മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

Edit
    അക്ഷരമാലയിലെ പതിനഞ്ചാമത്തെ സ്വരം, വിളികേള്‍ക്കാന്‍ ഉപോഗിക്കുന്ന ശബ്ദം,, ചോദ്യനിപാതം, ബ്രഹ്മാവ്
    the fifteenth vowel of the alphabet, a sound that, indicates a response in obedience or agreement, doubt, Brahma


Entries from Datuk Database

ഓ1(-):: അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരം. ദീര്‍ഘസ്വരം. "ഒ" എന്നതിന്‍റെ ദീര്‍ഘരൂപം. ദ്രാവിഡഭാഷകള്‍ക്കും സംസ്കൃതത്തിനും സമാനം. കണ്ഠ്യോഷ്ഠ്യം.
ഓ3(-):: ചോദ്യനിപാതം (നാമം സര്‍വനാമം ക്രിയ എന്നിവയോടെല്ലാം ചേര്‍ന്നു ചോദ്യാര്‍ഥം ദ്യോദിപ്പിക്കും).
ഓ4(-):: വികല്‍പനിപാതം. ഉദാ: രാമനോ കൃഷ്ണനോ, അതോ ഇതോ?.
ഓ6(-):: ഒരു ആളിലേക്കോ ഒന്നിലേക്കോ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ ചേര്‍ക്കുന്ന ചോദ്യാര്‍ഥകനിപാതശബ്ദം. ഉദാ: അവനോ, ഇവിടെ വന്നതേയില്ല; വിശപ്പോ, ഇല്ലേ ഇല്ല; പറയാനോവയ്യ; അതോ? അത് ഇവിടെ ഇല്ലെന്നു പറഞ്ഞില്ലേ?.
ഓ7(-):: സംബോധനാരൂപമുണ്ടാക്കാന്‍ ചിലനാമപദങ്ങളോടു ചേര്‍ക്കുന്ന ശബ്ദം. എടോ, അച്ചോ, അമ്മോ ഇത്യാദി.
ഓ8(-):: സംബോധനദ്യോതകമായ പദമുണ്ടാക്കാന്‍ അല്ല എന്നതിനോടു ചേരുന്ന നിപാതം. അല്ലയോ എന്നു രൂപം.
ഓ9(-):: നിശ്ചയാര്‍ഥം ദ്യോതിപ്പിക്കാന്‍ അല്ല എന്ന പദത്തോടു ചേര്‍ക്കുന്ന നിപാതം. അല്ലോ നോക്കുക. എല്ലോ എന്നും രൂപം.
ഓ10(-):: അനിശ്ചയാര്‍ഥദ്യോതകമായി നാമങ്ങളോടും സര്‍വനാമങ്ങളോടും മറ്റും ചേരുന്ന നിപാതം. ഉദാ: ആരോഒരുത്തന്‍; എങ്ങോ പോയി; ഏതോ ഒരാള്‍; എന്തോ ഒക്കെ.
ഓ11(-):: പ്രാഎഥനാര്‍ഥത്തില്‍ ചില ക്രിയാധാതുക്കളോടു ചേരുന്ന ശബ്ദം. ഉദാ: വായോ, തായോ.
ഓ12(-):: അനുപ്രയോഗമായിവരുന്ന കൊള്ളു, കൊള്ളുക എന്നിവയുടെ സങ്കുചിതരൂപം. തന്നില്‍ താണവരോടു പറയുമ്പോള്‍. ഉദാ: നോക്കിക്കോ (നോക്കിക്കൊള്ളുക); എടുത്തോ (എടുത്തോളൂ, എടുത്തുകൊള്ളുക).
ഓ13(-):: പേരച്ചപ്രത്യയമായിനില്‍ക്കുന്ന "അവ" എന്നതിന്‍റെ സങ്കുചിത രൂപം ഉദാ: കാണുന്നോ ചില.
ഓ14(-):: ചില സംസ്കൃതപദങ്ങളിലെ അവ, ഉപ മുതലായവയുടെ സ്ഥാനത്തു തദ്ഭവങ്ങളില്‍ സങ്കുചിതരൂപമായി വരുന്ന ശബ്ദം. (അവ, അപ, ഉത, ഉപ ഇത്യാദികള്‍ക്ക് "ഓ" എന്നും ആദേശംവരുന്നതു പ്രാകൃതങ്ങളില്‍ സാധാരണം).
ഓ15(-):: സംസ്കൃതവ്യാകരണമനുസരിച്ച് ഒരു സധ്യക്ഷരം. (അ, ആ, എന്നീ സ്വരങ്ങള്‍ക്കു പിന്‍പില്‍ ഉ, ഊ ചേരുന്ന ആദേശം).
ഓ16(-):: സംസ്കൃതവിസര്‍ഗസന്ധിയില്‍ മൃദുഘോഷാനുനാസികങ്ങള്‍ക്കും അകാരത്തിനും മുമ്പില്‍ പദാന്തത്തിലെ അസ് (അ:) എന്നതിനുവരുന്ന ആദേശം. ഉദാ: അധസ്-ഗതി = അധോഗതി; മനസ്-ദു:ഖം = മനോദു:ഖം, പുരസ്ഭാഗം = പുരോഭാഗം; നമസ് നമസ് = നമോനമ:; പരിതസ്-അവസ്ഥ = പരിതോവസ്ഥ.
ഓ17(നാമം):: ബ്രഹ്മാവ്
ഓ2(വ്യാക്ഷേപകം):: വിളികേല്‍ക്കാന്‍ ഉപയോഗിക്കുന്ന ശബ്ദം. ഉദാ: (വിളി) രാമാ! (ഉത്തരം) ഓ, ഞാന്‍ വരുന്നു
ഓ5(വ്യാക്ഷേപകം):: സമ്മതം വിരോധം ഔദാസീന്യം ആശ്ചര്യം അനുകമ്പ സ്മൃതി വേദന അംഗീകാരം മുതലായവയെ ദ്യോതിപ്പിക്കുന്നത്. ഉദാ: (സമ്മതം) ഓ, വന്നേക്കാം; (വിരോധം)ഓ, നിനക്കുവേറെ തൊഴിലില്ലേ?; (ഔദാസീന്യം) ഓ, വല്ലപാടും തുലഞ്ഞുപോകട്ടെ; (ആശ്ചര്യം) ഓ, എന്തൊരുവിശേഷം; (അനുകമ്പ) ഓ, കഷ്ടമേ, കഷ്ടം; (സ്മൃതി) ഓ, അവിടെപോകാന്‍ വിട്ടുപോയല്ലോ; (വല്ലായ്മ) ഓ, ഞാനതു മനസ്സിലാക്കിയില്ലല്ലോ; (വേദന) ഓ, സഹിക്കവയ്യേ; (അനുമതി) ഓ, എടുത്തുകൊള്ളു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ catacomb, ചെള്ളക്കുഴി, വാളുക, പുത്രകം, കരള്‍


75411 Malayalam words
94618 English words
Hosted on DigitalOcean