ശ്ലോകംന്നു അല്ലെ ഉള്ളൂ .അല്ലാതെ മലയാളം വേണന്നു പറഞ്ഞുവോ ? മലയാളം എന്നാ ഉണ്ടായേ ? സംസ്കൃതം അല്ലെ ഭാഷകളുടെ മാതാവ് ? ദേവഭാഷ . ഇരിക്കട്ടെ അതിലും ഒന്ന് .
അപ്പോ മലയാള ഭാഷയുടെ പിതാവ് സംസ്കൃതത്തിനെ ആണോ പരിണയിച്ചേ ?
ഏയ് തട്ടിക്കൊണ്ടു പോന്നു. പക്ഷെ അഹങ്കാരം ലേശം കുറച്ചു മുല്ലപ്പൂ മാല ചൂടിച്ചു. കെട്ടാന്‍ പറ്റിയില്ല .അപ്പോഴേക്കും ചെന്തമിഴ് കേസുകൊടുത്തു
എന്നെ ഡിവോഴ്സ് ചെയ്തിട്ട് മതി മാരീജെന്നു .
സ്പഷ്ടം ഭൂമി മറയ്ക്കലിന്ദു തെളിയും, വീണ്ടും മുഹൂര്‍ത്തത്തില-
പ്പുഷ്ടശ്രീരവി മൂടിയാലുമുയരും പക്ഷം കഴിഞ്ഞാല്‍ മതി;
ദുഷ്ടക്കാലമഹാഗ്രഹത്തിനിരയായീ 'രാജരാജേ'ന്ദു! ഹാ!
കഷ്ടം 'രോഹിണി' യക്കലേശനെയിനിക്കാണില്ല കേണാലുമേ.
കവി : കുമാരനാശാന്‍
കൃതി : പ്രരോദനം
രാമാനുജൻ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്.
മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.
ശരിയാണോ ഉത്തരം?
വിക്കിയില്‍ നിന്ന് കോപ്പിയടിച്ചതാണ്.
ജലജേച്ചി ,
മുകളില്‍ പറഞ്ഞതെല്ലാം ശരി തന്നെ . സംസ്കൃത വാക്കുകള്‍ മലയാളത്തിലേക്ക് എടുത്തപ്പോള്‍ മലയാള പ്രത്യയങ്ങള്‍ ചേര്‍ത്ത് ഭാഷയ്ക്ക് വലിയൊരു പദസമ്പത്ത് നല്‍കി എന്നതാണ് ആദ്യം പറയേണ്ട കാര്യം . മുമ്പുണ്ടായിരുന്നവര്‍ സംസ്കൃത പ്രത്യയം മാറ്റാതെ തന്നെയാണ് സംസ്കൃത വാക്കുകള്‍ ഉപയോഗിച്ചത്. അപ്പോള്‍ അത് മോരും മുതിരയും പോലെ തിരിഞ്ഞു നിന്നു. എഴുത്തച്ഛന്‍ ഉണ്ടാക്കിയ ശ്രേഷ്ഠമായ പദസമ്പത്ത് മലയാള ഭാഷയെ തമിഴില്‍ നിന്നു രക്ഷിച്ചു . സംസ്കൃതത്തിന്റെ പ്രത്യക്ഷ സ്വാധീനം ഇല്ലാതാക്കി . മലയാളം എന്ന ഭാഷയ്ക്ക് ഒരു വ്യക്തിത്വം നല്‍കി.
ചെറുശ്ശേരിയാണ് ലളിതമായ മലയാള വാക്കുകള്‍ ഉപയോഗിച്ചത് . പക്ഷെ സാധാരണക്കാരന്റെ ഭാഷയെ അംഗീകരിക്കാന്‍ അത്ര എളുപ്പത്തില്‍ കഴിയില്ലല്ലോ ? മാത്രമല്ല കിളിപ്പാട്ട് പോലെ ജനപ്രിയമായില്ലല്ലോ കൃഷ്ണഗാഥ. എഴുത്തച്ഛനു ഒരു സാമൂഹ്യ പരിഷ്കര്‍ത്താവിന്റെ സ്ഥാനം കൂടി നല്‍കുന്നതില്‍ തെറ്റില്ലല്ലോ ഭക്തി പ്രസ്ഥാനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ . ഒരേ പോലെ ഭാഷക്കും സമൂഹത്തിനും സംഭാവന നല്‍കിയ വ്യക്തി എന്ന സ്ഥാനം എഴുത്തച്ഛനു ഉണ്ട് .
എഴുത്തച്ഛനു =D>
മഞ്ജീരം മഞ്ജുനാദൈരിവ പദഭജനം ശ്രേയ ഇത്യാലപന്തം
പാദാഗ്രം ഭ്രാന്തിമജ്ജത്പ്രണതജനമനോമന്ദരോദ്ധാരകൂര്‍മ്മം
ഉത്തുംഗാതാമ്രരാജന്‍ നഖരഹിമകരജ്യോത്സ്നയാ ചാശ്രിതാനാം
സന്താപധ്വാന്തഹന്ത്രീം തതിമനുകലയേ മംഗലാമംഗുലീനാം
കവി : മേല്‍പത്തൂര്‍
കൃതി : നാരായണീയം (100:9)
വൃത്തം : സ്രഗ്ദ്ധര
മേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാര്‍മാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ് കുറിക്കൊണ്ടു ഞാന്‍
പോകുന്നേന്‍ ഭഗവന്‍! ജനാര്‍ദ്ദന, ഭവല്‍ കാരുണ്യപാഥേയവാന്‍
കവി : പൂന്താനം
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം
കാമകേളികളനേകമാര്‍ന്നു രസമേകിയിട്ടവരുമൊത്തുടന്‍
യാമുനോദകവിഹാരമന്‍പൊടു തുടര്‍ന്നിതേറ്റമഴകോടു നീ.
പൂമണം വിതറി വീശിടുന്ന കുളിരാര്‍ന്ന തെന്നലിയലുന്നതാ-
മാ മനോജ്ഞവനഭൂമിയിങ്കല്‍ മധുവാണിമാര്‍ക്കു മദമേറ്റി നീ.
കവി : സി. വി. വാസുദേവഭട്ടതിരി
കൃതി : നാരായണീയം തര്‍ജ്ജമ
വൃത്തം : കുസുമമഞ്ജരി
പേറ്റുനോവവിടെ നിന്നിടട്ടെ രുചിയറ്റു ദേഹബലശോഷണം
കൂട്ടിടേണ്ട മലമൂത്രശയ്യയിലൊരാണ്ടു നീക്കുവതുമങ്ങിനെ
ഗർഭമാം ചുമടിനുള്ള കൂലിയതുപോലുമേകുവതിനാകുകി-
ല്ലെത്രയോഗ്യതയെഴുന്ന പുത്രനുമഹോ മഹാജനനി! കൈതൊഴാം
പി.സി.മധുരാജ്
(തർജ്ജമ - ആസ്താം താവദീയം[ ശങ്കരാചാര്യർ ] )
വൃത്തം : കുസുമമഞ്ജരി
ഗന്ധം ചേര്‍ന്നിതളുള്ള പൂനിര ചൊരിഞ്ഞീടട്ടെ കാറെപ്പൊഴും,
ചിന്തും സ്വര്‍നദിവീചിശീതളമലം വീശട്ടെ മന്ദാനിലന്‍;
ചന്തം ചേര്‍ത്തണയട്ടെയാറൃതുവുമൊത്തുദ്യാനശോഭയ്ക്കിനി
സ്വന്തം രശ്മി സുഖം വിരിച്ചു ശശിയും ചുറ്റട്ടെ ദിക്കൊക്കെയും.
കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കൃതി : ആശ്ചര്യചൂഡാമണി തര്‍ജ്ജമ
വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം
എന്നോടാണോ കളി... ഞാനും കണ്ടു ആ സൈറ്റ്... :-)) :-))
ചുട്ടിക്കാരന്റെ സർഗ്ഗപ്രതിഭവിശദമായ്ക്കാട്ടുമത്യുഗ്രവേഷം
കെട്ടിത്തീക്കണ്ണുരുട്ടിക്കടുതരമലറിപ്രീതരാം പ്രേക്ഷകൻ മാർ
ഞെട്ടിപ്പോം മട്ടു രൗദ്രം പടുതയൊടുതകർത്താടി രംഗം ചവുട്ടി-
പൊട്ടിയ്ക്കും നെല്ലിയോടിൻ ചൊടിപെരുകിന ചെന്താടിതൻ ധാടി കേമം!
രാമചന്ദ്രൻ നായർ, മുൻ ചീഫ് സെക്രട്ടറി
വൃത്തം : സ്രഗ്ദ്ധര
ഇത് ഉമേഷ് ജിയുടെ ആ സൈറ്റിൽ കാണില്ല. ഞാൻ പഠിച്ചതേ ചൊല്ലാറുള്ളൂ, പകർത്തൽ പതിവില്ല....
ഏവം തത്ത്വങ്ങളോര്‍ത്താല്‍ കദനമൊഴിയുവാന്‍ ന്യായമുണ്ടെങ്കിലും ഞാന്‍
ഭൂവില്‍പ്പെട്ടീ പ്രപഞ്ചസ്ഥിതിയിലിഹ വസിക്കുന്നൊരാളാകമൂലം
താവും താപം ഹൃദന്തേ ദഹനസദൃശമാം ദു:ഖമുണ്ടാക്കിടുന്നു-
ണ്ടാവൂ, ഞാനെന്തു ചെയ്വൂ? സഹനപടുതെയില്ലാതെ വല്ലാതെയായേന്‍.
കവി : കെ. എം. കൊച്ചീപ്പന്‍ മാപ്പിള
വൃത്തം : സ്രഗ്ദ്ധര
കവിതകളിലെ ചിത്രശലഭങ്ങളെയും ക്ലാവര്‍ ആഡ്യന്‍ ഡൈമന്‍ ചിഹ്നങ്ങളെയും എഡിറ്റു ചെയ്തു പോസ്റ്റിയാല്‍ വായനക്കാരനു കുറച്ചുകൂടി ഹൃദ്യമായേനെ !!!
ഏറ്റം നീളും വലിച്ചാല്‍, പലവിധവടിവായ് മാറുവാനെന്തെളുപ്പം
മുറ്റീടും വെണ്മയാദ്യം പകരുമതുക്രമാല്‍ കൂരിരുട്ടിന്നു നേരായ്
നാറ്റം പാരം പരത്തും, ദഹനിലെരിയാതില്ല നാശം നിനച്ചാല്‍
രാഷ്ട്രീയക്കാരുമിങ്ങാ റബറതുമൊരുപോല്‍, കൈരളിക്കാര്‍ത്തിയോര്‍ത്താല്‍.
കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )