മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുത്തുക Edit
    ആയുധം കൊണ്ട് മുറിവേല്‍പ്പിക്കുക, തുളയ്ക്കുക
    to stab, bore, to stitch


കുത്തുക Edit
    നടിക്കുക,അഭിനയിക്കുക.


Entries from Datuk Database

കുത്തുക(ആല.):: വാക്കും മറ്റും ഉപയോഗിച്ചു മനസ്സിനുവേദനയുണ്ടാക്കുക
കുത്തുക(ക്രിയ):: മുനയുള്ള ആയുധമോ മറ്റുപകരണമോ കൊണ്ട് എന്തിന്‍റെയെങ്കിലും നേര്‍ക്കു ബലമായി പ്രയോഗിക്കുക, മുറിവേല്‍പ്പിക്കുക. ഉദാ: കുടകൊണ്ടു കുത്തുക
കുത്തുക(ക്രിയ):: മൃഗങ്ങള്‍ കൊമ്പുകൊണ്ടോ തേറ്റകൊണ്ടോ മറ്റോ ആക്രമിക്കുക
കുത്തുക(ക്രിയ):: ക്ഷുദ്രജീവികള്‍ ദംശിക്കുക
കുത്തുക(ക്രിയ):: ക്ഷുദ്രജീവികള്‍ തിന്നു തുളയുണ്ടാക്കുക. ഉദാ: പുഴുകുത്തിയ അരി
കുത്തുക(ക്രിയ):: തുളയ്ക്കുക, ദ്വാരം ഉണ്ടാക്കുക
കുത്തുക(ക്രിയ):: ആഘാതം ഏല്‍പ്പിക്കുക (കൈകൊണ്ടോ മറ്റോ) ഉദാ: മുഷ്ടികൊണ്ടു കുത്തുക, കാലുകൊണ്ടു കുത്തുക
കുത്തുക(ക്രിയ):: ശ്രദ്ധയാകര്‍ഷിക്കാനായി വിരലുകൊണ്ടോ മറ്റോ മൃദുവായി സ്പര്‍ശിക്കുക
കുത്തുക(ക്രിയ):: ധാന്യങ്ങളുടെ ഉമിയും തോടും വേര്‍പെടുത്തുക
കുത്തുക(ക്രിയ):: ഇടിച്ചുചതയ്ക്കുക
കുത്തുക(ക്രിയ):: തുന്നുക, തയ്ക്കുക
കുത്തുക(ക്രിയ):: പരസ്പരം ബന്ധിക്കുക, ഇല കുമ്പിളുപോലെയോ മറ്റോ കോട്ടുക
കുത്തുക(ക്രിയ):: തെറ്റായി എഴുതിയ ഭാഗം പുറത്തുമറ്റടയാളങ്ങള്‍ രേഖപ്പെടുത്തി വായിക്കാതാക്കുക, വെട്ടിക്കളയുക
കുത്തുക(ക്രിയ):: കുത്തനെവയ്ക്കുക
കുത്തുക(ക്രിയ):: ഊന്നിനിറുത്തുക, നാട്ടിനിറുത്തുക
കുത്തുക(ക്രിയ):: വിത്തോശാഖകളോ മുളപ്പിക്കാന്‍വേണ്ടി മണ്ണില്‍ താഴ്ത്തുക, നടുക
കുത്തുക(ക്രിയ):: കുഴിക്കുക, കുഴിച്ചുണ്ടാക്കുക (കിണറ്, കുളം, ചാല് മുതലായവ)
കുത്തുക(ക്രിയ):: നിര്‍മിക്കുക, ഉണ്ടാക്കുക (വീട്, കയ്യാല, വേലി, വരമ്പ് മുതലായവ)
കുത്തുക(ക്രിയ):: കോരിയെടുക്കുക (ചെളി, ചെളിക്കട്ട മുതലായവ)
കുത്തുക(ക്രിയ):: എടുത്തുകളയുക (ഇടയിലുള്ള അഴുക്കോ മറ്റോ കളയുന്നതിനെക്കുറിച്ച്) ഉദാഃ പല്ലുകുത്തുക
കുത്തുക(ക്രിയ):: ഊന്നുക (വള്ളം എന്നപോലെ)
കുത്തുക(ക്രിയ):: താങ്ങായി നിലത്തൂന്നുക (വടിഎന്നപോലെ)
കുത്തുക(ക്രിയ):: ബലമായിത്തട്ടുക (അളയില്‍ കമ്പുകൊണ്ടെന്നപോലെ)
കുത്തുക(ക്രിയ):: അച്ചുപതിപ്പിക്കുക, അടയാളപ്പെടുത്തുക (ഒപ്പോ മുദ്രയോപോലെ)
കുത്തുക(ക്രിയ):: ലേപനവസ്തുക്കള്‍ ഉപയോഗിച്ച് (ശരീരത്തില്‍) അടയാളം ഉണ്ടാക്കുക, കുറിയിടുക. ഉദാഃ പൊട്ടുകുത്തുക
കുത്തുക(ക്രിയ):: തകര്‍ക്കുക, നശിപ്പിക്കുക
കുത്തുക(ക്രിയ):: എതിര്‍ക്കുക, മത്സരിക്കുക. ഉദാഃ തമ്മില്‍ക്കുത്തുക. "കെട്ടിയ മരത്തിനെ കുത്തരുത്" (പഴ.)
കുത്തുക(ക്രിയ):: തിരുകുക, ചൊരുകുക (വസ്ത്രം എന്നപോലെ)
കുത്തുക(ക്രിയ):: സംഭോഗംചെയ്യുക (അസഭ്യം)
കുത്തുക(ക്രിയ):: ഇടകലര്‍ത്തുക (ചീട്ടെന്നപോലെ). ഉദാഃ ചീട്ടുകുത്തുക
കുത്തുക(ക്രിയ):: പ്രവേശിക്കുക (മനുഷ്യര്‍ പ്രവേശിക്കുന്നതിനെപ്പറ്റി) ഉദാഃ കാലുകുത്തുക
കുത്തുക(ക്രിയ):: തറയില്‍തൊടുക, സ്പര്‍ശിക്കുക, മുട്ടുകുത്തിനില്‍ക്കുക
കുത്തുക(ക്രിയ):: കൈവിരലുകളുടെ നഖംകൊണ്ടു ഞെക്കിപ്പൊട്ടിക്കുക (ചൊറിയെന്നപോലെ)
കുത്തുക(ക്രിയ):: അമര്‍ത്തുക. ഉദാഃ കഴുത്തിനു കുത്തിപ്പിടിക്കുക
കുത്തുക(ക്രിയ):: ഒഴുക്ക് കരകളെ തകര്‍ക്കുക. ഉദാഃ കുത്തിയൊലിക്കുക
കുത്തുക(ക്രിയ):: കുരുവേര്‍പെടുത്തുക (പുളിയരി മാറ്റുന്നതുപോലെ) ഉദാഃ പുളികുത്തുക, അണ്ടികുത്തുക
കുത്തുക(ക്രിയ):: വിഗ്രഹങ്ങളും മറ്റു ശില്‍പങ്ങളും കൊത്തിയുണ്ടാക്കുക
കുത്തുക(ക്രിയ):: നൂല്‍ കമ്പിയുപയോഗിച്ച് ആഭരണം പിന്നിയുണ്ടാക്കുക
കുത്തുക(ക്രിയ):: ഭൂമിയില്‍ ഊന്നുക
കുത്തുക(ക്രിയ):: ഊക്കോടെ തട്ടി വേര്‍പെടുത്തുക (കമ്പുകൊണ്ടോ കഴകൊണ്ടോ എന്നപോലെ) ഉദാഃ തോട്ടകൊണ്ടു തേങ്ങ കുത്തിയിടുക. കുത്തിയടര്‍ത്തുക = വടികൊണ്ടോ തോട്ടകൊണ്ടോ മറ്റോ ബലമ്പ്രയോഗിച്ചു പറിക്കുക. കുത്തിയുറപ്പിക്കുക = ഇടിച്ചുറപ്പിക്കുക. കുത്തിക്കയറുക = കൊണ്ടുകയറുക, തറയ്ക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ disarray, ഉദ്ഭ്രാന്തം, കവിയന്‍, ധിക്കാരം, ഭ്രംശനം


75411 Malayalam words
94618 English words
Hosted on DigitalOcean