അക്ഷരശ്ലോകം
  • ponnilavponnilav December 2011 +1 -1 (+1 / -0 )

    അക്ഷരശ്ലോകം കൂടി ആയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു .
    എന്ത് പറയുന്നു കൂട്ടുകാരേ..........

  • ponnilavponnilav December 2011 +1 -1

    അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ! വേദമാകുന്ന ശാഖീ -
    ക്കൊമ്പത്തന്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്കുഴമ്പേ! ചെമ്പൊല്ത്താര്ബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ -
    സമ്പത്തേ! കുമ്പിടുന്നേന് കഴലിണ വലയാധീശ്വരീ വിശ്വനാഥേ!

    അക്ഷരം 'ച '

  • srjenishsrjenish December 2011 +1 -1

    ചക്ഷുശ്രവണഗളസ്ഥമാം ദര്ദ്ദുരം
    ഭക്ഷണത്തിന്നപേക്ഷിപ്പതുപോലെ
    കാലാഹിനാ പരിഗ്രസ്ഥമാം ലോകവു-
    മാലോലചേതസ്സാ ഭോഗങ്ങള് തേടുന്നു

  • ponnilavponnilav December 2011 +1 -1

    കാടത്തത്തെ മനസ്സിലിട്ടു കവിയായ്‌ മാറ്റുന്ന വല്‌മീകമു-
    ണ്ടോടപ്പുല്‍ക്കുഴലിന്റെ ഗീതയെഴുതിസ്സൂക്ഷിച്ച പൊന്നോലയും
    കോടക്കാര്‍നിര കൊണ്ടുവന്ന മനുജാത്മാവിന്റെ കണ്ണീരുമായ്‌
    മൂടല്‍മഞ്ഞില്‍ വിരിഞ്ഞു നില്‍ക്കുമിവിടെപ്പൂക്കും വനജ്യോത്സ്നകള്‍.

  • srjenishsrjenish December 2011 +1 -1

    കാളിമകാളും നഭസ്സെയുമ്മവയ്ക്കും വെണ്‍മനോജ്ഞ-
    മാളികയൊന്നിന്റെ തെക്കേ മലര്‍മുറ്റത്തില്‍,
    വ്യാളീമുഖം വച്ചു തീര്‍ത്ത വളഞ്ഞ വാതിലാര്‍ന്നക-
    ത്താളിരുന്നാല്‍ കാണും ചെറുമതിലിനുള്ളില്‍,

  • ponnilavponnilav December 2011 +1 -1

    വന്‍ നര്‍മ്മദാനദിയെയും വഴിമേല്‍ത്തടഞ്ഞ
    മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
    തന്നന്തികത്തിലവനെസ്സകുലം വധിച്ചു
    വന്നപ്പൊഴബ്ഭൃഗുസുതന്നിതു കാഴ്ചവച്ചു.

  • menonjalajamenonjalaja December 2011 +1 -1

    താരിതു മാമകഹൃദയം,വീണിതു ചേരട്ടേ നിന്‍ തൃച്ചേവടിയില്‍

    പാപശിലാകൂടത്തിനുമുയിരാം കാരുണ്യത്തിന്‍ തൃച്ചേവടിയില്‍

    പുറകോട്ടെന്‍ സ്മൃതി പായുന്നു,പൊന്‍ പുലരിയിലെത്ര യുഗം മുന്‍പോ ?

    വന്‍ തരുനിരകുത്തിമറിക്കും വനഗജ നിരയെ നയിച്ചിങ്ങെത്തിയതീ ഞാന്‍.

    സുഗതകുമാരി.

  • ponnilavponnilav December 2011 +1 -1

    പീതാംബരം കരവിരാജിതശംഖചക്ര-
    കൌമോദകീസരസിജം കരുണാസമുദ്രം
    രാധാസഹായമതിസുന്ദരമന്ദഹാസം
    വാതാലയേശമനിശം ഹൃദി ഭാവയാമി

  • menonjalajamenonjalaja December 2011 +1 -1

    രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
    നിര്ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
    കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ രാത്രിമഴ,
    പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ ചിരിപ്പിച്ച ...


  • ponnilavponnilav December 2011 +1 -1

    കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ തഥാ
    കൂകീ കോകിലവാണിമാര്‍ കുചതടേ മേവീടുമാ രാവിലും;
    കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
    നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

  • srjenishsrjenish December 2011 +1 -1

    കുന്നുതന്നടിയിലെത്തവേ സ്വയം
    നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോല്‍,
    എന്നുമല്ല ചെറുതാര്‍ത്തിയാര്‍ന്നവാ-
    റൊന്നുവീര്‍ത്തു നെടുതായുടന്‍ യതി.

  • menonjalajamenonjalaja December 2011 +1 -1

    എങ്കിലും, ഇന്നും ജീവിതമേ, ഞാന്‍
    സ്നേഹിക്കുന്നു നിന്നെ
    മങ്ങിയ മിഴികളിലുദയമുദാരം
    ബിംബിതമാവാതായി

  • srjenishsrjenish December 2011 +1 -1

    മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
    തെറ്റിയെന്‍ ഹൃദയമായനോരുകില്‍
    ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാന്‍
    പറ്റുകില്ലറിക മണ്ണില്‍ വിള്ളിലും

  • menonjalajamenonjalaja December 2011 +1 -1

    ചൊല്ലാനുറച്ച തറവാടുകളേറെയില്ല-
    യില്ലിന്നുയര്‍ന്ന പണിയുള്ളവരേറെ നമ്മില്‍
    മെല്ലെന്നു താഴുമുയരാനിനിയൊന്നുരണ്ടാള്‍
    വല്ലോരുമോര്‍ക്കില്‍ - വലുതാം സമുദായമല്ലേ?

    (കുമാരനാശാന്‍)

  • srjenishsrjenish December 2011 +1 -1

    മാനസം പരിപവിത്രമായി നിന്‍
    ധ്യാനയോഗ്യചരിതം സ്മരിച്ചയേ
    ജ്ഞാനി നീ ഭവതി സിദ്ധിയാര്‍ന്നൊരെന്‍-
    മേനിയും മഹിത തീര്‍ത്ഥഭൂമിയായ്!

    ജ്ഞ

  • ponnilavponnilav December 2011 +1 -1

    ജ്ഞാനീസ്തുത്വാഥദത്വാതവചരിതജൂഷാം
    വിജ്വരം സ ജ്വ രോഗാല്‍
    പ്രായോന്തര്‍ ജ്ഞാനപന്തോപിച ബഹുതമസാ
    രൌദ്ര ചേഷ്ടാഹി രൌദ്രാ:

  • srjenishsrjenish December 2011 +1 -1

    പാഠമായതു പാർത്താലെന്തൊരത്ഭുത,മവ
    പാടവമേറും നിജശ്വാസങ്ങൾതന്നെയല്ലോ.
    സകലചരാചരഗുരുവായ്മരുവീടും
    ഭഗവാൻ തനിക്കൊരു ഗുരുവായ്‌ ചമഞ്ഞീടും

  • ponnilavponnilav December 2011 +1 -1

    സീതാദേവിയെ രാക്ഷസേന്ദ്രനതുപോലിഗ്രന്ഥവും വ്യാജമാ-
    യേതാനും ചിലരോടു ചേര്‍ന്നൊരു പുമാന്‍ തന്‍ കൈക്കലാക്കീടിനാന്‍;
    പിന്നെത്തന്നുടെയാക്കുവാന്‍ പദമതില്‍ ചേര്‍ത്തീടിലോ നിന്ദ്യമാ-
    യെന്നും സീതയെയെന്നപോലിതിനെയും ശങ്കിക്കുമല്ലോ ജനം.

  • srjenishsrjenish December 2011 +1 -1

    പലതും കടന്നു കടന്നു ഞാന്‍ പോയി
    പരിധൃത പരിണതപരിവേഷനായി
    ജന്മം ഞാന്‍ കണ്ടു ഞാന്‍ നിര്‍വൃതി കൊണ്ടു
    ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു

  • ponnilavponnilav December 2011 +1 -1

    ജാതിത്തത്തിന്നു രാജന്‍, ദ്രുതകവിതയതില്‍ ക്കുഞ്ഞഭൂജാനി, ഭാഷാ-
    രീതിക്കൊക്കും പഴക്കത്തിനു നടുവ, മിടയ്ക്കച്യുതന്‍ മെച്ചമോടേ
    ജാതപ്രാസം തകര്‍ക്കും, ശുചിമണി രചനാഭംഗിയില്‍ പൊങ്ങിനില്‍ക്കും,
    ചേതോമോദം പരക്കെത്തരുവതിനൊരുവന്‍ കൊച്ചു കൊച്ചുണ്ണി ഭൂപന്‍

  • menonjalajamenonjalaja December 2011 +1 -1

    കാടല്ലേ നിന്‍റെ ഭര്‍ത്താവിനു ഭവന?" -- "മതേ, നിന്‍റെയോ?"; "നിന്മണാളന്‍
    ചൂടില്ലേ പന്നഗത്തെ?" -- "ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?";
    "മാടല്ലേ വാഹനം നിന്‍ ദയിത" -- "നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?";
    "കൂടില്ലേ തര്‍ക്ക" - മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ്‌ തൊഴുന്നേന്‍ ‍!

    (വെണ്മണി മഹന്‍ )

  • ponnilavponnilav December 2011 +1 -1 (+1 / -0 )

    ജലജേച്ചി മൂന്നാമത്തെ വരിയിലെ ആദ്യത്തെ അക്ഷരമാണ് വേണ്ടത് .
    അതിനാല്‍ ത അല്ല മ ആണ് അക്ഷരം .

  • ponnilavponnilav December 2011 +1 -1

    മിന്നും പൊന്നിന്‍ കിരീടം, തരിവള, കടകം, കാഞ്ചി, പൂഞ്ചേല, മാലാ
    ധന്യശ്രീവത്സ, സല്‍കൌസ്തുഭമിടകലരും ചാരുദോരന്തരാളം,
    ശംഖം, ചക്രം, ഗദാ, പങ്കജമിതി വിലസും നാലു തൃക്കൈകളോടും
    സങ്കീര്‍ണ്ണശ്യാമവര്‍ണം ഹരി വപുരമലം പൂരയേന്മംഗളം വഃ

  • srjenishsrjenish December 2011 +1 -1

    ശാന്തമാക ദുരിതം! വിനിശ്ചിത-
    സ്വാന്തയായ് കദനശല്യമൂരുവാന്‍
    ധ്വാന്തവും ഭയവുമോര്‍ത്തിടാതുടന്‍
    ഞാന്‍ തടാകതടമെത്തി രാത്രിയില്‍

  • menonjalajamenonjalaja December 2011 +1 -1

    >>>>>>>ജലജേച്ചി മൂന്നാമത്തെ വരിയിലെ ആദ്യത്തെ അക്ഷരമാണ് വേണ്ടത് .
    അതിനാല്‍ ത അല്ല മ ആണ് അക്ഷരം .

    അന്താക്ഷരിയുടെ പിടിയില്‍ നിന്ന് വിടാത്തതിന്റെ കുഴപ്പം. :)

  • ponnilavponnilav December 2011 +1 -1

    ധന്യാഭാനോഃ പുലരിവഴിവെള്ളാട്ടി ഭാനുക്കളെന്നും
    പൊന്നിന്‍ ചൂല്‍കൊണ്ടിരുള്‍മയമടിക്കാടടിച്ചങ്ങു നീക്കി
    ഇമ്പം ചേരും ഗഗനഭവനം ചുറ്റുമുറ്റത്തളിപ്പാ-
    നംഭോരാശൌ ശശധരകുടം കാണ്‍ക മുക്കിന്റവാറ്‌

  • menonjalajamenonjalaja December 2011 +1 -1

    ധനുമാസത്തില്‍ തിരുവാതിര

    ഭഗവാന്‍ തന്‍റെ തിരുനാളല്ലോ

    ഭഗവതിക്കും തിരുനോമ്പാണ്

    ഉണ്ണരുത് ഉറങ്ങരുത്

    കുളിക്കണം പോല്‍ തുടിക്കണം പോല്‍

    ആടേണം പോല്‍ പാടേണം പോല്‍...

  • menonjalajamenonjalaja December 2011 +1 -1

    ഇല്ലങ്ങളില്‍ ചെന്നു നടന്നിരന്നാല്‍
    ഇല്ലെന്ന് ചൊല്ലുന്ന ജനങ്ങളേറും
    അല്ലെങ്കിലാഴക്കരി നല്‍കുമപ്പോള്‍
    നെല്ലെങ്കില്‍ മൂഴക്കതുമന്തിനേരം

  • ponnilavponnilav December 2011 +1 -1

    അഗ്രേപശ്യാമി തേജോനിബിഡതരകളായാവലീ ലോഭനീയം
    പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യകൈശോരവേഷം
    താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
    രാവീതം നാരദാദ്യൈഃ വിലസദുപനിഷത്‌സുന്ദരീമണ്ഡലൈശ്ച

  • menonjalajamenonjalaja December 2011 +1 -1

    തെക്കുന്നെത്തിയ മന്ദവായുവിനെഴും, സമ്മോഹനസ്പര്‍ശമാര്‍--
    ന്നുള്‍ക്കാമ്പിങ്കല്‍ വരുന്നിതോര്‍മ്മകള്‍ പുടം ഭേദിച്ചെഴും പോലവേ
    ദിക്കെങ്ങും ചെറുതോടു, മാര്‍, മല പൊങ്ങും പൊയ്കയും തിങ്ങിടു--
    ന്നുള്‍ക്കമ്പം കലരുന്ന വട്ടമിടുമീ വണ്ടാര്‍ന്ന തണ്ടാരുകള്‍.


  • ponnilavponnilav December 2011 +1 -1

    ദേവന്മാര്‍ക്കമൃതം, മുകുന്ദനു രമാം, ധാത്രിയ്ക്കു മര്യാദയും
    ദേവേന്ദ്രന്നു സുരദ്രുമം, ഗിരിജ തന്‍ കാന്തന്നു ചന്ദ്രക്കല
    ഏവം പ്രീതിദമായ്ക്കൊടുത്തു ശരണം ഭൂഭൃത്തുകള്‍ക്കും തദാ-
    പ്യുണ്ടായീലൊരുവന്‍ തുണപ്പതിനഗസ്ത്യന്‍ നമ്മെ മോന്തും വിധൌ.

  • srjenishsrjenish December 2011 +1 -1

    ഏവമോതിയിടരാര്‍ന്നു കണ്ണുനീര്‍
    തൂവിനാള്‍ മൊഴി കുഴങ്ങി നിന്നവള്‍.
    ഭാവശാലികള്‍ പിരിഞ്ഞുകൂടിയാ-
    ലീവിധം വികലമാം സുഖോദയം.

  • ponnilavponnilav December 2011 +1 -1

    ഭര്‍ത്തൃത്വേ കേരളാനാം മണിതവിലസിതേ പാണ്ഡ്യഭൂപണ്ഡിതാനാം
    ചോളാനാം ചാരുഗീതേ യവനകുലഭുവാം ചുംബനേ കാമുകാനാം
    ഗൌദാനാം സീല്‍കൃതേഷു പ്രതിനവവിവിധാലിങ്ങനേ മാളവാനാം
    ചാതുര്യം ഖ്യാതമേതത്ത്വയി സകലമിദം ദൃശ്യതേ വല്ലഭാദ്യ.

  • srjenishsrjenish December 2011 +1 -1

    ഗന്ധവാഹാത്മജനാദികളൊക്കവേ
    വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ
    ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി-
    ക്രൂരനായോരു നിശാചരവീരനെ-

  • ponnilavponnilav December 2011 +1 -1

    ഘ്രാണിച്ചും മുത്തിയും പിന്നെയുമുടനവലേഹിച്ചുമേറ്റം ചുവച്ചും
    നാണിക്കാതുറ്റ വൈരസ്യമൊടു ഭുവി കളഞ്ഞെന്നതില്‍ കേണിടൊല്ല
    ചേണേറും രത്നമേ! നിന്നുടെയകമതു കണ്ടീടുവാന്‍ കീശനശ്മ-
    ക്കോണാല്‍ നിന്നെപ്പൊടിക്കാഞ്ഞതു പരമുപകാരം നിനക്കെന്നുറയ്ക്ക.

  • srjenishsrjenish December 2011 +1 -1

    ചന്ദ്രചൂഡൻ പരമേശ്വരനീശ്വരൻ
    ചന്ദ്രികാമന്ദസ്മിതം പൂണ്ടരുളിനാൻ
    ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ-
    ചന്ദ്രചരിതം പവിത്രം ശൃണുപ്രിയേ!

  • ponnilavponnilav December 2011 +1 -1

    ചിരിക്കും മദ്ധ്യത്തില്‍ കരയു,മിതിനേതും നിയമമി-
    ല്ലുരയ്ക്കും തെറ്റിക്കൊണ്ടമൃതസമമസ്പഷ്ടമൊഴിയെ,
    സ്ഫുരിച്ചല്‍പം കാണാം ചില ചെറിയ പല്ലിങ്ങിനെ ലസി-
    ച്ചിരിക്കും ബാല്യേ നിന്‍ മുഖകമലമോര്‍ക്കുന്നിതതു ഞാന്‍.


  • srjenishsrjenish December 2011 +1 -1

    സ്വാമിയാം രവിയെ നോക്കിനില്‍ക്കുമെന്‍
    താമരേ, തരളവായുവേറ്റു നീ
    ആമയം തടവിടായ്ക, തല്‍ക്കര-
    സ്തോമമുണ്ടു തിരിയുന്നദിക്കിലും.

  • aparichithanaparichithan December 2011 +1 -1

    ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
    വാർത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവൾ
    പുണ്യശാലിനി, നീ പകർന്നീടുമീ
    തണ്ണീർതന്നുടെയോരോരോ തുള്ളിയും

  • ponnilavponnilav December 2011 +1 -1

    പണ്ടേയുണ്ടു മനുഷ്യനിഗ്ഗുണപുരോഭാഗിത്വ, മദ്ദുര്‍ഗ്ഗുണം
    കണ്ടേറുന്ന വിവേകശക്തിയതിനെക്കൊന്നില്ലയിന്നേവരെ.
    മിണ്ടേണ്ടാ കഥ - ഹന്ത, യിന്നിതു വെറും മൂര്‍ഖത്വമോ മോഹമോ
    വണ്ടേ, നീ തുലയുന്നു, വീണയി വിളക്കും നീ കെടുക്കുന്നിതേ!

  • aparichithanaparichithan December 2011 +1 -1

    മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ
    മഞ്ജിമ വിടരും പുലര്കാലേ,
    നിന്നൂ ലളിതേ, നീയെന്മുന്നില്
    നിര്‍വൃതിതന് പൊന്കതിര് പോലെ!

  • srjenishsrjenish December 2011 +1 -1

    നിഖില ജഗദധിപമസുരേശമാലോക്യമാം
    നിന്നിലേ നീ മറഞ്ഞെന്തിരുന്നീടുവാൻ
    ത്വരിതമതി കുതുകമൊടുമൊന്നു നോക്കീടുമാം
    ത്വദ്ഗത മാനസനെന്നറികെന്നെ നീ

  • ponnilavponnilav December 2011 +1 -1

    താഡിക്കേണ്ടെന്നു ചൊല്ലി, ക്കൊടിയ തടിയുമായ്‌ പ്രാണനിര്യാണകാല- ത്തോടിച്ചാടിക്കൃതാന്തത്തടിയനടിയനെപ്പേടി കാട്ടും ദശായാം
    കോടക്കാര്‍മേഘവര്‍ണ്ണം തടവിന വനമാലാവിഭൂഷാഞ്ചിതം മേ
    കൂടെക്കാണായ്‌ വരേണം തിരുവുടലരികേ, കൂടല്‍മാണിക്യമേ മേ!

  • srjenishsrjenish December 2011 +1 -1

    കാവ്യം സുഗേയം കഥ രാഘവീയം
    കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
    ചൊല്ലുന്നതോ ഭക്തിമയസ്വരത്തി-
    ലാനന്ദലബ്ധിക്കിനിയെന്തുവേണം

  • menonjalajamenonjalaja December 2011 +1 -1

    ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
    യന്തിക്കു പൂങ്കാവിലാളേറെയായി
    സന്തോഷമേറുന്നു, ദേവാലയത്തില്‍
    പൊന്തുന്നു വാദ്യങ്ങള്‍‍ -വന്നൂ വസന്തം!

  • srjenishsrjenish December 2011 +1 -1

    സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീര്‍-
    ചിന്തുമീറനൊടു പൊയ്കതന്‍‌തടേ
    ബന്ധുരാംഗരുചി തൂവി നിന്നുഷ-
    സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍

  • ponnilavponnilav December 2011 +1 -1

    ബുധനാം ഭവാന്റെ സഹധര്‍മ്മിണീപദം
    മുധയെന്നു മന്നിലൊരു മുഗ്ദ്ധയോര്‍ക്കുമോ?
    ക്ഷുധ കൊണ്ടു ചാവുമൊരുവന്റെ വായില്‍ നല്‍
    സുധ വന്നു വീഴിലതു തുപ്പിനില്‍ക്കുമോ?

  • srjenishsrjenish December 2011 +1 -1

    “സ” ആണോ അക്ഷരം?

  • ponnilavponnilav December 2011 +1 -1

    അല്ല 'ക്ഷ '

  • srjenishsrjenish December 2011 +1 -1

    #:-s

  • srjenishsrjenish December 2011 +1 -1

    ക്ഷീണയായ് മിഴിയടച്ചു, നിശ്ചല-
    പ്രാണയായുടനവന്റെ തോളതില്‍
    വീണു, വായു വിരമിച്ചു കേതുവില്‍
    താണുപറ്റിയ പതാകപോലവള്‍

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion