എല്ലാവരെയും ഇത് വരെ പറ്റിച്ചതിനു ക്ഷമ ചോദിക്കുന്നു. രാവിലെ മനോരമ വാര്‍ഷികപ്പതിപ്പില്‍ മറിയമ്മ എന്ന പേരില്‍ കഥകള്‍ എഴുതിയിരുന്ന ആളുടെ അനുഭവക്കുറിപ്പ് വായിച്ചപ്പോള്‍ തോന്നിയതാണ് ഞാനും അതെ കുറ്റം ആണല്ലോ ചെയ്യുന്നത് എന്ന്. എന്നെ പെട്ടെന്ന് കണ്ടു പിടിക്കും എന്ന് കരുതിയതാണ് .പഠിച്ച കള്ളിയാണ് എന്ന് മനസ്സിലായി . നിളയുടെ മനസ്സറിയാന്‍ വിദൂഷകന്‍ കഴിഞ്ഞേ ആരുമുള്ളൂ എന്ന് അഡ്മിന്‍ തുറന്നു പറഞ്ഞിട്ട് പോലും ആരും എന്നെ സംശയിച്ചില്ല.
:-h :-h :-h
ബെര്‍ക്കണേ കുടീലിരിക്കണ ഞമ്മളെ ബേറുതെ മക്കാറാക്കി , ഒരുടെ തൊന്തരവ് ഒയിഞ്ഞൂലോ.
ഇപ്പോ പുടികിട്ടിയോ ഈ ബിദൂസകന്‍ ആരാന്ന് .
ആ പിശകിപ്പോയ കമന്റ് ഏതാണാവോ?
>>>>കുറെ ആയില്ലേ കള്ളത്തരം കാണിക്കുന്നു .
ഒരു ചെറിയ കയ്യബദ്ധം വന്നു . <<<<<br />
ഈ കയ്യബദ്ധം ഏതാണെന്നാണ് ഞാന്‍ ചോദിച്ചത്.
എന്തായാലും നിര്‍ത്തിയത് നന്നായി. വിദൂഷകന്റെ കമന്റുകള്‍ പലപ്പോഴും കൃത്രിമത്വമുള്ളവയായിരുന്നു.
ഞാന്‍ സുരേഷ് ആണെന്നാണ് വിചാരിച്ചിരുന്നത്. അതിന്റെ പേരില്‍ സുരേഷിനുണ്ടായിട്ടുണ്ടാകാവുന്ന സന്തോഷങ്ങള്‍ ഇനി മുതല്‍ ഇല്ല. കഷ്ടം!!
### അതിന്റെ പേരില്‍ സുരേഷിനുണ്ടായിട്ടുണ്ടാകാവുന്ന സന്തോഷങ്ങള്‍ -
എന്തിന് ? ഞാനാണോന്ന് സംശയം പലരും പ്രകടിപ്പിച്ചപ്പോ പ്രതികരിക്കാതിരുന്നത് അതെന്നെ ബാധിക്കുന്ന പ്രശ്നമല്ലാത്തതുകൊണ്ട് ആണ്. പറയാനുള്ളത് സമയത്ത് മുഖദാവില്‍ പറയാത്തത് ഒരു തരം കഴിവുകേടാണെന്ന് വിശ്വസിക്കുന്ന എനിക്കു ഈ ദ്വന്ദമുഖങ്ങളുടെ വിളയാടല്‍ സഹിക്കാതെ യാണ് , കമന്‍റിലെ വരവ് കുറച്ചത് . പിന്നെ വിദൂഷകന്റെ ആയുസെത്താറായി എന്നൊരു തോന്നല് വന്നപ്പോഴാണ് പിന്നേയും കമന്റാനു തുടങ്ങിയത് . ലക്‍ഷ്യം എത്ര മഹത്തരമായാലും മാര്‍ഗം അതിനെ സാധൂകരിക്കുന്നില്ല എന്നു അഭിപ്രായമുണ്ട് .
Admin,
ആര്‍ക്കും ഒരു ഛേതവുമില്ല.
ഒരാള്‍ ഒരു തെറ്റു ചെയ്തു, അയാള്‍ക്കത് ബോധ്യം വരുകയും അത് തിരുത്തുവാന്‍ തയ്യാറായാല്‍ അത് ഒരു നല്ല നടപടി തന്നെയാണ്.അതുകൊണ്ട് വിദൂഷകന്‍ ആതൂലികാനാമത്തില്‍ തന്നെ ഇനിയും തുടരട്ടെ കള്ളത്തരമില്ലാതെ.
കഥാകാരന്‍ ഏറ്റു പറഞ്ഞിട്ടില്ല,അപരിചിതനും രംഗത്തില്ല അവരും രംഗത്തുവരട്ടെ.......
അപ്പോള്‍ ഒരു സന്തോഷവും തോന്നിയില്ല അല്ലേ സുരേഷ്. അതും കഷ്ടം തന്നെ!
ഈ ഫോറത്തില്‍ എഴുതുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമല്ലേ? എന്നാലും പേജുകള്‍ എത്ര നാം എഴുതി നിറച്ചു !!!
വിദൂഷകന്‍ കമന്‍റ് പേജില്‍ വന്നതില്‍ പിന്നെ സുരേഷ് പേജുകളില്‍ സജീവമായിട്ടുണ്ടായിരുന്നു.
This observation is wrong. Check it !
കുറച്ച് ദിവസമായി സുബൈറിനെ ഇവിടെയെങ്ങും കാണാനില്ലല്ലോ.
ഇതുവഴി വരാന്‍ ശ്രമിക്കാഞ്ഞിട്ടല്ല. സമയം കിട്ടുന്നില്ല.
ഓഫീസിലും വീട്ടിലും തിരക്ക്.
വല്ലപ്പോഴുമാണ് ശ്രീമതിയും കുഞ്ഞും കൂടെയുണ്ടാവുന്നത്. കിട്ടുന്ന ചുരുങ്ങിയ സമയത്ത് കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാല്‍ പുള്ളിക്കാരി മുഖം വീര്‍പ്പിക്കും! സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയും പുരുഷന്മാരുടെ കടമയെപ്പറ്റിയുമുള്ള നിളാപൗര്‍ണമിയുടെ ഉദ്ബോധനങ്ങള്‍ ഉള്‍ക്കൊണ്ട്, തല്‍ക്കാലം ഭാര്യയുടെ ആവശ്യത്തിനു വഴങ്ങാന്‍ തീരുമാനിച്ചു. ;-)
ഞാന്‍ 'അപരിചിതനാ'യ കഥ മുമ്പ് എഴുതിയിട്ടുണ്ട്. പലരും മറന്നു പോയിട്ടുണ്ട് എന്ന്‍ തോന്നുന്നു. ആദ്യമായി മഷിത്തണ്ടില്‍ പ്രവേശിക്കുന്ന സമയത്ത് login name ആവശ്യപ്പെട്ടപ്പോള്‍ അപ്പോള്‍ തോന്നിയ ഒരു പേര് കൊടുത്തതാണ്. ആ പേര് മാറ്റാന്‍ പറ്റാത്തതുകൊണ്ട് ഇപ്പോഴും തുടരുന്നു..
ആദ്യം മുതലേ ഇതിനൊപ്പം എന്റെ ഒറിജിനല്‍ പേരും കൊടുത്തിരുന്നു. (കമന്റ് പേജില്‍ അപരിചിതന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും.)
കൂടുതല്‍ വിശദാംശങ്ങള്‍ 'പരിചയപ്പെടൂ' പേജില്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. മുന്‍പേ പറഞ്ഞ കാരണം കൊണ്ടുതന്നെ ഫോറത്തില്‍ 'അപരിചിതനാ'യി തുടരുന്നുമുണ്ട്. അല്ലാതെ വേറെ ചിലരെപ്പോലെ ഈ കളരിയില്‍ പയറ്റിത്തെളിഞ്ഞതിനു ശേഷം പോയ്മുഖവുമായി വന്നതല്ല.
>>>അതില്‍ പിന്നെ അപരിചിതന്‍ രംഗത്തൂ വന്നിട്ടില്ലല്ലോ?>>>
മുജീബേ, ഞാന്‍ ആദ്യം മുതല്‍ ഈ കമന്റ് വരെയും ഇതേ പേരില്‍ തന്നെയാണ് ഫോറത്തില്‍ വരുന്നത്.
എനിക്ക് ഇതുവരെ multiple personality disorder ബാധിച്ചിട്ടില്ല!
അപ്പോള്‍ ഈ ഫോറം കൊണ്ട് ഒരാള്‍ക്കെങ്കിലും പരിവര്‍ത്തനമുണ്ടായതായും രണ്ടാള്‍ക്കെങ്കിലും പ്രയോജനമുണ്ടായതായും മനസ്സിലാക്കുന്നു. വളരെ നല്ലത്.
നിളാ, അഭിനന്ദനങ്ങള്‍!!!
വിശ്വാസം രക്ഷിക്കട്ടെ.....!!!
മാര്‍ച്ച് പത്തൊമ്പതിന് കയ്യുടെ വേദനയും മാറുമോ? =((
മാര്‍ക്കിട്ട് മാര്‍ക്കിട്ട് കൈവേദന കൂടാനാണ് സാദ്ധ്യത.
കലക്കാന്‍ മാത്രം വെള്ളമുണ്ടോ ഇപ്പോഴും?
പൂരക്കാലമല്ലേ നാട്ടില്‍ തന്നെ നില്‍ക്കായിരുന്നില്ലേ?
കലക്കാന്‍ മാത്രം വെള്ളമില്ല, പക്ഷെ ഉള്ള വെള്ളം കലങ്ങിയതാ ...
നാട്ടില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു അഗ്രഹം. പക്ഷെ നാട്ടില്‍ തന്നെ നില്‍ക്കേണ്ടി വരുമെന്ന് മനസ്സിലായപ്പോള്‍ പോരാമെന്നു തീരുമാനിച്ചു.
എനിക്കുവേണ്ടി ഒരു യുദ്ധവും നടന്നിട്ടില്ല, ആരും കൊന്നിട്ടില്ല, ചത്തിട്ടില്ല, ബോംബ് വെച്ചിട്ടില്ല, ഒന്നും തകര്‍ത്തിട്ടുമില്ല. കൊന്നതും ചത്ത്തതും തകര്‍ത്തതുമെല്ലാം ദൈവത്തിനു വേണ്ടി. എന്നിട്ടും ഞാന്‍ വെറുക്കപ്പെട്ടവന്‍ - ചെകുത്താന്‍
കലങ്ങിയ വെള്ളത്തില്‍ കുളിച്ചപ്പോള്‍ കൈവന്ന ബോധോദയമാണോ?????
:-))
അഞ്ചും അഞ്ചും പത്ത് :-
ഗൌതമിനെ ട്യൂഷന്‍ പഠിപ്പിക്കുന്ന ടീച്ചര്‍ അടുത്ത മുറിയില്‍ ട്യൂഷന്‍ എടുക്കുന്നു. പത്രവായനയ്ക്കിടയില്‍ ഞാന്‍ അല്പസമയം അത് ശ്രദ്ധിച്ചു. കണക്കാണ് വിഷയം.
“കണക്കില്‍ നാല് ക്രിയകളാണുള്ളത്. അവയാണ് ചതുഷ്ക്രിയകള്‍. ഈ ചതുഷ്ക്രിയകളുപയോഗിച്ച് 10 എന്ന സംഖ്യയെ എങ്ങനെ എഴുതാന്‍ സാധിക്കുമെന്ന് നോക്കാം. അഞ്ചും അഞ്ചും പത്ത്. ഇതുപോലെ വേറൊന്ന് ഗൌതം പറയൂ.”
അല്പനേരം ആലോചിച്ചശേഷം കുട്ടി പറഞ്ഞു.
“ആറും നാലും പത്ത്.”
“വീണ്ടും മറ്റൊരുവിധത്തില്‍ സാധിക്കുമോ എന്ന് നോക്കൂ.”
“ഏഴും മൂന്നും പത്ത്.”
“ഇനിയും ചിന്തിക്കൂ.”
“എട്ടും രണ്ടും പത്ത്. ഒന്‍പതും ഒന്നും പത്ത്.”
“ഈ മാര്‍ഗ്ഗം സങ്കലനമാണ്. ഇതിന്റെ നേര്‍ വിപരീതമാണ് വ്യവകലനം. ആ മാര്‍ഗ്ഗം നമുക്കൊന്ന് പരിശോധിക്കാം. പതിനൊന്നില്‍ നിന്നും ഒന്ന് കുറച്ചാല്‍ പത്ത്. ഇരുപത്തഞ്ചില്‍ നിന്നും പതിനഞ്ച് കുറച്ചാല്‍ പത്ത്. ഇങ്ങനെ വ്യവകലനരീതിയില്‍ ‘പത്ത്’ എന്ന സംഖ്യയെ എങ്ങനെയെല്ലാം എഴുതാന്‍ കഴിയും എന്ന് പറയൂ.”
കുട്ടി അനേകം സംഖ്യകളെ വ്യവകലന രീതിയില്‍ ക്രിയ ചെയ്ത് ‘പത്ത്’ എന്ന സംഖ്യ കണ്ടെത്തി. ഞാന്‍ ആലോചിച്ചു. ഇതുപോലെ തന്നെയാണ് ഗുണനവും ഹരണവും. ഈ നാല് ക്രിയകളും (മാര്‍ഗ്ഗങ്ങള്‍) സ്വീകരിച്ച് നമുക്ക് ‘പത്ത്’ എന്ന സംഖ്യയില്‍ എത്തിച്ചേരാം. എന്നാല്‍ ഇതില്‍ ഏത് മാര്‍ഗ്ഗമാണ് ശരി എന്ന് പറയാമോ? ഏതെങ്കിലും ഒരു മാര്‍ഗ്ഗമാണ് മറ്റുള്ളതിനേക്കാള്‍ ഉത്തമം എന്ന് പറയാന്‍ കഴിയുമോ? ഏത് മാര്‍ഗ്ഗം ഉപയോഗിച്ച് കിട്ടുന്ന പത്തിനും തമ്മില്‍ തമ്മില്‍ എന്തെങ്കിലും ഏറ്റക്കുറവ് കാണുമോ?
എന്റെ ചിന്ത മറ്റൊന്നിലേക്ക് തിരിഞ്ഞു. ഇതു തന്നെയല്ലേ ഭാരതീയ ദര്‍ശനം. ഏത് മാര്‍ഗ്ഗത്തില്‍ വിശ്വസിച്ചാലും സ്വീകരിച്ചാലും എല്ലാത്തിന്റേയും കാരണമായ കേന്ദ്രബിന്ദുവില്‍ എത്തിച്ചേരുകയാണ് ലക്ഷ്യം. ആ ലക്ഷ്യബിന്ദുവില്‍ എത്തിച്ചേരാന്‍ പല മാര്‍ഗ്ഗങ്ങളും പല മതങ്ങളിലും മതപ്രവാചകന്മാര്‍ അവലംബിക്കുന്നു. എല്ലാവരുടേയും ലക്ഷ്യം പ്രപഞ്ചകാരണമായ കേവലചൈതന്യമാണ്. അതിന് സ്ഥലകാലമനുഷ്യഭേദകമായ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു. പ്രത്യക്ഷത്തില്‍ ചിലത് മറ്റുചിലതിന് നേര്‍വിപരീതമായും തോന്നാം. എന്നാല്‍, എല്ലാ മാര്‍ഗ്ഗത്തിന്റേയും അവസാനം ചെന്നെത്തുന്നത് ഒരു കേന്ദ്രബിന്ദുവില്‍. ആ പ്രപഞ്ചകാരണമായ കേന്ദ്ര ചൈതന്യത്തെ അറിയുക എന്നതുതന്നെയാണ് മനുഷ്യ ജന്മത്തിന്റേയും എല്ലാ മതങ്ങളുടേയും ആത്യന്തിക ലക്ഷ്യം.
ജെനിഷ്,
ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ തന്നെ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )