ദൈവികം
 • suresh_1970suresh_1970 April 2012 +1 -1

  :-)) [-O<

 • srjenishsrjenish April 2012 +1 -1

  :-)) :-))

 • kadhakarankadhakaran April 2012 +1 -1

  ജെനീഷ് ഗുരോ ... നമോവാകം ....

  >>>>>>>> ഏത് മാര്‍ഗ്ഗത്തില്‍ വിശ്വസിച്ചാലും സ്വീകരിച്ചാലും എല്ലാത്തിന്റേയും കാരണമായ കേന്ദ്രബിന്ദുവില്‍ എത്തിച്ചേരുകയാണ് ലക്ഷ്യം. ആ ലക്ഷ്യബിന്ദുവില്‍ എത്തിച്ചേരാന്‍ പല മാര്‍ഗ്ഗങ്ങളും പല മതങ്ങളിലും മതപ്രവാചകന്മാര്‍ അവലംബിക്കുന്നു. എല്ലാവരുടേയും ലക്ഷ്യം പ്രപഞ്ചകാരണമായ കേവലചൈതന്യമാണ്. അതിന് സ്ഥലകാലമനുഷ്യഭേദകമായ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു. പ്രത്യക്ഷത്തില്‍ ചിലത് മറ്റുചിലതിന് നേര്‍വിപരീതമായും തോന്നാം. >>>>>>>>>>

  എവിടെയെങ്കിലും ഒന്നും ഒമ്പതും കൂടി നിങ്ങളുടെ വഴി തെറ്റാണെന്നു പറഞ്ഞ് എട്ടിനേയും രണ്ടിനേയും കൊന്നതായി കേട്ടിട്ടുണ്ടോ? അല്ലെങ്കില്‍ ഏഴിനേയും മൂന്നിനേയും ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കാറുണ്ടോ?

  പത്തിലെത്താന്‍ വളഞ്ഞവഴി സ്വീകരിക്കുന്നതെന്തിന്? നേരായ വഴി അറിയാത്തതുകൊണ്ടല്ലേ? സ്വയം നേരായ വഴി അറിയാത്തവര്‍, മറ്റുള്ളവര്‍ക്ക് അത് പറഞ്ഞ് കൊടുക്കുന്നതെങ്ങനെ?

  >>>> എന്നാല്‍, എല്ലാ മാര്‍ഗ്ഗത്തിന്റേയും അവസാനം ചെന്നെത്തുന്നത് ഒരു കേന്ദ്രബിന്ദുവില്‍. ആ പ്രപഞ്ചകാരണമായ കേന്ദ്ര ചൈതന്യത്തെ അറിയുക എന്നതുതന്നെയാണ് മനുഷ്യ ജന്മത്തിന്റേയും എല്ലാ മതങ്ങളുടേയും ആത്യന്തിക ലക്ഷ്യം >>>

  എത്രപേരെത്തി?

  ചുമ്മാ ഗീര്‍വാണമടിക്കാമെന്നല്ലാതെ ഇതു കൊണ്ടൊക്കെ എന്തു പ്രയോജനം?

 • srjenishsrjenish April 2012 +1 -1

  :-))

  <<എത്രപേരെത്തി? >>

  ഒരുപാടു പേര്‍... അവരെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അതിന് കഴിയാത്തിടത്തോളം മനുഷ്യജന്മം വ്യര്‍ത്ഥം!!

 • kadhakarankadhakaran April 2012 +1 -1

  ഒരാളുടെ പേരു പറയാമോ?

 • srjenishsrjenish April 2012 +1 -1

  യേശു ക്രിസ്തു

 • mujinedmujined April 2012 +1 -1

  ജെനീഷ്
  യേശുക്രസ്തു വിന്‍റെ പേര് അതില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയുമോ?
  ദൈവപുത്രനായി ജനിച്ചെന്നു പറയുന്ന ക്രിസ്തു നമ്മള്‍ സാധാരണമനുഷ്യരെ ഉദ്ധരിച്ച്,
  ദൈവത്തെക്കുറിച്ച് പഠിപ്പിച്ച് ദൈവത്തിലേക്കെത്തിക്കലല്ലെ ചെയ്തത്.
  അങ്ങിനെ എത്തിപ്പെട്ടവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരല്ലേ, അവരല്ലെ മുകളില്‍ പറയുന്ന ലിസ്റ്റില്‍ പെടുത്തേണ്ടവര്‍.

 • srjenishsrjenish April 2012 +1 -1

  ജോസഫിന്റേയും മേരിയുടേയും പുത്രനല്ലേ യേശു?

 • mujinedmujined April 2012 +1 -1

  ജോസഫിന്റേയും മേരിയുടേയും പുത്രനല്ലേ യേശു?

  സുവിശേഷങ്ങളിലെ വിവരണങ്ങൾ അനുസരിച്ച്, പലസ്തീനയിൽ റോമൻ മേൽക്കോയ്മ നിലനിൽക്കേ, യൂദയായിലെ ബേത്‌ലഹേമിൽ യേശു ജനിച്ചു. ആശാരിപ്പണിക്കാരനായിരുന്ന യൗസേപ്പിന്റെ ഭാര്യ മറിയം ആയിരുന്നു അമ്മ. എന്നാൽ മറിയയും യൗസേപ്പും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവർ സഹവസിക്കുന്നതിനു മുമ്പ് അവൾ ദൈവാത്മാവിന്റെ ശക്തിമൂലം ഗർഭം ധരിച്ചതിനാൽ യൗസേപ്പിനെ യേശുവിന്റെ ജഡത്താലുള്ള പിതാവായി പരിഗണിക്കപ്പെടുന്നില്ല. അദ്ദേഹത്തെ യേശുവിന്റെ വളർത്തുപിതാവായി മാത്രം കണക്കാക്കുന്നു.

  മേരിയുടെയും ജോസഫിന്‍റെയും പുത്രനായിരുന്നെങ്കില്‍ എങ്ങനെ ദൈവപുത്രനായി, മേരിയുടെയും ജോസഫിന്‍റെയും പുത്രനായിരുന്നങ്കില്‍ യേശുവിനെ ആരും ക്രൂഷിക്കുമായിരുന്നുമില്ല. ഞാന്‍ ദൈവപുത്രനാണ് എന്നുപറഞ്ഞതിന്‍റെ പേരില്‍ മേരിയുടെയും ജോസഫിന്‍റെയും പുത്രനായിരുന്നെങ്കില്‍ എങ്ങനെ ദൈവപുത്രനായി മേരിയുടെയും ജോസഫിന്‍റെയും പുത്രനായിരുന്നങ്കില്‍ യേശുവിനെ ആരും ക്രൂഷിക്കുമായിരുന്നുമില്ല ഞാന്‍ ദൈവപുത്രനാണ് എന്നുപറഞ്ഞതിന്‍റെ പേരില്‍ മാത്രമാണ് ക്രൂഷിക്കപ്പെടുകയും ചെയ്തത്.

 • srjenishsrjenish April 2012 +1 -1

  മേരിയുടെ പുത്രനാണെന്നെങ്കിലും സമ്മതിക്കുമോ.. എന്തായാലും ഒരു മനുഷ്യനായിരുന്നല്ലോ.. അല്ലേ?

 • kadhakarankadhakaran April 2012 +1 -1 (+1 / -0 )

  >>>>> ദൈവപുത്രനായി ജനിച്ചെന്നു പറയുന്ന ക്രിസ്തു നമ്മള്‍ സാധാരണമനുഷ്യരെ ഉദ്ധരിച്ച്,
  ദൈവത്തെക്കുറിച്ച് പഠിപ്പിച്ച് ദൈവത്തിലേക്കെത്തിക്കലല്ലെ ചെയ്തത്.
  അങ്ങിനെ എത്തിപ്പെട്ടവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരല്ലേ, അവരല്ലെ മുകളില്‍ പറയുന്ന ലിസ്റ്റില്‍ പെടുത്തേണ്ടവര്‍ >>>>>

  ഇതു നല്ല തമാശ തന്നെ. ഇവരാരെങ്കിലും ഇക്കാര്യത്തില്‍ വിജയിച്ചോ? ദൈവം എന്നതു പോകട്ടെ (അതൊരു തര്‍ക്കവിഷയമാണല്ലോ), ഒരാളെയെങ്കിലും പൂര്‍ണ്ണമായ നല്ല/നമയുള്ള മനുഷ്യനാക്കാന്‍ അവര്‍ക്കു കഴിഞ്ഞോ?

 • mujinedmujined April 2012 +1 -1 (+1 / -0 )

  വിജയിച്ചില്ലെന്നാരു പറഞ്ഞു
  ദൈവത്തിനെ ആഗ്രഹിച്ച് നിഷ്കാമ കര്‍മ്മം ചെയ്യുന്നവര്‍ വിജയിക്കുകതന്നെ ചെയ്യും ദൈവത്തിനെ ആഗ്രഹിക്കുന്നവര്‍ക്ക് ദൈവം ചില പരീക്ഷണങ്ങള്‍ കാലകാലങ്ങളില്‍ കൊടുക്കുകയും ചെയ്യും എന്തിനാണെന്നു വച്ചാല്‍, അവന്‍(വിശ്വസിച്ചവന്‍)എന്നെത്തന്നെയാണോ(ദൈവത്തിനെ)ആഗ്രഹിക്കുന്നത് അതോ മറ്റുവല്ലതിനെയുമാണോ എന്ന് തിരിച്ചറിയുന്നതിനു വേണ്ടി. അതില്‍ സത്യസന്ധര്‍ ( വളരെ കുറച്ച് )വിജയിക്കുകയും ഭൂരിഭാഗവും പരാജയപ്പെടുകയുമാണ് ചെയ്യുന്നത്.

  <<മേരിയുടെ പുത്രനാണെന്നെങ്കിലും സമ്മതിക്കുമോ.. എന്തായാലും ഒരു മനുഷ്യനായിരുന്നല്ലോ.. അല്ലേ?>>

  തീര്‍ച്ചയായും യേശു മജ്ജയും മാംസവുമുള്ള മനുഷ്യാവതാരം തന്നെ അതുകൊണ്ടുതന്നെയാണല്ലോ ക്രൂശിലേറ്റിയപ്പോള്‍ ചോരപൊടിഞ്ഞതും, മരിക്കുകയും ചെയ്തത്
  പിന്നെ, മനുഷ്യരെ ഉദ്ധരിക്കുന്നതിനായി ദൈവത്തിന് മനുഷ്യരായി ജന്‍മമെടുക്കാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ല അതുകൊണ്ട് മജ്ജയും മാംസവുമുള്ള മനുഷ്യരൂപത്തില്‍ ദൈവം കാലാകാലങ്ങളില്‍ ഉടലെടുക്കുകതന്നെ ചെയ്യും അത്
  ഈ ലോകവൂം മനുഷ്യനും ഉള്ളിടത്തോളം കാലം തുടരുകയും ചെയ്യും.വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നവര്‍ രക്ഷപ്പെടുകയും ചെയ്യും.

 • srjenishsrjenish April 2012 +1 -1 (+1 / -0 )

  <<അവന്‍(വിശ്വസിച്ചവന്‍)എന്നെത്തന്നെയാണോ(ദൈവത്തിനെ)ആഗ്രഹിക്കുന്നത് അതോ മറ്റുവല്ലതിനെയുമാണോ എന്ന് തിരിച്ചറിയുന്നതിനു വേണ്ടി.>>

  ഇത് നല്ല തമാശ തന്നെ.. പരീക്ഷിക്കാതെ ദൈവത്തിനറിയില്ലേ ഇതൊന്നും.. ദൈവം ഇത്ര അശക്തനോ?

 • mujinedmujined April 2012 +1 -1

  ദൈവത്തിനറിയാം, പക്ഷെ വിശ്വാസിയാണെന്ന് നാം മനുഷ്യര്‍ക്ക് ഉറപ്പു വരണ്ടേ, അതെങ്ങനെ വരുമെന്ന് പറയൂ, നാം മനുഷ്യര്‍ക്ക് ദൈവം ഉണ്ടോ ഇല്ലയോഎന്ന് ഇപ്പോഴും വിശ്വാസം വന്നിട്ടുണ്ടോ?
  അപ്പോള്‍ സംശയാലുക്കളായ മനുഷ്യരെ എങ്ങനെ നേരായ വഴിയിലാക്കും, അതിനുവേണ്ടിമാത്രമാണ് പരീക്ഷണങ്ങള്‍.അല്ലാതെ നമ്മള്‍ മനുഷ്യര്‍ നേരെയാവുമെന്ന് തോന്നുന്നുണ്ടോ?

 • srjenishsrjenish April 2012 +1 -1 (+1 / -0 )

  ദൈവത്തിന് എന്തും സാധിക്കുമെങ്കില്‍ ഇങ്ങനെ ഇട്ട് പരീക്ഷിക്കാതെ മനുഷ്യനെ നേര്‍വഴിക്ക് ആക്കിയാല്‍ പോരെ? അവനെ വിശ്വാസിയായി തന്നെ ജനിപ്പിച്ചാല്‍ പോരെ?

 • AdminAdmin April 2012 +1 -1

  അതായത് കഴുതയ്ക്ക് സമമുള്ള, മറ്റൊന്നും ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിവില്ലാത്ത വെറും മരപ്പാവകളായി സൃഷ്ടിച്ചാല്‍ മതിയായിരുന്നു. ദൈവം എന്തൊരു പോങ്ങനാണ്.

 • srjenishsrjenish April 2012 +1 -1

  ഒരു നല്ല വ്യക്തിയോ ദൈവഭക്തി ഉള്ളവനോ കഴുതയ്ക്ക് സമമാണെങ്കില്‍ അത് തന്നെയാണ് നല്ലത്. എന്നെയും ഒരു കഴുത ആക്കിയിരുന്നെങ്കില്‍!! :-(

 • AdminAdmin April 2012 +1 -1

  താങ്കള്‍ക്ക് നല്ലത് മാത്രമേ ചെയ്യുവാനുള്ള സ്വാതന്ത്യം ഉള്ളൂ എങ്കില്‍ താങ്കള്‍ തടവറയിലാണ്. സ്വന്തമായി ഒന്നും തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാത്ത തടവറ.

  താങ്കള്‍ക്ക് നന്മ ചെയ്യുവാനുള്ള ആഗ്രഹം വ്യക്തമായി കാണാം. അത് തിരഞ്ഞെടുക്കുന്നതില്‍ നിന്ന് താങ്കളെ ആരും തടയുന്നില്ലല്ലോ?

 • mujinedmujined April 2012 +1 -1

  >>>ദൈവത്തിന് എന്തും സാധിക്കുമെങ്കില്‍ ഇങ്ങനെ ഇട്ട് പരീക്ഷിക്കാതെ മനുഷ്യനെ നേര്‍വഴിക്ക് ആക്കിയാല്‍ പോരെ? അവനെ വിശ്വാസിയായി തന്നെ ജനിപ്പിച്ചാല്‍ പോരെ?<<<<br />
  ദൈവം ഓരോരുത്തരെയും ജനിപ്പിക്കുന്നത് വിശ്വാസിയായി തന്നെ ഇവിടെ വന്നതിനു ശേഷം പിശാചിന്‍റെ ദുര്‍ബോധനത്താല്‍ അവിശ്വാസിയാവുകയും നന്മയില്‍ നിന്നകലുകയുമല്ലെ ചെയ്യുന്നത് അതിന് ദൈവത്തിനെ പഴിപറഞ്ഞിട്ടെന്തുകാര്യം.

 • srjenishsrjenish April 2012 +1 -1

  <<ദൈവം ഓരോരുത്തരെയും ജനിപ്പിക്കുന്നത് വിശ്വാസിയായി തന്നെ ഇവിടെ വന്നതിനു ശേഷം പിശാചിന്‍റെ ദുര്‍ബോധനത്താല്‍ അവിശ്വാസിയാവുകയും നന്മയില്‍ നിന്നകലുകയുമല്ലെ ചെയ്യുന്നത് അതിന് ദൈവത്തിനെ പഴിപറഞ്ഞിട്ടെന്തുകാര്യം.>>

  അതിനും ദൈവം തന്നെയാണ് കുറ്റക്കാരന്‍. എന്തുകൊണ്ട് ദൈവം താങ്ങള്‍ പറഞ്ഞ പിശാചിനെ ഇല്ലായ്മ ചെയ്യുന്നില്ല. അങ്ങനെ ആണെങ്കില്‍ ആരും വഴി തെറ്റില്ലല്ലോ?

 • srjenishsrjenish April 2012 +1 -1

  <<താങ്കള്‍ക്ക് നല്ലത് മാത്രമേ ചെയ്യുവാനുള്ള സ്വാതന്ത്യം ഉള്ളൂ എങ്കില്‍ താങ്കള്‍ തടവറയിലാണ്.>>

  ഈ നല്ലത്, ചീത്ത എന്നാല്‍ എന്താണ്? ആരാണ് അത് നിശ്ചയിക്കുന്നത്? എനിക്ക് നല്ലതായി തോന്നുന്നത് താങ്കള്‍ക്ക് ചീത്ത ആകുമെങ്കില്‍, നല്ലതും ചീത്തതും ആപേക്ഷികമല്ലേ?

 • mujinedmujined April 2012 +1 -1

  >>>>കഴുതയ്ക്ക് സമമുള്ള, മറ്റൊന്നും ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിവില്ലാത്ത വെറും മരപ്പാവകളായി സൃഷ്ടിച്ചാല്‍ മതിയായിരുന്നു. ദൈവം എന്തൊരു പോങ്ങനാണ്.<<<<<br />
  ദൈവം പോങ്ങനായതുകൊണ്ടാണല്ലോ നമ്മളെപ്പോലുള്ള പോങ്ങന്‍മാരെ
  ഇവിടെ നിലനിര്‍ത്തുന്നത് ;-)

 • mujinedmujined April 2012 +1 -1

  >>>>ഒരു നല്ല വ്യക്തിയോ ദൈവഭക്തി ഉള്ളവനോ കഴുതയ്ക്ക് സമമാണെങ്കില്‍ അത് തന്നെയാണ് നല്ലത്. എന്നെയും ഒരു കഴുത ആക്കിയിരുന്നെങ്കില്‍<<<<br />
  നല്ലവ്യക്തിയോ ദൈവഭക്തി ഉള്ളവനോ കഴുതകളല്ല അവരാണ് ഏറ്റവും വലിയ ബുദ്ധിമാര്‍മാര്‍.

  >>>ഈ നല്ലത്, ചീത്ത എന്നാല്‍ എന്താണ്? ആരാണ് അത് നിശ്ചയിക്കുന്നത്? എനിക്ക് നല്ലതായി തോന്നുന്നത് താങ്കള്‍ക്ക് ചീത്ത ആകുമെങ്കില്‍, നല്ലതും ചീത്തതും ആപേക്ഷികമല്ലേ?<<<<br />

  നല്ലത്, ചീത്ത എന്താണെന്ന് ദൈവംതന്നെ കാലാകാലങ്ങളില്‍ മഹാത്മാക്കള്‍ മുഖാന്തിരം നമ്മുക്ക് തിരിച്ച് തന്നിട്ടില്ലേ?
  അത് തെരഞ്ഞെടുക്കുന്നതിനുള്ള ബുദ്ധിയും നമ്മുക്ക് തന്നിട്ടില്ലെ? പിന്നെയെന്തിനു ദൈവത്തെ കുറ്റപ്പെടുത്തുന്നു.

 • srjenishsrjenish April 2012 +1 -1

  <ദൈവം ഓരോരുത്തരെയും ജനിപ്പിക്കുന്നത് വിശ്വാസിയായി തന്നെ ഇവിടെ വന്നതിനു ശേഷം പിശാചിന്‍റെ ദുര്‍ബോധനത്താല്‍ അവിശ്വാസിയാവുകയും നന്മയില്‍ നിന്നകലുകയുമല്ലെ ചെയ്യുന്നത് അതിന് ദൈവത്തിനെ പഴിപറഞ്ഞിട്ടെന്തുകാര്യം.>>

  അതിനും ദൈവം തന്നെയാണ് കുറ്റക്കാരന്‍. എന്തുകൊണ്ട് ദൈവം താങ്ങള്‍ പറഞ്ഞ പിശാചിനെ ഇല്ലായ്മ ചെയ്യുന്നില്ല. അങ്ങനെ ആണെങ്കില്‍ ആരും വഴി തെറ്റില്ലല്ലോ?

  ഇതിന് ഉത്തരം കിട്ടിയില്ല!!

 • AdminAdmin April 2012 +1 -1

  >> ഈ നല്ലത്, ചീത്ത എന്നാല്‍ എന്താണ്? ആരാണ് അത് നിശ്ചയിക്കുന്നത്? എനിക്ക് നല്ലതായി തോന്നുന്നത് താങ്കള്‍ക്ക് ചീത്ത ആകുമെങ്കില്‍, നല്ലതും ചീത്തതും ആപേക്ഷികമല്ലേ?

  ആപേക്ഷികം തന്നെ. താങ്കള്‍ക്ക് തിന്മ എന്ന് തോന്നുന്നത് ഉപേക്ഷിക്കാനും നല്ലത് എന്ന് തോന്നുന്നതും ചെയ്യാനും സ്വാതന്ത്രം ഉണ്ടല്ലോ. അതല്ല ദൈവം എന്ന് പറയുന്ന സംഗതിക്ക് നന്മ എന്ന് തോന്നുന്നതെ താങ്കള്‍ക്ക് ചെയ്യുവാന്‍ പറ്റുകയുള്ളൂ എങ്കില്‍ താങ്കളുടെ സ്വാതന്ത്യം പോയില്ലേ?

 • srjenishsrjenish April 2012 +1 -1

  ദൈവത്തിന് നല്ലതായി തോന്നുന്നതാണ് നമ്മളെല്ലാവരും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വിചാരിക്കുന്നതില്‍ തെറ്റുണ്ടോ? താങ്കള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും താങ്കളുടെ മാത്രം നിശ്ചയമാണെന്ന് ഉറപ്പുണ്ടോ? ദൈവമാണ് ഇപ്പോള്‍ താങ്കളെ നിയന്ത്രിക്കുന്നതെങ്കില്‍ താങ്കള്‍ സ്വതന്ത്രനല്ലല്ലോ!!

 • AdminAdmin April 2012 +1 -1

  ചെയ്യുന്നതെല്ലാം നല്ലതാണ് എന്ന് കരുതിയാല്‍ എല്ലാം നന്മയായി. ഒരുത്തനെ കുറ്റം പറയാന്‍ പോലും പറ്റില്ല എന്നര്‍ത്ഥം. എല്ലാവരും ചെയ്യുന്നത് ശരിയാണല്ലോ .

  ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. എല്ലാം ശരിയായി തീരുമാനമെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് വരാം . ഒരു പ്രത്യേക സ്ഥിതി സംജാതമാക്കിയത് ദൈവമായിരിക്കാം. പക്ഷെ ആ സ്ഥിതിയില്‍ എന്ത് ചെയ്യണം എന്ന് ഞാന്‍ തീരുമാനിക്കുന്നതില്‍ ദൈവം എന്നെ നിയന്ത്രിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം.

 • kadhakarankadhakaran April 2012 +1 -1

  ചുരുക്കിപ്പറഞ്ഞാല്‍ മറ്റുള്ളവരെ പരീക്ഷിക്കുകയാണ് ദൈവത്തിന്റെ മെയിന്‍ പണി

 • mujinedmujined April 2012 +1 -1

  >>>>അതിനും ദൈവം തന്നെയാണ് കുറ്റക്കാരന്‍. എന്തുകൊണ്ട് ദൈവം താങ്ങള്‍ പറഞ്ഞ പിശാചിനെ ഇല്ലായ്മ ചെയ്യുന്നില്ല. അങ്ങനെ ആണെങ്കില്‍ ആരും വഴി തെറ്റില്ലല്ലോ?

  ഇതിന് ഉത്തരം കിട്ടിയില്ല!!<<<<<br />
  എല്ലാം പടച്ച ദൈവത്തിനെ കുറ്റക്കാരനാക്കാന്‍ നമ്മുക്കന്തവകാശം നമ്മളെയും പിശാചിനെയും സൃഷ്ടിച്ചതു ദൈവം തന്നെ ദൈവം പിശാചില്‍ വഴിപ്പെടരുതെന്ന് വീണ്ടും വീണ്ടും ഉദ്ബോധനം ചെയ്തിട്ടുമുണ്ട് നമ്മുടെ ശരീരസുഖത്തിനുവേണ്ടി നമ്മള്‍ പിശാചിനു വഴിപ്പെടുകയും തെറ്റുകള്‍ ചെയ്യുകയും ചെയ്യുന്നു എന്നിട്ട് ദൈവത്തിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

  ഒരു കാരണവശാലും ദൈവം പിശാചിനെ നശിപ്പിക്കില്ല. അത് ദൈവത്തിന്‍റെ ഉദ്ദേശ്യമാണ്, അത് ചോദ്യം ചെയ്യാന്‍ നമ്മള്‍ പടപ്പുകള്‍ക്ക് യാതൊരവകാശവുമില്ല.കാരണം, നമ്മളും പിശാചും വെറും സൃഷ്ടികള്‍ മാത്രമാണ്.സൃഷ്ടാവിന് സൃഷടികളോട് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നതിന് നമ്മുക്ക് വിരോധം തോന്നിയിട്ട് ഒരുകാര്യവുമില്ലെന്നാണ് എനിക്ക് തോന്നുന്നത്.

  പിശാചിനെ ദൈവം എങ്ങിനെ നശിപ്പിക്കും ലോകത്തിന്റെ നിലനില്‍പിന് പിശാചിന്‍റെയും പ്രവര്‍ത്തനം വളരെ അത്യന്താപേക്ഷിതമാണ്. എല്ലാം നേരെയായാല്‍ പിന്നെയെങ്ങനെ ലോകം ചലിക്കും ലോകത്തിന്‍റെ സന്തുലിതാവസ്ഥ തന്നെ മാറ്റിമറിക്കപ്പെടില്ലെ ഇവിടെ ഭരണകൂടത്തിന്‍റെ ആവശ്യമുണ്ടോ, നിയമപാലകരുടെ ആവശ്യമുണ്ടോ? അങ്ങനെപലതും. അതുകൊണ്ട്, ദൈവം എല്ലാം അതിന്‍റേതായരീതിയില്‍ തന്നെയല്ലെ സൃഷ്ടിച്ചിരിക്കുന്നത്? നമ്മള്‍ വിഢികളായ മനുഷ്യര്‍ അതൊന്നും മനസിലാക്കാതെ ദൈവത്തിനെ കുറ്റപ്പെടുത്തുന്നു ദൈവത്തിനതുകൊണ്ട് ഒന്നും സംഭവിക്ക്കുകയുമില്ല നമ്മള്‍ ദുശിക്കുകയും ചെയ്യും കാരണം, നീതിമാനായ ദൈവത്തെ കുറ്റപ്പെടുത്തുന്നതുകൊണ്ട്.
  ദൈവം എപ്പോഴും ഉന്നതമായ അവസ്ഥയില്‍ തന്നയാണ് അതിന്റെ അസ്ഥിത്വത്തെ ചോദ്യം നമ്മള്‍ക്ക് യാതൊരവകാശവുമില്ല.

 • srjenishsrjenish April 2012 +1 -1

  ഞാന്‍ പ്രതീക്ഷിച്ച ഉത്തരം.. :)

 • suresh_1970suresh_1970 April 2012 +1 -1

  ദേ പ്പൊ നന്നായേ, ദൈവത്തിന്റെ കാര്യം വിട്. ഭൂരിപക്ഷക്കാരനായ പിശാചിന് വേണ്ട പരിഗണന കിട്ടുന്നുണ്ടോ - എന്തു തെമ്മാടിത്തരവും ചെയ്തിട്ട് പിശാചിനെ കുറ്റം പറയുന്നതു നിറുത്തിയില്ലെങ്കില്‍ പിശാചാണു സത്യം പിന്തുണ പിന്‍വലിക്കേണ്ടി വരും !

 • mujinedmujined April 2012 +1 -1

  >>>ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം<<<<br />
  ഇവിടെ ഞാന്‍ എന്നു പറയുന്ന ആ വസ്തുത എന്താണ്?
  നമ്മുടെ ശരീരം ജീവാവസ്ഥയില്‍ ആയിരിക്കുമ്പോഴല്ലേ ഈ ഞാന്‍ ഉള്ളൂ. ശരീരം ജഢാവസ്ഥയില്‍ ആയാല്‍ ഈ ഞാന്‍ എങ്ങോട്ടു പോകുന്നു? അപ്പോള്‍ ഞാന്‍ എന്ന അവസ്ഥയ്ക്ക് പ്രാധാന്യമില്ലെ?

 • AdminAdmin April 2012 +1 -1

  പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് വായിക്കുക. അടര്‍ത്തി മാറ്റിയാല്‍ അര്‍ത്ഥം മാറും

 • srjenishsrjenish April 2012 +1 -1 (+1 / -0 )

  <<അത് ദൈവത്തിന്‍റെ ഉദ്ദേശ്യമാണ്, അത് ചോദ്യം ചെയ്യാന്‍ നമ്മള്‍ പടപ്പുകള്‍ക്ക് യാതൊരവകാശവുമില്ല.>>

  മനുഷ്യന് വ്യഖ്യാനിക്കാന്‍ കഴിയുന്നതും ഉത്തരം പറയാന്‍ കഴിയുന്നതുമായ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി തരുകയും എന്നാല്‍ വ്യഖ്യാനിക്കാന്‍ കഴിയാത്ത അവസരത്തില്‍ അത് ദൈവത്തിന്റെ ഇഷ്ടമാണ്, ദൈവത്തെ ചോദ്യം ചെയ്യാന്‍ മനുഷ്യന് അവകാശമില്ല എന്ന് പറയുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ദൈവത്തെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണെങ്കില്‍ ദൈവത്തെക്കുറിച്ചുള്ള ഏത് ചോദ്യത്തിനു ആ പ്രതികരണം തന്നെ നല്‍കുന്നതല്ലേ നല്ലത്?

 • srjenishsrjenish April 2012 +1 -1 (+1 / -0 )

  <<ഒരു കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം.>>

  ആ കാര്യത്തില്‍ എനിക്ക് വിഭിന്ന കാഴ്ചപ്പാടാണ്. ആരോ എഴുതിയ തിരക്കഥയ്ക്ക് വേഷപ്പകര്‍ച്ച നല്‍കുന്ന കളിപ്പാവകളാണ് നമ്മള്‍ എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. നാളെ എന്ത് നടക്കും എന്ന് എനിക്കറിയില്ല എന്നതുകൊണ്ട് നാളെ അത് നടക്കില്ല എന്ന് പറയാന്‍ കഴിയുമോ? ഞാനാണ് എനിക്ക് സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി എന്ന് കരുതുന്നതെങ്ങനെയാണ്? ജനിച്ച് വീണ കുഞ്ഞ് വികലാംഗനായിരിക്കുന്നതിന് കാരണം ആ കുഞ്ഞ് തന്നെയാണെന്ന് കരുതാന്‍ കഴിയുമോ?

  ഇന്നലെ ഞാനൊരു കിണറു വെട്ടി. 10 തൊടി അടിയില്‍ എത്തിയപ്പോള്‍ നിറയെ പാറ. ഞാന്‍ കിണറുവെട്ടിയതുകൊണ്ടാണ് അവിടെ പാറ ഉണ്ടായത് എന്ന് കരുതുന്നത് മണ്ടത്തരമല്ലേ? ഞാന്‍ കിണറു കുഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് മുന്‍പ് തന്നെ പാറ അവിടെ ഉണ്ട്. എനിക്കറിയില്ല എന്നതുകൊണ്ട് അതിനെ എങ്ങനെ നിഷേധിക്കും?

 • mujinedmujined April 2012 +1 -1 (+1 / -0 )

  നമ്മള്‍ പടപ്പുകള്‍ക്ക് ദൈവത്തിന്‍റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്നുപറഞ്ഞത് വളരെ വ്യക്തമായിത്തന്നെയാണ്. കാരണം, ദൈവത്തിന്‍റെ ഓരോ ഉദ്ദേശ്യങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഓരോസൃഷ്ടിപ്പും നടത്തുന്നത് ആ ദൈവത്തിന് വളരെ വ്യക്തമായിത്തന്നെയറിയാം തന്‍റെ സൃഷ്ടികള്‍ക്ക് എന്തു നല്‍കണം, എന്തു നല്‍കണ്ട എന്നൊക്കെ. അങ്ങനെയിരിക്കെ നമ്മള്‍ക്കെങ്ങനെ ദൈവത്തിനെ ചോദ്യം ചെയ്യാന്‍ കഴിയും? നമ്മള്‍ പറഞ്ഞിട്ടാണൊ ദൈവം നമ്മളെ പടച്ചത്, ജെനീഷ് ദൈവത്തിനോടു പറഞ്ഞിട്ടാണൊ കൊല്ലം ജില്ലയിലെ വെട്ടിക്കവലയില്‍ ജനിച്ചത് അല്ലല്ലോ? എങ്ങിനെയോ അത് സംഭവിച്ചു, അതാണ് ദൈവഹിതം.

  മനുഷ്യന് വ്യാഖ്യാനിക്കാന്‍ കഴിയുന്നതിന് ഒരു പരിധിയില്ലെ, ആ പരിധിക്കപ്പുറം ഉള്ളതുകൊണ്ടുതന്നെയാണ് ദൈവം എന്നുപറയുന്ന ഒരുശക്തിയുണ്ട് എന്ന് വിശ്വസിക്കാന്‍ തന്നെ കാരണമായത്. എല്ലാം മനുഷ്യനൊ, മറ്റേതൊരു സൃഷ്ടിക്കോ കഴിയുമെങ്കില്‍ ഇവിടെ ദൈവിക ശക്തിക്കെന്തു പ്രസക്തി.

  ദൈവം നന്മയും തിന്മയും സൃഷ്ടിച്ചു നന്മയിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് അതിന്‍റെ ഫലം കിട്ടുമെന്നും തിന്മപ്രവര്‍ത്തിച്ചാല്‍ അതിന്‍റെ വിപരീതഫലം കിട്ടുമെന്നും പറയുന്നു.ഏതൊരു കാലഘട്ടമായാലും നന്മപ്രവര്‍ത്തിക്കാന്‍ ത്യാഗം സഹിച്ചേ പറ്റു ആ ത്യാഗം അനുഭവിച്ച് നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ദൈവം അതിന്റെ പ്രതിഫലം നല്‍കുകതന്നെ ചെയ്യും തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് നേര്‍വിപരീതവും.തിന്മ പ്രവര്‍ത്തിക്കുന്നതിന് ഇവിടെ യാതൊരു തടസ്സവുമില്ല, പക്ഷെ നന്മ പ്രവര്‍ത്തിക്കുവാനോ എല്ലായിടത്തും വിലങ്ങുതടി തന്നെ, തിന്മയെ അതിജീവിക്കലാണ് ഇവിടെ പ്രധാനം അതിനു വേണ്ടിയാണ് ദൈവം പരീക്ഷണങ്ങള്‍ തരുന്നതും. വളരെ കുറഞ്ഞപേര്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നു, അവര്‍ ഇവിടെ ഉന്നതരാവുകയും ചെയ്യുന്നു.

 • kadhakarankadhakaran April 2012 +1 -1

  മനുഷ്യന് വ്യാഖ്യാനിക്കാന്‍ കഴിയാത്തതെല്ലാം ദൈവത്തിന്റെ തലയില്‍ കെട്ടി വെയ്ക്കുന്നത് ശരിയാണോ? ഇന്നലെയറിയാത്ത പലതും ഇന്നറിയാം. ഇന്ന് വിശദീകരണമില്ലാത്ത പലതും നാളെ വിശദീകരിക്കപ്പെടുകയും ചെയ്യും.

 • mujinedmujined April 2012 +1 -1

  >>>>ഇന്നലെയറിയാത്ത പലതും ഇന്നറിയാം. ഇന്ന് വിശദീകരണമില്ലാത്ത പലതും നാളെ വിശദീകരിക്കപ്പെടുകയും ചെയ്യും.<<<<br />
  അതാണ് ദൈവഹിതം, ദൈവം എപ്പോള്‍ ഉദ്ദേശിക്കുമോ അപ്പോള്‍ മാത്രമെ വിശദീകരണങ്ങള്‍ ലഭിക്കൂ!

 • kadhakarankadhakaran April 2012 +1 -1

  അതൊരു പഴകിത്തേഞ്ഞ വിശദീകരണമല്ലേ മുജീബേ? ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന മാതിരിയൊന്ന്.

  ഇതൊന്നും ഇപ്പോള്‍ മനുഷ്യനറിയണ്ട എന്നു ദൈവം തീരുമാനിക്കാന്‍ എന്തെങ്കിലും കാരണം?

  ഉദാഹരണമെടുത്താല്‍, വസൂരി, പേപ്പട്ടിവിഷബാധ, ക്ഷയം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അസുഖങ്ങള്‍ക്കുള്ള മരുന്നും പ്രതിരോധൗഷധങ്ങളും. ഒരു കാലത്ത് ദൈവമെന്തേ ഇതെല്ലാം ബാധിച്ച് മനുഷ്യര്‍ മരിക്കട്ടെ എന്നു തീരുമാനിച്ചിരുന്നത്? പിന്നൊരു സുപ്രഭാതത്തില്‍ നല്ല ബുദ്ധി തോന്നിയോ?

 • mujinedmujined May 2012 +1 -1

  ദൈവത്തിനെ ചോദ്യം ചെയ്താല്‍ ദൈവം നമ്മളോടൊന്നും ചോദിക്കാന്‍ പോകുന്നുമില്ല, നമ്മള്‍ക്കൊന്നും സംഭവിക്കുകയുമില്ല,ദൈവത്തിനും ഒന്നും സംഭവിക്കില്ല, സംഭവിക്കുന്നതു നമ്മുടെ ആത്മാവിനാണ്.അത് നമ്മളൊട്ട് അറിയാനും പോകുന്നില്ല. അറിയുന്നവരാകട്ടെ അവര്‍ സാധാരണക്കാരുമല്ല. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഒന്നല്ല ദൈവിക പ്രവര്‍ത്തികള്‍ അതുമനസ്സിലാകണമെങ്കില്‍ ദൈവമെന്തെന്ന് അറിയണം. അതറിയണമെങ്കില്‍ അതറിയാവുന്നവരോട് ചോദിക്കണം. അതറിയാവുന്നവരെ കണ്ടെത്താന്‍ വലിയബുദ്ധിമുട്ടുമാണ് അങ്ങിനെയുള്ളവര്‍ ഇപ്പോള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോയെന്നറിയില്ല.അല്ലാതെ ചില ചോദ്യങ്ങള്‍ വാരിയെറിഞ്ഞ് നമ്മള്‍ സ്വയം ആത്മനാശം വരുത്തിവച്ചിട്ട് ഒരുകാര്യവുമില്ല.

  ഒരാളെ ദൈവം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്കെന്ത് നല്‍കണം? എന്തു നല്‍കണ്ട? എന്നൊക്കെ അയാളെ സൃഷ്ടിച്ചദൈവത്തിനറിയാം. അതല്ല, ദൈവത്തിനൊന്നുമറിയില്ല സൃഷ്ടികളായ നാം മനുഷ്യര്‍ക്കേ അതറിയൂ, നമ്മള്‍ ചെയ്യുന്നതാണ് ശരി എന്നൊക്കെപ്പറയുന്നവരോടെന്തു പറയാന്‍? പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ?

 • ദൈവത്തിനെ കുറ്റം പറഞ്ഞപ്പോളേ എന്റെ ലാപ്​ടോപ്പ് കേടായി. =P~

 • താങ്കളുടെ വാദങ്ങളെല്ലാം ഞാന്‍ സമ്മതിക്കുന്നു.. അങ്ങനെയെങ്കില്‍ എന്റെ രണ്ട് മൂന്ന് ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം തരുമോ ഈ ശാസ്ത്രം? >>>

  1.ജീവന്‍ ഒരു ഊര്‍ജ്ജമല്ലെങ്കില്‍ എന്താണ് ജീവന്‍? അറിഞ്ഞൂടാത്തതിനെ പ്രതിഭാസം എന്നാണോ ഇപ്പോള്‍ പറയാറ്.. ഒരാളുടെ ജീവന്‍ പോയി എന്ന് പറഞ്ഞാല്‍ പ്രതിഭാസം പോയി എന്നാണല്ലേ അര്‍ത്ഥം?

  2.ഒരു കുഞ്ഞ് വികലാംഗനായി ജനിക്കുന്നു.. മറ്റൊരാള്‍ പാവപ്പെട്ടവനായി.. വേറൊരാള്‍ പണക്കാരനായി.. ഇത് ദൈവത്തിന്റെ വികൃതിയാണോ? വികൃതി കാണിക്കാന്‍ ദൈവം എന്താ ടിന്റുമോനോ? അതോ ദൈവത്തിന്റെ പരീക്ഷണമോ? നമ്മളെ ഇട്ട് ഇമ്മാതിരി പരീക്ഷണം നടത്തുന്ന ദൈവം കഠിനഹൃദയന്‍ തന്നെ..

  ഇതിന് ഉത്തരം അറിയില്ലെങ്കില്‍ ദൈവത്തിനെ ചോദ്യം ചെയ്യരുതെന്ന ഉത്തരമാണ് എല്ലാവരും പറയാറ്...


  >>>>>

  എല്ലാത്തിനും ഉത്തരം ശാസ്ത്രം ഇപ്പോള്‍ തരും എന്നു വിചാരിക്കുന്നവര്‍ മൂഢന്മാരല്ലേ? (ഇന്നലെ അറിയാത്ത പല ഉത്തരങ്ങളും ഇന്നുണ്ട്. ഇന്നത്തെ പല ചോദ്യങ്ങളും നാളെ ശാസ്ത്രം വിശദീകരിക്കും എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം).

  അറിഞ്ഞു കൂടാ എന്നാരു പറഞ്ഞു. നിങ്ങള്‍ പറയുന്നത് തെറ്റാണെന്നു ഞാന്‍ പറഞ്ഞാല്‍ അതിനെ "അതു നിങ്ങള്‍ക്കറിഞ്ഞു കൂടാത്തതുകൊണ്ടാണ്" എന്നു പറയുന്നത് ശരിയാണോ?
  ജീവന്‍ "പോയി" എന്നു ആരാണ് പറയുന്നത്? (അതൊരു സാഹിത്യ ഭാഷയല്ലെ?). മരിച്ചു എന്നു പറഞ്ഞാല്‍ പോരേ? എല്ലാ ചയാപചയപ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതിനെയാണ് മരണം എന്നു ശാസ്ത്രം നിര്‍വചിച്ചിരിക്കുന്നത്.

  രണ്ടാമതു പറഞ്ഞിരിക്കുന്നത് ഞാന്‍ ചോദിക്കേണ്ട ചോദ്യമാണ്. എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണെന്നു പറയുന്നതും നിങ്ങള്‍ തന്നെയല്ലേ?

  താങ്കള്‍ അവസാനം പറഞ്ഞതാണ് ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം. ഒന്നും ചോദ്യം ചെയ്യരുത്. കണ്ണുമടച്ച് വിശ്വസിക്കുക. ചോദ്യം ചെയ്യുന്നവരെ കുറ്റപ്പെടുത്തുക, ഒറ്റപ്പെടുത്തുക, കളിയാക്കുക, ക്രൂശിക്കുക. വിശ്വസിക്കുന്നവരെ വഞ്ചിക്കുക

 • ലാപ്ടോപ്പ് നന്നാക്കുന്നതു വരെ എന്റെ വരവ് ഇടയ്ക്കിടയ്ക്കായിരിക്കും.

 • ലാപ്‌ടോപ് നേരേയാകാനായി എന്തുവഴിപാടാണ് നടത്തിയത് അല്ലെങ്കിൽ നേർന്നിരിക്കുന്നത്? :)

 • mujinedmujined May 2012 +1 -1

  കഥാകാരന്‍റെ ദൈവം ശാസ്ത്രമാണോ?
  >>എല്ലാ ചയാപചയപ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതിനെയാണ് മരണം എന്നു ശാസ്ത്രം നിര്‍വചിച്ചിരിക്കുന്നത്. <<<br />
  നമ്മുടെ ശരീരത്തിന്‍റെ ചയാപചയപ്രവര്‍ത്തനങ്ങളല്ലേ ഒരാള്‍ മരിക്കുമ്പോള്‍ നിലയ്ക്കുന്നുള്ളൂ?
  മനുഷ്യന്‍റെ സത്തയായ ജീവന്‍റെ ചയാപചയപ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നുണ്ടോ? അത് ഒരിക്കലും നിലയ്ക്കില്ല നിലച്ചാല്‍ പിന്നെ ഒന്നുമില്ല.അത് ദൈവാംശമാണ് അത് ഈലോകം, അല്ലെങ്കില്‍ പ്രപഞ്ചം ഉള്ളിടത്തോളം കാലം നിലനില്‍ക്കും.ഒരു മനുഷ്യന്‍ മരിച്ചാല്‍ അത്രയും നാള്‍ ആ ശരീരത്തെ ചലിപ്പിച്ചു കൊണ്ടിരുന്ന ഈ ജീവന്‍ എങ്ങോട്ടു പോകുന്നു? ഈ ശാസ്ത്രം അതൊന്നു കണ്ടുപിടിക്കട്ടെ, എന്നെങ്കിലും കണ്ടുപിടിക്കുമായിരിക്കും! • അത് ഒരു വിശ്വാസം മാത്രമല്ലേ മുജീബേ.

  ഓടിക്കൊണ്ടിരുന്ന ഒരു വാഹനം നിറുത്തിക്കഴിഞ്ഞാല്‍ അതുവരെ അതിനുണ്ടായിരുന്ന "ജീവന്‍" എങ്ങോട്ടു പോയി എന്നു ചിന്തിക്കുന്നതു പോലെ?

  പ്രപഞ്ചം ഉള്ളിടത്തോളം കാലമേ "ദൈവാംശം" നിലനില്‍ക്കുകയുള്ളോ? അപ്പോള്‍ പിന്നെ ദൈവത്തിനെന്തു പ്രസക്തി? എക്കാലവും നിലനില്‍ക്കും എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. തന്നെയുമല്ല ദൈവം പ്രപഞ്ചത്തിനെ നിയന്ത്രിക്കുകയാണ് ചെയ്യുന്നതെന്നും. അല്ലാതെ മറിച്ചല്ല.

 • mujinedmujined May 2012 +1 -1

  >>>ഓടിക്കൊണ്ടിരുന്ന ഒരു വാഹനം നിറുത്തിക്കഴിഞ്ഞാല്‍ അതുവരെ അതിനുണ്ടായിരുന്ന "ജീവന്‍" എങ്ങോട്ടു പോയി എന്നു ചിന്തിക്കുന്നതു പോലെ? '<<<<br />
  അത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ് അതിന്റെ ജീവന്‍ ഡ്രൈവറെടുക്കും അല്ലെങ്കില്‍ പെട്രോള്‍ തീര്‍ന്നാല്‍ അവിടെ നില്‍ക്കും.
  അതുപോലെയാണോ കഥാകാരാ മനുഷ്യ ജീവന്‍?
  ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്‍റെ എഞ്ചിന്‍റെ കീ ഡ്രൈവറുടെ കൈവശമായിരുന്നു, മനുഷ്യന്‍റെ ജീവന്‍റെ കീ ദൈവത്തിന്‍റെ കയ്യിലും അതെപ്പോള്‍ എടുക്കുമെന്നു പ്രവചിക്കാന്‍ ഒരു ശാസ്ത്രത്തിനും സാധിക്കില്ല.

 • srjenishsrjenish May 2012 +1 -1

  <<എല്ലാ ചയാപചയപ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതിനെയാണ് മരണം എന്നു ശാസ്ത്രം നിര്‍വചിച്ചിരിക്കുന്നത്. >>

  ചയാപചയപ്രവര്‍ത്തനങ്ങള്‍ എന്നാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ഒരു ജീവിക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നാണെന്ന് ഞാനും സമ്മതിക്കുന്നു. അപ്പോഴും ജീവന്‍ എന്നാല്‍ ചയാപചയ പ്രവര്‍ത്തനമല്ല.. ചയാപചയപ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നതിനെ മരണം എന്ന് നിര്‍വചിച്ചാല്‍ തിരിച്ച് ചയാപചയപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ ജീവന്‍ വന്നു എന്ന് നിര്‍വചിക്കേണ്ടി വരും. ഇവിടെയാണ് സംശയങ്ങള്‍ ഉണ്ടാകുന്നത്. മനുഷ്യശരീരത്തിലുണ്ടാകുന്ന പ്രവര്‍ത്തനങ്ങളെല്ലാം കൃത്രിമമായി നിര്‍മ്മിക്കാന്‍ ശാസ്ത്രത്തിന് കഴിയും. പക്ഷേ അപ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏകോപിപ്പിച്ച് ഒരു ജീവിയെ സൃഷ്ടിക്കാന്‍ കഴിയില്ല.

  ഉദാഹരണത്തിന് ഒരു മനുഷ്യന്‍ ഹൃദയത്തിന്റെ തകരാറുമൂലം മരിച്ചു എന്ന് വയ്ക്കുക. മരിച്ചു കഴിഞ്ഞിട്ട് കൃത്രിമ ഹൃദയം പ്രവര്‍ത്തിപ്പിച്ച് അയാളെ ജീവിപ്പിക്കാന്‍ കഴിയില്ല? കാറിന്റെ എഞ്ചിന്‍ സ്റ്റോപ്പ് ചെയ്തിട്ട് വീണ്ടും ജീവന്‍ വയ്പ്പിക്കാന്‍ നമുക്ക് കഴിയും. കാരണം എഞ്ചിന്‍ എങ്ങനെയാണ് സ്റ്റാര്‍ട്ട് ചെയ്യേണ്ടത് എന്നും അതിനുവേണ്ട സ്പാര്‍ക്ക് (ഊര്‍ജ്ജം) എങ്ങനെയാണ് കൊടുക്കേണ്ടതെന്നും നമുക്കറിയാം. അതുപോലെ മനുഷ്യ ശരീരത്തെ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശാസ്ത്രത്തിന് കഴിയില്ല. സ്റ്റാര്‍ട്ട് ചെയ്യുന്നതോ പോകട്ടെ, ‘ജീവന്‍’ എന്താണ് എന്ന് നിര്‍വചിക്കാന്‍ പോലും കഴിയാതെ ശാസ്ത്രം മേലോട്ടും നോക്കി ഇരിപ്പാണ്.

  ഇതിനെ കുറച്ചു കൂടി വ്യക്തമാക്കാന്‍ ഒരു ഉദാഹരണം പറയാം.

  ഞാന്‍ ഒരു ടെലിവിഷന്‍ വാങ്ങി. ആ ടെലിവിഷന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ടെലിവിഷന്‍ സെറ്റിനുള്ളിലുള്ള ഒരുപാട് ഉപകരണങ്ങളുടെ സംയുക്തമായ പ്രവര്‍ത്തനം ആണ് പ്രോഗ്രാം കാണാന്‍ സഹായിക്കുന്നത്. എല്ലാം ശുഭം. ഇനി ഇതിന്റെ പ്രവര്‍ത്തനം രണ്ട് വിധത്തില്‍ നില്‍ക്കാം..
  1. അതിനകത്തെ പ്രധാനപ്പെട്ട ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെ ആകുക.
  ഇവിടെ ചില ഭാഗങ്ങള്‍ക്ക് കേട് സംഭവിച്ചാലും ടിവി പ്രവര്‍ത്തിക്കും. സൌണ്ട് സിസ്റ്റത്തിന് തകരാറു വന്നാലും പടം കാണാന്‍ കഴിയും. അതുപോലെ പിക്ചര്‍ട്യൂബിനുള്ള തകരാറുകള്‍ ശബ്ദം കേള്‍ക്കുന്നതില്‍ നിന്നും നമ്മെ തടയുന്നില്ല. പക്ഷേ, ഇവയെല്ലാം ഒന്നുപോലെ തകരാറിലായാല്‍ ടിവി പ്രവര്‍ത്തനരഹിതമായിരിക്കും. ഇതിനെ ഒരു ജീവിയുടെ ചയാപചയ പ്രവര്‍ത്തനങ്ങളുടെ തകരാറുമായി താരതമ്യം ചെയ്യാം.

  2.വൈദ്യുതി ഇല്ലാതിരിക്കുക.
  വൈദ്യുതി ഇല്ലെങ്കില്‍ എത്ര പുതിയ ടിവി ആയാലും അത് പ്രവര്‍ത്തനരഹിതമായിരിക്കും. ഇവിടെയാണ് മനുഷ്യശരീരത്തിലെ ജീവന്റെ പ്രാധാന്യം.

 • // പക്ഷേ അപ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏകോപിപ്പിച്ച് ഒരു ജീവിയെ സൃഷ്ടിക്കാന്‍ കഴിയില്ല.

  ഒറപ്പായിട്ടും ?

  // ‘ജീവന്‍’ എന്താണ് എന്ന് നിര്‍വചിക്കാന്‍ പോലും കഴിയാതെ ശാസ്ത്രം മേലോട്ടും നോക്കി ഇരിപ്പാണ്.

  ജീവനു മതമുണ്ടോ ? എല്ലാ മതസ്ഥരിലുമുള്ള ജീവന്‍ ഒന്നാണോ ഒരേ പോലെയാണോ ?

  // വൈദ്യുതി ഇല്ലെങ്കില്‍ എത്ര പുതിയ ടിവി ആയാലും അത് പ്രവര്‍ത്തനരഹിതമായിരിക്കും.

  അപ്പോ വൈദ്യുതിയാണോ ജീവന്‍ - പെട്രോളുതീര്‍ന്നാല്‍ കാറ് പുതിയതാണേലും നിക്കും - പെട്രോളും ജീവനാണോ ?

  നടുക്കഷണം :- ജീവന്‍ പോയ് ജീവന്‍പോയ് ജഗജീവന്‍ പോയ് ജീവന്‍ പോയ് എന്നു മുദ്രാവാക്യം വിളിച്ചതോ ?
  =P~

 • mujinedmujined June 2012 +1 -1 (+1 / -0 )

  ജീവനു മതമുണ്ടോ ? എല്ലാ മതസ്ഥരിലുമുള്ള ജീവന്‍ ഒന്നാണോ ഒരേ പോലെയാണോ ?

  ജീവനു മതമില്ല. മതമുള്ളത് ജീവനിരിക്കുന്ന ഉപകരണത്തിനാണ്, അതായത് ഇവിടെ നൈമിഷികനേരം കൊണ്ട് ഉപേക്ഷിച്ചിട്ട് പോകേണ്ട ശരീരത്തിന്.ജീവന്‍ ഒന്നേയുള്ളു,ദൈവാംശമായ ആ ജീവന്‍ നിലനില്‍ക്കുന്ന ശരീരം മതത്തിന്‍റെ പേരില്‍ കലഹിക്കുന്നതുകൊണ്ടാണ് ഇവിടെ സമാധാനം ഇല്ലാത്തത് .അത് മനസിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇവിടെയും മറ്റൊരു ലോകമുണ്ടെങ്കില്‍ അവിടെയും സമാധാനം ഉറപ്പ്.

  അപ്പോ വൈദ്യുതിയാണോ ജീവന്‍ - പെട്രോളുതീര്‍ന്നാല്‍ കാറ് പുതിയതാണേലും നിക്കും - പെട്രോളും ജീവനാണോ ?

  തീര്‍ച്ചയായും ടിവിയെ സംബന്ധിച്ച് വൈദ്യൂതി ജീവന്‍ തന്നെ, കാറിനു പെട്രോളും.

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion