ചേച്ചി 'നളചരിതം' തുറന്നു വച്ചിരിപ്പാണെന്നു തോന്നുന്നു! :)
മകളുടെ പഴയ ഒരു പാഠപുസ്തകത്തില്‍ നളചരിതത്തിന്റെ ഒരു ഭാഗമുണ്ട്. ആ പുസ്തകം അടുത്ത് തന്നെ വച്ചിരിക്കുകയാണ്. :)
ധര്‍മ്മമാം വഴി തന്നില്‍ വന്നണയുന്ന വൈരികളഞ്ചവേ
നിര്‍മ്മലദ്യുതിയാര്‍ന്ന നിശ്ചയഖഡ്ഗമേന്തി നടന്നുടന്‍
കര്‍മ്മസീമ കടന്നുപോയ് കളിയാടുവാനരുളേണമേ
ശര്‍മ്മവാരിധിയില്‍ കൃപാകര, ശാന്തിയാം മണിനൌകയില്‍.
സങ്കീര്‍ത്തനം (കുമാരനാശാന്‍)
കണ്ടാല്‍ സൂര്യകുലേ ജനിച്ച ശിശുവോയെന്നുള്ള സന്ദേഹമി-
ന്നുണ്ടാക്കും മുനി ബാലനേഷ തനിയേ കുംഭീന്ദ്രകുംഭങ്ങളില്‍
ടണ്ടാങ്കാരഭയങ്കരദ്ധ്വനി വളര്‍ത്തത്യുഗ്രബാണങ്ങളെ-
ക്കൊണ്ടെന്‍ സൈന്യശരീരസന്ധികള്‍ പിളര്‍ന്നേകുന്നു മേ കൌതുകം!
കവി : ചാത്തുക്കുട്ടി മന്നാടിയാര്‍
കൃതി : ഉത്തരരാമചരിതം
ഉത്തരരാമചരിതത്തില്‍ ഇങ്ങനെയൊക്കെയുണ്ടോ?
ഞാന്‍ രസിച്ചുപഠിച്ച ഒരു പുസ്തകമാണത്.
'ടപ്പെ'ന്നൊരെണ്ണം മുഖത്തങ്ങു തന്നിട്ട-
പ്പനലറി, ക്കണ്ടുപോവരുതിനിമേല്‍
മണ്ടി ഞാന്‍ മുറ്റം കടന്നു വഴിയിലേക്കപ്പഴും
കണ്ടു തീര്‍ന്നില്ല, നക്ഷത്രജാലത്തെ!!
:-)) :-)) :-))
അപ്പന്‍ പാമ്പായിരുന്നോ? നക്ഷത്രജാലത്തെ കണ്ടതിനോ?
ഏതാണപ്പാ കൃതി, കവി.
മഞ്ജുത്വമാര്‍ന്ന മണിരാശി പെറും മലയ്ക്കു
മഞ്ഞിന്റെ ബാധയഴകിന്നൊരു ഹാനിയല്ല;
മുങ്ങുന്നു പോല്‍ ഗുണഗണങ്ങളിലൊറ്റ ദോഷ-
മങ്കം ശശാങ്കകിരണങ്ങളിനെന്ന പോലെ.
കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍
കൃതി : കുമാരസംഭവം തര്‍ജ്ജമ
>>>ഏതാണപ്പാ കൃതി, കവി.>>>
സ്വ.കൃ!!! :)
>>>>ടപ്പെ'ന്നൊരെണ്ണം മുഖത്തങ്ങു >>>
ഞാന്‍ വിചാരിച്ചു ഉത്തരരാമചരിതം മറന്നതിന് എന്റെ മുഖത്താണെന്ന്. :-))
>>>>>>>>>ഏതാണപ്പാ കൃതി, കവി.>>>
സ്വ.കൃ!!! <<<<<<<<<<br />
ഇതിനു വേറെ താളുണ്ടല്ലോ.അവിടെ എഴുതി ‘പ്രശസ്തി’ നേടൂ .പിന്നെ ഞങ്ങളാരെങ്കിലും പകര്‍ത്തിക്കോളാം.
ചേച്ചി,
'ട' എന്നൊരക്ഷരം കണ്ടപ്പോള്‍ ടപ്പേന്ന് തോന്നിയതങ്ങോട്ട് തട്ടിയതാ.. :)
ഇനിയൊരു രഹസ്യം പറയട്ടെ, സത്യത്തില്‍ ഈ താളിലിത് മൂന്നാം തവണയാണ് ഞാനിങ്ങനെ 'സാഹിത്യപരീക്ഷണം' നടത്തുന്നത്. മുന്പ് ആരും കണ്ടുപിടിക്കാഞ്ഞിട്ടോ അറിഞ്ഞിട്ടും പറയാഞ്ഞിട്ടോ എന്നറിയില്ല!! :p
അപ്പോള്‍ നിമിഷകവിയാണ് അല്ലേ?
പുളകങ്ങൾ കയത്തിലാമ്പലാൽ
തെളിയിക്കും തമസാസമീരനിൽ
ഇളകും വനരാജി, വെണ്ണിലാ-
വൊളിയാൽ വെള്ളിയിൽ വാർത്തപോലെയായ്.
ചിന്താവിഷ്ടയായ സീത--കുമാരനാശാന്
‘വന്യഭൂമിയിൽ വഹിച്ചു പുമണം
ധന്യനായഹഹ! വന്നണഞ്ഞു നീ
തെന്നലേ! തഴുവുകിന്നു ശങ്കവേ-
ണ്ടെന്നെ; ഞാൻ മലിനമേനിയല്ലെടോ’.
നളിനി--കുമാരനാശാന്‍
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി
വീണപൂവ് (കുമാരനാശാന്)
മനമിങ്ങു ഗുണംവരുമ്പൊഴും
വിനയെന്നോർത്തു വൃഥാ ഭയപ്പെടും
കനിവാർന്നു പിടിച്ചിണക്കുവാൻ
തുനിയുമ്പോൾ പിടയുന്ന പക്ഷിപോൽ.
ചിന്താവിഷ്ടയായ സീത
സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും
ചണ്ഡാലഭിക്ഷുകി--കുമാരനാശാന്
മകളൊടുമൊരുമിച്ചു യാത്രയാ-
യകലെയൊരിക്കൽ വണിഗ്വരൻ, തദാ
സകുതുകമവൾകണ്ടു വർത്തക-
പ്രകരമടുപ്പതു താവളങ്ങളിൽ.
ലീല--കുമാരനാശാന്‍
സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
ഗാനത്താലോ ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘ നിദ്ര-
യ്ക്കൂനം പറ്റില്ല, നിന്‍ കണ്ണുകള്‍ നിയതി നിയോഗത്തിനാല്‍ മുദ്രിതങ്ങള്‍
കവി : വി.സി ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം
തുടുതുടെയൊരു ചെറു കവിത വിടര്ന്നു
തുഷ്ടിതുടിക്കും മമ ഹൃത്തില്!
ചൊകചൊകയൊരു ചെറുകവിത വിടര്ന്നൂ
ചോരതുളുമ്പിയ മമ ഹൃത്തില്!
മനസ്വിനി--ചങ്ങമ്പുഴ
ബാലന്മാര്‍ക്കു വിനോദമായ്, യുവജനശ്രേണിയ്ക്കൊരുത്സാഹമായ്
ചാലേ പ്രൌഢതതിയ്ക്കു വാശിയധികം തങ്കുന്ന നര്‍മ്മാങ്കമായ്
കാലത്തില്‍ ചുളിവാര്‍ന്ന വൃദ്ധവദനം ശ്രീയാളിടും മേളമായ്,
വേലാതീത വിലാസിനീ, ജയതു നീ ശ്രീയക്ഷരശ്ലോകമേ!
കൈരളിയുടെ ഓടക്കുഴല്‍----എം. എസ്. കുമാരന്‍ നായര്‍
കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്
എണ്ണീടുകാര്ക്കുമിതുതാന് ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്? അവനി വാഴ്വു കിനാവു കഷ്ടം!
വീണപൂവ് (കുമാരനാശാന്)
എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാന്‍
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?
വീണ പൂവ് ( കുമാരനാശാന്)
ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍.
നളിനി--കുമാരനാശാന്
തെക്കുപുറത്തെ മുരിങ്ങമരം
എനിക്ക് നല്ല ഓര്‍മ്മയുണ്ട്
അതിന്റെ ഇലകളുടെ പച്ചപ്പ്
പിന്നെ ഞാന്‍ കണ്ടത് കാശിയില്‍
ഗംഗയുടെ നെയ്ത്തുകാര്‍ അവ
പട്ടാക്കി മുന്നിലേക്കിട്ടു തന്നു
മുരിങ്ങ--സച്ചിദാനന്ദന്‍
ഇതില്‍ നാല് വരിയല്ലേ എഴുതേണ്ടത്? ആറുവരി എഴുതിയാല്‍ അടുത്തത് എതക്ഷരത്തില്‍ തുടങ്ങും? :-(
** NOT in game **
തെക്കുപുറത്തെ നെല്‍ച്ചേടികള്‍
എനിക്ക് നല്ല ഓര്‍മ്മയുണ്ട്
അതിന്റെ അരിയുടെ വെള്ളപ്പ്
പിന്നെ ഞാന്‍ കണ്ടത് ഹോട്ടലില്‍
സ്വാമിയുടെ വെയ്പുകാര്‍ അവ
പുട്ടാക്കി മുന്നിലേക്കിട്ടു തന്നു
** NOT in Game ***
aparichithan - start with അ
സുരേഷ്, സ്വ.കൃ ആണോ?
ഒരു പാരഡി എഴുതിയതാണേ !!
=D> =D> =D>
മൂന്നാമത്തെ വരിയുടെ ആദ്യത്തെ അക്ഷരം വച്ചാണ് തുടങ്ങേണ്ടത്. അര്‍ത്ഥം മുഴുവനായിക്കോട്ടെ എന്ന് വച്ചാണ് ആറ് വരി എഴുതിയത്. അത് നന്നായില്ലേ? അതുകൊണ്ടല്ലേ ഒരു പാരഡിക്കവിത ജനിച്ചത്.
സുരേഷ്, പാരഡി അസ്സലായി. =D> =D> =D>
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )