എന്ന് Edit
ഏതുകാലത്ത്, അങ്ങനെ
at which time, thus
എന്ന Edit
ഇന്ന പ്രകാരമുള്ള
in this manner
എന്ന Edit
എന്നു പറയുന്ന
that which is called
Entries from Datuk Database
എന്ന്1(അവ്യയം):: ഏതുകാലത്ത്, ഏതുദിവസം. ഉദാ: ഇനി എന്നു കാണാം?
എന്ന1(ഭൂ.പേ.):: ഘടകമായി പ്രയോഗം
എന്ന1(ഭൂ.പേ.):: പറഞ്ഞതരത്തിലുള്ള, നിര്‍ദിഷ്ടരീതിയിലുള്ള. ഇന്നപ്രകാരത്തിലുള്ള. ഉദാ: ദശരഥന്‍ എന്ന രാജാവ്, അയോധ്യ എന്ന നഗരം
എന്ന്2(മു.വി.):: ഘടകമായി പ്രയോഗം. "പറഞ്ഞിട്ട്" എന്നതില്‍ നിന്നു "ഇപ്രകാരം" എന്ന് അര്‍ത്ഥപരിണാമം. സംസ്കൃതത്തിലെ "ഇതി" എന്നതിനു തുല്യം. "എന്നു" എന്ന ഭൂതകാലരൂപം പുരുഷപ്രത്യയം ചേര്‍ത്തു "പറഞ്ഞു" എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നു. "എന്നാന്‍", "എന്നാള്‍", "എന്നാര്‍" ഇത്യാദി പഴയരൂപങ്ങള്‍ കാണുക. പിന്നീട് "എന്‍" ധാതുവിന് അര്‍ത്ഥസങ്കോചവും ഖിലത്വവും സംഭവിച്ചപ്പോള്‍ "എന്നുപറഞ്ഞു" എന്നപോലെ അര്‍ത്ഥം ആവര്‍ത്തിക്കുന്ന തരത്തിലുള്ള പ്രയോഗം നടപ്പില്‍ വന്നു
എന്ന്2(മു.വി.):: ഘടകം, അംഗാംഗിവാക്യങ്ങളെ ഘടിപ്പിക്കുന്നത്, പറഞ്ഞത് അന്വാഖ്യാനരീതിയില്‍ ഉദ്ധരിക്കുമ്പോള്‍, ഉദാ: അതവന്‍ കണ്ടു എന്നുപറഞ്ഞു, വില എന്ത് എന്നു ചോദിച്ചു. വിചാരിക്കുക, കരുതുക മുതലായ ക്രിയകള്‍ക്കു മുമ്പ്, ഉദാ: ഇതു ഭാഗ്യം എന്നു വിചാരിക്കണം, ഒരു തമാശ എന്നു കരുതണം
എന്ന്2(മു.വി.):: ആഖ്യാതമായി വരുന്ന "തീര്‍ച്ച, സത്യം, നിശ്ചയം" മുതലായ ശബ്ദങ്ങള്‍ക്കുമുമ്പില്‍, ഉദാ: ഭാവി ശുഭം തന്നെ എന്നുതീര്‍ച്ച. അതങ്ങനെ സംഭവിക്കും എന്നു നിശ്ചയം
എന്ന്2(മു.വി.):: പറഞ്ഞിട്ട്, കരുതിയിട്ട്, ചെയ്തിട്ട് എന്ന അര്‍ത്ഥത്തില്‍
എന്ന്2(മു.വി.):: പറയപ്പെടുന്നത്, ഉദാ: എന്നത്, എന്നുള്ളത്, എന്നകൃത്യം
എന്ന്2(മു.വി.):: ചില അവ്യയരൂപങ്ങളുടെ അന്തമായിനില്‍ക്കുന്ന ശബ്ദം, ഉദാ: പെട്ടെന്ന്, ചട്ടെന്ന് (താരത.) സം. ഝട്-ഇതി
എന്ന്2(മു.വി.):: സമുച്ചയപ്രത്യയം ചേര്‍ത്ത് "എന്നും", ഉദാ: നല്ലതെന്നും ചീത്തയെന്നും ഉള്ള വിവേചനം
എന്ന്2(മു.വി.):: "ഏ" എന്ന അവധാരകപ്രത്യയം ചേര്‍ത്ത് "എന്നേ" എന്നു രൂപം. എന്നുതന്നെ, എന്നുമാത്രമേ, ഉദാ: ഞാന്‍ വരുന്നില്ല എന്നേ പറഞ്ഞുള്ളു
എന്ന്2(മു.വി.):: "ഓ" എന്ന നിപാതംചേര്‍ത്തു ചോദ്യാര്‍ഥത്തിലും വിലല്പാര്‍ഥത്തിലും പ്രയോഗം. ചോദ്യാര്‍ഥത്തില്‍, ഉദാ: തരാമെന്നോ പറഞ്ഞത്? വികല്പാര്‍ഥത്തില്‍, ഉദാ: വരാമെന്നോ വരികയില്ലെന്നോ പറഞ്ഞത്
എന്ന2(വിശേഷണം):: (സാര്‍വനാമികം) എന്ത്, ഏത്, ഏതുപ്രകാരത്തിലുള്ള, ഇന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section