കാഴ്ച Edit
കാണല്‍, കാണാനുള്ള ശക്തി
look, faculty of sight
(പര്യായം) ദർശനം, ദൃശ്യം, നോട്ടം
Entries from Datuk Database
കാഴ്ച(നാമം):: കണ്ണിന്‍റെ അനുഭവം, കാണാനുള്ള ശക്തി, കാണല്‍, നോട്ടം. "കാഴ്ചയുള്ളപ്പോള്‍ കണ്ണിന്‍റെ വില അറിയില്ല" (പഴ.)
കാഴ്ച(നാമം):: കാണപ്പെടുന്ന വസ്തു, വിശേഷിച്ച് ശ്രദ്ധേയവും വിശിഷ്ടവുമായ വസ്തു, ദൃശ്യം
കാഴ്ച(നാമം):: ആഘോഷം, ഉത്സവം, പ്രദര്‍ശനം
കാഴ്ച(നാമം):: സന്ദര്‍ശനം, കൂടിക്കാഴ്ച, മുഖം കാണിക്കല്‍ (ആ.ഭാ.)
കാഴ്ച(നാമം):: ദേവന്മാരെയും, രാജാക്കന്മാരെയും, ഉന്നതവ്യക്തികളെയും മറ്റും കാണാന്‍ ചെല്ലുമ്പോള്‍ ബഹുമാനസൂചകമായി സമര്‍പ്പിക്കുന്ന ഉപഹാരം. കേരളീയരുടെ ഓണം തുടങ്ങിയ ചില വിശേഷദിവസങ്ങളില്‍ പാട്ടക്കാരും മറ്റും ജന്മികള്‍ക്ക് നല്‍കിയിരുന്ന വസ്തുക്കള്‍. ഉദാ: തിരുമുല്‍ക്കാഴ്ച, കാഴ്ചദ്രവ്യം. (പ്ര.) കാഴ്ചകൊടുക്കുക, -വയ്ക്കുക = ബഹുമാനപ്പെട്ടവ്യക്തികള്‍ക്ക് ആദരപൂര്‍വം സാധനങ്ങള്‍ സമര്‍പ്പിക്കുക
കാഴ്ച(നാമം):: ദീര്‍ഘദര്‍ശനം, മുന്‍നോട്ടം, വീണ്ടുവിചാരം
visit http://olam.in/ for details
Do you have any comments about this word? Use this Section