സംഭവിച്ചതെല്ലാം നല്ലതിന്
സംഭാവിക്കുന്നതെല്ലാം നല്ലതിന്
ഇനി സംഭവിക്കുന്നതും നല്ലതിന്
നഷ്ട്ടപെട്ടതോര്‍ത്തു നീ എന്തിനു ദുഖിക്കുന്നു?
നഷ്ട്ടപെട്ടതെന്തെലും നീ കൊണ്ട് വന്നതാണോ?
നശിച്ചതെന്തലും നീ സൃഷ്ട്ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.
നിനക്കുള്ളതെല്ലാം നീ ഇവിടെ നിന്ന് നേടിയതാണ്
ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടെയോ ആയിരുന്നു
നാളെ അത് മറ്റാരുടെയോ ആകും
മാറ്റം പ്രകൃതി നിയമമാണ് ...
ഇതെവിടുന്നാ മുജീബ്?
ജലജേച്ചി,
ഇങ്ങോട്ടാരും ശ്രദ്ധിക്കാത്തതുകൊണ്ട് ചുമ്മാ തട്ടി വിട്ടതാ! എല്ലാവര്ക്കുമറിയാമെന്നുള്ളതുകൊണ്ട്, എവിടുന്നാ എന്നുള്ളത് കാണിച്ചില്ലെന്നുമാത്രം.
നാം മനുഷ്യര്‍ ഇവിടെക്കാണുന്ന മായയില്‍ അവനവന്റെ കൈവശമുള്ളത് അവനവന്റേതാണെന്നു കരുതി അതില്‍ കെട്ടിപ്പിടിച്ചു കിടക്കുകയല്ലേ? അവര്‍ക്കെല്ലാവര്‍ക്കും നല്കാവുന്ന ഒരു സന്ദേശമല്ലേ? ഈ മഹത് വചനം.
>>>>>എല്ലാവര്ക്കുമറിയാമെന്നുള്ളതുകൊണ്ട്, എവിടുന്നാ എന്നുള്ളത് കാണിച്ചില്ലെന്നുമാത്രം.
എന്നാലുമൊന്നു പറയൂ. ചിലപ്പോള്‍ അതു തന്നെ ഒരു ചര്‍ച്ചയ്ക്കുള്ള വിഷയമായാലോ? :)
ഭഗവത്ഗീതയിലെ ആ മഹത് വചനത്തെക്കുറിച്ചുതന്നയാവട്ടെ ഇതിലെ ആദ്യ ചര്‍ച്ച.
മഹാഭാരതയുദ്ധം തുടങ്ങുമ്പോള്‍ കൗരവ പക്ഷത്തുള്ള കൂട്ടുകുടുംബാതികളെയും,കൗരവരുടെ സേനാ ബാഹുല്ല്യവുമൊക്കെ കണ്ട് യുദ്ധം ചെയ്യാന്‍ അറച്ചു നിന്ന അര്ജുനനോട് ഭഗവാന്റെ ഈ വചനം അവിടെ ആവശ്യമായിരുന്നു, അല്ലെങ്കില്‍ മഹാഭാരതയുദ്ധം ഇങ്ങനെ പര്യവസാനിക്കില്ലായിരുന്നോ?
ഭഗവദ്ഗീതയില്‍ ഏത് അദ്ധ്യായത്തിലാണ് ഇതു പറയുന്നതെന്നറിയാമോ?
ഇത് ഭഗവദ്ഗീതയില്‍ ഉള്ളതല്ല എന്നാണെന്റെ അറിവ്. ഗീത വായിച്ചിട്ടുണ്ടെങ്കിലും ആധികാരികമായി പറയാനുള്ള അറിവില്ല. അറിവുള്ള ഒരാളെ തേടിനടക്കുകയാണ് ഞാന്‍. ഒരാള്‍ മുന്നില്‍ വന്നുപെട്ടതാണ് ആ നേരത്ത് ചോദിക്കാന്‍ തോന്നിയില്ല.
ജലജേച്ചീ ഗീത വായിച്ചിട്ടുണ്ടെങ്കില്‍ അതില്‍ കാണില്ലേ? അതിലില്ലെങ്കില്‍ പിന്നെ ആരു പറഞ്ഞാലാണ് അത് ഗീതയില്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ പറ്റുക?
ഗീത പണ്ട് മുഴുവനും വായിച്ചിട്ടുണ്ട്. അത് കുറെയെല്ലാം മറന്നുപോയി. പിന്നെ കുറച്ചുമുമ്പ് വീണ്ടും വായിക്കാന്‍ തുടങ്ങിയതാണ്. ഇടയ്ക്കിടെ തടസ്സം നേരിട്ടു. വായന പൂര്‍ത്തിയായില്ല. ഇനി വീണ്ടും തുടങ്ങണമെന്ന് വിചാരിക്കുന്നു. ഏത് അദ്ധ്യായമാണെന്നറിഞ്ഞാല് പെട്ടെന്ന് നോക്കാമല്ലോ എന്ന് കരുതി. അല്ലെങ്കില്‍ അതെവിടെ എന്നു നോക്കിക്കൊണ്ട് വായിക്കണ്ടേ? അത് ഒരു സുഖമുള്ള കാര്യമല്ല.
ഭഗവദ്ഗീത ശ്രീകൃഷ്ണന് അര്ജ്ജുനന് സൌജന്യമായി ഉപദേശിച്ചു. പിന്നെ ഭീഷ്മരും സൌജന്യമായിത്തന്നെ ഉപദേശിച്ചു. ബന്ധുക്കളല്ലേ. സാരമില്ല. വ്യാസന് ഗീത മാത്രമല്ല മഹാഭാരതം മുഴുവനും സൌജന്യമായല്ലേ നമുക്ക് തന്നത്. അതിലെ ഒരു ഭാഗമായ ഗീതയും ഗീതയിലുള്ള യോഗയും ആരുമെന്തേ സൌജന്യമായി പഠിപ്പിക്കാത്തത്? ആ സന്ന്യാസിനാമധാരികള് എന്തേ ആശ്രമമെന്ന പേരില്‍ കൊട്ടാരങ്ങള്‍ കെട്ടുന്നു. അതിലെ മഹദ്വചനങ്ങള്‍ അവര്‍ തന്നെ വിശ്വസിക്കാത്തതുകൊണ്ടാണോ അവരത് ജീവിതത്തില്‍ പകര്ത്താത്തത്?
ചേച്ചി നാസ്തികയാണോ? :-(
ഇതാണ് ഈ ലോകത്തിന്റെ കുഴപ്പം. ആരെങ്കിലും യുക്തിയുക്തമായി ചിന്തിച്ചാല്‍ അവരെ പിടിച്ച് നാസ്തികരാക്കും? അതെന്താ ദാവത്തില്‍ വിശ്വസിക്കാന്‍ യുക്തിയില്ലാത്തവര്ക്കേ സാധിക്കൂ?
ഗീത എഴുതിയത് വ്യാസന് അല്ല. മറ്റാരോ ആണ്. പല കാലത്തായി കൂടിച്ചേര്‍ക്കലുകള്‍ നടന്നു.
>>അതെന്താ ദാവത്തില്‍ വിശ്വസിക്കാന്‍ യുക്തിയില്ലാത്തവര്ക്കേ സാധിക്കൂ?>>>
യുക്തിയുള്ളവരെല്ലാം നാസ്തികരും അല്ലാത്തവരൊക്കെ ആസ്തികരും ആണെന്ന് ആരാ പറഞ്ഞത്?
ആത്മീയത പണം കൊടുത്ത് നേടേണ്ടതല്ലെന്നുതന്നെയാണ് ഞാനും കരുതുന്നത്.
ഈ വക കാര്യങ്ങളൊക്കെ വയറ്റുപ്പിഴപ്പിനായി ഉപയോഗിക്കുമ്പോള്‍ അവിടെ ആത്മീയത മികച്ച വില്‍പ്പനച്ചരക്കാകുന്നു.ദൈവം ഓടി രക്ഷപ്പെടുന്നു!
ദൈവം എങ്ങനെ ഓടി രക്ഷപ്പെടും? സര്‍വ്വവും നിറഞ്ഞു നില്ക്കുകയല്ലേ ആ മഹാ ശക്തി.
മതമാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വില്പ്പനച്ചരക്ക്.
ഒരാള്‍ ഹിന്ദുവായോ, ക്രസ്ത്യനായോ, മുസ്ലീമായോ,പാഴ്സിയായോ,ജൂതനായോ ജനിക്കുന്നത് അവന്റെ കുറ്റം കൊണ്ടല്ലല്ലോ, അവന്റെ മാതാപിതാക്കള്‍ ഏതു മതക്കാരാണോ ആ മതത്തില്‍ അവനും പെട്ടു പോവുകയാണ് ഇവിടെ സംഭവിക്കുന്നത്.
ദൈവത്തിലെത്തണമെങ്കില്‍ ഒരാള്‍ യുക്തിയുക്തം തന്നെ ചിന്തിക്കണം. അവനു തോന്നുന്ന സംശയങ്ങള്‍ യുക്തിയായി തന്നെ ചിന്തിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ സത്യം കണ്ടെത്താന്‍ സാധിക്കൂ.
ചിന്തിച്ചുപോയാല്‍ അവന് നാസ്ഥികനായി. നീ ഇപ്പോള്‍ അങ്ങനെ ചിന്തിക്കണ്ട ഞങ്ങള്‍ മതമേലാളന്മാര് പറയുന്നതു കേട്ടങ്ങു നടന്നാല്‍ മതി എന്നല്ലേ ഇന്നത്തെ നാട്ടു നടപ്പ്.
ദൈവം ഓടി രക്ഷപ്പെടുന്നത് മതവും ആത്മീയതയും
വില്പ്പനച്ചരക്കാക്കുന്നവരുടെ മനസ്സില്‍ നിന്നാണ്.
അപ്പറഞ്ഞത് ഒരാലങ്കാരിക പ്രയോഗമായിരുന്നു.
അതിനെ അതിന്റേതായ സെന്സിലെടുത്താല്
പിന്നെ നമ്മള് രണ്ടും പറഞ്ഞത് ഒന്ന് തന്നെയാണെന്ന് വരും.
@aparichithan,
ദൈവം ഓടി രക്ഷപ്പെടുന്നത് മതവും ആത്മീയതയും
വില്പ്പനച്ചരക്കാക്കുന്നവരുടെ മനസ്സില്‍ നിന്നാണ്.
ആ പറഞ്ഞതിനോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല.
കാരണം, ദൈവത്തിന് ആരുടെയും മനസ്സില്‍ നിന്നോ, മറ്റൊരിടത്തു നിന്നോ മാറി നില്ക്കാന് സാധിക്കുമോ?
നമ്മളൊക്കെ അറിവില്ലാത്തവരാണ്, എന്റെ ചെറിയ അറിവില്‍ നിന്നും ഞാനൊരു കാര്യം പറയട്ടെ.
ദൈവത്തിന് പ്രപഞ്ചത്തിന്റെ ഒരിടത്തു നിന്നും മാറി നില്ക്കാന് സാധിക്കില്ല. കാരണം, തൂണിലും തുരുമ്പിലും ഒളിഞ്ഞിരിക്കുന്നുവെന്ന് പറയുന്ന ആ ശക്തിക്ക് എങ്ങോട്ട് മാറി നില്ക്കാന് സാധിക്കും മാറി നിന്നാല്‍ പിന്നെ, ആ മാറി നിന്ന സ്ഥലമോ, എന്തോ ആയിക്കോട്ടെ അത് പിന്നെ ആ പ്രപഞ്ചത്തിലുണ്ടാവുമോ?
ഉണ്ടായാല്‍ പിന്നെ അവിടെ ദൈവുമില്ലേ?
എല്ലാ മനസ്സുകളിലും ദൈവസാന്നിധ്യമുണ്ടായിരുന്നെങ്കില് പിന്നെ
ഈ ലോകത്ത് യാതൊരു പ്രശ്നങ്ങളും ഉണ്ടാവുമായിരുന്നില്ലല്ലോ?
ദൈവം ഉള്ള മനസ്സുകളില്‍ നിന്ന് അധമപ്രവൃത്തികള്‍ ഉണ്ടാവുമോ?
തെളിനീരുറവയില്‍ നിന്ന് പുറത്ത് വരിക ഓടവെള്ളമല്ലല്ലോ?
എല്ലാ മനസ്സുകളിലും ദൈവസാന്നിധ്യമുണ്ടായിരുന്നെങ്കില് പിന്നെ
ഈ ലോകത്ത് യാതൊരു പ്രശ്നങ്ങളും ഉണ്ടാവുമായിരുന്നില്ലല്ലോ?
അപരിചിതാ,
ദൈവത്തില്‍ നിന്നു തന്നെയാണല്ലോ നന്മയും തിന്മയും ഉണ്ടാകുന്നതെന്നല്ലേ വിശ്വാസ- പ്രമാണം, അങ്ങിനെ വരുമ്പോള്‍ തിന്മ വരുമ്പോള്‍ അതും ദൈവത്തില്‍ നിന്നല്ലേ വരുന്നത്. നന്മയാണോ വേണ്ടത്? തിന്മയാണോ വേണ്ടത്? എന്ന് നമ്മള് മനുഷ്യര്‍ വിവേചനബുദ്ധിയുപയോഗിച്ച് തെരഞ്ഞെടുക്കുകയല്ലേ ചെയ്യേണ്ടത്?
അഡ്മിന്,
നന്മയും തിന്മയും ദൈവത്തില്‍ നിന്നുള്ളതാണെന്ന് വിശ്വസിക്കണമെന്നാണ്-
ഞാന്‍ ജനിച്ച മതം ( ഇസ്ലാം) പഠിപ്പിക്കുന്നത്, മറ്റു മതങ്ങളില്‍ എങനെയാണെന്നു എനിക്ക് വ്യക്തമായിട്ടറിയില്ല, ആരെന്കിലും ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു.
നന്മയേതാണെന്നും തിന്മയേതാണെന്നും( പ്രവാചകന്മാരിലൂടെ) ദൈവം വിശദീകരിച്ചു തന്നിട്ടുമുണ്ട്,
അതില്‍ ഏതു തെരഞ്ഞെടുക്കണമെന്നുള്ള വിവേചന ബുദ്ധിയും മനുഷ്യന് തന്നിട്ടുണ്ട്.
ദൈവം സര്‍വ്വശക്തനാണെങ്കില്‍ എല്ലാ മനുഷ്യരെയും നല്ലവരായി സൃഷ്ടിച്ചുകൂടായിരുന്നോ? എല്ലാവരെയും നല്ലത് മാത്രം ചിന്തിക്കുന്നവരാക്കിക്കൂടായിരുന്നോ? എന്തുകൊണ്ട് അങ്ങനെ ആക്കിയില്ല? തിന്മയിലേക്ക് പോകുന്നവരെ ചാട്ടവാറുകൊണ്ടടിക്കാതെ എന്തുകൊണ്ട് തിന്മയെത്തന്നെ ഇല്ലാതാക്കിയില്ല?
ജെനീഷ്
ഈ പറഞ്ഞ ചോദ്യങ്ങള്‍ ന്മളെല്ലാവരും ചോദിക്കുന്നതാണ്? പക്ഷേ, അത് ദൈവത്തിന്റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്നതിനു തുല്ല്യമല്ലേ? ദൈവത്തിന്റെ അധികാരത്തില്‍ നമുക്കു കൈകടത്താനോ, ചോദ്യം ചെയ്യാനൊ എന്തവകാശം?
ഇതൊക്കെ ദൈവത്തിന്റെ ഒരു മായയാണെന്നാണ് എനിക്കു തോന്നുന്നത്. ഈ ലോകത്ത് തിന്മകളൊന്നും ഇല്ലാതെ നന്മ മാത്രമാക്കിയാല്‍ അതെങ്ങനെ ശരിയാവും, ലോകമെങ്ങനെ നിലനില്ക്കും.ലോകം നിലനില്ക്കുന്നതു തിന്മ കൂടി ഉള്ളതുകൊണ്ടാണെന്നാണ് എനിക്കു തോന്നുന്നത്.
ലോകത്തിലെ എല്ലാ മനുഷ്യരും സത്യസന്ധന്മാരും നല്ലവരും ആയാല്‍ ശരിയാവില്ലായിരിക്കും അതായിരിക്കും ദൈവം ഇങ്ങനെ സൃഷ്ടിപ്പ് നടത്തിയിരിക്കുന്നത്.
##ദൈവത്തിലെത്തണമെങ്കില്‍ ഒരാള്‍ യുക്തിയുക്തം തന്നെ ചിന്തിക്കണം. അവനു തോന്നുന്ന സംശയങ്ങള്‍ യുക്തിയായി തന്നെ ചിന്തിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ സത്യം കണ്ടെത്താന്‍ സാധിക്കൂ.
മുജീബിന്റെ തന്നെ വാക്കുകളാണ്. ഇവിടെയും നാം യുക്തിപൂര്‍വ്വം തന്നെ ചിന്തിക്കേണ്ടതല്ലേ.. “ദൈവത്തിന്റെ അധികാരത്തില്‍ നമുക്കു കൈകടത്താനോ, ചോദ്യം ചെയ്യാനൊ എന്തവകാശം?“ എന്ന് പറഞ്ഞ് കയ്യൊഴിയുകയാണോ വേണ്ടത്?
നന്മ, തിന്മ ഇവ എന്താണ്? ആരാണ് ഒരു പ്രവൃത്തി നന്മയോ തിന്മയോ എന്ന് തീരുമാനിക്കുന്നത്.. നന്മ ചെയ്യുന്നവനെ നല്ലവനെന്നും തിന്മ ചെയ്യുന്നവനെ ചീത്തയാളെന്നും വിളിക്കുന്നു.. ആര് വിളിക്കുന്നു?
ഇനി ഞാന്‍ ഒരു നടന്ന സംഭവം പറയാം.. എന്റെ വീടിന്റെ അടുത്ത് ഒരു വളവുണ്ട്.. 90 degree വളവ്.. ഒരു ദിവസം അവിടെ ഒരു ആക്സിഡന്റ് ഉണ്ടായി. ബൈക്കില്‍ വന്ന ഒരാള്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലിലിടിച്ചുതാഴെവീണു. ദേഹമാസകലം മുറിവും ചതവും ഒടിവും. ആള്ക്കാര് ഓടിക്കൂടി. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത മാനസികാവസ്ഥ. ചുറ്റും കൂടിയവരെല്ലാം നല്ല ആള്ക്കാര്. എല്ലാവര്ക്കും അയാളെ സഹായിക്കണമെന്നുണ്ട്. പക്ഷേ ആ ഭീകരാവസ്ഥ കണ്ട് ആര്‍ക്കും ഒന്നിനും കഴിയുന്നില്ല..
അപ്പോഴാണ് ഞങ്ങളുടെ നാട്ടിലെ ഏറ്റവും ചീത്ത മനുഷ്യന് എന്ന് എല്ലാവരും കരുതുന്ന ഒരാള്‍ അതുവഴിവന്നത്. ഏത് സമയവും വെള്ളവുമടിച്ച് എല്ലാവരെയും ചീത്തയും വിളിച്ച് നടക്കുന്നയാള്, ദിവസവും വീട്ടിലെത്തി ഭാര്യയെ തല്ലുന്നവന്, ആരോടും വഴക്കുകൂടുന്നവന്, ദേവാലയങ്ങളുടെ പരിസരത്തുപോലും പോകാത്തവന്, അങ്ങനെ കുറെയേറെ വിശേഷങ്ങളുണ്ട് അദ്ദേഹത്തിന്.
പരിക്കേറ്റുകിടക്കുന്ന ആളെ കണ്ടയുടന്‍ നമ്മുടെ കഥാപാത്രം ഓടിയെത്തി. അയാളെ ഒരു മടിയും കൂടാതെ കോരിയെടുത്തു. ഒരു ഓട്ടോ അപ്പോഴേക്കും ആരോ വിളിച്ചുവരുത്തി. അതില്‍ കയറ്റി കൂടെ മറ്റ് ചില ആള്ക്കാര് കയറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നമ്മുടെ കഥാപാത്രം പതിവുപോലെ ചീത്തയും വിളിച്ച് നടന്നു നീങ്ങി, ദേഹം മുഴുവനും ചോരയുമായി.
ഇവിടെ ആരാണ് നല്ലവന്‍? ആരാണ് ചീത്ത? നല്ലവരായി ജീവിച്ചതുകൊണ്ട് പരിക്കേറ്റയാളെ സഹായിക്കാനുള്ള മാനസികാവസ്ഥ അവിടെ കൂടിയവര്‍ക്കാര്‍ക്കും ഇല്ലാതായി. ചീത്തയായി ജീവിച്ചതുകൊണ്ട് നമ്മുടെ കഥാപാത്രത്തിന് ഇതൊന്നും ഒരു വിഷയവുമല്ലാതായി.
കൈകഴുകിയതല്ല ജെനീഷ്, നാട്ടില്‍ തെമ്മാടിയായി നടന്ന ആ മനുഷ്യന് ആക്സിഡന്റില്‍ കിടന്ന ആളെ ആശുപത്രിയിലെത്തിച്ചെന്നുപറഞ്ഞല്ലോ എന്തുകൊണ്ട് അയാള്‍ അങ്ങനെ സഹായിക്കാന്‍ തുനിഞ്ഞു? അയാള്‍ ചെയ്തത് നന്മയല്ലേ? അപ്പോള്‍ ദൈവം ഒരുതെമ്മാടിയെക്കൊണ്ടതു ചെയ്യിച്ചു.ദൈവം എന്തുകൊണ്ട് നല്ലവര്‍ എന്നു പറയുന്നവരെക്കൊണ്ട് അത് ചെയ്യിച്ചില്ല? അതാണ് ദൈവം, ഞാന്‍ പറഞ്ഞ യുക്തിയുക്തം ഇതാണ്.
തിന്മ വരുന്നത് എവിടെനിന്നാണ്?
തിന്മയും ദൈവികമാണെങ്കില്‍ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ കഴിയുമോ?
ഏറ്റവും നീതിമാനായ ദൈവം അവിടെ അനീതി കാണിക്കും എന്ന് കരുതാമോ?
മുന്‍വിധികള്‍ ഒഴിവാക്കി യുക്തിപൂര്‍വ്വം ചിന്തിക്കൂ.
(മതത്തെ വികലമായി വ്യാഖ്യാനിക്കുമ്പോള്‍
ചോദ്യങ്ങളെ ഭയപ്പെടുമ്പോള്‍
മറുപടിക്ക് പകരം മുടന്തന്‍ ന്യായങ്ങള്‍ പറയുമ്പോള്‍
ഒരാള്‍ മതവിരുദ്ധനോ, നാസ്തികനോ ആവുന്നെങ്കില്‍ അയാളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല!)
അപ്പോള്‍ കഷ്ടപ്പാടുകളോ?
എല്ലാം സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ തിന്മയുടെയും സൃഷ്ടി ദൈവത്തില്‍ നിന്നു തന്നയാണ്. അപ്പോള്‍ വരുന്ന അടുത്ത ചോദ്യം, നീതിമാനായ ദൈവം എന്തിനു തിന്മ സൃഷ്ടിച്ചു? ഇവിടെ നന്മ മാത്രം പോരെ? എല്ലാവരും നന്മയില് ജീവിച്ചാല്‍ ലോകത്ത് ഒരു പ്രശ്നവുമുണ്ടാവില്ലല്ലോ?തുടങ്ങിയവ.
തിന്മയെന്നാല്‍ ഒന്ന്, പ്രകൃത്യാ ഉണ്ടാകുന്നു ഉദാ: സുനാമി,ഭൂകമ്പം മുതലായവ. രണ്ടാമത്തേത്, മനുഷ്യന് സ്വയം സൃഷ്ടിക്കുന്നു ഉദാ: കൊലപാതകം, കൊള്ള തുടങ്ങിയവ.
ഇത് രണ്ടും എന്തുകൊണ്ട് ദൈവം തടയുന്നില്ല എന്നുള്ളതാണിവിടുത്തെ ചോദ്യം? ഇതൊന്നും തടയാനുള്ള ശക്തി ദൈവത്തിനില്ലേ? അതോ ശക്തിയുണ്ടായിട്ടും ദൈവം തടയാത്തതാണോ? അപ്പോള്‍ ദൈവം ക്രൂരനല്ലേ? നീതിമാനായ ദൈവം എന്തുകൊണ്ട് നീതി കാണിക്കുന്നില്ല? സൃഷ്ടിപ്പു തന്നെ പല രീതിയിലാണ് ഒരു വിഭാഗത്തെ സമ്പന്നതയില്‍ ജനിപ്പിക്കുന്നു, അവര്‍ സുഖിച്ചു ജീവിക്കുന്നു, മറ്റൊരു വിഭാഗത്തെ ദാരിദ്യത്തില്‍ ജനിപ്പിക്കുന്നു, അവര്‍ പട്ടിണിയായി ജീവിക്കുന്നു. ചിലരെ അന്ധരും മൂകരുമായി ജനിപ്പിക്കുന്നു അങ്ങനെ പോകുന്നു പ്രശ്നങ്ങള്‍, അപ്പോള്‍ ദൈവം നീതിമാനാണോ?
ഇതൊക്കെ മനുഷ്യരെക്കൊണ്ട് അനുഭവിപ്പിച്ചാല്‍ ദൈവത്തിനെന്തു കിട്ടും?, ദൈവം ഇതൊക്കെ കണ്ട് സന്തോഷിക്കുവാണോ? ഇതൊക്കെ യുക്തി പൂര്‍വ്വം ചിന്തിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്,ചിന്തിച്ചാല്‍ പെട്ടന്ന് ഉത്തരം കിട്ടാനും ബുദ്ധിമുട്ടാണുതാനും.
അതവിടെ നില്ക്കട്ടെ, ഞാനൊരു ചോദ്യം ചോദിച്ചോട്ടെ, ഇതെല്ലാം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവതത്തിനറിയില്ലെ-
ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടും, അവര്‍ക്ക് സ്വസ്തതയുണ്ടാവില്ല എന്നൊക്കെ,
അപ്പോള്‍ അതില്‍ ദൈവത്തിനെന്തെങ്കിലും ഉദ്ദേശമുണ്ടാവില്ലേ? അതെന്താണെന്നാണ് നമ്മള് അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും.
അതു കണ്ടെത്തിയാല്‍ എല്ലാ സംശയങ്ങള്‍ തീരുകയും ചെയ്യില്ലേ? എന്നാണെനിക്കു തോന്നുന്നത്.
>>> ആണെങ്കില്‍ അച്ചനോടൊന്ന്(വികാരി) ചോദിച്ചു നോക്കാമായിരുന്നില്ലേ?
വികാരിയോടു സംസാരിച്ചിട്ട് സുമാര്‍ പതിനഞ്ചു വര്‍ഷം കഴിഞ്ഞു.
>>> തിന്മയെന്നാല്‍ ഒന്ന്, പ്രകൃത്യാ ഉണ്ടാകുന്നു ഉദാ: സുനാമി,ഭൂകമ്പം മുതലായവ. രണ്ടാമത്തേത്, മനുഷ്യന് സ്വയം സൃഷ്ടിക്കുന്നു ഉദാ: കൊലപാതകം, കൊള്ള തുടങ്ങിയവ.
സുനാമി, ഭൂകമ്പം ഇവയൊക്കെ തിന്മയാണോ?
>>> അപ്പോള്‍ കഷ്ടപ്പാടുകളോ?
ബൈബിളില്‍ ജോബിനെ പരീക്ഷിക്കുന്നത് കാണാം. മനപ്പൂര്‍വ്വം കഷ്ടപാടുകള്‍ കൊടുത്തു കൊണ്ട്. ക്രിസ്തുമതപ്രകാരം അവനവന് ചുമക്കാവുന്ന കഷ്ടപാടുകളെ മനുഷ്യന് ഉള്ളൂ എന്നാണു ഫിലോസഫി എന്ന് തോന്നുന്നു. മനുഷ്യനായി അവതരിച്ച (ദൈവ)പുത്രന് പോലും കഷ്ടപാടുകള്‍ സഹിച്ചു എങ്കില്‍ "no one is excused"
Admin,
സുനാമി, ഭൂകമ്പം ഇവയൊക്കെ തിന്മയാണോ?
പ്രകൃത്യാ( സ്വാഭാവിക) ഉള്ള തിന്മ തന്നെയല്ലേ? ഞാനതാണ് ഉദ്ദേശിച്ചത്.
ഒരു തിന്മ മനുഷ്യര്‍ തന്നെ മനുഷ്യരോട് പ്രവര്‍ത്തിക്കുന്നു, മറ്റൊന്ന് ദൈവം നേരിട്ട് ഇറക്കുന്നു. അതാണ് മുകളില്‍ പറഞ്ഞ ഭൂകമ്പങ്ങളും, സുനാമി പോലുള്ള അത്യഹിതങ്ങളും. ഏതു നോക്കിയാലും മനുഷ്യരെയും മറ്റു ജീവജാലങ്ങളെയുമല്ലേ ബാധിക്കുന്നത്.
>>> തിന്മയും ദൈവികമാണെങ്കില്‍ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ കഴിയുമോ?
+1
അത് നല്ല ലോജിക്കായി തോന്നുന്നു.
ദൈവവും തിന്മ ചെയ്യുന്നുവെങ്കില്‍ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ധാര്‍മികമായി ദൈവത്തിനു അവകാശം ഇല്ലാതാകില്ലേ? അതുകൊണ്ട് ദൈവം തിന്മ ചെയ്യുവാന്‍ കൂട്ട് നില്‍ക്കില്ല എന്ന് മനസ് പറയുന്നു.
>>>സുനാമിയും ഭൂകമ്പങ്ങളും ഒരു തിന്മയായി കാണുവാന്‍ എനിക്ക് കഴിയുന്നില്ല. ദുരന്തങ്ങളായി മാത്രമേ കാണുവാന്‍ കഴിയുന്നുള്ളൂ>>>
100% യോജിക്കുന്നു. പ്രകൃതി ദുരന്തങ്ങളെയൊക്കെ തിന്മയായി കാണുന്നത് തിന്മ എന്ന വാക്കിന്റെ അര്‍ഥം ശരിയായി മനസ്സിലാക്കാത്തത് കൊണ്ടാണ്. പ്രകൃതി ദുരന്തങ്ങളെ ദൈവത്തിന്റെ പരീക്ഷണങ്ങളായാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥത്തിലും പറയുന്നത്. മനുഷ്യന് പല സാമൂഹ്യ സാമ്പത്തിക ശ്രേണികളില്‍ ആവുന്നതിന്റെ കാരണമായിപ്പറയുന്നതും ഇത് തന്നെ. അതായത് ധനം കൂടുതലുള്ളവന് അത് എങ്ങനെ ചെലവഴിക്കുന്നു, നല്ല കാര്യങ്ങള്‍ക്കാണോ, അതവനെ അഹങ്കാരിയാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തപ്പെടുമ്പോള്‍ അതില്ലാത്തവന് പണം നേടാനായി അധര്‍മ്മം ചെയ്യുന്നുണ്ടോ, ഇല്ലാത്തതിന്റെ പേരില്‍ ദൈവത്തെ പഴി പറയുന്നുണ്ടോ, ഉള്ളതില്‍ തൃപ്തനാവുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കപ്പെടുന്നു.
>>ക്രിസ്തുമതപ്രകാരം അവനവന് ചുമക്കാവുന്ന കഷ്ടപാടുകളെ മനുഷ്യന് ഉള്ളൂ എന്നാണു ഫിലോസഫി എന്ന് തോന്നുന്നു>>
ഇതേ കാര്യം മറ്റൊരു രീതിയില്‍ ഖുറാനിലും ഉണ്ട്.
അതായത് ഒരാളോടും അയാള്‍ക്ക് കഴിയാത്തതൊന്നും ചെയ്യാന്‍ ദൈവം ആവശ്യപ്പെടുന്നില്ല എന്ന്.
ഇന്നുണ്ടാവുന്ന ബഹുഭൂരിപക്ഷം പ്രകൃതി ദുരന്തങ്ങളും
മനുഷ്യരുടെ തന്നെ പ്രവര്‍ത്തനഫലമാണ് എന്ന കാര്യം കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും!
Admin say's
ദൈവവും തിന്മ ചെയ്യുന്നുവെങ്കില്‍ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ധാര്‍മികമായി ദൈവത്തിനു അവകാശം ഇല്ലാതാകില്ലേ?
ഇതാരു പറഞ്ഞു ദൈവം തിന്മ ചെയ്യുന്നുവെന്ന്?, ദൈവത്തിന് നന്മയുണ്ടോ? തിന്മയുണ്ടോ? സര്‍വ്വചരാചരങ്ങളിലും നിറഞ്ഞു നില്ക്കുന്ന ആ ദിവ്യ തേജസ് നന്മയില് നിന്നും തിന്മയില് നിന്നുമൊക്കെ വിട്ടു നില്ക്കുന്ന ഒന്നല്ലേ? സൃഷ്ടികളായ നമ്മള് മനുഷ്യര്‍ക്കല്ലെ നന്മയും തിന്മയുമൊക്കെ ഉള്ളൂ.ദൈവം ഇതില്‍ നിന്നെല്ലാം വിട്ടു നിന്നാലല്ലേ ദൈവമാകൂ?
തിന്മയുടെ ഉത്ഭവം എവിടെ നിന്നാണെന്ന് ഒന്ന് ചിന്തിച്ചു നോക്കാം.
ദൈവം ആദിയില്‍ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനെ നമസ്കരിക്കുവാന്‍ താന്‍ ( ദൈവം ) തന്റ ദൂതനായ പശാചി ( അന്ന് പേര് മറ്റെന്തോ ആയിരുന്നുവെന്ന് തോന്നുന്നു) നോട് ആവശ്യപ്പെടുകയും ചെയ്തു പക്ഷെ, "മണ്ണുകൊണ്ട് സൃഷ്ടിച്ച മനുഷ്യനെ ഞാന്‍ നമസ്കരിക്കില്ല" എന്നാണ് തന്റെ സൃഷ്ടാവായ ദൈവത്തോട് പിശാച് പറഞ്ഞത്.ദൈവം പറഞ്ഞത് അനുസരിക്കാത്തതിന് പിശാച് ശപിക്കപ്പെട്ടവനാകുകയും ദൈവസന്നിതിയില്‍ നിന്ന് പുറത്താവുകയും ഉണ്ടാവുകയാണുണ്ടായത്,അങ്ങനെ പുറത്താക്കപ്പെട്ട പിശാചിന് ഒരു വരംകൂടി നല്‍കിയാണ് ദൈവം പുറത്താക്കിയത്. എന്താണാ വരം? മനുഷ്യരെ തെറ്റിലേക്ക് പ്രേരിപ്പിക്കുവാനുള്ള കഴിവ്.ആ കഴിവ് പിശാചിനുകൊടുത്തുകൊണ്ട് ദൈവം പിശാചിനോടുപറഞ്ഞു
'എന്നില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു മനുഷ്യനെയും നിനക്ക് വഴിതെറ്റിക്കാന്‍ കഴിയില്ല" എന്ന്.
അന്ന് ആ കഴിവ് ദൈവം എന്തിനു കൊടുത്തു? അവിടെ നിന്നല്ലേ ഇന്നുള്ള സകല അനാചാരങ്ങള്‍ക്കു കാരണം? അവിടെ നിന്നല്ലെ സകല തിന്മകളുടെയും ഉറവിടം. ദൈവമല്ലേ ആ വരം പിശാചിനു കൊടുത്തത് അതുകൊണ്ട് മാത്രമാണ് തിന്മയും അവിടെനിന്നു തന്നെയാണെന്നു ഞാന്‍ പറയുവാനുണ്ടായ കാരണം.പക്ഷേ, സത്യ വിശ്വാസികളെ തെറ്റിക്കാന്‍ ഒരിക്കലും പിശാചിനൊട്ടു സാധിക്കുകയുമില്ലെന്ന് ദൈവം പറഞ്ഞിട്ടുമുണ്ട്, അങ്ങനെയുള്ള സത്യ വിശ്വാസികളില്‍ തിന്മ ഉണ്ടാവുകയുമില്ല. അതല്ലേ യഥാര്‍ത്ഥം?
ഞാന്‍ എഴുതുന്നത് നമ്മള് ചിന്തിക്കുവാന്‍ വേണ്ടി മാത്രമാണ്? എന്റെ മനസിലുള്ള കാര്യങ്ങള്‍ എഴുതുന്നുവെന്ന് മാത്രം,
>>> ദൈവം ആദിയില്‍ മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനെ നമസ്കരിക്കുവാന്‍ താന്‍ ( ദൈവം ) തന്റ ദൂതനായ പശാചി ( അന്ന് പേര് മറ്റെന്തോ ആയിരുന്നുവെന്ന് തോന്നുന്നു) നോട് ആവശ്യപ്പെടുകയും ചെയ്തു
എന്തിനാണ് മാലാഖ മനുഷ്യനെ നമസ്കരിക്കുന്നത്? മാലാഖ ദൈവത്തെ മാത്രമല്ലേ നമസ്കരിക്കെണ്ടാതുള്ളൂ?
>>> ,അങ്ങനെ പുറത്താക്കപ്പെട്ട പിശാചിന് ഒരു വരംകൂടി നല്‍കിയാണ് ദൈവം പുറത്താക്കിയത്. എന്താണാ വരം? മനുഷ്യരെ തെറ്റിലേക്ക് പ്രേരിപ്പിക്കുവാനുള്ള കഴിവ്. >>>
ദൈവം പറഞ്ഞത് അനുസരിക്കാണ്ടായാല് വരം കൊടുക്കുമോ? ഇതെന്തു കഥ! പറഞ്ഞത് അനുസരിച്ചാല്‍ വരം കൊടുക്കുന്ന ശൈലിയാണ് ഞാന്‍ കേട്ടിട്ടുള്ളത്. ഇല്ലെങ്കില്‍ ശിക്ഷയല്ലേ കൊടുക്കേണ്ടത്?
>>> പക്ഷേ, സത്യ വിശ്വാസികളെ തെറ്റിക്കാന്‍ ഒരിക്കലും പിശാചിനൊട്ടു സാധിക്കുകയുമില്ലെന്ന് ദൈവം പറഞ്ഞിട്ടുമുണ്ട്, അങ്ങനെയുള്ള സത്യ വിശ്വാസികളില്‍ തിന്മ ഉണ്ടാവുകയുമില്ല. അതല്ലേ യഥാര്‍ത്ഥം?
ഈ ആദം വരെ തെറ്റ് ചെയ്തു എന്നാണ് ബൈബിളില്‍ ! നിങ്ങളുടെ വേദ പുസ്തകത്തില്‍ അങ്ങിനെയില്ലേ?
അപ്പോള്‍ ദൈവം എന്തുകൊണ്ട് അങ്ങനെ പിശാചിനോടു പറഞ്ഞു. അവിടെയാണ് നമ്മള് ചിന്തിക്കേണ്ടത്.ദൈവം പിശാചിനെ വിട്ടിരിക്കുന്നത് സത്യവിശ്വാസികളെ പരീക്ഷിച്ച് ശുദ്ധീകരിക്കാന്‍ കൂടിയാണെന്ന് അതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും, ഈ പരീക്ഷണത്തില്‍ ആദം പരാചയപ്പെടുകയും സ്വര്‍ഗത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തില്ലേ? അങ്ങനെയല്ലേ, ഞാനും അഡ്മിനും ഉള്‍പ്പെട്ട മനുഷ്യ പരമ്പര ഉടലെടുത്തു തന്നെ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )