികല്പം വിനാ

  പൂന്താനം -മഹാലക്ഷ്മീസ്തോത്രം

 • menonjalajamenonjalaja December 2011 +1 -1

  മതി നിന്‍ ധ്യാനം , മാറ്റൂ പൂജാ-
  പാത്രം,വസ്ത്രം കീറിമുഷിഞ്ഞതു-
  മതി നീയദ്ദേഹത്തോടു കര്‍മ്മ-
  വ്രതിയായ് ചേരൂ, വേര്‍പ്പൊഴുകട്ടെ

  ഗീതാഞ്ജലി---ടാഗോര്‍
  (വിവര്‍ത്തനം--ജി)

 • ponnilavponnilav December 2011 +1 -1

  മരണം പെട്ടെന്നെത്തി മോചനം നല്‍കുന്നെങ്കില്‍
  പരമാനന്ദം പൂണ്ടു നന്ദി ചൊല്ക നല്ലൂ
  പിടയുന്നതെന്തിനു പിന്‍വലിപ്പതെന്തിന്നീ
  ത്തടവില്‍ സ്വയം പരുങ്ങീടുവാന്‍ മോഹിക്കുന്നോ !

  ജി . ശങ്കരക്കുറുപ്പ്
  ജീവിതം

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion