പോക പൂങ്കാവിലെന്ന് പുതുമധുവചനേ
വലിയ നിര്‍ബന്ധം തവവാഴുന്നേരം ഭവനേ
പോവാന്‍തന്നെയോ വന്നൂ? പൂര്‍ണ്ണേന്ദുവദനേ
കാമിനീമൌലേ,ചൊല്‍കകാതരനയനേ
(നളചരിതം ആട്ടക്കഥ -ഉണ്ണായിവാര്യര്‍)
കണ്ടാലെത്രയും കൌതുകമുണ്ടിതിനെപ്പണ്ടു
കണ്ടീല ഞാനേവംവിധം കേട്ടുമില്ല
സ്വര്‍ണ്ണവര്‍ണ്ണമരയന്നം,മഞ്ജുനാദമിതു
നിര്‍ണ്ണയമെനിക്കിണങ്ങുമെന്നുതോന്നും
നളചരിതം---ഉണ്ണായിവാര്യര്‍
ആയിരം ഉണ്ണിക്കനികള്‍ക്ക് തൊട്ടിലും
താരാട്ടുമായ് നീ ഉണര്‍ന്നിരിക്കുന്നതും
ആയിരംകാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുള്ളുന്നതും
ഭൂമിക്ക് ഒരു ചരമഗീതം---ഒ എന്‍ വി
“കാറുവാങ്ങണമച്ഛന്‍”
എന്നോതും കിടാവിന്റെ
മാറിലെച്ചൂടാല്‍ ശീതം
പോക്കിഞാനിരിക്കുമ്പോള്‍
കലോപാസകന്‍---അക്കിത്തം
സുഖം-സുഖം-ക്ഷോണിയെ നാകമാക്കാന്‍
വേധസ്സു നിര്‍മ്മിച്ച വിശിഷ്ടവസ്തു
അതെങ്ങതെങ്ങെന്നു തിരഞ്ഞുതന്നെ-
യായുസ്സുപോക്കുന്നു ഹതാശര്‍ നമ്മള്‍.
സുഖം സുഖം (തരംഗിണി)---ഉള്ളൂര്‍
മടുമലര്‍ശിലതന്നിലന്തിമേഘ-
ക്കൊടുമുടി പറ്റിയ താരപോല്‍ വിളങ്ങി
തടമതിലഥ തന്വി നോക്കി,നോട്ടം
സ്ഫുടകിരണങ്ങള്‍ കണക്കെ നീട്ടി നീട്ടി
ലീല--കുമാരനാശാന്‍
മമ ജീവനായികയ്ക്കെന്നോടേവം
മതിയിൽ വളരുന്നു രാഗഭാവം!
മതിയതിൽ മാമകഭാവിയെന്നും
മഹിതാഭ താവിത്തെളിഞ്ഞുമിന്നും!
ബാഷ്പാഞ്ജലി--ചങ്ങമ്പുഴ
പാലില്‍ച്ചായയൊഴിയ്ക്കയോ ഗുണകരം? ചേലോടെയച്ചായതന്‍-
മേലേ പാലതൊഴിയ്ക്കയോ ഗുണകരം? തര്‍ക്കിച്ചു വീട്ടമ്മമാര്‍
പാലും ചായയുമൊന്നിനൊന്നുപകരം ചാലിച്ചു ചാലിച്ചു പോയ്
പാലില്‍ ചായയൊഴിയ്ക്കുകെന്നു വിധിയായ്, ചാലേ ഗവേഷിപ്പവര്‍!
കവി : ഏവൂര്‍ പരമേശ്വരന്‍
കൃതി : മോഡേണ്‍ മുക്തകങ്ങള്‍
പതിനായിരം വര്‍ഷം
വന്‍തപം നോറ്റുള്ളോളെ
വ്രതകാര്‍ശ്യത്താല്‍ ചുക്കി-
ച്ചുളിഞ്ഞു നരച്ചോളേ
ഉജ്ജ്വലമുഹൂര്‍ത്തം --വൈലോപ്പിള്ളി
കോപ്പിയടിക്കുമ്പോള്‍ അക്ഷരത്തെറ്റ് തിരുത്താന്‍ ശ്രമിച്ചാല്‍ നന്ന്. :)
രാക്ഷസക്കൂട്ടമലറി വിളിയ്ക്കുന്നൂ, സദാചാര-
ക്കോമരങ്ങള്‍ കലി തുള്ളിയാര്‍ക്കുന്നൂ
രക്ഷകനെത്തുന്നില്ലെന്നിട്ടുമെ,ന്നെയി-
പ്പാപികള്‍ പിന്നെയും കല്ലെടുത്തെറിയുന്നു!
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ് മവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ജ്ഞാനപ്പാന കവി: പൂന്താനം നമ്പൂതിരി
>>>>>ആരോടാ ചേച്ചീ... എവിടെയാ അക്ഷരത്തെറ്റ്?
തെറ്റിയത് ഗ്രാമവൃക്ഷത്തിലെ കുയിലിനെക്കുറിച്ചെഴുതിയ ആശാനാവില്ല എന്നുറപ്പ്
തസ്കരനല്ല ഞാന്‍ ,തെമ്മാടിയല്ല ഞാന്‍
മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ
ദേവി തന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍
ഈ വീടിവിടേയ്ക്കു ദാസഗൃഹം
ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി----വള്ളത്തോള്‍
വലിയൊരു കാട്ടിലകപ്പെട്ടൂ ഞാനും
വഴിയുംകാണാതെയുഴലുമ്പോല്‍
വഴിയില്‍ നേര്‍വഴി അരുളേണം നാഥാ
തിരുവയ്ക്കം വാഴും ശിവശംഭോ
ഇത് കൃത്യമായി ആരുടെ രചനയാണെന്നതിന് തെളിവില്ല. പൂന്താനം ആണെന്ന് സംശയം . പൂന്താനത്തിന്റെ കൃതികളുടെ സമാഹാരത്തില്‍ ഇതുണ്ട്. പക്ഷേ പൂന്താനം ഒരു കൃഷ്ണഭക്ത നായിരുന്നതുകൊണ്ട് അത് വിശ്വസനീയമല്ല എന്നും പറയുന്നുണ്ട്.( വായിച്ച ഓര്‍മ്മയില്‍ നിന്നെഴുതുന്നതാണ്.)
കണ്ടാലെത്രയും കൌതുകമുണ്ടിതിനെപ്പണ്ടു
കണ്ടീല ഞാനേവംവിധം കേട്ടുമില്ല
സ്വര്‍ണ്ണവര്‍ണ്ണമരയന്നം,മഞ്ജുനാദമിതു
നിര്‍ണ്ണയമെനിക്കിണങ്ങുമെന്നുതോന്നും
നളചരിതം -- ഉണ്ണായിവാര്യര്‍
സാനന്ദം സുപ്രഭാതോദയ മഹിമ പുകഴ്ത്തുന്ന പക്ഷിവ്രജത്തിന്‍
ഗാനത്താലോ ഗവാക്ഷം വഴി ദിനമണി തന്‍ കൈകളാല്‍ പുല്‍കയാലോ
തേനഞ്ചും വാണിയാളേ, ചുടലയൊടു സമീപിച്ച നിന്‍ ദീര്‍ഘ നിദ്ര-
യ്ക്കൂനം പറ്റില്ല, നിന്‍ കണ്ണുകള്‍ നിയതി നിയോഗത്തിനാല്‍ മുദ്രിതങ്ങള്‍
കവി : വി.സി ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം
തൊട്ടേനെ ഞാന്‍ കൈകള്‍കൊണ്ടു തോഴിമാരേ,കൈക്കല്‍
കിട്ടുകില്‍ നന്നായിരുന്നു കേളിചെയ്‌വാന്‍
ക്രൂരനല്ല,സാധുവത്രെ ചാരുരൂപന്‍, നിങ്ങള്‍
ദൂരെ നില്പിന്‍ എന്നരുകില്‍ ആരും വേണ്ട.
നളചരിതം--ഉണ്ണായിവാര്യര്‍
കനിവറ്റ ലോകമേ, നീ നിന്റെ ഭാവനാ -
കനകവിമാനത്തില് സഞ്ചരിക്കൂ .
മുഴുമതി പെയ്യുമപ്പൂനിലാവേറ്റുകൊ -
ണ്ടഴകിനെത്തേടിയലഞ്ഞുകൊള്ളൂ .
വാഴക്കുല-ചങ്ങമ്പുഴ
മരണക്കാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നു പോം മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ
പൂന്താനം (?)
ഹന്ത! ഹംസമേ,ചിന്തയെന്തുതേ?
എന്നുടെ ഹൃദയമന്യനിലാമോ?
അര്‍ണ്ണവം തന്നിലല്ലോ നിമ്‌നഗ ചേര്‍ന്നു ഞായം
അന്യഥാ വരുത്തുവാന്‍ കുന്നു മുതിര്‍ന്നീടുമോ?
നളചരിതം --ഉണ്ണായിവാര്യര്‍
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )