നിളച്ചേച്ചി, പേടിച്ചോടിയയാള്‍ ചിരിക്കുന്നുണ്ട്, സമയക്കുറവാണ് കാരണം.
ദാ പിടിച്ചോ,
ഗ്രഹിക്കേണം നീയിദ്ദുരിതനിരയാം ഗ്രാഹമതിനാല്‍
ഗ്രഹിക്കപ്പെട്ടീടുന്നടിയനെ യമധ്വംസന! വിഭോ!
ഗ്രഹിക്കും മൂവര്‍ക്കും ഗതികളരുളും കല്‍പ്പകതരോ!
ഗ്രഹിക്കേണം വേഗാലഗതി പറയും സങ്കടമഹോ.
കവി : കുമാരനാശാന്‍
കൃതി : അനുഗ്രഹപരമദശകം
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തില്‍നിന്നെന്നെകരകേറ്റീടണേ
തിരുവൈക്കംവാഴും ശിവശംഭോ
ജില്ലാദ്ധ്യക്ഷന്റെ ചോദ്യം -- "ജനകനൃപതി തന്‍ വില്ലെടുത്താരൊടിച്ചാന്‍?";
"അല്ലേ ഞാനല്ല" -- വിദ്യാര്‍ത്ഥികളതിഭയമോടുത്തരം ചൊല്ലിയേവം
തെല്ലും കൂസാതെയദ്ധ്യാപകനതിവിനയത്തോടെ "യെന്‍ ക്ലാസിലാരും
വില്ലല്ലീച്ചൂരല്‍ പോലും തൊടുവതിനു തുനിഞ്ഞീടുകി"ല്ലെന്നുരച്ചാന്‍
കവിയുടെയും കവിയുടെയും പേര് ഇ സദസ്സില്‍ എഴുതിയിട്ടില്ല.
ആ രാത്രി ചോരാറായ് വാസരശ്രീയോടു
സൂരജ് വിണ്ണാറോടെന്നപോലെ.
തൂമയിൽ തൻവസു തൂകാറായ് മേൽക്കുമേൽ
ധാമനിധിയായായ ദേവൻ വീണ്ടും.
കര്‍ണ്ണഭൂഷണം----ഉള്ളൂര്‍
പാമ്പുണ്ടൊന്നു തലയ്ക്കു ചുറ്റിയിയലുന്നമ്പോടു കണ്ഠത്തിലും
പാമ്പാണുള്ളതു, കൈയ്ക്കുമുണ്ടു വളയായ് തോളോളമപ്പാമ്പുകള്‍
അമ്പാ! പാമ്പുകള്‍തന്നെ നിന്നരയിലും കാല്‍ക്കും, സമസ്താംഗവും
പാമ്പേ പാമ്പുമയം! തദാഭരണനാം പാമ്പാട്ടി മാം പാലയ.
ശീവൊള്ളി
അല്ലേ! ഭാരതസൂര്യ! ദുര്‍വിധിബലത്താല്‍ നിന്നെയും ഹന്ത നിന്‍
ചൊല്ലേറും പ്രജയേയുമുന്നതതരുക്കൂട്ടത്തെയും നിത്യവും
ഫുല്ലേന്ദീവരകാന്തി പൂണ്ട ഗഗനത്തില്‍പ്പൂത്തിണങ്ങുന്നതാം
നല്ലോരാക്കുസുമോല്‍ക്കരത്തെയുമിതാ കൈവിട്ടു പോകുന്നു ഞാന്‍
"അണ്ണാക്കില്‍ തങ്ങി വെണ്ണക്കഷണ,മതലിവാന്‍ തെല്ലു പാ"ലെന്നു കള്ള--
ക്കണ്ണീരോടും യശോദയ്ക്കുടയൊരുടുതുകില്‍ത്തുമ്പു തൂങ്ങിപ്പിടിച്ചു്
തിണ്ണം ശാഠ്യം പിടിക്കും കപടമനുജനാം കണ്ണനുണ്ണിക്കെഴും തൃ--
ക്കണ്ണിന്‍ കാരുണ്യപൂരം കവിത പൊഴിയുമെന്‍ നാക്കു നന്നാക്കിടട്ടെ!
കവി : ശീവൊള്ളി
വിധി വരച്ചതു മാറി വരാൻ പണി
പ്രതിവിധിക്കുമകറ്റരുതായത്
ഇതി പറഞ്ഞു വരുന്നു മഹാജനം
മതിയിലൊന്നടിയന്നറിയാവതോ?
ശിവശതകം--- ശ്രീനാരായണഗുരു
ആഗതർക്കു വിഹഗസ്വരങ്ങളാൽ
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി-രമ്യഭൂ-
ഭാഗഭംഗികൾ ഹരിക്കുമാരെയും.
നളിനി--കുമാരനാശാന്
നിലാവെന് കണ്ണിന്നു നീ താന്, മമ
തനുവിനു നീ നല്ല പീയൂഷമാ,
ണെന്
ജീവന് നീ താന്, ദ്വിതീയം മമ ഹൃദയമതാകുന്നു നീ
സുന്ദരാംഗി!"
ഏവം നീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചു വാണ-
പ്പാവത്തെത്തന്നെ - കഷ്ടം! ശിവ ശിവ! ഇനി ഞാനെന്തിനോതുന്നു
ശേഷം?
ചാത്തുക്കുട്ടി മന്നാടിയാര്‍ / ഭവഭൂതി
കൃതി : ഉത്തരരാമ ചരിതം തര്‍ജ്ജമ
ഈ ശ്ലോകം എങ്ങനെ നാലുവരിയാക്കും :-((
ഏതായാലുമെനിക്കു വേണമിനിയും ഗാനങ്ങളാരമ്യമായ്
പാടാന്‍ പറ്റിയരാഗമൊക്കെ ലയമായ് ചേരട്ടെയീമട്ടിലായ്
ആതങ്കം കളയാനെനിക്കു മധുരം ഗാനങ്ങള്‍ താനാശ്രയം
കൂടേ വന്നിടു പാടുവാന്‍ മദഭരം നിന്‍ വാണിയെന്നോമലേ.
നല്ല ഹൈമവതഭൂവിൽ, -ഏറെയായ്
കൊല്ലം - അങ്ങൊരു വിഭാതവേളയിൽ,
ഉല്ലസിച്ചു യുവയോഗി യേകനുൽ
ഫുല്ല ബാലരവിപോലെ കാന്തിമാൻ.
നളിനി--കുമാരനാശാന്
ഒട്ടാണ്ടെന്നച്ഛനത്യാദരമൊടു തവ തൃക്കോവിലില്‍ ശാന്തി ചെയ്തൂ
മുട്ടാതെന്നമ്മ ഭക്ത്യാ തൊഴുതു നടയില്‍നിന്നങ്ങയെത്തിങ്ങള്‍ തോറും
കിട്ടാന്‍ പാടില്ലയോ തത്കൃതസുകൃതമിവന്നല്‍പവും? ഭ്രഷ്ടനാക്ക-
പ്പെട്ടാലും പുത്രനില്ലേ പിതൃജനമുതലില്‍ പിന്തുടര്‍ച്ചാവകാശം?
കവി : പ്രേംജി
കൃതി : നാല്‍ക്കാലികള്‍
കൊത്തിക്കൊത്തി രസിച്ചുകൊള്‍ക, മതിയാകട്ടേ നിന, ക്കാര്‍ദ്രമെന്‍
ഹൃത്തില്‍ കുത്തിയടിച്ചിറക്കുക കൊടുംകൊ, ക്കെന്തുതാനാകിലും;
മറ്റില്ലാ മമവാഞ്ഛ, യെന്നില്‍ നിലനിന്നാവൂ, തിരിച്ചീ മരം-
കൊത്തിക്കും തണലേ കൊടുത്തരുളുവാന്‍ പറ്റും കരു, ത്തീശ്വരാ...
മണ്ണും പെണ്ണും കൊതിക്കും, കവിതയുടെ വളപ്പിന്റെ വേലിക്കല്‍ നിന്ന-
പ്പെണ്ണിന്‍ നീലക്കടക്കണ്മുന പതിയുവതിന്നാശയാലെത്തി നോക്കും,
ഉണ്ണാനുണ്ടെങ്കിലില്ലാത്തൊരു നില നിരുപിച്ചുള്ളുരുക്കും, നൃജന്മം
കണ്ണാ, ഞാന്‍ പാഴിലാക്കിത്തുലയുവതിനു മുമ്പെന്നെ രക്ഷിക്ക വേഗം!
കവി : വി. കെ. ജി.
കൃതി : അവില്‍പ്പൊതി
പരമ! കിമു ബഹൂക്ത്യാ, ത്വത്പദാംഭോജഭക്തിം
സകലഭയവിനേത്രീം സര്‍വകാമോപനേത്രീം
വദസി ഖലു ദൃഢം ത്വം, തദ് വിധൂയാമയാന്‍ മേ
ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം.
മലയാളത്തിലെ ശ്ളോകങ്ങളൊക്കെ തീർന്നുവോ?
ഇനി ഏതൊക്കെ ഫാഷയിലെ കവിതകള്‍ വരുവോ ആവോ ? മലയാള കവിത പറ്റൂലാന്നും കാവ്യം വേണം ന്നൊക്കെ ആരാണ്ടു പറഞ്ഞാര്‍ന്നു . ഒരൊക്കെ ഏടെ പോയിനി ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )