വാക്കുകള്‍ കൊണ്ടൊരു കളി
 • suresh_1970suresh_1970 June 2012 +1 -1

  പ്രതികരണം നന്നായാല്‍ മതി !

 • mujinedmujined June 2012 +1 -1

  പ്രതികരണം നന്നെല്ലങ്കില്‍ 'കരണക്കുറ്റി' ക്ക് വല്ലതും സംഭവിക്കുമോ?

 • suresh_1970suresh_1970 June 2012 +1 -1

  ഇല്ല ചിലപ്പോള്‍ കുട്ടിക്കരണം മറിയേണ്ടിവരും !

 • mujinedmujined June 2012 +1 -1

  'കുട്ടിയുംകോലും' കളിച്ചിട്ടുണ്ടോ?

 • vivek_rvvivek_rv June 2012 +1 -1

  പഞ്ചപാണ്ഡവന്മാര്‍ 'കട്ടില്‍ക്കാലു' പോലെ മൂന്നാണോ?

 • menonjalajamenonjalaja June 2012 +1 -1

  'ആട്ടുകട്ടിലി'ന് കാലില്ലെന്ന് അന്ധർക്കു പോലും അറിയാം

 • mujinedmujined June 2012 +1 -1

  ആലങ്കാരിക മായിട്ടാണോ?

 • menonjalajamenonjalaja June 2012 +1 -1

  'ഓട്ടുകോരിക' കൊണ്ട് ചോറ് വിളമ്പിയിരുന്ന ആ കാലം!

 • mujinedmujined June 2012 +1 -1

  'പാത്തിക്കോരിക' യുടെ അത്രയും വരുമോ ഓട്ടുകോരിക?

 • vivek_rvvivek_rv June 2012 +1 -1

  അരിപ്പത്തിരി തിന്നിട്ടുണ്ടോ?

 • menonjalajamenonjalaja June 2012 +1 -1

  'കമ്പിപ്പൂത്തിരി' കത്തിച്ചിട്ടുണ്ട്.

 • mujinedmujined June 2012 +1 -1

  കമ്പിത്തപാല്‍ കിട്ടിയിട്ടുണ്ടോ?

 • menonjalajamenonjalaja June 2012 +1 -1

  തപാൽമുദ്ര ശേഖരിക്കാറുണ്ട്

 • mujinedmujined June 2012 +1 -1

  'മുദ്രാമാര്‍ഗം' കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?

 • menonjalajamenonjalaja June 2012 +1 -1

  'മാർഗമദ്ധ്യേ' കണ്ടേക്കാം.

 • vivek_rvvivek_rv June 2012 +1 -1

  മാര്‍ഗ്ഗമദ്ധ്യേ മാര്‍ഗംകളി കണ്ടോ?

 • menonjalajamenonjalaja June 2012 +1 -1

  'കാകളിവൃത്ത'ത്തിലാണോ അതിന്റെ പാട്ട്?

 • mujinedmujined June 2012 +1 -1

  'ശ്ലഥകാകളി' വൃത്തത്തിലാണോ എന്ന് സംശയം?

 • menonjalajamenonjalaja June 2012 +1 -1

  അതോ 'ഊനകാകളി'യിലോ?

 • mujinedmujined June 2012 +1 -1

  ഊനകാകളിയായാല്‍ 'ഊനാതിരേകം' ഉണ്ടാകുമോ?

 • vivek_rvvivek_rv June 2012 +1 -1

  'നെല്‍ക്കതിര്‍'‍ ഉണ്ടായില്ലെങ്കില്‍ എല്ലാവരും പട്ടിണിയാകും.

 • mujinedmujined June 2012 +1 -1

  'കതിനാവെടി' പൊട്ടിക്കല്ലേ!!!

 • vivek_rvvivek_rv June 2012 +1 -1

  ഇല്ല, 'വെടിമരുന്നി'ല്ല.

 • menonjalajamenonjalaja June 2012 +1 -1

  'മറുമരുന്നു'ണ്ടോ?

 • mujinedmujined June 2012 +1 -1

  'മരുത്വാമല'യില്‍ ധാരളം മരുന്ന് ചെടികള്‍ ഉണ്ട്.

 • vivek_rvvivek_rv June 2012 +1 -1

  മുള്ളുമുരിക്കുണ്ടോ? ;)

 • menonjalajamenonjalaja June 2012 +1 -1

  മുള്ളിൻപഴമോ?

 • mujinedmujined June 2012 +1 -1

  'മുള്ളന്‍കൊല്ലി'യില്‍ പോയിട്ടുണ്ടോ?

 • vivek_rvvivek_rv June 2012 +1 -1

  മുള്ളന്‍കൊല്ലിയില്‍ മുള്ളന്‍പന്നിയുണ്ടോ?

 • mujinedmujined June 2012 +1 -1

  'മുള്ളരിങ്ങാടി'ല്‍ മുള്ളന്‍പന്നിയുണ്ടെന്നാണ് കേട്ടത്.

 • menonjalajamenonjalaja June 2012 +1 -1

  'അരിങ്ങോടർ വടക്കൻപാട്ടിലല്ലേ?

 • mujinedmujined June 2012 +1 -1

  അരിക്കസ്ഥാനം കിട്ടിയോ?

 • menonjalajamenonjalaja June 2012 +1 -1

  എന്ത്, 'സ്ഥാനക്കയറ്റ'മോ?

 • mujinedmujined July 2012 +1 -1

  'സ്ഥാനക്കാരന്‍' ആവാന്‍ മോഹമുണ്ടോ?

 • menonjalajamenonjalaja July 2012 +1 -1

  കാര്യക്കാരനും ആവാം.

 • mujinedmujined July 2012 +1 -1

  കിരീടപതി ആയാലോ?

 • menonjalajamenonjalaja July 2012 +1 -1

  കിരീടപതി 'പകിടകളി'യിൽ സമർത്ഥനാണോ?

 • mujinedmujined July 2012 +1 -1

  പകിടകളിച്ച് 'കടക്കാരന്‍' ആവാതിരുന്നാല്‍മതി.

 • menonjalajamenonjalaja July 2012 +1 -1

  ' പണക്കാരൻ' ആയാലോ?

 • mujinedmujined July 2012 +1 -1

  'പണാധിപത്യം' ആവാതിരുന്നാല്‍, മതി?

 • menonjalajamenonjalaja July 2012 +1 -1

  'ജനാധിപത്യ'മായാലോ?

 • mujinedmujined July 2012 +1 -1

  'പ്രധാനമന്ത്രി'യാവാം...

 • menonjalajamenonjalaja July 2012 +1 -1

  'മനഃപ്പായസം' കുടിച്ചിരുന്നോളൂ.

 • mujinedmujined July 2012 +1 -1

  'മനോവ്യാപാരം' നല്ലതാ!

 • menonjalajamenonjalaja July 2012 +1 -1

  അതിൽ "പാരംഗതൻ" ആണെന്ന് തോന്നുന്നു!

 • mujinedmujined July 2012 +1 -1

  'പാരാശരന്‍' ആണോ?

 • menonjalajamenonjalaja July 2012 +1 -1

  അല്ല ,ശാരംഗപാണി

 • mujinedmujined July 2012 +1 -1

  'പാണിപീഡനം' ഇതിനൊക്കെ പരിഹാരമാകുമോ?

 • menonjalajamenonjalaja July 2012 +1 -1

  അത് 'പീഡനമുറ' അനുസരിച്ചിരിക്കും.

 • mujinedmujined July 2012 +1 -1

  പീഡനകാലം വരാറായോ?

നമസ്കാരം,

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )

Sign In Apply for Membership

In this Discussion