ഇ Edit
കോപം,നിന്ദ,അത്ഭുതം, വ്യസനം
ഇ Edit
അക്ഷരമാലയിലെ മൂന്നാമത്തെ സ്വരം, അടുത്തിരിക്കുന്ന എന്നര്‍ത്ഥത്തിലുള്ള, കാമദേവന്‍
the, third vowel of the alphabet, denoting something near, Kamadeva
ി
ibis
Entries from Datuk Database
ഇ1(-):: അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം, ഹ്രസ്വസ്വരം, താലവ്യം.
ഇ3(-):: തുടങ്ങി, ഉണ്ടായി, എത്തി (ഭൂ.കാ.)
ഇ3(-):: ചെയ്യിക്കുന്നു, പഠിപ്പിക്കുന്നു (പ്രയോ.)
ഇ3(-):: കേമി, മിടുക്കി (സ്‌ത്രീ.)
ഇ3(-):: കേളി, തോഴി (കൃതികൃത്ത്)
ഇ3(-):: ഉടന്‍കൊല്ലി, കാലുവാരി (കാരകകൃത്ത്)
ഇ4(-):: നാമത്തില്‍നിന്നു ക്രിയാരൂപം ഉണ്ടാക്കുവാന്‍ ചേര്‍ക്കുന്ന ഇടനില. ഇതു ദ്രാവിഡഭാഷകളില്‍ പൊതുവേ ഉണ്ട്. ഉദാ: കല്ല്-കല്ലിക്കുക, വണ്ണം-വണ്ണിക്കുക ഇത്യാദി.
ഇ5(-):: സംസ്കൃതത്തിലെ സ്‌ത്രീലിംഗനാമങ്ങളിലെ ഈകാരം മലയാളത്തില്‍ ഹ്രസ്വമാക്കി പ്രയോഗിച്ചുവരുന്നു. ഉദാ: സതീ-സതി, ഗൗരീ-ഗൗരി. സംസ്കൃതരീതിക്കുള്ള സമാസത്തില്‍ ഈ മാറ്റമില്ല. ഉദാ: പാര്‍വതീവല്ലഭന്‍, ഗൗരീശിഖരം (സം. സമാസം), ശാലിനിയമ്മ, ഗൗരിക്കുട്ടി (മലയാളരീതി). ഏകാക്ഷരപദത്തില്‍ "ഈ" ചുരുങ്ങുകയില്ല. സ്‌ത്രീ, സ്‌ത്രീയെ, ശ്രീ, ശ്രീയാല്‍.
ഇ6(-):: "ഋ യ ര ല"ഇവയിലൊന്നുകൊണ്ടു തുടങ്ങുന്ന സംസ്കൃതപദങ്ങളുടെ തദ്ഭവരൂപങ്ങള്‍ (പ.മ.), "ഇ" ചേര്‍ത്തു പ്രയോഗിച്ചുവരുന്നു. ഉദാ: ഇരണം (ഋണം), ഇയന്തിരം (യന്ത്രം), ഇരാമന്‍ (രാമന്‍), ഇലങ്ക (ലങ്ക).
ഇ2(വ്യാകരണം):: ഒരു ചുട്ടെഴുത്ത്, അടുത്തുള്ള ഒന്നിനെ നിര്‍ദ്ദേശിക്കാന്‍ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇ (ഇ-ത്, ഇ-പ്പൂവ്) ലിംഗപ്രത്യയങ്ങളായ "അന്‍", "അള്‍", "ത്" എന്നിവ ചേര്‍ന്ന് ഇവന്‍, ഇവള്‍, ഇത് എന്ന് പ്രയോഗം, കാലം, ദേശം, അളവ് എന്നിവ ദ്യോതിപ്പിക്കാന്‍ "ഇ" യോട് "ന്ന്", "ങ്ങ്", "ത്ര" എന്നീ പ്രത്യയങ്ങള്‍ ചേര്‍ത്ത് ഇന്ന്, ഇങ്ങ്, ഇത്ര എന്നീരൂപങ്ങള്‍ ഉണ്ടാക്കുന്നു
ഇ7(വ്യാക്ഷേപകം):: അദ്ഭുതം, കോപം, നിന്ദ മുതലായവയെ സൂചിപ്പിക്കുന്നത്
visit http://olam.in/ for details
Do you have any comments about this word? Use this Section