ദൈവികം
  • ponnilavponnilav February 2012 +1 -1

    =D> =D> =D> =D>

  • ponnilavponnilav February 2012 +1 -1

    ദൈവത്തെ വിട്ടു കളിക്കുന്നോ ? നന്നല്ല കേട്ടോ . തുടരൂ

  • mujinedmujined February 2012 +1 -1

    ഇന്നുള്ള സകല പ്രശ്നങ്ങള്‍ക്കും കാരണം, ദൈവചിന്ത മനുഷ്യമനസ്സുകളില്‍ നിന്നും അകന്നു പോകുന്നതുകൊണ്ടാണ്. ദൈവചിന്ത മനുഷ്യ മനസ്സുകളില്‍ ഉണ്ടെങ്കില്‍ ഒരുമനുഷ്യന് തെറ്റ് ചെയ്യാന്‍ സാധിക്കില്ല.അപ്പോള്‍, ദൈവചിന്ത മനുഷ്യമനസ്സുകളില്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ദൈവചിന്ത അകന്നെങ്കിലെന്താ എല്ലാവരും ഭക്തി അഭിനയിക്കുന്നില്ലേ ? പ്രകടനം അല്ല്യോ ഇന്ന് ഭക്തി . ആര്‍ഭാടം കൂടി വരുന്നു . രണ്ടാനയുള്ള ദൈവമാണോ പത്താനയുള്ള ദൈവമാണോ ശക്തന്‍ ? ശിവ ശിവ അതൊന്നു അറിഞ്ഞിട്ടു വേണം നന്നായി ഒന്ന് തൊഴാന്‍ . [-O<

  • menonjalajamenonjalaja February 2012 +1 -1

    തൊഴുതിട്ടെന്തുകാര്യം? എത്ര ആനയെ നടയ്ക്കിരുത്താന്‍ കഴിയുമെന്ന് പറയൂ.

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    അഞ്ചു കുഴിയാന മതിയോ ?
    ദൈവത്തിനു ആന പോരെ ?
    അല്ലെങ്കിലും ദൈവത്തിനു അനേ വേണോ ? :-D

  • mujinedmujined February 2012 +1 -1

    വിദൂഷകാ,
    ആനയെ നടയ്ക്കിരുത്തിയാല്‍ പൊതുജനത്തിനു മുമ്പില്‍ ഭക്തരാവാം,അന്റെ മനസ്സങ്ങ്ട് ഭക്തിപൂര്‍വം സമര്‍പ്പിച്ചാല്‍ ദൈവം സംതൃപ്തനാവും.

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    മനസ്സ് മുഴുവന്‍ ചേറും വച്ച് സമര്‍പ്പിക്കനോരാ കൂടുതല്‍ . നല്ല തെളിഞ്ഞ മനസ് വേണം സമര്‍പ്പിക്കാന്‍ .എന്തേ അനക്ക് അങ്ങനെ തോന്നണില്ലേ മുജീബേ

  • suresh_1970suresh_1970 February 2012 +1 -1

    നല്ല തെളിഞ്ഞ മനസ് വേണം സമര്‍പ്പിക്കാന്‍ .

    അവര്‍ക്ക് ദൈവത്തിന്റെ ആവശ്യം ഇല്ലല്ലോ സുഹൃത്തെ !

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ആവശ്യമുണ്ടല്ലോ . ഇല്ലാത്തവര്‍ ചുരുങ്ങും . അവര്‍ അവിശ്വാസികള്‍

  • suresh_1970suresh_1970 February 2012 +1 -1

    തെറ്റ് - മനസ്സ് ശുദ്ദ മായാല്‍ ദൈവം നിങ്ങളില്‍ തന്നെ വസിക്കും , പിന്നെ വേറെ ദൈവമെന്തിനാ ?

  • mujinedmujined February 2012 +1 -1

    ശുദ്ധമായ മനസ്സ് കൈവരിക്കലാണ് മനുഷ്യന് ദൈവത്തിലേക്ക് അടുക്കുന്നതിനായി ഏറ്റവും അത്യാവശ്യം.അത് കൈവരിക്കലാണ് ഇന്ന് ഏറ്റവും ദുഷ്കരവും.ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ അവനവനിലേക്ക്ചുരുങ്ങിക്കൊണ്ടിരിക്കുന്നു.അപ്പോള്‍ അവരുടെ മനസ്സും ശുഷ്കിച്ചു പോകുന്നു.സമൂഹത്തിലെ മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അവനു നേരമില്ല,നേരമുണ്ടെങ്കില്‍ക്കൂടി അതിനോടൊന്നും താല്‍പര്യം കാണിക്കാറുമില്ല. കാണിക്കുന്നവര്‍തന്നെ, മറ്റുപലതാല്‍പര്യങ്ങളും ഉള്ളില്‍ കരുതിക്കൊണ്ടായിരിക്കും.ആരെങ്കിലും നന്മ ഉദ്ദേശിച്ച് ഇറങ്ങിയാല്‍ അവനെ സമൂഹം തന്നെ ഒറ്റപ്പെടുത്തുകയും ചെയ്യും.അതുകൊണ്ട്, നന്മ ഉദ്ദേശിക്കുന്നവര്‍ ഇന്ന് പൊതുരംഗത്ത് നിന്നും അപ്രത്യക്ഷരായി ക്കൊണ്ടിരിക്കുന്നു.അവര്‍ അവരുടെ കാര്യം നോക്കിക്കൊണ്ട് സ്വസ്ഥരാകുന്നു. ഇറങ്ങിയാല്‍ തന്നെ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാകും, ജീവനുണ്ടെങ്കിലല്ലെ സ്വയം ആത്മാവിനെ ശുദ്ധീകരിക്കാന്‍ സാധിക്കൂ. അത് കരുതി അങ്ങനെയുള്ളവര്‍ പൊതുരംഗത്ത് അധികം വരാറുമില്ല.

    മനസ്സ് ശുദ്ധമാക്കാന്‍ ഏറ്റവും നല്ലത് ദൈവസ്മരണ തന്നെയാണ്. എങ്ങിനെയാണ് ദൈവത്തെ സ്മരിക്കുക എന്നുള്ളതിലാണ് പ്രധാന്യം. പലരീതിയില്‍ ദൈവത്തെ സ്മരിക്കാം, അത് മനസ്സിന് ശാന്തത തരുന്നതായിരിക്കണമെന്നുമാത്രം.അതോടൊപ്പം ആത്മശുദ്ധിയും താനെ കൈവരുകയും ചെയ്യും.

  • ponnilavponnilav February 2012 +1 -1

    ശുദ്ധമായ മനസ്സ് നേടാന്‍ അത്ര എളുപ്പമല്ല. . നാം അതിനു വേണ്ടി ശ്രമിക്കണം .എത്ര ശ്രമിച്ചാലും അത് നടക്കുമോ ? മനുഷ്യന്‍ സ്വാര്‍ഥന്‍ ആകുന്ന കാലത്തോളം അത് പറ്റില്ല. പക്ഷെ നിസ്സംഗനായി ജീവിക്കാനും ആവില്ലല്ലോ. ആഗ്രഹങ്ങളാണ് എല്ലാ ദു:ഖത്തിനും കാരണം . അത് അറിയാത്തത് കൊണ്ടാണോ മനുഷ്യന്‍ മാനം മുട്ടെ കിനാവ്‌ കാണുന്നത് .

  • mujinedmujined February 2012 +1 -1

    ആശയാണ് നിരാശക്ക് കാരണം. ഇതറിയാമെങ്കില്‍ എന്തിന് ആശിക്കണം. നമ്മള്‍ ഒരുകാര്യം ആഗ്രഹിക്കുന്നു, അതിനുവേണ്ടി ശ്രമിക്കുന്നു. ചിലപ്പോള്‍ അഗ്രഹം നിറവേറും,ചിലപ്പോള്‍ നേരെതിരിച്ചും.നിറവേറിയാല്‍ നമ്മള്‍ക്ക് സന്തോഷം നിറവേറിയില്ലെങ്കില്‍ നിരാശ,ദുഃഖം.
    നിറവേറിയാലും,ഇല്ലെങ്കിലും ഒരേ മാനസികാവസ്ഥയുണ്ടാവണം.അതാണ് മനുഷ്യനു വേണ്ടതും,അതിനാണ് ശ്രമിക്കേണ്ടതും, അവിടെയാണ് ദൈവസ്മരണയുടെ ആവശ്യവും.
    ദൈവസ്മരണയുണ്ടെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് നമ്മുക്ക് വേണ്ടതാണെങ്കില്‍, ആ ആഗ്രഹം ദൈവം നിറവേറ്റിത്തരും. നമുക്ക് ആവശ്യമില്ലാതവതതാണെങ്കില്‍, അത് ദൈവം നമ്മളില്‍നിന്നൊഴിവാക്കും എന്നുള്ള ചിന്ത നമ്മളില്‍ ഉണ്ടാവും. അതല്ലെങ്കില്‍, നമ്മുക്ക് അത് കിട്ടിയെ തീരു എന്ന് നമ്മള്‍ ആഗ്രഹിക്കും, അതൊട്ട് നടക്കുകയുമില്ല. നമ്മള്‍ ജീവിതാവസാനം വരെആനിരാശയുമായിജീവിക്കുകയും ചെയ്യും.ഇതാണിന്നിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  • ponnilavponnilav February 2012 +1 -1

    ആഗ്രഹങ്ങള്‍ ഇല്ലാതെ എന്ത് ജീവിതം ? നിരാശയാവും ഫലം എന്ന് അറിഞ്ഞുകൊണ്ട് പോലും ആശയോടെ ജീവിക്കുന്ന എത്രയോ പേര്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ട് . ആ ആശയില്ലെങ്കില്‍ അവരുടെ ജീവിതത്തിനു എന്ത് അര്‍ഥം ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    നിക്കൂണ്ട് ശ്ശി ആഗ്രഹങ്ങള് . തെറ്റല്ലല്ലോ അല്ലെ ? :-(

  • mujinedmujined February 2012 +1 -1

    ജ്ജ് ആഗ്രഹിക്കൂ വിദൂഷക വാനോളം! അതൊക്കെയല്ലേ ജീവിതം ;;)

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    വാനോളം വേണ്ട . ഭൂമിയോളം മതി . വെറും മൂന്നടി
    :-))

  • balamuraleebalamuralee February 2012 +1 -1

    മനസ്സ് ശുദ്ദ മായാല്‍ ദൈവം നിങ്ങളില്‍ തന്നെ വസിക്കും

    വളരെ ശരിയാണ് .ശുദ്ദമായ മനുസുണ്ടെങ്കില്‍ മാത്രമേ ദൈവ ചൈതന്യം നമ്മളില്‍ കാണൂ . നമ്മുടെ തത്വചിന്തകളും അത് തന്നെയനെല്ലോ പറയുന്നത് "തത്വമസി" ഏതിനെയാണോ നീ തേടുന്നത് അത് നീ തന്നെ ആകുന്നു. ആദ്യം ആ ചൈതന്യത്തെ അറിയുക. സ്വന്തം കര്‍മ്മവും അനുഷ്ടിക്കുക.ഗീതയില്‍ പറയുന്നത് പോലെ കര്‍മ്മമാണ്‌ ഈശ്വരന്‍. അല്ലാതെ ഏതു ദൈവത്തിനു മുന്‍പില്‍ വണങ്ങിയാലും രക്ഷയില്ല

  • srjenishsrjenish February 2012 +1 -1

    =D>

  • suresh_1970suresh_1970 February 2012 +1 -1

    ശുദ്ധമായ മനസ്സുള്ളവര്‍ കയ്യടിച്ചോളൂ ട്ടോ ! =D> =D>

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    =D> =D> =D> =D> =D>

  • mujinedmujined February 2012 +1 -1 (+1 / -0 )

    =D>
    കര്‍മ്മമാണ്‌ ഈശ്വരന്‍.വളരെ ശരി
    ഇവിടെ ഭക്തിയാണ് ഈശ്വരന്‍ എന്നാണ് ജന വിശ്വാസം. ഇത് അറിലില്ലായ്മയല്ലേ?
    കര്‍മ്മത്തിലൂടെ ഈശ്വരനെ തേടുന്നതിനു പകരം ഭക്തിയിലൂടെ നേടാനാണ് ശ്രമിക്കുന്നത്.
    ഭക്തിയാണെങ്കിലാകട്ടെ ഇന്ന് മനുഷ്യരെയും മറ്റുമതക്കാരെയും കാണിക്കുന്നതിനുള്ള ഒരു ചടങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു.

  • mujinedmujined February 2012 +1 -1

    >>വാനോളം വേണ്ട . ഭൂമിയോളം മതി . വെറും മൂന്നടി<<<br />
    വിദൂഷകാ, മൂന്നടി മതിയൊ ? ആറടിയെങ്കിലും വേണ്ടേ?
    ആറടിമണ്ണിന്‍റെ ജന്മിയാവാന്‍! ;;)

  • srjenishsrjenish February 2012 +1 -1

    വിദൂഷകന്‍ തന്നെയോ ഈ വാമനനും....

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    നോം തന്നെ വാമനനും . എന്താ മൂന്നടി മണ്ണ് തരാവ്വോ :-))

  • mujinedmujined February 2012 +1 -1

    'ആറടി മണ്ണ്'ചോദിക്കാതെ തന്നെ കിട്ടുമല്ലോ വിദൂഷകാ,പിന്നയെന്തിനാ മൂന്നടി.
    മൂന്നടി കൊണ്ടു മതിയാവോ :-))

  • suresh_1970suresh_1970 February 2012 +1 -1

    മൂന്നു അടികൊണ്ടൊന്നും അയാളു നേരെയാവൂല ജെനീഷെ !!

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    നോം മൂന്നടീല് എങ്ങനേം കഴിഞ്ഞു കൂടിക്കൊള്ളാം. ങ്ങള് ബേജാറാവാതെ. :-))

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    നാരായണാന്നു മോന് പേരിട്ടിട്ടു എന്ത് പാപവും ചെയ്യാന്ന് പറേണു. ശരിയാണോ ?
    അജാമിളമോക്ഷം കേട്ടതോണ്ട് എനിക്ക് അങ്ങനെ ഒരു ചിന്ത ഇല്ലാതെയില്ല. :-))

  • mujinedmujined February 2012 +1 -1

    വിദൂഷകന് 'ഭാഗവതധമ്മം' അറിയോ? അറിയാമെങ്കില്‍ പറയൂ.
    അജാമിളന് മോക്ഷം കിട്ടിയത് എങ്ങനെയെന്ന് അതറിയുന്നവര്‍ക്കേ മനസ്സിലാവൂ.
    എത്ര പാപം ചെയ്താലും അവസാന കാലത്ത് ഈശ്വരനെ വേണ്ടതുപോലെ വിളിച്ചാല്‍ കേള്‍ക്കുമായിരിക്കും.അതുകൊണ്ടല്ലേ അജാമിളന് മോക്ഷം കിട്ടിയത്. പക്ഷെ, നല്ല മനുഷ്യര്‍ക്കേ അവസാനകാലം നല്ല രീതിയില്‍ ഈശ്വരനെ വിളിക്കാന്‍ പറ്റൂ എന്നുള്ള ഒരുസത്യം കൂടിയില്ലേ?

  • ponnilavponnilav February 2012 +1 -1

    അജാമിളന്‍ ദൈവത്തെ അല്ലല്ലോ മൂത്ത മകന്‍ നാരായണനെ അല്ലെ വിളിച്ചത്.
    എന്നിട്ടും വന്നു സാക്ഷാല്‍ വിഷ്ണു രക്ഷിക്കാന്‍ . :-))

  • mujinedmujined February 2012 +1 -1

    മൂത്ത മകന്‍ നാരായണന്‍ ദൈവമാണോ? മനസിലാവണമെങ്കില്‍ 'ഭാഗവതധമ്മം' അറിയണം.

  • ponnilavponnilav February 2012 +1 -1

    ഏതു ദുഷ്ടനും വിഷ്ണുപദം പ്രാപിക്കാന്‍ കഴിയും എന്നതിന് ഉദാഹരണമായിട്ടാണ് ഭാഗവതത്തില്‍ അജാമിളന്റെ കഥ പറഞ്ഞിരിക്കുന്നത്.
    കാലദൂതന്മാര്‍ എണ്‍പത്തിയേഴാം വയസ്സില്‍ വന്നു വിളിക്കുന്നത്‌ വരെ പാപം ചെയ്തു ജീവിച്ചു.
    മരണത്തില്‍ നിന്ന് വിഷ്ണു വന്നു രക്ഷിച്ചതിന് ശേഷം ഭക്തനായി . മൂത്തമകന്‍ നാരായണന്‍ ദൈവമല്ല.
    മരണസമയത് പോലും നല്ലത് ചിന്തിക്കാതിരുന്നിട്ടും അജാമിളനു വിഷ്ണുപദം ലഭിച്ചു.
    മക്കള്‍ക്ക്‌ ദൈവത്തിന്റെ പേരിട്ടു പാപം ചെയ്താലോ എന്ന് തോന്നുന്നുണ്ടോ ?

  • mujinedmujined February 2012 +1 -1

    ഇളയപുത്രന്‍ നാരായണന്‍ ആരായിരുന്നു? എന്തുകൊണ്ട് നാരായണെ വിളിച്ചപ്പോള്‍ അജാമിളന്‍ രക്ഷപെട്ടു? ഒരുപക്ഷെ, ഈമകന്‍ നാരായണന്‍ യഥാര്‍ത്ഥ നാരായണന്‍ തന്നെയായിരുന്നോ? എന്ന് ആര്‍ക്കറിയാം.'ഭാഗവതധമ്മം' അറിയുന്നവര്‍ക്ക് അതറിയാമായിരിക്കും.
    എന്തെങ്കിലും ഒരു രഹസ്യം അതിന്‍റെ പിന്നിലുണ്ടായിരിക്കും, അതിലില്ലാതെ നീചനാണെന്നു പറയുന്ന അജാമിളന്‍ രക്ഷപ്പെടില്ല.

  • ponnilavponnilav February 2012 +1 -1

    രഹസ്യമൊന്നുമില്ല. അറിയാതെ വിളിക്കുന്നവനെ പോലും എത്ര വലിയ പാപിയാണ് എങ്കിലും ദൈവം രക്ഷിക്കും .ദൈവത്തിന്റെ ഈ മഹത്വം തന്നെ എവിടെ പരാമര്‍ശിക്കുന്നത് .
    വിളിച്ചത് ഇളയ മകനെ ആണെങ്കിലും മൂത്ത മകനെ ആണെങ്കിലും അത് സാക്ഷാല്‍ നാരായണന്‍ അല്ല . ആണെങ്കില്‍ ഈ കഥക്കെന്തു പ്രസക്തി .
    ദൈവം പാപം ചെയ്തവരെയും രക്ഷിക്കും മുജീബെ സംശയിക്കേണ്ട.

  • mujinedmujined February 2012 +1 -1

    >>ദൈവം പാപം ചെയ്തവരെയും രക്ഷിക്കും മുജീബെ സംശയിക്കേണ്ട.<< <br />
    അത് ദൈവത്തിന്‍റെ ഇഷ്ടം, ദൈവത്തെ ചോദ്യം ചെയ്യാന്‍ സൃഷ്ടികളായ നമ്മുക്കെന്തു കാര്യം.

  • ponnilavponnilav February 2012 +1 -1

    പാപം ചെയ്യുന്നവരെ രക്ഷിക്കുന്ന ദൈവത്തെ കുടിയിരുത്താന്‍ നാം എന്തിനു മനസ്സില്‍ പോലും പാപചിന്ത ഇല്ലാതെ ജീവിക്കണം.?

  • balamuraleebalamuralee February 2012 +1 -1

    പാപം ചെയ്യുന്നവരെ രക്ഷിക്കുന്ന ദൈവത്തെ കുടിയിരുത്താന്‍ നാം എന്തിനു മനസ്സില്‍ പോലും പാപചിന്ത ഇല്ലാതെ ജീവിക്കണം.?

    ഇത് കേട്ടപ്പോള്‍ എനിക്ക് വേറൊരു കാര്യമാണ് ഓര്‍മ്മ വരുന്നത് . ഗീതയില്‍ നിന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ഒരു ശ്ലോകമാനെല്ലോ "യദാ യദാ ഹി ധര്‍മസ്യ ,ഗ്ലാനിര്‍ഭവതി ഭാരത അഭ്യുത്ഥാനമധര്‍മസ്യ,തദാത്മാനം സൃജാമ്യഹം" . ഇതിനു സാധാരണ കേട്ടിടുള്ള അര്‍ത്ഥം ഇങ്ങനെയാണ് . അല്ലയോ ഭാരത ( അര്‍ജ്ജുനാ) എപ്പോഴൊക്കെ ധര്‍മത്തിന് നാശം സംഭവികുന്നോ അപ്പോഴൊക്കെ ഞാന്‍ കുതിരപ്പുറത്തു സ്വയം അവതരിക്കുന്നു. പലപ്പോഴും ഞാന്‍ ആലോചിച്ചിടുണ്ട് ഇത്ര അധികം അധര്‍മം നടക്കുമ്പോള്‍ എന്ത് കൊണ്ട് ഭഗവാന്‍ അവതരിച്ചില്ല എന്ന് .എന്നാല്‍ ഈ അടുത് ഞാന്‍ അതിന്റെ വേറൊരു നിര്‍വചനം കേള്‍ക്കാനിടയായി അത് എനിക്ക് വളരെ യോജിച്ചതായി തോന്നി അത് ഇങ്ങനെ ആണ്.
    ലോകത്തില്‍ അധര്‍മം ആദ്യം ഉണ്ടാകുന്നതു ഒരാളുടെ മനസില്‍ ആണ് . അപ്പോഴൊക്കെ അരുത് എന്ന് പറഞ്ഞു കൊണ്ട് നമ്മുടെ മനസില്‍ ദൈവം അവതരിക്കുന്നു(അഭ്യുത്ഥാനമധര്‍മസ്യ,തദാത്മാനം സൃജാമ്യഹം) . കുറെ ആള്‍കാര്‍ ആ ദൈവത്തെ അറിയുന്നു . മറ്റു ചിലര്‍ അത് വകവെക്കാതെ ആ അധര്‍മം ചെയ്ന്നു ഇതില്‍ ദൈവത്തിനെ എന്തിനു കുറ്റം പറയണം .

  • ponnilavponnilav February 2012 +1 -1

    നമ്മുടെ മനസ്സാക്ഷി തന്നെ ദൈവം . പക്ഷെ ആരെങ്കിലും ഇന്ന് ആ വാക്ക് കേള്‍ക്കുന്നുണ്ടോ ?
    മനസ്സാക്ഷിയെ യുക്തികള്‍ കൊണ്ട് ഖണ്ഡിച്ചു നാം നമുക്ക് ചെയ്യാനുള്ളത് ചെയ്യും .
    നമ്മുടെ അനുഭവത്തിന്റെയും അറിവിന്റെയും വെളിച്ചത്തില്‍ രൂപപ്പെടുന്നതല്ലേ മനസ്സാക്ഷി .
    അല്ലാതെ ദൈവം പ്രത്യക്ഷപ്പെടുന്നതാണോ ? അത് കൊണ്ടല്ലേ ഒരാളുടെ മനസ്സാക്ഷി ശരിയെന്നു
    പറയുന്നത് മറ്റൊരാള്‍ക്ക് തെറ്റാവുന്നത്‌.
    വൈയക്തികമായ ലാഭേച്ഛകള്‍ ഇല്ലാതാവുന്ന അവസരത്തില്‍ മാത്രമേ മനസ്സാക്ഷി നല്ല നിര്‍ദേശങ്ങള്‍ തരൂ.
    എത്ര പേര്‍ക്ക് കഴിയും യുക്തികള്‍ കൊണ്ട് എതിര്‍ക്കാതെ മനസ്സാക്ഷി പറയുന്നത് ചെയ്യാന്‍ ?
    നമ്മള്‍ ദൈനംദിനം ചെയ്യുന്ന കാര്യങ്ങളില്‍ എത്രയെണ്ണമുണ്ട് മനസ്സാക്ഷിക്കു നിരക്കുന്നതായി.
    എനിക്ക് എന്റെ ജോലി പോലും മനസ്സാക്ഷിക്കു നിരക്കുന്നതായി തോന്നാറില്ല.
    വെറും യാന്ത്രീകമായ വിദ്യാഭ്യാസമാണോ നാം അടുത്ത തലമുറയ്ക്ക് നല്‍കേണ്ടത്. മാനുഷികമായ നന്മകള്‍ക്ക് പകരം
    കുറെ മാര്‍ക്കുകള്‍ നേടാന്‍ മാത്രം പഠിപ്പിക്കുക എന്നതാണോ ഒരു അധ്യാപികയുടെ കടമ.

    എത്രപേര്‍ക്ക് കഴിയും മനസ്സാക്ഷിക്കനുസരിച്ചു ജീവിക്കാന്‍ ?

  • mujinedmujined February 2012 +1 -1

    >>>ലോകത്തില്‍ അധര്‍മം ആദ്യം ഉണ്ടാകുന്നതു ഒരാളുടെ മനസില്‍ ആണ് . അപ്പോഴൊക്കെ അരുത് എന്ന് പറഞ്ഞു കൊണ്ട് നമ്മുടെ മനസില്‍ ദൈവം അവതരിക്കുന്നു(അഭ്യുത്ഥാനമധര്‍മസ്യ,തദാത്മാനം സൃജാമ്യഹം) . കുറെ ആള്‍കാര്‍ ആ ദൈവത്തെ അറിയുന്നു . മറ്റു ചിലര്‍ അത് വകവെക്കാതെ ആ അധര്‍മം ചെയ്ന്നു ഇതില്‍ ദൈവത്തിനെ എന്തിനു കുറ്റം പറയണം<<<<br />
    മുരളി അതിനോട് യോജിക്കുന്നു.

    ദൈവത്തിനെ കുറ്റംപറയാന്‍ ആര്‍ക്കും അധികാരമില്ല. കാരണം ദൈവം നീതിയെ നടപ്പില്‍ വരുത്തൂ, ചിലപ്പോള്‍ ഒരു അധര്‍മ്മത്തെ അടിച്ചമര്‍ത്താന്‍ മറ്റൊരധര്‍മ്മത്തെ സൃഷ്ടിച്ചെന്നുമിരിക്കും. സൃഷ്ടികളായ നമ്മള്‍ക്കതൊന്നും മനസ്സിലാകുന്നുമില്ല. മനസ്സിലാകാതിരിക്കുമ്പോള്‍ നാം ദൈവത്തെ പഴി പറയുന്നു,നമ്മള്‍ തെറ്റുകാരുമാവുന്നു. അതിന്‍റെ പൊരുള്‍ എന്താണ്?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഏതായാലും അജാമിളനെക്കൊണ്ട് ഇവിടെ ഒരു പ്രയോജനം ഉണ്ടായീലോ . ഇനി പുള്ളിക്ക് മോക്ഷം കിട്ടിക്കോട്ടേ ന്താ .

  • mujinedmujined February 2012 +1 -1

    വിദൂഷകാ എവിടേര്‍ന്ന് ഇതേവരെ മകന് പേരിട്ടോ?
    പുള്ളിയല്ലങ്കിലും(അജാമിളന്‍) നല്ലോനാണ്, ഞമ്മക്ക് അത് പുടി കിട്ടാഞ്ഞിട്ടാന്നേ ;;)

  • ponnilavponnilav February 2012 +1 -1

    മുജീബെ , ജ്ജ് ആര് അജാമിളന്റെ വക്കീലോ ?
    നോം പേരിട്ടു. നാരായണശിവരാമകൃഷ്ണന്‍വിദൂഷകന്‍ ( എല്ലാ ദൈവത്തിന്റെം പേര് ഇരിക്കട്ടെ . ആ വിളി ആദ്യം കേക്കുക എന്ന് അറീല്ലല്ലോ.)

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ചതിച്ചു ദൈവത്തെ വിളിച്ചതും മോക്ഷം കിട്ടി

  • mujinedmujined February 2012 +1 -1

    പേര് കൊള്ളാം കൂടെ വിദൂഷകനെയും കൂട്ടണ്ടായിരുന്നൂന്ന് തോന്ന്ണൂ,അങ്ങേര്‍ക്ക് ഇഷ്ടപ്പെടുമോ
    ആവോ?

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    ഹാവൂ ആശ്വാസം ആയി .
    സുഹൃത്തുക്കളെ ഇന്ന് വിദൂഷകന്‍ മരിച്ചു .
    ആത്മഹത്യ തന്നെ .
    . രണ്ടു തവണ അഡ്മിന്റെ ചെറിയ സൂചനയില്‍ പിടിക്കപ്പെടും എന്ന് കരുതിയതാണ് .
    പക്ഷെ അശ്രദ്ധകൊണ്ടുള്ള ആത്മഹത്യ ആയിരുന്നു എന്റെ വിധി .
    എനിക്ക് അനുശോചനങ്ങള്‍ രേഖപ്പെടുത്തുക.
    എന്നെ സഹിച്ച എല്ലാവര്ക്കും നന്ദി

    എന്ന് സ്നേഹത്തോടെ
    വിദൂഷകന്‍

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    പാവം മുജീബ് ഒന്നും മനസ്സിലായില്ല :-))

  • VIDOOSHAKANVIDOOSHAKAN February 2012 +1 -1

    വരികള്‍ക്കിടയിലൂടെ വായിക്കൂ :-)) :-)) :-))

  • mujinedmujined February 2012 +1 -1

    :-)) :-)) :-))
    മോക്ഷം കിട്ടിയാല്‍ തിരിച്ചു വരില്ല,അത്ര തന്നെ

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion