താരിതു മാമകഹൃദയം,വീണിതു ചേരട്ടേ നിന്‍ തൃച്ചേവടിയില്‍
പാപശിലാകൂടത്തിനുമുയിരാം കാരുണ്യത്തിന്‍ തൃച്ചേവടിയില്‍
പുറകോട്ടെന്‍ സ്മൃതി പായുന്നു,പൊന്‍ പുലരിയിലെത്ര യുഗം മുന്‍പോ ?
വന്‍ തരുനിരകുത്തിമറിക്കും വനഗജ നിരയെ നയിച്ചിങ്ങെത്തിയതീ ഞാന്‍.
സുഗതകുമാരി.
രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിര്ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ രാത്രിമഴ,
പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ ചിരിപ്പിച്ച ...
ക
എങ്കിലും, ഇന്നും ജീവിതമേ, ഞാന്‍
സ്നേഹിക്കുന്നു നിന്നെ
മങ്ങിയ മിഴികളിലുദയമുദാരം
ബിംബിതമാവാതായി
മ
ചൊല്ലാനുറച്ച തറവാടുകളേറെയില്ല-
യില്ലിന്നുയര്‍ന്ന പണിയുള്ളവരേറെ നമ്മില്‍
മെല്ലെന്നു താഴുമുയരാനിനിയൊന്നുരണ്ടാള്‍
വല്ലോരുമോര്‍ക്കില്‍ - വലുതാം സമുദായമല്ലേ?
(കുമാരനാശാന്‍)
മ
കാടല്ലേ നിന്‍റെ ഭര്‍ത്താവിനു ഭവന?" -- "മതേ, നിന്‍റെയോ?"; "നിന്മണാളന്‍
ചൂടില്ലേ പന്നഗത്തെ?" -- "ശ്ശരി, തവ കണവന്‍ പാമ്പിലല്ലേ കിടപ്പൂ?";
"മാടല്ലേ വാഹനം നിന്‍ ദയിത" -- "നതിനെയും നിന്‍ പ്രിയന്‍ മേയ്പ്പതില്ലേ?";
"കൂടില്ലേ തര്‍ക്ക" - മെന്നങ്ങുമ രമയെ മടക്കും മൊഴിയ്ക്കായ് തൊഴുന്നേന്‍ !
(വെണ്മണി മഹന്‍ )
ത
>>>>>>>ജലജേച്ചി മൂന്നാമത്തെ വരിയിലെ ആദ്യത്തെ അക്ഷരമാണ് വേണ്ടത് .
അതിനാല്‍ ത അല്ല മ ആണ് അക്ഷരം .
അന്താക്ഷരിയുടെ പിടിയില്‍ നിന്ന് വിടാത്തതിന്റെ കുഴപ്പം. :)
ധനുമാസത്തില്‍ തിരുവാതിര
ഭഗവാന്‍ തന്‍റെ തിരുനാളല്ലോ
ഭഗവതിക്കും തിരുനോമ്പാണ്
ഉണ്ണരുത് ഉറങ്ങരുത്
കുളിക്കണം പോല്‍ തുടിക്കണം പോല്‍
ആടേണം പോല്‍ പാടേണം പോല്‍...
ഭ
ഇല്ലങ്ങളില്‍ ചെന്നു നടന്നിരന്നാല്‍
ഇല്ലെന്ന് ചൊല്ലുന്ന ജനങ്ങളേറും
അല്ലെങ്കിലാഴക്കരി നല്‍കുമപ്പോള്‍
നെല്ലെങ്കില്‍ മൂഴക്കതുമന്തിനേരം
അ
തെക്കുന്നെത്തിയ മന്ദവായുവിനെഴും, സമ്മോഹനസ്പര്‍ശമാര്‍--
ന്നുള്‍ക്കാമ്പിങ്കല്‍ വരുന്നിതോര്‍മ്മകള്‍ പുടം ഭേദിച്ചെഴും പോലവേ
ദിക്കെങ്ങും ചെറുതോടു, മാര്‍, മല പൊങ്ങും പൊയ്കയും തിങ്ങിടു--
ന്നുള്‍ക്കമ്പം കലരുന്ന വട്ടമിടുമീ വണ്ടാര്‍ന്ന തണ്ടാരുകള്‍.
ദ
ആർത്തിയാൽ ഭിക്ഷു നീട്ടിയ കൈപ്പൂവിൽ
വാർത്തുനിന്നിതേ മെല്ലെക്കുനിഞ്ഞവൾ
പുണ്യശാലിനി, നീ പകർന്നീടുമീ
തണ്ണീർതന്നുടെയോരോരോ തുള്ളിയും
പ
മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്കാലേ,
നിന്നൂ ലളിതേ, നീയെന്മുന്നില്
നിര്‍വൃതിതന് പൊന്കതിര് പോലെ!
ചന്തം ധരയ്ക്കേറെയായ് ശീതവും പോ-
യന്തിക്കു പൂങ്കാവിലാളേറെയായി
സന്തോഷമേറുന്നു, ദേവാലയത്തില്‍
പൊന്തുന്നു വാദ്യങ്ങള്‍ -വന്നൂ വസന്തം!
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )