അക്ഷരശ്ലോകം
 • menonjalajamenonjalaja January 2012 +1 -1

  ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
  നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
  എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
  വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

  വീണ പൂവ്--കുമാരനാശാന്‍

 • mujinedmujined January 2012 +1 -1

  എന്നായാലും മരിക്കും, വിധിയുടെ വിഹിതം പോലെയല്ലോ നടക്കും,
  പിന്നീടെങ്ങാന്‍ ജനിക്കാം, മധുഹരകരുണാപാത്രമായെങ്കിലാവാം;
  ഒന്നേ മോഹിപ്പു - വീണ്ടും ധരണിയില്‍ വരുവാനാണു മേ യോഗമെന്നാ-
  ലെന്നും നന്ദാത്മജന്‍തന്‍ പദയുഗമകമേ വാഴണം വാഴുവോളം.

  കവി : ബാലേന്ദു

 • menonjalajamenonjalaja January 2012 +1 -1

  ഒന്നു നിർണ്ണയമുദീർണ്ണശോഭയാ-
  ളിന്നു താപസകുമാരിയല്ലിവൾ,
  കുന്ദവല്ലി വനഭൂവിൽ നിൽക്കിലും
  കുന്ദമാണതിനു കാന്തി വേറെയാം.

  നളിനി---കുമാരനാശാന്‍

 • mujinedmujined January 2012 +1 -1

  കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
  പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
  ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
  സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.

  കവി : ഉണ്ണായി വാര്യര്‍
  കൃതി : നളചരിതം ആട്ടക്കഥ

 • menonjalajamenonjalaja January 2012 +1 -1

  ഇതു വരെ ആരും ധ വച്ച് എഴുതാത്തത് കൊണ്ട് മുജീബ് തന്നെ ഒരെണ്ണം എഴുതി പട്ടും വളയും നേടൂ.

 • mujinedmujined January 2012 +1 -1

  ധ്വജപടം മദനസ്യ ധനുര്‍ഭൃത-
  ശ്ചവികരം മുഖചൂര്‍ണ്ണമൃതുശ്രിയഃ
  കുസുമകേസരരേണുമളിവ്രജാഃ
  സപവനോപവനോത്ഥിതമന്വയുഃ

  കവി : കാളിദാസന്‍
  കൃതി : രഘുവംശം

 • aparichithanaparichithan January 2012 +1 -1

  ഇത് സംസ്കൃതമല്ലേ? മലയാളത്തിലുള്ള ശ്ലോകങ്ങള്‍ എഴുതൂ ...

 • menonjalajamenonjalaja January 2012 +1 -1

  കിളിനാദം ഗതകാലം കനവിൽ
  നുണയും മൊട്ടകുന്നുകൾ കാണാം
  കുത്തി പായാൻ മോഹിക്കും പുഴ
  വറ്റിവരണ്ടു കിടപ്പതു കാണാം
  പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

  കണ്ണട--മുരുകന്‍ കാട്ടാക്കട


 • mujinedmujined January 2012 +1 -1

  ധനിയ്ക്കും ധനം തെല്ലുമില്ലാത്തവര്‍ക്കും
  മുനിയ്ക്കും മനസ്സെത്ര പുണ്ണായവര്‍ക്കും
  പഴിയ്ക്കുന്നവര്‍ക്കും നിനയ്ക്കില്‍ജനിക്കെ-
  ട്ടഴിയ്ക്കാന്‍ തുണയ്ക്കും ഹരിയ്ക്കായ്‌ നമിയ്ക്കാം

  കവി: പി സി മധുരാജ്‌

  'വ' വച്ചു തുടരുന്നു

  വനഭൂവില്‍ നശിപ്പു താന്‍ പെറും
  ധനമന്യാര്‍ത്‌ഥമകന്നു ശാലികള്‍
  ഘനമറ്റു കിടപ്പു മുത്തു തന്‍
  ജനനീശുക്തികള്‍ നീര്‍ക്കയങ്ങളില്‍

  കവി : കുമാരനാശാന്‍
  കൃതി : ചിന്താവിഷ്ടയായ സീത

 • srjenishsrjenish January 2012 +1 -1

  ###ഇതു വരെ ആരും ധ വച്ച് എഴുതാത്തത് കൊണ്ട് മുജീബ് തന്നെ ഒരെണ്ണം എഴുതി പട്ടും വളയും നേടൂ.

  ഇപ്പോ ‘ഘ’ കിട്ടിയപ്പോള്‍ ചേച്ചിക്ക് സമാധാനമായോ? :)

 • menonjalajamenonjalaja January 2012 +1 -1

  മുജീബിന് ഒരു പട്ടും വളയും കൂടി കിട്ടിക്കോട്ടെ.

 • mujinedmujined January 2012 +1 -1

  പട്ടും വളയുംവേണ്ടാ പുട്ടും കടലയുമുണ്ടെങ്കില്‍ പോരട്ടെ ;;)

  ഘനത്വമേറും മുസലേന നിഷ്ഠുരം
  ഹനിച്ചു സീരി കൊലചെയ്തു വാനരം
  ജനിച്ച സംരംഭമടക്കി മെല്ലവേ
  തനിച്ച മോദേന രമിച്ചു മേവിനാൻ.

  ശ്രീകൃഷ്ണചരിതം മണിപ്രവാളം - കുഞ്ചൻ നമ്പ്യാർ.

 • menonjalajamenonjalaja January 2012 +1 -1

  ഇതൊക്കെ എവിടുന്നെടുക്കുന്നതാണ്? മനസ്സില്‍ നിന്ന് തന്നെയാണോ?

 • mujinedmujined January 2012 +1 -1

  ഇതൊന്നും മനസ്സില്‍നിന്നെല്ല, ഗുഗിളായ നമഹ!
  എന്‍ മനസ്സെപ്പോഴും ശൂന്യമാണു ചേച്ചി.

 • menonjalajamenonjalaja January 2012 +1 -1

  ശ്രീകൃഷ്ണചരിതം മണിപ്രവാളം ഗൂഗിളില്‍ ഉണ്ടോ? അതോ ഇ സദസ്സില്‍ നിന്നാണോ?

 • mujinedmujined January 2012 +1 -1

  ചേച്ചീ, ഈ സദസെല്ലാം ഗൂഗിള്‍ search ചെയ്താല്‍ കിട്ടില്ലേ അതാണു ഞാന്‍ ഉദ്ദേശിച്ചത്.

 • menonjalajamenonjalaja January 2012 +1 -1

  ജഗന്നിവാസാ കരുണാംബുരാശേ
  മുകുന്ദ, ഭക്തപ്രിയ, വാസുദേവ
  വരുന്ന രോഗങ്ങളകന്നു പോകാന്‍
  വരം തരേണെ ഗുരുവായൂരപ്പാ

 • mujinedmujined January 2012 +1 -1

  വായിക്കുമ്പോള്‍ രസിക്കുന്നൊരു ചടുലമഹാകാവ്യമാണീ പ്രപഞ്ചം
  വായിച്ചര്‍ത്ഥം ഗ്രഹിക്കുന്നവനു കവിതയാകുന്നു വിശ്വത്തിലെങ്ങും
  വായിക്കാന്‍ മാത്രമെന്താണലസത മലയാളത്തിലെന്‍ കൂട്ടുകാരേ?
  വായിക്കൂ, സര്‍ഗ്ഗശക്തിപ്രസരണമിവിടെക്കാഴ്ചവെക്കാവു നമ്മള്‍!


  എം. എന്‍. പാലൂര്‌ - കല്യാണക്കാഴ്ച

 • menonjalajamenonjalaja January 2012 +1 -1

  വിലയാര്‍ന്ന വിശിഷ്ടവസ്ത്രവും
  വിലസും പൊന്മണിഭൂഷണങ്ങളും
  ഖലരാം വനകൂപപംക്തിമേല്‍
  കലരും പുഷ്പലതാവിതാനമാം.
  ചിന്താവിഷ്ടയായ സീത--കുമാരനാശാന്‍

 • mujinedmujined January 2012 +1 -1

  കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
  മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
  എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
  കണ്ണീരിനാൽ, അവനി വാഴ്വു കിനാവു കഷ്ടം!

  കുമാരനാശാന്‍, വീണ പൂവു്‌

 • aparichithanaparichithan January 2012 +1 -1

  മുജീബേ,

  ' ക' അല്ല, 'ഖ'

 • mujinedmujined January 2012 +1 -1

  ഖഡ്‌ഗം പൊന്‍‌മണിവീണയായ് കുളിരിളം കാറ്റിന്റെയീണങ്ങളും
  സര്‍ഗ്ഗോപാസകശക്തിതന്റെ വിജയം വാഴ്ത്തുന്ന സൂക്തങ്ങളും
  സ്വര്‍ഗ്ഗം തേടിയഗാനവും പുഴകള്‍ തന്‍ പൊന്‍‌നൂപുരക്വാണവും
  വര്‍ഗ്ഗോല്‍ക്കര്‍ഷചരിത്രവാഗ്മി വയലാര്‍ കേള്‍പ്പിച്ചു ഗീതങ്ങളായ്

  ബാലേന്ദു

 • menonjalajamenonjalaja January 2012 +1 -1

  ബാലേന്ദു കവിയാണോ?

 • menonjalajamenonjalaja January 2012 +1 -1

  സുതർ മാമുനിയോടയോദ്ധ്യയിൽ
  ഗതരായോരളവന്നൊരന്തിയിൽ
  അതിചിന്ത വഹിച്ചു സീത പോയ്
  സ്ഥിതി ചെയ്താളുടജാന്തവാടിയിൽ.

  ചിന്താവിഷ്ടയായ സീത---കുമാരനാശാന്‍

 • srjenishsrjenish January 2012 +1 -1

  അതൊക്കെയും നശിപ്പിച്ചും
  കൊള്ളയിട്ടും കലക്കിയും
  ആഗോള ലോഭ മൂര്ത്തിക്കു
  ബലിയാകുന്നു ജീവിതം.

  യുദ്ധകാണ്ഡം-ബാലചന്ദ്രന് ചുള്ളിക്കാട്

 • aparichithanaparichithan January 2012 +1 -1

  ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
  ആതിര വരും പോകുമല്ലേ സഖീ…
  ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
  നീയെന്നണിയത്തു തന്നെ നില്‍ക്കൂ.

 • mujinedmujined January 2012 +1 -1

  ഞാനെന്നാല്‍ ഞായരക്ഷക്കൊരുഗുണവഴിയേ പോകയാം തിങ്കളൊക്കും
  മാനം ചൊവ്വായ്‌ വഹിക്കും ബുധനതിമതിമാന്‍ വ്യാഴതുല്യപ്രഭാവന്‍
  നൂനം പൊന്‍വെള്ളിയെന്നീവക ശനിനിയതം വിദ്യതാന്‍ വിത്തമെന്നാ
  ജ്ഞാനം മേ തന്നൊരച്ഛന്‍ കനിയണമിഹമേ വെണ്മണിക്ഷ്മാസുരേന്ദ്രന്‍.

  കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.

 • mujinedmujined January 2012 +1 -1

  "ന" വച്ച് ആരും തുടങ്ങുന്നില്ലെങ്കില്‍ പിന്നെ....

  നഞ്ഞാളും കാളിയന്‍ തന്‍ തലയിലു, മതുപോലക്കുറൂരമ്മയാകും
  കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും, തുള്ളിയോനേ!
  ഇഞ്ഞാനെന്നുള്ള ഭാവക്കറയധികതരം പൂണ്ടു, മാലാണ്ടുപോമെന്‍
  നെഞ്ഞാം രംഗത്തു തങ്കത്തളകളിളകി നീ നിത്യവും നൃത്തമാടൂ!

  പ്രേംജിയുടെ 'നാല്‍ക്കാലികൾ'

 • ponnilavponnilav January 2012 +1 -1

  ഇരുണ്ടു ജീര്‍ണ്ണിച്ചെഴുമിന്നലത്തെ-
  യിളാതലം നൂതനശോഭമാക്കാന്‍
  മുതിര്‍ന്ന മൂല പ്രകൃതിക്കുഹൃത്തില്‍
  മുളച്ച ദുര്‍വാരനവാശയം നീ !

  ജി .ശങ്കരക്കുറുപ്പ്
  പ്രഭാതവാതം

 • mujinedmujined January 2012 +1 -1

  മണ്ണിലുണ്ടു കരിവിണ്ണിലുണ്ടു കളിയാടിടുന്ന കലമാനിലും
  കണ്ണിറുക്കി നറുപാല്‍ കുടിയ്ക്കുമൊരു പൂച്ച, പൂ, പുഴ, പശുക്കളില്‍
  കണ്ണിനുള്ള വിഷയങ്ങളായവയിലൊക്കെ രാധികയറിഞ്ഞതാ
  വെണ്ണ കട്ടവനെ; യന്നു തൊട്ടു ഹരി കണ്ണനെന്ന വിളി കേട്ടുപോല്‍!

  പി. സി. മധുരാജ്‌

 • ponnilavponnilav January 2012 +1 -1

  കണ്ണന്‍ കളിക്കും കളിക്കോപ്പു കാണ്മാ -
  നെന്നേ കൊതിക്കുന്നു ദയാംബുരാശേ
  ത്വന്നാമസങ്കീര്‍ത്തനമെണ്ണിയെണ്ണി
  ത്തൊണ്ണൂറടുത്തു പരിവത്സരം മേ

  പൂന്താനം
  ഭാഷാകര്‍ണ്ണാമൃതം

 • mujinedmujined January 2012 +1 -1

  തത്രത്യ നാനാമണി ഹേമപംക്തി
  തദീയകാന്തിച്ഛടകൊണ്ടു മങ്ങി
  വിദ്യുല്‍പ്രദീപം വിലസുന്ന നേരം
  മറ്റുള്ള ദീപാവലിയെന്നപോലെ.

  കെ.സി.കേശവപിള്ള -കേശവീയം

 • menonjalajamenonjalaja January 2012 +1 -1

  വേണുവിന്‍ ശ്രുതിയൊടൊത്തു പാടി മധുരസ്വരത്തി, ലതിനൊത്തുടന്‍
  ചേണിയന്ന പടി താളമിട്ടു, തള കൊഞ്ചിടുന്ന പദമൂന്നിയും,
  പാണി കൊണ്ടു ചുമലില്‍പ്പിടിച്ചു, മിളകുന്ന പൊന്‍വള കിലുങ്ങിയും
  ശ്രോണി തന്നിലിളകുന്ന ചേലയൊടു ചെയ്തൊരാ നടനമോര്‍ക്കുവിന്‍!

  കവി : സി. വി. വാസുദേവഭട്ടതിരി / മേല്‍പ്പത്തൂര്‍
  കൃതി : നാരായണീയം തര്‍ജ്ജമ

 • mujinedmujined January 2012 +1 -1

  പട്ടിപോലുമറിയില്ല പദ്യാം
  പിട്ടുകാട്ടി വിലസും പ്രഗത്ഭരെ
  ഒട്ടിടയ്ക്കു ചിലരെ സ്മരിക്കുവാൻ
  കെട്ടി ഞാൻ ‘ശതസുമേതി’ മാലിക

  അരിയന്നൂർ ഉണ്ണികൃഷ്ണൻ

 • aparichithanaparichithan January 2012 +1 -1

  ഒന്നോര്ക്കിലിങ്ങിവ വളര്ന്നു ദൃഢാനുരാഗ-
  മന്യോന്യമാര്ന്നുപയമത്തിനു കാത്തിരുന്നൂ
  വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്
  ക്രന്ദിയ്ക്കയാം; കഠിന താന് ഭവിതവ്യതേ നീ.

  (വീണ പൂവ്--കുമാരനാശാന്‍)

 • mujinedmujined January 2012 +1 -1

  വളരെയുണ്ടു പരിഗ്രഹമെങ്കിലും
  മമകുലത്തിനു താങ്ങിരുപേര്‍കള്‍ താന്‍
  ഉദധിയാമരഞ്ഞാണെഴുമൂഴിയും
  ഭവതിമാരുടെയിപ്രിയ തോഴിയും

  കവി : വള്ളത്തോള്‍
  കൃതി : ശാകുന്തളം തര്‍ജ്ജമ

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  ശിവ! ശിവ !! ഇതെന്തു കഥ. നല്ല അക്ഷരശ്ലോകങ്ങളുടെ ഇടയില്‍ ചില വികൃതികള് .
  ശ്ലോകംന്നു പറഞ്ഞാല്‍ ശ്ലോകം തന്നെ വേണ്ടേ ആവോ ? ചില ഭാഷാ കാവ്യങ്ങള്‍ കടന്നു കൂടിയിരിക്കുന്നു .
  ഇതെന്താപ്പോ കാവ്യകേളീം അക്ഷരശ്ലോകോം ഒന്ന് തന്ന്യായോ ? കഷ്ടം തന്നെ !!
  :-(( [-O<

 • kadhakarankadhakaran January 2012 +1 -1

  ഇതെനിക്ക് പണ്ടേ തോന്നിയതാ. കൂടുതല്‍ അറിയാന്‍ പാടില്ലാത്തതിനാല്‍ മിണ്ടാതിരുന്നു (മൌനം മണ്ടന് ഭൂഷണം)

 • srjenishsrjenish January 2012 +1 -1

  വിദൂഷകാ,

  ഈ ശ്ലോകവും ഭാഷാകാവ്യവും തമ്മിലുള്ള വ്യത്യാസമെന്താണ്? 8->

 • ponnilavponnilav January 2012 +1 -1

  srjenish

  ശ്ലോകം -നാല് വരിയില്‍ ആശയം പൂര്‍ത്തിയാകുന്ന സംസ്കൃത വൃത്തത്തില്‍ എഴുതുന്നവ .അതാണ്‌ അക്ഷരശ്ലോകത്തിനു ഉപയോഗിക്കേണ്ടത് .

  ഭാഷാകാവ്യം --മഞ്ജരി പോലുള്ള ഭാഷാ വൃത്തങ്ങളില്‍ എഴുതപ്പെടുന്നത്‌ . അത് കാവ്യ കേളിക്കു ഉപയോഗിക്കാം .അഞ്ചാമത്തെ വരിയുടെ ആദ്യാക്ഷരത്തില് അടുത്ത കവിതാശകലം ചൊല്ലുണം

  വ്യാത്യാസം അറിഞ്ഞു കൊണ്ട് തന്നെ ആണ് ഭാഷാ വൃത്തത്തില്‍ ഉള്ളവ ഉപയോഗിച്ചത് എന്നാണ് കരുതിയത്‌ .
  പിന്നെ അധികം പേരും അങ്ങനെ തുടര്‍ന്നപ്പോള്‍ അതങ്ങനെ തന്നെ തുടരട്ടെ എന്ന് കരുതി .
  കിളിപ്പാട്ടിലെയും രാത്രി മഴയിലെയും വരികള്‍ അക്ഷര ശ്ലോകത്തിനു പറ്റിയതല്ല.
  കവിത താല്പര്യമുള്ളവര്‍ക്ക് ഒരു വേദി എന്ന് കരുതിയത്‌ കൊണ്ടാണ് തിരുത്താതിരുന്നത് .
  അത് ശ്രദ്ധയില്‍പ്പെടാതെയല്ല .പക്ഷെ കൂടുതലും ശ്ലോകങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്

  വിദൂഷകന്‍ ആള് കൊള്ളാല്ലോ .ചുമ്മാ പരാതി പറഞ്ഞിട്ട് സ്ഥലം വിട്ടോ . രണ്ടു ശ്ലോകം ഇവിടെ ചേര്‍ത്തിട്ടു പോകൂ .
 • srjenishsrjenish January 2012 +1 -1

  ഇനി ഈ വഴിക്ക് ഞാനില്ലേ.. :)

 • mujinedmujined January 2012 +1 -1

  വിദൂഷകാ,ഈ പേജ് ഒരു വഴിക്കാക്കിയപ്പോള്‍ സമാധാനമായല്ലോ,അല്ലേ?
  L-)

 • ponnilavponnilav January 2012 +1 -1

  ഈ പേജു കുളമാക്കാന്‍ ഊരും പേരുമില്ലാത്ത വിദൂഷകനും മറ്റും വിചാരിച്ചാല്‍ പറ്റുമോ ?
  ഏതൊക്കെ കണ്ടു പേടിച്ചോടാണോ ജെനിഷേ.
  ഇവിടെ കവിതയെ ഉള്ളൂ . വൃത്തം വേണ്ട ( ഭാഷയും സംസ്കൃതവും ). :-ss

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  മുജീബേ ,
  അങ്ങനെ പേടിക്കണ്ട കാര്യമുണ്ടോ ഇഷ്ടാ . :)
  ആ ശ്ലോകം കോപ്പിയടിക്കണ ബ്ലോഗ്‌ നല്ലത് തന്നെ .വിടണ്ട .
  വെട്ടിയെടുത്തു ഒട്ടിപ്പ് തുടര്‍ന്നോളൂ . നാം ക്ഷമി ചിരിക്കണ്. :)

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  ന്റെ ജെനിഷേ എന്താത് കഥ.
  നടക്കട്ടെ, നടക്കട്ടെ നോം ഇനി മിണ്ടില്ല്യ .ഒക്കെ ങ്ങടെ ഇഷ്ടം പോലെ X_X

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  ഭാരതപ്പുഴയിലെ നിലാവേ ,
  കൊള്ളാട്ടോ ന്റെ പേര് .
  പക്ഷെ ഈ കുട്ടികളെ അക്ഷരശ്ലോകോം കാവ്യകേളീം
  പഠിപ്പിക്കാന്‍ താമസിച്ചത് മോശായീട്ടോ .
  പക്ഷെ നോം ക്ഷമിച്ചിരിക്കുന്നു .

 • mujinedmujined January 2012 +1 -1

  വിദൂഷകാ, ഇടക്ക് വന്ന് വല്ലതും പറഞ്ഞിട്ട് പോകാതെ ഒരു ശ്ലോകമങ്ങ് കാച്ചിയിട്ട് പോവരുതോ?

 • mujinedmujined January 2012 +1 -1

  പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണപുരോഭാഗിത്വ, മദ്ദുര്‍ഗ്ഗുണം
  കണ്ടേറുന്ന വിവേകശക്തിയതിനെക്കൊന്നില്ലയിന്നേവരെ.
  മിണ്ടേണ്ടാ കഥ - ഹന്ത, യിന്നിതു വെറും മൂര്‍ഖത്വമോ മോഹമോ
  വണ്ടേ, നീ തുലയുന്നു, വീണയി വിളക്കും നീ കെടുക്കുന്നിതേ!

  കവി : കുമാരനാശാന്‍
  കൃതി : പ്രരോദനം

 • VIDOOSHAKANVIDOOSHAKAN January 2012 +1 -1

  300

  =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D>=D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D> =D>

 • AdminAdmin January 2012 +1 -1

  ഇത് മുന്നൂറില്‍ കൊട്ടി നിറുത്തിയോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion