വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞുതുള്ളി ഉറങ്ങി...
നിമിനേരമെന്തിനോ തേങ്ങീ നിലാവിന്‍ വിരഹമെന്നാലും മയങ്ങി..
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി അവളേ.. പനിനീര്‍ മലരാക്കി
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാന്‍ (2)
കാലില്‍ കാഞ്ചന ചിലമ്പണിയും കലയാണു ഞാന്‍
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാന്‍
കാലില്‍ കാഞ്ചന ചിലമ്പണിയും കലയാണു ഞാന്‍
പാലാഴി കടഞ്ഞെടുത്തോരഴകാണു ഞാന്‍
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ
പ്രകൃതയുഗമുഖഛായകളേ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ
മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ
കയ്യില്‍ വാര്‍മതിയേ...
പൊന്നും തേനും വയമ്പുമുണ്ടോ
വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍
മൗനം പാടുന്നൂ... [
പ്രാണസഖി.. പ്രാണസഖി..
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
ഗാനലോല വീഥികളില്‍ വേണുവൂതുമാട്ടിടയന്‍
പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍
പ്രാണസഖി ഞാന്‍..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..
ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍..
പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ..
മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
മാനത്തിന്‍ സ്വന്തമെന്നോ..
സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങൾ ഉണർത്താതെ
മാസ്മര ലഹരിപ്പൂ വിടർത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
ശൃണു മമ ഹൃദയം സ്മര ശരനിലയം
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
അധരം മധുരം മകരന്ദഭരം കോമളകേശം ഘനസങ്കാശം
മൗനാചരണം - ആ ..
മൗനാചരണം മതി ഇനി സുമുഖി അണയൂ സഖി നീ കുവലയ നയനേ
സാമജ സഞ്ചാരിണീ സരസീരുഹ മധു വാദിനീ
സ്വരങ്ങളേ സപ്തസ്വരങ്ങളേ
വിരിയൂ രാഗമായ് താളമായ് വർണ്ണമായ്
വിചിത്ര വീണക്കമ്പികളിൽ സ്വരങ്ങളേ
ഇന്ദീവരങ്ങൾ മയങ്ങും മനസ്സിൻ
ഇന്ദുകാന്തപൊയ്കകളിൽ
ജറുസലേത്തിലെ ഗായികമാരുടെ
അമരഗീതമായ് വിടരൂ
ലീലാതിലകം ചാര്‍ത്തി
ലാസവിലാസിനിയായ് (ലീലാതിലകം)
അകായിലൊരുപിടി സ്വപ്നവുമായി നില്‍ക്കും
അന്തര്‍ജനമേ പറയൂ - ഇഷ്ടമായോ, എന്നെ ഇഷ്ടമായോ
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താഴെ കാണുന്ന ഒരു ബട്ടണ്‍ തിരഞ്ഞെടുക്കുക. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. ( അതു പ്രവര്‍ത്തിക്കുന്നില്ലേ? )