ജയ ജയ കോമള കേരള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവനഭാരത ഹരിണീ
ജയ ജയ ധർമ്മ സമന്വയ രമണീ
ഇനിയും മരിക്കാത്ത ഭൂമി!-
നിന്നാസന്ന മൃതിയില് നിനക്കാത്മ ശാന്തി
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്‌ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഇ
വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ
എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു
സത്രാജിത്തിനു പണ്ട് സഹസ്രകരം പോലെ
എന്നിൽനിന്നുമെരിഞ്ഞുയർന്നാളി-
ച്ചിന്നുമീത്തീപ്പൊരികളേക്കണ്ടോ?
ചൂടു പോരെന്നോ?-തൊട്ടൊന്നു നോക്കൂ
പേടിതോന്നുന്നോ?-സംശയം തീർക്കൂ!
ച
ചേരുന്നീലാരുമായെന്‍ ശ്രുതി , പിരിമുറുകിപ്പൊട്ടിടുന്നൂ വലിയ്ക്കും-
തോറും, താളം പിഴയ്ക്കുന്നിതു പലകുറിയും കാലുറപ്പീല നില്‍പ്പില്‍
മാരാരേ! ചെണ്ടകൊട്ടിക്കരുതിതുവിധമങ്ങെന്നെയും ശിഷ്യനാ(യാ)ക്കീ-
ട്ടാരാലെന്‍ തെറ്റു തീര്‍ത്താല്‍ ഉലകുമുഴുവനും കേളി കേള്‍പ്പിച്ചിടാം ഞാന്‍!
മനോജവം മാരുത തുല്യ വേഗം
ജിതേന്ദ്രിയം ബുധ്ഹിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥമുഖ്യമ്
ശ്രീരാമ ദൂതം മനസാ സ്മരാമി
വീമ്പോടെ വന്നസുരര്‍ വാലിനു തീ കൊടുത്ത-
ങ്ങെമ്പാടുമൊക്കെയുടനോടിടുമാ ദശായാം
വന്‍പോടെ ലങ്കയില്‍ വിനാശമുതിര്‍ത്ത നിന്‍വാല്‍-
ത്തുമ്പിന്റെ വന്‍പിനിവനമ്പൊടു കുമ്പിടുന്നേന്‍.
വൃത്തിയും കെട്ടു ധൂര്‍ത്തരായെപ്പൊഴും
അര്‍ത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പുണ്യകര്‍മ്മങ്ങള്‍ പാപകര്‍മ്മങ്ങളും
പുണ്യപാപങ്ങള്‍ മിശ്രമാംകര്‍മ്മവും
മൂന്നുജാതി നിരൂപിച്ചു കാണുമ്പോള്‍
മൂന്നു കൊണ്ടും തളയ്ക്കുന്നു ജീവനെ.
മലരണിക്കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി
കുംഭം കുടിയ്ക്കുന്നിതു വെള്ളമല്‍പം,
കുംഭോദ്ഭവന്‍ സിന്ധുവിനെക്കുടിച്ചു
നന്നായ് ജനിച്ചുള്ള സുതന്‍ സ്വവൃത്യാ
തന്നച്ഛനെക്കാള്‍ കവിയുന്നുവല്ലോ.
ന
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.
മനവും മിഴിയും നാവും കരവും മന്നിൽ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മാനുഷ്യർ ദേവന്മാർ
പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ
നേരറിയുന്നു ഞാന്‍, പാടുന്നു,
കോതമ്പക്കതിരിന്റെ നിറമാണ്!
പേടിച്ച പേടമാന്‍ മിഴിയാണ്!
ക
അന്ത്യമാം തന്‍ അഭിലാഷമപ്പോള്‍
അഞ്ജലി പൂര്‍വ്വം അവള്‍ പറഞ്ഞൂ
ഭിത്തിയുറക്കാനി പെണ്ണിനേയും
ചെത്തിയ കല്ലിന്നിടയ്ക്ക് നിര്‍ത്തി
ഭ
അല്ലലെന്തു കഥയിതു കഷ്ടമേ.
അല്ലലാലങ്ങു ജാതി മറന്നിതോ.
നീച നാരി തൻ കൈയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ
ന
രണ്ടു ശലഭങ്ങള്‍
പാറിയെത്തുന്നതു
കണ്ടു ഞാനിന്നു പു-
ലരിത്തെളിമയില്‍.
ക
കേയൂരാ ന വിഭൂഷയന്തി പുരുഷം ഹാരാ ന ചന്ദ്രോജ്ജ്വലാ
ന സ്നാനം ന വിലേപനം ന കുസുമം നാലങ്കൃതാ മൂര്ദ്ധജാ
വാണ്യേകാ സമലങ്കരോതിപുരുഷം യാ സംസ്കൃതാ ധാര്യതേ
ക്ഷീയന്തേ ഖലു ഭുഷണാനി സതതം വാഗ്ഭൂഷണം ഭുഷണം.
ഏകഭാവനയൊടേതിനത്തിലും
ലോകശില്‍പി നിജശില്‍പകൌശലം
ഹാ! കനിഞ്ഞു വെളിവാക്കിടുന്നു കാണ്‍-
കാകമാനമഴകാര്‍ന്ന കോഴിയെ.
mujinedmujined 9:16PM Permalink +1 -1
കാന്തന്‍ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേന്‍ തൊഴും മൊഴി നിശമ്യ വിദര്‍ഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തര്‍മ്മുദാ പുരവരേ സഹ തേന രേമേ.
ര
ഇടയ്ക്ക് അക്ഷരശ്ലോകം അന്താക്ഷരിയായോ?
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ
ശ
മുജീബേ,
അത് കവിതയല്ല എന്നല്ല ഞാന്‍ പറഞ്ഞത്.
അക്ഷരം മാറിപ്പോയി എന്നാണ്.
മൂന്നാമത്തെ വരിയുടെ ആദ്യാക്ഷരം കൊണ്ടാണ്
അടുത്തയാല്‍ തുടങ്ങേണ്ടത്. അതായത് 'ഹ'
ഇപ്പോള്‍ ചേച്ചി അത് ശരിയാക്കിയിട്ടുണ്ടല്ലോ?
ഏതെല്ലം വിട്ടാലും വീഴാതെ നോക്കണം
സോദരത്യകമാം പാതകത്തിൽ
വാസുകി നീർക്കോലിയാകുമെന്നോർക്കുന്നു
വാസവൻ, ഭോഷനോ കുണ്ഡലീശൻ ?
ക്ഷണപരിഭവത്താൽ ഗുണമണികൾമേൽ നിൻ
പ്രണയമൊരുലേശം കുറയരുതു നെഞ്ചേ,
ഗുണനിരയൊടൊപ്പം മനുജനൊരുനാളും
തുണയരുളിടാ കേൾ സുരനിരകൾപോലും.
മുറിക്കകത്തായിതു! ഹാ! പ്രകാശമേ,
കരത്തിൽ വാ, കേറുക പുസ്തകങ്ങളിൽ,
ഉറക്കറയ്ക്കുള്ള കെടാവിളക്കുപോ-
ലിരിക്ക വന്നീയണിമേശമേലുമേ.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )