ദൈവികം
 • mujinedmujined January 2012 +1 -1

  നമസ്കരിക്കുവാന്‍ പറഞ്ഞ സമയത്ത് ആദം പാപം ചെയ്തിട്ടിലല്ലോ?ഇത് മനുഷ്യരായ നമ്മള്‍ക്കൊന്നും പിടിതരുന്ന ഒന്നല്ലെന്നാ എന്നാണ് എനിക്കു തോന്നുന്നത്. അന്വേഷിപ്പിന്‍ കണ്ടത്തുവിന്‍! അന്വേഷിക്കുകതന്നെ. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്! ചിന്തിക്കുക തന്നെ. Good night

 • AdminAdmin January 2012 +1 -1

  ശരിയായിരിക്കും. നമുക്കുള്ള വെള്ളം അല്ലായിരിക്കും.

 • mujinedmujined January 2012 +1 -1

  നമുക്കുള്ള വെള്ളം അല്ലായിരിക്കും.

  പിന്നെ ആര്‍ക്കുള്ളത്?

 • AdminAdmin January 2012 +1 -1

  മനുഷ്യരായ നമ്മള്‍ക്കൊന്നും പിടിതരാത്തത് പിന്നെ എന്ത് ചെയ്യും എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. മനസിലാകുന്നവര്‍ക്കുള്ളതായിരിക്കും.

 • srjenishsrjenish January 2012 +1 -1

  ##ദൈവം ആദിയില്‍ മനുഷ്യനെ സൃഷ്ടിച്ചു.

  ഈ ആദി എന്താണ്? ദിനോസറുകളും മറ്റും ഭൂമി അടക്കി വാഴുമ്പോഴെങ്ങും മനുഷ്യന്റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.. ഈ സമയത്തുള്ള ഈച്ചയുടെയും കൊതുകിന്റെയും വരെ ഫോസില്‍ കിട്ടിയിട്ടുണ്ട്.. അതിലെങ്ങും മനുഷ്യനില്ല.. ഭൂമി ഉണ്ടായി ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞാണോ “ആദി” തുടങ്ങുന്നത്?

 • AdminAdmin January 2012 +1 -1

  ഉല്‍പത്തി ഒരു ആമുഖം മാത്രമായിയാണ് ക്രിസ്ത്യാനികള്‍ കാണുന്നത്. പദാനുപദ അര്‍ത്ഥം എടുക്കാറില്ല എന്നാണു അറിവ്.

 • suresh_1970suresh_1970 January 2012 +1 -1

  കോട്ടയത്തുനിന്നും കോഴിക്കോട്ടേക്കുള്ള കെ എസ് ആര്‍ ടി സി ബസ് വരുമോ, വന്നാല്‍ അവടെ എത്തുമൊ, അതൊ എത്തിയാല്‍ എത്രമണിക്കെത്തും , യാത്ര എത്ര സമയമെടുക്കും തുടങ്ങിയവക്കൊന്നും ഒരു നിശ്ചയം ഇല്ലാത്തതിനാല്‍ ഇങ്ങനെ ആദി അന്ത്യം എന്നൊക്കെ പറഞ്ഞ് സമയം പോക്കണോ ?

 • srjenishsrjenish January 2012 +1 -1

  [-O<

 • kadhakarankadhakaran January 2012 +1 -1

  ഇങ്ങനെ ചോദ്യം ചോദിച്ചു കൊണ്ടിരുന്നാല്‍ ദൈവത്തില്‍ വിശ്വസിക്കാന്‍ പറ്റില്ല. ദൈവമേ ഈ നിരീശ്വരവാദികളോട് ക്ഷമിക്കേണമേ.

 • mujinedmujined January 2012 +1 -1

  കോഴിക്കോട് നിന്നും കോട്ടയത്തേക്ക് ksrtc ബസ് പുറപ്പെട്ടാല്‍ ഏകദേശം 8 മണിക്കൂര്‍ കൊണ്ട് കോട്ടയത്ത് എത്തുമെള്ളുന്നതിന് യാതൊരു സംശയവുമില്ല. ചിലപ്പോള്‍ ചില സംഗതിവശാല്‍ മാത്രമെ എത്താതിരിക്കുകയുള്ളു.
  അപ്പോള്‍ എത്താതിരുന്നത് എന്തുകൊണ്ടാണെന്നറിയണ്ടേ?
  ഏതെങ്കിലുമൊരു മനുഷ്യനെ ഈഭൂമിയിലേക്ക് ജനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടാണോ, ജനിപ്പിച്ചത്? അയാള്‍ പറഞ്ഞിട്ടാണോ ഇന്ന കുലത്തില്‍ ജനിപ്പിച്ചത്, കണ്ണും, മൂക്കും,മറ്റവയവങ്ങളും യഥാസ്ഥാനത്ത് തന്നത്? അങ്ങിനെ മനുഷ്യന് എല്ലാം തന്നത്. എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും ശരിയായ രീതിയില്‍ നല്‍കുന്നുമില്ല, എന്തുകൊണ്ട്?
  ഇതൊന്നും എങ്ങിനെയാണ് എന്നറിയണ്ടേ? എന്നാല്‍ മാത്രമല്ലേ ദൈവം ആരാണ്? എന്താണ്? നമ്മള്‍ എന്തിനിവിടെ ജനിച്ചിരിക്കുന്നു? എന്നൊക്കെ അറിയൂ.ഈ ലോകത്തെ ജീവജാലങ്ങളില്‍ മനുഷ്യനു മാത്രമെ വിവേജന ബുദ്ധിയും, ആശയവിനിമയം ഇതേരീതിയില്‍ നടത്തുവാനുള്ള കഴിവും തന്നിട്ടുള്ളു. എന്തുകൊണ്ട് മറ്റു ജീവജാലങ്ങള്‍ക്ക് ഇതു കൊടുത്തില്ല? അപ്പോള്‍ മനുഷ്യനുമാത്രം എന്താണ് പ്രത്യേകത? ഈ ലോകത്ത് ദൂരദര്‍ശിനി കണ്ടു പിടിച്ചതിനു ശേഷമാണ് അന്യഗ്രഹങ്ങളെ പറ്റിയും അവയുടെ സ്ഥാനങ്ങളെ പറ്റിയും ലോകം അറിയുന്നതെന്നല്ലേ നാം മനസിലാക്കിയിരിക്കുന്നത് ഇത് കണ്ടു പിടിക്കുന്നതിനും എത്രയോ കാലങ്ങള്‍ക്കു മുന്‍പ് തന്നെ ഭാരതത്തിലേ ഋശീഷ്വരന്മാര്‍ നഗ്ന നേത്രങ്ങള്‍ക്കൊണ്ടു ഇതെല്ലാം കണ്ടെത്തിയിട്ടുണ്ടെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നില്ലേ?ഇതൊക്കെ അവര്‍ക്കെങ്ങനെ സാധിച്ചു? അവര്‍ ഈശ്വര സാമിപ്യമുള്ളവരായതുകൊണ്ട് മാത്രമാണത് സാധിച്ചത്.
  ഈ ലോകത്ത് ഇന്ന് വരെ കണ്ടു പിടിച്ച എല്ലാ അത്ഭുത കണ്ടു പിടുത്തമെല്ലാം മനുഷ്യന്റെ കഴിവുകൊണ്ടാണ് കണ്ടുപിടിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം കരുതിയിരിക്കുന്നത്. ഒരിക്കലുമല്ല. ഇവരൊന്നും ചോദിക്കാതെ തന്നെ ദൈവം തന്നെ ഈഭൂമിലേക്ക് ഇറക്കിയിട്ടുള്ള വിഭവങ്ങളില്‍ നിന്നും ചില അരികും മൂലയും മാത്രമല്ലേ മനുഷ്യന് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്?അപ്പോള്‍ ഈ കണ്ടുപിടുത്തമൊന്നും ഒന്നമല്ല. മനുഷ്യന്‍ ഒരിടത്തുമെത്തിയിട്ടുമില്ല. ഇനിയും എത്രയോ മുന്നേറാനിരിക്കുന്നു. അതും ദൈവംതന്നെ യഥാ സമയങ്ങളില്‍ ഓരോരുത്തരുടെയും ബുദ്ധിയിലേക്ക് ബോധോദയം കൊടുത്താല്‍ മാത്രം. • AdminAdmin January 2012 +1 -1

  >>> ഏതെങ്കിലുമൊരു മനുഷ്യനെ ഈഭൂമിയിലേക്ക് ജനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടാണോ, ജനിപ്പിച്ചത്? അയാള്‍ പറഞ്ഞിട്ടാണോ ഇന്ന കുലത്തില്‍ ജനിപ്പിച്ചത്, കണ്ണും, മൂക്കും,മറ്റവയവങ്ങളും യഥാസ്ഥാനത്ത് തന്നത്? അങ്ങിനെ മനുഷ്യന് എല്ലാം തന്നത്. എന്നാല്‍ ചിലര്‍ക്ക് ഇതൊന്നും ശരിയായ രീതിയില്‍ നല്‍കുന്നുമില്ല, എന്തുകൊണ്ട്?

  മുകളില്‍ പറഞ്ഞതൊക്കെയും പരിണാമം വഴിയും സംഭവിക്കാം.
  ശരിയായ രീതിയില്‍ എല്ലായിപ്പോഴും സംഭവിക്കാത്തത് കൊണ്ട് പരിണാമം ആകാനല്ലേ കൂടുതല്‍ സാധ്യത!


 • mujinedmujined January 2012 +1 -1

  കഥാകാരാ,
  ദൈവം എപ്പോയെ ക്ഷമിച്ചിരിക്കുന്നു ദൈവം കരുണാമയനും കാരുണ്യവാനുമല്ലേ? നമ്മള്‍ മനുഷ്യര്‍ക്കല്ലേ ഇതൊന്നും സാധിക്കാത്തത്.

 • mujinedmujined January 2012 +1 -1

  മുകളില്‍ പറഞ്ഞതൊക്കെയും പരിണാമം വഴിയും സംഭവിക്കാം.
  ശരിയായ രീതിയില്‍ എല്ലായിപ്പോഴും സംഭവിക്കാത്തത് കൊണ്ട് പരിണാമം ആകാനല്ലേ കൂടുതല്‍ സാധ്യത!

  ശരിയായിരിക്കാം, പരിണാമത്തിലൂടെ തന്നയാണെങ്കിലും പരിണാമം ചുമ്മാതങ്ങ് നടക്കുമോ? അതിനും ഒരു കാരണഭൂതന്‍ ഉണ്ടാകുമല്ലോ? അതും അവസാനം ദൈവികതയിലേക്കല്ലേ ചെന്നെത്തുന്നത്.

 • AdminAdmin January 2012 +1 -1

  അങ്ങിനെ വിശ്വസിക്കുന്നു. ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്ന്. ആരും തെളിയിച്ചിട്ടില്ല :-(

 • mujinedmujined January 2012 +1 -1

  ഇതൊന്നും ആരും തെളിയിച്ചിട്ടില്ല. തെളിയിച്ചാല്‍ തീര്‍ന്നില്ലെ എല്ലാം ദൈവമിങ്ങനെ ആര്‍ക്കും പിടികൊടുക്കാത്തവനായി നിലകൊള്ളുന്നു, എന്നാലല്ലേ ദൈവമാകുകയുള്ളു.
  പിന്നെ, ആ ശക്തി ചെയ്തിരിക്കുന്ന ഒരു കാര്യം ഓരോരൊ കാലങ്ങളില്‍ ചില മഹാത്മാക്കളെ അയച്ചിട്ടുണ്ട്, തന്നെപ്പറ്റി പറഞ്ഞ് പഠിപ്പിക്കാന്‍. അവരാണല്ലോ മുഹമ്മദ് നബിയും,യേശു മിഷിഹായും, കൃഷ്ണ ഭഗവാനും മോസസും മറ്റും അവരില്‍ നിന്നൊക്കെ വന്ന അറിവുകളെ ദൈവത്തെക്കുറിച്ച് ഇന്നു മനുഷ്യര്‍ക്കറിയൂ. അവര്‍ പറഞ്ഞു ഞങ്ങള്‍ ദൈവത്തിന്‍റെ ദൂദന്‍മാരണെന്ന്, അവര്‍ ജീവിച്ചിരുന്ന കാലത്തൊന്നും അവരെ ഭൂരിഭാഗവും അംഗീകരിച്ചുമില്ല, മാത്രമല്ല നാട്ടില്‍ നിന്നും ഓടിക്കുക തന്നെ ചെയ്തു,പക്ഷെ, അവരുടെയൊക്ക കാല ശേഷമെ നമ്മള്‍ മനുഷ്യര്‍ ഇവരെയൊക്കെ അംഗീകരിച്ചത് എന്ന കാര്യം ഓര്‍ക്കേണ്ടതു തന്നെയാണ്.ഇവര് പറഞ്ഞത് ഗ്രന്ഥങ്ങളായി, ലോകം ഇവരെ അംഗീകരിച്ചു. എന്തുകൊണ്ട് ഇവര് ജീവിച്ചിരുന്നപ്പോള് ഇവരെ അംഗീകരിച്ചില്ല? എന്തുകൊണ്ട് ഇവരെ നാട്ടിലിട്ട് ഓടിച്ചു? അപ്പോള് നേരിട്ടു വന്നു മനുഷ്യരോട് പറഞ്ഞാല് ഇവര് വിശ്വസിക്കില്ലായെന്ന് മനസ്സിലാക്കിക്കൊണ്ടായിരിക്കാം മറഞ്ഞിരുന്ന് കാര്യങ്ങള് നിയന്ത്രിക്കുന്നത്.

 • kadhakarankadhakaran January 2012 +1 -1

  മുജീബേ,

  ദൈവത്തിന് ദൂതന്മാരെ അയക്കേണ്ട വല്ല ആവശ്യവുമുണ്ടോ? ചുമ്മാ അവിടിരുന്ന് കല്പിച്ചാല്‍ പോരെ?

 • suresh_1970suresh_1970 January 2012 +1 -1

  ദൈവം ഹൈക്കമാന്റോ, പോളിറ്റ് ബ്യുറോയോ സോണിയാ ഗാന്ധിയോ അല്ലല്ലോ കഥാകാരാ !

 • mujinedmujined January 2012 +1 -1 (+1 / -0 )

  ദൈവം എവിടിരുന്നു കല്പിക്കും. ദൈവത്തിനു പ്രത്യേക ഇരിപ്പിടമുണ്ടോ? ഇരിപ്പിടമുണ്ടെങ്കില്‍, അവിടെയിരിക്കുകയാണെങ്കില്‍ അത് ദൈവമാകുന്നതെങ്ങനെ? ദൈവം സര്‍വ്വവ്യാപിയല്ലെ.

 • mujinedmujined January 2012 +1 -1

  ക്രിസ്തുവും കൃഷ്ണനും നീയല്ലോ
  ബുദ്ധനും നബിയും നീയല്ലോ
  ഒന്നായ നിന്നെ രണ്ടെന്നു കണ്ടവർ
  അന്ധന്മാരല്ലോ
  ദു:ഖങ്ങൾക്ക് കിടന്നു മയങ്ങാൻ
  സ്വപ്നകിരീടം നീ നൽകി
  നിത്യ തമസ്സിനു നീന്തിക്കടക്കുവാൻ
  നെഞ്ചിലെക്കണ്ണുകൾ നൽകി
  നമസ്കരിപ്പൂ നമസ്കരിപ്പൂ
  നന്ദിയുള്ളവർ ഞങ്ങൾ......
  (അച്ഛനും ബാപ്പയും)

 • kadhakarankadhakaran January 2012 +1 -1

  ഇവരൊക്കെ ഒന്നാണെങ്കില്‍ അവരുടെ പേരില്‍ പരസ്പരം കലഹിക്കുന്നവരോട് ഒന്നു ചുമ്മാ പറഞ്ഞു കൂടെ "വെറുതെയിരിക്കെടാ വിഡ്ഢികളേ" എന്ന്

 • menonjalajamenonjalaja January 2012 +1 -1

  പറയാറുണ്ടല്ലോ.

 • mujinedmujined January 2012 +1 -1 (+1 / -0 )

  വെറുതെ പറഞ്ഞിട്ട് കാര്യമില്ല ചേച്ചി മനുഷ്യനു മനസിലാകുന്ന രീതിയില്‍ പറയണ്ടേ,
  ഇവിടെ ഓരോ മതസ്ഥരും ഞങ്ങളുടെ മതമാണ് വലുത് ,ഞങ്ങളുടെ മതമാണ് ദൈവത്തിങ്കല്‍ സ്വീകാര്യമായ മതം, ഞങ്ങളുടെ മതത്തില്‍ വിശ്വസിച്ച്ചാലെ രക്ഷയുള്ളു തുടങ്ങിയ വാദങ്ങളല്ലേ,
  (പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ), എന്നാല്‍ ദൈവത്തിന് അങ്ങിനെ വല്ലതുമുണ്ടോ? ഇല്ലെന്നുള്ളതല്ലേ യഥാര്‍ത്ഥം. അങ്ങിനെ ദൈവത്തിനുണ്ടായിരുന്നെങ്കില്‍ ആ മതസ്ഥരെ മാത്രം സൃഷ്ടിക്കണമായിരുന്നു അല്ലെങ്കില്‍ അവര്‍ക്ക് ഈ ഭൂമിയില്‍ എന്തെങ്കിലും പരിഗണന കൊടുക്കണമായിരുന്നു. ഇവിടെ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും അവര്‍ക്ക് നല്‍കിയിരിക്കുന്ന ആനൂകൂല്ല്യങ്ങളെല്ലാം ഒരുപോലെയല്ലേ? ഇവിടെ സൂരര്യനുദിച്ചാല്‍ ആര്‍ക്കെങ്കിലും നിഷേധിക്കപ്പെടുന്നുണ്ടോ? മഴപെയ്താ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നില്ലെ? എല്ലാവരുടേയും blood ന്‍റെ നിറം ചുവപ്പുതന്നെയല്ലേ? ഏതു മതക്കാര്‍ കൃഷി ചെയ്താലും വിളവും ലഭിക്കുന്നുണ്ട്. അപ്പോള്‍ ഇവിടെ ആര്‍ക്കാണ് വിഭാഗിയത.ഇതെല്ലാം സൃഷ്ടിച്ച ദൈവത്തിനു യാതൊരു വിഭാഗീയതയുമില്ല. ദൈവം സൃഷ്ടിച്ച പടപ്പുകള്‍ ക്കിടയിലേ വിഭാഗീയതയുള്ളൂ. ദൈവം എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നു.അവര്‍ക്കെല്ലാവര്‍ക്കും സമാസമം നീതികൊടുക്കുന്നു.അപ്പോള്‍ ദൈവം ആരെ സ്വീകരിക്കും? ആരെ തഴയും?

 • srjenishsrjenish January 2012 +1 -1

  =D> =D>

 • mujinedmujined January 2012 +1 -1

  ദൈവത്തിന് ആരെയും തഴയാന്‍ കഴിയില്ലെന്നാണ് എന്‍റ മതം(വിശ്വാസം) കാരണം എല്ലാം ദൈവത്തിലുള്ളതാണെങ്കില്‍ എങ്ങിനെ തഴയും. തഴഞ്ഞാല്‍ അതു ദൈവമല്ല, അത് ദൈവത്തിന്‍റെ വെറും സൃഷ്ടി മാത്രമാണ്. സൃഷ്ടികള്‍ക്ക് മാത്രമെ partiality ഉള്ളൂ.

 • mujinedmujined January 2012 +1 -1 (+1 / -0 )

  ദൈവാരാധന ( ഒരു ചിന്തനം)
  ദൈവം മനുഷ്യനെ സൃഷ്ടിച്ചു, നിങ്ങളെന്നെ ആരാധിക്കൂ! എന്നു പറയുന്നു, എന്തിന് നമ്മള്‍ ദൈവത്തിനെ ആരാധിക്കണം? ആരാധിച്ചില്ലെങ്കില്‍ ദൈവത്തിനു വല്ലതും സംഭവിക്കുമോ? എല്ലാമതവിശ്വാസികളും അമ്പലങ്ങളിലും പള്ളികളിലും പോയി ദൈവത്തെ ആരാധിക്കുന്നു ദൈവത്തോട് അത് ചോദിക്കുന്നു ഇത് ചോദിക്കുന്നു. എന്തിന് ദൈവത്തോട് ചോദിക്കുന്നു? നമ്മളെ സൃഷ്ടിച്ചദൈവത്തിനറിയില്ലേ ഇവനെന്തു കൊടുക്കണം അവനെന്തു കൊടുക്കണം എന്നൊക്കെ?നമ്മള്‍ എല്ലാവരെയും നന്നായി അറിയുന്ന ഈശ്വരന്‍, നമ്മള്‍ നന്മചിന്തിച്ചാലും, തിന്മ ചിന്തിച്ചാലും, അറിയുന്ന ഈശ്വരന്‍.ആ ഈശ്വരനറിയില്ലെ അര്‍ഹതപ്പെട്ടവര്‍ക്കെന്തൊക്കെ കൊടുക്കണമെന്ന്.
  ഓരോ മതസ്തരും പല രീതിയിലാണല്ലോ ദൈവത്തെ ആരാധിക്കുന്നത്. ഹിന്ദുമതസ്തര്‍ക്ക് അമ്പലം, ക്രസ്ത്യന്‍, മുസ്ലിം മതസ്ഥര്‍ക്ക് പള്ളികള്‍, സിഖ്മതസ്തര്‍ക്ക് ഗുരുദ്വാരകള്‍ അങ്ങിനെ പോകുന്നു ആരാധന സ്ഥലങ്ങളുടെ പട്ടിക. ഇവിടെയെല്ലാം തന്നെ അതാതു മതസ്തര്‍ ആരാധനകള്‍ നടത്തുന്നു
  പക്ഷെ ഇവരുടെ ആരാധനകള്‍ ദൈവം സ്വീകരിക്കുന്നുണ്ടോ എന്നെന്താണ് ഉറപ്പ്? ഇവിടങ്ങളില്‍ പോയി ആരാധിച്ചാല്‍ മാത്രമാണോ ദൈവം കേള്‍ക്കൂ കയുള്ളുവെന്ന് ആര് പറഞ്ഞു? ദൈവം പറഞ്ഞിട്ടുണ്ടോ?.സര്‍വ്വ വ്യാപിയായ ദൈവത്തിന് അമ്പലങ്ങളിലും പള്ളികളിലും മാത്രമാണോ ഇരിപ്പിടം അപ്പോള്‍ എങ്ങനെ സര്‍വ്വ വ്യാപിയാകും, അപ്പള്‍ ദൈവം എല്ലായിടത്തുമുണ്ട്, എവിടിരുന്നു ദൈവത്തെ വിളിച്ചാലും ദൈവം കേള്‍ക്കും.

 • suresh_1970suresh_1970 January 2012 +1 -1

  ഈ...........................ശ്വരാ.............................. *-:)

 • mujinedmujined January 2012 +1 -1

  ഈ...........................ശ്വരാ.............................. *-:) ?????????????

 • suresh_1970suresh_1970 January 2012 +1 -1

  വെറുതെ ബാങ്കിലിരുന്നൊന്നു വിളിച്ചു നോക്കിയതാ മുജീബെ, വിട്ടേക്ക്. :-))

 • mujinedmujined January 2012 +1 -1

  ഇതൊക്കെ വായിച്ചാല്‍ ഇങ്ങനെയൊക്കെ ഈശ്വരനെ വിളിക്കാന്‍ തോന്നുമോ?

 • menonjalajamenonjalaja January 2012 +1 -1

  അതെന്താ സുരേഷ്, അനന്തപദ്മനാഭന്റെ നിലവറ പോലെന്തെങ്കിലും അവിടെ കണ്ടോ?

 • menonjalajamenonjalaja January 2012 +1 -1

  ആരാധനാലയങ്ങളില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണോ? മറ്റു പലകാര്യങ്ങളില്‍ അതും ഒന്ന് എന്നല്ലേയുള്ളൂ. ഒരു പക്ഷേ പ്രാധാന്യം കുറഞ്ഞ ഒന്ന്.

 • mujinedmujined January 2012 +1 -1

  ആരാധാനാലയങ്ങള്‍ ദൈവത്തെ ആരാധിക്കാനുള്ളതല്ലേ? പക്ഷ ഇന്നത്തെ ആരാധനാലയങ്ങള്‍ക്ക ആ പേരുമാത്രമേയുള്ളൂ, അതിനാല്‍ അവിടെപ്പോയി ആരാധിച്ചാല്‍ എന്ത് ദൈവപ്രീതി കിട്ടും.ഇന്ന് അമ്പലമായാലും പള്ളിയായാലും ദൈവത്തിനിഷ്ടമല്ലാത്ത,ദൈവം നിശിദ്ധമാക്കിയിരിക്കുന്ന കാര്യങ്ങളല്ലേ അവിടെ നടക്കുന്നത് . അപ്പോള്‍ ദൈവപ്രീതി കിട്ടാന്‍ എവിടെപ്പോയി ആരാധിക്കണം? ദൈവ സാന്നിദ്ധ്യം എല്ലാ മനുഷ്യരുടെയും മനസ്സില്‍ കുടികൊള്ളുന്നില്ലേ, ആ ദൈവത്തിനെ ആരാധിക്കാന്‍ എവിടെയെങ്കിലും പോകേണ്ട കര്യമുണ്ടോ?.ഇതെന്‍റെ മാത്രം അഭിപ്രായമാണെ,നിങ്ങള്‍ക്ക് മറിച്ചൊരഭിപ്രായമുണ്ടെങ്കില്‍ പറയാം, അപ്പോള്‍ മാത്രമെ ഇതൊരു ചര്‍ച്ചയാകു.പള്ളിയിലും അമ്പലങ്ങളിലും പോകേണ്ടയെന്നല്ല ഞാന്‍ പറയുന്നത് നാം ഓരോരുത്തരും ഓരോ മതവിഭാഗങ്ങളില്‍ ജനിച്ചവരാണ് ( അങ്ങിനെയല്ലാതെ ജനിക്കാന്‍ സാധിക്കില്ലല്ലോ ) നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നവരാണ് നമ്മള്‍ക്ക് എല്ലായിടത്തും പോകേണ്ടിവരും.

 • kadhakarankadhakaran January 2012 +1 -1

  "ആരാധനാലയങ്ങളില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണോ? മറ്റു പലകാര്യങ്ങളില്‍ അതും ഒന്ന് എന്നല്ലേയുള്ളൂ. ഒരു പക്ഷേ പ്രാധാന്യം കുറഞ്ഞ ഒന്ന്."

  പിന്നെന്തിനാണു ജലജേച്ചീ, ആരാധനാലയങ്ങളില്‍ പോകുന്നത്?

  :-?

 • srjenishsrjenish January 2012 +1 -1

  1. പഞ്ചാര അടിക്കാന്‍...

  2. ഭയഭക്തിബഹുമാനമുള്ള തരുണീമണികളെ നോട്ട് ചെയ്യാന്‍

  3. അമ്പലമാണെങ്കില്‍ പായസവും ഉണ്ണിയപ്പവും തിന്നാന്‍, ചര്‍ച്ചാണെങ്കില്‍ അപ്പവും വീഞ്ഞും തിന്നാന്‍

 • kadhakarankadhakaran January 2012 +1 -1 (+1 / -0 )

  അങ്ങനെയാണെങ്കില്‍ ഇനിയുമുണ്ട്.

  4. ചെരിപ്പ് അടിച്ചുമാറ്റാന്‍
  5. കുര്‍ബാന കഴിഞ്ഞുള്ള അച്ചന്റെ പ്രസംഗസമയത്ത് മറ്റു ശല്യമൊന്നുമില്ലാതെ ഉറങ്ങാന്‍
  6. ഭണ്ഡാരത്തിന്റേയും നേര്‍ച്ചപ്പെട്ടിയുടേയും മറ്റു വില പിടിപ്പുള്ള വസ്തുക്കളുടേയും സുരക്ഷിതത്വപരിശോധനയ്ക്ക്
  7. കിഴക്കെ വാതിലില്‍ കൂടി കയറി പടിഞ്ഞാറിറങ്ങിയാല്‍ ഷാപ്പിലോട്ട് ഒരു 300 മീറ്ററ് ലാഭിക്കാം

 • AdminAdmin January 2012 +1 -1 (+1 / -0 )

  7. കിഴക്കെ വാതിലില്‍ കൂടി കയറി പടിഞ്ഞാറിറങ്ങിയാല്‍ ഷാപ്പിലോട്ട് ഒരു 300 മീറ്ററ് ലാഭിക്കാം
  +1 :-))

 • menonjalajamenonjalaja January 2012 +1 -1

  മേല്‍ പറഞ്ഞവ കൂടാതെ
  1.പുതിയ നല്ല വസ്ത്രാഭരണങ്ങള്‍ അണിയാന്‍ ഒരു അവസരം.
  2. ഉച്ചയൂണുള്ള അമ്പലമാണെങ്കില്‍ അടുക്കളപ്പണിയില്‍ നിന്നൊരു മോചനം.
  3.കൊത്തുപണികള്‍ കാണാം.
  4. വായിച്ച കഥകള്‍ ഐതിഹ്യങ്ങള്‍ അയവിറക്കാം.
  5ബസ് കാത്തുനില്‍ക്കുന്ന സമയം പാഴാക്കിതിരിക്കാന്‍. ( ചുളുവില്‍ ദൈവാനുഗ്രഹവും കിട്ടുമത്രേ) കഥാകാരന്റെ 7 ഉം ഇതും ഒരു ഗണത്തില്‍ പെടും അല്ലേ?
  6. ഒരു വിനോദയാത്ര.
  7.ചിലയിടത്ത് മതവിരോധം വളര്‍ത്തലുമുണ്ടത്രെ.
  8.കമ്മിറ്റിയില്‍ കയറിക്കൂടി ചിലര്‍ വരുമാനമുണ്ടാക്കുന്നുവെന്നും കേട്ടിട്ടുണ്ട്.
  9. ആകപ്പാടെ ഒരു ഷോയിങ്ങ് ഓഫ്
  10.പരദൂഷണത്തിനുള്ള വക കിട്ടുകയും ചെയ്യും.

  ഇനിയും കാണും.

 • vivekrvvivekrv January 2012 +1 -1 (+1 / -0 )

  പ്രാര്‍ഥിക്കാന്‍ ആരാധനാലായങ്ങളില്‍ പോകുന്നത് വെറുതെയാണ്. ദൈവം(ങ്ങള്‍) അവിടെ കാണാന്‍ ഒരു സാധ്യതയുമില്ല.

 • mujinedmujined January 2012 +1 -1

  പള്ളികളിലോ, അമ്പലങ്ങളിലോ പോകുന്നതിന് ഒരു പ്രധാന ഉദ്ദേശം കൂടിയുണ്ട്
  മറ്റുള്ളവര്‍ കാണുന്നതിനു വേണ്ടി.
  ഇന്ന് ലോകത്തെ ഏറ്റവും വലിയ മാര്‍ക്കറ്റാണല്ലോ ഭക്തി വില്‍പ്പന.
  പള്ളിയിലോ, അമ്പലങ്ങളിലോ പോകുന്നവര്‍ക്കേ ഇന്ന് സമൂഹത്തില്‍ മാര്‍ക്കറ്റുള്ളൂ.
  അവരാണ് സമൂഹത്തില്‍ ഉന്നതര്‍, അവരെ സമൂഹം ബഹുമാനിക്കും.
  ആരാധനാലയങ്ങള്‍ കെട്ടിപ്പടക്കാന്‍ ഇന്ന് ജനങ്ങള്‍ക്കിടയില്‍ മല്‍സരമാണ്.
  നിങ്ങള്‍ 1000 മണി കൊടുത്താല്‍ ഞാന്‍ 10000 മണി കൊടുക്കണം അതാണിവിടെ നടക്കുന്നത്. ഇവിടുത്തെ പണ്ഡിതന്‍മാരെന്നു ( യഥാര്‍ത്ഥ പണ്ഡിതന്‍മാരല്ല) പറഞ്ഞുനടക്കുന്നവര്‍ അതിനു വളം കൊടുക്കുകയും ചെയ്യും. അവര്‍ പുണ്യം ലേലം ചെയ്താണ് വിതരണംചെയ്യുന്നത്, എന്തിന് സ്വര്‍ഗ്ഗം പോലും ഇവര്‍ലേലം ചെയ്ത് പണമുള്ളവര്‍ക്ക് വിതരണം ചെയ്യാറുണ്ട്.

  vivekrv say's
  ദൈവം(ങ്ങള്‍) അവിടെ കാണാന്‍ ഒരു സാധ്യതയുമില്ല.
  അങ്ങിനെ പറയരുത് ദൈവം എല്ലായിടത്തുമുണ്ട് ദൈവം ഇതൊക്കെ കണ്ട് ചിരിക്കും അല്ലതെന്ത്.

 • srjenishsrjenish January 2012 +1 -1

  എല്ലായിടത്തും വായു ഉണ്ട്.. പിന്നെന്തിന് നാം ഫാനിന്റെ ചുവട്ടില്‍ ഇരിക്കണം?

 • AdminAdmin January 2012 +1 -1

  പെരുന്നാള്കള്‍ക്കാവും പണ്ടത്തെ സഹപാഠികളെ ഇപ്പോള്‍ കാണുന്നത് തന്നെ.
  പള്ളികളില്‍ അമ്പലങ്ങളില്‍ പോകുന്നത് കൊണ്ട് ഒരു കൂട്ടായ്മ വളരും.
  (നല്ല രീതിയില്‍ കൊണ്ട് വന്നാല്‍ അത് സമൂഹത്തിനു നല്ലത്)

 • kadhakarankadhakaran January 2012 +1 -1

  ജലജേച്ചിയുടെ ലിസ്റ്റ് കൊള്ളാം

  അനുഭവം ഗുരു :-))

 • menonjalajamenonjalaja January 2012 +1 -1

  ശരിയാണ്. അനുഭവം തന്നെ.

 • mujinedmujined January 2012 +1 -1

  എല്ലായിടത്തും വായു ഉണ്ട്.. പിന്നെന്തിന് നാം ഫാനിന്റെ ചുവട്ടില്‍ ഇരിക്കണം?

  വായു എവിടെയുണ്ടോ അവിടെ ദൈവവുമുണ്ട് ,ദൈവത്തിനു കാറ്റുകൊള്ളാന്‍ ഫാന്‍ വേണ്ട, കാറ്റു വരണമെങ്കില്‍ ദൈവം വിചാരിക്കണം.സ്വിച്ചിട്ടാല്‍ കരണ്ടുണ്ടെങ്കില്‍ ദൈവം വിചാരിക്കും ഫാന്‍ കറങ്ങാന്‍,കറണ്ടില്ലെങ്കില്‍ വിചാരിക്കും കറങ്ങണ്ടെന്ന് അപ്പോള്‍ കറങ്ങത്തുമില്ല.,എല്ലാം സംഭവാമി യുഗേ യുഗേ!!!!!എല്ലാം നടക്കേണ്ട സമയത്ത് നടക്കേണ്ടത് പോലെത്തന്നെ നടക്കും. അതാണ് ദൈവ വിചാരം............

 • srjenishsrjenish January 2012 +1 -1

  എല്ലായിടത്തും വായു ഉണ്ട്.. പിന്നെന്തിന് നാം ഫാനിന്റെ ചുവട്ടില്‍ ഇരിക്കണം?

  എല്ലായിടവും ദൈവമുണ്ട്... പിന്നെന്തിന് നാം ആരാധനാലയങ്ങളില്‍ പോകണം? എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഞാന്‍ ആ പ്രസ്താവന ഇറക്കിയത്.. ;)

 • mujinedmujined January 2012 +1 -1

  :-W :-W :-W

 • mujinedmujined January 2012 +1 -1 (+1 / -0 )

  ദൈവചിന്തഉണ്ടായാലും ഇല്ലങ്കിലും ദൈവത്തിനൊന്നും സംഭവിക്കില്ല,ദൈവചിന്ത ഉണ്ടായാല്‍ അത് നാം മനുഷ്യര്‍ക്കാണ് അതു ഗുണം ചെയ്യുക.ചിലര്‍ ദൈവം ഇല്ലായെന്നു പറയുന്നു, എന്തിന് അങ്ങനെ പറയണം അഥവ ദൈവം ഉണ്ടെങ്കില്‍ അവര്‍ തെറ്റുകാരായില്ലെ, അഥവ ദൈവം ഇല്ലായെന്നു തന്നെയിരിക്കട്ടെ. ദൈവം ഉണ്ടെന്നു പറഞ്ഞെന്നോര്‍ത്ത് അവര്‍ക്കെന്തെങ്കിലും സംഭവിക്കുമോ?

 • ponnilavponnilav January 2012 +1 -1

  വിശ്വാസവും അവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് വളരെ നേര്‍ത്തതാണ്. അത് കൊണ്ടാണ് ഉത്തരം കിട്ടാത്ത സംശയങ്ങള്‍ ഇങ്ങനെ നമുക്ക് ചുറ്റും കറങ്ങുന്നത് . നേരിട്ട് കണ്ടു ബോധ്യപ്പെടാത്തത് കൊണ്ട് വിശ്വാസം പൂര്‍ണമല്ല . മനുഷ്യാതീതമായ ശക്തിയെ അവിശ്വാസിക്കു തള്ളിക്കളയാനുമാവില്ല. നാം നമ്മുടെ വിശ്വാസം (ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉള്ള വിശ്വാസം ) കാത്തുസൂക്ഷിക്കുക . സമാധാനത്തോടെ ജീവിക്കുക.രണ്ടു വള്ളത്തില്‍ കാലു വച്ച് വെള്ളത്തില്‍ വീഴാതെ നോക്കുക .

 • mujinedmujined February 2012 +1 -1

  മനുഷ്യരെല്ലാവരും നിരാശയിലാണ്,
  എന്താണ് മനുഷ്യരുടെ നിരാശക്കു കാരണം,അമിതമായ ആശയും, ആസക്തിയും മനുഷ്യരില്‍ കൂടിവരുന്നതുകൊണ്ടല്ലേ നിരാശയുമുണ്ടാകുന്നത്.നമുക്കുണ്ടാകുന്ന എല്ലാ ആശകളും നിറവേറാതെ വരുമ്പോള്‍ നിരാശയാകുന്നു.ആ നിരാശ വളര്‍ന്ന് മനുഷ്യനെ ഭ്രാന്തനാക്കുന്നു, സഹജീവികളോട് അമര്‍ശം തോന്നുന്നു.നാം എത്ര ഉന്നതമായ അവസ്ഥയിലിരുന്നാലും നമ്മള്‍ ആശങ്കാകുലരാണ്.
  എന്തോ ഒരു കുറവ് നമ്മള്‍ക്കുള്ളത് പോലെ തോന്നുന്നുന്നു. എന്താണങ്ങനെ തോന്നാന്‍ കാരണം?
  എന്തിനു വേണ്ടി ഒരു മനുഷ്യന്‍ ഈ ഭൂമിയില്‍ ജനിക്കുന്നു?
  ഒരാള്‍ ജനിച്ചു വലുതായി സന്താനപരമ്പര നിലനിര്‍ത്തി മണ്‍മറഞ്ഞുപോകുന്നു,
  അതിനിടക്ക് ചില കാര്യങ്ങള്‍ സംഭവിക്കുന്നു, ചിലര്‍ പ്രശസ്തരായി ലോകം അറിഞ്ഞു പോകുന്നു, ചിലര്‍ നേരെ തിരിച്ചും.കാലാകാലങ്ങളായി,തലമുറതലമുറയായി ഇങ്ങനെപോകുന്നു.
  അവനെ സൃഷ്ടിച്ച ദൈവത്തിനെ അറിയാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? ശ്രമിച്ചാല്‍ തന്നെ എളുപ്പം അറിയാന്‍ കഴിയുമോ? കഴിയില്ല. കാരണം ദൈവം സൃഷ്ടിച്ചതിന്‍റെ ഒരു തുമ്പുപോലും നാം മനുഷ്യര്‍ക്ക് കണ്ടെത്താനായിട്ടുണ്ടോ? നാം മനുഷ്യര്‍ പലതും കണ്ടെത്തിയിട്ടുണ്ടെന്നു വീമ്പിളക്കി ചിലര്‍ അഹങ്കരിക്കുന്നു.എവിടെ, നാം എങ്ങുമെത്തിയിട്ടില്ല,നാം എത്തുകയുമില്ല. എത്തണമെങ്കില്‍ നാം ദൈവത്തിനെ അറിയണം.എന്താണ് ദൈവം? നമ്മളെ എന്തിന് ഈ ഭൂമിയില്‍ ജനിപ്പിച്ചു? നമ്മള്‍ മരിച്ചാല്‍ അതിനുശേഷം എന്ത്? നമ്മളുടെ ശരീരം മാത്രമെ നമ്മള്‍ ഇവിടെ ഉപേക്ഷിച്ചുപോകുന്നുള്ളു, നമ്മുടെ ശരീരത്തെ നിലനിര്‍ത്തിക്കൊണ്ടിരുന്ന ആ ശക്തി എങ്ങോട്ടു പോകുന്നു? ആ ശക്തി എന്താണ്?
  അതൊക്കെ അറിഞ്ഞാലല്ലേ ഒരു മനുഷ്യന്‍ പൂര്‍ണ്ണനാകൂ.

 • vivekrvvivekrv February 2012 +1 -1 (+1 / -0 )

  അങ്ങനെ ദൈവവും നൂറടിച്ചു =D> =D> =D> =D> =D> =D> =D> =D>

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion