കാള Edit
പശുവര്‍ഗ്ഗത്തിലെ ആണ്‍, പാര്‍വ്വതി
an ox, Parvathi
(പര്യായം) ഋഷഭം, ഉക്ഷം, ഭദ്രം, പുംഗവൻ, വൃഷം, വൃഷഭം, സൗരഭേയം
കാള Edit
കറുത്ത
black
കാള് Edit
കത്തിജ്ജ്വലിക്കുക.
Entries from Datuk Database
കാള1(നാമം):: കന്നുകാലിയിനത്തില്‍പ്പെട്ട ഒരു വളര്‍ത്തുമൃഗം, പശുവര്‍ഗത്തിലെ ആണ്‍. ഉപയോഗത്തിലുള്ള വ്യത്യാസമനുസരിച്ച് വിത്തുകാള, വണ്ടിക്കാള, പൊതിക്കാള, കെട്ടുകാള, കോവില്‍ക്കാള എന്നു പലപേരുകള്‍
കാള3(നാമം):: / പാര്‍വതി, ദുര്‍ഗ
കാള3(നാമം):: പൂപ്പാതിരി
കാള3(നാമം):: അമരി
കാള3(നാമം):: നാല്‍ക്കോല്‍പ്പക്കൊന്ന
കാള3(നാമം):: കരിഞ്ജീരകം
കാള3(നാമം):: തിപ്പലി
കാള3(നാമം):: മഞ്ചട്ടി
കാള3(നാമം):: അമുക്കിരം
കാള3(നാമം):: പെരുഞ്ജീരകം
കാള1(പ്ര.):: കാളചേര്‍ക്കുക, കാളയ്ക്കുകെട്ടുക = ഇണചേര്‍ക്കുക
കാള1(പ്ര.):: കാളഏല്‍ക്കുക = ചനയുണ്ടാവുക
കാള1(പ്ര.):: കാളകളിക്കുക = (1. കുട്ടികളുടെ ഒരുതരം കളി, 2. വേലചെയ്യാതെ കളിച്ചുനടക്കുക.), 5. (പ്ര.) കാളകെട്ട് = ഒരു വഴിപാട്. ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് കാളയുടെ രൂപം ഉണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ടു പ്രദക്ഷിണം ചെയ്യുന്ന കര്‍മം
കാള1(പ്ര.):: "കാളപെറ്റെന്നുകേട്ടാല്‍ കയറെടുക്കുക" = കാര്യത്തിന്‍റെ സൂക്ഷ്മസ്ഥിതി മനസ്സിലാക്കാതെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുക. "കാളപോയ വഴിക്കു കയറും പോകു", "കാളനിനച്ചസ്ഥലത്തു തൊഴുത്തുകെട്ടുക" (പഴ.). കാളകിടക്കും കയറോടും (കടങ്കഥ)
കാള1(പ്ര.):: (ആല) മര്യാദയില്ലാത്തവന്‍, അപരിഷ്കൃതന്‍, കാളയെപ്പോലെ അകഞ്ഞുനടക്കുന്നവന്‍, സ്‌ത്രീകളില്‍ അത്യാസക്തിയുള്ളവന്‍, ഭോഷന്‍, വിവേകം ഇല്ലാത്തവന്‍
കാള2(വിശേഷണം):: കറുത്ത, ഇരുണ്ടനിറമുള്ള, കടും നീലനിറമുള്ള
കാള2(വിശേഷണം):: ഉപദ്രവിക്കുന്ന, ശല്യപ്പെടുത്തുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section